"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

ഓര്‍മ്മകള്‍......

-അവന്തിക -

ദൂരെ എവിടെയോ ആരു അഗ്നി പര്‍വതം  പുകയുകയാണ്...........
ഓര്‍മ്മകള്‍  കറുത്ത പുകച്ചുരുളായ് ഉയര്‍ന്നു പൊങ്ങുന്നു..........
അതെന്റെ സ്വപ്നങ്ങളെ മായ്ക്കുന്നു.....
എന്റെ ആത്മാവിനെ ഉരുക്കുന്നു.......

                            ഭൂമിയുടെ മാറിലൂടെ നീ ഒഴുക്കുന്നത്,
                           നിന്റെ തീരാ നൊമ്പരങ്ങളോ അതോ ചുടു കണ്ണീരോ?
                           ആ കണ്ണീരില്‍ എന്റെ സ്വപ്‌നങ്ങള്‍ അലിഞ്ഞില്ലാതാവുകയാണ്......
                           ആ കണ്ണീര്‍ എന്റെ സ്വപനങ്ങളെ പൊള്ളിച്ച കാലത്തിന്റെ വെറും വികൃതി മാത്രമോ ?

പാഴ്ക്കിനാക്കള്‍..................
ഒരു നാള്‍ എന്റെ സ്വപ്‌നങ്ങള്‍ പൂത്തതും തളിര്‍ത്തതും
മറ്റൊരുനാല്‍ കൊഴിഞ്ഞു മണ്ണോട് ചേര്‍ന്നതും
അതേ മരച്ചുവട്ടില്‍...........
ഈ മണ്ണില്‍ അലിഞ്ഞില്ലാതാകുന്നത് എന്റെ സ്വപ്‌നങ്ങള്‍ മാത്രമോ ?
അതോ ഞാന്‍ തന്നെയോ?
ഒരു കൊടും വേനലില്‍ തളിരിട്ട മോഹങ്ങള്‍
ഒരു മഹാമാരിയില്‍ കത്തിയമരുന്നു.......
           
                      *      *      *      *      *      *      *      *      *      *      *

മരണത്തിന് ഒരു പ്രണയ ലേഖനം

പതിവുപോലെ തിരുവനന്തപുരം എക്സ്പ്രസ്സ്‌ ഇന്നും വൈകി.ട്രെയിന്‍ ഇറങ്ങി ബാസ്സ് സ്റ്റാന്റില്‍  എത്തിയപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള ഏക ബസ് ശ്രീകൃഷ്ണ പോയിരുന്നു.അല്പം കാത്തു നിന്നപ്പോള്‍ ഒള്ളൂരെക്കുള്ള ബസ് കിട്ടി.ഇനി അവിടെ ഇറങ്ങി നടക്കണം.പക്ഷെ നടത്തം എനിക്ക് ഭയങ്കര ഇഷ്ടമാണ്.ഗ്രാമത്തിന്റെ കാറ്റും മണവും ഏറ്റ് ഒറ്റയക്ക്......പരീക്ഷ തിരക്കുകളും മറ്റും അവസാനിച്ച് കുറെ കാലത്തിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.പള്ളിക്കുന്നു കയറി ഇറങ്ങി പുത്തഞ്ചേരി എതാരായപോള്‍ അല്പം വേഗം കൂട്ടി.
                      " ഉണ്ണിക്കുട്ടാ വരുന്ന വഴിയാണോ?"
         ചിലര്‍ കുശലം പറഞ്ഞു.പുഴയോരത്ത്‌ എത്തിയപ്പോള്‍ അല്പം നിന്നു.പുത്തഞ്ചേരി പുഴ ശാന്തമായ് ഒഴുകുന്നു....തീരതിരിക്കുന്നവരുടെ ദുഖങ്ങളും  പരിഭവങ്ങളും ഓളങ്ങളില്‍ തങ്ങി.വീട്ടിലേക്കുള്ള ഇടവഴി എത്തിയപ്പോഴേക്കും അവളുടെ മെസ്സേജ് വന്നു.
                 ഡാ വീട്ടില്‍ എത്തിയോ? why no message?
   എത്താറായി,see u later,എന്ന് മാത്രം തിരിച്ചയച്ചു.എന്റെ മൊബൈല്‍ ഇപ്പോള്‍ കുറച്ചു മാത്രമേ സംസാരിക്കരുള്ളൂ......
        മുറ്റത്തു കയറും മുന്‍പേ അമ്മയെ  വിളിച്ചു,അടുക്കളയില്‍ നിന്നും ഉറക്കെ മറുപടി കിട്ടി.'മോനെ കയറി വാ...ബാഗ്‌ മേശപ്പുറത്തു വച്ച് നേരെ  അടുക്കളയിലേക്ക്...ഉണ്ണിയപ്പത്തിന്റെ  മനം നേരത്തെ കിട്ടി...ഞാന്‍ വരുന്ന ദിവസങ്ങളില്‍ ഉണ്ണിയപ്പം പതിവാണ്.വര്‍ത്തമാനം പറയുന്നതിനിടയ്ക്ക് പാത്രം തുറന്നു അപ്പം എടുത്തു.
                'എടാ ഒന്ന് കുളിച്ചിട്ടു വാ,കുറെ ദൂരം യാത്ര ചെയ്തു വരുന്നതല്ലേ?'
''അമ്മെ വിശന്നിട്ടു വയ്യ,ചായ കുടിച്ചിട്ട് കുളിക്കാം."
   ചായ എടുത്ത് വച്ച ശേഷം അടുത്തിരുന്നു കോളേജ് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ   അമ്മ പറഞ്ഞു,
"ദിനെശേട്ടനും കുടുംബവും വന്നിട്ടുണ്ട്....സാവിത്രിയേച്ചി   നിന്നെ ചോദിച്ചിരുന്നു...."
       ആണോ?? എപ്പോ എത്തി??
"അപ്പൂട്ടന്‍ നിന്നെ വിളിച്ചില്ലേഡാ ? ഞാന്‍ കരുതി അവന്‍ നിന്നെ വിളിച്ചു   കാണുംന്ന്‌  "
           ഫോണ്‍ ചെയ്യുന്ന കാര്യത്തില്‍ അവന്‍  പണ്ടേ  മടിയനാണ്.എന്തെങ്കിലും അത്യാവശ്യത്തിനു മാത്രം വിളിക്കും,പെട്ടെന്ന് നിര്‍ത്തും.പക്ഷെ അവന്‍ കത്തുകല്‍ അയക്കും,നീല ഇന്‍ലെന്റില്‍  മനോഹരമായ കൈപടയില്‍ അവന്‍ എഴുത്തും...."എന്റെ ഉണ്നുക്കുട്ടന്‌ ......പിന്നെ ഒരുപാട് കാര്യങ്ങള്‍.........,വീട്ടിലെ വിശേഷങ്ങള്‍,വായിച്ച പുസ്തകങ്ങളെ കുറിച്ച്,കോളേജിനെ കുറിച്ച്,കഥാപാത്രങ്ങളെ കുറിച്ച്,ചിന്തകളെ,സ്വപ്നങ്ങളെ കുറിച്ച്....അവസാനം പറഞ്ഞതിലേറെ പറയാന്‍ ബാക്കി വെച്ച് അവന്‍ എഴുതി ഒപ്പിക്കും"സസ്നേഹം നിന്റെ അപ്പൂട്ടന്‍"
             അവന്റെ കാതുകള്‍ ഓരോന്നും കവിതകള്‍ പോലെ ആയിരുന്നു.വരണ്ട മനസ്സിലെക്കുപെയ്തിരങ്ങുന്നവ.അവളുടെ കണ്ണിലെ തിളക്കതിനുമാപ്പുറം എന്തോ ഒന്ന് അവന്റെ കത്തുകളില്‍ ഉണ്ടായിരുന്നു.സാങ്കേതിക  വിദ്യ ഏറെ പുരോഗമിച്ചിട്ടും,സൗഹൃദങ്ങള്‍ വിരല്‍തുംബിലെക്കും ,മൊബൈലിന്റെ ഇത്തിരി പോന്ന സ്ക്രീനിലേക്കും ചുരുങ്ങുമ്പോഴും,എന്തിനു രണ്ടു പേരും communication engineering
നു പഠിക്കുമ്പോഴും ഓരോ തവണയും കത്തിനായുള്ള കാത്തിരിപ്പ്‌ ഒരു സുഖമായിരുന്നു.
           കഴിഞ്ഞ ഫെബ്ര്രുവരിയില്‍  ഞാന്‍ അവനു എഴുതി.എന്റെ മയില്‍പ്പീലിയെ കുറിച്ച്.മണ്ണപ്പം ചുട്ടു കളിക്കുന്ന കാലം മുതല്‍ മനസ്സിന്റെ പുസ്തക താളില്‍ വെളിച്ചം കാണിക്കാതെ ഞാന്‍ സൂക്ഷിക്കുന്ന മയില്‍പ്പീലിയെക്കുറിച്ച്.....മറുപടി ഒരു സമ്മാന പൊതി ആയിരുന്നു.പൊതി തുറന്നപ്പോള്‍ ഒരു കൊച്ചു പുസ്തകം.ഖലീല്‍ ജിബ്രാന്റെ  "Broken wings"....കിട്ടിയ ഉടനെ വായിച്ചു തുടങ്ങി.മരണത്തിലൂടെ വിശുധമാക്കപ്പെട്ട പ്രണയ കഥ അവസാനിച്ചപ്പോള്‍ ഇറ്റി വീഴാതെ തുളുമ്പി നിന്ന കണ്ണീര്‍ തുള്ളികല്‍ക്കിടയിലൂടെ പുറം താളില്‍ അവന്‍ എഴുതിയ കുറിപ്പ് വായിച്ചു.
   "പ്രണയം ഒരു പുഴയാണ്                                  
   തഴുകി തലോടി ഹൃദയത്തിലൂടെ ഒഴുകുന്ന പുഴ       
   ചിലപ്പോള്‍ ഒരു മെലഡിയായി.....
   ചിലപ്പോള്‍ കുത്തിയൊലിച്ച്  താണ്ടാവമാടി.....
   മറ്റു ചിലപ്പോള്‍ ഒഴുകുന്നില്ലെന്നേ  തോന്നും.
   പക്ഷെ നേര്‍ത്ത വയലിന്‍ സംഗീതം പോലെ
   മനസ്സില്‍ അത് ഓളങ്ങള്‍  ഉണ്ടാക്കികൊണ്ടിരിക്കും ...
   പ്രണയം മനോഹരമായ വികാരമാണ്....
   മനസ്സില്‍ നന്മയുള്ളവര്‍ക്ക് ദൈവം നല്‍കുന്ന സമ്മാനം..
   ഉണ്ണീ നിന്റെ പ്രണയം വിശുദ്ധമായിരിക്കട്ടെ ....
   അവസാന ശ്വാസം വരെ അത് സൂക്ഷിക്കുക....
   ഇനി നീ മയില്‍‌പീലി അവള്‍ക്കു നല്‍കുക.....
   സൗന്ദര്യമുള്ള വസ്തുക്കള്‍ നാമെന്തിനാണ്‌ ഇരുട്ടില്‍        സൂക്ഷിക്കുന്നത്.?
പിന്നീട് അവന്‍ കത്തുകളൊന്നും അയച്ചിട്ടില്ല.എന്റെ കത്തുകള്‍ക്കൊന്നും മറുപടിയും കിട്ടിയില്ല .ഫോണ്‍ എല്ലാ സമയത്തും സ്വിച് ഓഫ്‌ .നേരില്‍ കാണട്ടെ അവനു ഞാന്‍ വെച്ചിട്ടുണ്ട്.
        "അമ്മേ ബാക്കി  പിന്നെ കഴിക്കാം.ഞാന്‍ ഒന്ന് അവിടം വരെ പോയി വരാം."
അമ്മ എന്തെങ്കിലും പറയുന്നതിന് മുന്‍പ്‌  പുറത്തു ചാടി.പുറത്തു നിന്നും അമ്മ വിളിച്ചു പറയുന്നത് കേട്ടു
"ഒന്ന് കുളിച്ചു  വൃത്തിയായിട്ട് പോ മോനെ"
       ഗേറ്റിനു മുന്‍പിലെത്തിയപ്പോള്‍ ഞാന്‍   രണ്ടു തവണ സൈക്കിളിന്റെ ബെല്ലടിച്ചു.സാധാരണ എന്റെ സൈക്കിളിന്റെ ഒച്ച കേട്ടാല്‍ അവന്‍ പുറത്തു വന്നു ഗേറ്റ് തുറക്കും.പക്ഷെ ഇന്ന് വന്നത് സാവിത്രി ഏച്ചിയാണ്.....കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ അവരാകെ ക്ഷീണിച്ചിരുന്നു.മുടി ചെറിയ തോതില്‍ നരച്ചു തുടങ്ങിയിരിക്കുന്നു,ചിരി മങ്ങിയിരിക്കുന്നു.
              "മോന്‍ വാ,ഞാന്‍ അമ്മയോട് അന്വേഷിച്ചിരുന്നു.നീയാകെ മെലിഞ്ഞു പോയല്ലോഡാ ......,വീട്ടീന്ന് വിട്ടുനില്‍ക്കുന്നത് കൊണ്ടായിരിക്കും....."
            "ഉം......അമ്മേ അപ്പൂട്ടന്‍? "(അപ്പൂട്ടന്റെ അമ്മ എന്റെയും)
          അവരുടെ മുഖത്തെ  ഭാവ മാറ്റം എന്റെ കണ്ണിലുടക്കി.
"ആരാ ഇത്....?ഉണ്ണിയോ? കയറി വാ മോനേ.....
ദിനേശേട്ടന്‍ വിളിച്ചു....
"എന്തൊക്കെയുണ്ട് മോനേ വിശേഷം ? നമ്മുടെ നാട് ആകെ മാറിപ്പോയല്ലോ ....."
    "ഉം നല്ല വിശേഷം ദിനെശേട്ട....നമ്മുടെ പുഴേം,കൊട്ടക്കുന്നുമെല്ലാം ടൂറിസം കേന്ദ്രം ആകാന്‍ പോകുന്നു പോലും...."
    "ആണോ? എന്നാല്‍ നമ്മുടെ നാടൊന്നു മെച്ചപ്പെടൂലോ......."
അപ്പൂട്ടന്റെ മുറിയിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ദിനേശേട്ടന്‍ പറഞ്ഞു "മോനേ അവന്‍ കിടക്കുവാണ്.....ഇത്തിരി സുഖമില്ല ...
     "എന്ത് പറ്റി ദിനെശേട്ടാ .......യാത്രാക്ഷീണം ആയിരിക്കും...."
             അടുത്ത്‌ വന്നു ദിനേശേട്ടന്‍ പതുക്കെ പറഞ്ഞു.
ഹോസ്റ്റല്‍ ജീവിതം അവനെ ആകെ നശിപ്പിച്ചു കളഞ്ഞു
മോനേ.അവനിപ്പോ ലഹരിക്ക്‌ അടിക്റ്റ് ആണ്.പുകവലി,മദ്യപാനം,മയക്കുമരുന്ന്....പഴയ അപ്പൂട്ടനെ അല്ല ഇപ്പൊ.....ചികിത്സ നടക്കുന്നുണ്ട്....അവനെ ഒരു ഭ്രാന്തനെ പോലെ ആളുകള്‍ നോക്കുന്നത് കാണാന്‍ എനിക്ക് വയ്യ..അതാ ഞാന്‍ അവനെ എങ്ങോട്ട്   കൊണ്ട് വന്നത്.........
                 എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല അപ്പൂട്ടന്‍...?ഒരിക്കല്‍ അവന്‍ കോളേജിലെ ലഹരി റാക്കറ്റുകളെ  കുറിച്ച്  എനിക്ക് എഴുതിയിരുന്നു........
    "ഉണ്ണീ നമ്മുടെ യുവ ജനത ഹോസ്റെലുകളില്‍ പുകഞ്ഞും,കരളുകത്തിയും മയക്കു മരുന്നിന്റെ മായിക ലോകത്തെ പ്രണയിച്ചും അനുദിനം എരിഞ്ഞടങ്ങുകയാണ്.സങ്കല്‍പ്പത്തിനും  എത്രയോ അപ്പുറത്താണ് യാഥാര്‍ത്ഥ്യം .പെണ്‍കുട്ടികള്‍ പോലും പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് കഴിക്കുന്നു.ആര്‍ക്കും ഒന്നിനും ഒരു നിയന്ത്രണവും ഇല്ല.ആണ്‍ പെണ്‍ ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുന്നു....ലഹരിയുടെ പുഴുക്കള്‍ തിന്ന മനസുമായി ചുറ്റുപാടുകള്‍ നമ്മെ കൊഞ്ഞനം കുത്തുന്നു....വശീകരിക്കാന്‍ ശ്രമിക്കുന്നു.
     "ഉണ്ണീ ജീവരക്തം പടര്‍ന്നൊഴുകുന്ന സിരാതന്തുവിലെക്ക് സിറിഞ്ചു  കയറുന്ന വേദന കഴിഞ്ഞാല്‍ ലഭിക്കുന്ന മായിക ലോകം രസമായിരിക്കും അല്ലെ?
പ്രശ്നങ്ങളും വേദനകളും മറന്നു.....ഒന്നുമറിയാതെ....ശരീരത്തിന്റെ ഭാരം പോലും അറിയാതെ പാറി നടക്കാം...........വേണ്ട എനിക്ക് അങ്ങനെയൊരു ലോകം ....വേണ്ട മനസ് പതറാതെ സൂക്ഷിക്കുക...."
ഭാരം കൂടിയ ഹൃദയവും താങ്ങി കോണിപ്പടികള്‍ കയറി അവന്റെ റൂമിലെത്തി.വള്ളി ട്രൌസറിട്ട് നടക്കുന്ന കാലത്ത് ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ അവന്‍ ഭംഗിയായി ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു.ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍.വായന തുടങ്ങിയ കാലത്ത് മുതലുള്ള കോമിക് കാര്‍ടൂണ്‍ ബുക്സ് മുതല്‍ ഗഹനമായ പുസ്തകങ്ങള്‍ വരെ.ചിലത് മേശപ്പുറത് ചിതറിയിട്ടിരിക്കുന്നു.പുഴയോരതെക്ക്  തുറന്നിട്ട ജനലിലിലൂടെ എവിടെയോ കണ്ണും നട്ട്‌   ഇരിക്കുകയായിരുന്നു അവന്‍.ചൂണ്ടു വിരലില്‍ കിടന്നു സിഗരട്റ്റ് പുകഞ്ഞു കൊണ്ടിരിക്കുന്നു.
  "അപ്പൂട്ടാ..." ഞാന്‍ വിളിച്ചു...മറുപടി മൌനം മാത്രമായിരുന്നു....ഒന്ന് നോക്കുകപോലും ചെയ്തില്ല....
"എന്താഡാ പറ്റിയേ...?എന്തെങ്കിലും പറയെഡാ......ഡാ ഒന്ന് മിണടെഡാ...."
വീണ്ടും മൌനം....അവന്‍ വേറെ ഏതോ ലോകത്തായിരുന്നു...എന്റെ ശബ്ദം പോലും കേള്‍ക്കാനാവാത്ത ഏതോ ഒരു ലോകത്ത്.......
     കുറെ നേരം ഞാന്‍ പിന്നെയും അവിടെ ഇരുന്നു.....കണ്ണ് തുടച്ചു പുറത്തേക്ക്   ഇറങ്ങാന്‍   ഒരുങ്ങിയപ്പോള്‍ മേശപ്പുറത്ത് തുറന്നിട്ട "ലെറ്റ്സ് ഫോര്‍ ലൈഫ്" എന്ന പുസ്തകത്തില്‍ നിന്നും ഭ്രാന്തന്‍ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗ് വന്യമായി ചിരിച്ചു.അയാളും ഇങ്ങനെ തന്നെയായിരുന്നു.ചൂടുപിടിക്കുന്ന ചിന്തകളെ കടും വര്‍ണങ്ങളായി ക്യാന്‍വാസില്‍ വരച്ചിട്ടവന്‍.സ്നേഹിച്ചവര്‍ വാക്കുകൊണ്ട് ഹൃദയത്തില്‍ വിഷം തളിച്ചപ്പോള്‍ സ്വയം തീര്‍ത്ത ഏകാന്തതയുടെ തടവില്‍ കഴിഞ്ഞവന്‍....വരയും ജീവിതവും അയാളെ പാതി ഭ്രാന്തനാക്കിയപ്പോള്‍  ക്യാന്‍വാസില്‍ സൂര്യകാന്തി പൂക്കളെ വരച്ചിട്ട്‌ റിവോള്‍വറിന്റെ ഒരു വെടിയുന്ടയില്‍ ജീവിതം അവസാനിപ്പിച്ചവന്‍...............
       ഇവിടെ അപ്പൂട്ടന്റെ മൌനം പോലും ജീവിതത്തില്‍ വലിയൊരു ഏകാന്തത സൃഷ്ട്ടിക്കുന്നുവല്ലോ........
   "അമ്മേ ഞാന്‍ നാളെ വരാം..."ഞാന്‍ യാത്രാ പറഞ്ഞിറങ്ങി.വീട്ടിലെത്തിയാല്‍ കോളേജിലെ വിശേഷങ്ങള്‍ ചറ പറ പറയാറുള്ള ഞാന്‍ തീര്‍ത്തും മൗനിയായി.അനിയന്‍ വിശേഷങ്ങള്‍ പറയാന്‍ വന്നപ്പോഴും .....അവസാനം കണ്ട സിനിമയുടെ വിശേഷങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല...ഒടുവില്‍ അവന്‍ അടുക്കളയില്‍ ചെന്ന് അമ്മയോട് പരിഭവം പറയുന്നത് കേട്ടു.പക്ഷെ എന്റെ മനസ്സ് നിറയെ അപ്പൂട്ടനായിരുന്നു....
ഗ്രാമത്തിന്റെ ഇല്ലായ്മകളില്‍ നിന്നും പഠിച്ച വളര്‍ന്നു കേന്ദ്ര ഗവര്‍മെന്റ് ഉദ്യഗസ്തനായി തീര്‍ന്ന ആളായിരുന്നു അപ്പൂട്ടന്റെ അച്ഛന്‍ ദിനേശേട്ടന്‍.കുറെ സമ്പാദിച്ച്‌ പണക്കാരനായപ്പോള്‍ നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി പഴയ  ഗ്രാമത്തില്‍ ജീവിക്കണം എന്ന് ഒരാഗ്രഹം.അതുകൊണ്ട് പുഴയോരത്ത്   ഒരു വലിയ  വീട് പണിതു.ആ വീടും ബെന്‍സ് കാറും എല്ലാം ഗ്രാമതിലുള്ളവരെ അദ്ഭുതപ്പെടുത്തി.വള്ളി ട്രൌസറിട്ട്,മുഖത്ത് മാങ്ങച്ചാര്‍ ഒലിപ്പിച്ചു,സിക്കിള്‍ ടയറും ഉരുട്ടി പോവുമ്പോള്‍ പണക്കാരന്‍ പയ്യന്‍ സൈക്കിളും വില കൂടിയ കളിക്കൊപ്പും ഒക്കെകൊണ്ട് കളിക്കുന്നത് ഗേറ്റിലൂടെ നോക്കി നില്‍ക്കും.....
    ഒരിക്കല്‍ ആ പയ്യന്‍ വിളിച്ചു...."എന്റെ കൂടെ കളിയ്ക്കാന്‍ പോരുന്നോ.......?"
ഒന്നും മിണ്ടാതെ ടയറും ഉരുട്ടി ഞാന്‍ ഓടിക്കളഞ്ഞു.
മറ്റൊരു ദിവസം അമ്മയും  ഞാനും റേഷന്‍ കടയില്‍ പോയി വരുമ്പോള്‍ സാവിത്രിയേച്ചിയെ കണ്ടു.രണ്ടു പേരും കുറെ നേരം നാട്ടു വാര്‍ത്തമാനങ്ങള്‍  പറഞ്ഞു നിന്നു..പോവാനോരുങ്ങിയപ്പോള്‍ അവര്‍ സ്നേഹപൂര്‍വ്വം എന്നെ അടുത്തേക്ക് വിളിച്ചു.
     "മോന്‍ അകത്ത്‌ വാ...ഇവിടുന്നു കളിച്ചൂടെ   ....ഇവിടെ നിനക്ക് പറ്റിയ ഒരു കൂട്ടുകാരനുണ്ട്...."
മടിച്ചു  മടിച്ചു  നാണത്തോടെ നിന്ന ഞാന്‍ അമ്മയെ നോക്കി.അമ്മ തലയാട്ടിയപ്പോള്‍ ഞാന്‍ അവരുടെ കൈ പിടിച്ച അകത്തേക്ക് നടന്നു.
ആ പയ്യന്‍ വില കൂടിയ ഒരു ചോക്ലേറ്റ് എനിക്ക് നീട്ടിയിട്ട്‌ ഒന്ന് ചിരിച്ചു.ടീവിയില്‍ കണ്ടിട്ടുള്ളതല്ലാതെ അതൊന്നും ഇതുവരെ കഴിച്ചിട്ടില്ല .പിന്നെയും ഒന്നും മിണ്ടാതിരുന്ന എന്നോട് ആ പയ്യന്‍ ചോദിച്ചു.
"എന്താ നിന്റെ പേര് ?"
'ഉണ്ണിക്കുട്ടന്‍.......'
"ശരിക്കും പേരെന്താ?"
'ശരത്ത്‌ കെ .വി, നിന്റെ പേരെന്താ?'
"അദ്വൈദ് ദിനേശ് ''
'വേറെ പേരില്ല?'
"അപ്പൂട്ടാന്നാ അച്ഛന്‍ വിളിക്കുന്നെ"
അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.
   ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍,ടയ്യും,ഷൂസും,വലിയ ബാഗും ഒക്കെയിട്റ്റ് കാറില്‍ കയറി അവന്‍ പോകുന്നത് ഒരു ഗമയാണ്‌...വൈകുന്നേരം അവന്‍ തിരിച്ചെത്തുംമ്പോഴേക്കും സ്ലേറ്റു ബുക്കും ഒക്കെ വീട്ടില്‍ വെച്ച സിക്കിള്‍ ടയറും ഉരുട്ടി ഞാന്‍ ഗേറിന് മുന്നിലെത്തും.പിന്നെ അവന്റെ സൈക്കിളില്‍ കയറി ചുറ്റിയടിക്കും...സൂര്യന്‍ പുഴയില്‍ കുങ്കുമ വര്‍ണം   ചാളിക്കുമ്പോഴേക്കും  അക്കരയ്ക്കുള്ള നടപ്പാതയുടെ നടുക്കെതും.എന്നിട്ട് പുഴയിലേക്ക് കാലും നീട്ടി കുറെ സമയം ഇരിക്കും.പുഴ സ്നേഹ പൂര്‍വ്വം തലോടി ഒഴുകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയായിരുന്നു.അപ്പൂട്ടന് ആദ്യം ഭയങ്കര പേടിയായിരുന്നു. പതിയെ അത് മാറി.അവനെ ചൂണ്ടയിടാനും,പങ്ങയുംടാകാനും,വെള്ളത്തില്‍ കല്ലുതുള്ളിക്കാനും ഒക്കെ പഠിപ്പിച്ചതും ഞാനായിരുന്നു.
                  അവനു എന്നും പുതിയ പുതിയ കളര്‍പെന്‍സിലുകള്‍ വാങ്ങും.അപ്പോള്‍ പഴയത് എനിക്ക് തരും (ചിലപ്പോള്‍ പുതിയതും).ക്ലാസ്സില്‍ കൊണ്ടുപോയി അത് കാണിച്ചു കുറെ അഹങ്ഗരിച്ചിട്ടുണ്ട്  ഞാന്‍.നാട്ടിന്‍ പുറത്തുകാര്‍   കുട്ടികള്‍ക്ക് പലപ്പോഴും അതൊന്നും പറഞ്ഞിട്ടില്ലല്ലോ.
                 അപ്പൂട്ടന് ഒരുപാട് കഥാപുസ്തകങ്ങള്‍ ഉണ്ടായിരുന്നു.അത് വായിച്ചു അവന്‍ ഒരുപാട് കഥകള്‍ പറഞ്ഞു തരും.ഞാന്‍ ശ്രദ്ധിച്ചു കേട്ടിരുക്കും....പക്ഷെ പലപ്പോഴും അവന്‍ പറയുന്ന കഥകള്‍ ഇഗ്ലീഷിലായിരുന്നു എന്നതാണ് വലിയ ബുദ്ധിമുട്ട്.എന്റെ ലോകം വീട്,സ്കൂള്‍,അപ്പൂട്ടന്‍ എന്നിങ്ങനെയായ് ചുരുങ്ങി.പഴയ കൂട്ടുകാരായിരുന്ന അനുവും  മുത്തുവും ഒക്കെ എനിക്ക് അഹംങ്കാരമാനെന്നും മിണ്ടൂലാന്നും പറഞ്ഞു.
                     ഞങ്ങള്‍ ഏഴാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും ദിനേശേട്ടന് ഉദ്യോഗക്കയറ്റം  കിട്ടി.അപ്പൂട്ടന് മദ്രാസിലേക്ക് താമസം മാറേണ്ടി  വന്നു.ഒടുവില്‍ പോകുന്ന ദിവസം വേദനയോടെ ഞാന്‍ അവനെ യാത്രയാക്കി.സൈക്കിളിന്റെ താക്കോല്‍ എനിക്ക് തന്നു ചേര്‍ത്ത് പിടിച്ച്  അവന്‍ പറഞ്ഞു......
  "എടാ നീയിതെടുത്തോ ....ഞാന്‍ കുറെ കഴിഞ്ഞു വരുമ്പോഴേക്കും എന്നെ മറക്കാതിരിക്കാനാ ...."
           അവനെപ്പോഴും കൃഷ്ണനായിരുന്നു.ഞാന്‍ കുചേലനും.ഒരുപിടി അവിലുപോലും നല്‍കാനാവാത്ത കുചേലന്‍......അവന്‍ പോയ ശേഷം വലിയൊരു ശൂന്യതയായിരുന്നു.ആരോടും ഒരു മിണ്ടാട്ടവും ഇല്ലാതെ അവന്റെ സൈക്കിളിനടുത് തനിച്ചിരിക്കും.ഒടുവില്‍ പനിച്ച്  രണ്ടു ദിവസം ഓര്‍മയില്ലാതെ  കിടന്നു.എല്ലാം ഒരു നിമിത്തമാണ് എന്ന് പറയാറുണ്ട്.ഇതും ഒരു നിമിത്തമായിരുന്നു.ഈ മടുപ്പിക്കുന്ന എകാന്തതയായിരിക്കാം എന്നെ അവളിലേക്ക് അടുപ്പിച്ചത്.
                 മൂന്നു വര്ഷം കടന്നു പോയി....ഇതിരിപ്പൊടി പയ്യനില്‍ നിന്നും ഒരുപാട് വലുതായി.പോടീ മീശ വന്നു തുടങ്ങി.പത്താം ക്ലാസ് ഒന്നാമനായി പാസായി.കോളേജ് കുമാരനാകാനുള്ള തയാറെടുപ്പ്.ഹൈസ്കൂള്‍ ജീവിതം കഴിഞ്ഞുള്ള വേനലവധിക്കാലം...വൈകുന്നേരം ബസ്സ്റ്റോപ്പില്‍ പെണ്‍പിള്ളേരെ  ചൂളം വിളിച്ച്  കുത്തിയിരിക്കുമ്പോള്‍ മുന്നില്‍ ഒരു ബെന്‍സ് കാര്‍ വന്നുനിന്നു.
         ജീന്‍സും കൂളിംഗ്ലാസും ഇട്ട ഒരു പയ്യന്‍ കാറില്‍ നിന്നും ഇറങ്ങി......"എടാ ഉണ്ണിക്കുട്ടാ....."
ആ വിളിയില്‍ നിന്നും എനിക്ക് ആളെ മനസ്സിലായി.അവനാകെ മാറിയിരിക്കുന്നു.പൂച്ച കണ്ണിനു സൗന്ദര്യം  കൂടിയിരിക്കുന്നു.ജിമ്മില്‍ പോയി മസില് വെച്ചിട്ടുണ്ട്.മുടി ചുരുട്ടി നല്ല സ്റൈല്‍ ആക്കിയിട്ടുണ്ട്.അങ്ങനെ ഞങ്ങള്‍ വീണ്ടും പഴയ ഉണ്നുക്കുട്ടനും അപ്പൂട്ടനും ആയി.ചൂണ്ടയിടലും, ചുറ്റിയടിയും.......,പാലത്തിന്റെ നടുക്കിരിക്കുമ്പോള്‍ ഇപ്പോള്‍ അവന്‍ വലിയ കാര്യങ്ങളാണ് പറയാറ്.വിശ്വസാഹിത്യം,സൗന്ദര്യം,പ്രണയം,തത്വചിന്ത,രാഷ്ട്രീയം....അങ്ങനെ പലതും.....ചിലതൊക്കെ മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം  മൂളി കേള്‍ക്കും.വായന അവനൊരു ആവേശമായിരുന്നു.കൂടെ നടന്നു അത് കുറച്ച എനിക്കും കിട്ടി.ഒരു ദിവസം കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു വെച്ച അവന്റെ ഡയറി എനിക്ക് കാണിച്ച്  തന്നു.നിറയെ കവിതകള്‍.എനിക്ക് സന്തോഷം തോന്നി.എന്റെ അപ്പൂട്ടന്‍ ഒരു കവിയാണ്‌.
"ഉണ്ണീ.....നിന്നെക്കാനുമ്പോള്‍  മാത്രേ ഈ ചെക്കന്‍ എങ്ങനെ ചറപറ സംസാരിക്കാറുള്ളൂ.അല്ലെങ്കില്‍  എവിടെയെങ്കിലും ഒറ്റയ്ക്കിരിക്കും.നീയൊന്നു അവനെ നേരെയാക്കണം." അവന്റെ അമ്മ ഇടയക്ക് പറയും.
      അവനു സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിരുന്നു.പ്രായത്തിലും കവിഞ്ഞു അവന്റെ ചിന്തകള്‍ വളര്‍ന്നിരുന്നു.....
     പഠിക്കാന്‍ മിടുക്കനായിരുന്ന അവനു  +2  കഴിഞ്ഞപ്പോള്‍  all India entrance  കിട്ടി..നാടന്‍ കേരള സിലബസുകാരന് ഇവിടുത്തെ എന്ട്രെന്സും.ഒന്നിച്ചു കളിച്ചു രസിച്ചു തുടങ്ങുമ്പോഴേക്കും വീണ്ടും വിട പറയല്‍.ഞാന്‍ കണ്ണൂരിലേക്ക് അവന്‍ ചെന്നൈക്ക്.അവനോടോന്നിച്ചുള്ള നിമിഷങ്ങള്‍ക്ക്  വയലിന്‍ സംഗീതത്തിന്റെ ആര്ദ്രതയുണ്ടായിരുന്നു.
                    *   *  *  *  *  *  *  *  *  *  *  *  *  *
ശനിയും ഞായറും പല വട്ടം വിളിച്ചിട്ടും അവനൊന്നും മിണ്ടിയില്ല.ഒന്ന് നോക്കുക പോലും ചെയ്തില്ല.സിഗരറ്റിന്റെ ഗന്ധം മാത്രമുള്ള മുറിയില്‍ ഞാനവനു കൂട്ടിരുന്നു.രണ്ടുപേര്‍ക്കും ഇടയില്‍ മൗനം മാത്രം.ഒടുവില്‍ മനസ്സില്ലാ  മനസ്സോടെ തിങ്കളാഴ്ച്ച  കോളെജിലേക്ക്......ക്ലാസില്‍ കയറാന്‍ തൊന്നിയില്ല ...വെറുതെ അവിടെ ഇവിടെ നടന്നു.ഉച്ചയ്ക്ക് അനിയന്‍ വിളിച്ചു....
"ഏട്ടാ അപ്പൂട്ടന് നല്ല സുഖമില്ല ....ഏട്ടന്‍ വേഗം വാ ... MIMS hospital ലാ ഉള്ളത്....."
മനസ്സില്‍ തീ പടര്ന്നപോലെ തോന്നി.വാന്‍ഗോഗിന്റെ ചിത്രം മിന്നിമറഞ്ഞു....എങ്ങനെയാണ് ഞാന്‍ കോഴിക്കോട്ടെത്തിയാതെന്നു എനിക്കറിയില്ല.....എങ്ങനെയൊക്കെയോ എത്തി എന്ന് മാത്രം അറിയാം....സ്റെഷനില്‍  മുത്തു ബൈക്കുമായി വന്നിരുന്നു.അവനാണ് കാര്യം പറഞ്ഞത്.............
"ആത്മഹത്യാ ശ്രമം......ഞരമ്പ്‌ മുറിക്കുകയായിരുന്നു പോലും....ദിനേശേട്ടന്‍ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു."
കൈക്ക് കേട്ടിട്ട് ബെഡ്ഡില്‍ കിടക്കുന്ന അപ്പൂട്ടനെ  ICU   ന്റെ ഡോറിലൂടെ  ഒരു നോക്ക് കണ്ടു.ആ മുഖത്തെ  കാന്തി മങ്ങിപ്പോയിരുന്നു.ആകെ വിളറി വെളുത് കിടക്കുന്നു..
    ദൈവാനുഗ്രഹം.....രാത്രിയായപ്പോഴേക്കും അവനെ വാര്‍ഡിലേക്ക് മാറ്റി..മയക്കത്തിലായിരുന്ന അവന്റെ അടുത്തിരുന്നു പതുക്കെ ചുരുണ്ട മുടി കൈ കൊണ്ട് തലോടി....നിരമിഴിയോടെ അവന്‍ എന്നെ നോക്കി......
"എല്ലാരേം ഞാന്‍ ഒരുപാട് വേദനിപ്പിച്ചു അല്ലെഡാ ?"
മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഇത്തിരിപ്പോന്ന ആ സമയം കൊണ്ട് അവന്‍ ഒരുപാട് മാറിയിരുന്നു..................
"മരണത്തിനു ഞാന്‍ സ്നേഹ പൂര്‍വ്വം ഒരു പ്രണയ ലേഖനം കൊടുത്തു...അവളത് സ്വീകരിച്ചില്ല."
തത്വചിന്ത പറയുന്ന പോലെ വേദന കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു. " "അവളൊരു    വെടക്ക് കേസാ  ഡാ .....വിട്ടേക്ക്.....അവള് പോണേല്‍ പോകട്ടെ.................."
പ്രേമം പൊട്ടി പാളീസാകുമ്പോള്‍  പയ്യന്‍സ് സ്ഥിരം പറയാറുള്ള ഡയലോഗ് ഞാന്‍ കാച്ചിയപ്പോള്‍ അവന്‍ ചിരിച്ചു.
    ആ ചിരി ഒരു പ്രതീക്ഷയായിരുന്നു.....ഒരു ദിവസം,യാത്രപോലും പറയാതെ കൊന്നമാരത്തെ തനിച്ചാക്കി മടങ്ങിപ്പോയ വസന്തം തിരിച്ചു വരും എന്നതിന്റെ പ്രതീക്ഷ.....
                 കൊന്ന മരം ഇനി വീണ്ടും പൂക്കും.......

                       ** **    **     **      **    ** **

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

ഓളങ്ങള്‍


-ഉബി-
 

തല പോട്ടിപ്പിലര്‍ക്കുന്ന വേദനകളിലാണ് ഞാന്‍ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച്  ഓടാറു...
എന്നെ ബന്ധസ്തനാക്കും വിധത്തില്‍ ഈ ലോകത്ത് ഒരു ചങ്ങലക്കെട്ടുകളും ഇല്ല...
                * * * * * * * * * * * * * * * * * * * *
"ഷിതിന്‍...നിന്റെ ഫോണ്‍ അടിക്കുന്നുണ്ടെടാ...വേഗം ആരാന്നു നോക്കി വാ"
ഒരു കമ്പൈന്‍ സ്റ്റെടിയുടെ നല്ല മൂഡില്‍ നിന്നും ഷിതിന്‍ മെല്ലെ സൗഹൃതത്തിന്റെ ലോകത്തേക്ക്
കാല്‍ വെച്ചു...
"യെന്റമ്മേ...." കണ്ണില്‍ നിന്നും പെയ്യുന്നത് കണ്ണ് നീരോ അതോ ചോരത്തുള്ളികളോ...
എന്തോ ശരീരത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട പോലെ തോന്നുന്നു...
ബാലന്‍സ് കിട്ടുന്നില്ല.
"ഷിതീ....അളിയാ...എന്താടാ പറ്റിയെ....?എന്തായാലും പറയെടാ..."
ഹോസ്ടളിലെ  ചങ്ങാതിമാര്‍ തനിക്കു ചുറ്റും നിന്നപ്പോഴാണ് താന്‍  നില്‍കുന്നത്‌
 ഭൂമിയിലാണെന്ന് അവനു മനസ്സിലായത്‌...
"ഡാ...അവന്‍ പോയെടാ മിശ്ഖാതെ...അവന്‍...നമ്മെ പറ്റിച്ച്..."
"എട...നീയൊന്നു ശരിക്ക് പറയെടാ..."

                * * * * * * * * * * * * * * * * * * * *

സൗഹൃതത്തിന്റെ മെസ്സേജുകള്‍ തുരു തുരാ വീഴുന്ന ഫ്രെണ്ട്സിന്റെ ഇ൯ബോക്സുകളില്‍ അന്നവന്‍ മാത്രമായിരുന്നു...
ശാന്തമായൊരുറക്കത്തില്‍ അവന്‍ അവിടെത്തന്നെ ലയിച്ചു.

ആരായിരുന്നു അവന്‍...?
ഷിതിന്റെ ഡയറിക്കുറിപ്പുകള്‍ ഞാന്‍ കൈക്കലാക്കി. അതെ , ഇന്ന് ഞാന്‍ വീണ്ടും ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിയുന്നു.

               * * * * * * * * * * * * * * * * * * * *

കോളേജ് യൂണിയന്റെ വാര്‍ഷികം പോടീ പൊടിക്കണം.
"നിന്റെ മാസ്റ്റര്‍പീസ് ഇത്തവണ സ്ടേജിലിറക്കണം....ഞങ്ങളുന്റെടാ കൂടെ..."
സാഹിത്യത്തെ പൊള്ളുന്ന ആയുധങ്ങളാക്കി മാത്രം മാറ്റി മിനുക്കി കൈവശം വെച്ചിരിക്കുന്ന "നൈനാര്‍".
നൈനാറിന്റെ പുതിയ സൃഷ്ടി ഇത്തവണയെങ്കിലും സ്ടേജിലിറക്കണം.ഷിതിനും മിശ്ഖാത്തും ഉറച്ച തീരുമാനത്തിലാണ്...
കോളേജുകളില്‍ യുവത്വത്തിന്റെ പ്രസരിപ്പുകള്‍ മാത്രം പ്രകടിപ്പിക്കാന്‍ മിക്കവരും വെമ്പല്‍ കാട്ടുമ്പോള്‍
"തങ്ങളുടെ അന്നം" കോളേജിന്റെ അകത്തളങ്ങളില്‍ ഒളിഞ്ഞിരുക്കുന്നുവെന്നു മനസ്സിലാക്കിയ ഒരു കൂട്ടം ചങ്ങാതിമാരായിരുന്നു അവര്‍...

തെക്കന്‍ ജില്ലക്കാരനായ ഷിതിനും മിഷ് ഖാതും വടക്കുകാരനായ റഹീസും ഇവിടത്തുകാരനായ നൈനാരും.........
പഞ്ചസാരപ്പാട്ടയില്‍ കൈയിട്ടുവാരി അതുകൊണ്ട് മുഖം മിനുക്കി തരുണീമണികളുമായി കിന്നരിക്കാനും ഇവര്‍ എന്നും മുന്നില്‍ത്തന്നെ.
കരിഞ്ഞുണങ്ങിയ പ്രണയത്തിന്റെ മുറിപ്പാടുകള്‍ ഹൃദയത്തിന്റെ വ്യത്യസ്ത കോണുകളിലോളിപ്പിച്ച നൈനാരും ഷിതിനും മിഷ് ഖാതും.......
പ്രണയം മനസ്സിനെ എങ്ങനെ സ്വാധീനിക്കും എന്നറിയാന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ വെമ്പുന്ന മനസ്സുമായി റഹീസും
കോളേജിലെ പഞ്ചസാരക്കുട്ടപ്പന്‍ നൈനാറിന്റെ മനസ്സ് വായിച്ചറിയുന്ന സുഹൃത്തുക്കള്‍ അവനെ ചാര്‍ളി ചാപ്ലിനായി ചിത്രീകരിക്കുന്നു "മഴയത്തു മാത്രം കരയുന്ന ലോകത്തിലെ ഐതിഹാസിക പത്രമായ മഹാനായ ചാപ്ലിന്‍ "
അവഗണനകളും പരിഹാസങ്ങളും വിഷമങ്ങളും മനസ്സിനെ വരിഞ്ഞുമുറുക്കുമ്പോള്‍ മനസ്സിന്റെ താളം പിടിച്ചുനിര്‍ത്താന്‍ പല പെമ്പിള്ളാരുടെയും മുന്നില്‍ സ്വയം കൊമാളിയാകുന്ന നൈനാര്‍.മലപ്പുറത്തെ തരുണീമണിയില്‍ ആകൃഷ്ടനായി ഒളിപ്പീരുനടത്തുന്നവനെന്നു ലേഡീസ്  ഹോസ്റ്റലില്‍ ഒരു അഭ്യുഹം നടക്കുന്നുണ്ടെങ്കിലും അതിനെ വകവെക്കാതെ മനസ്സിനെ താളാത്മകമായി നിയന്ത്രിക്കുന്ന നൈനാര്‍ .
"റഹീസ് പറയുന്നപോലെ ഞമ്മക്ക്  LH ലേ സര്‍ട്ടിഫിക്കറ്റ് കുപ്പത്തൊട്ടിയിലെ  സര്‍ട്ടിഫിക്കറ്റിനു തുല്യാടാ ഷീതീ...."

               * * * * * * * * * * * * * * * * * * * *

അന്ന്  യുനിവേഴ് സിറ്റി എക്സാമും കഴിഞ്ഞു MH ല്‍ എല്ലാവരും ഒത്തുകൂടി .മിഷ് ഖാത്ത്  അവിടെ തന്റെ കഥകളുടെ ഭാണ്ടക്കെട്ടുകള്‍ അഴിച്ചു ."സ്നേഹിച്ച പെണ്ണ് ഭര്‍ത്താവിനൊത്ത് ഒരു കൊച്ചുവയറും ചുമന്നു നടന്നു പോകുമ്പോള്‍ ,ബാപ്പാന്റെ ബേക്കറിയില്‍ ലടുവും ജിലേബിയും നോക്കി പിള്ളേര്‍ വായില്‍ വെള്ളമൊലിപ്പിക്കുന്നപോലെ ഒലിപ്പിക്കാന്‍ വിധിക്കപ്പെട്ട മിഷ് ഖാത്ത്  ......
"ഡാ നൈനാരെഒരു കുപ്പി പൊട്ടിക്ക് ..... എനിക്കിന്ന് കുടിച്ചര്‍മാദിക്കണം "   മിശ്ഖത്തിന്റെ പ്രണയത്തിനു റീത്ത്  വെക്കാന്‍ ചങ്ങാതിമാര്‍ തമ്മില്‍ മത്സരം നടന്നു .
ഇനി ഷിതന്റെ ജീവിതത്തിലേക്കൊരെത്തിനോട്ടം ....
ഗ്രാമീണ സൗന്ദര്യത്തെ തഴുകി സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഷിതിനു തന്റെ വേദനകള്‍ മറ്റുള്ളവരില്‍ കുത്തിവെക്കാന്‍ അത്ര താത്പര്യമില്ലെന്ന്  തോന്നുന്നു .
നൈനാരിന്റെ കഥകള്‍ അതവന്റെ കൃതികളായി അനുവച്ചകരിലെക്കെതും .അത് വരെ വെയിറ്റ് ചെയ്തെ തീരു..........

               * * * * * * * * * * * * * * * * * * * *
കന്നൂരിന്റ്റ് ഹൃദയത്തില്‍ എന്നും ചോരപ്പാടുകള്‍ ഉണങ്കാതെ കിടപ്പുണ്ട് .അത് പൊട്ടന്റെ കാലം മുതലേ ഉള്ളത് തന്നെ .ആരായിരുന്നു പൊട്ടന്‍ ?? ചോദ്യം നൈനാരിനോടനെങ്കില്‍ അവന്‍ പറയും അത് ഞാന്‍ തന്നെ എന്ന് .."ഇന്നിന്റെ നൊമ്പരം നെഞ്ചിലെട്ടി  കോമാളിയായി ചമഞ്ഞു നടന്നു കണ്ണും കരളും നശിപ്പിക്കപ്പെട്ട പൊള്ളുന്ന തീയിലമര്‍ന്ന തീപ്പൊട്ടന്‍ "
        അതായിരുന്നു നൈനാരിന്റെ സ്വപ്നം ,തീപ്പൊട്ടന്‍ എന്നാ നാടകം ,അതൊന്നു വെടിയിലെത്തിക്കണം സംവിധാനവും തിരക്കഥയും നൈനാരിന്റെത് തന്നെ .അരങ്ങു കൊഴുപ്പിക്കാന്‍ ഷിതിനും  മിശ്ഖതും രഹീസും .എല്ലാവരുമുണ്ട്‌
എഞ്ചിനീയറിംഗ് കലെഗിന്റെ വേദികളില്‍ ഇതുപോലൊരു നാടകം ഇത് വരെ അവതരിപ്പിച്ചിട്ടില്ല
    ആരായിരുന്നു പൊട്ടന്‍ ??? മുഖം മൂടിയനിഞ്ഞു അഭിനയിച്ച നടന്‍ ആരായിരുന്നു ??
അതെ അത് നൈനാരയിരുന്നു ജീവിതം പോട്ടനില്‍ ആവാഹിച്ചു അവന്‍ ഉറഞ്ഞു തുള്ളി .ജീവിതത്തില്‍ മുഖപടം മാത്രമാണിഞ്ഞു ശീലിച്ച അവന്‍ വേദിയില്‍ പൊട്ടന്റെ മുഖപടവും അണിഞ്ഞു ,അലരിക്കൊണ്ടാവാന്‍ വേദിയില്‍ താന്ധവമാടി. തീപ്പോട്ട്നായി തീയില്‍ എരിഞ്ഞടി.
  അന്നവന്‍ നടനല്ലതായി,കഥാപാത്രം മാത്രമായി .തലാക്യ്ഹമകമായ ചുവടുകള്‍ അവനില്‍ നിന്ന് മാറ്റം ചെയ്യപ്പെട്ടു .അവനു തലം നഷ്ടമായി .
      നാടകം അവസാനിപ്പിച്ചപ്പോള്‍ കാണികളില്‍ കരഖോഷം മുഴങ്ങി .സദസ്സ് അത്ഭുത പരവശരായി .നൈനാരിനെ വരിപ്പുനരാന്‍ ഷിതിനും മിശ്ഖതും രഹീസും ഓടി .
      ഇല്ല ,നായനാര്‍ അവിടെയെങ്ങുമില്ല .മൊബൈല്‍ സ്വിച്ച് ഓഫ്‌ ആന്നു .

               * * * * * * * * * * * * * * * * * * * *
 
ഡയറി ക്കുറിപ്പ്‌ ഭദ്രമായി  ഞാനവിടെ വച്ചു."ഇന്നാ ലില്ലാഹ്"രഹീസ് തു മാത്രം മന്ദ്രിക്കുന്നു .എന്തോ ഒരാപ്പത്തു സംഭവിച്ചിരിക്കുന്നു .
"നൈനാരിന്റെ കൃതികളില്‍ പലപ്പോഴും കത്തി ചൂളാന്‍ സോക ഗാനം പാടാറുണ്ട് ,അതിന്നും ...........പള്ളിക്കാട്ടില്‍ ചിലച്ചു കൊണ്ടിരിക്കുന്നു .
           അതെ താളം നഷ്ടപ്പെട്ട നൈനാരിന്റെ ചേതനയറ്റ ശരീരം കാണാന്‍ ഞാനും ശിതിനോപ്പം ചേര്‍ന്നു.തീപ്പൊട്ടന്‍ തെയ്യവുമായി പുനര്‍ജനിച്ചപ്പോള്‍ KT     റോഡില്‍ ബൈക്കുമാറിഞ്ഞു  ചോരപ്പുഴയോഴുക്കി നായനാര്‍ ആ ഇരുണ്ട ആകാശത്തേക്ക് നീര്മിഴികളോടെ  നോക്കി. .......ആ കന്നീര്തുള്ളികളുടെ ബാക്കി പത്രം ഞാന്‍ ശിതിനെയും രഹീസിന്റെയും കണ്ണുകളില്‍ കാണുന്നുവെള്ളപുതച്ചു ശാന്തനായി  ഉറങ്ങുന്ന നായനാര്‍ താളം നിലച്ച ചുവടുകള്‍ പടിഞ്ഞാറേക്ക്‌ നീട്ടി അകലുമ്പോള്‍ എന്റെ രണ്ടു കണ്ണുകളും അടഞ്ഞു പോകുന്നു.വീണ്ടും ഞാന്‍ ചങ്ങല ക്കെട്ടില്‍ അകപ്പെട്ടത് പോലെ.

 

                                                                                                  

തിങ്കളാഴ്‌ച, ജൂലൈ 25, 2011

അകലെ ആകാശം......

-അവന്തിക -


ഭാഗം1


അകലെ ആകാശത്ത് സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. സൂര്യപ്രഭയാല്‍ കടല്തീരമാകെ സ്വര്‍ണവര്‍ണം പൂണ്ടിരിക്കുമ്പോഴും ശ്യാമിന്റെ മുഖം കാര്‍മേഘങ്ങളാല്‍ മൂടിയിരുന്നു. അതെ ഇന്ന് മായയുടെ വിവാഹമാണ്...മായ, താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍  സ്നേഹിച്ച പെണ്‍കുട്ടി. ജന്മം നല്‍കിയ മാതപിതകളെക്കാളും കൂടെപ്പിറന്ന സഹോദരനെക്കളും താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടി, ഇന്ന് മറ്റാരുടെയോ ആയിരിക്കുന്നു. പോക്കെറ്റില്‍ കരുതിയ കല്യാണ കത്ത് ശ്യാം എടുത്ത് നിവര്‍ത്തി നോക്കി. "maaya wedds aakash"  ആ വരികള്‍ അവനു സഹിക്കാവുന്നതിലും ഏറെ ആയിരുന്നു. പലവട്ടം ഒരു തുണ്ട് പേപ്പറില്‍ അവന്‍ എഴുതിയിട്ടുള്ളതാണ് "shyam wedds maaya"  എന്ന്. പക്ഷെ ആ ആഗ്രഹം ആരും അറിഞ്ഞില്ല......മായ പോലും!!
college ലെ ആദ്യ ദിനം ഇന്നെലെയെന്നത് പോലെ ശ്യാം ഓര്‍ത്തു. മായയെ ആദ്യമായ് കണ്ടത് അന്നാണ്. ഒറ്റ നോട്ടത്തില്‍ത്തന്നെ വല്ലാത്ത ഒരു ആകര്‍ഷണീയത മായയോട് തോന്നിയിരുന്നു. പക്ഷെ അവളോട് ഒന്ന് മിണ്ടാന്‍ ഒരാഴ്ചയോളം സമയം  എടുത്തു. അപ്പോഴേക്ക് ക്ലാസ്സില്‍ എല്ലാര്ക്കും ശ്യാമിനെ നല്ല പരിചയമായിരുന്നു. കാരണം ആദ്യ ദിവസംതന്നെ തന്റെ സ്വഭാവം കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ചിരുന്നു ശ്യാം.ഇത് നേരവും തിരക്കായിരുന്നു ശ്യാമിന്. ഓടി നടന്നു എല്ലാവരെയും എന്നും സഹായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഹീറോ ആയിരുന്നു ശ്യാം.ഫൈനല്‍ year ലെ    പെണ്‍കുട്ടികള്‍ പോലും ആരാധനയോടെയാണ് ശ്യാമിനെ നോക്കികൊണ്ടിരുന്നത്.ആ ആരാധന മയക്കും ശ്യാമിനോട് ഉണ്ടായിരുന്നു.പക്ഷെ അവള്‍ അത് പ്രകടിപ്പിച്ചില്ല.ഈ പ്രായത്തില്‍ ഉണ്ടാകുന്ന ഒരുതരം fascination മാത്രമാകാം അത് എന്ന് അവള്‍ക്കു തോന്നി.എന്നാല്‍ അവനെ കാണും തോറും മനസ് കടിഞ്ഞാണില്ലാത്ത കുതിരെപ്പോലെ   
 ഓരോന്നും സ്വപ്നം കാണുകയായിരുന്നു.ഇത് വെറും fascination അല്ലെന്നു മനസിലായപ്പോള്‍ മനസ്സിനെ പറഞ്ഞു മനസ്സില്ലക്കാനുള്ള ശ്രമമായി.
     അതിനിടെ അവര്‍ കോളേജിലെ ഒന്നാം വര്ഷം പൂര്‍ത്തിയാക്കി.അതിനിടെ ശ്യാം മായയെപ്പറ്റി പഠിക്കുകയായിരുന്നു.അവളുടെ അച്ഛന്‍ ഒരു ഗവര്‍മെന്റ് ഉദ്യോഗസ്തനാനെന്നും.അവള്‍ക്കു ഒരു അനുജത്തിയാണ് ഉള്ളതെന്നും ഒക്കെ പല വഴിയിലൂടെ ശ്യാം ചോദിച്ചറിഞ്ഞു.വല്ലാത്ത ഒരു ആകര്ഷനീയതയായിരുന്നു മായയുടെ കണ്ണുകള്‍ക്ക്‌.രണ്ടു നക്ഷത്രങ്ങളാണ് അവളുടെ കണ്ണുകളില്‍ തിളങ്ങുന്നതെന്ന് ശ്യാമിന് തോന്നി.എന്തായ്യാലും തന്റെ പ്രണയം അവളോടെ പറയാന്‍ നേരമായിട്ടില്ലെന്നു ശ്യാമിന് തോന്നി.കാരണം ഒരു സര്‍ക്കരുധ്യോഗസ്തന്റെ  മകള്‍ ഒരു കര്‍ഷകന്റെ മകനെ പ്രണയിക്കുക എന്നത് അത്ര പ്രായോഗികമല്ല.അതും മായയെ പോലുള്ള ഒരു പെണ്‍കുട്ടി.അതൊക്കെ സിനിമയില്‍ മാത്രമേ നടക്കു.ഇത് സിനിമയല്ല ജീവിതമല്ലേ.ജീവിതം സിനിമ കാണും പോലെ എളുപ്പമല്ല എന്ന് ശ്യാമിന് നല്ല ബോധ്യമുണ്ടായിരുന്നു.ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കുറച്ചു കൂടെ  practical ആണ്.ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ എന്ന വാക്ക് കേട്ടാല്‍ കണ്ണുമടച് തിരിച്ചും പ്രേമിക്കാന്‍ വരെ കിട്ടില്ല.പയ്യന് നല്ല വിദ്യഭാസമുണ്ടോ,നല്ല ജോലിയുണ്ടോ എന്നൊക്കെ നോക്കിയേ അവര്‍ എസ് മൂളുകയുള്ളൂ  ...... എല്ലാവര്ക്കും ഭാവി നോക്കിയല്ലേ പറ്റു.അതുകൊണ്ട് പഠിച്ചു    നല്ല ജോലിയൊക്കെ നേടിയിട്ടു മതി തന്റെ പ്രണയം അവളോട് പറയുന്നത് എന്ന് തന്നെ ശ്യാം തീരുമാനിച്ചു.
       പക്ഷെ അവള്‍ക്കു തന്നോട് എന്തെങ്ങിലും താല്പര്യം ഉണ്ടോ എന്നറിയാന്‍ ശ്യാമിന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.ഇത്രയും നാളത്തെ പെരുമാറ്റത്തില്‍ ഒരു ഇഷ്ടക്കുറവ് അവള്‍ കാണിച്ചിട്ടില്ല അതുപോലെതന്നെ ഇഷ്ടവും.അതൊക്കെ അറിയാനുള്ള ഏക വഴി സുഹൃത്തുക്കളായിരുന്നു.കൂട്ടത്തില്‍ കൂടുതല്‍ അടുപ്പമുള്ള വിനീതിനോദ് കാര്യം അവതരിപ്പിച്ചു.അവന്‍ ആദ്യം ഒക്കെ  തമാശയായ് എടുത്തു എങ്കിലും ശ്യാമിനെ നന്നായി അറിയാവുന്ന അവനു കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ അധികം  നേരം വേണ്ടി വന്നില്ല.വിനീതും മായയും ഒരേ സ്കൂളില്‍ ആയിരുന്നു പഠിച്ചത്.അതുകൊണ്ട് മായയെ വിനീതിന് നന്നായി അറിയാമായിരുന്നു.
"അളിയാ നീ പേടിക്കെന്ടെടാ അവള്‍ നല്ല കുട്ടിയാ...എനിക്ക് ഉറപ്പാണ്    അവള്‍ക്ക് ആരോടും അങ്ങനെയൊരു  ഇഷ്ടം ഒന്നുമില്ല .
 അത് കേട്ടപ്പോള്‍ വലിയ സമാധാനമായ് ശ്യാമിന്...
അങ്ങനെ ഫെബ്രുവരി 14 : പ്രണയ ദിനം വന്നെത്തി .കോളേജ് മുഴുവന്‍ വലിയ ആഘോഷമായിരുന്നു ആ ദിവസം.പലരുടെയും പ്രണയം പൂവണിയുന്ന ദിവസം.മായയും കാത്തിരുന്നു ശ്യമില്‍ നിന്നും ആ വര്‍ത്തമാനം കേള്‍ക്കാന്‍.പക്ഷെ അവള്‍ ആഗ്രഹിച്ചത് പോലെ ശ്യാം ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല അന്ന് മായയോട് ശ്യാം ഒന്നും സംസാരിച്ചതെയില്ല.അവന്‍ മറ്റുള്ള  പെണ്‍കുട്ടികളുമായി സംസാരിചിരിക്കുകയായിരുന്നു ആ ദിവസം മുഴുവന്‍.മായയ്ക്ക് ശരിക്കും വിഷമം തോന്നി,ശ്യാം എന്റെ ആരും അല്ലാലോ പിന്നെന്തിനാ  ഇങ്ങനെ വിഷമിക്കുന്നത്...പാടില്ല എന്ന് അറിഞ്ഞിട്ടും ഞാന്‍ എന്ദിന ഓരോന്നും മോഹിക്കുന്നത്....ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.....ഒന്ന് മാത്രം അവള്‍ക്കു അറിയാം ഒരുപാട് ഇഷ്ടംമാണ് എനിക്ക് ശ്യാമിനെ....വേണ്ട പാടില്ല ഞാന്‍ ഇനിയും  ഇങ്ങനെ ചിന്തിച് കൂട്ടിയാല്‍ ഒന്നും നടക്കില്ല,ഞാന്‍ ആരെയും ഇഷ്ടപ്പെടാന്‍ പാടില്ല.അന്ന് രാത്രി താനേ അവള്‍ തീരുമാനിച്ചു,വെറുതെ ഓരോന്നും മോഹിച്ചിട്ടു അത് കിട്ടാതാകുമ്പോള്‍ കരഞ്ഞു തീര്‍ക്കെണ്ടാതല്ല രന്റെ ജീവിതം.നന്നായി പഠിക്കണം,പഠിച്ച ജോലിയാക്കി അച്ഛനേം അമ്മയേം നോക്കണം.അതൊന്നും അത്ര എളുപ്പമായിരുന്നില്ല മായയ്ക്ക്.കാരണം പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ശ്യാമായിരുന്നു.ഒരിക്കലും ശ്യാമില്‍ നിന്നും സ്നേഹത്തോടെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല.പക്ഷെ എപ്പോഴോ തോന്നിപ്പോയി തനിക്ക് അവനോടെന്ന പോലെ അവനും തന്നോട സ്നേഹമാണെന്ന്......ഇനി അവനെ മറന്നേ തീരു....മായ തീരുമാനിച്ചു.
              ഈ സമയം ശ്യാമിന്റെ മനസ് നിറയെ മായയായിരുന്നു.ഇന്ന് അവള്‍ അറിയാതെ എത്ര നേരമാണ് താന്‍ അവളെ നോക്കിയിരുന്നത്.അവളുടെ ചിരിയും  ആ നക്ഷത്ര കണ്ണുകളും എത്ര നേരം നോക്കിയിരുന്നാലും മതിവരില്ല.ഇന്ന് ഫെബ്രുവരി 14 ആയതിനാല്‍ കോളേജില്‍ കാമുകി കാമുകന്മാരുടെ ഒരു പടയായിരുനു.പ്രേമിക്കാന്‍ ഒരു ദിനം.സ്നേഹിക്കുന്നവര്‍ക്ക് എന്നും സ്നേഹത്തിന്റെ ദിനമാണ്....അതിനായി ഒരു പ്രത്യേക ദിനം....ശരിക്കും വിഡ്ഢിത്തം  തന്നെ.അതെ ഇന്നാണ് ശരിയായ വിഡ്ഢിദിനം.
               അങ്ങനെ രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും കടന്നു പോയി.ഇനി ആകെ ഒരു മാസം.അതുകഴിഞ്ഞാല്‍ ഓരോര്തരും ഓരോ ഇടത്ത്‌.അതിനിടെ ക്യാമ്പസ് ഇന്റെര്‍വ്യുയില്ലൂടെ ശ്യാമിന് ജോളി കിട്ടുന്നു.താന്‍ ആഗ്രഹിച്ചത് പോലെ എല്ലാം നടത്തി തന്നതിന് ശ്യാം ദൈവത്തോട് നന്ദി പറയുന്നു.പക്ഷെ ഒരു ഭാഗത്തൂടെ സകല സൌഭാഗ്യങ്ങളും നല്‍കുമ്പോള്‍ മരുഭാഗത്തൂടെ ആ സൌഭാഗ്യങ്ങള്‍ അവന്‍ ആര്‍ക്കു വേണ്ടി കരുതി വെച്ചോ അവളെ  ദൈവം  അവനില്‍  നിന്നും അകറ്റി.ഇനി ഒരിക്കലും അടുക്കം വയ്യാത്ത വിധം.
                അവസാനത്തെ examinu  എല്ലാവരും കോളേജില്‍ എത്തി.ശ്യാമിന് ജോലി കിട്ടിയ കാര്യം മായ സുഹൃത്തുക്കളില്‍ നിന്നും അറിയുന്നു.അത് അവള്‍ക്കു സന്തോഷം നല്കിയെങ്ങിലും കൂടുതല്‍ സന്തോഷിക്കാന്‍ അവള്‍ക്കായില്ല.കാരണം അപ്പോഴേക്കും അവളുടെ കല്യാണം നിശ്ചയിച്ചിരുന്നു.വീട്ടില്‍ ആരോടും എതിര്‍പ്പ് പറഞ്ഞില്ല.
പക്ഷെ അവസാന നിമിഷം വരെ മായ വിശ്വാസം വിട്ടില്ല.തന്റെ വിവാഹം നിശ്ചയിച്ച കാര്യം ശ്യാമിനോട് പറയാന്‍ തന്നെ മായ തീരുമാനിച്ചു.ഇതാണ് അവസാന അവസരം.തന്നോട എന്തെങ്കിലും ഒരു ഇഷ്ടം ഉണ്ടെങ്കില്‍  അവന്‍ ഇന്ന് എന്നോട് പറയും....അങ്ങനെ  വിശ്വസിക്കാനായിരുന്നു അവള്‍ക്ക് ഇഷ്ടം.ഇത്രയും നാള്‍ മനസ്സില്‍ സൂക്ഷിച്ച ഇഷ്ടം മായയോട് തുറന്നു പറയാന്‍ കാത്തിരിക്കുകയായിരുന്നു ശ്യാമും.അങ്ങനെ അവര്‍ തമ്മില്‍ കണ്ടുമുട്ടി.
    "മായ ഞാന്‍ തന്നെ തിരക്കി നടക്കുകയായിരുന്നു"
           ഞാനും....ഞാനും ശ്യാമിനെ തിരക്കുകയായിരുന്നു....
   "താനെന്തിനാ എന്നെ തിരക്കിയെ?"
അത് പിന്നെ.......ആദ്യം ശ്യാം പറയു....
"ലേഡീസ്  ഫസ്റ്റ് എന്നല്ലേ അതുകൊണ്ട് ഇയാള്‍ പറ..."
   ശരി പറയാം.....ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞു....ഇനി തന്നോടെ പറയാനുള്ളൂ....എന്റെ engagement ആണ് വരുന്ന ഞായറാഴ്ച...താന്‍ വരണം....
ശ്യാം തകര്‍ന്നു പോയി....ചുറ്റും നിശബ്ദദ....
        ശ്യാം എന്താ മിണ്ടാതെ....വരില്ലേ?.......
               "ഉം വരാം"
അല്ല തനിക്കെന്ത പറയനുണ്ടയത്.....?
ശ്യാം    ആദ്യം ഒന്ന് പതറി ....പിന്നെ പറഞ്ഞു....."അത്....ഇത് തന്നെ ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞിട്ട് താന്‍ എന്താ ഈ കാര്യം എന്നോട് പറയാഞ്ഞത് എന്ന് ചോദിയ്ക്കാന്‍ വരികയായിരുന്നു".
     മായയും തകര്‍ന്നു പോയി.....പക്ഷെ ഒന്നും മിണ്ടിയില്ല......എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു....ഇനി വിധിച്ചത് എന്താണോ അതുമായി പൊരുത്തപ്പെടുക തന്നെ .......മായ തകര്‍ന്ന ഹൃദയവുമായി തിരിച്ച നടന്നു.തകര്‍ന്ന ഹൃദയുവുമായി ശ്യാം അവളെ യാത്രയാക്കി.
       പിന്നില്‍ നിന്നും ഒരു വിളി പ്രതീക്ഷിച് മായ നടന്നു.പക്ഷെ ശ്യാം തിരിഞ്ഞു നോക്കിയത് പോലുമില്ല.എങ്ങനെ നോക്കും....ഹൃദയം പൊട്ടി കരയുകയായിരുന്നു ശ്യാം....ആ നേരത്താണ് വിനീത് അവടെയെതിയത്.
 "എന്താടാ നിനക്ക് പറയാമായിരുന്നില്ലെ ഇഷ്ടമാണെന്ന് "
    പടില്ലെട.....എന്റെ ഇഷ്ടം അവളെ വേദനിപ്പിക്കാന്‍ വേണ്ടിയാവരുത്.ഞാന്‍ ഒരുപാട് വൈകിപ്പോയെട ....നമ്മള്‍ ആഗ്രഹിച്ചതൊക്കെ നമുക്ക് കിട്ടില്ലല്ലോ.....എല്ലാം മറക്കണം....
"പിന്നെന്തിനാ  നീ കരയുന്നത്?"
     ഇല്ലെട ഞാന്‍ ഇനി കരയില്ല.....വാ നമുക്ക് പോകാം...
        അന്ന് രണ്ടുപേരും ഉറങ്ങിയില്ല.ജീവിതത്തില്‍ പലപ്പോഴായ് കരഞ്ഞു തീര്‍ക്കേണ്ടത് ഒരു രാത്രി കൊണ്ട് കരഞ്ഞു തീര്‍ത്തു...മായയുടെ കല്യാണ നിശ്ചയത്തിനു  ശ്യാം പോയില്ല.കാരണം അത് കാണാനുള്ള മനക്കരുത്ത് അവനുണ്ടയിരുന്നില്ല.....മായയുടെ വീട്ടില്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു.കിട്ടാവുന്നതില്‍ ഏറ്റവും നല്ലേ ബന്ധം.28 ആം
   വയസ്സില്‍ തന്നെ നല്ല ഡോക്ടര്‍ എന്ന് പേര് കേട്ട ഡോക്ടര്‍ ആകാശ്..പാരമ്പര്യമായി നല്ല സമ്പത്തുള്ള കുടുംബക്കാര്‍.ഇതില്‍പ്പരം സന്തോഷം ഇനിയെത് വേണം....
        കല്യാനത്തിയതി തീരുമാനിച്ചു.പ്രഴ്ച മുന്‍പ്‌ തന്നെ ക്ഷനിക്കെണ്ടാവരെയൊക്കെ ക്ഷണിച്ചു.കൂട്ടത്തില്‍ ശ്യാമിനെയും.തീര്‍ച്ചയായും വരണം എന്ന അടിക്കുറിപ്പോടെ.....ക്ലാസ്സില്‍ എല്ലാവരെയും വിളിക്കണം എന്ന് മായയുടെ അച്ഛന് നിര്‍ബന്ധമായിരുന്നു....മായയുടെ കല്യാണക്കുറിമാനം കയ്യില്‍ കിട്ടിയപ്പോള്‍ പോവണം എന്ന് കരുതി തന്നെയാണ് വീട്ടില്‍ നിനും ഇറങ്ങിയത്.പക്ഷെ അതിനു കഴിഞ്ഞില്ല.മായയുടെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കാണാനുള്ള ചന്ഗുരപ്പു ശ്യാമിന് ഉണ്ടായിരുന്നില്ല.എന്നാലും മായ നീ എന്റെ സ്നേഹം മനസ്സിലാകിയില്ലല്ലോ...അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഒരിക്കല്‍ പോലും താന്‍ തന്റെ സ്നേഹന്‍ അവള്‍ക്കു മുന്നില്‍ പ്രകടിപീചിട്ടില്ല.അത് മനപ്പോര്‍വമായിരുന്നു....മറ്റുള്ളവര്‍ തന്റെ ഈ ഇഷ്ടം അറിയരുത് എന്നത് കൊണ്ട് മാത്രമായിരുന്നു അത്.പക്ഷെ സ്നേഹം പ്രകടിപ്പിക്കനുല്ലതാണ് എന്ന് മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി..അതുകൊണ്ട്തന്നെ ജീവിതത്തില്‍ ആഗ്രഹിച്ചത് നഷ്ടമായിരിക്കുന്നു.മായ എന്ന പെണ്‍കുട്ടി തനിക്ക് വിധിച്ചതല്ലെന്ന സത്യം അംഗീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ശ്യാം.നേരം ഏറെ വൈകിയിരിക്കുന്നു.കടലിനെയും കരയും ഇരുട്ട് വിഴുങ്ങിരിക്കുന്നു.ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ദിനത്തിന് അന്ത്യമായിരിക്കുന്നു...............

അകലെ ആകാശം......

-അവന്തിക -

ഭാഗം 2
           15
 വര്ഷം കഴിഞ്ഞിരിക്കുന്നു.................തികഞ്ഞ ഒരു പത്രപ്രവര്‍ത്തകനായി ന്യുടല്‍ഹിയില്‍ കഴിഞ്ഞു വരികയായിരുന്ന ശ്യാമിന് ഒരു ലേഘനം തയ്യാറാക്കാനുള്ള അവസരം കിട്ടുന്നു.സ്ത്രീ തടവുകാരെപ്പറ്റിയും, അവരുടെ ജീവിതത്തെപ്പറ്റിയും, അവരെ കുട്ടവളികലാക്കിയ കാരണങ്ങളെപ്പറ്റിയും, അവര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും പത്രത്തിന് ഒരു റിപ്പോര്‍ട്ട്‌ നല്‍കണം. 2 മാസം സമയം ഉണ്ട്.ഇന്ത്യയിലെ എല്ലാ പ്രധാന ജയിലുകളും സന്ദര്‍ശിക്കണം.വളരെ താല്പര്യത്തോടെയാണ്  ശ്യാം  ആ ഉധ്യമത്തിനു തയ്യാറായത്.ആദ്യം കേരളം തന്നെ ആവാമെന്ന് കരുതി.പല ജയിലുകളും സന്ദര്‍ശിച്ചു.എല്ലാ സ്ത്രീകള്‍ക്കും പറയാനുള്ളത് ഒരേ പോലുള്ള കഥകള്‍...അവരൊക്കെ ചോദിച്ചതും ഒരേ ചോദ്യമായിരുന്നു.സ്വന്തം മാനം കാക്കാന്‍ കൊല്ലുകയല്ലാതെ എന്ത് ചെയ്യും.ശരിയാണ് കേരളത്തില്‍ ഇന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൂടി വരികയാണ്.
         സാക്ഷരതയില്‍ ഏറ്റവും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം സ്ത്രീപീടനം തന്നെയാണ്..സ്ത്രീ അമ്മയാണ്,ദേവിയാണ് എന്നൊക്കെയാണ് നമ്മള്‍ പഠിച്ചു  വളര്‍ന്നത്.എന്നാല്‍ ഇന്നത്തെ സമൂഹത്തിനു സ്ത്രീ വെറും ചരക്കാണ്‌,അവളുടെ മാനത്തിന് ഇന്നി യാതൊരു വിലയും ഇല്ല.വിവേകം നഷ്ടപ്പെട്ട മനുഷ്യവര്‍ഗം കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ മുഴുവന്‍ സ്ത്രീകള്‍ക്ക് നേരെയാണ്.ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം.നേരം ഇരുട്ടിയാല്‍ ഓരോ പെണ്‍കുട്ടിയും നെട്ടോട്ടമാണ്.പെണ്‍കുട്ടികള്‍ വീട്ടില്‍ എത്താന്‍ ഒരു നിമിഷം വൈകിയാല്‍ നമ്മുടെ അമ്മമാരുടെ നെഞ്ചില്‍ തീയാണ്.ചുറ്റും കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുകയാണ് പുരുഷവര്‍ഗം.നമ്മുടെ പെങ്ങന്മാര്‍ക്കു സഞ്ചാര  സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു.പോതുഗതഗതതെപ്പോലും വിശ്വസിക്കാനാവാത്ത അവസ്ഥ.ട്രെയിനില്‍ പോലും നമ്മുടെ സഹോദരിമാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.ജനിച്ച വീഴുന്ന കുഞ്ഞിനെപ്പോലും  കാമവെറിയോടെ  നോക്കുന്ന ചെകുത്താന്‍മാര്‍........................അമ്മയെന്നോ,പെങ്ങളെന്നോ,മകളെന്നോ,ചെറുമകളെന്നോ  വേര്‍തിരിവില്ലാത്ത മൃഗങ്ങള്‍.....ഇല്ല മൃഗങ്ങള്‍ പോലും ഇത്രയും ക്രൂരത കാട്ടിയ ചരിത്രമില്ല.
    എങ്ങും എവിടെയും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപെടാം എന്ന ഭയമാണ് ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ക്ക്.സ്വന്തം വീട്ടില്‍ പോലും നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല.ഒരട്ടതും എത്താത്ത അന്വേഷണങ്ങള്‍....പരസ്പരം പഴി ചാരുന്ന രാഷ്ട്രീയ നേതാക്കള്‍....സ്വയം രക്ഷയ്ക്ക് ഇന്ന് നമ്മുടെ പെങ്ങന്മാര്‍ കഠാര ഏന്തി നടക്കേണ്ടുന്ന സ്ഥിതിയാണ്  ദൈവത്തിന്റെ സ്വന്തം നാട്ടില്‍.ഇന്ന് ഏതു  പത്രം എടുത്താലും കാണുന്നത് പീഡന വാര്‍ത്തകള്‍ മാത്രം.പാലേരി മാണിക്യം മുതല്‍ പറവൂര്‍ പീഡനം വരെ എത്തി നില്‍ക്കുന്നു പീഡന പരമ്പരകള്‍.ഇതിലൊക്കെ ശിക്ഷിക്കപ്പെട്ടതാവട്ടെ ചുരുക്കം ചിലരും.ഇത് തന്നെയാണ് ഇവറ്റകള്‍ക്കുള്ള  പ്രോത്സാഹനവും.കണ്ടില്ലേ നമ്മുടെ സഹോദരി സൗമ്യയെ കൊന്ന ആ മനുഷ്യമൃഗത്തിന് മുംബൈയില്‍ നിന്നാണ് വാദിക്കാന്‍ വക്കീല്‍ വന്നിരിക്കുന്നത്...........അതെ കേരളത്തില്‍ എന്തുമാകാം...അല്ലെങ്ങില്‍ ആ മൃഗത്തെ എന്നേ ശിക്ഷിക്കണമായിരുന്നു .... ....പെണ്‍കുട്ടികള്‍ക്ക് നേരെ മാത്രമല്ല ഇന്നിതാ  പീഡനത്തിനു ഇരയാകുന്നവരില്‍ ആണ്‍കുട്ടികളും  പെടുന്നു.....
ദ്രൌപതിയുടെ മാനം കാക്കാന്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ അവതരിച്ച നാട്ടില്‍.......വനവാസ സമയത്ത് മുന്നില്‍ രാമനും പിന്നില്‍ ലക്ഷ്മണനും നടന്നു സീതയെ പരിരക്ഷിച്ച അതെ നാട്ടിലാണ് ഇന്ന് സ്ത്രീകള്‍ സ്വന്തം മാനതിനായ് കേഴുന്നത്.....ഇനിയെങ്ങിലും നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും മുറവിളികള്‍ നാം കേള്‍ക്കെടിയിരിക്കുന്നു....അല്ലെങ്ങില്‍ നമ്മുടെ നാട് വെറും ഒരു ഭ്രാന്തലയമായിപ്പോകും .....
                   സ്ത്രീ വെറും ചരക്കല്ല...നിനക്ക് ജന്മം നല്‍കിയ മാതാവാണ്,നിന്റെ കൂടെ ജനിച്ച സഹോദരിയാണ്,നിന്റെ ഏറ്റവും പ്രിയപ്പെട്ട നിന്റെ കൂട്ടുകാരിയാണ്‌,നിന്റെ എല്ലാമായ നിന്റെ പ്രണയിനിയും  നിന്റെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കേണ്ട നിന്റെ  ഭാര്യയും ആണ്,നിനക്ക് പിറക്കാനിരിക്കുന്ന പുത്രിയാണ്.......അവളും നിന്നെപ്പോലെ എല്ലാ വികാരങ്ങളും ഉള്ള ദൈവത്തിന്റെ സൃഷ്ട്ടിയാണ് ........
              റിപ്പോര്‍ട്ടിന്റെ ഏകദേശ രൂപം തയ്യാറായിരിക്കുന്നു.ഇനി ഒരു ജയില്‍ കൂടെ സന്ദര്ഷിക്കനുണ്ട്.രാവിലെ അവിടേക്കാണ് യാത്ര .രാവിലെതന്നെ ജോലി  തുടങ്ങി.ജയിലില്‍ എത്തിയപ്പോള്‍ വാര്‍ഡന്‍ എല്ലാ സഹായവും ചെയ്യാം എന്നേറ്റു.അവര്‍ക്ക് പറയാനുള്ളതും ഒരേയൊരു കാര്യമായിരുന്നു...മിക്കവാറും ഇവിടെ എതെണ്ടാവരായിരുന്നില്ല .ഒരു നിമിഷത്തെ തെറ്റാണു പലരെയും ഇവിടെ എത്തിച്ചത്......
"മിസ്റ്റര്‍ ശ്യാമിനെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റിയ ഒരാളുണ്ട്.....നിങ്ങള്‍ ഇവിടെയിരിക്ക്...ഞാന്‍ ഇപ്പോള്‍ വരാം  "......
    പത്തു മിനിട്ടിനകം വാര്‍ഡന്‍ തിരിച്ച വന്നു...കൂടെ ഒരു മെലിഞ്ഞ സ്ത്രീയും.....വേഷം കണ്ടപ്പോള്‍ ആ ജയിലിലെ അന്തെവാസിയാനെന്നു  മനസ്സിലായി.........അവര്‍ അടുത്തേക്ക് വരും തോറും ശ്യാമിന്റെ ഹൃദയമിടിപ്പ്  കൂടാന്‍ തുടങ്ങി .ആ സ്ത്രീയെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്.....പക്ഷെ എവിടെ???...
       അവര്‍ അടുതെതിയിരിക്കുന്നു....
                      "മിസ്റ്റര്‍ ശ്യാം ഇത് മായ......."
മായ.......ആ പേര് ശ്യാമിന്റെ  ഹൃദയത്തില്‍ എവിടെയോ ഒരു മുറിവുണ്ടാക്കി..........മായ....മായ മാധവന്‍...........ശ്യാം ഉരുവിട്ടൂ
അപ്പോഴാനാണ് മായ തല പൊക്കി നോക്കിയത്....."ശ്യാം".......
    രണ്ടു  പേരും ഒരുപാട് നേരം ഒന്നും മിണ്ടാതെ നോക്കി നിന്നൂ....
അല്ലെ നിങ്ങള്‍ പരിച്ചയക്കരാണോ ?
ഉത്തരം പറഞ്ഞത്  ശ്യാം ആയിരുന്നു...."ഞങ്ങള്‍ ഒന്നിച്ചു ഒരേ  ക്ലാസ്സില്‍  പഠിച്ചവരാണ് മാഡം"
 "ശരി അപ്പോ ഇനി എന്റെ ആവശ്യമില്ലല്ലോ...നിങ്ങള്‍ സംസാരിക്കു എന്നും പറഞ്ഞു വാര്‍ഡന്‍ പോകുന്നു.......
നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഇങ്ങനെയൊരു കൂടിക്കാഴ രണ്ടുപേരു പ്രതീക്ഷിച്ചതല്ല.....മായയുടെ അപ്പോഴത്തെ കോലം  ശ്യാമിന് വിശ്വസിക്കാനായില്ല......നീണ്ട മൌനത്തിനു ശേഷം അല്പം പതര്‍ച്ചയോടെ ശ്യാം ചോദിച്ചു....."മായ താന്‍ ഇവടെ?"
മായ ഒന്ന് പുഞ്ചിരിചതെയുള്ളൂ..........
മായ എന്താടാ തനിക്ക് പറ്റിയത്..........എങ്ങനാ താന്‍ ഇവടെ????
             "വിധിയാണ് ശ്യാം .....ഒക്കെ  വിധിയാണ്......"
"താന്‍ എന്താ പറയുന്നത്?എനിക്കൊന്നും???........ഡാ മിസ്റ്റര്‍ ആകാശ് ഇപ്പൊ?"
         "ജീവിച്ചിരിപ്പില്ല........മായ പറഞ്ഞു...."
                            വാട്ട്‌?......
"അതെ ആ മനുഷ്യനെ ഞാന്‍ കൊന്നു....അയാളെ കൊന്നിട്ടാണ് ഞാന്‍ ഇവ്ടിടെ എത്തിയത്..."
       മായ....നീ ഒരാളെ കൊല്ലുകയോ?no I cant believe it....
       "ഞാനും അങ്ങനെതന്നെയാണ് കരുതിയത്...പക്ഷെ എനിക്കതിനു കഴിഞ്ഞു....ഞാന്‍ കൊന്നു...ദാ ഈ കൈ കൊണ്ട്......"
    ശ്യാമിന് ഒന്നും മനസ്സിലായില്ല."എന്താ നിനക്ക് സംഭവിച്ചത്....പറയ്‌........"
"സംഭാവിക്കെണ്ടാതൊക്കെ സംഭവിച് കഴിഞ്ഞു ശ്യാം ഇനി അതെപ്പറ്റി  പറഞ്ഞിട്ട് ആര്‍ക്കാണ് പ്രയോജനം ..."
പറയണം മായ....നിന്റെ കഥ ലോകം അറിയണം....പ്ലീസ്....
മായ പതുക്കെ മുന്നോട്ട് നടന്നു....പിന്നാലെ ശ്യാമും....
"ശ്യാമിന് അറിയാമല്ലോ എന്റെ വിവാഹം നടന്നതൊക്കെ....എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.ഞാനും ആ സന്തോഷത്തിന്റെ ഭാഗമാകാന്‍ ശ്രമിച്ചു....പക്ഷെ സന്തോഷം എന്നതിന്റെ അവസാനമാണ് ആ ദിനം എന്ന് ഞാന്‍ അറിഞ്ഞതേയില്ല.അയാള്‍ മനുഷ്യന്റെ രൂപമുള്ള വെറും ഒരു മൃഗമായിരുന്നു എന്ന് മനസ്സിലാകാന്‍ എനിക്ക് അധികം ദിവസം  വേണ്ടി വന്നില്ല.സഹിക്കാന്‍ വയ്യാതായപ്പോള്‍ അമ്മയോട് പറഞ്ഞു എനിക്കിനി അയാളുടെ കൂടെ ജീവിക്കാന്‍ ആവില്ലെന്ന്....പക്ഷെ അമ്മ എന്നെ കയ്യൊഴിഞ്ഞു....അയാളുടെ കൂടെ ഞാന്‍ ജീവിച്ചേ തീരു  എന്നാണ് അമ്മ എന്നോട് പറഞ്ഞത് .പെണ്ണായാല്‍ ഒക്കെ സഹിക്കാന്‍ പഠിക്കണമത്രേ...അമ്മയുടെ ആധി മുഴുവന്‍ അനുജത്തിയെ ഓര്‍ത്തായിരുന്നു.ഞാന്‍ ആ ബന്ധം വേണ്ട എന്ന് വെച്ച്  വീട്ടില്‍ വന്നാല്‍ അവളുടെ ഭാവിയെ അത് ബാധിക്കും.ഞാന്‍ അല്ലോചിച്ചപ്പോള്‍ അതും ശരിയാണ്.അമ്മയെ കുറ്റം പറയാനാവില്ല.അതുകൊണ്ട് മാത്രം എല്ലാം സഹിച് ഞാന്‍ അയാളുടെ കൂടെ താമസിച്ചു.പക്ഷെ അയാള്‍ എന്റെ മോള്‍ടെ നേരെയും....................................................എനിക്ക് അത് മാത്രം സഹിക്കാനായില്ല ശ്യാം.........എന്റെ മോള്‍ക്ക്‌ വേണ്ടി ഞാന്‍ അത് ചെയ്തു.......ഇപ്പോഴും എനിക്ക് കുറ്റബോധമൊന്നും  ഇല്ല....ഞാന്‍ ചെയ്തത് തന്നെയാണ് ശരി...അയാള്‍ക്ക്‌ ഈ ലോകത്ത് ജീവികാനുള്ള അവകാശമില്ല......ഒരു വിഷമം മാത്രമേയുള്ളൂ....എന്റെ മോള്‍ ...അവള്‍ ഒറ്റയ്ക്കായി.....എന്റെ അച്ചനും അമ്മയ്ക്കും അനിയത്തിക്കും ഞാന്‍ വേരുക്കപ്പെട്ടവളായി......എന്നെയും മോളെയും ഇന്ന് ആര്‍ക്കും വേണ്ടാതായി.....വിഷമം ഒന്നും ഇല്ല.....എല്ലാം വിധിയാണ്.....കാലം എനിക്കായ് കരുതി വെച്ചത് ഇതൊക്കെയായിരുന്നു........എല്ലാത്തിനോടും  ഞാന്‍  പൊരുത്തപ്പെട്ടുകഴിഞ്ഞു.
                  സമയം ഒരുപാട് കടന്നു പോയി....മായ ശ്യാമിനെ നോക്കി ....."ഇനി ശ്യാമിന് എന്താ അറിയേണ്ടത്...............?"
                  ഇനി കൂടുതല്‍ ഒന്നും അറിയണം എന്ന് ഉണ്ടായിരുന്നില്ല ശ്യാമിന്....പക്ഷെ ഒരു മോഹം...മായയുടെ മകളെ ഒന്നും കാണണം...അത് മായയോട്‌ പറയുകയും ചെയ്തു....
                  അതിനു അടുത്തുള്ള ഒരു ഒര്ഫനെജില്‍ ആയ്യിരുന്നു മായയുടെ മകളുടെ താമസം....അവിടതെക്ക് ആളെ വിട്ടു മകളെ വരുത്തിച്ചു...മായയെപ്പോലെതന്നെ സുന്ദരിയായ മകള്‍....അവള്‍ അവിടെ എല്ലാവരുടെയും ഓമനായായിരുന്നു....മകള്‍ കണ്ടതിനു ശേഷം അടുത്ത ദിവസം കാണാം എന്നും പറഞ്ഞു അവര്‍ പിരിയുന്നു.....
                അടുത്ത ദിവസം ശ്യാം മായയെ കാണാനെത്തി.....ഇന്ന് ആദ്യം സംസാരിച്ചത് മായ ആയിരുന്നു....."ശ്യാം തന്നെപ്പട്ടി ഒന്നും പറഞ്ഞില്ലല്ലോ.........സുഖമാണോ   ഇയാള്‍ക്ക്.....ഭാര്യയും മക്കളും ഒക്കെ എന്ത് ചെയ്യുന്നു?"
             "ഭാര്യയോ? മായ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.........
"അയ്യോ അതെന്താ?ജോലിത്തിരക്കിനിടയില്‍ അതിനൊന്നും സമയം കിട്ടിയില്ലേ? അതോ ഇനിയും മുഹൂര്‍ത്തമായില്ലേ  ?''
             "മുഹൂര്‍ത്തമൊക്കെ  കഴിഞ്ഞു വര്‍ഷങ്ങളായി.....ഞാന്‍ അതെപ്പറ്റി ചിന്തിക്കാനും  മറന്നുപോയി......."അലസമായ  ചിരിയോടെ ശ്യാം പറഞ്ഞു.....പിന്നീട് വേഗം വിഷയം മാറ്റി....."മായ എത്ര വര്‍ഷമായി ഇവിടെ?"
   "ഏഴു വര്ഷം..............."
"ഇനി അഞ്ചു  വര്ഷം കൂടി അല്ലെ?"
"ഉം അതെ........."
"അഞ്ചു വര്ഷം കഴിഞ്ഞാലുള്ള ജീവിതതെപ്പട്ടി ആലോചിച്ചിട്ടുണ്ടോ മായ ?"
"ഇല്ല, ഭാവിയെപ്പറ്റി  ചിന്തിക്കാന്‍ ഞാന്‍   ഇഷ്ട്ടപ്പെടുന്നില്ല.........ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടു എന്ത് കാര്യം........."
                 "അങ്ങനെ പറയരുത്  മായാ.....ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്........."
"ഒരുപാടൊന്നും  ഇല്ല ശ്യാം........"
 അതിനിടെ ശ്യാമിന് ഒരു ഫോണ്‍ കാള്‍ വരുന്നു.......ജോലിയുമായ് ബന്ധപ്പെട്ടു എവിടെയോ പോവെണ്ടാതിനാല്‍  അടുത്ത ദിവസം കാണാം എന്നും പറഞ്ഞു അവര്‍ പിരിയുന്നു.....
               ജോലിയൊക്കെ  കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ ശ്യാമിന്റെ മനസ് നിറയെ വീണ്ടും മായയായിരുന്നു.............ഒരിക്കല്‍ അവളെ അവനില്‍ നിനും അകറ്റിയ വിധി മറ്റൊരു രൂപത്തില്‍ അവന്റെ മുന്നില്‍ നില്‍ക്കുന്നു....പതിനഞ്ചു വര്‍ഷത്തിനിടെ പല മാറ്റങ്ങളും വന്നു.....പക്ഷെ മായയോടുള്ള തന്റെ സ്നേഹത്തിനു യാതൊരു മാറ്റവും  വന്നിട്ടില്ലെന്ന്  മനസ്സിലാക്കാന്‍  അവള്‍ തന്നെ നേരില്‍ വരേണ്ടി വന്നു.....അന്ന് ഞാന്‍ എന്റെ മനസ്സിലുള്ളത് ഞാന്‍ അവളോട്‌ പറഞ്ഞിരുന്നെങ്ങില്‍ അവള്‍ക്കു ഒരിക്കലും ഇങ്ങനെയൊരു വിധി വരില്ലായിരുന്നു.......അവള്‍ ഇങ്ങനെയൊക്കെ  ആയിത്തീരാന്‍ കാരണകാരനും ഒരുപക്ഷെ ഞാനാണ്....ഇനിയെങ്ങിലും മായയോട് എനിക്കത് പറയണം.........ഇനിയെങ്ങിലും എന്റെ മയക്കു ഒരുപാട് സന്തോഷങ്ങള്‍ എനിക്ക് കൊടുക്കാനാവണം............ അതെ മായ എനിയ്ക്ക് വേണം നിന്നെ എന്റെ ജീവനായി........നാളെ ഫെബ്രുവരി പതിനാല്‌-പ്രണയദിനം......പണ്ട്   വിഡ്ഢിദിനം എന്ന് പറഞ്ഞു  തള്ളിയ ദിവസം .......  
             അടുത്ത ദിവസം കയ്യില്‍ ഒരു ചുവന്ന റോസാപ്പൂവുമായി  ശ്യാം ജയിലില്‍ എത്തി.....പക്ഷെ മായയെ കാണാനായില്ല.നേരെ വാര്ദന്റെ അടുത്ത്  പോയി കാര്യം അന്വേഷിച്ചു...
"ശ്യാം മായയെ ഹോസ്പിടലൈസ്   ചെയ്തിരുക്കുകയാണ്   ....ഇപ്പോഴും  icu ലാണ് ....
"ഹോസ്പിറ്റലിലോ ?അതിനു  മായക്കെന്താ  അസുഖം ?"
   " അപ്പൊ മായ ഒന്നും ശ്യാമിനോട് പറഞ്ഞിട്ടില്ലേ? she is a cancer patient...... ........"
 ശ്യാമിന് വിശ്വസിക്കാനായില്ല.....വാര്‍ഡന്‍ പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും മായ എല്ലാ വേദനകളും ഇറക്കി വെച്ച് ആരോട് ഒന്നും പറയാതെ ശ്യാമിനെ ഒരുനോക്കു കാണാതെ  യാത്രയായി കഴിഞ്ഞിരുന്നു.......കയ്യില്‍ കരുതിയ പുഷ്പം ആ വാര്‍ത്ത  അറിഞ്ഞതോടെ കയ്യില്‍ നിന്നും ഊര്‍ന്നു വീണു.....ദൈവത്തോട് വെറുപ്പ്‌ തോന്നിയ   നിമിഷങ്ങള്‍............
            വൈകുന്നേരം വരെ കാതിരുന്നെങ്ങിലും ആരും വന്നില്ല.....മരിച്ചിട്ടും തീര്‍ന്നില്ല അവളോടുള്ള വീട്ടുകാരുടെ ദേഷ്യം.....ഒടുവില്‍ ശ്യാം തന്നെ മുന്‍കയ്യെടുത് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.......കൂട്ടിനു മായയുടെ മകളും..........
           തന്റെ പ്രണയം എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു.....ഇനി കൂട്ടിനി അവളുടെ  ഓര്‍മകളും  അവളുടെ മകളും മാത്രം.......
 തന്നെ വിഡ്ഢിയാക്കികൊണ്ട്   ഒരു പ്രണയദിനം കൂടി കടന്നു പോയിരിക്കുന്നു......അകലെ ആകാശത്തില്‍ മായയുടെ ചിതയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്ന തീനാളം നോക്കി ശ്യാം മന്ത്രിച്ചു.........."മായ നീയെന്നെ വീണ്ടും തനിച്ചാക്കിയിരിക്കുന്നു.........അപ്പോള്‍ ആകാശത്ത് നിന്നും ഒരു മഴതുള്ളി അവന്റെ കണ്ണിലേക്ക് ഇട്ടു വീണു.......പിന്നീട് കണ്ണീരായ് ഒലിച്ചിറങ്ങി.........ആ കണ്ണീര്‍ത്തുള്ളി അവനോട പറഞ്ഞു ഒരു നാള്‍ ഞാനും നിന്നെ സ്നേഹിച്ചിരുന്നു ഒരുപാട്.............................................................................................................................................................................
........................................................................................
(നഷ്ടപ്പെടാം പക്ഷെ പ്രാണയിക്കതിരിക്കരുത് :കമല സുരയ്യ )
.......................................................................................

ബുധനാഴ്‌ച, ജൂലൈ 20, 2011

കൂനന്റെ പെണ്ണ്

  --MaDZ-
                               

കേരള  കേന്ദ്ര  സാഹിത്യ  അവാര്‍ഡുകള്‍ കിട്ടാനോ  പ്രശംസക്ക്  വേണ്ടിയോ  എഴുതിയതല്ല  ഈ കഥ…..

അത്  കൊണ്ട്  തന്നെ  അതിന്റെ കുറവുകള്‍ ഇതില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പം  ചൂണ്ടി  കാണിക്കാനാകും ….

പക്ഷെ  ഇതിലെ  കഥാപാത്രങ്ങളെ  നിങ്ങള്‍ക്ക് ചൂണ്ടി  കാണിക്കാനാകുമോ ??

'അതെ' എന്നാണ് ഉത്തരമെങ്കില്‍ ….,

 "സോറി  ഗൈസ്‌"

“ഈ  കഥയോ  ഇതിലെ  കഥാപാത്രങ്ങളോ  ഇന്ന്  ക്ലാസില്‍  ഉള്ളവരും  ഇല്ലാത്തവരുമായി  യാതൊരു ബന്ധവുമില്ല , അഥവാ  അങ്ങനെ  ഒരു  ബന്ധം തോനുന്നുണ്ടെങ്കില്‍
ഞാന്‍ സഹിച്ചു ………..”

ത്രില്ലും  സസ്പെന്സും  ഒന്നും  ഗ്യാരന്റി പറയുന്നില്ല ….

ഒരു  കാര്യം  ഉറപ്പാ …..

വേണേല്‍ വായിച്ചിട്ട്  പോടേയ്  !!!!



പൊളിയാറായ  ഒരു  വീട് …………..

വീടിനുള്ളില്‍ നിന്ന്  ശക്തിയില്‍   ആരോ  അടുപ്പില്‍    ഊതുകയാണ് …

പേരിനു ഒരു അടുക്കള ….

ഒരു പെണ്‍കുട്ടി കഞ്ഞി  വെക്കുന്നത് കാണാം ...

കഞ്ഞിയുടെ  വാസനയും  പുകയും  അന്തരീക്ഷമാകെ  കലര്‍ന്നു!!!!!

 പിന്നാമ്പുറത്ത്  നിന്നും ഒരു   കാലടി  ശബ്ദം !...,

…..കാലുകള്‍ ……..

വിശപ്പേറിയ ആ കാലടി ശബ്ദം  അടുകളക്ക്   നേരെ പാഞ്ഞടുത്തു ….      

“നീണ്ട  കാര്‍കൂന്തല്‍ , മെലിഞ്ഞ ശരീരം ,..

അത്  മാത്രമേ  വാതില്‍ പഴുതിലൂടെ  അവന്‍  കണ്ടുള്ളൂ ….

അവള്‍  അവിടുന്നു പോയി  എന്ന്  ഉറപ്പു  വരുത്തിയ  ശേഷം  അവന്‍ പതിയെ  അടുക്കളയില്‍ കയറി.   

ആ൪ത്തിയോടെ അവന്‍   കഞ്ഞിക്കലത്തില്‍  തലയിട്ടു ……

കഞ്ഞിയുടെ  ചൂട്  അവന്‍  അറിഞ്ഞില്ല

അവനെ  സംബന്ധിച്ചിടത്തോളം   ആ  ചമ്മന്തിയും  കഞ്ഞിയും  ഏറ്റവും  രുചികരമായിരുന്നു ..

കൊലുസിന്റെ   ശബ്ദം !!

അവന്‍  ഒരു  നിമിഷം  പകച്ചു  പോയി …


കഞ്ഞിക്കലം  അറിയാതെ  താഴെ വീണു ……

ഒരു  വശത്ത  വിശപ്പടങ്ങിയ  സന്തോഷം മറുവശത്തു ഭയവും …..



കൂനു കാരണം  ഓടാന്‍  പ്രയാസമായിരുന്നു ,  എങ്കിലും   വെപ്രാളത്തോടെ  അവന്‍  ഓടാന്‍  തുടങ്ങി ...

ഓടുന്നതിനിടയില്‍  ഒന്ന് തിരിഞ്ഞു  നോക്കി   :

“തവളക്കാലുകള്‍ , വലത്  കയ്യില്‍  മുറിവേറ്റ  പാട് , ഉന്തിനില്‍ക്കുന്ന പല്ലുകള്‍‍ "

നേരത്തെ  കണ്ട  ആ  മെലിഞ്ഞ  ശരീരമായിരുന്നില്ല  അവള്‍ക്ക്   …

എല്ലാം  നല്ല  പരിചയം   …

സ്പീഡ്  ഇത്തിരി  കുറഞ്ഞു ;

”ഇറങ്ങി  പോടാ  കൂനാ ”

അലറി  കൊണ്ട് അവനെ അവള്‍   ഓടിച്ചു …..

കിതപ്പോടെ  അവന്‍ ദൂരേക്ക് ഓടി  മറഞ്ഞു

ദൂരെ  ഒരു  മരച്ചുവട്ടില്‍   കീറിപ്പറിഞ്ഞ   വസ്ത്രവും  ധരിച്ച്   കൊണ്ട്  അവന്‍   കിടന്നു ……

പരിചയമുള്ള  സവിശേഷതകള്‍

അവളെ തനിക്കറിയാം ……

അവന്‍ ഓര്‍മ്മകള്‍ ‍ അയവിറക്കാന്‍  തുടങ്ങി …….



ഏച്ചൂരിലെ  ഒരു  അങ്ങനവാടി ….

ഒരു  തിരുവോണ നാള്‍.....

കുട്ടികളെല്ലാം   ആര്‍പ്പ് വിളിക്കുകയായിരുന്നു..,;

“തവളച്ചാട്ട മത്സരം ” നടക്കുകയാണ് …..


എതിരാളികളെ  Km ദൂരെ കടത്തിവെട്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഒരു   ബാലിക ...അവളുടെ  ചാട്ടം 

അവിശ്വസിനീയമായിരുന്നു …..

കൂടെ  പഠിക്കുന്നവര്‍  അവള്‍ക്ക്  വേണ്ടി   ആര്‍പ്പു വിളിക്കാന്‍  തുടങ്ങി .

“രാധാമണി …….രാധാമണി …..”

എല്ലാം  കണ്ടു  കൊണ്ട്  അവന്‍ നിന്നു.....

' w ബാബു '

അവള്‍  ചാടിയത്   അവന്റെ   മനസ്സിലെക്കാണെന്ന് അവന്‍  തോന്നി ..

അവന്റെ   കയ്യടി  കൊണ്ടാകാം, അവള്‍   ഒരു  നിമിഷം  നിശ്ചലമായി  നിന്നു , ആരെയോ  നോക്കി   

പക്ഷെ  വിജയം  കൈവിട്ടില്ല...

വത്സമ്മ  ടീച്ചര്‍  അവളുടെ  വിജയത്തിന്റെ  അടയാളമായി  ഒരു  നീളന്‍  മാല  സമ്മാനിച്ചു…...

വളരെ  അധികം  സന്തോഷത്തോടെ  അവള്‍ അമ്മയുടെ  അരികിലേക്ക്  ഓടി …

അമ്മയുടെ  തോട്ടരികിലുണ്ടായിരുന്ന  W ബാബുവിനെ  നോക്കി ഒന്ന്  പുഞ്ചിരിച്ചു …

”താന്‍ ‍എന്തോ  നേടി  എന്ന മട്ടിലായിരുന്നു ” അവളുടെ  ചിരി

ബാബുവും  തിരിച്ചു  ചിരിച്ചു ….

"താനും എന്തോ  നേടിയിരിക്കുന്നു” എന്നു  അവനു തോന്നി

അത്  പിന്നീട്   സത്യമാവുക  തന്നെ ചെയ്തു … ..അവര്‍ക്ക്  പിന്നെയും   ചിരിക്കേണ്ടി  വന്നു …..
അടുക്കേണ്ടി  വന്നു …

ഒടുവില്‍

പിരിയാന്‍ പറ്റാത്ത വിധം  അടുകുക  തന്നെ ചെയ്തു ….
ചെറിയ  പ്രായത്തില്‍  പ്രണയം ..

അത്  അവരെ  ജീവിക്കാന്‍ ഏറെ  താല്പര്യവാന്മാരകി ….

വക്കേഷന്‍  മുഴുവന്‍ അടിച്ചു  പൊളിച്ചു ….10 ദിവസം  പെട്ടെന്ന് തീര്‍ന്നു

ഓണപരീക്ഷ  റിസള്‍ട്ടു വന്നു

W ബാബു  ആയിരുന്നു  1st

റിസള്‍ട്ടു അറിഞ്ഞ ഉടന്‍ രാധ  അവന്റെ  അരികിലേക്ക്  ഓടി ചെന്നു....

വിജയാഹ്ലാധത്തില്‍ അവനെ  അവള്‍  വാരിപുനര്‍ന്നു ….

സന്തോഷതിനിടയിലാണ്  അവള്‍ അത്  ശ്രദ്ധിച്ചത് …,,??

അവന്റെ  പുറത്ത്  ഒരു  “മുഴ ”…!!

: “എന്താ  ഇത് ..?”….അവള്‍ തിരക്കി...

;”അത്  ഇന്നലെ  രാത്രി  എന്നെ  കൊതുക്   കടിച്ചപ്പോള്‍ ‍  ഉണ്ടായതാ ”

ആദ്യത്തെ  നുണ …..!!

തനിക്ക്   കൂനുണ്ടെന്നന്ന   സത്യം  അവന്‍ അവളില്‍  നിന്നു   മറച്ചു  വെച്ചു ..,

അവള്‍ ‍  ശരിക്കും  അവന്റെ   ‘കൂന്‍ വളയത്തില്‍ ’ വീണു ..



ആ  രംഗം  അവന്‍ ഇപ്പോഴും   ഓര്‍കുന്നു ….



നേരം  ഇരുട്ടി  തുടങ്ങി …

മരച്ചുവട്ടില്‍   കിടന്നു   ഉറക്കം  വരുന്നു …ദൂരെ  മുറ്റത്തെ തുളസി  തറയില്‍  അവള്‍  വിളക്ക്  വയ്കുന്നത്  കാണാം …..



കുഞ്ഞു നാളിലെ  വലിയ  ഭക്തി  ആയിരുന്നു  അവള്‍ക്ക് …എപ്പോഴും  നെറ്റിയില്‍  ചന്ദനക്കൂറി  കാണാം ….

അത്  കൊണ്ട്  തന്നെ   അമ്പലമായി  അവരുടെ  'മീറ്റിംഗ്  പ്ലേസ്’...,

എന്നത്തേയും  പോലെ  അവള്‍  കുളിച്ചൊരുങ്ങി  അമ്പലത്തിലേക്ക്   തിരിച്ചു …

അവിടെ  ”കുയ്യാല്‍  ശിവക്ഷേത്രത്തില്‍"  അവള്‍  അമ്പലത്തിലെ പടി  കടന്നു  വരുന്നതും  കാത്ത്  നില്‍ക്കുകയായിരുന്നു    W ബാബു …,

അന്ന്  അവള്‍   ധരിച്ച  വസ്ത്രം  അവന്‍  ഇപ്പോഴും  ഓര്‍ക്കുന്നു .;..’കട്ടി  പച്ചയില്‍  മഞ്ഞ  പുള്ളികള്‍ ..’ കൂടെ  അവള്‍ക്ക്  സമ്മാനമായി  കിട്ടിയ  നീളന്‍  മാലയും  അണിഞ്ഞിരുന്നു ..അത്  അവളെ  കൂടുതല്‍  സുന്ദരി  ആക്കിയെന്നു  അവന്  തോന്നി …

അവര്‍  രണ്ടു  പേരും  കൂടി  ആ  തിരിസന്നിധിയിലേക്ക്  പ്രവേശിച്ചു …

പരമശിവനെ  സാക്ഷി  നിര്‍ത്തി  അവള്‍  വിലപ്പെട്ട  ആ  മാല  അവനെ  അണിയിച്ചു ..,പിന്നീട്  പരസ്പരം  ചന്ദനം  തൊടിയിച്ചു …

ഈ  സുന്ദര  മുഹൂര്‍ത്തം  കാണാന്‍  ഒരാള്‍   കൂടി  ഉണ്ടായിരുന്നു ..അങ്ങ്   ദൂരെ  മരത്തിനു   പിറകില്‍  രണ്ടു  കുഞ്ഞിക്കാലുകള്‍ ..; രാധയുടെ  അടുത്ത  കൂട്ടുകാരി …

പലതവണ  അവര്‍ക്ക്  പരസ്പരം  കാണാനുള്ള  അവസരം  ഒരുക്കി  കൊടുത്ത  വീര  ബാലിക …

കുഞ്ഞു മോള്‍ …,,അങ്ങനെ ആയിരുന്നു  രാധ  അവളെ  വിളിച്ചിരുന്നത് ….

അവരുടെ  കൊചുവര്‍ത്താനവും  കളിയും  നോക്കി  കൊണ്ട്  അവള്‍  ആ  മറവില്‍  നിന്നു …..



ഇത്രയുമായപ്പോള്‍ …. എന്റെ  കഥയിലെ  കഥാപാത്രങ്ങളുമായി  ബന്ധമുണ്ടെന്നു  സംശയിച്ച  ആരൊക്കെയോ  ….


ഈ  വിവരം  മാതാപിതാക്കളെ  അറിയിക്കുകയും …അവരുടെ  ഫോണ്‍  കാള്‍  കാരണം  എനിക്ക്  കഥ  നിര്തിവേക്കേണ്ടി  വരികയും ചെയ്തു ….


എഡിറ്റര്‍  Vyshakine  ആണ് പാരെന്റ്റ്   വിളിച്ചത്  .....


റിക്വസ്റ്റ്  കേട്ടപ്പോള്‍  എന്നെ  വിളിച്ച  സ്റ്റോറി  നിര്‍ത്താന്‍  പറഞ്ഞു  അവന് .....
ഞാന്‍  ഈ  കാര്യം  ഡയറക്ടര്‍  Vivi  യോട്   പറഞ്ഞപ്പോള്‍  അവന് കഥ  തുടരന്നതിലായിരുന്നു  താല്പര്യം. പക്ഷെ  എന്റെ  തീരുമാനം  മറ്റൊനാണ്ണ് ….


നിങ്ങള്‍  തീരുമാനിക്ക് …..

കൂനന്റെ   പെണ്ണ്  തുടരണോ  വേണ്ടയോ ???

ചൊവ്വാഴ്ച, ജൂലൈ 19, 2011

ക്യാമ്പസ്‌ :ഡിജിറ്റല്‍ സൗഹൃദങ്ങളുടെ ലോകം

-സവാദ്-

ഒരാള്‍  കണ്ണന്‍  ചിരട്ടയില്‍  മണ്ണപ്പം  ചുടുമ്പോള്‍  മറ്റൊരാള്‍   ഓല  കണ്ണടയും  ചെവിയില്‍  തിരുകിയ   ചോക്ക്  കഷണവുമായി  മാഷ്‌  ചമയുന്നു   കളിതൊട്ടിലില്‍  പാവകുഞ്ഞിനെ   ഉറക്കുന്ന  അമ്മ , പൂചെടിക്കമ്പുകളില്‍  ചിരട്ടകള്‍  തൂക്കി  ഒരുക്കിയ  ത്രാസ്   സഹിതം  പലചരക്ക്  കച്ചവടം  പൊടി  പൊടിക്കുന്ന   വേറൊരാള്‍  , നിഷ്കലങ്ക്മായ   സൌഹൃദത്തിന്റെ  വൈവിധ്യം  നിറഞ്ഞ  ഇത്തരം  ഭാവങ്ങള്‍  ഇന്ന്  മനസിലുണ്ടാക്കുന്ന  ഗൃഹാതുരത്വം  അഗാധമാണ് . സമൂഹത്തെയും  സംസ്കാരത്തെയും  തന്റേതായ  രീതിയില്‍  പരിചയപ്പെടുന്ന  ഇത്തരം  സൌഹൃദങ്ങള്‍  ഇന്ന്  ഡിജിറ്റല്‍   സൌഹൃദങ്ങളിലേക്ക്  വഴി  മാറിയിരിക്കുന്നു . ഇവിടെ  മൂല്യങ്ങല്കോ  വൈകാരികതയ്ക്കോ  സ്ഥാനമില്ല  . മൊബൈല്‍  കീപാടുകളിലോ , കീബോ൪ഡുകളിലോയുള്ള  ചടുലമായ  ചലനങ്ങള്‍  കെട്ടുറപ്പില്ലാത്ത സൗഹൃദ  ബന്ധങ്ങള്‍ക്ക്  തിരി  കൊളുത്തുന്നുനു . ഏതു  നിമിഷവും  പോട്ടിതെറിക്കാവുന്ന  തികച്ചും  അസന്ധുലിതമായ  സൗഹ്രദം . ഇത്തരം സൗഹൃദങ്ങള്‍  നമ്മുടെ  സാമൂഹിക  ഘടനയിലുണ്ടാക്കിയ  അരാജകത്വം  ദിനേന  വാര്‍ത്തമാധ്യമാങ്ങളിളുടെ    വായിച്ചറിയുന്നവരാണല്ലോ  നമ്മള്‍  .

നമ്മുടെ  കാമ്പസുകളാണ്  ഇന്ന്  ഡിജിറ്റല്‍ സൗഹൃദങ്ങളുടെ  വിളനിലം  . ഏതെങ്കിലും  ആല്‍മരത്തിന്റെയോ  മറ്റോ  തണലില്‍  വട്ടം  കൂടിയിരുന്നുള്ള  കുശലം   പറച്ചിലുകള്‍  , പൊട്ടിച്ചിരികള്‍  , പ്രണയ  സല്ലാപങ്ങള്‍  ഇന്ന്  ഇത്തിരിക്കുഞ്ഞന്‍  മൊബൈലിലേക്കോ  കംപ്യുട്ടറുകളിലെക്കോ  ചുരുങ്ങിയിരിക്കുന്നു  . കാമ്പസിനെ  ചൂട്  പിടിപ്പിച്ച  രാഷ്ട്രീയ  ചര്‍ച്ചകള്‍  ഓര്‍ക്കുട്ടിലും  , ഫെസ്ബുക്കിലും  ചര്‍ച്ചകളുടെ  പുത്തന്‍   വാതായനങ്ങള്‍  തുറക്കുമ്പോള്‍ കാമ്പസിന് ആതിന്റെ പൊലിമ നഷ്ടപെടുന്നോ എന്ന് ശങ്കികേണ്ടിയിരിക്കുന്നു  . വല്ലാത്തൊരു  മാറ്റം  തന്നെ  ! നാള്‍ക്കുനാള്‍  പുരോഗതിയുടെ  ഹിമാപര്‍വങ്ങള്‍  കീഴടക്കിക്കോണ്ടിരിക്കുന്ന  ശാസ്ത്ര -സാതിക  മേഖലയ്ക്കു  കാമ്പസുകളെ  ഇത്ര  ആഴത്തില്‍  സ്വാധീനിക്കാന്‍  കഴിഞ്ഞുവെന്ന  വസ്തുത  ശുഭാകരമാനെങ്കിലും  എവിടെയൊക്കെയോ  ഒരു  അസന്ധുലിതാവസ്ഥ  അനുഭവപ്പെടുന്നുണ്ട് . ശാസ്ത്രവും  സാങ്കേതികതയും   സാമൂഹികവും  രാഷ്ട്രീയവുമായ  പുരോഗതിക്ക്  ഉപയോഗിക്കുന്നതിനു  പകരം  തന്റെ  നൈമിഷിക  അനുഭൂതിക്കും  , സ്വാര്‍ഥത  താല്പര്യത്തിനും  വേണ്ടി  ദുരുപയോഗം  ചെയ്യുമ്പോഴാണ്  ഇത്തരമൊരു  അസന്ധുലിതാവസ്ഥ  ഉടലെടുക്കുന്നത് . അത്യാധുനിക  സംവിധാനങ്ങളോ , നൂതന  കണ്ടുപിടിത്തങ്ങളോ  അല്ല  പ്രശ്നക്കാര്‍  എന്ന്  ചുരുക്കം  . അതുപയോഗിക്കുന്ന  ഞാനും  നിങ്ങളും  ഉള്‍പെടുന്ന   വിദ്യാര്‍ഥി സമൂഹമാണ്  മേല്‍  പറഞ്ഞ  അസന്ധുലിതാവസ്തയുടെ  കാരണക്കാര്‍  . അതുകൊണ്ട്  നമ്മള്‍  മാറിയെ  മതിയാവൂ...  നമുക്ക്  വേണ്ടി  മാത്രമല്ല  , ഒരു  നല്ല  സമൂഹത്തിനും  രാഷ്ട്രത്തിനും  വേണ്ടി .

പറഞ്ഞു  വരുന്നത്  മറ്റാരെയും  കുറിച്ചല്ല , ഞാനും  നിങ്ങളും  അറിയുന്നതും  നിത്യേന  ഇടപഴകുന്നതുമായ  മൊബൈലിനെയും  ഇന്റെര്‍നെറ്റിനെയും  കുറിച്ചാണ് . ഏതു  സമയവും  മൊബൈലില്‍  കടിച്ചു  തൂങ്ങി  നില്‍ക്കുന്ന  യുവസമൂഹം  ഇന്ന്  കാംബസുകളിലെ  നിത്യകാഴ്ചയാണ്‌ .


കംപ്യുട്ടെറും, മൊബൈലും നമ്മുടെ ശത്രുവല്ല  മറിച്ച് മിത്രമാണ് ,പക്ഷെ അധികമായാല്‍   ആ  മിത്രം നമ്മുടെ  ശത്രുവാകും .ചിന്ത , ഭാവന  ,സര്‍ഗവാസന എന്നിവയെല്ലാം  വിഴുങ്ങുന്ന  ശത്രു !!!ഇന്ന്  മൊബൈല്‍  ഫോണുകളില്‍  മുഴങ്ങുന്നത്  ആശങ്കയുടെ  അലാറം ആണ് , മണികൂറുകളോളം   ഇത്തിരി  കുഞ്ഞന്‍  ഫോണില്‍  സല്ലപിക്കുമ്പോള്‍  ഓര്‍ക്കുക  ഭാവിയിലെകൂള്ള  കരുതലില്ലായ്മയാണ്‌ നാം കാണിക്കുന്നത്   .മൊബൈല്‍ഫോണിലെ  റേഡിയേഷ൯  പ്രശ്നങ്ങളെ  കുറിച്ച്  ദിവസേന  പുതിയ  പഠഞങ്ങള്‍  പുറത്തു വന്നു  കൊണ്ടിരുക്കുകയാണ്  .Headphone  ഉപയോഗിച്ചാല്‍ റേഡിയേഷ൯  എന്ന  ഭീതിയെ  അകത്താമെങ്കിലും ഉയര്‍ന്ന freequency ശബ്ദം  ഞരമ്പുകള്‍  ക്ഷീണിപിച്ചു  കേള്‍വിക്കുറവിനെ     ചെവിയിലെത്തിക്കുമെന്ന  കാര്യത്തില്‍  സംശയം  വേണ്ട

കമ്പ്യൂട്ടര്‍  സാങ്കേതികതയെ   എല്ലാവരം  ആശ്രയിച്ചു  തുടങ്ങിയപ്പോള്‍  അവയുടെ  രഹസ്യപഴുതുകളിലൂടെ  ഡിജിറ്റല്‍  ഭീഷണികളും  തല  പൊക്കി  തുടങ്ങി .ദിനംതോറും  രൂപവും  ശൈലിയും   മാറികൊണ്ടിരികുന്നു  ആസുത്രിത  ആക്രമണങ്ങളുടെ  കരിനിഴലിലാണ്  ഇന്ന്  സൈബര്‍  ലോകം.  ഒട്ടുമിക്കം  എല്ലാവരും  ആണ് -പെണ്‍  വ്യത്യാസമില്ലാതെ  മൊബൈല്‍  ചാറ്റിങ്ങില്‍ ഹരം  കണ്ടെത്തുമ്പോള്‍  കാമ്പസ്സുകള്‍ക്ക്  നഷ്ടമാകുന്നത്  ഒരു  സംസ്കാരവും  അതിലുപരി  പൊട്ടിച്ചിരികളുടെയും പാരവെയ്കലിന്റെയും     ആരവം  നിറഞ്ഞ  അന്തരീക്ഷവുമാണ്   .പരസ്പരം  കണ്ടാല്‍  ഒന്ന് പുഞ്ചിരികാന്‍  പോലും  മടിക്കുന്നവര്‍  മെസ്സെജിങ്ങിലും ,സോഷ്യല്‍ സൈട്ടുകളിലും   വാചാലരാവുന്നു .ക്ലാസ്സില്‍  തൊട്ടപ്പുറത്തിരിക്കുന്ന   സുഹൃത്തിന്റെ   അരപ്പട്ടിണിക്കുനെരെ  കണ്ണടയ്കുന്നവര്‍   ഒ൪ക്കുട്ടിലും   ഫയ്സ്ബുക്കിലും   ചോദിക്കുന്ന  വിശേഷങ്ങള്‍  "ചായ  കുടിച്ചോ ?" "ചോറ്  കയിച്ചോ ?"....എന്നോക്കെയാണ് .ഒരു  പുസ്തകം  പോലും  സ്വന്തമായി  വാങ്ങാന്‍  കഴിവില്ലാത്ത  തന്റെ    സുഹൃത്തിനെ  നോക്കി   പരിതപിക്കുന്നവര്‍  ചാറ്റിങ്ങിനും   മെസ്സെഗിങ്ങിനും   വേണ്ടി  ആയിരങ്ങള്‍  ചിലവഴിക്കുന്നു .ഒന്ന്  നമസ്കരിക്കാനോ  അമ്പലത്തില്‍ പോവാനോ ,പള്ളിയില്‍  പോവാനോ സമയം  കിട്ടാത്ത  യുവസമൂഹം  ഉറക്കപ്പായയില്‍  നിന്നുമെണീകുന്നത്  ഒരു  "ഗുഡ്  മോര്‍ണിംഗ് " സെന്‍റ്  ചെയ്ത്  കൊണ്ടാണ്  .അതും  കാത്തിരിക്കുന്ന  ഏതെങ്കിലും  'കൂനിന്മേല്‍ കുരു'  അപ്പുറത്തു   ഉണ്ടാകും .മെസ്സേജ്  കിട്ടേണ്ട  താമസം  തിരിച്ചൊരു " ഗുഡ്  മോര്‍ണിംഗ് ",പിന്നെ വീട്ടിലെ   വിശേഷങ്ങള്‍, നാട്ടിലെ വിശേഷങ്ങള്‍   …
അങ്ങനെ വിശേഷം  പറച്ചില്‍  നാട്ടപാതിര  വരെ  നീളും ,ഒരു " ഗുഡ്  നൈട്ടോട്"   കൂടി  അന്നത്തെ ' ചാറ്റല്‍'   നാടകത്തിനു  തിരശീല  വീഴും ,നാളെ  വീണ്ടും  തുടരുമെന്ന  ശുഭാപ്തി  വിശ്വാസത്തോടെ ..!!

ദൈനംദിനം   വികാസം  പ്രാപിച്ചു  കൊണ്ടിരിക്കുന്ന  ശാസ്ത്ര   ലോകതോടോപ്പമുള്ള  ഓരോ  ചുവടിലും  വിദ്യാര്‍ഥിസമൂഹം  ജാകരൂകരായിരികണം  കാരണം  ഒന്ന്  പിഴാച്ചാല്‍   ചിലപ്പോള്‍  ഒരിക്കലും  തിരിച്ചു  കയറാനാവാത്ത  ദുരന്തത്തിന്റെ പടുക്കുഴിയിലേക്    നിങ്ങള്‍  ആണ്ടു   പോയേക്കാം ……!!

പറയാന്‍ മറന്നത് .....

   -പൂമ്പാറ്റ-

 ഒടുവില്‍ പൊഴിഞ്ഞു വീണ ഓരോ പൂവും
മരത്തിന്റെ കണ്ണീരായിരുന്നു ...
വാക്കുകള്‍ മൗനത്തിനു വഴിമാറിയപ്പോള്‍
തിരിഞ്ഞു നോക്കാതെ
അവസാനത്തെ ദേശാടനക്ടിളിയും 
യാത്രയായി.....
ഭൂമിയുടെ കവിളില്‍
മഴത്തുള്ളികള്‍ ഇറ്റി വീഴുന്ന
ഒരു സന്ധ്യയില്‍
വസന്തം തിരിച്ചു നടന്നു
മരം വീണ്ടും തനിച്ചായി ...
തിരിച്ചു വിളിക്കാന്‍ മരം വെമ്പി പറയണമെന്നുണ്ടായിരുന്നു
'ഞാന്‍ നിന്നെ ഒരുപാടു .....'
പക്ഷെ
അപ്പോഴേയ്കും മരം ഒറ്റപെടലിനെ പ്രണയിച്ചു തുടങ്ങിയിരുന്നു .........
                                                                        

ബുധനാഴ്‌ച, ജൂലൈ 13, 2011

"എന്തുവാഡേ ഇത്...? ഒന്ന് നന്നായിക്കൂടെ...?"

-ഷിബി-


കോളേജില്‍ വന്നു കുറച്ചു കാലം കഴിഞ്ഞത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയാതാണ് ഈ ഡയലോഗ്...
നന്നാവാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ...? പിന്നെന്താ...?
അത് ചോദിക്കരുത്. കാരണം അതിന്റെ ഉത്തരത്തിനായുള്ള എന്റെ ഗവേഷണം ഇപ്പോഴും എവിടെയും എത്തീട്ടില്ല.
ക്ലാസ്സിലെ ഏതോ മഹാകവി
പാടിയത് പോലെ
"പഠിത്തം ദുഃഖമാണുണ്ണീ ഉഴപ്പല്ലോ സുഖപ്രദം...."
കോളേജ് ജീവിതത്തിന്റെ ആദ്യ വര്‍ഷം സംഭവ ബഹുലമായി അവസാനിച്ചു. ഒരുപാട് ചങ്ങാതിമാര്‍(മിക്കവാറും എല്ലാം കൂതറകള്‍ ), തമാശകള്‍ , ജ്ഞാനം(ചുമ്മാ), ഗോസ്സിപ്പ്......
ഓ ഗോസ്സിപിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ വന്നത്,ഫസ്റ്റ് ഇയറില് എനിക്ക് ഓസ്സിനു ഒരു ലൈനിലെ കിട്ടി.
കുറച്ചധികം ചാറ്റ്ചെയ്തതാണ് പ്രശ്നമായത് .....
പണികള്‍ വരുന്ന വഴിയെ....
വിശുദ്ധമായ സൗഹൃദങ്ങളെ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നത് തെറ്റെല്ലിയോ കുഞ്ഞാടുകളേ......?
പിന്നെ ഒരു സത്യം .. എനിക്ക് വലിയൊരു അവാര്‍ഡ്‌ കിട്ടി ..
'ജാഡ ബോയ്‌' ...
എനിക്ക് വേണ്ടി വോട്ടു ചെയ്ത LH കാര്‍ക്ക് ആദ്യമേ നന്ദി ... അവാര്‍ഡുകള്‍ വലിയ ഉത്തരവാദിത്വമാണ് ... അവാര്‍ഡിനെ ന്യായീകരിക്കുന്ന പ്രകടനങ്ങള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ പ്രിയ്യപ്പെട്ട വോട്ടര്‍മാര്‍ എന്ത് കരുതും... ?
നന്നായി പഠിച്ചത് കൊണ്ട് ആയിരിക്കും പരീക്ഷ വളരെ എളുപ്പം ആയിരുന്നു ..
എഴുപത്തി അഞ്ചും എന്പതും ഒക്കെ ഒപ്പിക്കാന്‍ പാടുപെടുന്ന പാവം ബുജികളുടെ ഇടയ്ക്ക് നമ്മുടെ വിലാപങ്ങള്‍ ആര് കേള്‍ക്കാന്‍?
അതുകൊണ്ട് എക്സാം ചര്‍ച്ച പെട്ടന്ന് നിര്‍ത്തി ...
2 ദിവസത്തെ അവധിക്ക് ശേഷം വീണ്ടും കോളേജ്ലേക്ക്...
2nd ഇയര്‍ ലെ ഫസ്റ്റ് ഡേ... ആദ്യ ദിവസം എന്തെങ്കിലും ഒപ്പികണമല്ലോ...
കുബുധിജീവികള്‍ തല പുകഞ്ഞു ആലോചിച്ചു ... ഒടുവില്‍ പുതുതായി ക്ലാസില്‍ വരുന്നവര്‍ക്ക് ഒരു സീകരണം കൊടുക്കാന്‍ തീരുമാനിച്ചു. . . പരിപാടിക്ക് കാദര്‍ ഭായി പേരും കമന്റും ഓകെ തയ്യാറാക്കി.
"പുതുമഴ - 2011 "
" പുഴകള്‍ക്ക് കടലിനോളം ഇരമ്പാന്‍ കഴിയില്ല എന്ന് അറിയാം 
എന്നാലും നിങ്ങള്‍ ഒഴുകിയെ മതിയാവു. EC -B യുടെ സ്നേഹ സാഗരത്തിനോപ്പം ..."
ബഹു കേമം ... പക്ഷെ പരിപാടി വളരെ കുളമായി... ചിലര്‍ക്ക് പരിപാടിയെ കുറിച്ച കേട്ടപോഴെ പുച്ഛം...
സവാദ് സ്വാഗത പ്രസംഗം തുടങ്ങും പോഴെ ചീരിയും കൂവലും ഒക്കെ വന്നു തുടങ്ങി... പാവം ഭായി ആകെ ചടച്ചു...
രംഗം ശാന്തമാകാന്‍ ഇടപെട്ടു ഉബിസ് പിണയും പണി പറ്റിച്ചു ... റപ്പിനയുള്ള തിരഞ്ഞെടുപ്പ് നടത്തി, അതും ഏകപക്ഷിയമായി...
ജനാധിപത്യ രാജ്യത്ത് ഇതൊക്കെ പാടുണ്ടോ? പുതുതായി വന്നവര്‍ക്കും ഇവിടെ വോയ്സ് ഇല്ലേ?
സത്യം പറഞ്ഞാല്‍ പുതിയര്‍ ,പഴയവര്‍ എന്നിങ്ങനെയുള്ള വിഭാഗീയതകലോന്നും ഞങ്കള്‍ ഉേദശിട്ടു പോലും ഉണ്ടായിരുന്നില്ല,എല്ലാവരെയും പരിചയപ്പെടുക ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗമാക്കുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇനിയിപ്പോ പറഞ്ഞിട്ടെനന്താ കൈവിട്ടു പോയില്ലേ? പരിപാടി വമ്പിച്ച പരാജയമായി .....ഞങ്ങള്‍ ചമ്മി ..
വൈകീട്ട് ഒത്തുകൂടി പരാജയകാരണം ചര്‍ച്ച ചെയ്തു. ഒടുവില്‍ കണ്ടെത്തി ,മോശം പ്ലന്നിംഗ് ....ഭായ് സങ്കടം മാറാതെ ഇരുന്നു...
"ഡാ നമുക്ക് അടുത്ത പരിപാടി ഗംഭീരമാക്കണം "
എന്ത് പരിപാടി??ആലോചിച്ചിട്ട് ഒന്നും കിട്ടീല ...
അങ്ങനെ ഐഡിയക്കു വേണ്ടി ബീട്സ് ഓഫ് ECB യില്‍ പരസ്യം വരെ കൊടുത്തു ....ആരുടെ മണ്ടേലും ഒന്നും കത്തിയില്ല
വൈകിയാണെങ്കിലും സുഹൈലിന്റെ ട്യൂബ് കത്തി......"ഡേയ് നമുക്കൊരു ബ്ലോഗ്‌ ഉണ്ടാക്കിയാലോ?
"സൂപ്പര്‍ ഐഡിയ മച്ചൂ ....ക്ലാസിലെ എല്ലാരേയും കൊണ്ടും നമുക്ക് എഴുതിക്കാം ....ക്ലിക്കായാല്‍ വെറൈറ്റി ആയിരിക്കും ..... 
പിന്നെ ദിവസങ്ങളോളം അതിനു പുറകെ ആയിരുന്നു . ഈ കാര്യം അധികം ആരോടും പറഞ്ഞില്ല . അഥവാ പറഞ്ഞു അഹകരിച്ച് പിന്നെ ക്ലിക്ക് ആയില്ലെങ്കില്‍ ചമ്മി പോകൂലെ ...?
തലയില്‍ പലതും കത്തിക്കൊണ്ടിരുന്നു. പക്ഷെ പറ്റിയ ഒരു പേര് മാത്രം കിട്ടിയില്ല .. .
ഒരു വെള്ളിയാഴ്ച ഉച്ച നേരം .MH ഇല്‍ നിന്നും നെയ് ചോറും ബീഫും കഴിച്ചു ഉറങ്ങാന്‍ റെഡിയായി ബാക്ക് ബെഞ്ചില്‍ ഫാനിനു താഴെ സവാദിന്റെയും സുഹൈലിന്റെയും കൂടെ നിവ൪ന്നിരുന്നു .പെട്ടെന്ന് ഒരു ഉള്‍വിളി .
'ക്ലസില്‍ ശ്രദ്ധിക്കെടാ' ,,,,,മൂന്നു പേരും ചെവി കൂര്‍പ്പിച്ചു ബോടിലേക്ക് കണ്ണും നട്ടിരുന്നു .....
പക്ഷെ മനസ്സ് എവിടെയൊക്കെയോ പോയി തിരിച്ചു വന്നു കഴിഞ്ഞപ്പോഴും മിസ്സ്‌ എന്തൊക്കെയോ ക്ലാസ്സ്‌ എടുത്തു കഴിഞ്ഞിരുന്നു ....
'ഇനിയിപ്പോ ശ്രദ്ധിച്ചിട്ടു കാര്യമില്ല,നമുക്ക് ബ്ലോഗിന് പേര് കണ്ടു പിടിക്കാം .....
'COMMUTATOR ' എന്ന് ഹെഡിങ്ങ് മാത്രം എഴുതി വച്ച നോട്ടു വെറുതെ ബഞ്ചില്‍ കിടന്നു ..പാവം..ഓരോരുത്തരും ഓരോ പേര് പറഞ്ഞു ,ഒരാള്‍ക്ക് ഇഷ്ടപ്പെടുമ്പോ മറ്റൊരാള്‍ക്ക്‌ ഇഷ്ടപ്പെടില്ല ..അവസാനം ആ തലക്കെട്ടിനെ നോട്ടിലേക്ക്‌ പ്രസവിച്ചിട്ടു;
" ക്ലാസ്സ്‌ മുറികള്‍ പറയാതിരുന്നത് "
"ഒന്ന്, രണ്ട്,മൂന്ന് ...6th ബെഞ്ചില്‍ ബ്രൌണ്‍ ആന്‍ഡ്‌ വൈറ്റ് ടീ ഷര്‍ട്ട്‌ സ്റ്റാന്റ് അപ്പ്‌" - ജുബൈബ മിസ്സ്‌ ഉറകെ പറഞ്ഞു . ഞാന്‍ ഒന്ന് വെറുതെ ടി ഷര്‍ട്ട്‌ നോക്കി...പടച്ചോനെ ഞാന്‍ തന്നെ... പതുക്കെ എണീചു നിന്നു...
''what is commutation "?
നമ്മുക്ക് എന്ത് commutation ..? എന്നെതനെ തുറിച്ചു നോക്കുന്ന കുറെ മുഖങ്ങള്‍ . ഞാന്‍ ദയനീയമായി സവാദിനെയും സുഹൈലിനെയും നോക്കി. ആദ്യമായി കേള്‍ക്കുന്ന പോലെ....
നിനക്ക് അങ്ങനെ തന്നെ വേണം എന്നെ മട്ടില്‍ അവന്മാര്‍ ആക്കി ചിരിച്ചു ... മുന്നോട് നോക്കിയപ്പോള്‍ സരീഷിന്റെ പുളിച്ച ചിരി ... അറിവിന്റെ പരമാവധി വച്ച് ഞാനൊരു സാധനം അങ്ങോട്ട്‌ അലകി ..
"അറിയില്ല മിസ്സ്‌ "
പിന്നെ അടുത്ത രണ്ടിനയും പൊക്കി...
ഹാവു ....സമാധാനമായി ബാക്ക് ബെഞ്ചില്‍ മൂന്നു എണ്ണം അങ്ങനെ നിവര്‍ന്നു നിന്നു..
ഫ്രണ്ട്സ് ആയാല്‍ അങ്ങനെ വേണം ...
അതുവരെ പറഞ്ഞതോനും മന്സിലായിലെങ്കിലും പിന്നീട് മിസ്സ്‌ ചീത്ത പറഞ്ഞത് എല്ലാം നന്നായി മനസിലായി...
എന്നാലും ബ്ലോഗിന്ന് ഒരു പേര് കിട്ടിയാലോ.... പിന്നെ രണ്ട് പീരീഡ്‌ അറ്റെണ്ടാന്‍സും, ഇരുന്നത് വെറുതെ ആയ്യില്ല.
തിങ്ങളഴ്ച നേരത്തെ എഴുന്നേറ്റു ഒരുവിധം ഇലെക്ട്രിക്കള്‍ റഫ് റെക്കോഡ് എഴുതി വെച്ചു പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ്‌ .
ഞാന്‍ ഇതുവരെ ഫെയര്‍ റെക്കോര്‍ഡ്‌ എഴുതിട്ടില്ല .വല്ലപ്പോഴും ലാബില്‍ കയറുന്ന സായൂജ്നെ കമ്പനി കിട്ടുമോ എന്ന് അവന്റെ റൂമില്‍ പോയി നോക്കി
നോ രക്ഷ... അവന്‍ റെക്കോര്‍ഡ്‌ എല്ലേം എഴുതി നല്ല ഉറക്കത്തിലാണ് ...
വെറുതെ ചടങ്ങിനു ലാബില്‍ കയറി ...
മഹിത മിസ്‌ സ്നേഹപൂര്‍വ്വം പറഞ്ഞു 'റെക്കോര്‍ഡ്‌ വെക്കാതെ നീ ലാബില്‍ കയറണ്ട ..വിട്ടോ..'
പുറത്തിറങ്ങി മുന്നില്‍ വലിയ ഒരു ചോദ്യ ചിന്നം ...'CCF ല്‍ പോകണോ ? അതോ ഹോസ്റ്റലില്‍ പോയി ഉറങ്ങണോ ?
പുറത്തിറങ്ങിയപ്പോ 'തടിയന്ടവിട മന്‍സൂര്‍' മുന്നില്‍ ...കുറെ അവനോടു കത്തിയടിച്ചു...പിന്നെ CCF പോയി ബ്ലോഗിന് വേണ്ടി കുറെ പിക്ചേര്‍സ് ഡൌണ്‍ലോഡ് ചെയ്തു ...ഉച്ച ഭക്ഷണത്തിന്റെ ഇടവേള ...പിന്നയും ഡൌട്ട് ക്ലാസ്സില്‍ കയറണോ ?വേണ്ടയോ?
ഒടുവില്‍ തീരുമാനിച്ചു കയറണ്ട മഹാ കവി ഉബൈസിന്റെയും കാദര്‍ഭയിയുടെയും രചനകള്‍ ടൈപ്പ് ചെയ്യാം...
പറഞ്ഞപ്പോള്‍ സുഹൈലും ,തടിയനും ,സവാദും,വരുണും ,ഉബിയും ഒക്കെ റെഡി ....
പിന്നെ ഇരുന്നു ടൈപ്പ് ചെയ്തു അപ്‌ലോഡ്‌ ചെയ്തു എണീക്കുമ്പോള്‍ സമയം ആറു മണി.....
ഒരു ടീം വര്‍ക്കിന്റെയും ഒത്തൊരുമയുടെയും വിജയം ....
വെറുതെ അഹങ്ങരിച്ചതട്ടോ കാക്കയ്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞു എന്നാണല്ലോ ....
അവസാനം മിനുക്ക്‌ പണിയെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാലിയായ റെക്കോര്‍ഡ്‌ പുസ്തകം എന്നോട് പറഞ്ഞു
"ഇതൊക്കെ എന്തുവാഡേയ് ഒന്ന്
നന്നായിക്കുടെ .....???"
Protected by Copyscape DMCA Takedown Notice Infringement Search Tool