-ഷിബി-
കോളേജില്‍ വന്നു കുറച്ചു കാലം കഴിഞ്ഞത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയാതാണ് ഈ ഡയലോഗ്...
നന്നാവാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ...? പിന്നെന്താ...?
അത് ചോദിക്കരുത്. കാരണം അതിന്റെ ഉത്തരത്തിനായുള്ള എന്റെ ഗവേഷണം ഇപ്പോഴും എവിടെയും എത്തീട്ടില്ല.
ക്ലാസ്സിലെ ഏതോ മഹാകവി
പാടിയത് പോലെ
"പഠിത്തം ദുഃഖമാണുണ്ണീ ഉഴപ്പല്ലോ സുഖപ്രദം...."
കോളേജ് ജീവിതത്തിന്റെ ആദ്യ വര്‍ഷം സംഭവ ബഹുലമായി അവസാനിച്ചു. ഒരുപാട് ചങ്ങാതിമാര്‍(മിക്കവാറും എല്ലാം കൂതറകള്‍ ), തമാശകള്‍ , ജ്ഞാനം(ചുമ്മാ), ഗോസ്സിപ്പ്......
ഓ ഗോസ്സിപിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്മ വന്നത്,ഫസ്റ്റ് ഇയറില്‍ എനിക്ക് ഓസ്സിനു ഒരു ലൈനിലെ കിട്ടി.
കുറച്ചധികം ചാറ്റ്ചെയ്തതാണ് പ്രശ്നമായത് .....
പണികള്‍ വരുന്ന വഴിയെ....
വിശുദ്ധമായ സൗഹൃദങ്ങളെ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നത് തെറ്റെല്ലിയോ കുഞ്ഞാടുകളേ......?
പിന്നെ ഒരു സത്യം .. എനിക്ക് വലിയൊരു അവാര്‍ഡ് കിട്ടി ..
'ജാഡ ബോയ്' ...
എനിക്ക് വേണ്ടി വോട്ടു ചെയ്ത LH കാര്‍ക്ക് ആദ്യമേ നന്ദി ... അവാര്‍ഡുകള്‍ വലിയ ഉത്തരവാദിത്വമാണ് ... അവാര്‍ഡിനെ ന്യായീകരിക്കുന്ന പ്രകടനങ്ങള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ പ്രിയ്യപ്പെട്ട വോട്ടര്‍മാര്‍ എന്ത് കരുതും... ?
നന്നായി പഠിച്ചത് കൊണ്ട് ആയിരിക്കും പരീക്ഷ വളരെ എളുപ്പം ആയിരുന്നു ..
എഴുപത്തി അഞ്ചും എന്പതും ഒക്കെ ഒപ്പിക്കാന്‍ പാടുപെടുന്ന പാവം ബുജികളുടെ ഇടയ്ക്ക് നമ്മുടെ വിലാപങ്ങള്‍ ആര് കേള്‍ക്കാന്‍?
അതുകൊണ്ട് എക്സാം ചര്‍ച്ച പെട്ടന്ന് നിര്‍ത്തി ...
2 ദിവസത്തെ അവധിക്ക് ശേഷം വീണ്ടും കോളേജ്ലേക്ക്...
2nd ഇയര്‍ ലെ ഫസ്റ്റ് ഡേ... ആദ്യ ദിവസം എന്തെങ്കിലും ഒപ്പികണമല്ലോ...
കുബുധിജീവികള്‍ തല പുകഞ്ഞു ആലോചിച്ചു ... ഒടുവില്‍ പുതുതായി ക്ലാസില്‍ വരുന്നവര്‍ക്ക് ഒരു സീകരണം കൊടുക്കാന്‍ തീരുമാനിച്ചു. . . പരിപാടിക്ക് കാദര്‍ ഭായി പേരും കമന്റും ഓകെ തയ്യാറാക്കി.
"പുതുമഴ - 2011 "
" പുഴകള്‍ക്ക് കടലിനോളം ഇരമ്പാന്‍ കഴിയില്ല എന്ന് അറിയാം
എന്നാലും നിങ്ങള്‍ ഒഴുകിയെ മതിയാവു. EC -B യുടെ സ്നേഹ സാഗരത്തിനോപ്പം ..."
ബഹു കേമം ... പക്ഷെ പരിപാടി വളരെ കുളമായി... ചിലര്‍ക്ക് പരിപാടിയെ കുറിച്ച കേട്ടപോഴെ പുച്ഛം...
സവാദ് സ്വാഗത പ്രസംഗം തുടങ്ങും പോഴെ ചീരിയും കൂവലും ഒക്കെ വന്നു തുടങ്ങി... പാവം ഭായി ആകെ ചടച്ചു...
രംഗം ശാന്തമാകാന്‍ ഇടപെട്ടു ഉബിസ് പിണയും പണി പറ്റിച്ചു ... റപ്പിനയുള്ള തിരഞ്ഞെടുപ്പ് നടത്തി, അതും ഏകപക്ഷിയമായി...
ജനാധിപത്യ രാജ്യത്ത് ഇതൊക്കെ പാടുണ്ടോ? പുതുതായി വന്നവര്‍ക്കും ഇവിടെ വോയ്സ് ഇല്ലേ?
സത്യം പറഞ്ഞാല്‍ പുതിയര് ,പഴയവര്‍ എന്നിങ്ങനെയുള്ള വിഭാഗീയതകലോന്നും ഞങ്കള്‍ ഉേദശിട്ടു പോലും ഉണ്ടായിരുന്നില്ല,എല്ലാവരെയും പരിചയപ്പെടുക ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗമാക്കുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇനിയിപ്പോ പറഞ്ഞിട്ടെനന്താ കൈവിട്ടു പോയില്ലേ? പരിപാടി വമ്പിച്ച പരാജയമായി .....ഞങ്ങള്‍ ചമ്മി ..
വൈകീട്ട് ഒത്തുകൂടി പരാജയകാരണം ചര്‍ച്ച ചെയ്തു. ഒടുവില്‍ കണ്ടെത്തി ,മോശം പ്ലന്നിംഗ് ....ഭായ് സങ്കടം മാറാതെ ഇരുന്നു...
"ഡാ നമുക്ക് അടുത്ത പരിപാടി ഗംഭീരമാക്കണം "
എന്ത് പരിപാടി??ആലോചിച്ചിട്ട് ഒന്നും കിട്ടീല ...
അങ്ങനെ ഐഡിയക്കു വേണ്ടി ബീട്സ് ഓഫ് ECB യില്‍ പരസ്യം വരെ കൊടുത്തു ....ആരുടെ മണ്ടേലും ഒന്നും കത്തിയില്ല
വൈകിയാണെങ്കിലും സുഹൈലിന്റെ ട്യൂബ് കത്തി......"ഡേയ് നമുക്കൊരു ബ്ലോഗ് ഉണ്ടാക്കിയാലോ?
"സൂപ്പര്‍ ഐഡിയ മച്ചൂ ....ക്ലാസിലെ എല്ലാരേയും കൊണ്ടും നമുക്ക് എഴുതിക്കാം ....ക്ലിക്കായാല്‍ വെറൈറ്റി ആയിരിക്കും .....
പിന്നെ ദിവസങ്ങളോളം അതിനു പുറകെ ആയിരുന്നു . ഈ കാര്യം അധികം ആരോടും പറഞ്ഞില്ല . അഥവാ പറഞ്ഞു അഹകരിച്ച് പിന്നെ ക്ലിക്ക് ആയില്ലെങ്കില്‍ ചമ്മി പോകൂലെ ...?
തലയില്‍ പലതും കത്തിക്കൊണ്ടിരുന്നു. പക്ഷെ പറ്റിയ ഒരു പേര് മാത്രം കിട്ടിയില്ല .. .
ഒരു വെള്ളിയാഴ്ച ഉച്ച നേരം .MH ഇല് നിന്നും നെയ് ചോറും ബീഫും കഴിച്ചു ഉറങ്ങാന്‍ റെഡിയായി ബാക്ക് ബെഞ്ചില്‍ ഫാനിനു താഴെ സവാദിന്റെയും സുഹൈലിന്റെയും കൂടെ നിവ൪ന്നിരുന്നു .പെട്ടെന്ന് ഒരു ഉള്‍വിളി .
'ക്ലസില്‍ ശ്രദ്ധിക്കെടാ' ,,,,,മൂന്നു പേരും ചെവി കൂര്‍പ്പിച്ചു ബോടിലേക്ക് കണ്ണും നട്ടിരുന്നു .....
പക്ഷെ മനസ്സ് എവിടെയൊക്കെയോ പോയി തിരിച്ചു വന്നു കഴിഞ്ഞപ്പോഴും മിസ്സ് എന്തൊക്കെയോ ക്ലാസ്സ് എടുത്തു കഴിഞ്ഞിരുന്നു ....
'ഇനിയിപ്പോ ശ്രദ്ധിച്ചിട്ടു കാര്യമില്ല,നമുക്ക് ബ്ലോഗിന് പേര് കണ്ടു പിടിക്കാം .....
'COMMUTATOR ' എന്ന് ഹെഡിങ്ങ് മാത്രം എഴുതി വച്ച നോട്ടു വെറുതെ ബഞ്ചില്‍ കിടന്നു ..പാവം..ഓരോരുത്തരും ഓരോ പേര് പറഞ്ഞു ,ഒരാള്‍ക്ക് ഇഷ്ടപ്പെടുമ്പോ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടില്ല ..അവസാനം ആ തലക്കെട്ടിനെ നോട്ടിലേക്ക് പ്രസവിച്ചിട്ടു;
" ക്ലാസ്സ് മുറികള്‍ പറയാതിരുന്നത് "
"ഒന്ന്, രണ്ട്,മൂന്ന് ...6th ബെഞ്ചില്‍ ബ്രൌണ്‍ ആന്‍ഡ് വൈറ്റ് ടീ ഷര്‍ട്ട് സ്റ്റാന്റ് അപ്പ്" - ജുബൈബ മിസ്സ് ഉറകെ പറഞ്ഞു . ഞാന്‍ ഒന്ന് വെറുതെ ടി ഷര്‍ട്ട് നോക്കി...പടച്ചോനെ ഞാന്‍ തന്നെ... പതുക്കെ എണീചു നിന്നു...
''what is commutation "?
നമ്മുക്ക് എന്ത് commutation ..? എന്നെതനെ തുറിച്ചു നോക്കുന്ന കുറെ മുഖങ്ങള്‍ . ഞാന്‍ ദയനീയമായി സവാദിനെയും സുഹൈലിനെയും നോക്കി. ആദ്യമായി കേള്‍ക്കുന്ന പോലെ....
നിനക്ക് അങ്ങനെ തന്നെ വേണം എന്നെ മട്ടില്‍ അവന്മാര് ആക്കി ചിരിച്ചു ... മുന്നോട് നോക്കിയപ്പോള്‍ സരീഷിന്റെ പുളിച്ച ചിരി ... അറിവിന്റെ പരമാവധി വച്ച് ഞാനൊരു സാധനം അങ്ങോട്ട് അലകി ..
"അറിയില്ല മിസ്സ് "
പിന്നെ അടുത്ത രണ്ടിനയും പൊക്കി...
ഹാവു ....സമാധാനമായി ബാക്ക് ബെഞ്ചില്‍ മൂന്നു എണ്ണം അങ്ങനെ നിവര്‍ന്നു നിന്നു..
ഫ്രണ്ട്സ് ആയാല്‍ അങ്ങനെ വേണം ...
അതുവരെ പറഞ്ഞതോനും മന്സിലായിലെങ്കിലും പിന്നീട് മിസ്സ് ചീത്ത പറഞ്ഞത് എല്ലാം നന്നായി മനസിലായി...
എന്നാലും ബ്ലോഗിന്ന് ഒരു പേര് കിട്ടിയാലോ.... പിന്നെ രണ്ട് പീരീഡ് അറ്റെണ്ടാന്‍സും, ഇരുന്നത് വെറുതെ ആയ്യില്ല.
തിങ്ങളഴ്ച നേരത്തെ എഴുന്നേറ്റു ഒരുവിധം ഇലെക്ട്രിക്കള്‍ റഫ് റെക്കോഡ് എഴുതി വെച്ചു പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ് .
ഞാന്‍ ഇതുവരെ ഫെയര്‍ റെക്കോര്‍ഡ് എഴുതിട്ടില്ല .വല്ലപ്പോഴും ലാബില്‍ കയറുന്ന സായൂജ്നെ കമ്പനി കിട്ടുമോ എന്ന് അവന്റെ റൂമില്‍ പോയി നോക്കി
നോ രക്ഷ... അവന് റെക്കോര്‍ഡ് എല്ലേം എഴുതി നല്ല ഉറക്കത്തിലാണ് ...
വെറുതെ ചടങ്ങിനു ലാബില്‍ കയറി ...
മഹിത മിസ് സ്നേഹപൂര്‍വ്വം പറഞ്ഞു 'റെക്കോര്‍ഡ് വെക്കാതെ നീ ലാബില്‍ കയറണ്ട ..വിട്ടോ..'
പുറത്തിറങ്ങി മുന്നില്‍ വലിയ ഒരു ചോദ്യ ചിന്നം ...'CCF ല്‍ പോകണോ ? അതോ ഹോസ്റ്റലില്‍ പോയി ഉറങ്ങണോ ?
പുറത്തിറങ്ങിയപ്പോ 'തടിയന്ടവിട മന്‍സൂര്‍' മുന്നില്‍ ...കുറെ അവനോടു കത്തിയടിച്ചു...പിന്നെ CCF പോയി ബ്ലോഗിന് വേണ്ടി കുറെ പിക്ചേര്‍സ് ഡൌണ്‍ലോഡ് ചെയ്തു ...ഉച്ച ഭക്ഷണത്തിന്റെ ഇടവേള ...പിന്നയും ഡൌട്ട് ക്ലാസ്സില്‍ കയറണോ ?വേണ്ടയോ?
ഒടുവില്‍ തീരുമാനിച്ചു കയറണ്ട മഹാ കവി ഉബൈസിന്റെയും കാദര്‍ഭയിയുടെയും രചനകള്‍ ടൈപ്പ് ചെയ്യാം...
പറഞ്ഞപ്പോള്‍ സുഹൈലും ,തടിയനും ,സവാദും,വരുണും ,ഉബിയും ഒക്കെ റെഡി ....
പിന്നെ ഇരുന്നു ടൈപ്പ് ചെയ്തു അപ്ലോഡ് ചെയ്തു എണീക്കുമ്പോള്‍ സമയം ആറു മണി.....
ഒരു ടീം വര്‍ക്കിന്റെയും ഒത്തൊരുമയുടെയും വിജയം ....
വെറുതെ അഹങ്ങരിച്ചതട്ടോ കാക്കയ്ക് തന്കുഞ്ഞു പൊന്കുഞ്ഞു എന്നാണല്ലോ ....
അവസാനം മിനുക്ക് പണിയെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാലിയായ റെക്കോര്‍ഡ് പുസ്തകം എന്നോട് പറഞ്ഞു
"ഇതൊക്കെ എന്തുവാഡേയ് ഒന്ന്
നന്നായിക്കുടെ .....???"
"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടറയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന് -
നിങ്ങള്‍കെന്നെ ഇരുട്ടറയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന് -
ബുധനാഴ്ച, ജൂലൈ 13, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 comments:
നീ നന്നാവും......അതിന്റെ ലക്ഷണങ്ങളാ ഇതൊക്കെ....
.......ബെസ്റ്റ് ഓഫ് ലക്ക് അളിയാ .........
ഷിബീ കലക്കി അളിയാ.................
നല്ല വൃത്തം ...............നല്ല ഉച്ഛാരണ ശുദ്ധി ...........
മച്ചാ....... സുഉപ്പേര് ,,
തുടക്കവും ഒടുക്കവും കലക്കി...
then what do u mean by commutation?????
nice job.............really clever writing
nice ......................
thallea kollam.............
aliyaa ഇതൊക്കെ എന്തുവാഡേയ് ഒന്ന്
നന്നായിക്കുടെ .....???"
sooper machu.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ