-അവന്തിക -
കരഞ്ഞു തളര്‍ന്നു അമ്മയില്‍ നിന്നും അടര്‍ന്നു വീണ
ചോരക്കുഞ്ഞ് അറിഞ്ഞിരുന്നുവോ
അവളില്‍ ഒരു തലമുറ വളരാനിരിക്കുന്നുവെന്നു
കുസൃതിയായ് പാറിപ്പറന്നിരുന്നപ്പോള്‍
അവള്‍ അറിഞ്ഞിരുന്നുവോ ഇനിയുള്ള ദിനങ്ങള്‍ ബന്ധനങ്ങളുടെതാകുമെന്ന്
നിറമാര്‍ന്ന സ്വപ്നങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ അവള്‍ അറിഞ്ഞിരുന്നുവോ
ജീവിതമേറെയും നിറം നഷ്ടപ്പെട്ട ചിത്രം പോലെയാണെന്ന്
ലോകം കീഴടക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നപ്പോള്‍ അവള്‍ അറിഞ്ഞില്ല,
സ്വയം കീഴടങ്ങാന്‍ വിധിക്കപ്പെട്ടവളാണ് അവളെന്ന്
ഒരു സിന്ധൂരക്കുറിയില്‍ മാത്രം ഒതുങ്ങെണ്ടവളാണ് അവളെന്ന്
പട്ടടയില്‍ എടുക്കും വരെ,
ഒരു താലിച്ചരടില്‍ അവളെ ബന്ധിക്കുമെന്ന്
കണ്ണീരാകും അവളുടെ കൂട്ടുകാരെന്ന്
സ്വന്തം ശരീരം പോലും അവള്‍ക്കു സ്വന്തമല്ലെന്ന്
എല്ലാം അറിഞ്ഞു തുടങ്ങിയപ്പോഴെങ്ങിലും അവള്‍ അറിഞ്ഞിരുന്നുവോ,
ജീവിതം ഒരു കടപ്പാടാണെന്ന്
മരണം വരെ ആരൊക്കെയോ ഉള്ള കടപ്പാട്
സ്വന്തം ജീവിതം കുരുതി കൊടുക്കുംബോഴെങ്കിലും,
അവള്‍ ആഗ്രഹിച്ചിരുന്നോ അമ്മയില്‍ത്തന്നെ ജന്മം ഓടുക്കാമായിരുന്നുവെന്ന്...

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ