"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ചൊവ്വാഴ്ച, മാർച്ച് 13, 2012

-ഗുല്‍മോഹര്‍-

സമാധാനം
 
കളിത്തോക്കുമായ് കള്ളനും പോലീസും 
കളിച്ച മുന്ന് വയസ്സുകാരന്റെ നെഞ്ജിലൂടെ   
എ.കെ  ഫോര്‍ട്ടി സെവന്‍ ചീറിപ്പാഞ്ഞ നിമിഷം 
അമേരിക്കന്‍ പ്രസിഡന്റ്റ് പ്രഖ്യാപിച്ചു 
ഭൂമിയില്‍ നിന്നു  ഭീകരവാദം 
തുടച്ചു നീക്കും.

  


പ്രണയം
വെളിച്ചവും നിഴലും പ്രണയത്തിലായിരുന്നു.
രാവിലെ മുതല്‍ ഇണങ്ങിയും പിണങ്ങിയും
ഒരുമിച്ചുണ്ടായിരുന്നു......
ഒടുവില്‍ സന്ധ്യ കഴിഞ്ഞപ്പോള്‍
വെളിച്ചത്തെ പറ്റിച്ച് നിഴല്‍ 
രാത്രിയുടെ മാറില്‍ അന്തിയുറങ്ങി...




ഞാന്‍ വലുതായപ്പോള്‍

-വരുണ്‍-
 

ആരോ പറഞ്ഞത് കേട്ടു,വലുതായതത്രേ സുഖം!! പരമ സുഖം.
പിന്നെ ആരോ പറഞ്ഞു, ചെരുതായതത്രേ കഷ്ടം.
അങ്ങനെ ഞാനും വളര്‍ന്നു.
ഇപ്പോള്‍ പക്ഷെ ഞാന്‍ മനസ്സിലാക്കുന്നു,
ഇനിയെന്റെ ഭൂതകാലം തിരികെ കിട്ടില്ലല്ലോ.
നന്മ കാണാനായ് സൃഷ്ട്ടിച്ചു,അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞു,
ഇനിയുമെത്ര നാളെനിക്കേന്റെ അന്തരംഗം കാണാതിരിക്കാനാകും,
കാണുന്നു ഞാനീ ജനതയുടെ ദാരിദ്ര്യവും അരക്ഷിതത്വവും,
സംശയിക്കുന്നു ഞാന്‍,
ഇനിയും പോരുതാനായ് തയ്യാറെടുത്തില്ലെങ്കില്‍  ഞാനീ വലയില്‍ കുടുങ്ങിപ്പോകും.
നിരാശാപ്പെടുന്നു ഞാനീ അരക്ഷിതത്വം കാണട്.
കേള്‍ക്കുന്നു ഞാനാ രോദനം ("ഇന്ന് ഒന്നാം തിയതിയല്ലേ?")
ദാ, ആ സുഹൃത്ത്‌ ഒരു പെഗ്ഗിനായി ഓടുകയാണ്.
ഇനിയും നിര്‍ത്തിയിട്ടില്ല ഈ ഓട്ടം.
കേള്‍ക്കുന്നു ഞാനെന്റെ സഹോദരിയുടെ നിലവിളികള്‍,
ഇന്നും ഒരു തൊഴിലാളിയെ ആരോ വെടിവെച്ചു കൊന്നത്രേ.
"ദൈവത്തിന്റെ ഓരോ കളികളെ...?"
ദൈവം ആ മുതലാളിയെ വീണ്ടും ഒരു കോടീശ്വരനാക്കി.
ഇന്ന് ആ ദൈവത്തിനു പാലഭിഷേകമാണ്.
ഇനിയും ചിന്തിച്ചു നിന്നാല്‍
ആ കാപാലികര്‍ എന്റെ ഗ്രാമത്തില്‍ വരാനും മടിക്കില്ല.
അതിനു മുന്‍പ്‌, എനിക്ക് അതിജീവിക്കണം,പട പൊരുതണം.
എന്നെങ്ങിലും നന്മയുടെ ഒരു കൊന്നയെങ്ങിലും കാണാന്‍ കഴിയുമോ?
 നോക്കാം.

നിഴലാട്ടം

-അവന്തിക -


ചുറ്റും നിഴലുകലായിരുന്നു.....
ഭൂതകാലത്തിന്റെ പോറലുകള്‍ ഏറ്റുവാങ്ങി,
മൃതിയടഞ്ഞ ഓര്‍മയുടെ നിഴലുകള്‍....
ഒന്നില്‍ നിന്നും  മറ്റൊന്നായ്,
അടിക്കടി ഇരട്ടിച്ചിരട്ടിച്ചു, 
ചുറ്റും ഇരുള്‍ നിറച്ച് എന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന,
കറുത്ത നിഴലുകള്‍,,,,,,,
ഇന്നെന്റെ കാഴചയില്‍ നിന്നും നിന്നെയകറ്റി,
എനിക്ക് ചുറ്റും വട്ടമിട്ടു നടന്നു,
നഷ്ടങ്ങളെയോര്‍ത്തു വിലപിച്ചുകൊണ്ടിരിക്കുന്ന,
വികൃത രൂപങ്ങള്‍.................

ദരിദ്ര വിലാപം

-അവന്തിക -

സ്വപ്ന ഗൃഹം പണിയാനുള്ള നെട്ടോട്ടത്തിലായിരുന്നു  അവന്‍.....
ഓട്ടത്തിനിടയില്‍ കാലിയാകുന്ന കീശയും,
തേഞ്ഞു തീരാറായ ചെരുപ്പും,
വീഴാറായ പുരയിടവും,
അവനെ നോക്കി കൊഞ്ഞനം കുത്തി.......
പാതിവഴിയില്‍ സ്തംഭിച്ച സ്വപ്നത്തിനു മുന്നില്‍,
കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍,
അയലത്തെ അദ്ദേഹം തറവാടിന്റെ തറ ഇളക്കി മാറ്റുകയായിരുന്നു........
വീടിന്റെ മോടി കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു,
ആ കാശുകാരന്‍........
ഇനിയും ഉയര്‍ന്നിയ്യില്ലാത്ത വീടിന്റെ തറ നോക്കി,
സ്വപനം കണ്ടിരുന്ന ദരിദ്രന് മുന്നില്‍,
അയല്‍ക്കാരന്റെ സുന്തര ഗൃഹം,
തലയുയര്‍ത്തി നിന്നു......
ഇന്ന് അവന്‍ സ്വപ്ന ഗൃഹത്തെ,
വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍,
കാശുകാരന്‍ വീടിന്റെ മതിലിനു,
സ്വര്‍ണ്ണം പൂശുന്ന തിരക്കിലായിരുന്നു........
Protected by Copyscape DMCA Takedown Notice Infringement Search Tool