ഒടുവില്‍ പൊഴിഞ്ഞു വീണ ഓരോ പൂവും
മരത്തിന്റെ കണ്ണീരായിരുന്നു ...
വാക്കുകള്‍ മൗനത്തിനു വഴിമാറിയപ്പോള്‍
തിരിഞ്ഞു നോക്കാതെ
അവസാനത്തെ ദേശാടനക്ടിളിയും
യാത്രയായി.....
ഭൂമിയുടെ കവിളില്‍
മഴത്തുള്ളികള്‍ ഇറ്റി വീഴുന്ന
ഒരു സന്ധ്യയില്‍
വസന്തം തിരിച്ചു നടന്നു
മരം വീണ്ടും തനിച്ചായി ...
തിരിച്ചു വിളിക്കാന്‍ മരം വെമ്പി പറയണമെന്നുണ്ടായിരുന്നു
'ഞാന്‍ നിന്നെ ഒരുപാടു .....'
പക്ഷെ
അപ്പോഴേയ്കും മരം ഒറ്റപെടലിനെ പ്രണയിച്ചു തുടങ്ങിയിരുന്നു .........
3 comments:
കവിതയും ചിത്രവും.....കഥ പറയുന്നു.....
too touching......
athaanu parayunnath parayuvanullath paryenda samayath paranjillnkl pinne parayakum.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ