ഒരാള്‍ കണ്ണന്‍ ചിരട്ടയില്‍ മണ്ണപ്പം ചുടുമ്പോള്‍ മറ്റൊരാള്‍ ഓല കണ്ണടയും ചെവിയില്‍ തിരുകിയ ചോക്ക് കഷണവുമായി മാഷ് ചമയുന്നു കളിതൊട്ടിലില്‍ പാവകുഞ്ഞിനെ ഉറക്കുന്ന അമ്മ , പൂചെടിക്കമ്പുകളില്‍ ചിരട്ടകള്‍ തൂക്കി ഒരുക്കിയ ത്രാസ് സഹിതം പലചരക്ക് കച്ചവടം പൊടി പൊടിക്കുന്ന വേറൊരാള്‍ , നിഷ്കലങ്ക്മായ സൌഹൃദത്തിന്റെ വൈവിധ്യം നിറഞ്ഞ ഇത്തരം ഭാവങ്ങള്‍ ഇന്ന് മനസിലുണ്ടാക്കുന്ന ഗൃഹാതുരത്വം അഗാധമാണ് . സമൂഹത്തെയും സംസ്കാരത്തെയും തന്റേതായ രീതിയില്‍ പരിചയപ്പെടുന്ന ഇത്തരം സൌഹൃദങ്ങള്‍ ഇന്ന് ഡിജിറ്റല്‍ സൌഹൃദങ്ങളിലേക്ക് വഴി മാറിയിരിക്കുന്നു . ഇവിടെ മൂല്യങ്ങല്കോ വൈകാരികതയ്ക്കോ സ്ഥാനമില്ല . മൊബൈല്‍ കീപാടുകളിലോ , കീബോ൪ഡുകളിലോയുള്ള ചടുലമായ ചലനങ്ങള്‍ കെട്ടുറപ്പില്ലാത്ത സൗഹൃദ ബന്ധങ്ങള്‍ക്ക് തിരി കൊളുത്തുന്നുനു . ഏതു നിമിഷവും പോട്ടിതെറിക്കാവുന്ന തികച്ചും അസന്ധുലിതമായ സൗഹ്രദം . ഇത്തരം സൗഹൃദങ്ങള്‍ നമ്മുടെ സാമൂഹിക ഘടനയിലുണ്ടാക്കിയ അരാജകത്വം ദിനേന വാര്‍ത്തമാധ്യമാങ്ങളിളുടെ വായിച്ചറിയുന്നവരാണല്ലോ നമ്മള്‍ .
നമ്മുടെ കാമ്പസുകളാണ് ഇന്ന് ഡിജിറ്റല്‍ സൗഹൃദങ്ങളുടെ വിളനിലം . ഏതെങ്കിലും ആല്‍മരത്തിന്റെയോ മറ്റോ തണലില്‍ വട്ടം കൂടിയിരുന്നുള്ള കുശലം പറച്ചിലുകള്‍ , പൊട്ടിച്ചിരികള്‍ , പ്രണയ സല്ലാപങ്ങള്‍ ഇന്ന് ഇത്തിരിക്കുഞ്ഞന്‍ മൊബൈലിലേക്കോ കംപ്യുട്ടറുകളിലെക്കോ ചുരുങ്ങിയിരിക്കുന്നു . കാമ്പസിനെ ചൂട് പിടിപ്പിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ ഓര്‍ക്കുട്ടിലും , ഫെസ്ബുക്കിലും ചര്‍ച്ചകളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുമ്പോള്‍ കാമ്പസിന് ആതിന്റെ പൊലിമ നഷ്ടപെടുന്നോ എന്ന് ശങ്കികേണ്ടിയിരിക്കുന്നു . വല്ലാത്തൊരു മാറ്റം തന്നെ ! നാള്‍ക്കുനാള്‍ പുരോഗതിയുടെ ഹിമാപര്‍വങ്ങള്‍ കീഴടക്കിക്കോണ്ടിരിക്കുന്ന ശാസ്ത്ര -സാതിക മേഖലയ്ക്കു കാമ്പസുകളെ ഇത്ര ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്ന വസ്തുത ശുഭാകരമാനെങ്കിലും എവിടെയൊക്കെയോ ഒരു അസന്ധുലിതാവസ്ഥ അനുഭവപ്പെടുന്നുണ്ട് . ശാസ്ത്രവും സാങ്കേതികതയും സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്ക് ഉപയോഗിക്കുന്നതിനു പകരം തന്റെ നൈമിഷിക അനുഭൂതിക്കും , സ്വാര്‍ഥത താല്പര്യത്തിനും വേണ്ടി ദുരുപയോഗം ചെയ്യുമ്പോഴാണ് ഇത്തരമൊരു അസന്ധുലിതാവസ്ഥ ഉടലെടുക്കുന്നത് . അത്യാധുനിക സംവിധാനങ്ങളോ , നൂതന കണ്ടുപിടിത്തങ്ങളോ അല്ല പ്രശ്നക്കാര്‍ എന്ന് ചുരുക്കം . അതുപയോഗിക്കുന്ന ഞാനും നിങ്ങളും ഉള്‍പെടുന്ന വിദ്യാര്‍ഥി സമൂഹമാണ് മേല്‍ പറഞ്ഞ അസന്ധുലിതാവസ്തയുടെ കാരണക്കാര്‍ . അതുകൊണ്ട് നമ്മള്‍ മാറിയെ മതിയാവൂ... നമുക്ക് വേണ്ടി മാത്രമല്ല , ഒരു നല്ല സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി .
പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല , ഞാനും നിങ്ങളും അറിയുന്നതും നിത്യേന ഇടപഴകുന്നതുമായ മൊബൈലിനെയും ഇന്റെര്‍നെറ്റിനെയും കുറിച്ചാണ് . ഏതു സമയവും മൊബൈലില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന യുവസമൂഹം ഇന്ന് കാംബസുകളിലെ നിത്യകാഴ്ചയാണ് .
കംപ്യുട്ടെറും, മൊബൈലും നമ്മുടെ ശത്രുവല്ല മറിച്ച് മിത്രമാണ് ,പക്ഷെ അധികമായാല്‍ ആ മിത്രം നമ്മുടെ ശത്രുവാകും .ചിന്ത , ഭാവന ,സര്‍ഗവാസന എന്നിവയെല്ലാം വിഴുങ്ങുന്ന ശത്രു !!!ഇന്ന് മൊബൈല്‍ ഫോണുകളില്‍ മുഴങ്ങുന്നത് ആശങ്കയുടെ അലാറം ആണ് , മണികൂറുകളോളം ഇത്തിരി കുഞ്ഞന്‍ ഫോണില്‍ സല്ലപിക്കുമ്പോള്‍ ഓര്‍ക്കുക ഭാവിയിലെകൂള്ള കരുതലില്ലായ്മയാണ് നാം കാണിക്കുന്നത് .മൊബൈല്‍ഫോണിലെ റേഡിയേഷ൯ പ്രശ്നങ്ങളെ കുറിച്ച് ദിവസേന പുതിയ പഠഞങ്ങള്‍ പുറത്തു വന്നു കൊണ്ടിരുക്കുകയാണ് .Headphone ഉപയോഗിച്ചാല്‍ റേഡിയേഷ൯ എന്ന ഭീതിയെ അകത്താമെങ്കിലും ഉയര്‍ന്ന freequency ശബ്ദം ഞരമ്പുകള്‍ ക്ഷീണിപിച്ചു കേള്‍വിക്കുറവിനെ ചെവിയിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട
കമ്പ്യൂട്ടര്‍ സാങ്കേതികതയെ എല്ലാവരം ആശ്രയിച്ചു തുടങ്ങിയപ്പോള്‍ അവയുടെ

അങ്ങനെ വിശേഷം പറച്ചില്‍ നാട്ടപാതിര വരെ നീളും ,ഒരു " ഗുഡ് നൈട്ടോട്" കൂടി അന്നത്തെ '

ദൈനംദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്ര ലോകതോടോപ്പമുള്ള ഓരോ ചുവടിലും വിദ്യാര്‍ഥിസമൂഹം ജാകരൂകരായിരികണം കാരണം ഒന്ന് പിഴാച്ചാല്‍ ചിലപ്പോള്‍ ഒരിക്കലും തിരിച്ചു കയറാനാവാത്ത ദുരന്തത്തിന്റെ പടുക്കുഴിയിലേക് നിങ്ങള്‍ ആണ്ടു പോയേക്കാം ……!!