-അവന്തിക -
ചുറ്റും നിഴലുകലായിരുന്നു.....
ഭൂതകാലത്തിന്റെ പോറലുകള്‍ ഏറ്റുവാങ്ങി,
മൃതിയടഞ്ഞ ഓര്‍മയുടെ നിഴലുകള്‍....
ഒന്നില്‍ നിന്നും മറ്റൊന്നായ്,
അടിക്കടി ഇരട്ടിച്ചിരട്ടിച്ചു,
ചുറ്റും ഇരുള്‍ നിറച്ച് എന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന,
കറുത്ത നിഴലുകള്‍,,,,,,,
ഇന്നെന്റെ കാഴചയില്‍ നിന്നും നിന്നെയകറ്റി,
എനിക്ക് ചുറ്റും വട്ടമിട്ടു നടന്നു,
നഷ്ടങ്ങളെയോര്‍ത്തു വിലപിച്ചുകൊണ്ടിരിക്കുന്ന,
വികൃത രൂപങ്ങള്‍.................
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ