"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടറയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -
ചക്രവാളത്തിലെ ചുവപ്പ്..
-അവന്തിക -
ചുവന്ന ചക്രവാളത്തിനു കീഴില്‍ ഇന്ന് അവര്‍ രണ്ടുപേരും മൗനത്തില്‍ മുഖം അമര്‍ത്തിയിരിക്കുകയായിരുന്നു...
കടലില്‍ സ്വയം മുങ്ങിത്താഴുന്ന സൂര്യനെപ്പോലെ അവനും ആഴ്ന്നിറങ്ങുകയായിരുന്നു തന്റെ ദുര്‍വിധികളിലേക്ക്...
ഏറെ നേരത്തെ മൌനത്തിനപ്പുറം നടന്നുനീങ്ങിയ കാല്‍പ്പാടുകള്‍ നോക്കി അവളേറെ നേരം പുഞ്ചിരിച്ചു...
പിന്നീട് കണ്ണില്‍ പെയ്ത തോരാത്ത തോരാത്ത മഴയ്ക്ക് സാക്ഷിയായത് ചക്രവാളത്തിലെ ചുവപ്പ് മാത്രം...
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ