-വരുണ്‍-
ആരോ പറഞ്ഞത് കേട്ടു,വലുതായതത്രേ സുഖം!! പരമ സുഖം.
പിന്നെ ആരോ പറഞ്ഞു, ചെരുതായതത്രേ കഷ്ടം.
അങ്ങനെ ഞാനും വളര്‍ന്നു.
ഇപ്പോള്‍ പക്ഷെ ഞാന്‍ മനസ്സിലാക്കുന്നു,
ഇനിയെന്റെ ഭൂതകാലം തിരികെ കിട്ടില്ലല്ലോ.
നന്മ കാണാനായ് സൃഷ്ട്ടിച്ചു,അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞു,
ഇനിയുമെത്ര നാളെനിക്കേന്റെ അന്തരംഗം കാണാതിരിക്കാനാകും,
കാണുന്നു ഞാനീ ജനതയുടെ ദാരിദ്ര്യവും അരക്ഷിതത്വവും,
സംശയിക്കുന്നു ഞാന്‍,
ഇനിയും പോരുതാനായ് തയ്യാറെടുത്തില്ലെങ്കില്‍ ഞാനീ വലയില്‍ കുടുങ്ങിപ്പോകും.
നിരാശാപ്പെടുന്നു ഞാനീ അരക്ഷിതത്വം കാണട്.
കേള്‍ക്കുന്നു ഞാനാ രോദനം ("ഇന്ന് ഒന്നാം തിയതിയല്ലേ?")
ദാ, ആ സുഹൃത്ത് ഒരു പെഗ്ഗിനായി ഓടുകയാണ്.
ഇനിയും നിര്‍ത്തിയിട്ടില്ല ഈ ഓട്ടം.
കേള്‍ക്കുന്നു ഞാനെന്റെ സഹോദരിയുടെ നിലവിളികള്‍,
ഇന്നും ഒരു തൊഴിലാളിയെ ആരോ വെടിവെച്ചു കൊന്നത്രേ.
"ദൈവത്തിന്റെ ഓരോ കളികളെ...?"
ദൈവം ആ മുതലാളിയെ വീണ്ടും ഒരു കോടീശ്വരനാക്കി.
ഇന്ന് ആ ദൈവത്തിനു പാലഭിഷേകമാണ്.
ഇനിയും ചിന്തിച്ചു നിന്നാല്‍
ആ കാപാലികര്‍ എന്റെ ഗ്രാമത്തില്‍ വരാനും മടിക്കില്ല.
അതിനു മുന്‍പ്, എനിക്ക് അതിജീവിക്കണം,പട പൊരുതണം.
എന്നെങ്ങിലും നന്മയുടെ ഒരു കൊന്നയെങ്ങിലും കാണാന്‍ കഴിയുമോ?
നോക്കാം.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ