-അവന്തിക -
എല്ലാ ബന്ധങ്ങളും എനിക്ക് മുന്നില്‍
നിരന്നു നില്‍ക്കുന്നു......
ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്ന
ബന്ധങ്ങള്‍.....
അവ ഓരോന്നായ് സ്വയം
ജീവനോടുക്കിക്കൊണ്ടിരിക്കുമ്പോള ്
അരുതെന്ന് പറയാന്‍പോലും പറ്റാതെ
എന്റെ സ്വരം എന്റെ കണ്ടത്തില്‍
വച്ചുതന്നെ വിറച്ച് ഇല്ലാതാകുന്നു......
ചില ബന്ധങ്ങളാവട്ടെ ബന്ധനങ്ങളായ്
എന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ച് എന്നെ
ശ്വാസം മുട്ടിക്കുന്നു.......
ബന്ധങ്ങള്‍ സ്വയം ഇല്ലാതാകുമ്പോള്‍
ബന്ധനങ്ങള്‍ എന്നെത്തന്നെ ഇല്ലാതാക്കുന്നു........
മരണം എന്ന സത്യം എന്നെ തേടി വരികയാണോ?
അതിന്റെ കാലടി സ്വരം എന്റെ കാതിനു
ആനന്തം പകരുന്നുവോ?
2 comments:
really...nice....touching...
നന്ദി christin joseph...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ