"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, ജൂലൈ 12, 2011

അബു വെള്ളിത്തിരയിലെതുമ്പോള്‍...



-വരുണ്‍-

                                           മലയാള സിനിമക്ക് 2011ദേശീയ ചലച്ചിത്ര മേളയില്‍ അവാര്‍ഡുകളുടെ പെരുമഴ സമ്മാനിച്ച 'ആദമിന്റെ മകന്‍ അബു ' ഈയിടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് . പ്രത്യാശയുടെ തൈചെടിക്ക് മുന്നിലും നിശ്ശബ്ദമായി കരയുന്ന അബു വ്യത്യസ്തമായ ദ്രശ്യനുഭാവമാണ് മലയാളിക് നല്കൂന്നത്. എങ്കിലും നല്ല സിനിമകള്‍ക് വേണ്ടി മുറവിളി കൂട്ടിക്കൊണ്ടിരികുന്ന മലയാളി ഇത്തിരി പച്ചപ്പിനെപ്പോലും ഉപേക്ഷിക്കുന്നു എന്നത് ഇന്നത്തെ മാറുന്ന പ്രേക്ഷകരുടെ 'ഉള്ക്കഴ്ചയാണ്  'വ്യക്തമാക്കുന്നത്. വീറും വിനോദോപാധി മാത്രമല്ല സിനിമ എന്ന് മലയാളിയെ പ്രത്യേകിച്ച് 'യുവാക്കളെ' അറിയിക്കുകയാണ് സലിം അഹമ്മദ് എന്ന വ്യക്തി തന്റെ 10 വര്‍ഷത്തെ അനുഭവങ്ങളെ  രണ്ടേ കാല്‍ മണിക്കൂറില്‍ ഉള്‍ക്കൊള്ളിച്ചു ചെയുന്നത്. 1998 കാലഘട്ടത്തില്‍    ഇദ്ദേഹത്തിനു കഥാതന്തു കിട്ടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ പോലും കഴമ്ബുള്ള സിനിമവിദ്ദഗ്ദ്ധരെ ഉപയോഗിച്ചു  എന്നത് സലിം മലയാള സിനിമയോട് ,അല്ല തന്റെ ജീവിതത്തോടുള്ള കൂറാണ് പ്രഖ്യാപിച്ചത്. ഉരു തണുത്ത സുബഹി നിസ്കാരത്തിന്റെ സമയത്ത് ടൈറ്റില്‍ ഗാനത്തോടെ സമരംഭിക്കുന്ന സിനിമ അവസാനിക്കുന്നത്‌ നന്മയുടെ പുതുവസന്തമായ ബലി പെരുന്നാള്‍ നമസ്കാരത്തോടെയാണ് . നമ്മുടെ കേന്ദ്ര കഥാപാത്രമായ ആ അത്തറുവില്പനക്കാരന്‍ നിഷ്കളങ്കമായ മനസിന്റെ ഉടമയാണ്. ഹജ്ജ്  കര്‍മം ചെയ്യുക എന്ന അതീവ ആഗ്രഹത്തോടെയാണ് അദ്ദേഹം ദിവസങ്ങള്‍ തള്ളി നീക്കുന്നത്. നാലാള്‍ കൂടുന്ന സ്ഥലത്ത്  അത്തറു കുപ്പിയും ചെറിയ മതഗ്രന്ഥങ്ങളും വിറ്റു നടക്കുന്ന അബുവിന് കൂട്ടായി തന്റെ പ്രിയസഖി ഐശോമ്മയും  ഉണ്ട്. വാര്‍ധക്യകാല വിഷമതകളാല്‍ പ്രയാസപ്പെടുന്ന
ഇവരുടെ ഏകമകനായ സത്താര്‍ സിനിമയില്‍ വന്നും പോയിക്കൊണ്ടുമിരിക്കുന്ന അദൃശ്യ കഥാപാത്രമാണ്
 തന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചു ഭാര്യാ കുടുംബത്തിന്റെ കരുണയാല്‍ ഒരു ഗള്‍ഫ്‌ജീവിയായിപ്പോയ 'പാവം'വ്യക്തിത്വം പല ചോദ്യങ്ങളാണുണ൪ത്തുന്നത് . ഹജ്ജ് ചെയ്യുക എന്ന ആത്യന്തിക ലക്‌ഷ്യം സ്വപ്നം കണ്ട് അബു മുണ്ടുമുറുക്കിയുടുത്ത് പളളികളില്‍ നിന്ന് ജാറങ്ങളിലേക്കും ജനങ്ങളില്‍ നിന്ന് പള്ളികളിലേക്കും നടക്കുന്നു. ആയിടക്കാണ് ഹസൈനാര്‍ഹാജി എന്ന നാട്ടുപ്രമാണി കോഴിക്കോട്ടു  ട്രാവല്‍ ഏജന്‍സി നടത്തുന്ന അശ്രഫിനെ പരിചയപ്പെടുത്തുന്നത് . അദ്ദേഹം ഹജ്ജിനു വേണ്ടിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നിടത്താണ് നമ്മുടെ നിഷ്കളങ്കനായ അബുവിന്റെ കഥ തുടങ്ങുന്നത് .
     
ഇന്നത്തെ കേരളത്തിലെ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടെ ദയനീയാവസ്ഥ ഒരു മഫ്തി പോലിസിലൂടെ സലീം കാട്ടുന്നു . പാസ്സ്പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍ അബുവിനെ അന്വേഷിച്ചു വന്നപ്പോള്‍ പാവം ഐശോമ്മ തളര്‍ന്നു പോകുന്നത്  ഒരേ സമയം നര്‍മ്മത്തിലും ദയനീയമായ അവസ്ഥയിലും പ്രതിഫലിപ്പിക്കുന്നു. അബു നമ്മുടെ സ്ക്കൂള്‍  മാഷെയും കൂട്ടി പോലീസെ സ്റ്റേഷനിലെത്തുന്നതോടെ ദുരൂഹതക്ക് കര്‍ട്ടനിടുമെങ്കിലും അയാള്‍ കൈക്കൂലി വാങ്ങുന്നത്(സന്തോഷംവാങ്ങുന്നത്) ഇന്നത്തെ സാമൂഹികാവസ്ഥ വിളിച്ചോതുന്നതാണ് .
    
പൈസ തികയ്ക്കാനാകാതെ വരുമ്പോള്‍ ഐശോമ്മ തന്റെ മക്കളെപ്പോലെ കരുതുന്ന പൈക്കളെ വില്‍ക്കുന്ന ഫ്രെയിം ആരുടേയും കരളലിയിക്കുന്നതാണ് . എന്നിട്ടും കര്‍മ്മം നി൪വ്വഹിക്കാനാവശ്യമായ മാന്ത്രികസംഖ്യ എത്തില്ല എന്നായപ്പോള്‍ തന്റെ മുറ്റത്തെ
പ്ലാവും മുറിച്ചു വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. നാട്ടിലെ മരമില്ല് വ്യാപാരിയായ ജോണ്സണ്‍  ആമരം ഏറ്റെടുക്കുന്നതോടെ പണത്തിനു താല്‍ക്കാലിക പരിഹാരമാകുന്നു.
      
ഹജ്ജുക്ലാസ്സിനു പോയി തിരിച്ചുവരുമ്പോള്‍ അബു അറിയുന്നത് തന്റെ നനച്ചു വലുതാക്കിയ പ്ലാവ്  പൊള്ളയായിപ്പോയെന്നാണ് . അബു തനിക്കു തരുന്ന പണം നിരസിക്കുമ്പോള്‍ "ഞാന്‍ നിനക്ക് മരമല്ലേ ജോണ്സാ വിററതു വിറകല്ലല്ലോ"എന്ന ചോദ്യം ആരുടേയും മനസ്സില്‍ തിരിച്ചറിവ് സൃഷ്ടിക്കുന്നു. നല്ലവനായ ജോണ്സണ്‍  ആ പണം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും തന്റെ ആദര്‍ശങ്ങളും നന്മയും അതിനനുവദിക്കുന്നില്ല .
       
പൊരുത്തം വാങ്ങാന്‍ ഓടിനടക്കുന്ന അബു ശരിക്ക് പറഞ്ഞാല്‍ അല്ലാഹുവിന്റെ പ്രതിരൂപമായി നാട്ടുകാര്‍ കാണുന്നു. ചായക്കടക്കാരന്‍ ഹൈദര്‍ ,ഉസ്താദ്, സ്ക്കൂള്‍ മാഷ്‌ ,സുലൈമാന്‍, എല്ലാവ൪ക്കും അബു പ്രിയപ്പെട്ടവനാകുന്നു. തിരിച്ചും . പണ്ട് സ്ഥലക്കച്ചോടം നടത്തുന്ന സുലൈമാനെ കാണാന്‍ പോകുന്നത് ശരിക്കും കരളലിയിപ്പിക്കുന്ന രംഗമാണ് . അതിലെ പല ഡയലോഗുകളും എന്റെ മനസ്സില്‍ തറച്ചു നില്‍ക്കുന്നു. തന്റെ പശുവിനെ അവസാനമായി കറന്ന പാലുമായി മാഷുടെ വീട്ടില്‍ പൊരുത്തം വാങ്ങാന്‍ പോകുന്ന രംഗവും ഏറെ നന്മയുടെ പൂക്കള്‍ വിരിയിക്കുന്നതാണ്.
        
അവസാനം ,ഹജ്ജ് ചെയേണ്ട എന്നാ തീരുമാനത്തില്‍ അബു എത്തുന്നു. അതിനുമുന്നു ൭എശൊമ്മ  തങ്ങളുടെ വീട് വില്ക്കാമെന്ന് പറയുന്നുണ്ടെങ്കിലും ഹജ്ജ് കര്‍മ്മത്തിനിടയില്‍  താന്‍ മരിച്ചു പോയാല്‍ തന്റെ ഭാര്യ എവിടെ കിടക്കുമെന്ന് ചോദിക്കുന്നത് ഉത്തരവാദിത്തവും നന്മയും കലര്‍ന്ന അബുവിന്റെ മനസ്സാണ് കാണിക്കുന്നത്. ട്രാവല്‍ ഏജന്‍സിയില്‍ എത്തി പണം തിരികെ ചോദിക്കുന്ന അബുവിന്റെ മുന്നില്‍ ,തന്നെ ഒരു മകനായി കണ്ടു രണ്ടു പേരും ഹജ്ജ് നിര്‍വഹിക്കണമെന്നു അഷറഫ്  ആവശ്യപ്പെടുന്ന രംഗങ്ങള് മനസാക്ഷിയെ കരയിപ്പിക്കുന്നതാണ്. അബു പറയുന്ന ചില വാചകങ്ങളുണ്ട്
-"മോനെപോലെയുള്ള മക്കള്‍ ഉണ്ടായാല്‍ ഖബറില്‍ കിടക്കുന്ന ഉപ്പയും ഉമ്മയും എന്നേറ്റു വന്നു ഹജ്ജ് ചെയ്യുംഹജ്ജിന് ആയിരം   ഹജ്ജിന്റെ പുന്യവുമുണ്ടാകും. ചില മക്കളുണ്ട്, വളരുമ്പോള്‍ നന്ന്നായി വെള്ളവും വളവും എടുക്കും. അവസാനം വലുതായി കഴിഞ്ഞിട്ടാകും  അറിയുന്നത് ഉള്ളു പൊള്ളയാണെന്ന്  . "മക്കളെ കഷ്ടപ്പെട്ട് പോറ്റുന്ന ആ മാതാപിതാക്കളുടെ കഷ്ടപ്പാട് മനസിലാക്കിയിട്ടുള്ള ഏതു മക്കള്‍ക്കാണ്  ഇത് കണ്ടാല്‍ വികാരാ ധീനാകാതിരിക്കുക,?     
             
അവസാനം,ആ വര്‍ഷത്തെ  പെരുന്നാള്‍ നിസ്കാരത്തോടുകൂടി
അബുവിന്റെ യാത്രക്ക് തീയേറ്ററില്‍ പര്യവസാനിക്കുന്നു. പുലര്‍ച്ചെ കിടക്കപ്പായില്‍  നിന്നും തന്റെ പ്രിയതമനോട്‌ ചില വാക്കുകള്‍ പറയുന്നുണ്ട് , ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും  പ്രസക്തമായ ചില വാചകങ്ങല്‍  "പ്ലാവും ഒരു ജീവനല്ലേ , അതിനെ മുറിച്ചത് , അല്ലാഹുവിന്നു ഇഷ്ടപ്പെട്ടിട്ടൂണ്ടാകില്ല. സമ്പത്തും ആരോഗ്യവും നന്മയും നിരഞ്ഞവന്നു മാത്രം വിധിച്ചിട്ടുള്ളതാണ് ഹജ്ജ് ക൪മം.". പള്ളിയിലേക്ക്  പോകുന്ന അബു പ്ലാവിന്റെ സ്ഥാനത്തു വേരൊരു  തൈ വയ്ക്കാ൯ മറന്നു പോകുന്നില്ല. അതോടെ സിനി പര്യവസാനിക്കുന്നു, തീയേറ്റര്‍ വിട്ടിറങ്ങുമ്പോഴ്  ഞാനൊരു ഉ൯മാദാവസ്ഥയിലായിരുന്നു.ഒരു പുനര്‍ജന്മത്തിന്റെ അവസ്ഥ.....................

    
സിനിമയില്‍ തമ്പി ആന്റണി ചെയ്യുന്ന ഉസ്താദ് എന്ന കഥാപാത്രം (അല്ലാഹുവുമായി നേരിട്ടിടപെടുന്ന  ആള്‍ )ഒരു പ്രതീകമാണ്‌ . ഏതു മതസ്തരുടെയും വിളി കേള്‍ക്കുന്ന ബുവിനു ഏറെ പ്രിയപ്പെട്ടവനും  എന്നാല്‍ പള്ളിക്കമ്മറ്റിക്കൂ അപ്രിയ കഥാപാത്രവുമയിരുന്നു. അവസാനം ഉസ്താതിന്റെ ഖബറിന് വേണ്ടി  തമ്മില് തല്ലുന്ന കാഴ്ച കാലത്തിനൊപ്പം കോലം മാറുന്ന മതേത്ത വരച്ചു കാണിക്കുന്നു. മാത്രമല്ല അബുവും ഇതിനെ സമ൪ഥിക്കുന്നു. "മതപുസ്തകങ്ങെളെല്ലാം ആ൪ക്കും വേണ്ട, ഇപ്പോ എല്ലാ൪ക്കും ഗല്ഫിന്നു കൊണ്ടുവന്ന സ്പ്രേ ഉണ്ട്. കൗതുകത്തിന് ചുറ്റും കൂടുന്ന പിള്ളേര് മാത്രമേ ഇപ്പൊ എന്റെ ചുറ്റിലും കൂടുന്നുള്ളൂ ..........."എന്ന്.
         ശ്രദ്ധേയനായ വേറൊരു കഥാപാത്രം ഹൈദ്രരാണ്  . അദ്ദേഹത്തിന് വേണ്ടപ്പെട്ടവനാണ് ഉസ്താദ് . ഹൈദ്രരുടെ ചായക്കട ഒരു വായനശാല പോലെയാണെന്നത് പുതിയ ഒരു വിപണി തന്ദ്രമാനെന്നത് സംശയമില്ല, മാത്രമല്ല, അതില്‍ അദ്ദേഹത്തിന്റെ ഹൃദയ വിശാലതയും കാണിക്കുന്നു. ഉസ്താദിന്റെ മരണ ശേഷം നോസ്സിന്റെ അകാസ്ധയില്‍ എത്തിയ ഇദ്ദേഹം സിനിമയുടെ അന്ത്യത്തില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. അബുവിന് മഫ്തി പോലീസിന്റെ വീടിന്റെ അടയാളം പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെയാണ്-"നമ്മുടെ രക്തസാക്ഷിയായ സഖാവില്ലേ, ബോംബുണ്ടാക്കുന്നതിനിടയില്‍ ബോംബ്‌ പൊട്ടി രക്തസാക്ഷിയിനി നമ്മുടെ സ്വന്തം സഖാവ് , "നമ്മുടെ ഇന്നത്തെ രക്ഷ്ട്രീയം എത്രത്തോളം അധഃപതിച്ചു എന്നത് ചൂണ്ടിക്കടാട്ടുന്നു സലിം ഇവിടെ .
             
സീരിയല്‍ നിര്‍മാണ രംഗത്ത് സംവിധായകനായും തിരക്കഥാകൃത്തായും 10  വര്‍ഷത്തോളം ജോലി ചെയ്തു സ്വരുക്കൂട്ടിയുണ്ടാക്കിയ ഈ സിനിമ സലീമിന്റെ ജീവിതത്തിലെ പൊന്‍ തൂവലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും ഈ കാഥികന്റെ തൂലികയില്‍ നിന്നും   സൃഷ്ടികള്‍ സിനിമയ്ക്ക് നല്കാനാവും എന്ന് പ്രതീക്ഷിക്കാം . കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും മികച്ച സിനിമ വിദഗ്ദരെ തന്നെ നിര്‍മാതാവും സംവിധായകനുമായ സലിം ഉപയോഗിച്ചിട്ടുണ്ട്, ഇതിനു  ക്യാമറ ചലിപ്പിച്ചത് മധു അംബാട്ടും പിന്നീട് ഇയാള്‍ തന്നെ സലീമിന്നു അനുഗ്രഹമായി. ദേശിയ അവാര്‍ഡിന് പോകാന് പണമില്ലാതെ സ്റ്റുഡിയോവില്‍ നിന്ന് സിനിമ വിഷമിക്കുന്ന സമയത്താണ് മധു സഹായം ചെയുന്നത്. ഐസക് കൊടുക്കടാപള്ളിയുടെ പശ്ചാത്തല സംഗീതം സിനിമയെ അതിന്റെ യഥാര്‍ത്ഥ മൂഡിലേക്ക് എത്തിക്കുന്നു. ഇതിലെ വരികളാണ് റഫീക്ക് ന്നു  ദേശിയ അവാര്‍ഡ്‌ ലഭിച്ചത്. രമേശ്‌ നാരായണന്‍ സംഗീതസംവിധാനം ചെയ്തപോല്‍ ശങ്കര്‍ മഹാദേവനെ പോലുള്ളവര്‍ പാടി. മുഹമ്മദ്‌ മായനാട് എന്നാ നാടക നടന്‍ ഒരു ചെറിയ റോള്‍ ചെയ്തതുപോലും മുന്നുകുട്ടി തീരുമാനിച്ചത് പ്രകരമാന്നു എന്ന് കേട്ടാല്‍ മനസ്സിലാകും ആ പാവം തലശ്ശേരികാരനായ പഴയ വോളിബോള്‍ പ്ലയെരായ സലിം അഹമ്മദിന്റെ  പ്രയത്നം

2 comments:

Kottayi പറഞ്ഞു...

നീ സസ്പെ൯സ് കളയും അല്ലേടാ ???

Sh!B! പറഞ്ഞു...

നല്ല സിനിമകള്‍ കാണാനും അഗീകരിക്കാനും ഇതൊരു പ്രജോദനം ആവട്ടെ ....... KEEP IT UP

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool