"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2016

നക്ഷത്രങ്ങള്‍

-ഷിബിന്‍ ബാലകൃഷ്ണന്‍
"അമ്മേ... നക്ഷത്രങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നെ?
അമ്മയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടക്കവേ അവന്‍ ചോദിച്ചു.
" ഉണ്ണീ.... ഈ നക്ഷത്രങ്ങള്‍ ഒക്കെ മനുഷ്യന്മാര് കാണുന്ന സ്വപ്‌നങ്ങള്‍ ആണ്.ഓരോരുത്തരും സ്വപ്നം കാണുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പിറന്നു വീഴും.
അവന്‍ കൌതുകത്തോടെ ആകാശത്തേക്ക് നോക്കി.
" ലോകത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ ആണല്ലേ അമ്മേ.. ആ കുഞ്ഞു നക്ഷത്രം ഒരു കുഞ്ഞു സ്വപ്നം ആയിരിക്കും വല്യ നക്ഷത്രം വല്യ സ്വപ്നോം..."
വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അവന്‍ അമ്മയെ നോക്കി.
"ഉണ്ണിക്കുട്ടാ... ലോകത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്..നമ്മളൊന്നും ഇരുന്നു എണ്ണിയാല്‍ തീരാത്തത്ര..അതായത് എണ്ണിയാല്‍ തീരാത്തത്ര സ്വപ്‌നങ്ങള്‍. ഈ പ്രപഞ്ചം തന്നെ ഉണ്ടാക്കിയിരിക്കുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടാണ്."
ഉണ്ണിക്കുട്ടന്‍ ആവേശത്തോടെ എണീറ്റിരുന്നു.
" അമ്മേ....ഇതില്‍ അമ്മേടെ സ്വപ്നം ഏതാ...?"
വെളുവെളുത്ത്, ഉരുണ്ട മുഖത്തോടെ , കുടുകുടാ ചിരിച്ചു നില്‍ക്കുന്ന അമ്പിളി മാമനെ ചൂണ്ടി അമ്മ പറഞ്ഞു.
" അത് ഞാനെന്‍റെ ഉണ്ണിക്കുട്ടനെ സ്വപ്നം കണ്ടതാ..."
"സത്യായിട്ടും..?" അവന്‍ വിശ്വാസം വരാതെ ചോദിച്ചു
" സത്യായിട്ടും... ദേ. നോക്യേ, അമ്പിളി മാമന്‍റെ മുഖത്ത് ഉണ്ണിക്കുട്ടന്റെ പോലെ നുണക്കുഴി കണ്ടോ? "
അവന്‍ സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.
മുറ്റത്ത്‌ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.
" ദേ.. അമ്മേ നോക്യേ ആരെ ഒക്കെയോ സ്വപ്‌നങ്ങള്‍ താഴെ വീണു പോയിരിക്കുന്നു."
അമ്മക്ക് ചിരി വന്നു.." കുട്ടാ... അതൊക്കെ കുഞ്ഞു കിനാക്കള്‍ ആയിരിക്കും..വീണു പോവാതിരിക്കണമെങ്കില്‍ നമ്മള്‍ വല്യ കിനാക്കള്‍ കാണണം..."
വീണുപോയ സ്വപ്നങ്ങളെ കുറിച്ച് ആലോജിച്ചപ്പോ ഉണ്ണിക്കുട്ടന് സങ്കടം വന്നു.
" അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങള്‍ക്ക് എന്ത് പറ്റും അമ്മേ..?"
തുരുതുരാ മിന്നി നില്‍ക്കുന്ന കുറെ കുഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറഞ്ഞു.
" ജീവിചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും ഒക്കെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ആണ് കുട്ടാ അത്...പാവം സങ്കടത്തോടെ കണ്ണ് ചിമ്മുന്നതാ.."
ഉം....അവന്‍ മൂളിക്കേട്ടു.
''അതില്‍ കുഞ്ഞേച്ചിയുടെ സ്വപ്നങ്ങളും ഉണ്ടാകുമോ അമ്മേ? '' ചുവരില്‍ തൂക്കിയിട്ട കുഞ്ഞെച്ചിയുടെ ചിത്രം കണ്ടപ്പോള്‍ അവനു കണ്ണുനിറഞ്ഞു.
"ഉം..." അമ്മ അവനെ ചേര്‍ത്തു പിടിച്ചു.
ക്രൂരമായി കൊല്ലപ്പെട്ട സ്വപ്‌നങ്ങള്‍ അവരെ നോക്കി കണ്ണിറുക്കി.
അമ്മ സ്വപ്നങ്ങളുടെ കഥ തുടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ കഥയില്‍ അലിഞ്ഞു അമ്മയുടെ ചുമലില്‍ തല ചായ്ച്ചു ഉറങ്ങി.
രാത്രി രണ്ടു മണി , ഓഫീസ് ഫോണ്‍ ബെല്ലടിച്ചു.അമേരിക്കയില്‍ നിന്നുള്ള ക്ലയന്റ് കോള്‍.അയാള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.അടുത്ത വര്‍ക്കിംഗ് സെഷന് അയാള്‍ പെട്ടന്ന് റെഡിയായി.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കോഡുകള്‍ തിരക്കിട്ട് പാഞ്ഞു.അയാള്‍ പെട്ടന്നൊരു റോബോട്ട് ആയി മാറി.
സായിപ്പിന്‍റെ തെറിവിളികളും , ടാര്‍ഗറ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ബാക്കി ജോലികളും തീര്‍ത്തു ജീവച്ഛവമായി അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി.
പുറത്തു നല്ല മഴ..അയാള്‍ മഴയിലേക്ക്‌ നടന്നു.അമ്പിളി മാമനെ കാണാന്‍ ഉണ്ടായിരുന്നില്ല.മഴമേഖങ്ങള്‍ക്ക് ഇടയിലൂടെ ഒന്നുരണ്ടു കുഞ്ഞു നക്ഷത്രങ്ങളെ അയാളെ നോക്കി കണ്ണുചിമ്മി.
"അമ്മേ... നക്ഷത്രങ്ങള്‍ എങ്ങനെയാ ഉണ്ടാകുന്നെ?
അമ്മയുടെ മടിയില്‍ തലചായ്ച്ച് ആകാശം നോക്കി കിടക്കവേ അവന്‍ ചോദിച്ചു.
" ഉണ്ണീ.... ഈ നക്ഷത്രങ്ങള്‍ ഒക്കെ മനുഷ്യന്മാര് കാണുന്ന സ്വപ്‌നങ്ങള്‍ ആണ്.ഓരോരുത്തരും സ്വപ്നം കാണുമ്പോള്‍ ആകാശത്ത് പുതിയ നക്ഷത്ര കുഞ്ഞുങ്ങള്‍ പിറന്നു വീഴും.
അവന്‍ കൌതുകത്തോടെ ആകാശത്തേക്ക് നോക്കി.
" ലോകത്ത് എന്തുമാത്രം സ്വപ്‌നങ്ങള്‍ ആണല്ലേ അമ്മേ.. ആ കുഞ്ഞു നക്ഷത്രം ഒരു കുഞ്ഞു സ്വപ്നം ആയിരിക്കും വല്യ നക്ഷത്രം വല്യ സ്വപ്നോം..."
വല്യ കണ്ടുപിടുത്തം നടത്തിയ പോലെ അവന്‍ അമ്മയെ നോക്കി.
"ഉണ്ണിക്കുട്ടാ... ലോകത്ത് കോടാനുകോടി നക്ഷത്രങ്ങള്‍ ഉണ്ട്..നമ്മളൊന്നും ഇരുന്നു എണ്ണിയാല്‍ തീരാത്തത്ര..അതായത് എണ്ണിയാല്‍ തീരാത്തത്ര സ്വപ്‌നങ്ങള്‍. ഈ പ്രപഞ്ചം തന്നെ ഉണ്ടാക്കിയിരിക്കുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടാണ്."
ഉണ്ണിക്കുട്ടന്‍ ആവേശത്തോടെ എണീറ്റിരുന്നു.
" അമ്മേ....ഇതില്‍ അമ്മേടെ സ്വപ്നം ഏതാ...?"
വെളുവെളുത്ത്, ഉരുണ്ട മുഖത്തോടെ , കുടുകുടാ ചിരിച്ചു നില്‍ക്കുന്ന അമ്പിളി മാമനെ ചൂണ്ടി അമ്മ പറഞ്ഞു.
" അത് ഞാനെന്‍റെ ഉണ്ണിക്കുട്ടനെ സ്വപ്നം കണ്ടതാ..."
"സത്യായിട്ടും..?" അവന്‍ വിശ്വാസം വരാതെ ചോദിച്ചു
" സത്യായിട്ടും... ദേ. നോക്യേ, അമ്പിളി മാമന്‍റെ മുഖത്ത് ഉണ്ണിക്കുട്ടന്റെ പോലെ നുണക്കുഴി കണ്ടോ? "
അവന്‍ സന്തോഷത്തോടെ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു.
മുറ്റത്ത്‌ മിന്നാമിനുങ്ങുകള്‍ പാറി നടന്നു.
" ദേ.. അമ്മേ നോക്യേ ആരെ ഒക്കെയോ സ്വപ്‌നങ്ങള്‍ താഴെ വീണു പോയിരിക്കുന്നു."
അമ്മക്ക് ചിരി വന്നു.." കുട്ടാ... അതൊക്കെ കുഞ്ഞു കിനാക്കള്‍ ആയിരിക്കും..വീണു പോവാതിരിക്കണമെങ്കില്‍ നമ്മള്‍ വല്യ കിനാക്കള്‍ കാണണം..."
വീണുപോയ സ്വപ്നങ്ങളെ കുറിച്ച് ആലോജിച്ചപ്പോ ഉണ്ണിക്കുട്ടന് സങ്കടം വന്നു.
" അപ്പൊ നടക്കാതെ പോയ സ്വപ്നങ്ങള്‍ക്ക് എന്ത് പറ്റും അമ്മേ..?"
തുരുതുരാ മിന്നി നില്‍ക്കുന്ന കുറെ കുഞ്ഞു നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറഞ്ഞു.
" ജീവിചിരിക്കുന്നവരുടെയും മരിച്ചുപോയവരുടെയും ഒക്കെ നടക്കാതെ പോയ സ്വപ്‌നങ്ങള്‍ ആണ് കുട്ടാ അത്...പാവം സങ്കടത്തോടെ കണ്ണ് ചിമ്മുന്നതാ.."
ഉം....അവന്‍ മൂളിക്കേട്ടു.
''അതില്‍ കുഞ്ഞേച്ചിയുടെ സ്വപ്നങ്ങളും ഉണ്ടാകുമോ അമ്മേ? '' ചുവരില്‍ തൂക്കിയിട്ട കുഞ്ഞെച്ചിയുടെ ചിത്രം കണ്ടപ്പോള്‍ അവനു കണ്ണുനിറഞ്ഞു.
"ഉം..." അമ്മ അവനെ ചേര്‍ത്തു പിടിച്ചു.
ക്രൂരമായി കൊല്ലപ്പെട്ട സ്വപ്‌നങ്ങള്‍ അവരെ നോക്കി കണ്ണിറുക്കി.
അമ്മ സ്വപ്നങ്ങളുടെ കഥ തുടര്‍ന്നു.
ഉണ്ണിക്കുട്ടന്‍ കഥയില്‍ അലിഞ്ഞു അമ്മയുടെ ചുമലില്‍ തല ചായ്ച്ചു ഉറങ്ങി.
രാത്രി രണ്ടു മണി , ഓഫീസ് ഫോണ്‍ ബെല്ലടിച്ചു.അമേരിക്കയില്‍ നിന്നുള്ള ക്ലയന്റ് കോള്‍.അയാള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.അടുത്ത വര്‍ക്കിംഗ് സെഷന് അയാള്‍ പെട്ടന്ന് റെഡിയായി.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കോഡുകള്‍ തിരക്കിട്ട് പാഞ്ഞു.അയാള്‍ പെട്ടന്നൊരു റോബോട്ട് ആയി മാറി.
സായിപ്പിന്‍റെ തെറിവിളികളും , ടാര്‍ഗറ്റ് കമ്പ്ലീറ്റ് ചെയ്യാനുള്ള ബാക്കി ജോലികളും തീര്‍ത്തു ജീവച്ഛവമായി അയാള്‍ ഓഫീസില്‍ നിന്നും ഇറങ്ങി.
പുറത്തു നല്ല മഴ..അയാള്‍ മഴയിലേക്ക്‌ നടന്നു.അമ്പിളി മാമനെ കാണാന്‍ ഉണ്ടായിരുന്നില്ല.മഴമേഖങ്ങള്‍ക്ക് ഇടയിലൂടെ ഒന്നുരണ്ടു കുഞ്ഞു നക്ഷത്രങ്ങളെ അയാളെ നോക്കി കണ്ണുചിമ്മി.

തിങ്കളാഴ്‌ച, ജൂലൈ 18, 2016

കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി

-ഷിബിന്‍ ബാലകൃഷ്ണന്‍

പെരും മഴ പെയ്യുമ്പോള് കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി തുഴയണം.പുതുമഴ മണ്ണിനെ പുണരുന്ന മണം ആസ്വതിക്കണം.ഉറവപൊട്ടിയ ഇടവഴികളില് വച്ച് നെറ്റിയാപോട്ടന് മീനുകളെ പിടിച്ച് ചില്ലുകുപ്പിയില് ഇടണം.അക്ക്വോറിയവും ഗോള്ഡ് ഫിഷും ഒക്കെ ഉള്ള കൂട്ടുകരനോടുള്ള അസൂയ മാറ്റണം. സങ്കടം വരുമ്പോള് അതിനെ തിരിച്ചു ഒഴുക്കിവിട്ട് ചിരിക്കണം. മഴ പെയ്യുമ്പോള് അച്ഛമ്മയുടെ മടിയില് ഇരുന്നു തീരാത്ത കഥകള് കേള്ക്കണം.കേട്ട കഥകളിലെ ആലിപ്പഴം വീഴുന്നതും കാത്തു കണ്ണിമ വെട്ടാതെ കാത്തിരിക്കണം.ആലിപ്പഴം ഒരിക്കലും കണ്ടില്ലെങ്കിലും പിന്നെയും മോഹിക്കണം.വറുതിക്കാലത്തെ വൈകുന്നേരങ്ങളില് പഞ്ചസാര ഇല്ലാത്ത കട്ടന്‍ ചായക്ക് തേങ്ങാപ്പൂളും കൂട്ടികഴിച്ച് മഴയുടെ തണുപ്പിനോട് കൂട്ടുകൂടണം.ചക്കക്കാലം കഴിയുമ്പോള് ചേമ്പിന് തണ്ടിന്റെയും മുരിങ്ങ ഇലയുടെയും ഒക്കെ കൂട്ടാനും കൂട്ടി റേഷനരിയുടെ ഒട്ടുന്ന ചോറുണ്ണണം.മഴപോലെ പെയ്യുന്ന അമ്മയുടെ സങ്കടങ്ങള്ക്ക് കാതുകൊടുക്കണം. ഓടുപോട്ടിച്ചു മഴ പെയ്യുമ്പോള് അതില് തോണി ഒഴുക്കണം.പുള്ളിക്കുടയും ചൂടി സ്കൂളില് പോണം.യാത്രയില് മുന്നിലേക്ക് ചാടി വീഴുന്ന പോക്കാച്ചി തവളകളെ കണ്ണുരുട്ടി പേടിപ്പിക്കണം.സ്കൂള് വിട്ടു വരുബോള് മഴ വെള്ളത്തിലും ചളി വെള്ളത്തിലും ആറാടി ചന്ദനകളര് യൂനിഫോമിന്റെ കളര് മാറ്റണം.മഴ നനഞ്ഞതിനു അമ്മയോട് വഴക്ക് കേള്ക്കണം.ആ വഴക്ക് കേട്ടു പതുങ്ങി വന്നിരുന്ന പനി പേടിച്ചു പമ്പകടക്കുന്നത് നോക്കി ചിരിക്കണം.കാറ്റ് വന്ന് മണ്ണെണ്ണ വിളക്ക് കെടുത്തുന്നത് വരെ പഠിക്കണം.പുസ്തകം മടക്കി വച്ച് മഴയുടെ താരാട്ട് കേട്ട് ഉറങ്ങണം.ഉണങ്ങാത്ത യൂണിഫോമും ഇട്ട് അടുത്ത ദിവസം വീണ്ടും സ്കൂളില് പോണം.മലയാളം ക്ലാസ്സില് ഇരുന്നു മഴപ്പാട്ട് പാടണം.

" ചറ പറ ചറ പറ പെയ്യുന്നു
ചാടുകുടു ചാടുകുടു കേള്‍ക്കുന്നു
മാനത്തപ്പന്‍ പത്തായത്തില്‍ തേങ്ങ പെറുക്കി ഇടുന്നല്ലോ...."


പേരും മഴ പെയ്യുന്നു..... മണ്ണിലും...മനസ്സിലും....

ചൊവ്വാഴ്ച, ഏപ്രിൽ 26, 2016

-ഷിബിന്‍  ബാലകൃഷ്ണന്‍


പടം കഴിഞ്ഞിറങ്ങുമ്പോള്‍ കഥയും കഥാപാത്രങ്ങളും നമ്മുടെ കൂടെ ഇറങ്ങിപോരുകയും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് സിനിമ എന്ന കലാ രൂപം മനോഹരമായി അനുഭവപ്പെടുന്നത്.അങ്ങനെ നോക്കുമ്പോള്‍ ലീല ഈ വര്ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ യാണ്.കുട്ടിയപ്പന്റെ(ബിജു മേനോന്‍ ) വികലമായ ഒരു ലൈംഗിക സ്വപ്നവും,അത് സാധിച്ച് എടുക്കാനുള്ള അയാളുടെ യാത്രയും ആണ് ഈ സിനിമയുടെ കാതല്‍.ഉണ്ണി ആറിന്റെ ലീല എന്ന കഥക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം വെട്ടയുടെയും വെട്ടയാടപ്പെടലിന്റെയും കഥയാണ്‌.സ്വന്തം പിതാവിനാല്‍ പീടിപ്പിക്കപെട്ടു മറ്റുള്ളവര്‍ക്ക് മുന്നില്‍ കാഴ്ച്ചവേക്കപെടുന്ന ലീല എന്ന പതിനേഴുകാരി അവളുടെ നിര്‍വികാരമായ മുഖം എളുപ്പത്തില്‍ മാഞ്ഞു പോകില്ല. അച്ഛാ എന്ന നിലവിളിക്കപ്പുറം ഒരക്ഷരം ലീല ഉരിയാടുന്നില്ല എങ്കിലും അവളുടെ മൌനം തന്നെ ഒരുപാടുച്ചതില്‍ നമ്മോടു പലതും പറയുന്നുണ്ട്.നര്‍മത്തിന്റെ അകമ്പടിയോടെ പതിഞ്ഞ സ്വരത്തില്‍ ആരംഭിക്കുന്ന പടം പതിയെ രസിപ്പിച് മുന്നേറി പ്രേക്ഷകരെ പിടിച്ചിരുത്തി അവസാനം ചങ്കിടിപ്പ് കൂട്ടി നല്ലൊരു ഷോക്ക് കൊടുത്ത് വിടുന്നുണ്ട്.
പടം കണ്ടു കഴിഞ്ഞാല്‍ കുട്ടിയപ്പനായി ബിജുമേനോന്‍ അല്ലാതെ മുമ്പ് കേട്ടത് പോലെ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അഥവാ അവരരരെങ്കിലും ചെയ്തിരുന്നെങ്കില്‍ പടത്തിന്റെ മൂട് വേറൊരു രീതിയില്‍ ആയേനെ.ഇട്ടിയപ്പന്റെ കൂട്ടുകാരന്‍ പിള്ളച്ചനായി വിജയരാഖവനും പെണ്ണ് ബ്രോകര്‍ ദാസപ്പാപ്പിയായി ആയി ഇന്ദ്രന്‍സും ലീലയായി പാര്‍വതിയും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറല്ല നൂടിപതു ശതമാനം നീതി പുലര്‍ത്തി... ലീലയുടെ അച്ഛന്‍ തങ്കപ്പന്‍ നായര്‍ അയി ജഗതീഷിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.ജഗതീഷിന്റെ കരിയറിലെ മികച്ചൊരു വേഷം തന്നെയാണ് തങ്കപ്പന്‍ നായര്‍.മറ്റുകധാപത്രങ്ങള്‍ ഒരാനയും കുട്ടിയപ്പന്റെ കറുത്ത കണ്ണടയും ആണ്.തന്റെ നിസ്സഹായത കണ്ണിലൂടെ മറ്റുള്ളവര്‍ വയിചെടുക്കാതിരിക്കാന്‍ പലപ്പോഴും അയാളത് എടുത്ത് വെക്കുന്നുണ്ട്.
ഇക്കിളി രംഗങ്ങള്‍ ഉള്‍പെടുത്താന്‍ ഒരുപാട് അവസരങ്ങളും സാധ്യതകളും ഉണ്ടായിരുന്ന കഥ അതൊന്നും ഇല്ലാതെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ സംവിധായകള്‍ വിജയിച്ചു എന്ന് പറയുമ്പോഴും കുടുംബത്തോടൊപ്പം പോയി കണ്ടിരിക്കാന്‍ പറ്റിയ ഒരു ചിത്രം അല്ല ലീല.
മുന്നറിയിപ്പിലെ സി കെ രാഖവന്‍, ചാര്‍ലി തുടങ്ങിയ അസാധാരണ സ്വഭാവവും അല്പം കിരുക്കും ഉള്ള ഉണ്ണി ആറിന്‍റെ നായകന്‍ മാരുടെ കൂട്ടത്തില്‍ തന്നെയാണ് കുട്ടിയപ്പന്റെയും സ്ഥാനം.സൂക്ഷിച്ചു നോക്കിയാല്‍ ആന്തരികമായി എല്ലാവരും ഒരാളാണെന്ന് തോന്നുകയും ചെയ്യും.രഞ്ജിത്ത് തന്റെ നായക സങ്കല്പത്തിന് ലീലയില്‍ എത്തി നില്കുമ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല.മംഗലശ്ശേരി നീലകണ്ഠനെയും, ഇന്ദു ചൂഡനേയും, കാര്‍ത്തികേയനേയും തുടര്‍ന്ന് വന്ന മറ്റു പല മാടമ്പി നായകന്‍ മാരെയും പോലെ കള്ളുകുടിയും പെണ്ണ്‍പിടിയും വമ്പതരങ്ങളും ഒക്കെയായി നടക്കുന്ന നായകന്‍ അവസാനം അയാളിലെ നന്മ കണ്ടെത്തല്‍... മാനസാന്തരം... തുടങ്ങിയ രഞ്ജിത്തിന്റെ സ്ഥിരം പാറ്റണില്‍ നില്‍ക്കുന്ന ഒരു നായകന്‍ തന്നെയാണ് ലീലയിലെ കുട്ടിയപ്പനും.ശക്തരായ നായികമാരെ കാണിക്കുമ്പോഴും അവസാനം വരെ പുരുഷതിപത്യവും വേട്ടയാടലും അതിന്റെ വന്യതയും ഒക്കെ എല്ലാ രഞ്ജിത്ത് സിനിമകളിലെയും പോലെ ഈ സിനിമയിലും കാണാം.എങ്കിലും പറഞ്ഞു വെക്കുന്നുണ്ട് ഒന്ന് പോയാല്‍ തീരുന്നത്തെ ഉള്ളു ആണിന്റെ വീറും വാശിയും എന്ന്. രഞ്ജിത്തും ഉണ്ണിആറും സ്ഥിരം രീതികള്‍ പിന്തുടരുമ്പോഴും ആ രണ്ടു പാറ്റെനുകളുടെ കൂടിചേരലിന് ഒരു ഭംഗി ഉണ്ട്.
ലീല എന്ന കഥക്ക് ചലച്ചിത്ര ഭാഷ്യം നല്‍കുമ്പോള്‍ കഥയില്‍ നിന്നും അല്പം മാറി സഞ്ചരിക്കാനും കഥയുടെ ഒഴുക്കിന് സിനിമക്ക് അനുയോജ്യമായി അല്പം മാറ്റം വരുത്താനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്.എന്നിരുന്നാലും കഥവായിച്ചപ്പോ അത് മനസ്സില്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ക്കും ആഘാതങ്ങളെക്കാളും ഒട്ടും കുറവല്ല സിനിമ ഉണ്ടാക്കുന്ന ഫീല്‍.സിനിമ കഴിഞ്ഞ് ലീല ഒരു പുനര്‍വായന നടത്തുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപവും ശബ്ദവും കൈവരുന്നു.കഥ വായിച്ചിട്ടില്ലാത്തവര്‍ സിനിമ കണ്ടു കഴിഞ്ഞിട്ട് വായിക്കുന്നതാവും നല്ലത്.
ബിജിപാലിന്റെ സംഗീതവും പ്രശാന്ത് രാവീന്ത്രന്റെ ക്യാമറയും ലീലയുടെ മാറ്റ് കൂട്ടുന്നു.പാട്ടിനു കാര്യമായ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല.ആസ്വതിച്ചു കണ്ടിരിക്കാവുന്ന നല്ലൊരു പടം തന്നെയാണ് ലീല.

ചൊവ്വാഴ്ച, ഫെബ്രുവരി 23, 2016

The seventh day- ആറു ദിവസം ജോലി ചെയ്യുന്നത് ഏഴാം ദിവസം യാത്ര പോകാനാകുന്നു.


-ഷിബി


യാത്ര ഹരവും ലഹരിയും ആയി കാണുന്ന എഴുപതു സഞ്ചാരികള്‍, ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പിലൂടെ അല്ലാതെ പരിചയം പോലും ഇല്ലാത്തവര്‍.ഒരൊറ്റ സ്വപ്നവുമായി ഒത്തുകൂടുന്നു.കൊളുക്കുമലയിലെ സൂര്യോദയം കാണുക.അവര്ക്ക് യാത്രക്ക് ബുള്ളറ്റു വേണം എന്ന നിര്ബന്ധം ഒന്നും ഇല്ല.ഉല്ലാസ് ചേട്ടനും ടീമും പറവൂരില്‍ നിന്നും 160 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ച് ആണ് എത്തിയത്.അഖില്‍ ആന്റണി എര്‍ണാകുളത് നിന്നും കിട്ടിയ ലോറിയിലും ബസ്സിലും അവസാനം ഐസ്ക്രീം വണ്ടിയിലും ഒക്കെയായി കഷ്ടപ്പെട്ട് സ്ഥലത്തെത്തി.ചിന്നകനാലില്‍ രാത്രി ക്യാമ്പ്‌ ഫയറില്‍ സിനിമാ കഥകളെ വരെ വെല്ലുന്ന സഞ്ചാര അനുഭവങ്ങളായിരുന്നു പലര്‍ക്കും പങ്കു വെക്കാന്‍ ഉണ്ടായിരുന്നത്. Rx-100 ബൈക്കില്‍ ലഡാക്ക് വരെ സാഹസ യാത്ര നടത്തിയ ഷെല്ലി, സൈക്കിളില്‍ ആയിരകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച പറവൂര്‍ ബൈക്കെര്സ് ക്ലബ്.പരിപാടിക്ക് വരാന്‍ കാശില്ലാത്തത്‌ കൊണ്ട് അടക്ക പൊളിച്ചു വിറ്റ് വന്ന ഇരട്ടകളായ അഖിലും അര്‍ജുനും.വീടിന്‍റെ മെയിന്‍ വാര്‍പ്പ് നടക്കുമ്പോള്‍ ബാഗും എടുത്ത് അമ്മേ ഇപ്പൊ വരാമെന്ന് പറഞ്ഞു മുങ്ങിയ ആലപ്പുഴക്കാരന്‍ അരുണ്‍.ലൈസെന്‍സ് കിട്ടിയിട്ട് ഒരുമാസം ആയതിന്റെ ആവേശത്തില്‍ പുറപ്പെട്ട മലപ്പുറം മോന്ജന്‍സ്.അന്‍പതുകളിലും പതിനെട്ടിന്‍റെ ആവേശവുമായി സലീമ്ക്ക.മുന്നാറിലെ ചായ കുടിക്കാന്‍ വേണ്ടി മാത്രം എര്‍ണാകുളത്തു നിന്നും ബൈക്ക് ഓടിച്ച് വരുന്ന വരുന്നവര്‍, ലക്ഷണമൊത്ത സഞ്ചാരി കലൂരില്‍ ഓട്ടോ ഓടിക്കുന്ന സിബി ചേട്ടന്‍ ( Sibi Krishnaa ) ... കാഴ്ചകളിലേക്ക് ക്യാമറ കണ്ണുകളുമായി ഉറ്റു നോക്കുന്ന സലീഷേട്ടന്‍ (Saleesh N G Saleesh )..കാണാത്തമലകളും കുന്നുകളും ഒക്കെതേടിപിടിച്ചു റൈഡ് പോകുന്ന ആദര്‍ശും ( Adarsh Ks )മഹേഷും (Măhëšh S Pįłľàï ).... ഓരോരുത്തരും ഓരോ കഥാ പുസ്തകം തന്നെ ആയിരുന്നു.സുക്കറണ്ണനു നന്ദി...ഫേസ്ബുക്ക് ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഒത്തു ചേരല്‍ ഉണ്ടാകുമായിരുന്നില്ല.
സമുദ്ര നിരപ്പില്‍ നിന്നും 7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു കൊളുക്കുമല.ഉയരം കൂടും തോറും ചായയുടെ സ്വാത് കൂടും എന്ന് വളരെ മുന്‍പേ തന്നെ മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1935 ല്‍ സ്ഥാപിച്ച ഒരു ടീ ഫാക്ടറി കൊലുക്ക് മലയിലെ സൂര്യോദയം കഴിഞ്ഞാല്‍ മറ്റൊരു ആകര്‍ഷണം ആണ്.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓര്‍ഗാനിക് തേയില തോട്ടമാണ് ഇത്.മുന്നാര്‍ ചിന്ന കനാല്‍ സൂര്യ നെല്ലി വഴി കൊളുക്കുമാലയില്‍ എത്താം.ചിന്നക്കനാലില്‍ നിന്നും പുലര്‍ച്ചെ 4 മണി മുതല്‍ ജീപ്പ് കിട്ടും.പതിനഞ്ചു കിലോമീട്ടരുകളോളം കുണ്ടും കുഴിയും പാരയും ഉരുളന്‍ കല്ലുകളും നിറഞ്ഞ പാതയിലൂടെ ശ്വാസം അടക്കിപ്പിടിച്ചുള്ള ഓഫ്‌ റോഡ്‌ യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്.ജീപ്പ് ഒരു സംഭവം തന്നെയാണെന്ന് നമുക്ക് മനസിലാകും.ഇതുവഴി ബൈക്ക് യാത്ര അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും റിസ്ക്‌ എടുക്കാന്‍ ധൈര്യം ഉള്ളവര്‍ക്ക് ഒരു നല്ല ഓഫ്‌ റോഡ്‌
റൈഡ്നുള്ള അവസരം ഉണ്ട്.വളഞ്ഞു പുളഞ്ഞ റോഡിലൂടെ കുന്നു കയറുമ്പോള്‍ അങ്ങ് താഴ്വരയിലെ വെളിച്ചം കാണാം.നക്ഷത്ര കുഞ്ഞുങ്ങള്‍ താഴെ വീണു പോയ പോലെ തോന്നും.ആറേഴു വര്‍ഷമായി ആ റൂട്ടിലൂടെയുള്ള ഡ്രൈവിങ്ങിന്റെ വിശേഷങ്ങളുമായി സ്റ്റീഫന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് കമ്പനി തന്നു.മല മുകളില്‍ എത്തുംമ്പഴേക്കും നമ്മളെ സ്വാഗതം ചെയ്യുന്നത് കാഴ്ച്ചയുടെ വിസ്മയങ്ങള്‍ തന്നെ ആയിരിക്കും.സൂര്യന്റെ ആദ്യ കിരണം തൊട്ടു ആകാശത്ത് വിരിയുന്ന ചിത്രങ്ങളും
വര്‍ണങ്ങളും ക്യാമറ കണ്ണുകള്‍ക്ക്‌ പൂര്‍ണമായും പിടിച്ചെടുക്കുന്നതിന് പരിധിയുണ്ട്.അത് കണ്ട് തന്നെ ആസ്വതിക്കണം.വെളിച്ചം വീഴുന്നതിനു അനുസരിച്ച് അകലെ മല നിരകള്‍ തെളിഞ്ഞു വരും.ചുവപ്പില്‍ നിന്നും പച്ചയിലെക്കുള്ള പരിണാമം, താഴെ ഒഴുകുന്ന മഞ്ഞ്...ഒരു നിമിഷം പ്രകൃതിയില്‍ ലയിച്ചു ഇല്ലാതായി തീരുന്ന സുന്ദര അനുഭവം.സൂര്യോദയം കഴിഞ്ഞാല്‍ നടന്നു കാണാന്‍ പച്ച വിരിച്ച തേയില തോട്ടങ്ങളുണ്ട്.നല്ലൊരു ചായ കുടിക്കണം എന്നൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഫാക്ടറിക്ക് അടുത്ത തന്നെ ഒരു ചായ കടയുണ്ട്.തിരിച്ച് കുന്നിരങ്ങുംബഴേക്കും ഒരു ജന്മം മുഴുവന്‍ ഓര്‍ത്തു വെക്കാനുള്ള കാഴ്ച്ചകള്‍ മനസ്സില്‍ പകര്‍ന്നിട്ടുണ്ടാകും.യാത്രകള്‍ മനോഹരമാകുന്നതും അപ്പോഴാണ്‌.

തിങ്കളാഴ്‌ച, ഫെബ്രുവരി 01, 2016

പഴയ പുസ്തകത്തിന്‍റെ മണം

-ഷിബി

പഴയ പുസ്തകത്തിന്‍റെ മണം ഇഷ്ടാണോ?
ഇതെന്തൊരു ചോദ്യം എന്നാകും. ജൂണ്‍ മാസത്തിലെ മഴ നനഞ്ഞ പുതിയ യുനിഫോമിന്റെ മണം..., പുള്ളിക്കുടയുടെ മണം...ഗള്‍ഫീന്ന് കൊണ്ടുവന്ന പെന്നുകൊണ്ട് എഴുതിയ നോട്ടുബുക്കിന്‍റെ മണം.. പുതിയ പുസ്തകത്തിന്‍റെ മണം....ഇതൊക്കയല്ലേ നമ്മുടെ നൊസ്റ്റാള്‍ജിയ. പക്ഷെ എന്റെ ഓര്‍മകള്‍ക്ക് ഇപ്പഴും പഴയ പുസ്തകത്തിന്‍റെ മണം ആണ്.അനു തന്ന പുസ്തകത്തിലെ കുട്ടികൂറ പൌഡര്റിന്റെ മണം( അവള്‍ അത് ഇടക്ക് എടുത്ത് പൂശാന്‍ വച്ചതാണോ അല്ല പുസ്തകത്തിന്‌ മണം വരുത്താന്‍ വച്ചതാനോന്നു അറിയില്ല.)... കുട്ടന്‍ തന്ന പുസ്തകങ്ങളിലെ കരിഞ്ഞ കാറ്റാടി ഇലയുടെ മണം..അന്ന് വെളിച്ചം കാണാതെ വച്ചു വിരിയിക്കാന്‍ മയില്‍ പീലി കിട്ടാത്തത് കൊണ്ട് കാറ്റാടി മരത്തിന്‍റെ ഇല അടവച്ച് വെറുതെയെങ്കിലും കാതിരിക്കരുണ്ടായിരുന്നു ഞങ്ങള്‍..പുസ്തകം തീനി പുഴുവിന്റെ മണം..മണ്ണെണ്ണ വിളക്കിന്റെ പുകയുടെ മണം..വായന ശാലയിലെ പുസ്തകെട്ടുകള്‍ക്കിടയില്‍ നിന്ന് തപ്പിയെടുക്കുന്ന പെജിളകിയ കഥാ പുസ്തകത്തിന്‍റെ മണം..ഓര്‍മകള്‍ക്കും പഴമയുടെ മണം..
ആ കാലത്ത് സ്കൂള്‍ പൂട്ടിയാല്‍ ആദ്യത്തെ പരിപാടി അടുത്ത കൊല്ലത്തേക്കുള്ള പുസ്തകം മുതിര്‍ന്ന ക്ലാസ്സുകാരുടെ അടുത്ത് ആദ്യമേ പറഞ്ഞു വെക്കല്‍ ആണ്.അല്ലെങ്കില്‍ പിന്നെ കിട്ടി എന്ന് വരില്ല.ഇന്നത്തെ പോലെ സ്കൂളില്‍ പോവുന്ന എല്ലാരും പാസ്സാകുന്ന കാലം അല്ലാത്തത് കൊണ്ട് റിസള്‍ട്ട് വന്നിട്ട് തരാം എന്നാകും മറുപടി. അതുകൊണ്ട് തന്നെ അവര് പാസ്സാകണേ എന്ന് നമ്മളും പ്രാര്‍ഥിക്കും.അങ്ങനെ നമ്മടെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ട് അവരങ്ങ്‌ പാസ്സാകും. വീണ്ടും ചെല്ലുമ്പോ അല്‍പ്പം വിഷമത്തോടെ അവര് പുസ്തകം എടുത്ത് തരും.ഒരുകൊല്ലം മുഴുവന്‍ പഠിച്ച പുസ്തകതോടുള്ള ആദ്മ ബന്ധം കൊണ്ടുള്ള വിഷമം അല്ലാ എന്ന് അടുത്ത ഡയലോഗ് കേട്ടാല്‍ മനസിലാകും.
“ പുസ്തകം വേറെ ആര്‍ക്കെങ്കിലും കൊടുത്തിരുന്നേല്‍ പകുതി കാശ് കിട്ടിയേനെ.നിന്‍റെ അടുത്ത് നിന്നും ഇപ്പൊ എങ്ങനാ കാശ് മേടിക്കുന്നെ.”
അത് കേട്ടില്ലെന്നു നടിച്ചു സന്തോഷത്തോടെ ഞാന്‍ പുസ്തകം വാങ്ങും.വീട്ടില്‍ എത്തിയാല്‍ ആദ്യത്തെ പണി അറ്റം മടങ്ങിയ പേജുകളൊക്കെ നിവര്‍ത്തി നേരെയാക്കള്‍ ആണ്.എന്നിട്ട് അതിനു മുകളില്‍ കനമുള്ള വല്ലതും എടുത്ത് വെക്കും.പിറ്റേ ദിവസത്തേക്ക് നിവര്‍ന്നോളും.ഉപ്പൂത്തി മരത്തിന്‍റെ തളിരു ഭാഗം പൊട്ടിച്ചാല്‍ ഉരി വരുന്ന കറ നല്ല പശയാണ്. അതെടുത്തു പറഞ്ഞുപോയ ചട്ടയും കീറിയ പേജുകളും ഒക്കെ ഒട്ടിച് പുസ്തകത്തെ കുട്ടപ്പനാക്കി എടുക്കുന്നതാണ് അടുത്ത ഘട്ടം.അത് കഴിഞ്ഞ് നല്ല ബ്രൌണ്‍ പേപ്പര്‍ വാങ്ങി വൃത്തിയായി പൊതിഞ്ഞു അതില്‍ നെയിം സ്ലിപ്പ് ഒക്കെ ഒട്ടിച്ചു പത്രാസ് ആക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും, വിലകൂടിയ ആഗ്രഹം ആയതുകൊണ്ട് അതങ്ങ് വേണ്ടെന്നു വെക്കും.അടുത്ത ഒപ്ഷന്‍ പത്രം ആണ്.സ്പോര്‍ട്സ് പേജില്‍ , സെഞ്ചുറി അടിച്ചു, ബാറ്റും ഹെല്‍മെറ്റും പൊക്കി അട്ടം നോക്കി നില്‍ക്കുന്ന സച്ചിന്റെ ചിത്രം ഉണ്ടാകും.അതിലും മാസ് ഒന്നും അല്ല ഈ ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്പും ഒന്നും.പോതിയിട്ടു കഴിഞ്ഞാല്‍ അച്ഛന്റെ തയ്യല്‍ ഷോപ്പിലേക്ക് ഒരൊറ്റ ഓട്ടം ആണ്.അവിടെ മുണ്ടും സാരിയും ഒക്കെ കൊണ്ട് വരുന്ന പ്ലൈന്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാകും അതെടുത്തു ഒരു പൊതി കൂടെ അങ്ങ് ഇടും.സംഗതി ക്ലാസ് ആയി.. ഈ പുസ്തകം പൊതിയല്‍ ഒരു കല തന്നെയാണുട്ടോ.
ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും ഇല്ലാത്ത അവസ്ഥ സങ്കല്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.ഒരെണ്ണം മേടിച്ചു തരാന്‍ പറഞ്ഞാല്‍ കാശില്ലെന്ന് പറയുന്നതിന് പകരം അച്ഛന്‍ നല്ല ഗൌരവത്തില്‍ പറയും.
“ ഇനി ഇപ്പൊ അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു.ഒക്കെ അതും നോക്കി കോപ്പി അടിച്ചു വെക്കാനല്ലേ.”
പറഞ്ഞത് കാര്യം ആണെങ്കിലും അതില്ലാതെ വല്യ ബുദ്ധിമുട്ടാണ്.ഹോം വര്‍ക്കും അസൈന്‍മെന്റും പ്രോജെക്ടും ഒക്കെ എവിടുന്നെങ്കിലും പകര്‍ത്തി വെക്കണ്ടേ.അതുകൊണ്ട് ആരോടെങ്കിലും ചോദിച്ചു അതും പഴയത് അങ്ങ് ഒപ്പിക്കും.
എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയപ്പോള്‍ ടെക്സ്റ്റ്‌ ബുക്ക് എന്നാ സങ്കല്‍പ്പം പാടെ മാറി ഫോട്ടോസ്റ്റാറ്റു പുസ്തകങ്ങളുടെ കാലം ആയി.ആര്‍ക്കെയുടെ ഫോട്ടോസ്റ്റാറ്റുകടയില്‍ ചെന്നാല്‍ ഏതു വിഷയത്തിന്റെയും ടെക്സ്റ്റ്‌ കിട്ടും.അങ്ങേര്‍ക്കു ഞങ്ങളെക്കാളും പഠിപ്പിക്കുന്ന സാറുമാരെക്കാളും എഞ്ചിനീയറിംഗ് സിലബസ് നന്നായി അറിയാം.വില തുച്ഛം ഗുണം മിച്ചം.എന്നാലും അതും പുതിയതൊന്നും വാങ്ങില്ല കേട്ടോ.പരീക്ഷ അടുക്കുമ്പോ സീനിയേര്സിന്റെ റൂമില്‍ പോയി ഒന്ന് സോപ്പിടും. എന്നിട്ട് റാക്കിന്റെ മുകളിലെ പഴയ ബിയര്‍ ബോട്ടിലുകളുടെയും ആക്രി സാദനങ്ങളുടെയും ഇടയില്‍ നിന്നും പൊടിപിടിച്ച പഴയ പുസ്തകം തപ്പിയെടുക്കും.ഈ പരിപാടി സെമിസ്റ്ററിന്റെ തുടക്കത്തില്‍ ചെന്ന് ചോദിച്ചാല്‍ അവര്‍ കാശ് ചോദിക്കും.പരീക്ഷയുടെ തലേന്ന് ആണെങ്കില്‍ പഠിച്ചിട്ടു മറ്റന്നാള്‍ തരാം എന്ന് പറഞ്ഞാ മതീലോ.
അങ്ങനെ പഴയ പുസ്തകങ്ങളുടെ മണങ്ങളാല്‍ സമ്പന്നമായിരുന്നു. പഠന കാലം.ചില മണങ്ങള്‍ അങ്ങനെയാണ് ഓര്‍മകളില്‍ തങ്ങി നില്‍ക്കും മനസ് എത്ര അലക്കി ആറിയിട്ടാലും അത് പോവില്ല.
അങ്ങനവാടിയില്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നത് നന്നായി.അല്ലെങ്കില്‍ ആ ഓര്‍മകള്‍ക്കും അതെ മണം തന്നെ ആയേനെ.തെക്കേലെ മാമാട്ടി ചേച്ചിയും, പുലരിലെ അര്‍ജുനും, ഒരവിലെ ജിമ്നെച്ചിയും കോളേജിലെ സഫീരിക്കായും ശാലിനി ചേച്ചിയും വിജെഷേട്ടനും ഒക്കെ പുസ്തകങ്ങള്‍ വൃത്തിയായി വച്ചു കടം തന്നു തന്നു സഹായിച്ചിട്ടുണ്ട് അതൊന്നും മറന്നിട്ടില്ല.ഇന്നും കോഴിക്കോട് സ്റ്റേഡിയത്തിന്റെ അടുത്തൂടെ പോകുമ്പോ എന്നെ മാടി വിളിക്കുന്നതും പഴയ പുസ്തകങ്ങള്‍ തന്നെ.
ഓര്‍മകളുടെ മണം ഒരുമാതിരി മത്ത് പിടിപ്പിക്കുന്ന മണം തന്നെയാണ്.

വെള്ളിയാഴ്‌ച, ജൂലൈ 10, 2015

ചെമ്പരത്തി

-ഷിബിൻ ബാലകൃഷ്ണൻ -

സിദാൻ മെറ്റരാസിയെ തല കൊണ്ട് ഇടിച്ചത് മാത്രം റഫറി കണ്ടു, ലോകം കണ്ടു. വധി പ്രഖ്യാപിക്കുന്നവർക്ക് കണ്മുന്നിലെ കാഴ്ചകൾ മാത്രം മതിയല്ലോ. കാരണങ്ങൾ  കാണാൻ
കണ്ണിൻറെ കാഴ്ച മതിയാവില്ല. ലോക കിരീടം നഷ്ട്ടപ്പെട്ട്, നായകൻറെ ബാൻഡ് ഊരിവെച്ച് തല താഴ്ത്തി നടന്നുപോകുന്ന സിദാന്റെ ചിത്രം മനുവിനെ ഒട്ടും വേദനിപ്പിച്ചില്ല. അയാൾക്കറിയാമായിരുന്നു ഫുട്ബോൾ ഒരു പന്തിന്റെ പുറകെ പത്തിരുപതുപേർ പാഞ്ഞു നടക്കുന്ന ഒരു കളി മാത്രമല്ല അതിനുള്ളിൽ പച്ചയായ ജീവിതവും വികാരങ്ങളും ഉണ്ടെന്ന്‌.
                പത്രം മടക്കി വെച്ച് ജയിലിന്റെ വരാന്തയിലൂടെ തിരിച്ചു നടന്നു. ഗ്യാലറിയുടെ ആരവം അയാളുടെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
                ഓർമകളിലേക്കൊരു  യാത്ര പോവുകയാണെങ്കിൽ ആ യാത്രയിൽ ഉടനീളം  ഒരു നിഴൽ  പോലെ ഫുട്ബോൾ കൂട്ടിനുണ്ടാകും. കുട്ടിക്കാലത്് വിശന്നു കരയുമ്പോൾ അമ്മ പറയുമായിരുന്നു 
                   '' നിന്ന് മോങ്ങാതെ എവിടെയെങ്കിലും പോയ്‌ കളിക്ക്.''
                ഗ്രൗണ്ടിൽ ഇറങ്ങിയാൽ പിന്നെ ലോകം മുഴുവൻ ആ പന്തിലോട്ട്  ചുരുങ്ങും. വിശപ്പും സങ്കടങ്ങളും നിരാശകളും ഒക്കെ ആ പന്തിനു  മുന്നില് ഒന്നും അല്ലാതായിത്തീരും.
                    സ്കൂളിലും  കോളേജിലും ഒക്കെ എത്തിയപ്പോഴും ക്ലാസ്സു കഴിഞ്ഞാൽ ഉടൻ മൈതാനത്തെത്തും. ചിലപ്പോൾ ക്ലാസ്സുള്ളപ്പോഴും അവിടെത്തന്നെ ആയിരിക്കും. കളിക്കാൻ കൂട്ടിനാരും ഇല്ലെങ്കിലും ആ വലിയ മൈദാനത്ത് ഒറ്റയ്ക്ക് പന്ത് തട്ടി കളിക്കും. ഫുട്ബോളുമായി പിണങ്ങിയപ്പോഴാണ്‌ ഷഹാനയുമായി ചങ്ങാത്തത്തിലായത്.

                      കോളേജ് ഗെയിംസിൽ മേക്കാനിക്കലും ഇ.സിയും തമ്മിലുള്ള ഫൈനൽ മാച്ച്.
ബോക്സിനുള്ളിലെ ഒരു കൂട്ട പോരിച്ചിലിനോടുവിൽ തെറിച്ചു വീഴുംബൊൾ അത് കുറച്ചു
 കാലതതേക്കെങ്കിലുംഗ്രൗണ്ടിൽ ഇറങ്ങാതിരിക്കാനുള്ള ചുവപ്പ് കാർഡ്‌ ആകുമെന്ന് കരുതിയിരുന്നില്ല. ചോരയൊലിക്കുന്ന നെറ്റിയും എല്ലുപോട്ടിയ കയ്യും കുത്തിപ്പറിക്കുന്ന വേദനയുമായി കൂട്ടുകാരുടെ ചുമലിൽ താങ്ങി ഗ്രൌണ്ടിനുപുറത്തേക്ക്‌ നടന്നു. ഗ്രൗണ്ടിലും  പുറത്തും ഗോളടിച്ചതിന്റെ ആഘോഷങ്ങൾ. ഒരു പെണ്‍കുട്ടി ഷാൾ ഊരി  നെറ്റിയിലെ മുറിവിൽ കെട്ടി. ചുറ്റുപാടുകൾ ഒന്നടങ്കം കറങ്ങുന്നത് പോലെ. കണ്ണ് പതിയെ അടഞ്ഞു. ഒറ്റ വീഴ്ച.

                          ബോധം വരുംബോൾ നെറ്റിയിൽ സ്റ്റിച്ചിട്ട് കയ്യിൽ  സ്റ്ററിട്ട് ആശുപത്രി കിടക്കയിൽ ആയിരുന്നു.
                           ഒരാഴ്ച കഴിഞ്ഞ് പ്ലാസ്‌റ്ററിട്ട കൈ കഴുത്തിൽ കെട്ടിത്തൂക്കി ഗ്രൗണ്ടിൽ വൈകുന്നേരം പതിവുപോലെ കോളേജിലെത്തി. ഗ്രൗണ്ടിൽ പതിവുപോലെ വൈകുന്നേരം കളി നടക്കുന്നുണ്ടായിരുന്നു. ഗ്രൌണ്ടിനു വശങ്ങളിൽ ഗുൽമോഹർ മരങ്ങൾ  മുഖം ചുവപ്പിച്ചു നിൽക്കുന്നു. മരത്തിനു താഴെ കൽപ്പടവിൽ മനു ഇരുന്നു. അന്നാദ്യമായി അയാള് വെറുമൊരു കാഴ്ചക്കാരൻമാത്രമായി. പൊട്ടിയ കയ്യുടെ വേദനയെക്കാൾ പുറത്താക്കപ്പെട്ടവന്റെ മുറിഞ്ഞ മനസ്സായിരുന്നു കൂടുതൽ വേദനിപ്പിച്ചത്.
                   '' ഹലോ .......ഇയാള് വീണ്ടും ഗ്രൗണ്ടിൽ എത്ത്യോ  ?"
                ഒച്ച കേട്ട് മനു ചിന്തയിൽ  നിന്നും ഉണർന്നു.അലസമായി വലിച്ചിട്ട തട്ടം, നെറ്റിയിലേക്ക് ഊർന്നു വീണ മുടിയിഴകൾ , സുറുമയിട്ട കണ്ണുകൾ.ആളെ പരിചയമില്ലെങ്കിലും എന്തുകൊണ്ടോ അയാൾക്ക് അപരിചിതത്വം തോന്നിയതേയില്ല.
               
                 '' ഈ ഗ്രൌണ്ട് വിട്ട് അങ്ങനങ്ങ് പോവാൻ പറ്റുമോ ആ പന്തല്ലേ മ്മളെ ജീവിക്കാൻപ്രേരിപ്പിക്കുന്നെ.''
                                   '' ഇങ്ങള് ആള് കൊള്ളാലോ ''
ഊർന്നു  വീണ തട്ടം നേരെയാക്കി അവൾ കൽപ്പടവിൽ ഇരുന്നു.
                '' മനുന്നല്ലേ ഇങ്ങളെ പേര്.......ഇങ്ങക്കിവിടെ ഒരുപാട് ഫാൻസുണ്ടെന്ന്  പറഞ്ഞു കേട്ടിട്ടുണ്ട് ''
                   ആ പറഞ്ഞത് ഇഷ്ടപ്പെട്ടെങ്കിലും വിനയം നടിച്ച് മനു ചോദിച്ചു.
'' ഉം , എന്താ ഇയാള്ടെ പേര്.''
ഞാൻ ഷഹാന, ഈ സിയിലാ ''
കോളേജിലെ ആദ്യത്തെ പെണ്‍  സുഹൃത്ത്‌.മെക്കാനിക്കൽ ക്ലാസ്സിന്റെ വരണ്ട മരുഭൂമിയിൽ നിന്നും മഴ തേടി ഈസിയിലും സി എസ്സിലും സിവിലിലും ഒന്നും കയറി ഇറങ്ങാത്തത് കൊണ്ട് , ഫുട്ബോളും കുറച്ച്  ചങ്ങാതിമാരും അല്ലാതെ മറ്റൊരു ലോകം ഇല്ലായിരുന്നു.കുറച്ചു നേരം കൂടി വർത്തമാനം  പറഞ്ഞിരുന്ന് പോവാനോരുങ്ങിയപ്പോൾ ഷഹാന ചിരിച്ചുകൊണ്ട് ചോദിച്ചു.
                                '' മാഷെ........ഇന്റെ ഷാളേടെ....... ?''
                             '' അയ്യോ , അത് തന്റെ ഷാളായിരുന്നോ ?'' 
''മ്മള് ചാങ്ങായിമാരായ  സ്ഥിതിക്ക് അത് പറ്റ് ബുക്കിൽ എഴ്ത്തിക്കോ ''
                       പിന്നീടങ്ങോട്ട് പലപ്പോഴായി വാങ്ങിയ കടങ്ങൾ എഴുതി വെയ്ക്കാനാനെങ്കിൽ ഒരു പുസ്തകം മതിയാവില്ല.പണം കൊണ്ട് മാത്രം വീട്ടാനാവാത്ത എത്രയോ കടങ്ങൾ.
                        ആകസ്മികമായ ചില കണ്ടുമുട്ടലുകൾ, കൊച്ചു കൊച്ചു സംഭാഷണങ്ങൾ, വെറുതെ പറഞ്ഞു പോകുന്ന ചില തമാശകൾ, ഒരു നിറഞ്ഞ പുഞ്ചിരി ഇതിനിടയിൽ ഒരു മനോഹരമായ സൗഹൃദത്തിനു തുടക്കമായി അവർ പോലും അറിയാതെ.വർഷങ്ങൾക്കു  ശേഷം തിരിഞ്ഞു നോക്കുമ്പോൾ  ആ ഒരു നിസ്സാര കാര്യത്തിൽ  നിന്നാണല്ലോ അവർ പരസ്പരം അടുത്തതെന്നോർത്ത് അറിയാതെ പുഞ്ചിരിക്കും.
      '' ന്ന പിന്നെ ഞാൻ പോട്ടെ......................?"
''നാളെ കാണുമോ....................?''
ചിരിച്ചുകൊണ്ട്  അവൾ ചോദിക്കും 
'' എന്തിനാ കാണുന്നെ.......?''
'' ചുമ്മാ''
                            '' ഉം.........ചെലപ്പോ കാണും,ചെലപ്പോ കാണൂല്ല, ഒരിക്കെ ഒരു മാജിക് പോലെ പെട്ടെന്നങ്ങ് അപ്രത്യക്ഷമാകും.''

                       
 *********************************************
                           പരിക്കുകൾ ഭേദമായിതുടങ്ങി.കാഴ്ചക്കാരന്റെ വേഷം മാറ്റി കളിക്കാരന്റെ  ജേഴ്സി അണിഞ്ഞു.വാകച്ചുവട്ടിൽ ഷഹാന തനിച്ചായി.കളിക്കുന്നത് ഗ്രൗണ്ടിൽ ആണെങ്കിലും മനസ്സ് ആ മരച്ചുവട്ടിൽ നിന്ന് തിരിച്ചു വരാൻ വിസ്സമ്മദിച്ചു.ഫുട്ബാൾ പലതവണ പിണക്കം നടിച്ച് പിടി തരാതെ ഓടി മറഞ്ഞു.ഓരോ ഗോളും അവൾ കാണാൻ വേണ്ടി മാത്രം അടിക്കുന്നതായി അയാൾക്ക് തോന്നി.
                         ചില ദിവസങ്ങളിൽ അയാള് പതിവിലും നേരത്തേ കളി നിർത്തും.ഗുൽമോഹറിന്റെ തണലും , ഷഹാനയും ഫുട്ബോളുപോലെതന്നെ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു.
 '' ഷഹാനയ്ക്ക് ഫുട്ബോൾ ഇഷ്ടാണോ.............?''

                 '' അങ്ങനെ ചോയിച്ചാ ഞാനെന്താ പറയ്യാ.........ചെല ആൾക്കാരെ വെറുക്കുംബൊ അവരുമായി ബന്ധപ്പെട്ട പലരും നമ്മുടെ ഹേറ്റ് ലിസ്റ്റിൽ കടന്നു കൂടും.അങ്ങനെ വന്നപ്പോ ഫുട്ബോളും ഇഷ്ടല്ലാണ്ടായി.''
 
'' അതാരാപ്പാ ഫുട്ബോളിനെ പറയിപ്പിച്ച ചങ്ങായി ?''
                 '' ഇന്റെ ഇക്കാക്കാ......ഓൻ  ഓന്റെ കോളേജിലെ ടീമിന്റെ ക്യാപ്റ്റനൊക്കെ ആണുപോലും.''
'' ഇക്കാക്കെ ഒക്കെ ആരേലും വേറുക്ക്വോ?''
                        അവളാചോദ്യം കേട്ടതായിപ്പോലും നടിച്ചില്ല.കയ്യിലുള്ള പുസ്തകത്തിന്റെ താളുകൾ അലസമായി മറിച്ചിട്ട് അവൾ പറഞ്ഞു.
           '' മാഷെ, പറ്റ് ബുക്ക് നിറയാറായിട്ടോ.......എല്ലാം കൂടെ എത്രയായീന്ന് അറിയാമോ?''
                                  വല്ലപ്പോഴും സെവൻസ് കളിക്കാൻ പോയാൽ കിട്ടുന്ന കാശാണ്‌ ഏക വരുമാനം.അതിന്റെ ഒരു പങ്ക് വെച്ച് കടം വീട്ടാൻ ശ്രമിക്കാറുണ്ടെങ്കിലും  അടുത്ത ദിവസം തന്നെ പുതിയ ലോണ്‍ എടുക്കുന്നത് കൊണ്ട് കടം കൂടിക്കൊണ്ടേയിരിക്കും.
                          കളി തുടങ്ങിയതോടെ ഷഹാനയോടോത്തുള്ള സമയവും കുറഞ്ഞു തുടങ്ങി.ഇടയ്ക്ക് അവളുടെ ക്ലാസ്സിനടുത്തൂടെ രണ്ട് റൌണ്ടടിക്കും.കണ്ണിൽപ്പെട്ടാൽ ഉടനെ ഓടിവരും.
                         
                                   '' സഖാവിന് ഇന്നിനി എത്രയാണാവോ വേണ്ടത്.......?"
                                ക്ലാസുകൾ മടുത്ത് തുടങ്ങിയപ്പോൾ കട്ട് ചെയ്ത് പുറത്ത് ചാടുന്നത് പതിവായി.പലരും കളിയാക്കിത്തുടങ്ങി.മെക്കാനിക്ൽ ക്ലാസ്സിന്റെ ബോർഡിൽ ചങ്ങായിമാർ           '' തട്ടത്തിൻ മറയത്ത്  ii '' എന്നുള്ള കമ്മന്റ് വരെ ഇട്ടു.അവരതൊന്നും കാര്യമാക്കാതെ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകളും കാര്യങ്ങളും പറഞ്ഞു ക്യാമ്പസ്സിൽ പാറി നടന്നു.
                  
                           മനുവിന്റെ പിറന്നാൾ ദിവസം, കൂട്ടുകാരോടോത്തുള്ള ആഘോഷങ്ങളും ട്രീടും കഴിഞ്ഞ് കോളേജിൽ എത്തുമ്പോൾ ഷഹാന മരച്ചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ടായിരുന്നു.കണ്ടപാടെ ഷാളിനടിയിൽ ഒളിപ്പിച്ചു വെച്ച ചെമ്പരത്തിപ്പൂ നീട്ടി പറഞ്ഞു. ''ഹാപ്പി ബർത്ത് ഡേ ''
              ചെമ്പരത്തിപ്പൂ കണ്ടപ്പോഴേക്ക് മനുവിന് ചിരി വന്നു.പൂ വാങ്ങി നേരെ ഷഹാനയുദെ ചെവിയില വെച്ചു കൊടുത്തു.
'' ഇപ്പാണ് അടിപൊളി ആയത്.''
              അവളുടെ മുഖം വാടി വീണ ചെമ്പരത്തി പോലെയായി.
                           '' എല്ലാരും എന്താ ചെമ്പരത്തിയോട് ഇങ്ങനെ കാണിക്കുന്നേ ? ഒരു പാവം പൂവല്ലേ അത്.എപ്പോഴും തനിച്ചായിരിക്കും.ഒരു ഞെട്ടിൽ ഒരു പൂവേ കാണൂ.ഒരു അഹങ്കാരവും ഇല്ലാത്ത പാവം.ഇപ്പോഴും  താഴ്ത്തിയെ ഇരിക്കൂ.മുള്ളുള്ള റോസാപ്പൂവിനെക്കാൾ  എനിക്കിഷ്ട്ടം ചെമ്പരത്തി തന്നെയാ."
                  ഷഹാന നിലത്തിട്ട ചെമ്പരത്തി കയ്യിലെടുത്ത് അയാൾ ചെന്ന് അടുത്തിരുന്നു.
                              '' shahana................this is the best birthday gift i ever get......thanks.......പിന്നെ ഈ കടങ്ങളൊക്കെ ഇപ്പഴാണ് വീട്ടിത്തീർക്കുക എന്ന് എനിക്കൊരു ഐഡിയയും ഇല്ലാട്ടാ..."
                      അയാളുടെ മനസ്സുനിറയെ ചിന്തകളായിരുന്നു.താനൊരു കടക്കാരനാണ്.പണം കൊണ്ടും സ്നേഹം കൊണ്ടും.അവളൊന്നും മിണ്ടിയില്ല. സുറുമയിട്ട കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു തുളുമ്പി.
                   '' ഡാ.................എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ............? ''
                         അപ്രതീക്ഷിതമായൊരു ചോദ്യം.എന്തൊക്കെയോ പറയാനുണ്ടെങ്കിലും വാക്കുകൾ 
പുറതെത്ത്തുംബോഴേക്കും മരിച്ചു വീണു ഒരു നീണ്ട മൗനം.
                        '' മറുപടിക്ക് വേണ്ടി ചോദിച്ച ചോദ്യല്ല, വിട്ടേക്ക്.."
              ഷഹാന കണ്ണീരൊപ്പി ചിരിച്ചുകൊണ്ട് വീണ്ടും അവളുടെ ചെമ്പരത്തിയെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.പലതരം ചെമ്പരത്തികളുള്ള പൂന്തോട്ടതെക്കുറിച്ചും. നാളെ വിരിയാൻ കാത്തിരിക്കുന്ന വെള്ള ചെമ്പരത്തിയെക്കുറിച്ചും.അങ്ങനെ പലതും.
                         മനസ്സിൽ ചിന്തകളുടെ തിരയിളക്കം അവസാനിക്കാത്തത് കൊണ്ട് അയാള് എല്ലാം മൂളിക്കേട്ടു.സൂര്യൻ കോളേജ് മതിൽ ചാടിക്കടന്നിട്ടും ഷഹാന പോയില്ല.ആകാശം അവളുടെ കരഞ്ഞു കലങ്ങിയ കണ്ണ് പോലെ ചുവന്നപപോൾ അയാൾ ചോദിച്ചു
'' ഷഹാനാ, ഇരുട്ടാവാറായി ഒറ്റയ്ക്ക് പോവാൻ പേടിയാവില്ലേ.......?"
            ബാഗെടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു.
                         '' നട്ടപ്പാതിരയ്ക്ക് ഒറ്റയ്ക്ക് ഇവെടുന്ന് പോയാലും ഞാൻ
സുരക്ഷിതയായിരിക്കും.പക്ഷെ എനിക്കാ  വീട്ടിലേക്ക് പോവാൻ പേടിയാ......"
 
                         '' എനിക്കൊന്നും മനസ്സിലാകുന്നില്ല ഷഹാനാ........."
           മേഘങ്ങൾ ചിത്രങ്ങൾ തീർക്കുന്ന ആകാശം പോലെയാണ് അവളുടെ മുഖം.ഞൊടിയിടയിൽ ഭാവവും വിഷയവും മൂഡും എല്ലാം മാറി മറയും.പൂർണമായും വിരിയാത്ത ഒരു ചിരിയോടെ സിനിമാ സ്റ്റൈലിൽ അവൾ പറഞ്ഞു.
 
                '' നിനക്കൊന്നും മനസ്സിലാവില്ല................ാരണം, നീ കുട്ടിയാണ് കുട്ടി......പോട്ടെ...?''
  
                           രാത്രി മുഴുവൻ മനസ്സ് ഷഹാാനയുദെ ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടി പരതുകയായിരുന്നു.ചിന്തകൾ മൈദാനത്തെ ഫുട്ബാൾ പന്തുപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു കളിച്ചു.ഒടുവിൽ ഗോളാവാതെ പോസ്റ്റിനു പുറത്ത് പോവുന്ന പെനാൾട്ടി  കിക്കുപോലെ ഉറക്കത്തിലെക്കുള്ള വീഴ്ച.
                  രാവിലെ കൂട്ടുകാർ വാതിലിന് മുട്ടുന്നത് കേട്ടാണ് കണ്ണു തുറന്നത്.
'' ഡാ ഷഹാന പോയി..............''
                            '' എന്ത്........?''
'' അളിയാ............അത് പിന്നെ...സൂയിസൈട് ആയിരുന്നു.''
                   താനിപ്പോഴും ഉറക്കമുണർന്നിട്ടില്ലെന്നും  എന്തോ ഒരു  ദുസ്വപ്നത്തിലാനെന്നും അയാൾക്ക് തോന്നി.ഒരവസരം  പോലും നൽകാതെ വലയിലേക്ക് തുളച്ചു കയറിയ പന്ത് നോക്കി നിൽക്കുന്ന ഗോളിയെപ്പോലെ അയാള് നിസ്സഹായനായി.ഓർമയുടെ മഴവെള്ളപ്പാച്ചിലിൽ പല വഴി ഒഴുകി.ചില ശബ്ദങ്ങൾ ചെവി പോട്ടുമാറൊച്ചത്തിൽ വീണ്ടും മുഴങ്ങിക്കേൾക്കുന്നു.
                      '' ചില ആൾക്കാരെ വെറുക്കുംബൊ അവരുമായി ബന്ധപ്പെട്ട പലരും നമ്മുടെ ഹേറ്റ് ലിസ്റ്റിൽ കടന്നു കൂടും.''

'' ആ വീട്ടിൽ പോവാൻ എനിക്ക് പെടിയാഡാ.''
'' എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ......."

....................................................................
                             മനസ്സിൽ , വാടി  വീണ ഒരു ചെമ്പരത്തിപ്പൂവുമായി അയാള് പിന്നെയും ക്യാമ്പസ്സിലെലെത്തി.കരയുംബോഴും ചിരിക്കുംബൊഴും കൂട്ടിനെന്നും ഫുട്ബോൾ ഉണ്ടായിരുന്നു.ചങ്ക് പറിച്ചെടുത്ത വേദനയിലും അയാൾ പന്ത് തട്ടി.ഗോളടിക്കുമ്പോൾ കയ്യടിക്കാൻ വാകമരച്ചോട്ടിൽ അവളില്ലെങ്കിലും കണ്ണ് ആ മരച്ചുവട്ടിൽ നിന്നും മടങ്ങി വരാൻ മടിച്ചു.ചില നഷ്ടപ്പെടലുകൾ അങ്ങനെയാണ്.ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് നമുക്കറിയാമെങ്കിലും മനസ്സ് അത് വിശ്വസിക്കാൻ കൂട്ടാക്കില്ല.
                           മുറിവുണങ്ങാത്ത ഒരു വർഷം, കോളേജിലെ അയാളുടെ അവസാനത്തെ ഫുട്ബോൾ മാച്ച്.എന്ജിനീയേർസ് ട്രോഫിയുടെ  ഫൈനലിനു ഗ്രൌണ്ടിലേക്ക് ഇറങ്ങുംബോൾ കൂട്ടുകാരൻ ചെവിയിൽ പറഞ്ഞു.
'' അവരുടെ ക്യാപ്ടൻ ഷഹീദ്, ഷഹാനയുദെ ഇക്കാക്കയാണ്."
                               കളി തുടങ്ങി, ആദ്യ ഗോൾ അയാളുടെ ബൂട്ടിൽ നിന്നായിരുന്നു.ഗ്യാലറി ഇളകി മറിഞ്ഞു.അയാൾ നിർവികാരനായി തിരിച്ചു നടന്നു.പതിവുപോലെ ആ മരച്ചുവട്ടിലേക്ക് ഒന്ന്നോക്കുകമാത്രം ചെയ്തു.
                                       ഗ്രൌണ്ടിനു നടുക്ക് നിന്ന് അസഭ്യം ചൊരിയുന്ന പൂശാൻ താടിക്കാരനെ അയാൾ ഒന്ന് തുറിച്ചു നോക്കി.ഫുട്ബോൾ നാക്കു കൊണ്ടുള്ള കളിയല്ലെന്ന് അയാൾക്കറിയാമായിരുന്നു.മനസ്സിൽ ഷഹാനയുദെ മുഖം മിന്നിമാഞ്ഞുസ്വയം നഷ്ടപ്പെട്ടു പോയ ഒരു നിമിഷം ഓടിച്ചെന്ന്  സർവ്വശക്തിയും  സംഭരിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റുംപോലെ ഷഹീദിന്റെ ആസ്ഥാനത് ആഞ്ഞ് ചവിട്ടിയ്ടപ്പോൾ ഗ്യാലറി നിശബ്ദമായി.മരണത്തിലേക്കുള്ള പിടച്ചു കരയൽ അയാൾ കേട്ടില്ല.ചെവിയിൽ ഒരൊറ്റ വാചകം മാത്രമേ ഉണ്ടായിരുന്നില്ല.
'' എനിക്കൊരു താലിച്ചരടിന്റെ സുരക്ഷിതത്വം തരാമോ ? '

.....................................................................................കടപ്പാട്  : പിറന്നാളിന്  ചെമ്പരത്തിപൂ അയച്ചു തന്ന സുഹൃത്തിന്  :) ചൊവ്വാഴ്ച, മാർച്ച് 24, 2015

നിർഭയ

-അവന്തിക -

                                നേരം സന്ധ്യയാകുന്നു.സൂര്യൻ ചക്രവാളത്തിലേയ്ക്ക് മടക്കുവാനുള്ള ഒരുക്കം കൂട്ടുമ്പോഴും ശീതീകരിച്ച ആ വലിയ തുണിക്കടയിൽ മുഖത്ത് മായാത്ത പുഞ്ചിരിയുമായി മായ തന്റെ ജോലി തുടരുകയായിരുന്നു.കറുപ്പിൽ നിന്ന് വെളുപ്പിലെക്കും അതിൽ നിന്നും ചുവപ്പിലെക്കും മാറി മാറി പട്ടു വസ്ത്രങ്ങൾ കസ്റ്റമാറിന് മുന്നിൽ  നിരത്തുമ്പോൾ ഏസിയുടെ പതിനെട്ട് ഡിഗ്രി തണുപ്പിലും അവൾ വിയർത്തു.തല ഉയര്‍ത്തി ശശികലയെ നോക്കിയപ്പോൾ അവൾ കൈ കൊണ്ട് എന്തോ ആംഗ്യം  കാട്ടി.ഇല്ല മാനേജര്‍ ഇനിയും എത്തിയിട്ടില്ല.അയാൾ എത്തിയാൽ മാത്രമേ  എല്ലാർക്കും പോവാനാകു.ഇനി എഴ് മണിക്കേ അയാളെ പ്രതീക്ഷിക്കെണ്ടതുള്ളൂ.എല്ലാ നല്ല ദിവസവും അത് അങ്ങനെയാണ്.ചിലപ്പോൾ എട്ട് മണിവരെയൊക്കെ ജോലി  ചെയ്യേണ്ടി വന്നിട്ടുണ്ട്.ശമ്പളത്തിന്റെ കൂടെ എന്തെങ്കിലും അധികം കിട്ടുമ്പോൾ ഒന്നും മിണ്ടാതെ എല്ലാരും ജോലി  ചെയ്യും.ഇതിപ്പോൾ രാവിലെ എട്ട് മണിക്ക് തുടങ്ങിയ നിൽപ്പാണ് നാളെ വിഷു ആയത് കൊണ്ട് കടയിൽ  വല്ലാത്ത തിരക്കും.ഉച്ചയ്ക്ക് ഒരുവക ഉണ്ടെന്നു വരുത്തി.ആകെ കിട്ടുന്ന പതിനഞ്ചു മിനുട്ടിൽ ഉച്ചയൂണും ക്ഷീണം തീർക്കലും  ഒക്കെ കഴിക്കണം.ശരീരം തളർന്നു പോകുമ്പോഴും ജീവിക്കേണ്ട തത്രപ്പാടിൽ ആ തളർച്ചയോക്കെ കണ്ടില്ലെന്നു നടിച്ചു.നേരം 6 .45 ആയിട്ടും കടയിൽ ആളോഴിയുന്നില്ല.ഒരുവക 7 മണിയോടെ മാനേജർ  എത്തി.എല്ലാർക്കും വിഷുക്കോടിയായി ആരും വാങ്ങാതെ കിടന്ന സാരി വിതരണം ചെയ്തപ്പോൾ സാരി വേണ്ടെന്നു വെച്ചു,എന്നും യൂണിഫോം ധരിക്കുന്ന തനിക്കെന്തിനാണ് പുതിയ സാരി.മോൾക്ക്‌ ഒരു ചുരിദാർ എടുത്തു.പുതിയ കോളേജിൽ പോകുമ്പോൾ നല്ലൊരു ചുരിദാറെൻങ്കിലും അവൾക്കു വേണ്ടേ.അവൾ ഇപ്പോൾ വീട്ടിൽ  തനിച്ചാണെന്ന ബോധം മായയെ ഉലച്ചു.എങ്ങനെയെങ്കിലും വീട്ടിൽ  എത്തിക്കിട്ടിയാൽ മതിയെന്നായി.7.30 ഓടെ പതിവായുള്ള ദേഹപരിശോധനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും ആ നഗരം ഇരുളിൽ അലിഞ്ഞിരുന്നു.

                                അണ്ടർ ബ്രിഡ്ജ് കടന്ന് ബസ്സ്‌ സ്റ്റോപ്പിൽ എത്തേണ്ട കാര്യം ഓർത്തപ്പോൾ മായയുടെ മനസ്സൊന്നു പിടഞ്ഞു. നടക്കുന്നതിനിടെ സാരിത്തലപ്പ് ദേഹത്തേക്ക്  എടുത്തിട്ടു. കാരണം ശരീരം തുളച്ചു കയറുന്ന ചിലരുടെ നോട്ടത്തെ അവൾ ഭയന്നിരുന്നു. നടക്കുന്നതിനിടയിൽ തനിക്ക് നേരെ ഉയർന്നു വരുന്ന നോട്ടവും താളമടിയും പാട്ടും  അവളെ അസ്വസ്ഥയാക്കി. അണ്ടർ ബ്രിഡ്ജിന്റെ അരണ്ട വെളിച്ചത്തിൽ  നിന്നും നഗരത്തിന്റെ തിളക്കത്തിലേക്കെ ത്തിച്ച്ചേരാൻ അവളുടെ മനസ്സ് വെമ്പി. ഒരു വിധം ബസ്സ്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ ശ്വാസം വീണു.


                                  സമയം 7.40  പല ബസ്സുകളും വരികയും പോവുകയും ചെയ്തു.അതിൽ നിന്നെല്ലാം തുറിച്ച് നോട്ടങ്ങളും ഉണ്ടായി.ബസ്സ്‌ സ്റ്റോപ്പിൽ താൻ തനിച്ചാണെന്ന് മനസ്സ്ലായിട്ടാവാം വഴിയെ പോകുന്നവരും തുറിച്ച്  നോട്ടവും ഒളിഞ്ഞു നോട്ടവും തുടങ്ങി.തൊലി ഉരിഞ്ഞ് പോകുന്ന നോട്ടം.മായ തല താഴ്ത്തി നിന്നു.അപ്പോൾ പിന്നിൽ  നിന്നും ഒരു ചോദ്യം.

                             ''  പെങ്ങളെ നൂറു രൂപ അധികം തരാം, ഇന്ന് എന്റെ കൂടെ വരാമോ? ''

                             തല പൊക്കി നോക്കിയപ്പോൾ ചെറിയൊരു പയ്യൻ. ഭയത്തെക്കാളേറെ സങ്കടമാണ് തോന്നിയത്. കണ്ണ് നിറഞ്ഞു പോയി. അവനെ മായ രൂക്ഷമായൊന്നു നോക്കി. അവൻ പിന്തിരിഞ്ഞു. പക്ഷെ ഈ നോട്ടത്തെയും എന്തിന് എതിർപ്പിനെപ്പോലും വക വെക്കാത്ത, അവൾക്ക് എതിർക്കാനും പ്രതികരിക്കാനും പോലും അവകാശമില്ലെന്നു വാദിക്കുന്ന ഒരുകൂട്ടം ഭ്രാന്തന്മാരെ എങ്ങനെ നേരിടണം എന്ന മായയ്ക്ക് അറിയില്ലായിരുന്നു.

                            വീട്ടിൽ മകൾ  ഒറ്റയ്ക്കാണ് എന്ന് വീണ്ടും ഓർത്തു. വീട്ടിൽ ഫോണും ഇല്ല. എണ്ണിപ്പെറുക്കി കിട്ടുന്ന ശമ്പളം കൊണ്ട് തന്റെ കയ്യിലുള്ള ഫോണിനു പോലും റീചാർജ് ചെയ്യാൻ പറ്റാറില്ല. പിന്നെങ്ങനെയാ വേറൊന്നു കൂടി വാങ്ങുന്നത്. സ്ത്രീ സുരക്ഷയ്കായി വില കൂടിയ ഫോണുകളിൽ എന്തൊക്കെയോ ഉണ്ടെന്ന് കടയിൽ  പലരും പറയുന്നത് കേട്ടിട്ടുണ്ട്....പണം ഇല്ലാത്തവർക്ക്‌ വില ഇല്ല സുരക്ഷയും.

                             സമയം 7.45, ബസ്സ്‌ വന്നു. രണ്ടോ മൂന്നോ സ്ത്രീകളുണ്ട്  ബസ്സിൽ. അതുകൊണ്ട് ഒരാശ്വാസം തോന്നി. ഡൽഹി സംഭവത്തിന്‌ ശേഷം രാത്രി ബസ്സിൽ കയറാൻ കൂടി ഭയമായിരിക്കുന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു. ഹോ എന്തൊരു ആശ്വാസം. ആറേഴ് മണിക്കൂർ തുടർച്ചയായി നിന്നതിനു ശേഷം ഇപ്പോഴാണ്  ഒന്ന് ഇരിക്കുന്നത്. താൻ വല്ലാതെ തളർന്നു പോയിരിക്കുന്നു എന്ന്  അപ്പോഴാണ്‌ മായ ഓർത്തത്. ബസ്സ്‌ നീങ്ങി അലപനെരതിനുള്ളിൽ കണ്ണുകൾ  അടയാൻ തുടങ്ങി.ക്ഷീണം കൊണ്ട് മയങ്ങിപ്പോയ തന്റെ അടുത്ത സീറ്റിൽ ആരോ വന്നിരുന്നത് മായ അറിഞ്ഞതേയില്ല. പക്ഷെ തന്റെ ശരീരത്തിൽ  അയാളുടെ കൈ ഇഴഞ്ഞ് വരുന്നത് അവളറിഞ്ഞു.

                          തിരിഞ്ഞു നോക്കാനുള്ള ശക്തി പോലും ചൊർന്ന് പോയിരുന്നു. ഒച്ചവേക്കണോ അതോ എല്ലാം സഹിക്കണോ. ഒച്ചവെച്ചാൽ തന്നെ എല്ലാവരും മോശമായി കാണില്ലേ എന്ന ചിന്ത അവളെ ഭയപ്പെടുത്തി. ശരീരം വിറയ്ക്കുന്നു. ഇനിയും പ്രതികരിക്കാതിരുന്നാൽ.....വയ്യ ഇനിയും സഹിക്കാൻ വയ്യ. സർവ ശക്തിയും സംഭരിച്ച് വലതു കൈ ഉയരത്തി അയാൾടെ മുഖത്ത് തന്നെ കൊടുത്തു നല്ല ഒരു പെട.

                           പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രതികരണത്തിൽ അയാൾ സീറ്റിൽ നിന്നും താഴെ വീണു.ബസ്സ്‌ സഡൻ ബ്രേക്ക്‌ ഇട്ടു. അപ്പോഴാണ്‌ വീണ മഹാന്റെ മുഖം മായ കണ്ടത്. രണ്ട് വർഷം മുന്പ് സ്വഭാവ ദൂഷ്യം ആരോപിച്ച് തന്നെ ഉപേക്ഷിച്ചു പോയ തന്റെ ഭർത്താവായിരുന്നു ആ സൽസ്വഭാവി. ബസ്സിൽ എല്ലാവർക്കും കാര്യം മനസ്സില്ലായി.ബാക്കി അവർ ഏറ്റെടുത്തു. ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നി മായയ്ക്ക്. ആരെയും ഭയക്കാതെ തല ഉയർത്തി അവൾ റോഡിലൂടെ നടന്നു.

വീട്ടിൽ എത്തി കോളിംഗ് ബെല്ലടിച്ചു.                                                            '' ആരാ ''
                                                   '' അമ്മയാണ് മോളെ ''പാർവതി വാതിൽ തുറന്നു.                              '' നാളെ വിഷുവായിട്ട് എന്താ അമ്മെ ഇത്രേം വൈകിയത് ''     '' നാളെ വിഷു ആയത് കൊണ്ടാണ് ഇത്രേം വൈകിയത്.....ദാ  നിന്റെ വിഷുക്കോടി, എങ്ങനെയുണ്ട്?."              " അമ്മേടെ വിഷുക്കൈനീട്ടം ഇനിക്ക് ഇഷ്ടായി...അല്ല അമ്മയ്ക്ക് ഒന്നും വാങ്ങീല്ലെ?''       '' ഇല്ല എനിക്ക് പിന്നെ ആവാംന്ന്  കരുതി.നിനക്കല്ലേ ഇനി കോളേജിലോക്കെ പോകേണ്ടത്......പിന്നെ അമ്മ വേറൊരാൾക്ക്‌ കൂടി കൈനീട്ടം കൊടുത്തുട്ടോ ''
                                                                                          '' ആർക്ക് ? "        '' പെണ്ണിനെ മനുഷ്യനായി കാണാതെ ശരീരം മാത്രമായി കാണുന്ന ഒരാൾക്ക്‌.....അല്ല ഒരു കൂട്ടം ഭ്രാന്തന്മാർക്ക് ''
                          അമ്മ ആ കഥ മകൾക്ക് പറഞ്ഞു കൊടുത്തു.കാരണം അവളും ഈ ദുഷിച്ച സമൂഹത്തിലേക്ക് ഇറങ്ങേണ്ടവളാണല്ലോ.സ്ത്രീകൾ അക്രമിക്കപപെട്ടാൽ അതിൽ കൂടുതൽ ഉത്തരവാദി അവളും അവളുടെ വസ്ത്ര ധാരണവും ആണെന്ന് ഉറക്കെ ഉറക്കെ പറയുന്ന,രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ മോശക്കാരാണ്  എന്ന് മുദ്ര കുത്തുന്ന, പിറക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളെപ്പോലും മാംസപിന്ധമായി കാണുന്ന ഈ നശിച്ച ലോകത്തെ അവളും ആദ്യമേ അറിഞ്ഞിരിക്കട്ടെ.


ബുധനാഴ്‌ച, ജൂലൈ 30, 2014

ഈ കഥ ഇവിടെ അവസാനിച്ചിരുന്നെങ്കിൽ

-അവന്തിക-ഭാഗം 1  

ഒരു മാസത്തെ അവധിക്കു ശേഷം വീണ്ടും ബാഗ്ളൂർ നഗരത്തിന്ന്റെ തിരക്കിലേക്ക് മടങ്ങുകയായിരുന്നു അപർണ. അമ്മ എന്നത്തേയും പോലെ പോവാംനേരത്ത് പിണങ്ങിയത് കൊണ്ട് ഉണ്ണി മാത്രമേ സ്റ്റേഷനിൽ വന്നുള്ളൂ. അമ്മ  എങ്ങനെ പിണങ്ങാതിരിക്കും, ഇത്തവണയും അമ്മ മകളെ കാത്തിരുന്നത് കുറേയേറെ  കല്യാണാലോച്ചനകളുമായിട്ടായിരുന്നു. മകളുടെ മനസ്സ് പെട്ടന്നൊന്നും മാറില്ല എന്ന് ആ അമ്മയ്ക്കറിയാം. എന്നിട്ടും മകളുടെ ഓരോ വരവുകളിലും ആ അമ്മ മകളുടെ മനസ്സ് മാറ്റാൻ വ്യർഥ ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. പരാജയതിനോടുവിൽ ഒരു പിണക്കവും.അത് മൂന്ന് വർഷമായി തുടരുന്നു. സ്റ്റേഷൻ എത്താറായപ്പോൾ ഉണ്ണി ചോദിച്ചു.

            ' ചേച്ചി   ഇങ്ങനെതന്നെ തുടരാനാണോ നിശ്ചയിച്ചിരിക്കുന്നത് '
                        ഉത്തരം എന്ത് പറയണം എന്ന് നിശ്ചയമില്ലാതതിനാൽ വിളറിയ ഒരു ചിരി മാത്രമായിരുന്നു അപർണയുടെ ഉത്തരം. അതിൽക്കൊടുതൽ ഒന്നും പിന്നെ അവൻ ചോദിച്ചില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തി. കംമ്പാർട്ട്മെന്റിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. ട്രെയിൻ പുറപ്പെടും വരെ ഉണ്ണി പ്ളാറ്റ് ഫോമിൽ ജനലരികെ നിന്നു.
       ' നീ പൊയ്ക്കോ, ഇപ്പൊ തന്നെ വൈകി..... '
' സാരില്യ , വണ്ടി ഇപ്പോൾ എടുക്കും.....ചേച്ചി അവിടെ എത്തീട്ട്  വിളിക്കണം...'
'  ഉം........, അമ്മയെ ശ്രദ്ദിക്കണം....'
' ഉം.....'
                       വാക്കുകൾ മുറിഞ്ഞു...പിന്നെ  അന്തരീക്ഷം നിറയെ ചൂളം വിളികൾ നിറഞ്ഞു.... വണ്ടി പുറപ്പെട്ടു. അത് ഒരു പൊട്ടുപോലെ അകന്നുപോകും വരെ ഉണ്ണി പ്ളാറ്റ്ഫോമിൽ നിന്നു. അവന്റെ ആ നില്പ്പ് അപർണ നിറഞ്ഞ കണ്ണുകളോടെ കണ്ടു. മൂന്ന് വർഷമായി തുടരുന്ന മറ്റൊരു ശീലം. പ്രിയപ്പെട്ടവരിൽ നിന്നും അകലുമ്പോൾ എന്തൊക്കെയോ നഷ്ട്ടപ്പെടുന്നത് പോലെ, ഒറ്റപ്പെടുന്നത് പോലെ. അകലുംബോഴാണ് പലപ്പോഴും നമ്മൾ ബന്ധങ്ങളുടെ വില മനസ്സിലാക്കുന്നത്. നഷ്ട്ടപ്പെടുമ്പോഴാണ് ജീവിതം ഒരുപാട് വിലപിടിച്ച എന്തൊക്കെയോ ആയിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നത്. ഉണ്ണിയുടെ കണ്ണും നിറഞ്ഞു കാണും, പക്ഷെ അന്നത്തെപ്പോലെ കരയില്ല.
                                അതെ അന്ന്, അപർണ ജോലി കിട്ടി ഹൈദരാബാദിൽ ആദ്യമായി പുറപ്പെട്ട ദിവസം. അവൻ അന്ന് കരഞ്ഞ് കുളമാക്കി എന്ന് തന്നെ പറയേണ്ടി വരും. അത്  കണ്ട്, കരയാത്ത അമ്മ പോലും കരഞ്ഞ് പോയി. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ കണ്ണ് നിറഞ്ഞ് കണ്ടത്. അച്ഛൻ മരിച്ച്‌  കുറച്ചുനാൾ അമ്മ കരച്ചിൽ തന്നെയായിരുന്നു. ഉണ്ണി അന്ന് തീരെ കുഞ്ഞായിരുന്നു. മുപ്പതാം വയസ്സില വിധവയായപ്പോൾ അമ്മയുടെ സമ്പാദ്യം രണ്ട് മക്കൾ മാത്രമായിരുന്നു. അച്ഛന്റെ വീട്ടുകാർ ഒരിക്കൽപ്പൊലും അവരെപ്പറ്റി അന്വേഷിച്ചതേയില്ല. ക്രിസ്ത്യാനിയായ മകൻ ആരോരുമില്ലാത്ത ഒരു അന്യമതസ്ഥയെ വിവാഹം ചെയ്ത നാൾ മുതൽ മുറിഞ്ഞ് പോയതാണ് ആ ബന്ധം. മരിച്ചു എന്ന് അറിഞ്ഞപ്പോൾ പോലും ആരും വന്നില്ല. അമ്മയ്ക്ക് ഒരു മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പോയി മൂന്നു വർഷത്തിന് ശേഷം മുത്തശ്ശിയും പോയി. തോല്ക്കാൻ അമ്മയ്ക്ക് തീരെ ഇഷ്ട്ടമാല്ലായിരുന്നു, കരയാനും. ടീച്ചർ ആയിരുന്ന അമ്മ ആാരുടെയും സഹായമില്ലാതെ മക്കളെ വളർത്തി, പഠിപ്പിച്ചു, ഒരു വീട് വെച്ചു...... ഒന്ന് തിരിഞ്ഞ് നോക്കിയാൽ  അമ്മയ്ക്ക് അഭിമാനിക്കാം, അമ്മ ഒരിക്കലും ആരുടേയും മുന്നിൽ  തൊട്ടിട്ടില്ല. ആ അമ്മയെയാണ് മകൾ മൂന്നു വർഷമായി തോല്പ്പിച്ചുകൊണ്ടിരിക്കുന്നത് . മനസ്സുണ്ടായിട്ടല്ല, മനസ്സിൽ നിന്നും പലതും മായ്ക്കാൻ പറ്റാത്തതിനാൽ മാത്രം.
                                    ട്രെയിൻ പല സ്റ്റേനുകളിലൂടെയും കടന്നു പോയി. മനസ്സ് ഓർക്കാൻ മടിക്കുന്ന പല ഒർമകളിലൂടെയും. വണ്ടി ബാഗ്ളൂർ എത്തിയപ്പോഴേക്കും മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു. ഫ്ളാറ്റിൽ എത്തിയപ്പോൾ രാഘവേട്ടൻ കാത്തിരിപ്പുണ്ടായിരുന്നു.
' ഇന്ന് വണ്ടി ലേറ്റ് ആയോ മോളെ, ഞാൻ ഈ നില്പ്പ് നില്ക്കാൻ തുടങീട്ട് കുറച്ച് നേരമായി.'
' കുറച്ച്‌  ലേറ്റ് ആയി രാഘവേട്ടാ....അല്ല ഞാൻ ഇന്ന് വരും എന്ന് ആരാ പറഞ്ഞത് ?"
"അത് മോൾ പോകുമ്പോൾ പറഞ്ഞതല്ലേ. പതിനഞ്ചാം തിയതി മടങ്ങി വരും എന്ന്. '
' ആഹാ ......അപ്പൊ നല്ല ഓർമ ശക്തിയാണല്ലോ രാഘവെട്ടന് .....'
' ഓ.... നമുക്കൊക്കെ ഓർക്കാൻ ഇതൊക്കെ തന്നെയല്ലേ ഉള്ളൂ മോളെ....'
പെട്ടിയും സാധനങ്ങളുമായി അവർ ഫ്ളോറിലേക്ക് നീങ്ങി.
                                   ' പിന്നെ, മോൾക്ക്‌ പുതിയ അയൽക്കാർ വന്നു കേട്ടോ. കുറച്ച് പയ്യന്മാരാണ്‌,മലയാളികൾ രണ്ട് പേരാണെന്ന് തോന്നുന്നു. ഇവിടെ അടുത്ത്  ഏതോ കമ്പനിയിലാണ് എല്ലാവരും. '
"ഉം.....രാഘവേട്ടൻ എല്ലാരേം പരിചയപ്പെട്ടോ?"
'  പരിചയപ്പെട്ട് വരുന്നു.....ഒരാൾ നമ്മുടെ സ്വന്തം നാട്ടുകാരനാ...പുള്ളി നാട്ടിൽ പോയിരിക്കുവാ....'
സംസാരത്തിനിടെ അവർ അപർണയുടെ ഫ്ളോറിൽ എത്തി.
' എങ്കിൽ ശരി മോളെ, ഞാൻ പോകുന്നു......ഇന്നിനി ഓഫീസിൽ പോകുന്നുണ്ടോ? '
'  ഇല്ല.....ഇന്നിനിയില്ല....ഒന്നുറങ്ങണം.....നല്ല ക്ഷീണം. '
' ശരി.....മോൾ വിശ്രമിച്ചോ.. '
                                  അതും പറഞ്ഞ് രാഘവേട്ടൻ തന്റെ ജോലികളിലേക്ക് മടങ്ങി. ആ ഫ്ളാറ്റിൽ എത്തിയത് മുതൽ രാഘവേട്ടനാണ് അപർണയുടെ ഏറ്റവും വലിയ സഹായി. അവിടത്തെ താമസക്കാർക്ക് രാഘവേട്ടൻ വെറും വാച്ച്മാൻ മാത്രമാണെങ്കിലും അപർണയ്ക്ക് ആ മനുഷ്യൻ ആരൊക്കെയോ ആയിരുന്നു. യൗവ്വനതിന്റെ ചോരത്തിളപ്പിൽ അച്ഛനോട് വഴക്കിട്ട് നാട് വിട്ടതാണ്. കുറെ അലഞ്ഞ് നടന്നു. ബോംബെയിലും കൽക്കത്തയിലും പല ജോലികൾ ചെയ്തു. കുറച്ചോക്കെ സമ്പാദ്യമായപ്പോൾ നാട്ടിൽ തിരിച്ച് പോയി. അപ്പോഴാണ്‌ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി എന്ന് അറിഞ്ഞത്. സമ്പാദ്യം മുഴുവൻ സഹോദരങ്ങൾക്കും അമ്മയ്ക്കും കൊടുത്ത് പിന്നെയും  ഒരു ഒളിച്ചോട്ടം. അച്ഛനില്ലാത്ത മണ്ണിൽ  തനിക്ക് നിലനില്പ്പില്ല എന്ന തത്വം പറയുമ്പോൾ ഒരിക്കൽ ചോദിച്ചു പോയിട്ടുണ്ട് , എന്നിട്ടാണോ ആ അച്ഛനെയും വേദനിപ്പിച്ച് നാട് വിട്ടത് എന്ന്. അപ്പോൾ ആ നരച്ച കണ്ണുകൾ നിറയും.......
                                ' വേദനിപ്പിക്കാനായിരുന്നില്ല, നന്നാവാൻ വേണ്ടിയാണ് നാട് വിട്ടത്. ഞാൻ അവിടെ നിന്നാൽ നന്നാവില്ല എന്ന് അച്ജനും അറിയാമായിരുന്നു. പക്ഷെ ഞാൻ നന്നായി തിരിച്ച് വരുന്നത് വരെ കാത്തുനില്ക്കാൻ അച്ഛനായില്ല. അച്ഛൻ എന്നെ ശപിക്കില്ലെന്ന് എനിക്കറിയാം.... ഞാൻ പോയപ്പോൾ ഒരുപാട് വിഷമിച്ച്   കാണും. സ്നേഹിക്കുന്നവർക്കെ വേദനിക്കാനാവു...വേദനിപ്പിക്കാനും. എത്ര വേദനിച്ചാലും അവർ നമ്മളെ ശപിക്കില്ല കുട്ടി. '

 ' ശരിയാണ്, സ്നേഹിക്കുന്നവർക്ക്  ശപിക്കാനാവില്ല...നമ്മുടെയൊക്കെ സ്നേഹത്തിന് വേദനിക്കാൻ മാത്രമേ അറിയൂ....'
                          അച്ഛന്റെ മരണത്തിനു ശേഷം പിന്നീടൊരിക്കലും രാഘവേട്ടൻ നാട്ടിൽ തിരിച്ചു പോയില്ല. എങ്കിലും അറിയാവുന്നവരോടൊക്കെ നാട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയും. താവക്കരയിലെ ചതുപ്പ് നിരത്തി വലിയ ബസ് ടർമിനൽ വന്നതും, പഴയ മൈതാനങ്ങൾ പലതും ഷോപ്പിംഗ്‌ മാളുകളായി പരിണമിച്ചതും ഒക്കെ രാഘവേട്ടൻ അറിയുന്നുണ്ടായിരുന്നു. ഒരുനാൾ കക്കാട് പുഴയുടെ കഥയറിഞപ്പൊൾ  രാഘവേട്ടൻ വാചാലനായി.
                            ' ആ പോഴയോക്കെ എങ്ങനെയാ മനുഷ്യന്മാര് വറ്റിച്ചെടുത്തത്...കക്കാട് ദേശത്തിന്റെ മൊത്തം ഒമാനയായിരുന്നു ആ പോഴ. അച്ഛന്റെ കൂടെ തോണീല് മീൻ പിടിക്കാൻ പോയത് ഇപ്പോഴും ഓർമയുണ്ട്....നീന്താൻ പഠിച്ചതും ആ പൊഴേന്നാ. കാലം ചെല്ലുന്തോറും മനുഷ്യൻ ആർത്തി  മൂത്ത് ഓരോന്ന് ചെയ്ത് കൂട്ടുന്നു. കുന്ന് മാന്തിപ്പൊളിച്ച് സുഖവാസകെന്ദ്രവും പുഴ വറ്റിച്ച് ഡാമും നിർമിക്കുമ്പോ ആരും നാളെയെപ്പറ്റി ചിന്തിക്കുന്നേയില്ല. എല്ലാർക്കും  പണം മാത്രം മതി. ഭാരതപ്പുഴ വറ്റിച്ചോർക്ക് പിന്നെന്ത് കക്കാട് പുഴ. '
                                 അപർണയുടെ ഓർമയിലും ഉണ്ടായിരുന്നു പ്രതാപങ്ങൾ നഷ്ട്ടപ്പെട്ട, വാർധക്യത്തിലേക്ക് കടന്ന കക്കാട് പുഴ. ആരെയോ ഓർത്ത് വേദനിച്ച് വേദനിച്ച് മെലിഞ്ഞുപോയ കാമുകിയെപ്പോലെ ഒരു പുഴയായിരുന്നു അന്ന് അത്. അടുത്ത കാലത്തായി പുഴയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് കേട്ടപ്പോൾ രാഘവേട്ടന് സന്തോഷമായി. ഈ പ്രായത്തിലും ആ മനുഷ്യൻ താൻ നഷ്ട്ടപ്പെടുത്തിയ തന്റെ നാടിനെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്നു...
                              
      ''പലപ്പോഴും നമ്മൾ നഷ്ട്ടങ്ങളെയാണല്ലോ കൂടുതൽ സ്നേഹിക്കുന്നത് ...'
*****************************
ഭാഗം 2
                       അടുത്ത ദിവസം രാവിലെ ഓഫീസിൽ പോവാൻ തിരക്കിട്ട് ഇറങ്ങുമ്പോഴാണ് അയൽവാസികളിൽ രണ്ടു പേരെ പരിചയപ്പെട്ടത്‌. നിഖിലും ഹരിപ്രസാടും. നിഖിൽ മലയാലിയാന്, കോഴിക്കോടുകാരൻ. ഹരിപ്രസാദ് ഗുജറാത്തിൽ നിന്നുമാണ്. പിന്നീടുള്ള ദിവസങ്ങളിലായി അഞ്ചുപേരെ പരിചയപ്പെട്ടു. രാഘവേട്ടന്റെ പ്രിയപ്പെട്ട കണ്ണുരുകാരൻ നാട്ടിൽ  പോയതിനാൽ അയാൾ പരിചയത്തിൽ നിന്നും ഒഴിഞ്ഞു കിടന്നു.
                      ഒരു ഞായറാഴ്ച ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് കയറുമ്പോഴാണ് അടുത്ത റൂമിൽ  നിന്നും നിഖിൽ വന്ന് പറഞ്ഞത്.
' തന്റെ നാട്ടുകാരൻ ലാൻഡ്‌ ചെയ്തിട്ടുണ്ട് കേട്ടോ.'
പിന്നീട് റൂമിലേക്ക് തിരിഞ്ഞ് നിഖിൽ അയാളോടായ് പറഞ്ഞു.
' ഡാ നിന്റെ നാടുകാരി ഇതാ വന്നു.'
                            നിഖിൽ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു. അതിനിടെ അയാൾ  വന്നു...സംസാരത്തിനിടെ ആാ ഭാഗത്തേക്ക് നോക്കിയ അപർണയ്ക്ക് ആ കാഴ്ച ഒരു ഞെട്ടലുണ്ടാക്കി. മൂന്ന് വർഷമായി താൻ മനസ്സില് നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചുകൊണ്ടെയിരിക്കുന്ന  മനുഷ്യൻ ഇതാ തന്റെ മുന്നിൽ.... ഒരു നിമിഷത്തെ നിശബ്ദത ഭേതിച്ച് നിഖിൽ പറഞ്ഞു
                   '  ഇത് ദീപക്....'
                        ആ പേര് മാത്രമേ അപർണ കേട്ടുള്ളൂ. പിന്നീട് നിഖിൽ പറഞ്ഞതൊന്നും അപർണ കേട്ടതേയില്ല....രണ്ടുപേരുടെയും മുഖം വിളറി വെളുത്തത് അവർ മാത്രം കണ്ടു. ആ  പരിചയപ്പെടലിനോടുവിൽ ഒരു വിധം അപർണ തന്റെ റൂമില കയറി വാതിലടച്ചു. മൂന്ന് വർഷം മുൻപ് മുറിവേറ്റ മനസ്സില് നിന്നും വീണ്ടും വേദന പടരാൻ തുടങ്ങി. ആ വേദനയിൽ എല്ലാം ഉണ്ടായിരുന്നു. ഒരിക്കലും തോല്ക്കില്ലെന്നു കരുതി എഴുതിയ പരീക്ഷയിൽ ഭയാനമാകും വിധം തോറ്റുപോയ ഒരു പെണ്‍കുട്ടിയുടെ കഥ.... ഒരിക്കലും തോറ്റിട്ടിലാത്ത അമ്മ തോല്ക്കാൻ തുടങ്ങിയ നാളുകളുടെ കഥ.
 **************************

ഭാഗം 3  


പ്രണയിക്കുന്നതും പ്രണയതിനോടുവിൽ വേർപിരിയുന്നതും സാധാരണമായിരുന്നെങ്കിലും തന്റെ പ്രണയം എന്നെന്നേക്കുമായി നഷടമായത് വിശ്വസിക്കാൻ അപർണയ്ക്ക് പറ്റിയില്ല. ആരോരുമാരിയാതുള്ള മൊബൈൽ സല്ലാപങ്ങൾ ആയിരുന്നില്ല അവരുടെ പ്രണയം. ആരെയും വേദനിപ്പിക്കില്ലെന്നും ആരുടേയും എതിർപ്പ്  ഉണ്ടാവില്ല എന്നും ഉറപ്പിച്ചായിരുന്നു അവർ പരസ്പരം അടുത്തത്. പക്ഷെ കാര്യത്തോട് അടുത്തപ്പോൾ ദീപുവിന്റെ വീട്ടുകാർക്ക് അപർണയുടെ അച്ഛന്റെ മതവും അമ്മയുടെ ജാതിയും ഒക്കെ പ്രശ്നമായി. ഒടുവിൽ അമ്മാവന്റെ മകൾ ഉണ്ണിമായയെ ദീപുവിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ അവർ തീരുമാനിച്ചു. എന്തിനെക്കാളും അപർണയെ വേദനിപ്പിച്ചത് ദീപുവിന്റെ നിസ്സംഗതയായിരുന്നു.

' ഞാൻ ഒരുപാട് പറഞ്ഞ് നോക്കി അപ്പു......അവരെന്നെ മനസ്സിലാക്കുന്നില്ല.....അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല......നീ പറയ്‌ ഞാൻ എന്ത് വേണം......ഞാൻ അത് പോലെ ചെയ്യാം.'
                           സ്നേഹം പിടിച്ച് വാങ്ങേണ്ടതല്ല, അത് അറിഞ്ഞ് തരേണ്ടതാണ് എന്ന് വിശ്വസിച്ച അപർണ   അച്ഛന്റെയും അമ്മയുടെയും തീരുമാനം അനുസരിക്കാൻ പറഞ്ഞ് അവനോട് യാത്ര പറഞ്ഞു.
                          അതിന് ശേഷം അവർ കണ്ടത് ദീപുവിന്റെയും ഉണ്ണിമായയുടെയും വിവാഹ നിശ്ചയത്തിനു ശേഷമായിരുന്നു. അന്നത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ദീപു നേരെ ചെന്നത് അപർണയുടെ വീട്ടിലേക്കായിരുന്നു. സർവ അപരാധങ്ങളും പൊറുക്കണം എന്നും മോഹിപ്പിച്ചതിനും വഞ്ചിച്ചതിനും മാപ്പ് തരണം എന്നും  പറഞ്ഞ് അവൻ അപർണയുടെ കാൽക്കൽ വീണുഅങ്ങനെ ഒരു സംഭവം നടന്നതിനു ശേഷം മാത്രമാണ് അമ്മയും അനിയനും കാര്യങ്ങൾ ഒക്കെ അറിയുന്നത്. വേദനകളെല്ലാം ഉള്ളിലൊതുക്കി അമ്മയുടെയും അനുജന്റെയും മുന്നിൽ അത്രയും നാൾ ആടിയ വേഷം അതോടെ അപർണയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്ത് കൊണ്ട് ഇതൊന്നും അമ്മയോട് പറഞ്ഞില്ല എന്ന ചോദ്യത്തിന് അപർണയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
' എന്തിനാ അപ്പു നീ ഇതൊക്കെ ഞങ്ങളീന്നു മറച്ചത് ?'
' പറഞ്ഞിട്ടെന്തിനാ അമ്മെ........നിങ്ങളും കൂടി വേദനിക്കും.അതും കൂടി കാണാൻ വയ്യായിരുന്നു.....'
' അതിന് ഒറ്റയ്ക്ക് ഇത്രയും വേദന നീ സഹിക്കനമായിരുന്നോ മോളേ .....അമ്മയോടെങ്കിലും പറയാമായിരുന്നില്ലേ നിനക്ക് ?'
                 മനസ്സും കണ്ണും കലങ്ങി. തളര്ന്നു പോയ മകളെ നെഞ്ചോട് ചേർത്ത് അമ്മ തുടർന്ന്. തുടർന്നു.
' സ്നേഹിക്കുന്നത് തെറ്റല്ല , തെറ്റായിരുന്നെങ്കിൽ ആ തെറ്റ് ആദ്യം ചെയ്തത് ഞാനും നിന്റെ അച്ഛനും ആണ്. അത് തെറ്റായിരുന്നുവെന്ന് ഇന്നേവരെ തോന്നിയിട്ടില്ല. പക്ഷെ ഇപ്പൊ എന്റെ കുട്ടീടെ ജീവിതം തകർന്നത്  ആ കാരണം കൊണ്ടാണെന്നോർക്കുമ്പോൾ...........'
                                കൂടുതൽ പറയാൻ അപർണ അനുവദിച്ചില്ല
' ഇല്ല  അമ്മെ....., നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഇങ്ങനെയൊക്കെ സംഭവിക്കണം എന്നുള്ളത് ദൈവനിശ്ചയമാണ് . അത് എന്റെ വിധി.............'
          കൂടുതൽ എന്തെങ്കിലും പറയാനുള്ള ശക്തി അവൾക്ക്  ഇല്ലായിരുന്നു. കണ്ണീരിൽ കുതിർന്ന് വാക്കുകൾ മുറിഞ്ഞു പോയി.
        ' കരയരുത് എന്ന് അമ്മ പറയില്ല.കരയണം... മതിവരുവോളം കരയണം. പക്ഷെ അതോടെ തീരണം ഈ വിഷമം. ഈ  ഒരു കാര്യം ഓർത്ത് എന്റെ മോൾ ജീവിതം മുഴുവൻ കരയാനിടയാവരുത്. കഴിഞ്ഞു പോയ കാര്യങ്ങൾക്ക് വേണ്ടി കരഞ്ഞിട്ട് എന്താണ് കാര്യം. നീ കരഞ്ഞത് കൊണ്ട് ദീപു ഒരിക്കലും തിരിച്ചു വരില്ല. നിനക്ക് വിധിച്ചിട്ടില്ല എന്നല്ല അവന് വിധിച്ചിട്ടില്ല എന്നെ അമ്മ പറയു.'
                    അങ്ങനെ ദിവസങ്ങൾ  കുറച്ചധികം കടന്നു പോയി. അമ്മയുടെ മുന്നിൽ കരയാതിരുന്നെങ്കിലും രാത്രികൾ ഓരോന്നും കണ്ണീരിന്റെത് മാത്രമായി. മറക്കാൻ ശ്രമിക്കുംതോറും മനസ്സ് ഓരോന്നും ഒർമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും അത് അങ്ങനെയാണ് മറക്കാൻ ശ്രമിക്കുമ്പോഴാണ്‌ ഓർമകളുടെ ആഴം നമുക്ക് മനസ്സിലാവുക. ഓർമ്മകൾ അത്രയും നഷ്ട്ടങ്ങളുടെ ആഴം കൂട്ടിക്കോണ്ടേയിരിക്കും. ഓർമകൾക്കും  മറവികൾക്കും ഇടയിൽ യുദ്ധം നടക്കുന്നതിനിടയിൽ ജോലിയിൽ പ്രവേശിക്കേണ്ട അറിയിപ്പ് കിട്ടി. ഓർമകളിൽ നിന്നും ഒളിച്ചോടാൻ അതൊരു ആശ്വാസമായി.  
'എന്നാലും ഇത്രയും ദൂരെ നീ ഒറ്റയ്ക്ക് ,അത് വേണോ മോളെ?'
               'വേണം അമ്മെ. പോവണം.......ഇവിടെനിന്ന്  കുറച്ചു കാലം എനിക്ക് മാറി നില്ക്കണം...I want to change myself.'
'ഉം,ഇത്രയും ദൂരം പോയാല നീ മാറും എന്ന് ഉറപ്പുണ്ടോ നിനക്ക്.'
'അറിയില്ലമ്മേ ശ്രക്കുകയാണ് മാറാൻ....അപർണ, അപർണയെതന്നെ മറക്കാൻ ശ്രമിക്കുകയാണ് .....'
പക്ഷെ അപർണയ്ക്ക് അപർണയാവാനെ കഴിഞ്ഞുള്ളൂ മറ്റോരാളായിത്തീരാൻ അവൾക്ക് പറ്റിയില്ല.

*********************************

ഭാഗം 4
                പതിയെ ഓരോന്നായി മറന്നു തുടങ്ങുകയായിരുന്നു. അതിനിടയിൽ ദൈവം എന്തിനാണ് ഇത്രയും ക്രൂരത തന്നോട് കാട്ടിയത് എന്ന് അപർണയ്ക്ക് മനസ്സിലായില്ല. മനസ്സ് വീണ്ടും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി. പിന്നീടുള്ള നാളുകൾ യാന്ത്രികമായി കടന്നുപോയി. എന്ത് ചെയ്യുന്നു എന്തൊക്കെ നടക്കുന്നു ഒന്നും അറിയാതെ ഒന്നും ശ്രദ്ദിക്കാത്ത ദിവസങ്ങൽ . അതിനിടെ പലപ്പോഴും അവർ കണ്ടുമുട്ടിയെങ്കിലും സംസാരം ഉണ്ടായില്ല. പക്ഷെ ഒരു ദിവസം അവർ കണ്ടു, സംസാരിച്ചു.........
                 സൂര്യൻ അസ്തമിക്കരായിരുന്നു......ഒന്നും  ആലോചിക്കാതെ ദൂരെ എരിഞ്ഞമരുന്ന സൂര്യനെയും അതിനെ തഴുകുന്ന തിരകളെയും  നോക്കി അപർണ സമയം കൊല്ലുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു വിളി.
'അപ്പു'
                  അകലെ എവിടെയോ എത്തിയ മനസ്സിനെ ആ വിളി തിരിച്ചു വിളിച്ചു........തിരിഞ്ഞ് നോക്കിയപ്പോൾ അത് ദീപുവായിരുന്നു.എന്ത് പറയണം എന്നറിയാതെ അവൾ തിരകളിൽ തന്നെ ദ്രിഷ്ടിയുറപ്പിച്ച്  ഇരുന്നു.
'എന്നെ ഓർമയില്ല എന്നുണ്ടോ?'
                   മറുപടി ഒരു വിളറിയ ചിരി മാത്രമായിരുന്നു.
'താൻ എന്നെ മറക്കാതിരിക്കുന്നത് തന്നെ മഹാഭാഗ്യം.'
'ഓർക്കുന്നോ മറന്നു പോയോ എന്നറിയാൻ വന്നതാണോ?'
'അല്ല,വെറുത്ത് പോയോ എന്നെറിയാൻ വന്നതാണ്.'
            ആ ചോദ്യം അവളെ ആവശ്യത്തിലേറെ വേദനിപ്പിചിരിക്കണം. വെറുത്തിരുന്നോ........? വെറുക്കാനും മറക്കാനും ഇന്നേവരെ പറ്റിയിട്ടില്ല. വെറുക്കാൻ പറ്റിയിരുന്നെങ്കിൽ മറക്കാൻ എളുപ്പമായിരുന്നു. പക്ഷെ സ്നേഹത്തിന് വെറുക്കാൻ മാത്രം അറിയില്ലായിരുന്നു. മനസ്സുമായി തർക്കിക്കുന്നതിനിടയിൽ ദീപു തുടർന്നു.
'മിണ്ടില്ല എന്നുണ്ടോ?'
'ഞാൻ ആരെയും വേറുത്തിട്ടില്ല, ഓർത്താൽ അല്ലെ വേറുക്കേണ്ടു....ഞാൻ ആരെയും ഓർത്തിട്ടില്ല '
'ഞാൻ ഒരു വിഡ്ഢിയായിപ്പോയി അപ്പൂ '
                 'ഞാനും....,'
ഇതും പറഞ്ഞ് അപർണ ദീപുവിന്റെ മുഖത്തേക്ക് നോക്കി. അവനാകെ ക്ഷീണിച്ചത് പോലെ തോന്നി. കുറ്റബോധം കൊണ്ടോ എന്തോ അവൻ അപർണയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

'ഞാൻ തന്നെപ്പറ്റി അന്വേഷിച്ചിരുന്നു പലയിടത്തും. ആർക്കും എവിടെയാണെന്ന് അറിയില്ലായിരുന്നു. വീട്ടിൽ ചെന്ന് അന്വേഷിക്കാൻ മാത്രം മനക്കട്ടി എനക്ക് ഇല്ലായിരുന്നു.'
                                    'ആരുമായും ഇപ്പോൾ കോണ്‍ടാക്റ്റ്‌  ഇല്ല. എല്ലാം വേണ്ടെന്നു വെക്കാൻ തോന്നി. ബന്ധങ്ങൽക്കൊന്നും അത്ര ഉറപ്പില്ലെന്ന് മനസ്സിലായപ്പോൾ ഒന്നും ഇല്ലാത്തതാണ് നല്ലതെന്ന് തോന്നി.'
'ശരിയാണ് ബന്ധങ്ങൾക്ക് മിക്കപ്പോഴും ഉറപ്പില്ലാതാകുന്നു. ഉറപ്പുള്ള ബന്ധങ്ങളെ എന്നെപ്പോലുള്ള വിഡ്ഢികൾ തച്ചുടയ്ക്കുകയും ചെയ്യുന്നു. ഒന്ന് ചോദിക്കട്ടെ എന്നെങ്കിലും എന്നെപ്പറ്റി അന്വേഷിച്ചിരുന്നോ ? ആരോടെങ്കിലും ?'
                                       'ഇല്ല, ഞാൻ ആരെപ്പറ്റിയും അന്വേഷിച്ചിട്ടില്ല.......അതിന്റെ ആവശ്യം ഉണ്ടെന്ന് തോണിയില്ല... എന്റെതല്ലാത്ത ഒന്നിനെപറ്റി, മറ്റൊരാളുടേതായ ദീപുവിനെപ്പറ്റി ഞാൻ എന്തിന് അന്വേഷിക്കണംഒന്നും അറിയാത്ത ഒരു പെണ്‍കുട്ടിയുടെ ശാപം കൂടി ഏറ്റു വാങ്ങാൻ വയ്യെനിക്ക്. ഉണ്ണിമായ സുഖമായിരിക്കുന്നോ?.'

ആ ചോദ്യത്തിനുള്ള ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു. ചിരിച്ചു കൊണ്ട് ദീപു മുന്നോട്ട് നടന്നു. പിറകെ അപർണയും.
'ഇങ്ങനെ ചിരിക്കാൻ തമാശയൊന്നും ഞാൻ ചോദിച്ചില്ലല്ലോ '
        ചിരി നിർത്തി അവൻ പറഞ്ഞു.
'അപർണ ചോദിച്ചതിൽ തമാശ ഒന്നും ഇല്ല. പക്ഷെ ഉത്തരത്തിലാണ് തമാശ.....'
        അപർണയ്ക്ക്  ഒന്നും മനസ്സിലായില്ല. അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി. നടത്തത്തിനിടയിൽ ദീപു തുടർന്നു.
                        ' ഒന്നും മനസ്സിലായില്ല അല്ലെ...പറയാം. എന്റെയും ഉണ്ണിമായയുടെയും കല്യാണം ഗംഭീരമായിത്തന്നെ നടന്നു. പത്മാവതിയുടെയും മാധവൻ നമ്പ്യാരുടെയും മകന്റെ കല്യാണം നാട്ടിൽ ഉത്സവ പ്രതീതിയോടെതന്നെ നടന്നു. പക്ഷെ ഉണ്ണിക്ക് ഒരു അഫൈർ ഉണ്ടായിരുന്നു. അത് അന്ന് രാത്രി തന്നെ അവൾ എന്നോട് പറഞ്ഞു. അവർ കോളേജിൽ വെച്ച്  പരിചയപ്പെട്ടതാണത്രേ. ദിനേഷ്‌  വേറെ ജാതിയായത് കൊണ്ട് വീട്ടിൽ വലിയ പ്രശ്നമായി. ഉണ്ണീടെ ഇഷ്ടം വക വെക്കാതെ അമ്മാവൻ കല്യാണം തീരുമാനിച്ചു. പക്ഷെ തോറ്റു കൊടുക്കാൻ ഉണ്ണി തയ്യാറായിരുന്നില്ല. എല്ലാം എന്നോട് തുറന്നു പറഞ്ഞുഒരേട്ടന്റെ സ്ഥാനത്തു നിന്ന് അവളെ ദിനേശിന്റെ കൂടെ വിടണം എന്ന് പറഞ്ഞു. ആ രാത്രി തന്നെ ഞാൻ അവളെ ദിനേശിനെ ഏൽപ്പിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ അപമാനിതനായെങ്കിലും അതിലൂടെ ഞാൻ സ്നേഹത്തിന്റെ പാഠം എന്താണെന്ന് പഠിച്ചു. നിനക്ക് ഞാൻ തന്ന വേദനയുടെ ആഴം ഞാൻ മനസ്സിലാക്കി....'
     അപർണ അവന്റെ മുഖത്തേക്ക് നോക്കി.വേദനയോടെ അവൻ ചിരിക്കാൻ ശ്രമിച്ചു.അല്പനേരത്തെ മൗനത്തിന് ശേഷം അവൻ അപർനയൊട് ചോദിച്ചു.
                           ' അപർണ നീയെന്താ വിവാഹം കഴിക്കാതിരുന്നത് ?'
കടലിലേക്ക് കണ്ണും നട്ട് അവൾ പറഞ്ഞു
'വേണമെന്ന് തോന്നിയില്ല.... ഇനി ആരെയെങ്കിലും സ്നേഹിക്കാൻ പറ്റും എന്ന്  ഉറപ്പില്ലായിരുന്നു. ഒരു തവണ തോറ്റുപോയതല്ലേ .......ഒരു പരീക്ഷണത്തിന്‌ ധൈര്യമില്ലായിരുന്നു....'
കൂടുതൽ സംസാരിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ  വാച്ച് നോക്കി അവൾ തുടർന്നു .
      ' സമയം ഒരുപാടായി......ഞാൻ നടക്കട്ടെ.......'
              ശരി എന്ന് തലയാട്ടി അവൾ നടന്നകലുന്നത് അവൻ  നോക്കി നിന്നു. ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടന്ന കനലിനു മുകളിൽ ഒരു മഴതുള്ളി വീണത് പോലെ അവന് തോന്നി. അന്നുവരെ കണ്ടതിനേക്കാളും ഭംഗി കടലിനും അസ്തമയ സൂര്യനും ഉണ്ടെന്നും അവന് തോന്നി. മനസ്സിന്റെ കോണിൽ നിന്നും പണ്ട് നിലച്ചുപോയ പാട്ട് ആരോ വീണ്ടും പാടാൻ തുടങ്ങിയിരിക്കുന്നു.....
               പിന്നീടുള്ള നാളുകളിൽ ആ കടൽത്തീരം നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ വീണ്ടെടുക്കലിനു കൂടി വേദിയായിഅവർ പഴയ ദീപുവും അപ്പുവും ആയി. അപ്പോഴും അപർണയുടെ മനസ്സ് ഇനി ഒരു നഷ്ടപ്പെടലിനെ ഭയക്കുന്നുണ്ടായിരുന്നു.
                         'ഇനിയും നിന്നെ നഷ്ടപ്പെട്ടാൽ ഞാൻ ഒരു ഭ്രാന്തിയായിപ്പോകും ദീപു..... ഇനി അങ്ങനെയൊരു നഷ്ടം താങ്ങാൻ എനിക്കായെന്ന് വരില്ല.'
'നഷ്ടപ്പെടില്ല....ഇനി എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെ മാത്രമായിരിക്കും..... എന്റെ തീരുമാനം ഇനി മാറില്ല. പഴയ വിഡ്ഢിയല്ല ഇന്ന് ഞാൻ.'
ആ വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു. സ്നേഹത്തിന്റെ തകർക്കാനാവാത്ത ഉറപ്പ്.

*******************************

ഭാഗം 5 
അങ്ങനെ ക്രിസ്തുമസ് ദിവസം വന്നെത്തി. ഫ്ലാറ്റിൽ ആഘോഷങ്ങൾക്കൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നു. ആഘോഷങ്ങൾ രാത്രി ഏറെ വൈകിയിട്ടും അവസാനിച്ചില്ല. രാത്രി പത്തുമണി കഴിഞ്ഞതോടെ അപർണ തന്റെ റൂമിലേക്ക് നടന്നു. എല്ലാവരും താഴെ ആഘോഷത്തിലായതിനാൽ ഫ്ലോർ ഒക്കെ വിജനമായിരുന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ ബലമായി അപർണയെ കയറിപ്പിടിച്ചത് . അവൾ സർവ ശക്തിയും ഉപയോഗിച്ച് കുതറി മാറി ഒച്ചവെച്ചു.........ആൾക്കാർ കൂടി, ഫ്ലാറ്റിലെ പുതിയ താമസക്കാരനായ കോളേജ് വിദ്യാർഥി ശിവയെ അവർ കൈകാര്യം ചെയ്തു.

                                        ആഘോഷങ്ങൾക്കിടെ മദ്യപിച്ച്‌ ബോധം നഷ്ട്ടപ്പെട്ടായിരുന്നു അവൻ ഈ പരാക്രമത്തിനു മുതിർന്നത്. പരാതി കൊടുത്താൽ പഠിത്തവും ഭാവിയും തുലയും എന്ന് പറഞ്ഞു കാലുപിടിച്ചത് കൊണ്ട് അപർണ അവന് മാപ്പ് കൊടുത്തു. പിന്നെയും ദിവസങ്ങൾ  കടന്നു പോയി. അതിനിടെ ശിവ തെറ്റുകൾ തിരുത്തി അപർണയുമായി അടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പൂർണമായല്ലെങ്കിലും അതിൽ അവൻ വിജയിക്കുകയും ചെയ്തു. വിശ്വാസം നേടിയെടുത്താൽ ചതിക്കാൻ എളുപ്പമാണെന്ന് അവനറിയാമായിരുന്നു.
                                         അന്നൊരു മഴ ദിവസമായിരുന്നു.ബാംഗളൂർ  നഗരത്തെ കുളിരണിയിക്കാൻ ഭൂമിയിലേക്കിറങ്ങി വന്ന മഴ പക്ഷെ അപർണയുടെ ജീവിതത്തിലെ രണ്ടാം ദുരിതമായി പെയ്തിറങ്ങി..........പനിയായത് കൊണ്ട് അപർണ അന്ന് ജോലിക്ക്  പോയില്ല. അപർണയെ കാണാഞ്ഞ് ദീപു കാര്യം അന്വേഷിച്ചു.
                                           'നല്ല പനി..........ഇനി ഒരാഴ്ച്ചത്തേക്ക് നോക്കണ്ട.'
ദീപു അവളുടെ നെറ്റിയിൽ  കൈ വെച്ച് നോക്കി.
 'നല്ല ചൂടുണ്ട് , ഒരു കാര്യം ചെയ്യാം...എനിക്കിന്ന് ഓഫീസിൽ പോയെ തീരു. ഞാൻ പൊയിട്ട് വേഗം വരാം. അപ്പോഴേക്കും നീ ഡോക്ടറെ കാണാൻ റെഡി ആയിരിക്ക് .'
                                        അതും പറഞ്ഞ് ദീപു തിടുക്കത്തിൽ നടന്നകന്നു. അവൻ പോകുന്നത് അപർണ കൗതുകത്തോടെ നോക്കി നിന്നു. പനി  വന്നതിൽ അവൾക്ക് സന്തോഷം തോന്നി. അങ്ങനെ ഓരോന്നും ഓർത്ത് ഒന്ന് മയങ്ങുമ്പോഴേക്കും കൊളിങ്  ബെൽ ശബ്ദിച്ചു. വാതിൽ  തുറന്നു നോക്കിയപ്പോൾ മുന്നിൽ ശിവ. അവനാകെ പരിഭ്രമിച്ചിരുന്നു. ആ പരിഭ്രമത്തോടെ അവൻ പറഞ്ഞു.
' ചേച്ചി ഐസ് ക്യുബ് ഉണ്ടോ ? എന്റെ റൂം മേറ്റിന്റെ കൈ മുറിഞ്ഞു.....ഒരുപാട് രക്തം പോയി......നില്ക്കുന്നില്ല.'

                             ഉണ്ട് തരാം എന്നും പറഞ്ഞ് അപർണ അകത്തേക്ക് ധൃതിയിൽ നടന്നു. ഫ്രിഡ്ജ് തുറന്ന് ഐസ് ക്യുബ് എടുത്ത് തിരിഞ്ഞപ്പോഴേക്കും ശിവ അവളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവന്റെ മുഖത്ത് നിന്നും അപർണ വായിച്ചെടുത്തു. സർവ്വ ശക്തിയും  എടുത്ത് നിലവിളിച്ചിട്ടും ആ നിലവിളി ആരുടേയും ചെവിയിൽ എത്തിയില്ല. നിലവിളിയും കരച്ചിലും തേങ്ങലും എല്ലാം മഴയുടെ ശ്രീരാഗത്തിൽ അലിഞ്ഞ് പോയി.
                          ഓഫീസിൽ നിന്നും തിരിച്ച് വരുമ്പോൾ ദീപു കണ്ടത് അപർണയുടെ റൂമിൽ നിന്നും ധൃതിയിൽ ഇറങ്ങി പോകുന്ന ശിവയെയാണ്. അതിൽ പന്തികേട് തോന്നിയ ദീപു വേഗം അപർണയുടെ റൂമിലേക്ക് നീങ്ങി.ചിതറിക്കിടക്കുന്ന മുറിയിൽ നിന്നും അപർണയെ കണ്ടെടുക്കുമ്പോൾ എല്ലാ നിലയിലും ദീപു തകർന്നിരുന്നു. ബോധം അറ്റ് പോയ അപർണയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ശിവയെ  പോലീസ് കസ്റ്റഡിയിൽ എടുത്ത് കഴിഞ്ഞിരുന്നു. ബോധം വീണപ്പോൾ അപർണ ആദ്യം പറഞ്ഞത് അമ്മയും അനിയനും ഇതൊന്നും അറിയരുത് എന്നായിരുന്നു. ബോധം തെളിഞ്ഞും മറിഞ്ഞും പിന്നീടുള്ള നാളുകൾ നീങ്ങി. ചിതറിപ്പോയ ആത്മാവിനെ ജീവിതത്തിന്റെ ചരടിലേക്ക് കോർത്തെടുക്കാനുള്ള ശ്രമങ്ങൾ... സമനില തെറ്റിയ മനസ്സിന് വേണ്ടിയുള്ള പ്രാർഥനകൾ....ജീവിതത്തിനും മരണത്തിനും ഇടയിൽ കുരുങ്ങിക്കിടക്കുമ്പോൾ അപർണയുടെ മനസ്സിൽ ആ നശിച്ച ദിവസത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിച്ചു.
                              ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം, തന്നെ പതിവുപോലെ ഗേറ്റിൽ കാത്തിരിക്കാറുള്ള രാഘവേട്ടനെ കണ്ടില്ല. പകരം ഗേറ്റിൽ ഒരു പുതിയ മുഖം. രാഘവേട്ടൻ എവിടെപ്പോയെന്ന് അന്വേഷിച്ചപ്പോൾ ദീപു ഉത്തരം പറയാൻ വിഷമിച്ചു.
                               ' രാഘവേട്ടൻ പോയി..........ഹാർട്ട് അറ്റാക്ക്‌ ആയിരുന്നു...........'
  ആ വാർത്ത അവൾക്ക് വിശ്വസിക്കാനായില്ല. ദീപു തുടർന്നു.
' അപ്പു ആശുപത്രിയിൽ ആയതിന്റെ രണ്ടാം നാൾ രാഘവേട്ടൻ ജയിലിൽ ചെന്ന് ശിവയെ കണ്ടു.അവിടെ വെച്ച് ബോധം കെട്ട് വീണു.  ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒന്നും തന്നെ അറിയിക്കേണ്ട എന്ന് ഡോക്ടർപറഞ്ഞത് കൊണ്ടാണ് പറയാതിരുന്നത്.'
                                   അത് അവൾക്ക് മറ്റൊരു ആഘാതമായിരുന്നു. ആരുമാല്ലാതിരുന്നിട്ടും ആരോക്കെയെ ആയിരുന്നു രാഘവേട്ടൻ. സ്വന്തം അച്ഛനെപ്പോലെ അയാൾ അവളെ സ്നേഹിച്ചു........മകൾക്ക് വന്നു ഭവിച്ച ദുർവിധിയിൽ മനംനൊന്താവണം ആ മനുഷ്യൻ മരിച്ചത്. പ്രിയപ്പെട്ടവരുടെ മരണം മനസ്സിൽ ശൂന്യത നിറയ്ക്കുന്നു.
                              തന്റെ മുറിയില എത്തിയപ്പോൾ കുറെ കാലങ്ങളായി തന്റെ ഏകാന്തതയിൽ കൂട്ടായിരുന്ന മുറി പോലും തനിക്ക് അന്യമായിപ്പോയതായും ആ ഫ്‌ളാററ് നിറയെ ഭയം നിഴലിച്ച് നിലക്കുന്നതായും അവൾക്കു തോന്നി. ചെറിയ കാലൊച്ചകൾ പോലും അവളെ ഭയപ്പെടുത്തുന്നത് ദീപുവിനും മനസ്സിലാകുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ആ ഫ്ളാറ്റിൽ അപർണയ്ക്ക്  താമസിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ദീപു നിഖിലിന്റെ അനുജത്തിയെ അപർണയുടെ കൂടെ താമസിപ്പിക്കാൻ തീരുമാനിച്ചു. നിഖിലിന്റെ അനുജത്തി നിമ്മി ബംഗ്ലൂർ മെഡിക്കൽ കോളേജിൽ മെഡിക്കൽ  വിദ്യാർഥിനിയായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവളും ഹോസ്റ്റലിൽ നിന്നും താമസം അപർണയുടെ വീട്ടിലേക്ക് മാറ്റി. ഈ തീരുമാനം അപർണയെ എങ്ങനെ അറിയിക്കും എന്നോർത്ത്  വിഷമിചുവെങ്കിലും അപർണയും ആ തീരുമാനത്തോട് യോജിച്ചു.
 ' ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടമായിരുന്നു എനിക്ക്, പക്ഷെ ഇപ്പോൾ ഒറ്റയ്ക്കിരിക്കാൻ ഭയമാകുന്നു........എന്റെ നിഴലിന്നെപ്പോലും എനിക്കിന്ന്  ഭയമാണ്.......ഇപ്പോൾ എനിക്കൊരു കൂട്ട് വേണം.......മനസ്സ് ഒന്ന് ശാന്തമാകും വരെ..........'
                        ഇരുളിനോടുള്ള ഭയവും രാത്രിയിലെ സ്ഥിരം ദുസ്വപ്നങ്ങളും ഒഴിഞ്ഞ് മനസ്സ് മഴ ഒഴിഞ്ഞ ആകാശം പോലെ തെളിയുന്നതിനിടെയാണ് ഡെൽഹിലെ പേരറിയാത്ത പെണ്‍കുട്ടി വാർത്തകളിൽ നിറയുന്നത്. അതോടെ മനസ്സിൽ വീണ്ടും കാർമേഘങ്ങൾ നിറഞ്ഞു. അന്ന് രാത്രി അപർണയ്ക്ക് ഉറങ്ങാനായില്ല. കണ്ണടച്ചാൽ മുന്നിൽ  തന്നെ വേട്ടയാടാൻ വരുന്ന ഭീകര രൂപങ്ങൾ...........ആരുടെയൊക്കെയോ അട്ടഹാസങ്ങൾ,.........നിലവിളി........മണിക്കൂറുകൾ തള്ളിനീക്കിയോടുവിൽ രാവിലെയായപ്പോൾ പൊള്ളുന്ന പനി. പനിയുടെ കാരണം തേടി നടക്കേണ്ടി വന്നില്ല നിമ്മിക്ക്. അത് അവൾ ദീപുവിനെ അറിയിച്ചു.
               
' ഷീ ഇസ് ടോട്ടലി ഡിസ്റ്റ്ർബട് ''
' എന്താ എന്ത് പറ്റി ? പെട്ടന്ന് ഇങ്ങനെയൊരു പനി........ഡിസ്റ്റ്ർബട്  ആവാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായത്? '
' ദീപുവെട്ടൻ ഇതൊക്കെ എത്രമാത്രം മനസ്സിലാക്കും എന്ന് എനിക്കറിയില്ല. പലർക്കും ഇതൊന്നും മനസ്സിലാക്കാനും പറ്റിയിട്ടില്ല,എത്രയൊക്കെ ധൈര്യം കാണിച്ചാലും ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ഏത് പെണ്‍കുട്ടിയും തകർന്ന് പോകും.ഷീ ഇസ് എ വിക്ടിം..........അത് അവൾ മറന്നാലും സമൂഹം അതൊക്കെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.ഇപ്പോൾ അതാണ്‌ സംഭവിച്ചിരിക്കുന്നത്.നമ്മുടെ പത്രങ്ങളും ചാനലുകളും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഡൽഹിയിലെ സംഭവം അപർണയെ സംബന്ധിച്ചിടത്തോളം ഒരു ഓർമപ്പെടുത്തലാണ്........എന്തൊക്കെയാണോ മറക്കാൻ ശ്രമിക്കുന്നത് അതൊക്കെയും മുന്നിൽ മായാതെ നിൽക്കുകയാണിപ്പോൾ.'
               ' പക്ഷെ നമുക്ക് എന്ത് ചെയ്യാനാകും നിമ്മി......വാർത്തകളെ  തടയാനാവില്ലല്ലോ.......ഇങ്ങനെയൊക്കെ നടക്കുന്നതും......'
' ചിലതൊക്കെ ചെയ്യാനാകും ദീപുവെട്ടാ............അപർണയെപ്പോലുള്ളവർക്ക് ഇപ്പോൾ വേണ്ടത് സഹതാപമോ പരിഗണനയോ ഒന്നും അല്ല....സ്നേഹവും കരുതലുമാണ്... ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലാണ്.... ഈ പനി  ഇനി വന്നില്ലെന്നു വരാം..... ചിലപ്പോ ഇതേ സാഹചര്യം വന്നാൽ. വരാതിരിക്കാൻ നമുക്ക് പ്രാർഥിക്കാനെ പറ്റു.

                                      ഒക്കെ കേട്ടതിന് ശേഷം ദീപു അപർണയുടെ മുറിയിലേക്ക് പോയി. അപർണ മയക്കത്തിലായിരുന്നു... നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കിയപ്പോഴേക്കും അവൾ ഉണർന്നു.
' പേടിക്കണ്ട ഞാനാണ്...പണി കുറവുണ്ട്.....നാലെതെക്ക് മിഴുവൻ പോകും....'
ക്ഷീണിച്ച ചിരിയായിരുന്നു അപർണയുടെ മറുപടി.
' പിന്നെ ഈ പണി മാറിയിട്ട് നമുക്കൊന്ന് നടക്കാനിറങ്ങണം, നമ്മുടെ കടലിപ്പോൾ നമ്മളെ മിസ്സ്‌ ചെയ്യുകയാവും.'
വീണ്ടും അതെ ക്ഷീണിച്ച ചിരി.

*********************************

 ഭാഗം 6 

പനി മാറി അടുത്ത ദിവസം ദീപു അപർണയെയും കൂട്ടി നടക്കാനിറങ്ങി.സംസാരത്തിന് തുടക്കമിട്ടത് ദീപുവായിരുന്നു.
'  നമുക്ക് നാട്ടിൽ പോവണ്ടേ? '
             തന്റെ മനസ്സുപോലെ ആഞ്ഞടിക്കുന്ന തിരകളിൽ കാണും നട്ട് അപർണ ഉത്തരം പറഞു.
                       '  ഉം പോവണം......അമ്മയെ കാണണം.........ഉണ്നിനേം......'
             ദീപു പതുക്കെ അപർണയുടെ കൈ പിടിച്ച് ചോദിച്ചു.
' നമ്മുടെ കാര്യം പറയേണ്ടേ അവരോട്  ? '
             കൈ തട്ടിമാറ്റി ഒരു ഞെട്ടലോടെ അപർണ ദീപുവിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ചോദിച്ചു.
' ഏത് കാര്യം ? '
             ' നമ്മുടെ കല്യാണക്കാര്യമെടാ......അത് ഇനിയും എന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്....ഇത്തവണത്തെ നാട്ടിൽ പോക്ക് അതിനു വേണ്ടിയാണ്. '
                 അതിനുള്ള അപർണയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
'  ഇല്ല ദീപു അത് ഇനി നടക്കുല്ല.......നടക്കാൻ പാടില്ല. എനിക്ക് ഇനിയൊരു മാരേജ് ...വേണ്ട...വേണ്ട....'
                   '  എന്താ നീ ഈ പറയുന്നത്...........? എനിക്കൊന്നും മനസ്സിലാകുന്നില്ല.'
                    ദീപു തകർന്നു പോകുന്നത് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവനെ ആശ്വസിപ്പിക്കാനെന്ന പോലെ അവൾ പറഞ്ഞു.
 '  നിന്നെ വേദനിപ്പിക്കുകയാണെന്ന് എനിക്കറിയാം, പക്ഷെ എനിക്കിനി പഴയ അപർണയാവാൻ പറ്റില്ല ദീപു......അവൾ മരിച്ചു....അല്ല കൊന്നുകളഞ്ഞു. ഇനി ആരെയെങ്കിലും സ്നേഹിക്കാൻ എനിക്കാവില്ല...അങ്ങനെ ഒരു ജീവിതം ഇപ്പൊ എന്നിൽ നിന്നും ഒരുപാട് അകലെയാണ്.... അതിൽ ഒരിക്കലും ഞാൻ എത്തിചെരില്ല....എനിക്കാവില്ല.'
' പറ്റണം അപ്പു.....എനിക്ക് വേണ്ടി....ഇനിയും നിന്നെ നഷ്ട്ടപ്പെടാൻ എനിക്കാവില്ലെടാ...ഐ നീഡ്‌ യു '
                  ' എന്നോടിങ്ങനെയൊന്നും പറയല്ലേ ദീപു.....മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ ഇല്ലാണ്ടായിക്കഴിഞ്ഞു....എന്നെ സ്നേഹിക്കാൻ കൊള്ളില്ല. നീ  മനസ്സിലാക്കിയതിനും അപ്പുറത്താണ് എന്റെ പതനം.....അവിടെ നിന്നും എനിക്കിനി ഉയരാനാവില്ല....ഞാൻ പോവുകയാണ്.....എനിക്കിനി ഇതിനെപ്പറ്റി ആരോടും സസാരിക്കണ്ട......നിന്നെപ്പോലും എനിക്ക് ഭയമാണ് ദീപു........'
' അപ്പു നിന്നെ എനിക്ക്  മനസ്സിലാവും.....നീ എത്ര മോശമായാലും എനിക്ക് വേണം നിന്നെ...... വീണുപോയാൽ ആ വീഴ്ചയിൽ നിന്നും നിന്നെ ഉയർത്താൻ ഞാൻ ഉണ്ടാകും എന്നും.'
                     ദീപുവിന്റെ മുഖത്ത് നോക്കാൻ അവൾക്കായില്ല. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അപർണ തിരിച്ചു നടന്നു.കരഞ്ഞു തളർന്ന അപർണയിൽ നിന്നും ഒന്നിനും നിമ്മിക്ക് ഉത്തരം കിട്ടിയില്ല. പിന്നാലെ വന്ന ദീപു ഉത്തരം കൊടുത്തു എല്ലാത്തിനും.
' സാരമില്ല ദീപുവേട്ടാ....ഒക്കെ ശരിയാകും.....ചെച്ചിയെക്കൊണ്ട് ഞാൻ സമ്മദിപ്പിക്കാം......ഇപ്പൊ ശരിക്കും റെസ്പ്പെക്റ്റ്‌ തോന്നുന്നു ഏട്ടനോട് ...എത്രപേർക്ക് കഴിയും ഇങ്ങനൊക്കെ ചെയ്യാൻ.....അപ്പുവേച്ചി ഭാഗ്യവതിയാണ്. '

                                നിരാശ നിറഞ്ഞ മുഖവുമായി ദീപു തന്റെ രൂമിലെക്കും നിമ്മി അപർണയുടെ അടുത്തേക്കും നടന്നു. അപർണയിൽ വീണ്ടും പനിയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. സാാന്ത്വനിപ്പിക്കും വിധം തലയിൽ തലോടിക്കൊണ്ട് നിമ്മി പറഞ്ഞു.
' ഏയ്‌ എന്തിനാ കരയുന്നേ ? സന്തോഷിക്കുകയല്ലേ വേണ്ടേ.....'
                       ' എനിക്കാവില്ല നിമ്മി....നീയെങ്കിലും അവനെ പറഞ്ഞൊന്ന് മനസ്സിലാക്കു.'
കരച്ചിലടക്കി അപർണ പറഞ്ഞു. അപർണയുടെ മുഖം കയ്യിൽ താങ്ങി നിമ്മി ചോദിച്ചു.
' എന്ത്കൊണ്ട് പറ്റില്ല....? ഒരു ആക്സിഡന്റു പറ്റിയാ നമ്മൾ ഡ്രൈവിംഗ് തന്നെ ഉപേക്ഷിക്കുമോ? ഇല്ലല്ലോ കുറച്ചു കൂടി ശ്രദ്ദിച്ചു ഡ്രൈവ് ചെയ്യും.... അത്രെ ഇവിടേം പറ്റിയിട്ടുള്ളൂ.... ദേ ആ പാവത്തിനെ വെറുതെ വിഷമിപ്പിക്കരുത്.....ഇങ്ങനെ ഒരാളെ എല്ലാർക്കും കിട്ടില്ല.....ദീപുവേട്ടനെ ചേച്ചി മിസ്സ്‌ ചെയ്യരുത്,"
          നിമ്മിയുടെ വാക്കുകൾ ഫലിച്ചു.........കുറച്ചു നാളുകൾക്ക് ശേഷം രണ്ടുപേരും നാട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഒരു കുഞ്ഞിനെയെന്നപോലെ ദീപു അപർണയെ നോക്കി. ട്രെയിൻ കേരള ബോർഡർ
കടന്നു. കണ്ണിലും മനസ്സിലും പച്ചപ്പ്‌ നിറഞ്ഞു.ചെറിയ ചാറ്റൽ മഴ കാഴയ്ക്ക് കുളിരേകി. പുറത്തെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ വിജനമായ ഒരിടത്ത് ട്രെയിൻ നീന്നു. യാത്രക്കാർ ഓരോന്നായി കാരണം തിരക്കാൻ പുറത്തിറങ്ങി കൂടെ ദീപുവും. അപർണ ജനലിലൂടെ പുറത്തേക്ക് നോക്കി. കുറെയേറെ ആളുകൾ ട്രാക്കിൽ കൂടി നില്ക്കുന്നു............അല്പനെരത്തിന് ശേഷം ദീപു മടങ്ങിയെത്തി. ഉദ്വേഗത്തോടെ അപർണ അവനോടായി ചോദിച്ചു.
' എന്താ ദീപു എന്തിനാ വണ്ടി ഇവിടെ നിർത്തിയിട്ടത്......സിഗ്നൽ കിട്ടാഞ്ഞിട്ടാണോ? ''
ദീപു കുറച്ച് ആലോചിച്ച ശേഷം അതെയെന്ന് പറഞ്ഞു. ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അപർണ തുടർന്നു
' കുറെ നേരം കാത്തിരിക്കേണ്ടി വരുമോ എന്തോ. അടുത്ത സ്റേഷൻ ഷൊർണ്ണൂർ അല്ലെ? '
ദീപുവിൽ നിന്നും ഉത്തരം ഒന്നും കിട്ടാഞ്ഞിട്ട് അവൾ അവനെ നോക്കി
' എന്താ നീ ഒന്നും മിണ്ടാത്തെ .......നീയെന്താ എന്തോപോലെ? '
ഏതോ  ലോകത്തായിരുന്ന ദീപു ഒന്നും  ഇല്ലെന്ന് പറഞ്ഞൊപ്പിച്ചു. അല്പനെരത്തിന് ശേഷം ട്രെയിൻ പുറപ്പെട്ടു. യാത്രക്കാർ ഓരോന്നായി സീറ്റിൽ വന്നിരുന്നു. അതിൽ ഒരു മധ്യവയസ്കൻ ആരോടെന്നില്ലാതെ പറഞ്ഞു.

'  പത്തോ പതിനന്ജോ പ്രായമേ ഉള്ളൂ ആ കുട്ടിക്ക്, അതിനെയാണ് ആ പരമ ദുഷ്ട്ടൻ പൊന്തകാട്ടിലിട്ട് പിച്ചിചീന്തിയത്........വെടി  വെച്ച് കൊല്ലണം ഇവനെയൊക്കെ..... അതെങ്ങനെയാ നീതിയും ന്യായവും നടപ്പിലാക്കേണ്ടവർ തന്നെ ഇതിനൊക്കെ ഇറങ്ങി തിരിച്ചാൽ ഇതല്ല ഇതിനപ്പുറവും നമ്മൾ കാണേണ്ടി വരും.'
                        അപർണ ദീപുവിന്റെ കണ്ണിലേക്ക് നോക്കി......ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൻ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു .........അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി..... ആ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസും നാട്ടുകാരും ചേർന്ന് കൊണ്ടുപോകുന്നത് അവൾ നോക്കി നിന്നു. പിന്നാലെ ഹൃദയം പൊട്ടിക്കാരുന്ന ഒരു സ്ത്രീയും.....അവരെ നമുക്ക് അമ്മയെന്നോ സഹോദരിയെന്നോ വിളിക്കാം. ആ കരച്ചിൽ, ആ നിലവിളി അപർണയുടെ ചെവിയിൽ  മുഴങ്ങിക്കൊണ്ടേയിരുന്നു... അവൾ തന്റെ ചെവികൾ പൊത്തി, കണ്ണുകൾ മുറുക്കെ അടച്ചു.... പക്ഷെ കണ്ണീരിനെ തടുക്കാൻ അവൾക്കായില്ല.........ആ കണ്ണുനീർ തുടച്ച് ദീപു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവളുടെ ശരീരത്തിലെ ഊഷ്മാവ് കൂടി വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
                          കണ്ണൂർ എത്തും വരെ അവൾ സംസാരിച്ചില്ല. തനിക്ക് പരിചയമില്ലാത്ത ഏതോ ലോകത്താണ്  അവൾ എന്ന് ദീപുവിനു തോന്നി. സ്റ്റേഷനിൽ എത്തിയപ്പോൾ അപർണയെ കാത്ത് ഉണ്ണി ഉണ്ടായിരുന്നു.പിരിയാൻ നേരം ദീപു പറഞ്ഞു.
' ഞാൻ വിളിക്കാം......മരുന്നൊക്കെ കഴിക്കണം....'
അവൾ വിഷാദ ഭാവത്തിൽ തലയിളക്കി.
                              വീട്ടിൽ എത്തിയപ്പോൾ മകളുടെ കോലം കെട്ടുപോയി എന്ന് പറഞ്ഞ് അമ്മ വേവലാദിപ്പെടാൻ തുടങ്ങി. പനിയായിരുന്നു എന്നും പറഞ്ഞ് അപർണ ഒഴിഞ്ഞു മാറി. രണ്ട് ദിവസത്തിനകം ദീപു വീട്ടുകാരെയും കൊണ്ട് അപർണയുടെ വീട്ടിൽ എത്തി. എല്ലാം പറഞ്ഞ് ഉറപ്പിച്ചു. കഴിഞ്ഞു പോയ കാര്യങ്ങൾക്ക് ക്ഷമാപണങ്ങളും.അതിനിടെഅപർണ വീണ്ടും അവനെ ഓർമിപ്പിച്ചു.
'  നിനക്ക് ഇപ്പോഴും ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ അവസമുണ്ട്.....ഇല്ലെങ്കിൽ നീ തന്നെ ബുദ്ധിമുട്ടും.'
ചെറു ചിരിയോടെ അവൻ പറഞ്ഞു.
' ബുദ്ധിമുട്ടാൻ ഞാൻ തയ്യാറാണെങ്കിലൊ....'
                               വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം അപർണയുടെ ആവശ്യപ്രകാരം അവർ രണ്ടുപേരും രാഘവേട്ടന്റെ വീട്ടില് ചെന്നു. ആ മനുഷ്യനെ അടക്കം ചെയ്ത മണ്ണിൽ നിന്ന് ആ ആത്മാവിനു വേണ്ടി അവർ പ്രാർഥിച്ചു.
                               
                                കാർമേഘങ്ങൾ ഒഴിഞ്ഞ് വീണ്ടും ആകാശം ശാന്തമായി. പുതിയ ജീവിതം കെട്ടിപ്പൊക്കൂന്ന തിരക്കിനിടയിൽ ഒരു വർഷം കടന്നുപോയി. അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു അപർണ അപ്പോൾ. ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടിലേക്ക് തിരിച്ച ദീപു അടുത്ത വീട്ടിലെ ആൾക്കൂട്ടം കണ്ട് കൂട്ടത്തിൽ ഒരാളോട് കാര്യം തിരക്കി. പരിഭ്രമത്തോടെ അയാൾ പറഞ്ഞു.
' ആ വീട്ടിലെ ആറു  വയസ്സുകാരി അമ്മു വൈകിട്ട് കളിക്കാൻ പോയതാണ്. നേരം വൈകിയിട്ടും കുട്ടിയെ കാണാഞ്ഞ്  എല്ലാവരും തിരച്ചിൽ തുടങ്ങി. തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ആ കുട്ടിയെ കണ്ട് കിട്ടുമ്പോൾ പാതി ജീവനും പോയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു........അതിനെ ആരോ...'
                      
                              അയാളുടെ വാക്കുകൾ മുറിഞ്ഞ് പോയി. ആ പ്രദേശത്തെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആകെ മരവിച്ച് അവിടെ ഓരോ കൊണിലുമായി നിൽപ്പുണ്ടായിരുന്നു. ദീപു അവിടെയൊക്കെ അപർണയെ തിരഞ്ഞു. പക്ഷെ കണ്ടില്ല. പരിഭ്രമതോടെ അവൻ വീട്ടിലേക്കു നടന്നു. വാതിൽ തുറന്നു കിടക്കുകയായിരുന്നു. മുറികളിലോന്നും വെളിച്ചമില്ല,ദീപു ഓരോ മുറികളിലും കയറിയിറങ്ങി. ഒടുവിൽ ബെഡ്റൂമിൽ  നിന്നും തേങ്ങൽ കേട്ടു. ലൈറ്റ് ഇട്ട് നോക്കി. ചുമരിന്റെ ഒരു കോണിൽ കൂനിക്കൂടി അവൾ ആരെയൊക്കെയോ ഭയന്ന് ഇരിപ്പുണ്ടായിരുന്നു. അടുത്ത് ചെന്ന് അവളുടെ മുഖം ഉയരത്തി നോക്കിയപ്പോൾ കരഞ്ഞു കൊണ്ട് അവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു. തന്റെ ഉള്ളം കയ്യിൽ ചുരുട്ടിപ്പിടിച്ച ഒഴിഞ്ഞ മരുന്ന് കുപ്പി കാട്ടി അവൾ അവനോടായി പറഞ്ഞു.
 ' ഞാൻ നമ്മുടെ മോളെ പറഞ്ഞയച്ചു...... ദൂരെ.....ദൂരെ.....ദൈവത്തിന്റെ അടുത്തേക്ക്. അവിടെ ആരും അവളെ ദ്രോഹിക്കില്ല.... ദാ അവൾ പോകുവാ....'
                            ജനാലയിലൂടെ ആകാശത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു.
' ഇവിടെ നിന്ന അവർ അവളെ കൊല്ലും.....അത് കൊണ്ട ഞാൻ അവളെ പറഞ്ഞയച്ചത്...........'
               മനസ്സിന്റെ സമനില തെറ്റിയ അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.
' ഞാൻ പറഞ്ഞയച്ചു.......അല്ലെങ്കിൽ അവർ അവളെ കൊല്ലും'
                 പിടയുന്ന മനസ്സോടെ ദീപു അവളെ തന്നിലേക്ക് ചേർത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
' എന്നോട് ക്ഷമിക്കു ദീപു......എനിക്ക് വയ്യ  കുഞ്ഞിനേയും അങ്ങനെ ഒരവസ്ഥയിൽ കാണാൻ......എന്നോട് ക്ഷമിക്കു.........'
                           അവളെ തന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അയാളിലേക്കും പടരുകയായിരുന്നു അവളുടെ പനിച്ചൂട് ....പുറത്ത് അംബുലൻസിന്റെ നിർത്താതെയുള്ള നിലവിളിക്കൊടുവിൽ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരമ്മയുടെ തേങ്ങൽ.....ഒന്നിലവസാനിക്കാതെ ഓരോ പെണ്ണിലും തുടർന്നുകൊണ്ടിരിക്കുന്ന രോദനം.....
                            
         ഈ കഥ ഇവിടെ അവസാനിച്ചിരുന്നുവെങ്കിൽ .....
*********************************