"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -
നുറുങ്ങുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നുറുങ്ങുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഏപ്രിൽ 09, 2014

പകൽക്കിനാവ്

-ഷിബിൻ ബാലകൃഷ്ണൻ-  





        പത്ത് മാസം ആറ്റുനോറ്റ് കാത്തിരുന്ന്  നൊന്തു പ്രസവിച്ച ഒരമ്മയുടെ സംതൃപ്തിയും ആനന്ദവും അയാൾ അന്ന് അനുഭവിച്ചു. സ്വന്തം കുഞ്ഞിനെപ്പോലെ അയാൾ  ആ പുസ്തകത്തെ താലോലിച്ചു...... ചുംബിച്ചു, താൻ എഴുതിയ  ആദ്യ പുസ്തകം വെളിച്ചംകണ്ടിരിക്കുന്നു. ആ  പേറ്റു നോവിന്  പത്തു കൊല്ലത്തിന്റെ ആഴമുണ്ടായിരുന്നു. പുസ്തകത്തിന്റെ പുതുമണം  അയാൾ ആസ്വദിച്ചു. അക്ഷരങ്ങൾക്ക് വർഷങ്ങൾക്ക്   മുൻപ് അയാൾ  കണ്ട പകല്ക്കിനാവുകളുടെ അതെ മണമായിരുന്നു. സന്തോഷം കൊണ്ട് രണ്ട് തുള്ളി കണ്ണുനീർ ആ പുസ്തകത്തിൻറെ  ചട്ടയിൽ ഇറ്റി വീണു. കറുത്ത പശ്ചാതലത്തിൽ വെളുത്ത അക്ഷരങ്ങളിൽ  രേഖപ്പെടുത്തിയ പുസ്തകത്തിന്റെ പേര് അയാൾ വായിച്ചു.

        
"DAY DREAM"
Story of 100 told and an untold day dream
By
Sidharth Nair

        അത് എഴുത്തിലുള്ള പുതിയ പരീക്ഷണമായിരുന്നു. ഒരേ സമയം ഒരു നോവൽ എന്നോ ഒരു കഥപുസ്തകമെന്നോ വിളിക്കാവുന്ന തരത്തില്ലുള്ള ഒരു രചന. 100 ചെറുകഥകൾ, ഒരു ഒറ്റവരി കഥ (one story line). അവയെ അക്ഷരങ്ങളുടെ നൂല് കൊണ്ട്  തുന്നിച്ചേർത്ത് അയാൾ അതിന് നോവലിന്റെ ഉടുപ്പിട്ടു. സിദ്ധാർഥ്‌ അങ്ങനെയായിരുന്നു. ചെറിയ കാര്യങ്ങള്ക്ക് പോലും അയാൾക്ക്‌ അയാളുടെതായ വാശിയും വ്യത്യസ്ഥതകളും ഭ്രാന്തും ഉണ്ടായിരുന്നു. ഓരോ കഥ എഴുതിക്കഴിയുംബോഴും അവസാനം അയാൾ എഴുതി വെക്കും MAD Sidharth.

        കോളേജിൽ നിന്നും ഇറങ്ങിയ ശേഷം നീണ്ട  പത്ത് വർഷക്കാലം അയാൾ സ്വയം തീർത്ത ചട്ടക്കൂടുകൾക്കിടയിൽ ഒതുങ്ങി ജീവിക്കുകയായിരുന്നു. ഫോണ്‍ നമ്പർ മാറ്റിയും, സോഷ്യൽ നെറ്റ് വർക്കുകളിലെ അക്കൗണ്ടുകൾ ഡിലീറ്റ്‌ ചെയ്തും, ക്യാമ്പസ്സിലെ  സൗഹൃദങ്ങളിൽ നിന്നും അയാൾ ഒളിച്ചോടുകയായിരുന്നു. അതിനുള്ള കാരണം പലവട്ടം ആലോചിച്ചിട്ടും സിദ്ധാർഥിന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ തന്നിലേക്കുള്ള  ഒതുങ്ങിക്കൂടലും അയാൾ  ആസ്വദിക്കുകയായിരുന്നു. എന്നിരുന്നാലും ഓർമകളിൽ നിന്നും അയാൾക്ക്‌ രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല. കൂട്ടിന് ആരും ഇല്ലാത്ത അവസ്ഥയെ നമുക്ക് ഏകാന്തത എന്ന് പറയാം. എന്നാൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും ഓർമയുടെ വലിയൊരു ആൾക്കൂട്ടം ചുറ്റും ഉണ്ടാകുന്ന അവസ്ഥയെ നമ്മളെന്തു വിളിക്കും.

        പ്രസാദകർ എഴുത്തുകാരന് നല്കുന്ന കോപ്പികളുടെ വലിയൊരു അട്ടി അയാൾ മേശപ്പുറത്ത് അടുക്കി വെച്ചു. പെട്ടെന്ന് എന്തോ ഓർത്തപോലെ അയാൾ അകത്തെ മുറിയിലേക്ക് നടന്നു. പഴയ പുസ്തകങ്ങൾക്കിടയിൽ ധൃതിപ്പെട്ട് അയാൾ എന്തൊക്കെയോ തിരഞ്ഞു. ഒടുവിൽ ആ കുഞ്ഞു ഡയറി അയാൾ കണ്ടെത്തി. കോളേജിലെ ഓട്ടോഗ്രാഫ്. ഓരോ പേജിലും അയാൾ പഴയ സിദ്ധാർഥിനെ .കണ്ടെത്തി, കൂടെ താൻ ഇന്നും മറക്കാതെ സൂക്ഷിക്കുന്ന ചങ്ങാതിമാരുടെ മുഖങ്ങൾ മനസ്സിലൂടെ മിന്നി മറഞ്ഞു. ഓടോഗ്രഫിൽ നിന്നും കിട്ടിയ ഓരോരുത്തരുടെയും വിലാസം കവറിനു പുറത്ത് എഴുതി. തന്റെ കയ്യൊപ്പിട്ട പുസ്തകം ആ കേവറിൽ ഇട്ട് ഒട്ടിച്ചു വെച്ചു. ഓടോഗ്രാഫിന്റെ താളുകൾ ഓരോന്നായി കടന്നുപോയി. അവസാന പേജിലെ വരികൾ അയാൾ ഒന്നുകൂടെ വായിച്ചു.

         "സിദ്ധൂ , കഥ പറഞ്ഞായിരുന്നു നമ്മൾ കൂട്ടുകാരായത്. കാണുന്നതെല്ലാം നിനക്ക് കഥകളായിരുന്നു. ഓരോ വസ്തുവിനും നീ ഓരോ കഥകൾ  ചമച്ചു നൽകി. അതിൽ ചിരിയും കരച്ചിലും നിരാശയും പ്രതീക്ഷയും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ നീ ഒരിക്കലും നിന്റെ കഥയും ഞാൻ ഒരിക്കലും എന്റെ കഥയും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
        സിദ്ധൂ.......ഞാൻ പലവട്ടം പറഞ്ഞതാണ് , എന്നാലും ഒന്നൂടെ പറയട്ടെ, നീ മനസ്സിൽ മെനഞ്ഞു കൂട്ടുന്ന കഥകൾ അക്ഷരങ്ങളാക്കിയാൽ അത് വളരെ മനോഹരമായിരിക്കും. നീ എഴുതണം 'മടിയാവുന്നെടീ ' എന്ന സ്ഥിരം ഡയലോഗ് ഇനീം പറയരുത്. എഴുതി എഴുതി  നല്ലൊരു എഴുത്തുകാരനായി  ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോ ആദ്യത്തെ കോപ്പി നീ എനിക്ക് അയച്ച്‌ തരണം.
        മറക്കില്ലെന്ന് പറയുന്നില്ല . മറക്കാതിരിക്കാൻ അവസാനം വരെ ശ്രമിക്കും. നാളെയെക്കുറിച്ച് നമുക്ക് അത്രയല്ലേ പറയാൻ പറ്റൂ. എല്ലാ നന്മകളും നേരുന്നു."
                                                                                             
ഒരുപാട് ഇഷ്ട്ടത്തോടെ
---നയന

   സിദ്ധാർഥ്‌ ആ പേരും അഡ്രസ്സും കണ്ടില്ലെന്നു നടിച്ചു. അത്  യാദൃശ്ചികമായോ  അറിയാതെയോ സംഭവിച്ചതായിരുന്നില്ല. തികച്ചും മനപ്പൂർവ്വം ആയിരുന്നു. കാരണം ഈ നോവലിലെ നൂറു കഥകുളും  അയാൾ നയനയോട്  പണ്ട് പലതവണ പറഞ്ഞിട്ടുള്ളവയായിരുന്നു. നൂറ്റി ഒന്നാമത്തെ കഥ അയാൾ അവൾക്കായി   എഴുതിയതായിരുന്നു. കഥയെന്ന് വിളിക്കാമോ എന്ന് സിദ്ധാർഥിന് തന്നെ ഉറപ്പില്ലാത്ത ഒരു ഒറ്റവരി കഥ. അത് നയന വായിച്ചിട്ടില്ല. ഇനി വായിക്കുകയും വേണ്ടെന്നു അയാൾക്ക്‌ തോന്നി.

**********************************************************

        എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷം, അവസാന സെമസ്റ്ററിന്റെ തുടക്കത്തിൽ ഒരു ക്ളാസ്സിൽ   യാദൃശ്ചികമായിട്ടായിരുന്നു നയനയുടെ അടുത്തിരിക്കാൻ ഇട വരുന്നത്. മൂന്ന് വര്ഷം ഒരുമിച്ച് പഠിച്ചിട്ടും അവർ അതുവരെ പരസ്പരം സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. അറുബോറൻ ക്ലാസ്സിൽ ഉറക്കം തൂങ്ങി വീഴും എന്നുള്ള അവസ്ഥയിലെത്തിയപ്പോൾ നയന   സിദ്ധാർഥിനോട് പറഞ്ഞു.

        '' ഡാ, എന്തെങ്കിലും പറയ്‌, അല്ലെങ്കിൽ ഞാനിപ്പോ ഉറങ്ങി വീഴും''

        ഒട്ടും കമ്പനിയില്ലാത്ത ഒരാളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു വർത്തമാനം കേട്ടപ്പോൾ സിദ്ധു ഒന്ന് പകച്ചു. തന്റെ പകൽക്കിനാവുകളിൽ നിന്നും ഞെട്ടിയുണർന്ന് ഒരു ചിരിയോടെ അവൻ പറഞ്ഞു.

'' ഞാനൊരു കഥ പറയാം'' 

         അത് ഭംഗിയുള്ള ഒരു കഥയുടെ തുടക്കമായിരുന്നു. സിദ്ധാർഥ്‌ തന്റെ ചുറ്റുപാടുകൾക്ക് ഓരോന്നിനും കഥ ചമച്ചുകൊണ്ടിരുന്നു. ടൂർ പോയപ്പോ ലൽബാഗിൽ വെച്ച് കണ്ട ഫോട്ടോഗ്രാഫർ പയ്യനും, ഹോസ്റ്റലിലെ കൂക്ക് ബാസ്ക്കരേട്ടനും, ബോർഡിലെ ചോക്കുപോടിയും അത് മായ്ക്കാനെത്തുന്ന ഡസ്റ്റാറും,  കോളേജ് ഗ്രൗണ്ടിലെ ഏകാകിയായ മാവും എല്ലാം അവന്റെ കഥകളിലെ നായകന്മാരായി. ബോറൻ ക്ലാസ്സുകളിൽ ഓരോന്നിലും അവൻ കഥ പറഞ്ഞുകൊണ്ടേയിരുന്നു. കഥ പറഞ്ഞു കഥ പറഞ്ഞ്‌ അവരും കഥകളായി മാറി.പക്ഷെ സ്വന്തം കഥ അവർ ഒരിക്കലും പറഞ്ഞില്ല. കോളേജിലെ അവസാന ക്ലാസ്സിനും തലേ ദിവസം സിദ്ധാർഥ്‌ നയനയോട് പറഞ്ഞ കഥകളുടെ എണ്ണം നൂറ് തികഞ്ഞു. അയാളുടെ ചിന്ത മുഴുവൻ അവസാന ദിവസത്തേയ്ക്കുള്ള കഥയെക്കുറിച്ചായിരുന്നു.

        ആ ചിന്ത അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. എം.എച്ചിന്റെ ടെറസ്സും പറശ്ശിനിപ്പാലവും ഒന്നും അയാൾക്കന്നു പുതിയ കഥ സംമാനിച്ചില്ല. മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂട്ടം കൂടി. ചിന്തകൾ കൊച്ചു കുട്ടികളെപ്പോലെ തല്ലുണ്ടാക്കിക്കൊണ്ടിരുന്നു.ഒടുവിൽ സിദ്ധാർഥ്‌ ആദ്യമായി കഥ എഴുതാൻ തീരുമാനിച്ചു. ചിന്തകൾ പേനത്തുമ്പിലുടെ പെയ്തൊഴിഞ്ഞപ്പോൾ അതിന് ഒരു വരിയുടെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പേരും മഴയത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു പുഴയുടെ ആഴവും പരപ്പും അതിനുണ്ടായിരുന്നു.

''നയനാ..... നിന്നെ  ഞാനറിയാതെ ഒരുപാട് ഇഷ്ട്ടപ്പെട്ട് പോയിരുന്നു."

        അവസാന ക്ളാസ്സിൽ  അവർ ഒരിക്കൽക്കൂടി ഒന്നിച്ചിരുന്നു. പക്ഷെ അവരന്ന് കഥ പറഞ്ഞില്ല. സിദ്ധാർഥ്‌എഴുതിയ കഥ അവളെ കാണിച്ചതുമില്ല.
    
        ക്ലാസ്സ് കഴിഞ്ഞു, എവിടെയും വേര്പാടിന്റെ വേദന മാത്രം. ക്ലാസ്സ് ഫോട്ടോ എടുപ്പും , കരച്ചിലും, ആസ്വസിപ്പിക്കലും, വിടപറച്ചിലും എല്ലാം കഴിഞ്ഞ് ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോഴേക്കും  കഥയെഴുതിയ നോട്ടുപുസ്തകം അവനെവിടെയോ നഷ്ട്ടപ്പെട്ടിരുന്നു. സിദ്ധാർഥ്‌ നായരുടെ കഥ വെളിച്ചം കാണുന്നതിനും മുൻപേ ചരമമടഞ്ഞു.

        കോളേജ് കഴിഞ്ഞ് ആദ്യം അയാൾ ചെയ്തത് തന്റെ വലിയിരു ലോകത്ത് നിന്നും ഒളിച്ചോടി മനസ്സിൽ സ്വയം തീർത്ത ഒരു പ്രവാസം അനുഭവിക്കുകയായിരുന്നു. അതും കഴിഞ്ഞ് ഓർമകളിൽ നിന്ന് കൂടെ ഒളിച്ചോടാൻ വേണ്ടിയായിരുന്നു എഴുത്ത് ആരംഭിച്ചത് . ഇന്നിപ്പോൾ ഓർമ്മകൾ വീണ്ടും അയാളെ തടവിലാക്കിയിരിക്കുന്നു.

**************************************************************

        പുസ്തകം ഇറങ്ങി നാലഞ്ചുമാസം കടന്നുപോയി. വായനക്കാർക്ക് കഥകൾ ഇഷ്ട്ടമായി. പ്രതീക്ഷിച്ചതിലേറെ നോവൽ ഹിറ്റായി. അഭിനന്ദനങ്ങളുമായി അയാൾക്ക്‌ മെയിലുകളും കത്തുകളും വന്നുകൊണ്ടേയിരുന്നു. ഒരു രാത്രി അലസമായി വായിച്ചുകൊണ്ടിരുന്ന മെയിലുകളിൽ ഒന്നിൽ അയാളുടെ കണ്ണ് തങ്ങി നിന്നു.

        '' സിദ്ധൂ ....
                        ആദ്യ പുസ്തകത്തിന്റെ കോപ്പി നീയെനിക്ക് അയച്ചു തന്നില്ലല്ലോ. മറന്നതല്ല തിരക്ക് കൊണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ കഥപറച്ചിലിനേക്കാൾ ഫീലിംഗ് അക്ഷരങ്ങൾക്കുണ്ട്. വായിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ അട്ഭുതപ്പെട്ടുപോയത് . ഓരോ കഥകളും പണ്ട് നീ എനിക്ക് പറഞ്ഞു തന്നവ. നൂറ്റൊന്നു കഥകളും ഞാൻ പലതവണ ആസ്വദിച്ചവ.''

        ആ വരികളില എത്തിയപ്പോൾ സിദ്ധു ഒന്ന് നിർത്തി. നൂറിന് പകരം നൂറ്റി ഒന്ന് എന്ന് പറഞ്ഞത് അബദ്ധവശാൽ സംഭാവിച്ചതാവാമെന്ന് വിശ്വസിച്ച് അയാൾ വായന തുടർന്നു.

        സിദ്ധൂ .....നിനക്കറിയാത്ത ഒരു കാര്യങ് ഉണ്ട്. നിന്റെ നൂറ്റൊന്നാമത്തെ കഥയും ഞാൻ മുപേ വായിച്ചതാണ്. അന്ന് ക്ലാസ്സിൽ മറന്നുവെച്ച നോട്ടുപുസ്തകം ഞാനിന്നും
സൂക്ഷിച്ചുവെച്ചിട്ടുണ്ട് . നിന്നെ കോണ്ടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ലായിരുന്നു. പലരോടും അന്വേഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.

        സിദ്ധൂ......നമ്മൾ മനസ്സിൽ നെയ്തുകൂട്ടുന്നതു പോലെയോ, നമ്മുടെ ഇഷ്ട്ടതിനും , സങ്കൽപ്പത്തിനും നമ്മുടെ കഥകൾക്കും അനുസരിച്ചോ അല്ല ജീവിതം. ദൈവം വല്ലാത്തൊരു കഥാകൃത്താണ്. അയാൾ നമ്മുടെപോലും അനുവാദം ചോദിക്കാതെ നമ്മളെ കഥാപാത്രങ്ങളാക്കി കഥകൾ എഴുതി വെക്കും. അതിനനുസരിച്ച് നമുക്ക് ജീവിക്കേണ്ടി വരും.

        സിദ്ധൂ....നമ്മളിപ്പോൾ ദൈവത്തിന്റെ ഏതോ കഥയിലെ കഥാപാത്രങ്ങളാണ്. കഥയെന്തെന്നറിയാതെ ജീവിക്കാൻ വിധിക്കപ്പെട്ടവർ.......നീ ഇനിയും എഴുതണം, ഒരുപാട് ഒരുപാട് ....കഥകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കും.

എല്ലാവിധ നന്മകളും
--- നയന

ശനിയാഴ്‌ച, ജൂലൈ 21, 2012

ചിന്ത

-അവന്തിക-

നിന്നിലേക്ക്‌ മാത്രം ഒതുങ്ങിപ്പോയ ചിന്തകള്‍,
എനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നു.
ഇന്ന് ഞാനതിന്റെ ചിറകുകള്‍
 അരിഞ്ഞെടുത്തു.
ചിറകറ്റു വീണ എന്റെ ചിന്തകള്‍ക്കൊപ്പം
ഞാനും ജീവിതച്ചില്ലയില്‍ നിന്നറ്റുവീണു.

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

ചക്രവാളത്തിലെ ചുവപ്പ്..


-അവന്തിക -

ചുവന്ന ചക്രവാളത്തിനു കീഴില്‍ ഇന്ന് അവര്‍ രണ്ടുപേരും  മൗനത്തില്‍ മുഖം അമര്‍ത്തിയിരിക്കുകയായിരുന്നു...
കടലില്‍ സ്വയം മുങ്ങിത്താഴുന്ന സൂര്യനെപ്പോലെ അവനും ആഴ്ന്നിറങ്ങുകയായിരുന്നു തന്റെ ദുര്‍വിധികളിലേക്ക്...
ഏറെ നേരത്തെ മൌനത്തിനപ്പുറം നടന്നുനീങ്ങിയ കാല്‍പ്പാടുകള്‍ നോക്കി അവളേറെ നേരം പുഞ്ചിരിച്ചു...
പിന്നീട് കണ്ണില്‍ പെയ്ത തോരാത്ത തോരാത്ത മഴയ്ക്ക് സാക്ഷിയായത് ചക്രവാളത്തിലെ ചുവപ്പ് മാത്രം...

ചൊവ്വാഴ്ച, മാർച്ച് 13, 2012

-ഗുല്‍മോഹര്‍-

സമാധാനം
 
കളിത്തോക്കുമായ് കള്ളനും പോലീസും 
കളിച്ച മുന്ന് വയസ്സുകാരന്റെ നെഞ്ജിലൂടെ   
എ.കെ  ഫോര്‍ട്ടി സെവന്‍ ചീറിപ്പാഞ്ഞ നിമിഷം 
അമേരിക്കന്‍ പ്രസിഡന്റ്റ് പ്രഖ്യാപിച്ചു 
ഭൂമിയില്‍ നിന്നു  ഭീകരവാദം 
തുടച്ചു നീക്കും.

  


പ്രണയം
വെളിച്ചവും നിഴലും പ്രണയത്തിലായിരുന്നു.
രാവിലെ മുതല്‍ ഇണങ്ങിയും പിണങ്ങിയും
ഒരുമിച്ചുണ്ടായിരുന്നു......
ഒടുവില്‍ സന്ധ്യ കഴിഞ്ഞപ്പോള്‍
വെളിച്ചത്തെ പറ്റിച്ച് നിഴല്‍ 
രാത്രിയുടെ മാറില്‍ അന്തിയുറങ്ങി...




തിങ്കളാഴ്‌ച, ജനുവരി 23, 2012

    ജന്മദിനം 
 -ഗുല്‍മോഹര്‍-
 ആയുസ്സിന്‍റെ പുസ്തകത്തിലെ
ഒരു താള് കൂടി വായിച്ചു മറിച്ചിടുന്നു...
താരാട്ടിന്‍റെ മധുരമുള്ള കവിതകളും 
മാമ്പഴച്ചാര്‍ ഒളിപ്പിച്ച ബാല്യകാലത്തിന്റെ 
കഥകളും പഠിച്ചു തീര്‍ന്നിരിക്കുന്നു.
ഇനിയെത്ര താളുകളെന്നറിയില്ല...
വായിച്ചിട്ടും വായിച്ചിട്ടും 
ജീവിതം മനസ്സിലാകാത്ത പാഠഭാഗമായി 
അവശേഷിക്കുന്നു.
ഞാനിപ്പോഴും അവസാനത്തെ ബെന്‍ജിലിരുന്നു
കിനാവ്‌ കാണുന്ന പഠിക്കാത്ത കുട്ടി തന്നെ... 


വാക്ക്
-ഗുല്‍മോഹര്‍-

വാക്കുകള്‍ അക്ഷരങ്ങളുടെ തടവറയിലാണ്
അര്‍ത്ഥങ്ങള്‍ ചിലപ്പോള്‍ 
അക്ഷരങ്ങള്‍ക്കിടയില്‍ കിടന്നു
ഞെരിപിരി കൊള്ളും.
ഒടുവില്‍
കേട്ടതും,
പറഞ്ഞതും,
മനസ്സിലാക്കിയതും
വെറും വാക്കുകളായിരുന്നെന്നു 
അനുഭവത്തിന്‍റെ ടീച്ചര്‍
ചുട്ടയടി തന്നു പഠിപ്പിക്കുമ്പോള്‍ 
വ്യാകരണവും, നിഖന്ടുവും ഇല്ലാത്ത 
മൗനത്തിന്റെ ഭാഷ 
സംസാരിക്കുവാനാണെനിക്കിഷ്ടം.

വ്യാഴാഴ്‌ച, ജനുവരി 19, 2012

സ്വപ്നം

-നിത്യ-
 
ഇളം തെന്നലിന്‍  തലോടലോടുമയങ്ങുന്ന       
സ്വപ്നത്തില്‍ ഞാനെന്‍ സ്വര്‍ഗഭുവിലെത്തി 

കൊലുസിട്ട നദികളുമതിന്‍ ചാരത്ത്
ഓര്‍മ്മകള്‍ കൂടുകൂട്ടിയ തേന്മാവും
അതിന്‍ പ്രിയതരമാം തെനോറും കനികളും
സ്വപ്നത്തിനു നിര ചാര്‍ത്തുന്നു

നെന്മണികള്‍ വിളഞ്ഞ വയലോലകളെ
തഴുകിയിരികുമ്പോള്‍ കാണാറുണ്ട് ഞാന്‍
കൊറ്റികള്‍  പാറിക്കളിക്കുമെന്‍  ഗ്രാമഭംഗി

മാരുതന്‍ എന്നെ തഴുകി കടന്നപ്പോള്‍ 
പതിയെ ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നു
സ്നേഹിക്കുന്നു ഞാനെന്‍ സ്വപ്ന ഗ്രാമത്തെ
ഇന്ന് സ്വപ്നങ്ങളിലേക്ക് ചേക്കേറിയ ആ ഗ്രാമ ഭംഗിയെ ...

ബുധനാഴ്‌ച, ജൂലൈ 20, 2011

കൂനന്റെ പെണ്ണ്

  --MaDZ-
                               

കേരള  കേന്ദ്ര  സാഹിത്യ  അവാര്‍ഡുകള്‍ കിട്ടാനോ  പ്രശംസക്ക്  വേണ്ടിയോ  എഴുതിയതല്ല  ഈ കഥ…..

അത്  കൊണ്ട്  തന്നെ  അതിന്റെ കുറവുകള്‍ ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പം  ചൂണ്ടി  കാണിക്കാനാകും ….

പക്ഷെ  ഇതിലെ  കഥാപാത്രങ്ങളെ  നിങ്ങള്‍ക്ക് ചൂണ്ടി  കാണിക്കാനാകുമോ ??

'അതെ' എന്നാണ് ഉത്തരമെങ്കില്‍ ….,

 "സോറി  ഗൈസ്‌"

“ഈ  കഥയോ  ഇതിലെ  കഥാപാത്രങ്ങളോ  ഇന്ന്  ക്ലാസില്‍  ഉള്ളവരും  ഇല്ലാത്തവരുമായി  യാതൊരു ബന്ധവുമില്ല , അഥവാ  അങ്ങനെ  ഒരു  ബന്ധം തോനുന്നുണ്ടെങ്കില്‍
ഞാന്‍ സഹിച്ചു ………..”

ത്രില്ലും  സസ്പെന്സും  ഒന്നും  ഗ്യാരന്റി പറയുന്നില്ല ….

ഒരു  കാര്യം  ഉറപ്പാ …..

വേണേല്‍ വായിച്ചിട്ട്  പോടേയ്  !!!!



പൊളിയാറായ  ഒരു  വീട് …………..

വീടിനുള്ളില്‍ നിന്ന്  ശക്തിയില്‍   ആരോ  അടുപ്പില്‍    ഊതുകയാണ് …

പേരിനു ഒരു അടുക്കള ….

ഒരു പെണ്‍കുട്ടി കഞ്ഞി  വെക്കുന്നത് കാണാം ...

കഞ്ഞിയുടെ  വാസനയും  പുകയും  അന്തരീക്ഷമാകെ  കലര്‍ന്നു!!!!!

 പിന്നാമ്പുറത്ത്  നിന്നും ഒരു   കാലടി  ശബ്ദം !...,

…..കാലുകള്‍ ……..

വിശപ്പേറിയ ആ കാലടി ശബ്ദം  അടുകളക്ക്   നേരെ പാഞ്ഞടുത്തു ….      

“നീണ്ട  കാര്‍കൂന്തല്‍ , മെലിഞ്ഞ ശരീരം ,..

അത്  മാത്രമേ  വാതില്‍ പഴുതിലൂടെ  അവന്‍  കണ്ടുള്ളൂ ….

അവള്‍  അവിടുന്നു പോയി  എന്ന്  ഉറപ്പു  വരുത്തിയ  ശേഷം  അവന്‍ പതിയെ  അടുക്കളയില്‍ കയറി.   

ആ൪ത്തിയോടെ അവന്‍   കഞ്ഞിക്കലത്തില്‍  തലയിട്ടു ……

കഞ്ഞിയുടെ  ചൂട്  അവന്‍  അറിഞ്ഞില്ല

അവനെ  സംബന്ധിച്ചിടത്തോളം   ആ  ചമ്മന്തിയും  കഞ്ഞിയും  ഏറ്റവും  രുചികരമായിരുന്നു ..

കൊലുസിന്റെ   ശബ്ദം !!

അവന്‍  ഒരു  നിമിഷം  പകച്ചു  പോയി …


കഞ്ഞിക്കലം  അറിയാതെ  താഴെ വീണു ……

ഒരു  വശത്ത  വിശപ്പടങ്ങിയ  സന്തോഷം മറുവശത്തു ഭയവും …..



കൂനു കാരണം  ഓടാന്‍  പ്രയാസമായിരുന്നു ,  എങ്കിലും   വെപ്രാളത്തോടെ  അവന്‍  ഓടാന്‍  തുടങ്ങി ...

ഓടുന്നതിനിടയില്‍  ഒന്ന് തിരിഞ്ഞു  നോക്കി   :

“തവളക്കാലുകള്‍ , വലത്  കയ്യില്‍  മുറിവേറ്റ  പാട് , ഉന്തിനില്‍ക്കുന്ന പല്ലുകള്‍‍ "

നേരത്തെ  കണ്ട  ആ  മെലിഞ്ഞ  ശരീരമായിരുന്നില്ല  അവള്‍ക്ക്   …

എല്ലാം  നല്ല  പരിചയം   …

സ്പീഡ്  ഇത്തിരി  കുറഞ്ഞു ;

”ഇറങ്ങി  പോടാ  കൂനാ ”

അലറി  കൊണ്ട് അവനെ അവള്‍   ഓടിച്ചു …..

കിതപ്പോടെ  അവന്‍ ദൂരേക്ക് ഓടി  മറഞ്ഞു

ദൂരെ  ഒരു  മരച്ചുവട്ടില്‍   കീറിപ്പറിഞ്ഞ   വസ്ത്രവും  ധരിച്ച്   കൊണ്ട്  അവന്‍   കിടന്നു ……

പരിചയമുള്ള  സവിശേഷതകള്‍

അവളെ തനിക്കറിയാം ……

അവന്‍ ഓര്‍മ്മകള്‍ ‍ അയവിറക്കാന്‍  തുടങ്ങി …….



ഏച്ചൂരിലെ  ഒരു  അങ്ങനവാടി ….

ഒരു  തിരുവോണ നാള്‍.....

കുട്ടികളെല്ലാം   ആര്‍പ്പ് വിളിക്കുകയായിരുന്നു..,;

“തവളച്ചാട്ട മത്സരം ” നടക്കുകയാണ് …..


എതിരാളികളെ  Km ദൂരെ കടത്തിവെട്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഒരു   ബാലിക ...അവളുടെ  ചാട്ടം 

അവിശ്വസിനീയമായിരുന്നു …..

കൂടെ  പഠിക്കുന്നവര്‍  അവള്‍ക്ക്  വേണ്ടി   ആര്‍പ്പു വിളിക്കാന്‍  തുടങ്ങി .

“രാധാമണി …….രാധാമണി …..”

എല്ലാം  കണ്ടു  കൊണ്ട്  അവന്‍ നിന്നു.....

' w ബാബു '

അവള്‍  ചാടിയത്   അവന്റെ   മനസ്സിലെക്കാണെന്ന് അവന്‍  തോന്നി ..

അവന്റെ   കയ്യടി  കൊണ്ടാകാം, അവള്‍   ഒരു  നിമിഷം  നിശ്ചലമായി  നിന്നു , ആരെയോ  നോക്കി   

പക്ഷെ  വിജയം  കൈവിട്ടില്ല...

വത്സമ്മ  ടീച്ചര്‍  അവളുടെ  വിജയത്തിന്റെ  അടയാളമായി  ഒരു  നീളന്‍  മാല  സമ്മാനിച്ചു…...

വളരെ  അധികം  സന്തോഷത്തോടെ  അവള്‍ അമ്മയുടെ  അരികിലേക്ക്  ഓടി …

അമ്മയുടെ  തോട്ടരികിലുണ്ടായിരുന്ന  W ബാബുവിനെ  നോക്കി ഒന്ന്  പുഞ്ചിരിച്ചു …

”താന്‍ ‍എന്തോ  നേടി  എന്ന മട്ടിലായിരുന്നു ” അവളുടെ  ചിരി

ബാബുവും  തിരിച്ചു  ചിരിച്ചു ….

"താനും എന്തോ  നേടിയിരിക്കുന്നു” എന്നു  അവനു തോന്നി

അത്  പിന്നീട്   സത്യമാവുക  തന്നെ ചെയ്തു … ..അവര്‍ക്ക്  പിന്നെയും   ചിരിക്കേണ്ടി  വന്നു …..
അടുക്കേണ്ടി  വന്നു …

ഒടുവില്‍

പിരിയാന്‍ പറ്റാത്ത വിധം  അടുകുക  തന്നെ ചെയ്തു ….
ചെറിയ  പ്രായത്തില്‍  പ്രണയം ..

അത്  അവരെ  ജീവിക്കാന്‍ ഏറെ  താല്പര്യവാന്മാരകി ….

വക്കേഷന്‍  മുഴുവന്‍ അടിച്ചു  പൊളിച്ചു ….10 ദിവസം  പെട്ടെന്ന് തീര്‍ന്നു

ഓണപരീക്ഷ  റിസള്‍ട്ടു വന്നു

W ബാബു  ആയിരുന്നു  1st

റിസള്‍ട്ടു അറിഞ്ഞ ഉടന്‍ രാധ  അവന്റെ  അരികിലേക്ക്  ഓടി ചെന്നു....

വിജയാഹ്ലാധത്തില്‍ അവനെ  അവള്‍  വാരിപുനര്‍ന്നു ….

സന്തോഷതിനിടയിലാണ്  അവള്‍ അത്  ശ്രദ്ധിച്ചത് …,,??

അവന്റെ  പുറത്ത്  ഒരു  “മുഴ ”…!!

: “എന്താ  ഇത് ..?”….അവള്‍ തിരക്കി...

;”അത്  ഇന്നലെ  രാത്രി  എന്നെ  കൊതുക്   കടിച്ചപ്പോള്‍ ‍  ഉണ്ടായതാ ”

ആദ്യത്തെ  നുണ …..!!

തനിക്ക്   കൂനുണ്ടെന്നന്ന   സത്യം  അവന്‍ അവളില്‍  നിന്നു   മറച്ചു  വെച്ചു ..,

അവള്‍ ‍  ശരിക്കും  അവന്റെ   ‘കൂന്‍ വളയത്തില്‍ ’ വീണു ..



ആ  രംഗം  അവന്‍ ഇപ്പോഴും   ഓര്‍കുന്നു ….



നേരം  ഇരുട്ടി  തുടങ്ങി …

മരച്ചുവട്ടില്‍   കിടന്നു   ഉറക്കം  വരുന്നു …ദൂരെ  മുറ്റത്തെ തുളസി  തറയില്‍  അവള്‍  വിളക്ക്  വയ്കുന്നത്  കാണാം …..



കുഞ്ഞു നാളിലെ  വലിയ  ഭക്തി  ആയിരുന്നു  അവള്‍ക്ക് …എപ്പോഴും  നെറ്റിയില്‍  ചന്ദനക്കൂറി  കാണാം ….

അത്  കൊണ്ട്  തന്നെ   അമ്പലമായി  അവരുടെ  'മീറ്റിംഗ്  പ്ലേസ്’...,

എന്നത്തേയും  പോലെ  അവള്‍  കുളിച്ചൊരുങ്ങി  അമ്പലത്തിലേക്ക്   തിരിച്ചു …

അവിടെ  ”കുയ്യാല്‍  ശിവക്ഷേത്രത്തില്‍"  അവള്‍  അമ്പലത്തിലെ പടി  കടന്നു  വരുന്നതും  കാത്ത്  നില്‍ക്കുകയായിരുന്നു    W ബാബു …,

അന്ന്  അവള്‍   ധരിച്ച  വസ്ത്രം  അവന്‍  ഇപ്പോഴും  ഓര്‍ക്കുന്നു .;..’കട്ടി  പച്ചയില്‍  മഞ്ഞ  പുള്ളികള്‍ ..’ കൂടെ  അവള്‍ക്ക്  സമ്മാനമായി  കിട്ടിയ  നീളന്‍  മാലയും  അണിഞ്ഞിരുന്നു ..അത്  അവളെ  കൂടുതല്‍  സുന്ദരി  ആക്കിയെന്നു  അവന്  തോന്നി …

അവര്‍  രണ്ടു  പേരും  കൂടി  ആ  തിരിസന്നിധിയിലേക്ക്  പ്രവേശിച്ചു …

പരമശിവനെ  സാക്ഷി  നിര്‍ത്തി  അവള്‍  വിലപ്പെട്ട  ആ  മാല  അവനെ  അണിയിച്ചു ..,പിന്നീട്  പരസ്പരം  ചന്ദനം  തൊടിയിച്ചു …

ഈ  സുന്ദര  മുഹൂര്‍ത്തം  കാണാന്‍  ഒരാള്‍   കൂടി  ഉണ്ടായിരുന്നു ..അങ്ങ്   ദൂരെ  മരത്തിനു   പിറകില്‍  രണ്ടു  കുഞ്ഞിക്കാലുകള്‍ ..; രാധയുടെ  അടുത്ത  കൂട്ടുകാരി …

പലതവണ  അവര്‍ക്ക്  പരസ്പരം  കാണാനുള്ള  അവസരം  ഒരുക്കി  കൊടുത്ത  വീര  ബാലിക …

കുഞ്ഞു മോള്‍ …,,അങ്ങനെ ആയിരുന്നു  രാധ  അവളെ  വിളിച്ചിരുന്നത് ….

അവരുടെ  കൊചുവര്‍ത്താനവും  കളിയും  നോക്കി  കൊണ്ട്  അവള്‍  ആ  മറവില്‍  നിന്നു …..



ഇത്രയുമായപ്പോള്‍ …. എന്റെ  കഥയിലെ  കഥാപാത്രങ്ങളുമായി  ബന്ധമുണ്ടെന്നു  സംശയിച്ച  ആരൊക്കെയോ  ….


ഈ  വിവരം  മാതാപിതാക്കളെ  അറിയിക്കുകയും …അവരുടെ  ഫോണ്‍  കാള്‍  കാരണം  എനിക്ക്  കഥ  നിര്തിവേക്കേണ്ടി  വരികയും ചെയ്തു ….


എഡിറ്റര്‍  Vyshakine  ആണ് പാരെന്റ്റ്   വിളിച്ചത്  .....


റിക്വസ്റ്റ്  കേട്ടപ്പോള്‍  എന്നെ  വിളിച്ച  സ്റ്റോറി  നിര്‍ത്താന്‍  പറഞ്ഞു  അവന് .....
ഞാന്‍  ഈ  കാര്യം  ഡയറക്ടര്‍  Vivi  യോട്   പറഞ്ഞപ്പോള്‍  അവന് കഥ  തുടരന്നതിലായിരുന്നു  താല്പര്യം. പക്ഷെ  എന്റെ  തീരുമാനം  മറ്റൊനാണ്ണ് ….


നിങ്ങള്‍  തീരുമാനിക്ക് …..

കൂനന്റെ   പെണ്ണ്  തുടരണോ  വേണ്ടയോ ???

ചൊവ്വാഴ്ച, ജൂലൈ 19, 2011

പറയാന്‍ മറന്നത് .....

   -പൂമ്പാറ്റ-

 ഒടുവില്‍ പൊഴിഞ്ഞു വീണ ഓരോ പൂവും
മരത്തിന്റെ കണ്ണീരായിരുന്നു ...
വാക്കുകള്‍ മൗനത്തിനു വഴിമാറിയപ്പോള്‍
തിരിഞ്ഞു നോക്കാതെ
അവസാനത്തെ ദേശാടനക്ടിളിയും 
യാത്രയായി.....
ഭൂമിയുടെ കവിളില്‍
മഴത്തുള്ളികള്‍ ഇറ്റി വീഴുന്ന
ഒരു സന്ധ്യയില്‍
വസന്തം തിരിച്ചു നടന്നു
മരം വീണ്ടും തനിച്ചായി ...
തിരിച്ചു വിളിക്കാന്‍ മരം വെമ്പി പറയണമെന്നുണ്ടായിരുന്നു
'ഞാന്‍ നിന്നെ ഒരുപാടു .....'
പക്ഷെ
അപ്പോഴേയ്കും മരം ഒറ്റപെടലിനെ പ്രണയിച്ചു തുടങ്ങിയിരുന്നു .........
                                                                        

ബുധനാഴ്‌ച, ജൂലൈ 13, 2011

'ജ്വാല.....'

                                                                                              

                                                                         -വര-ഷാരോണ്‍-



മൗനം മടിയാണ്.
സംഘടിതമായ  മൗനം കുറ്റകരവും...
റോമുകത്തുമ്പോള്‍   വീണവായിച്ച
നീറോ ചക്രവര്‍ത്തിമാര്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ...
ഇനിയും നാമെന്തിനു  മൗനം പാലിക്കണം ...
കണ്ണുകള്‍ തുറന്നു പിടിക്കുക
കാതുകള്‍ കു൪പ്പിച്ചിരിക്കുക. .
മിഥ്യയായ  ലോകതിനുമപ്പുറം
യഥാ൪ഥൃയങ്ങലളുടെ   ലോകം നിന്ന് എരിയുന്നത്‌
തിരിച്ചറിയുക  ...
പഠിക്കുക   പോരാടുക ....



നിറമുള്ള കിനാക്കള്‍

-സനില -







Protected by Copyscape DMCA Takedown Notice Infringement Search Tool