"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

ശനിയാഴ്‌ച, ഡിസംബർ 31, 2011

മായുന്ന കാല്‍പ്പാടുകള്‍ 
-അവന്തിക -


മാഞ്ഞു തുടങ്ങിയ കാല്‍പ്പാടുകള്‍ തേടിയുള്ള 
യാത്രയിലായിരുന്നു ഞാന്‍.....
പിന്നാലെ തിരഞ്ഞു നടന്നുവെങ്കിലും
കാല്‍പ്പാടുകള്‍ പാതിയും മാഞ്ഞുകഴിഞ്ഞുരുന്നു.......
എന്നെ വിട്ടകലുന്ന കാല്‍പ്പാടുകള്‍
വീശിയടിച്ച പൊടിക്കാറ്റില്‍ മാഞ്ഞുതുടങ്ങിയപ്പോള്‍ 
ആ പൊടിക്കാറ്റില്‍ മൂടിപ്പോയത്
ഞാനായിരുന്നു......
എന്റെ കണ്ണുകള്‍ക്ക്‌ അന്ധത ബാധിച്ചു കഴിഞ്ഞിരുന്നു.
അന്ധത ബാധിച്ചു തുടങ്ങിയ കണ്ണുകളുമായ് 
ഏറെ അലഞ്ഞു നടന്നുവെങ്കിലും 
തേടിയവഴികളിലെല്ലാം കാണാനായത്
കണ്നീര്തുള്ളികള്‍ മാത്രം.
നീയെനിക്കായ് ഉപേക്ഷിച്ച 
സ്നേഹതുള്ളികള്‍........


സ്വന്തം MH

-ഷിബി-



നവാഗതന്റെ അപരിചിതത്വം തുളുമ്പുന്ന മുഖവുമായി മെന്‍സ് ഹോസ്റ്റലിന്റെ  ഇരുണ്ട ഇടനാഴിയിലൂടെ സുഹൈലിന്റെ പിറകെ ഞാന്‍ നടന്നു......പലരും പറഞ്ഞ കഥകളില്‍ നിന്നും മെനഞ്ഞെടുത്ത സങ്കല്‍പ്പത്തിലെ ഹോസ്റ്റലില്‍ നിന്നും, യഥാര്‍ത്ഥ ഹോസ്റ്റലിന്റെ മറ്റൊരു ലോകത്തേക്ക് കോണിപ്പടികള്‍ കയറി 208 നമ്പര്‍ മുറിയുടെ മുന്നിലെത്തി.ആരെങ്കിലും പൂട്ടി പോയാലും ഉള്ളില്‍ കടക്കാന്‍ സൗകര്യത്തില്‍ വലിയ ദ്വാരതോടു കൂടിയ വാതില്‍ എന്നെ സ്വാഗതം ചെയ്തു.ഒരുപാടുപേര്‍ പിരിയാന്‍ വയ്യാത്ത മനസ്സുമായി ഹൃദയം പറിച്ചെടുത്ത് അവശേഷിപ്പിച്ചുപോയ ചുവരുകള്‍ പലതും സംസാരിച്ചു.........നഷ്ടപ്രണയത്തിന്റെ കഥകള്‍ , കൂടപ്പിറപ്പിനോളം  വളര്‍ന്ന സൌഹൃദത്തിന്റെ തുടിപ്പുകള്‍ ,യുവത്വത്തിന്റെ ആവേശത്തോടൊപ്പം തിളച്ച തോന്നിവാസ സാഹിത്യങ്ങള്‍ .........ഹോസ്റ്റലിലെ ചുവരുകള്‍ക്കപ്പുറം വളരാതെപോയ എത്ര സാഹിത്യകാരന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവുക.

ഈ ചുവരില്‍ ഇനി ഒരിറ്റു സ്ഥലം ഞങ്ങള്‍ക്ക് കളിക്കാനില്ല എന്നതുകൊണ്ട്തന്നെ ചുവര് ഞങ്ങള്‍ പെയിന്റ് ചെയാന്‍ തീരുമാനിച്ചു.കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആവേശം കത്തിക്കാളി നില്‍ക്കുന്ന സമയമായിരുന്നു ആ ദിവസങ്ങള്‍...ഞങ്ങള്‍ എല്ലാവരുംതന്നെ അര്‍ജന്റീന ഫാന്‍സ്‌ ആയതുകൊണ്ട് ചുവരിനെ നീല,വെള്ള പെയിന്റുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്തു.പലര്‍ക്കും പെയിന്റിംഗ് ആദ്യാനുഭവമായിരുന്നു.ഒടുവില്‍ നാട്ടിലുള്ള പെയിന്റെര്‍ വിജയെട്ടനെ വിളിച്ച് ഉപദേശം സ്വീകരിക്കേണ്ടി വന്നു.

ഹോസ്റ്റലിലേക്ക് താമസം മാറി രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സുഹൈല്‍ ഒരുപാട് പറഞ്ഞു സുപരിചിതമാക്കിയ ആ സ്ഥലത്തേക്ക് എന്നെയു കൂട്ടിപ്പോയി.ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ ബാത്ത് റൂമില്‍ സ്ഥാപിച്ച ചെറിയ ഏണിയിലൂടെ  പറ്റിപ്പിടിച്ച് മുകളിലോട്ടു കയറി.ഒടുവില്‍ ഹോസ്റ്റലിന്റെ ചരിഞ്ഞ ടെറസ്സിന്റെ മുകളിലെത്തി.ഭയം അവിടുത്തെ കാഴ്ചകളെല്ലാം 
എന്നില്‍നിന്നും മായ്ച്ചു കളഞ്ഞു.ഭഗവാനെ...........ഈ പണിക്കു ഇറങ്ങെണ്ടിയിരുന്നില്ലെന്നു ഒരു നിമിഷം തോന്നിപ്പോയി.....ഒടുവില്‍ അവന്റെ കൈ പിടിച്ചു  പതുക്കെ മുകളിലേക്ക് കയറി ഇരുന്നു.പേടിച്ചു അതുവരെ അടച്ചു പിടിച്ചിരുന്ന കണ്ണുകള്‍ വിഷുവിനു കണികാണാന്‍ തുറക്കുന്നതുപോലെ പതുക്കെ തുറന്നു.അകലെ നക്ഷത്രക്കുഞ്ഞുങ്ങള്‍  ഭൂമിയില്‍ നീന്തിക്കളിക്കുന്നു.അകലെ കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും ഉള്ള വെളിച്ചങ്ങള്‍ ആകാശം മണ്ണിലേക്ക് പൊട്ടിവീണ പോലെ തോന്നിച്ചു....



പിന്നീടുള്ള ദിവസങ്ങളില്‍ ഈ ടെറസ്സില്‍ കയറ്റം ഒരു പതിവായി.ഇളം കാറ്റേറ്റ്  കുറെ നേരം മത്തുപിടിച്ച മട്ടില്‍ കിടക്കും.സ്ഥലം അത്യാവശ്യം പരിചയമായി,പേടി വിട്ടൊഴിഞ്ഞ ശേഷം സുഹൈല്‍ അടുത്ത സ്ഥലം കൂടി എന്നെ കാണിച്ചുതന്നു.വാട്ടര്‍ ടാങ്കിന്റെ മുകളിലെ ഇത്തിരിപ്പോന്ന സ്ഥലം.ചരിഞ്ഞ സ്ലാബില്‍ നിന്നും ചെറിയ കോണി,അതിനു മുന്നില്‍ പ്രത്യേക രീതിയില്‍ കൈ വെച്ച്  മാത്രം കയറാവുന്ന ടാങ്ക്.ഹോസ്റ്റലിന്റെ ഏറ്റവും ഉയരത്തില്‍ കയറി ഇരുട്ടത്ത്‌ ഇരിക്കുമ്പോള്‍ ശരിക്കും ആകാശത്തില്‍ ഇരിക്കുന്നതുപോലെ തോന്നും.ലോകം മുഴുവന്‍ നമ്മുടെ താഴെ....അങ്ങനെ ഈ അഭ്യാസങ്ങള്‍ ഒരു ശീലമായ് മാറി......






സന്ധ്യയ്ക്കും രാത്രിയും ഇത്രയധികം 
സൗന്ദര്യമുന്ടെന്നു അറിയുന്നത് ഹോസ്റ്റലില്‍ 
എത്തിയ ശേഷമാണ്.ടെറസ്സിനു മുകളിലെ വൈകുന്നെരങ്ങള്‍ക്ക് ഓരോ ദിവസവും ഓരോ മുഖമാണ്......ചിലപ്പോ ചുവന്നു തുടുത്ത് മുഖം വീപ്പിച്ചു പരിഭവത്തോടെ പോകുന്ന അവളുടെ മുഖം മറ്റു ചിലപ്പോള്‍ ചന്ദനക്കുറിയിട്ട് മൂളിപ്പാട്ടുപാടുന്ന കൂട്ടുകാരന്റെ  മുഖം ,വേദനപേറുന്ന  മനസ്സുമായിരിക്കുമ്പോള്‍ ഇളം കാറ്റായി വന്നു തലോടി നിറഞ്ഞ പുഞ്ഞിരിയുമായി ചക്രവാള സീമയില്‍ നില്‍ക്കുന്ന സന്ധ്യയ്ക്ക് അമ്മയുടെ മുഖം.........

നക്ഷത്രങ്ങള്‍ നിറഞ്ഞ  ആകാശം നോക്കി കിടക്കാന്‍ ഒരു പ്രത്യേക സുഖംതന്നെയാണ്.കാലവും സമയവും പായുന്നതറിയാതെ വിശാലമായ ആകാശത്ത് സങ്കല്‍പ്പങ്ങളുടെ കൊട്ടാരം പണിതു പതിയെ എണീറ്റ്‌ പോവുംബോഴേക്കും ചിലപ്പോള്‍ നാട്ടപ്പാതിരയാവും.ചില ദിവസങ്ങളില്‍ എല്ലാവരുംകൂടി ടെറസ്സില്‍ കയറും,പിന്നെ നിറയെ ബഹളമായിരിക്കും......കളിയാക്കല്‍ , തെറി വിളികള്‍, പെണ്‍കുട്ടികളെ  വിളിച്ച് പറ്റിക്കല്‍, ക്ലാസ്സില്‍ ഒപ്പിക്കേണ്ട തരികിടകളുടെ പ്ലാനിംഗ്.....മറ്റു ചിലപ്പോള്‍ ഭയങ്കര നിശബ്ദതയായിരിക്കും.........വെറുതെ മാനം നോക്കി കിടക്കുമ്പോള്‍ ജെറിയുടെ ഫോണ്‍ ഇടയ്ക്ക് പാടും
 " When the blue night is over my face
on the dark side of world in space
when I'm all alone with stars above
you are the one I love........"

ചില സന്ധ്യകള്‍ക്ക് സംഗീതം പകരാന്‍ ഫസ്റ്റ് ഇയറിലെ മിസോറാമുകാരന്‍ പയ്യനുണ്ടാവും.ടെറസ്സിന്റെ ഒരറ്റത്ത് ഗിറ്റാറും പിടിച്ചു അവനിരിക്കും.കുറെ നേരം ഗിറ്റാര്‍ വായിച്ച ശേഷം അവന്‍ പാടിത്തുടങ്ങും......ഇംഗ്ലീഷും , മിസോയും, ഹിന്ദിയുമെല്ലാം.....കുറെ നേരം അങ്ങനെ അവന്റെയടുത്തിരിക്കും, പിന്നീടൊരു പുഞ്ചിരിയും സമ്മാനിച്ച്  അവനും ഇറങ്ങി പോകും....

വിനുവിന് പ്രേമത്തിന്റെ അസുഖം വന്ന ശേഷം ടെറസ്സിന്റെ മുകളില്‍ കയറാന്‍ അവനു ഭയങ്കര
ആവേശമാണ്.ഉറങ്ങിക്കിടക്കുന്ന എന്നെ വന്ന്‌ തല്ലിയുണര്‍ത്തി അവന്‍ ടെറസ്സില്‍ കയറ്റിയിട്ടുണ്ട്.ഒരുപാട് പ്രണയ രോഗികളുടെ സ്ഥിരം സ്ഥലം കൂടിയാണിത്.ഓരോ അറ്റത്തും ഫോണും പിടിച്ച് നാട്ടപ്പാതിരയോളം പഞാരയടിക്കുന്ന പഞാരക്കുട്ടന്മാരെ വെറുതെയെങ്കിലും പുച്ചിക്കാന്‍ രസമാണ്.ഇവിടെയിരിക്കുമ്പോള്‍ മനസ്സിന്റെ മറകള്‍ താനേ പൊളിഞ്ഞു വീഴാറുണ്ട്...........വെറും ചാങ്ങാതിമാരായിരുന്നവര്‍ എന്റെ നല്ല ചാങ്ങാതിമാരായത് ഇവിടെ വെച്ചായിരുന്നു.....ഒരുപാട് തുറന്നു പറച്ചിലുകള്‍ നടന്നതും ഇവിടുന്നുതന്നെ...അവര്‍ ചിരികൊണ്ട് നീറുന്ന വേദനകളെ മായ്ക്കാം എന്ന് പഠിപ്പിച്ച   ഇടവും ഇതുതന്നെയായിരുന്നു....

സാങ്കേതികവിദ്യയുടെ ക്വിന്റെല്‍ ഭാരമുള്ള പുസ്തകങ്ങളില്‍ നിന്നും അക്ഷരങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുമ്പോഴും, പരീക്ഷയ്ക്ക് തോറ്റു തുന്നംബാടുമ്പോഴും , മനസ്സ് കടിഞ്ഞാണില്ലാതെ പാറി നടക്കുമ്പോഴും ,ഒരുപാട് സംസാരിക്കാനുന്ടെങ്ങിലും കേള്‍ക്കാന്‍ ആരുമില്ലാതിരിക്കുമ്പോഴും ,വെറുതെ സങ്കടം വരുമ്പോഴും ,ഒരുപാട് സന്തോഷം വരുമ്പോഴും ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലത്തെത്തും.അപ്പോഴേക്കും ഒരുറ്റ ചങ്ങാതിയുടെ കരസ്പര്‍ശം പോലെ ഒരു കാറ്റെന്നെ തഴുകി മറയും.....

ചില കാര്യങ്ങള്‍ പ്രിയപ്പെട്ടതാവാന്‍ വര്‍ഷങ്ങളും മാസങ്ങളും  വേണ്ടി വരും.എന്നാല്‍ ചുരുങ്ങിയ
ദിവസങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥലം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.പാതിപോലും പിന്നിട്ടിട്ടില്ലാത്ത ഈ യാത്രയില്‍ ഇനിയും ഒരുപാട് അനുഭവങ്ങള്‍ അവിടെ ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.ഒരവധിക്കാലം തുടങ്ങുന്നതിനു തലേ ദിവസം ടെറസ്സില്‍ നിന്നിറങ്ങുമ്പോള്‍ വിനു പറഞ്ഞു "ഡ നാളെ മുതല്‍ നമ്മുടെ ടെറസ്സ് ഒറ്റയ്ക്കായിരിക്കുമല്ലോ......."



 
 





ബുധനാഴ്‌ച, ഡിസംബർ 21, 2011



 -അവന്തിക -


                                                         ശാപങ്ങള്‍  
 പൊരിവെയിലില്‍ പൊടിയും പുകയുമേറ്റ്
പാതിവെന്ത വയറുമായ് നഗര ഹൃദയത്തിലൂടെ
ജീവിത ഭാരവും പേറി അലഞ്ഞുതിരിയുമ്പോള്‍,
കൂടെ നടക്കുന്ന കുഞ്ഞു പാതത്തിന്റെ വേദനയില്‍
പരിതപിക്കാനെ അവള്‍ക്കായുള്ളൂ...
ഒരു രാത്രിയുടെ മറവു സമ്മാനിച്ച സന്താനം...
സ്വന്തം ഗര്‍ഭപാത്രത്തെ ശപിക്കാനോരുങ്ങുംബോഴേക്കും,
മറ്റൊരു രാത്രിയുടെ ഇരുട്ട് സമാനിച്ച,
അപരിചിതന്റെ ചെറുമുകുളം
അവളില്‍ പിറവിയെടുത് കഴിഞ്ഞിരുന്നു...






കടല്‍.....
ഓര്‍മകളുടെ ഇരമ്പലും
കണ്ണീരിന്റെ ഉപ്പും
ദുരന്തങ്ങളുടെ തിരയും പേറി
വറ്റാത്ത മോഹങ്ങളുമായ്
എന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന
എന്റെ മനസ്സ്................




                                         




 കണ്ണാടി....
പോറലുകള്‍ ഏറെ ഏറ്റുവാങ്ങിയ
എന്റെ ആത്മാവ്......
വികലമായ്തുടങ്ങിയ  പ്രതിരൂപങ്ങള്‍ക്കും
മുഷിഞ്ഞു തുടങ്ങിയ ചിന്തകള്‍ക്കും
മുറിവേല്‍പ്പിക്കുന്ന ഓര്‍മകള്‍ക്കും മുന്നില്‍
തല്ലിയുടയ്ക്കപ്പെട്ട എന്റെ ആത്മാവ്.......









വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

-ഹര്‍ഷ -

ഇന്നലെ
ഞാന്‍ എന്റെ നഷ്ടങ്ങളുടെ
കണക്കുപുസ്തകം തയ്യാറാക്കി  ...
ആദ്യം നഷ്ടമായത്
ബാല്യമായിരുന്നു ...
പിന്നെ ആദ്യ പ്രണയവും
കൗമാരവും ...
ഇനി ഒരു നഷ്ടം കൂടി രേഖപ്പെടുത്താനുള്ള മഷി
എന്റെ പേനയിലില്ല
ഞാന്‍ മായ്ക്ക്കുകയാണ്
എന്നെന്നേക്കുമായി
നിന്നെ എന്നില്‍ നിന്നും ...

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

അപ്പൂപ്പന്‍താടി

-അവന്തിക -

എനിക്കും പറക്കണം ഒരു അപ്പൂപ്പന്‍ താടി കണക്കെ....
തീരാ മോഹങ്ങളുമായ് പറന്നു പറന്നു ഒടുവില്‍
തളര്‍ന്നു വീഴണം ഭൂമിയുടെ ചിതലരിച്ച വിരിമാറില്‍ .....
പിന്നെയൊരു പുതുമഴയില്‍ തളിരിട്ട്ട്,
ഒരു വസന്തത്തില്‍ പൂത്തു തളിര്‍ത്ത്,
ഒരു വേനലില്‍ പിന്നെയും 
ഒരായിരം മോഹങ്ങളും പേറി......
പാറിപ്പറക്കണം അകലങ്ങളിലേക്ക്.......
വീണ്ടും നില  തെറ്റി വീഴാനായ്....

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

നീര്‍ക്കുമിളകള്‍....

 -അവന്തിക-


ആരോ  കളിയായ്‌ ഊതിവിട്ട നീര്‍ക്കുമിളകള്‍ മാത്രമായിരുന്നു എന്റെ സ്വപ്നങ്ങളും....
കാലം പോലും അതിനെ ഉയരങ്ങളിലേക്ക്  പറക്കാന്‍ അനുവദിച്ചപ്പോള്‍,
ഉയര്ന്നുപോങ്ങിയ എന്റെ നീര്‍ക്കുമിളകളില്‍,
ജീവിതത്തിന്റെ ഏഴു വര്‍ണങ്ങളും ഞാന്‍ കണ്ടു...
കാലത്തിന്റെ കുസൃതിയില്‍ എന്റെ കുമിളകള്‍ 
പൊട്ടിച്ചിതറിയപ്പോള്‍ 
ജീവിതത്തിനു നിറം ഇല്ലാതായിക്കഴിഞ്ഞിരുന്നു...
എന്റെ സ്വപനങ്ങള്‍ക്കും  അതിരുകളുണ്ടായിരുന്നെന്നു  ഞാന്‍ ഇന്നറിയുന്നു...
എന്റെ സ്വപ്നങ്ങള്‍ക്ക് ഒരു നീര്‍ക്കുമിളയുടെ  ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും....

ബുധനാഴ്‌ച, സെപ്റ്റംബർ 21, 2011

ഫേസ് ബുക്ക്

-ഷിബി-
എന്തുകൊണ്ടാണെന്ന് അറിയില്ല,എനിക്ക് നായകന്മാരെക്കാള്‍ ഏറെ ഇഷ്ടം വില്ലന്മാരെയാണ്.ജയിക്കുന്നവനെക്കാള്‍ തോല്‍ക്കുന്നവനെയാണ്.....അംഗീകരിക്കപ്പെടുന്നവനെക്കാള്‍  അവഗണിക്കപ്പെടുന്നവനെയാണ്.......
കുട്ടിക്കാലത് അഗടനും കുക്കുടനും ഡാക്കിനിയും ലുട്ടാപ്പിയുമൊക്കെ ഒരിക്കലെങ്കിലും ജയിക്കണമേ എന്നാഗ്രഹിച്ചിട്ടുണ്ട്...
ഇഷ്ട ടീം ലോകകപ്പ്‌ നേടിയാലും തോറ്റവരുടെ  ദുഃഖം ചങ്കിലേറ്റി ടീവിക്ക്  മുന്നില്‍ നിന്നും എനീട്ടിട്ടുണ്ട്.
പിന്നീട്  വില്ലന്മാരില്‍ നന്മ കണ്ടെത്തുന്ന പുസ്തകങ്ങളോടായി  താല്പര്യം.''ഇനി ഞാന്‍ ഉറങ്ങട്ടെ'' വായിച്ച്‌ കര്‍ണനെയും കൌരവരേയും അറിഞ്ഞു.......
'താടക" വായിച്ച്‌  ആരോ പറഞ്ഞു വെറുപ്പിച്ച താടകയെന്ന രാക്ഷസ കുമാരിയുടെ അവഗണിക്കപ്പെട്ട പ്രണയത്തെ മനസ്സോടുചെര്‍ത്തു......
"ലങ്കാലക്ഷ്മിയില്‍ വില്ലനായ രാവണനില്‍ മകള്‍ക്കുവേണ്ടി പിടയുന്ന ഒരച്ഛന്റെ വേദന അനുഭവിച്ചു.....
"ഒരു വടക്കന്‍ വീര ഗാഥയില്‍"ചതിയന്‍ ചന്തുവിന്റെയും "ചയാമുഖി" നാടകത്തില്‍ ദുഷ്ടനായ കീചകന്റെ  ആരും കാണാത്ത മുഖം കണ്ടു.
ഓരോരുത്തരും വില്ലനാകപ്പെടുന്നതിന്റെ കാരണങ്ങള്‍ ആരും അന്വേഷിക്കാറില്ല എന്നതാണ് സത്യം.....
തോല്‍ക്കുന്നവന്റെ കണ്ണീര്‍ ആരും കാണാറില്ല...............
                കോളേജില്‍ ചേര്‍ന്ന് കുറച്ചു  കാലത്തിനുള്ളിലാണ് ഞാന്‍ ചാറ്റിങ്ങിനും ഫേസ്ബുക്കിനും അടിക്ടാവുന്നത്.ഇന്നത്തെ യൂത്തിനിടയില്‍ ആരു ട്രെന്റാനല്ലോ ഇത് രണ്ടും.ആത്മാര്‍ഥതയുടെ അംശം ഒരിറ്റുപോലുമില്ലാത്ത പ്രണയ,സൌഹൃദ മെസ്സേജുകള്‍ ,യാന്ത്രികമായ കുശലാന്വേഷണങ്ങള്‍......നാട്ടപ്പാതിരവരെ  മൊബൈലും നെറ്റും ഒക്കെയായി ഇരുന്നിട്ടുണ്ട്.....അങ്ങനെ മനസ്സുതുറന്നു സംസാരിക്കുന്നതെങ്ങനെയാണെന്ന് ഞാന്‍ മറന്നു പോയി......നേരില്‍ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുന്നവര്‍  ചാറ്റിങ്ങിനിടക്ക് വാചാലരാകുന്നു ......പലര്‍ക്കും ബോറടിക്കുമ്പോള്‍ മാത്രം ആവശ്യം വരുന്ന ഒന്നാണ് സൗഹൃദം  എന്നെനിക്കു തോന്നിയിട്ടുണ്ട്....പക്ഷെ അതിനിടയില്‍ വേറിട്ട്‌ നില്‍ക്കുന്ന വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ ഓര്‍ത്തപ്പോള്‍ ഇത് നിര്‍ത്താനും തോന്നിയില്ല........ഒരു മഴയുള്ള രാത്രി ജോലിക്ക് ചേരാനുള്ള രേഖകളെല്ലാം നന്നായി എടുത്ത് വെച്ച് പഴയ കോളേജ് സുഹൃത്തുക്കളെയും തേടി ഞാന്‍ ഫേസ്ബുക്കിലെത്തി.എന്നെക്കാത്ത് ഒരു ഫ്രെണ്ട് റിക്വസ്റ്റ് കിടക്കുന്നു....ഞാന്‍ ആ പേര് ഒന്നുകൂടെ നോക്കി....അത് അവന്‍ തന്നെ...
                      സ്കൂളിന്റെ പടവുകള്‍ ഇറങ്ങുമ്പോള്‍ മനസ്സില്‍ വിചാരിച്ചതാണ് ഇനി ഒരിക്കലും അവരെ രണ്ടുപേരെയും കാണാനിടയാകരുതെയെന്നു ....ഒരാളോടുള്ള അടങ്ങാത്ത പ്രേമം,രണ്ടാമത്തെയാളോടുള്ള  തീവ്രമായ വെറുപ്പ്‌......ഓരോരുത്തരുടെ ജീവിതത്തിലും ഓരോരുത്തരും നായകന്മാരാണ്,വെറുപ്പുതോന്നുന്നവരെല്ലാം വില്ലന്മാരും.ജീവിതത്തില്‍ എപ്പോഴെങ്കിലും  ഒരാളെ ശത്രുവായി കണ്ടിട്ടുണ്ടെങ്കില്‍  അത് അവനെ മാത്രമായിരുന്നു,ഹേമന്ത്.......
                           "hemanth wants you to be your friend in facebook"
ഞാന്‍ അവന്റെ മെസ്സേജ് വായിച്ചു...."ഡാ  നമുക്ക് വീണ്ടും തല്ലുകൂടാം.........accept ചെയ്തില്ലെങ്കില്‍ നിന്റെ തലമണ്ട ഞാന്‍ തല്ലിപ്പോളിക്കും.....ഓര്‍മയുണ്ടല്ലോ?
അതൊന്നും ഞാന്‍ ഇപ്പോള്‍  ഓര്‍ക്കാന്‍ ശ്രമിക്കാറില്ല...പക്ഷെ അവന്‍ വീണ്ടും എന്നെ ഓര്‍മിപ്പിക്കുന്നു....സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞു റിസള്‍ട്ട്‌ വന്നു  മഴയത്ത് ചുവന്ന  റിബണും വെള്ളക്കൊടിയുമായി ഈന്‍ഖിലാബ് വിളിച്ചുള്ള വിജയാഘോഷത്തിന്റെ സമയം....നല്ല മഴയുണ്ട്......ഞങ്ങളുടെ ആവേശത്തെ മഴക്കും കെടുത്താനായില്ല...അതിനിടക്ക് തോറ്റത്തിന്റെ ദേഷ്യം തീര്‍ക്കാന്‍ വടിയും കല്ലും എടുത്ത് അവനും അവന്റെ ചങ്ങാതിമാരും വരുന്നത്....അടിക്കിടയ്ക്കു അവന്റെ തല്ലു കൊണ്ട് നെറ്റിയില്‍ നിന്നും ചോര ഒലിപ്പിച്ചു ഞാന്‍ ഗ്രൗണ്ടില്‍ വീണു കിടന്നു....ഓര്‍മ വരുമ്പോള്‍ തലയില്‍ ഒരു കെട്ടുമായി ഞാന്‍ ഹോസ്പിറ്റലില്‍ കിടക്കുകയായിരുന്നു....എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ ...അവന്‍ ചെയ്ത ക്രൂരതകളുടെ ലിസ്റ്റ്  ഇനിയും ഉണ്ട്.....
                അവന്റെ മെസ്സേജ് എനിക്ക് ഇഷ്ട്ടപ്പെട്ടു....പതിവുപോലെ വില്ലനെ ഞാന്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങി....ഇപ്പോള്‍ പിരിഞ്ഞിട്ടു അഞ്ചാറു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ....ഞാന്‍ ആ ഫ്രെണ്ട് റിക്വസ്റ്റ് സ്വീകരിച്ചു....
                 ഹേമന്ത്  ഇപ്പോള്‍ ഹിന്തു പത്രത്തില്‍ ഒരേ സമയം ഫോട്ടോഗ്രാഫറും കാര്‍ട്ടൂണിസ്റ്റും  ആണ്.പത്രത്തില്‍ അവന്റെ ഫോട്ടോകളും കാര്‍ട്ടൂണുകളും അടിച്ചു വരുന്നത് മേഘനാഥന്‍  എന്ന പേരിലായിരുന്നു......ആ പേരില്‍ എന്തോ ഉള്ളത് പോലെ തോന്നി....പിന്നീടുള്ള വൈകുന്നേരങ്ങളിലും രാത്രികളിലും ഫെസ്ബുക്കിന്റെ താളുകളില്‍ ഞങ്ങള്‍ കണ്ടുമുട്ടി....നിഷ്കളങ്കമായ  അവന്റെ തമാശകള്‍ക്കായി  ഞാന്‍ കാത്തിരിക്കും....രാഷ്ട്രീയ രംഗങ്ങളില്‍ കാര്യമായ ഒച്ചപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ പത്രത്തില്‍ മേഘനാഥന്റെ കാര്‍ട്ടൂണുകള്‍ക്കായി തിരയും......അവന്റെ കാര്‍ട്ടൂണുകളില്‍ വിരിയുന്ന  ചിരിക്കിടയില്‍ പൊള്ളുന്ന സാമുഹ്യ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു........
                      നല്ല മഴയുള്ള രാത്രികളില്‍ ഹേമന്ത് പഴയ  കാര്യങ്ങള്‍ പലതും എന്നെ ഓര്‍മിപ്പിച്ചു  കൊണ്ടിരിക്കും.....സ്ക്കൂളിനടുത്തുള്ള കനാലില്‍ എന്ന തള്ളിയിട്ടു കൈകൊട്ടി ചിരിച്ചതും,ഫുള്‍ മാര്‍ക്ക് കിട്ടിയ എന്റെ ഉത്തരക്കടലാസ് തുണ്ട് തുണ്ടമാക്കി കീറി ക്കളഞ്ഞതും ,വിജയന്‍  മാഷിന്റെ തല്ലു കിട്ടിയതും.അവന്റെ കൈ മുറിഞ്ഞതും...എല്ലാം  പറഞ്ഞിട്ട്  ചോദിക്കും നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ ?
ഞാന്‍ തമാശയ്ക്ക് മറുപടി പറയും "ഉണ്ട് ?
ഉടന്‍ അവന്റെ മറുപടി വരും 'ഉണ്ടെങ്കില്‍ നീയത് മനസ്സില്‍ വെച്ച മതി അതെങ്ങാനും പുറത്ത് കാണിച്ചാല്‍ അറിയാലോ? ഞാന്‍ നിന്നെ ശരിയാകും....
                        അവന്‍ ഇപ്പോഴും പഴയ ഗുണ്ട കുട്ടിതന്നെ ..കുട്ടിക്കളി ഒട്ടും മാറീട്ടില്ല......
                   ഫേസ്ബുക്കില്‍ ദിവസവും എന്തെങ്കിലും ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യും...എല്ലാം അവന്റെ ക്യാമറയില്‍ ഒപ്പിക്കുന്ന കുസൃതിത്തരങ്ങള്‍.......ചിത്രങ്ങളില്‍ പലതിലും മനോഹരമായ കവിത ഒളിഞ്ഞു കിടന്നിരുന്നു.....മഴയെ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ അവന്റെ വിരുത് അപാരമായിരുന്നു......മേഘനാഥന്റെ മഴ ചിത്രങ്ങള്‍ക്ക്  ഫേസ്ബുക്കില്‍ ആയിരക്കണക്കിന് ആരാധകരുണ്ട്....അതില്‍ ഒരു പുതിയ ആരാധകനായി ഞാനും.......
                  ഒരു ഇടവപ്പാതി കഴിഞ്ഞു കോരിച്ചൊരിയുന്ന മഴയത് അവന്‍ ഫേസ്ബുക്കില്‍ പുതിയൊരു ചിത്രം അപ്‌ലോഡ്‌ ചെയ്തു.....ഇലത്തുമ്പില്‍ നിന്നും ഇട്ടിവീഴാറായ  മഴതുള്ളി........ചിത്രത്തിന്റെ പേര് "മഴതുള്ളി ഇലയോട് പറഞ്ഞത്..."ചിത്രവും പേരും എന്നെ വല്ലാതെ അസ്വസ്ഥനാക്കി....മഴതുള്ളി എന്താവും ഇലയോട് പറഞ്ഞിട്ടുണ്ടാവുക....ഇലയുടെ ജീവിതത്തില്‍ ആനന്തം നിറച്ചു വിരലിലെണ്ണാവുന്ന നിമിഷങ്ങള്‍ മാത്രം മഴതുള്ളി ജീവിക്കുന്നു.....ഒടുവില്‍ മരണത്തിനും ജീവിതതിനുമിടയ്ക്കു പിരിയാന്‍ വയ്യാതെ,ഇലതുമ്പത്  തൂങ്ങിക്കിടക്കുന്നു......
പിന്നെ താഴെ വീണുടഞ്ഞു ഇല്ലാതായിത്തീരുന്നു .....ഇതിനിടയില്‍ തീര്‍ച്ചയായും പറഞ്ഞതിലേറെ പറയാന്‍ ബാക്കിയുണ്ടാകും.........
                         കുറെ കാലാമായി ചോദിക്കണമെന്ന് വിചാരിച്ച ആ ചോദ്യം ഞാന്‍ അപ്പോള്‍ തന്നെ അവനോട ചോദിച്ചു.....'എന്താടാ നിനക്ക് മഴയോട് നിനക്കിത്ര ഇഷ്ടം?
അഞ്ചു മിനിട്ടിനുള്ളില്‍ വലിയൊരു മറുപടി കിട്ടി........
"ദാ,ഞാന്‍ ജനിച്ചത്‌ നല്ല ഇടിയും മഴയും ഉള്ള ഒരു ദിവസമായിരുന്നു.....പിന്നീടങ്ങോട്ട് ഓര്‍മകള്‍ക്കെല്ലാം  മഴയുടെ അകമ്പടിയുണ്ടായിരുന്നു....മുത്തശ്ശിയുടെ മടിയിലിരുന്നു മഴയത്ത്‌ ആലിപ്പഴം വീഴുന്നത് നോക്കിയിരുന്നത് മനസ്സില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമായി ഫ്രൈം ചെയ്തു കിടപ്പുണ്ട്,പിന്നെ അച്ഛന്റെ കൈപിടിച്ച് ആദ്യമായി സ്കൂളില്‍ പോയപ്പോള്‍ എന്റെ പുള്ളിക്കുട  നനയ്ക്കാന്‍ മഴ പെയ്തിരുന്നു.....എന്റെ കുഞ്ഞനിയത്തിയെ  ദൈവം തന്നതും ഒരു മഴക്കാലത്തായിരുന്നു.....മഴയത്ത്‌ വയലില്‍ വെള്ളം കയറുമ്പോള്‍ കൂട്ടുകാരുടെ കൂടെ ചൂണ്ടയിടാന്‍ പോകുന്നത് കുട്ടിക്കാലത്തെ മഴ ഓര്‍മയാണ്.......ഒടുവില്‍ വര്‍ഷങ്ങളോളം മനസ്സില്‍ കൊണ്ടുനടന്ന ഇഷ്ടം,നിന്റെതാനെന്നറിഞ്ഞിട്ടും അവളോട്‌ പോയി പറഞ്ഞതും ഒരു പേരുംമഴയത്തായിരുന്നു,നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല അവളുടെ ചിലങ്കയുടെ താളം പോലെയായിരുന്നു അന്നൊക്കെ മഴ പെയ്തിരുന്നത്........
                     വായിച്ചവസാനിച്ചപ്പോള്‍  കണ്ണടയുരി  മേശപ്പുറത്ത് വെച്ച്  ഞാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു....ആ ചിലങ്ങയുടെ താളം ഇന്നും മനസ്സിലുണ്ട്.....അന്നത്തെ മഴയ്ക്ക്‌ മാത്രമല്ല ഇന്നത്തെ മഴയ്ക്കും അവളുടെ ചിലങ്കയുടെ മിടിപ്പുതന്നെയാണ്......ഞങ്ങളുടെ പ്രണയം രണ്ടുപേരുടെയും വീട്ടില്‍ അറിയിച്ച് പ്രശ്നമാക്കിയാണ് അന്നവന്‍ പ്രതികാരം ചെയ്തത്...പിന്നീടൊരിക്കലും പരസ്പരം സംസാരിച്ചിട്ടില്ല....കണ്ണുകളില്‍ നോക്കിയിട്ടില്ല,പിന്നീടെപ്പോഴോ അവള്‍ കോളേജില്‍ വേറെ ഏതോ ഒരുത്തനുമായി പ്രണയത്തിലായെന്നു  മാത്രം കേട്ടു.....    
               ഇവിടെ അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥ പ്രണയത്തിന്റെ വേദന പേറുന്ന വില്ലനെ ഇഷ്ട്ടപ്പെടാണോ അതോ നായകനെ ഇഷ്ട്ടപ്പെടാണോ........? സത്യത്തില്‍ കഥയിലെ നായകനും വില്ലനും ഒരേ തരക്കാരാണല്ലോ .............?
                 ഹേമന്ത് വീണ്ടും എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും  പലതും ഓര്‍മിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു....അലസമായി കയറിയിറങ്ങിയിരുന്ന   ഫേസ്ബുക്കില്‍ ഞാന്‍ പ്രതീക്ഷയോടെ കയറിച്ചെല്ലാന്‍ തുടങ്ങി.....യാന്ത്രികമായ ജോലിത്തിരക്കുകള്‍ കഴിഞ്ഞാല്‍ അവന്‍ എനിക്കൊരാശ്വാസമായി മാറി.....     
                കഴിഞ്ഞ ഒരാഴ്ചയായി ഹെമന്തിനെ കണ്ടതേയില്ല....അവസാനമായി ഒരു ചിത്രവും മെസ്സേജും മാത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്....ഇലത്തുമ്പില്‍ നിന്നും ഇറ്റിവീഴുന്ന മഴതുള്ളി.......വളരെ സൂക്ഷ്മമായി ക്യാമറയില്‍ പകര്‍ത്തിയതാണ്......ചിത്രത്തിന് കൊടുത്തിരിക്കുന്ന പേര് "പറഞ്ഞു കൊതി തീര്‍ന്നിട്ടില്ല" എന്നായിരുന്നു.....ഇടുക്കിയില്‍ ആദിവാസികളുടെ മഴയാഘോഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ പോവാനുള്ള കാര്യം അവന്‍ പറഞ്ഞിരുന്നു,ഞാന്‍ കാത്തിരുന്നു........ 
               രാവിലെ പത്രമെടുത്ത്‌ വന്ന മണിക്കുട്ടി വിളിച്ചു പറഞ്ഞു "ഇടുക്കിയില്‍ ഉരുള്‍പ്പോട്ടി  എട്ടു ആളുകള്‍ മരിച്ചു....ഈ മഴ വല്യ ശല്യമായല്ലോ......" കേട്ടപ്പോള്‍ നെഞ്ജോന്നു പിടഞ്ഞു.പെട്ടെന്ന് പേപ്പര്‍ പിടിച്ചു വാങ്ങി എട്ടു പേരില്‍ അവന്നുണ്ടാവരുതെ എന്ന് മാത്രം പ്രാര്‍ഥിച്ചു പേപ്പര്‍ തുറന്നു ...... main heading നു താഴെയ്യുള്ള ചെറിയ വാര്‍ത്ത കണ്ണിലുടക്കി "മഴയുടെ കാമുകന്‍ യാത്രയായി"
                    പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ഫേസ്ബുക്കില്‍ കയറിയില്ല.അവന്റെ ചിത്രങ്ങളും തമാശകളും മരിക്കാത്ത ഓര്‍മകളുമായി അവിടെ എന്നെ കാത്തു കിടപ്പുണ്ടാവും.....ഏറെ നാളുകള്‍ക്കു ശേഷം നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്ക്‌ അവളുടെ ചിലങ്കയെക്കാള്‍ അവന്റെ  ചിത്രങ്ങളുടെ സൗന്ദര്യമുണ്ടായിരുന്നു...ആ മഴ എന്നെ വീണ്ടും ഫേസ്ബുക്കില്‍ എത്തിച്ചു.ഫ്രെണ്ട് ലിസ്റ്റില്‍ അവന്റെ മഴതുള്ളി ഫോട്ടോ അവിടെത്തന്നെയുണ്ട്....മരിച്ചിട്ടും മരിക്കാതെ എത്രയോ പേര്‍ ഇതുപോലെ ഫേസ്ബുക്കില്‍ ജീവിക്കുന്നുണ്ടാകും....അവരുടെ അക്കൌണ്ടില്‍ സ്വീകരിക്കപ്പെടാന്‍ കാത്തുകിടക്കുന്ന ഫ്രെണ്ട് ലിസ്റ്റുകള്‍.....ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൊണ്ട് ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചു....അപ്പോഴേക്കും പുതിയൊരു ഫ്രെണ്ട് റിക്വസ്റ്റ്.......പഴയ ചിലങ്കയുടെ താളം......"ഡാ നമുക്ക് ഫ്രെന്സാവാം.."...കണ്ടപ്പോള്‍ ഒരുതരം നിര്‍വികാരത മാത്രം.........ഹും പ്രണയത്തിന്റെ അവസാന വാകാനല്ലോ സൗഹൃദം......ആത്മാര്‍ഥമായ  സൗഹൃദം മരണത്തിനപ്പുറം ഹൃദയത്തിലൊരു മഴത്തുള്ളിയായ് പെയ്തൊഴിയാതെ കിടക്കുന്നു.....ഡിലീറ്റ് ചെയ്തു കണ്ണ് തുടച്ചു എണീറ് വരുമ്പോള്‍ മണിക്കുട്ടിയുടെ fm റേഡിയോ പാടിതുടങ്ങിയിരുന്നു.
                                               ഗാനമായ് വന്നു നീ......
                                                     മൌനമായ്   മാഞ്ഞു നീ....
മായുകില്ലെന്‍ ഓര്‍മയില്‍.....

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഞാന്‍ ഒരു മഴ

-അവന്തിക-

എനിക്ക് മുകളില്‍ ഇരുണ്ട് കൂടുന്ന മേഘങ്ങള്‍ 
ഒന്ന് പെയ്തു തോര്ന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു...
തോരാതെ പെയ്യുന്ന ആ മഴ എന്നെ 
അകലേക്ക്‌ ഒഴുക്കി കൊണ്ടുപോയിരുന്നെങ്കില്‍...
ഒഴുകിയൊഴുകി പുഴയോടും പിന്നെ കടലിനോടും ചേര്‍ന്ന്...
തിരയായ്‌ ഉയര്‍ന്നു പൊങ്ങി...
നിന്റെ കാലിനെ തഴുകി തലോടി...
ആകാശത്തെ പ്രണയിച്ചു ജലബാഷ്പമായ്‌ മുകളിലേക്ക്...
നിന്റെ ശിരസ്സിനു മുകളില്‍ പഞ്ഞിക്കെട്ടു കണക്കെയുള്ള  മേഘമായ്
മതിവരുവോളം പാറി നടന്നു...
ഒരു നാള്‍ ഞാനും മഴയായ് 
നിന്നില്‍ പെയ്തിറങ്ങും...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

ഓര്‍മ്മകള്‍......

-അവന്തിക -

ദൂരെ എവിടെയോ ആരു അഗ്നി പര്‍വതം  പുകയുകയാണ്...........
ഓര്‍മ്മകള്‍  കറുത്ത പുകച്ചുരുളായ് ഉയര്‍ന്നു പൊങ്ങുന്നു..........
അതെന്റെ സ്വപ്നങ്ങളെ മായ്ക്കുന്നു.....
എന്റെ ആത്മാവിനെ ഉരുക്കുന്നു.......

                            ഭൂമിയുടെ മാറിലൂടെ നീ ഒഴുക്കുന്നത്,
                           നിന്റെ തീരാ നൊമ്പരങ്ങളോ അതോ ചുടു കണ്ണീരോ?
                           ആ കണ്ണീരില്‍ എന്റെ സ്വപ്‌നങ്ങള്‍ അലിഞ്ഞില്ലാതാവുകയാണ്......
                           ആ കണ്ണീര്‍ എന്റെ സ്വപനങ്ങളെ പൊള്ളിച്ച കാലത്തിന്റെ വെറും വികൃതി മാത്രമോ ?

പാഴ്ക്കിനാക്കള്‍..................
ഒരു നാള്‍ എന്റെ സ്വപ്‌നങ്ങള്‍ പൂത്തതും തളിര്‍ത്തതും
മറ്റൊരുനാല്‍ കൊഴിഞ്ഞു മണ്ണോട് ചേര്‍ന്നതും
അതേ മരച്ചുവട്ടില്‍...........
ഈ മണ്ണില്‍ അലിഞ്ഞില്ലാതാകുന്നത് എന്റെ സ്വപ്‌നങ്ങള്‍ മാത്രമോ ?
അതോ ഞാന്‍ തന്നെയോ?
ഒരു കൊടും വേനലില്‍ തളിരിട്ട മോഹങ്ങള്‍
ഒരു മഹാമാരിയില്‍ കത്തിയമരുന്നു.......
           
                      *      *      *      *      *      *      *      *      *      *      *

മരണത്തിന് ഒരു പ്രണയ ലേഖനം

പതിവുപോലെ തിരുവനന്തപുരം എക്സ്പ്രസ്സ്‌ ഇന്നും വൈകി.ട്രെയിന്‍ ഇറങ്ങി ബാസ്സ് സ്റ്റാന്റില്‍  എത്തിയപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള ഏക ബസ് ശ്രീകൃഷ്ണ പോയിരുന്നു.അല്പം കാത്തു നിന്നപ്പോള്‍ ഒള്ളൂരെക്കുള്ള ബസ് കിട്ടി.ഇനി അവിടെ ഇറങ്ങി നടക്കണം.പക്ഷെ നടത്തം എനിക്ക് ഭയങ്കര ഇഷ്ടമാണ്.ഗ്രാമത്തിന്റെ കാറ്റും മണവും ഏറ്റ് ഒറ്റയക്ക്......പരീക്ഷ തിരക്കുകളും മറ്റും അവസാനിച്ച് കുറെ കാലത്തിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.പള്ളിക്കുന്നു കയറി ഇറങ്ങി പുത്തഞ്ചേരി എതാരായപോള്‍ അല്പം വേഗം കൂട്ടി.
                      " ഉണ്ണിക്കുട്ടാ വരുന്ന വഴിയാണോ?"
         ചിലര്‍ കുശലം പറഞ്ഞു.പുഴയോരത്ത്‌ എത്തിയപ്പോള്‍ അല്പം നിന്നു.പുത്തഞ്ചേരി പുഴ ശാന്തമായ് ഒഴുകുന്നു....തീരതിരിക്കുന്നവരുടെ ദുഖങ്ങളും  പരിഭവങ്ങളും ഓളങ്ങളില്‍ തങ്ങി.വീട്ടിലേക്കുള്ള ഇടവഴി എത്തിയപ്പോഴേക്കും അവളുടെ മെസ്സേജ് വന്നു.
                 ഡാ വീട്ടില്‍ എത്തിയോ? why no message?
   എത്താറായി,see u later,എന്ന് മാത്രം തിരിച്ചയച്ചു.എന്റെ മൊബൈല്‍ ഇപ്പോള്‍ കുറച്ചു മാത്രമേ സംസാരിക്കരുള്ളൂ......
        മുറ്റത്തു കയറും മുന്‍പേ അമ്മയെ  വിളിച്ചു,അടുക്കളയില്‍ നിന്നും ഉറക്കെ മറുപടി കിട്ടി.'മോനെ കയറി വാ...ബാഗ്‌ മേശപ്പുറത്തു വച്ച് നേരെ  അടുക്കളയിലേക്ക്...ഉണ്ണിയപ്പത്തിന്റെ  മനം നേരത്തെ കിട്ടി...ഞാന്‍ വരുന്ന ദിവസങ്ങളില്‍ ഉണ്ണിയപ്പം പതിവാണ്.വര്‍ത്തമാനം പറയുന്നതിനിടയ്ക്ക് പാത്രം തുറന്നു അപ്പം എടുത്തു.
                'എടാ ഒന്ന് കുളിച്ചിട്ടു വാ,കുറെ ദൂരം യാത്ര ചെയ്തു വരുന്നതല്ലേ?'
''അമ്മെ വിശന്നിട്ടു വയ്യ,ചായ കുടിച്ചിട്ട് കുളിക്കാം."
   ചായ എടുത്ത് വച്ച ശേഷം അടുത്തിരുന്നു കോളേജ് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ   അമ്മ പറഞ്ഞു,
"ദിനെശേട്ടനും കുടുംബവും വന്നിട്ടുണ്ട്....സാവിത്രിയേച്ചി   നിന്നെ ചോദിച്ചിരുന്നു...."
       ആണോ?? എപ്പോ എത്തി??
"അപ്പൂട്ടന്‍ നിന്നെ വിളിച്ചില്ലേഡാ ? ഞാന്‍ കരുതി അവന്‍ നിന്നെ വിളിച്ചു   കാണുംന്ന്‌  "
           ഫോണ്‍ ചെയ്യുന്ന കാര്യത്തില്‍ അവന്‍  പണ്ടേ  മടിയനാണ്.എന്തെങ്കിലും അത്യാവശ്യത്തിനു മാത്രം വിളിക്കും,പെട്ടെന്ന് നിര്‍ത്തും.പക്ഷെ അവന്‍ കത്തുകല്‍ അയക്കും,നീല ഇന്‍ലെന്റില്‍  മനോഹരമായ കൈപടയില്‍ അവന്‍ എഴുത്തും...."എന്റെ ഉണ്നുക്കുട്ടന്‌ ......പിന്നെ ഒരുപാട് കാര്യങ്ങള്‍.........,വീട്ടിലെ വിശേഷങ്ങള്‍,വായിച്ച പുസ്തകങ്ങളെ കുറിച്ച്,കോളേജിനെ കുറിച്ച്,കഥാപാത്രങ്ങളെ കുറിച്ച്,ചിന്തകളെ,സ്വപ്നങ്ങളെ കുറിച്ച്....അവസാനം പറഞ്ഞതിലേറെ പറയാന്‍ ബാക്കി വെച്ച് അവന്‍ എഴുതി ഒപ്പിക്കും"സസ്നേഹം നിന്റെ അപ്പൂട്ടന്‍"
             അവന്റെ കാതുകള്‍ ഓരോന്നും കവിതകള്‍ പോലെ ആയിരുന്നു.വരണ്ട മനസ്സിലെക്കുപെയ്തിരങ്ങുന്നവ.അവളുടെ കണ്ണിലെ തിളക്കതിനുമാപ്പുറം എന്തോ ഒന്ന് അവന്റെ കത്തുകളില്‍ ഉണ്ടായിരുന്നു.സാങ്കേതിക  വിദ്യ ഏറെ പുരോഗമിച്ചിട്ടും,സൗഹൃദങ്ങള്‍ വിരല്‍തുംബിലെക്കും ,മൊബൈലിന്റെ ഇത്തിരി പോന്ന സ്ക്രീനിലേക്കും ചുരുങ്ങുമ്പോഴും,എന്തിനു രണ്ടു പേരും communication engineering
നു പഠിക്കുമ്പോഴും ഓരോ തവണയും കത്തിനായുള്ള കാത്തിരിപ്പ്‌ ഒരു സുഖമായിരുന്നു.
           കഴിഞ്ഞ ഫെബ്ര്രുവരിയില്‍  ഞാന്‍ അവനു എഴുതി.എന്റെ മയില്‍പ്പീലിയെ കുറിച്ച്.മണ്ണപ്പം ചുട്ടു കളിക്കുന്ന കാലം മുതല്‍ മനസ്സിന്റെ പുസ്തക താളില്‍ വെളിച്ചം കാണിക്കാതെ ഞാന്‍ സൂക്ഷിക്കുന്ന മയില്‍പ്പീലിയെക്കുറിച്ച്.....മറുപടി ഒരു സമ്മാന പൊതി ആയിരുന്നു.പൊതി തുറന്നപ്പോള്‍ ഒരു കൊച്ചു പുസ്തകം.ഖലീല്‍ ജിബ്രാന്റെ  "Broken wings"....കിട്ടിയ ഉടനെ വായിച്ചു തുടങ്ങി.മരണത്തിലൂടെ വിശുധമാക്കപ്പെട്ട പ്രണയ കഥ അവസാനിച്ചപ്പോള്‍ ഇറ്റി വീഴാതെ തുളുമ്പി നിന്ന കണ്ണീര്‍ തുള്ളികല്‍ക്കിടയിലൂടെ പുറം താളില്‍ അവന്‍ എഴുതിയ കുറിപ്പ് വായിച്ചു.
   "പ്രണയം ഒരു പുഴയാണ്                                  
   തഴുകി തലോടി ഹൃദയത്തിലൂടെ ഒഴുകുന്ന പുഴ       
   ചിലപ്പോള്‍ ഒരു മെലഡിയായി.....
   ചിലപ്പോള്‍ കുത്തിയൊലിച്ച്  താണ്ടാവമാടി.....
   മറ്റു ചിലപ്പോള്‍ ഒഴുകുന്നില്ലെന്നേ  തോന്നും.
   പക്ഷെ നേര്‍ത്ത വയലിന്‍ സംഗീതം പോലെ
   മനസ്സില്‍ അത് ഓളങ്ങള്‍  ഉണ്ടാക്കികൊണ്ടിരിക്കും ...
   പ്രണയം മനോഹരമായ വികാരമാണ്....
   മനസ്സില്‍ നന്മയുള്ളവര്‍ക്ക് ദൈവം നല്‍കുന്ന സമ്മാനം..
   ഉണ്ണീ നിന്റെ പ്രണയം വിശുദ്ധമായിരിക്കട്ടെ ....
   അവസാന ശ്വാസം വരെ അത് സൂക്ഷിക്കുക....
   ഇനി നീ മയില്‍‌പീലി അവള്‍ക്കു നല്‍കുക.....
   സൗന്ദര്യമുള്ള വസ്തുക്കള്‍ നാമെന്തിനാണ്‌ ഇരുട്ടില്‍        സൂക്ഷിക്കുന്നത്.?
പിന്നീട് അവന്‍ കത്തുകളൊന്നും അയച്ചിട്ടില്ല.എന്റെ കത്തുകള്‍ക്കൊന്നും മറുപടിയും കിട്ടിയില്ല .ഫോണ്‍ എല്ലാ സമയത്തും സ്വിച് ഓഫ്‌ .നേരില്‍ കാണട്ടെ അവനു ഞാന്‍ വെച്ചിട്ടുണ്ട്.
        "അമ്മേ ബാക്കി  പിന്നെ കഴിക്കാം.ഞാന്‍ ഒന്ന് അവിടം വരെ പോയി വരാം."
അമ്മ എന്തെങ്കിലും പറയുന്നതിന് മുന്‍പ്‌  പുറത്തു ചാടി.പുറത്തു നിന്നും അമ്മ വിളിച്ചു പറയുന്നത് കേട്ടു
"ഒന്ന് കുളിച്ചു  വൃത്തിയായിട്ട് പോ മോനെ"
       ഗേറ്റിനു മുന്‍പിലെത്തിയപ്പോള്‍ ഞാന്‍   രണ്ടു തവണ സൈക്കിളിന്റെ ബെല്ലടിച്ചു.സാധാരണ എന്റെ സൈക്കിളിന്റെ ഒച്ച കേട്ടാല്‍ അവന്‍ പുറത്തു വന്നു ഗേറ്റ് തുറക്കും.പക്ഷെ ഇന്ന് വന്നത് സാവിത്രി ഏച്ചിയാണ്.....കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ അവരാകെ ക്ഷീണിച്ചിരുന്നു.മുടി ചെറിയ തോതില്‍ നരച്ചു തുടങ്ങിയിരിക്കുന്നു,ചിരി മങ്ങിയിരിക്കുന്നു.
              "മോന്‍ വാ,ഞാന്‍ അമ്മയോട് അന്വേഷിച്ചിരുന്നു.നീയാകെ മെലിഞ്ഞു പോയല്ലോഡാ ......,വീട്ടീന്ന് വിട്ടുനില്‍ക്കുന്നത് കൊണ്ടായിരിക്കും....."
            "ഉം......അമ്മേ അപ്പൂട്ടന്‍? "(അപ്പൂട്ടന്റെ അമ്മ എന്റെയും)
          അവരുടെ മുഖത്തെ  ഭാവ മാറ്റം എന്റെ കണ്ണിലുടക്കി.
"ആരാ ഇത്....?ഉണ്ണിയോ? കയറി വാ മോനേ.....
ദിനേശേട്ടന്‍ വിളിച്ചു....
"എന്തൊക്കെയുണ്ട് മോനേ വിശേഷം ? നമ്മുടെ നാട് ആകെ മാറിപ്പോയല്ലോ ....."
    "ഉം നല്ല വിശേഷം ദിനെശേട്ട....നമ്മുടെ പുഴേം,കൊട്ടക്കുന്നുമെല്ലാം ടൂറിസം കേന്ദ്രം ആകാന്‍ പോകുന്നു പോലും...."
    "ആണോ? എന്നാല്‍ നമ്മുടെ നാടൊന്നു മെച്ചപ്പെടൂലോ......."
അപ്പൂട്ടന്റെ മുറിയിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ദിനേശേട്ടന്‍ പറഞ്ഞു "മോനേ അവന്‍ കിടക്കുവാണ്.....ഇത്തിരി സുഖമില്ല ...
     "എന്ത് പറ്റി ദിനെശേട്ടാ .......യാത്രാക്ഷീണം ആയിരിക്കും...."
             അടുത്ത്‌ വന്നു ദിനേശേട്ടന്‍ പതുക്കെ പറഞ്ഞു.
ഹോസ്റ്റല്‍ ജീവിതം അവനെ ആകെ നശിപ്പിച്ചു കളഞ്ഞു
മോനേ.അവനിപ്പോ ലഹരിക്ക്‌ അടിക്റ്റ് ആണ്.പുകവലി,മദ്യപാനം,മയക്കുമരുന്ന്....പഴയ അപ്പൂട്ടനെ അല്ല ഇപ്പൊ.....ചികിത്സ നടക്കുന്നുണ്ട്....അവനെ ഒരു ഭ്രാന്തനെ പോലെ ആളുകള്‍ നോക്കുന്നത് കാണാന്‍ എനിക്ക് വയ്യ..അതാ ഞാന്‍ അവനെ എങ്ങോട്ട്   കൊണ്ട് വന്നത്.........
                 എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല അപ്പൂട്ടന്‍...?ഒരിക്കല്‍ അവന്‍ കോളേജിലെ ലഹരി റാക്കറ്റുകളെ  കുറിച്ച്  എനിക്ക് എഴുതിയിരുന്നു........
    "ഉണ്ണീ നമ്മുടെ യുവ ജനത ഹോസ്റെലുകളില്‍ പുകഞ്ഞും,കരളുകത്തിയും മയക്കു മരുന്നിന്റെ മായിക ലോകത്തെ പ്രണയിച്ചും അനുദിനം എരിഞ്ഞടങ്ങുകയാണ്.സങ്കല്‍പ്പത്തിനും  എത്രയോ അപ്പുറത്താണ് യാഥാര്‍ത്ഥ്യം .പെണ്‍കുട്ടികള്‍ പോലും പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് കഴിക്കുന്നു.ആര്‍ക്കും ഒന്നിനും ഒരു നിയന്ത്രണവും ഇല്ല.ആണ്‍ പെണ്‍ ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുന്നു....ലഹരിയുടെ പുഴുക്കള്‍ തിന്ന മനസുമായി ചുറ്റുപാടുകള്‍ നമ്മെ കൊഞ്ഞനം കുത്തുന്നു....വശീകരിക്കാന്‍ ശ്രമിക്കുന്നു.
     "ഉണ്ണീ ജീവരക്തം പടര്‍ന്നൊഴുകുന്ന സിരാതന്തുവിലെക്ക് സിറിഞ്ചു  കയറുന്ന വേദന കഴിഞ്ഞാല്‍ ലഭിക്കുന്ന മായിക ലോകം രസമായിരിക്കും അല്ലെ?
പ്രശ്നങ്ങളും വേദനകളും മറന്നു.....ഒന്നുമറിയാതെ....ശരീരത്തിന്റെ ഭാരം പോലും അറിയാതെ പാറി നടക്കാം...........വേണ്ട എനിക്ക് അങ്ങനെയൊരു ലോകം ....വേണ്ട മനസ് പതറാതെ സൂക്ഷിക്കുക...."
ഭാരം കൂടിയ ഹൃദയവും താങ്ങി കോണിപ്പടികള്‍ കയറി അവന്റെ റൂമിലെത്തി.വള്ളി ട്രൌസറിട്ട് നടക്കുന്ന കാലത്ത് ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ അവന്‍ ഭംഗിയായി ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു.ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍.വായന തുടങ്ങിയ കാലത്ത് മുതലുള്ള കോമിക് കാര്‍ടൂണ്‍ ബുക്സ് മുതല്‍ ഗഹനമായ പുസ്തകങ്ങള്‍ വരെ.ചിലത് മേശപ്പുറത് ചിതറിയിട്ടിരിക്കുന്നു.പുഴയോരതെക്ക്  തുറന്നിട്ട ജനലിലിലൂടെ എവിടെയോ കണ്ണും നട്ട്‌   ഇരിക്കുകയായിരുന്നു അവന്‍.ചൂണ്ടു വിരലില്‍ കിടന്നു സിഗരട്റ്റ് പുകഞ്ഞു കൊണ്ടിരിക്കുന്നു.
  "അപ്പൂട്ടാ..." ഞാന്‍ വിളിച്ചു...മറുപടി മൌനം മാത്രമായിരുന്നു....ഒന്ന് നോക്കുകപോലും ചെയ്തില്ല....
"എന്താഡാ പറ്റിയേ...?എന്തെങ്കിലും പറയെഡാ......ഡാ ഒന്ന് മിണടെഡാ...."
വീണ്ടും മൌനം....അവന്‍ വേറെ ഏതോ ലോകത്തായിരുന്നു...എന്റെ ശബ്ദം പോലും കേള്‍ക്കാനാവാത്ത ഏതോ ഒരു ലോകത്ത്.......
     കുറെ നേരം ഞാന്‍ പിന്നെയും അവിടെ ഇരുന്നു.....കണ്ണ് തുടച്ചു പുറത്തേക്ക്   ഇറങ്ങാന്‍   ഒരുങ്ങിയപ്പോള്‍ മേശപ്പുറത്ത് തുറന്നിട്ട "ലെറ്റ്സ് ഫോര്‍ ലൈഫ്" എന്ന പുസ്തകത്തില്‍ നിന്നും ഭ്രാന്തന്‍ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗ് വന്യമായി ചിരിച്ചു.അയാളും ഇങ്ങനെ തന്നെയായിരുന്നു.ചൂടുപിടിക്കുന്ന ചിന്തകളെ കടും വര്‍ണങ്ങളായി ക്യാന്‍വാസില്‍ വരച്ചിട്ടവന്‍.സ്നേഹിച്ചവര്‍ വാക്കുകൊണ്ട് ഹൃദയത്തില്‍ വിഷം തളിച്ചപ്പോള്‍ സ്വയം തീര്‍ത്ത ഏകാന്തതയുടെ തടവില്‍ കഴിഞ്ഞവന്‍....വരയും ജീവിതവും അയാളെ പാതി ഭ്രാന്തനാക്കിയപ്പോള്‍  ക്യാന്‍വാസില്‍ സൂര്യകാന്തി പൂക്കളെ വരച്ചിട്ട്‌ റിവോള്‍വറിന്റെ ഒരു വെടിയുന്ടയില്‍ ജീവിതം അവസാനിപ്പിച്ചവന്‍...............
       ഇവിടെ അപ്പൂട്ടന്റെ മൌനം പോലും ജീവിതത്തില്‍ വലിയൊരു ഏകാന്തത സൃഷ്ട്ടിക്കുന്നുവല്ലോ........
   "അമ്മേ ഞാന്‍ നാളെ വരാം..."ഞാന്‍ യാത്രാ പറഞ്ഞിറങ്ങി.വീട്ടിലെത്തിയാല്‍ കോളേജിലെ വിശേഷങ്ങള്‍ ചറ പറ പറയാറുള്ള ഞാന്‍ തീര്‍ത്തും മൗനിയായി.അനിയന്‍ വിശേഷങ്ങള്‍ പറയാന്‍ വന്നപ്പോഴും .....അവസാനം കണ്ട സിനിമയുടെ വിശേഷങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല...ഒടുവില്‍ അവന്‍ അടുക്കളയില്‍ ചെന്ന് അമ്മയോട് പരിഭവം പറയുന്നത് കേട്ടു.പക്ഷെ എന്റെ മനസ്സ് നിറയെ അപ്പൂട്ടനായിരുന്നു....
ഗ്രാമത്തിന്റെ ഇല്ലായ്മകളില്‍ നിന്നും പഠിച്ച വളര്‍ന്നു കേന്ദ്ര ഗവര്‍മെന്റ് ഉദ്യഗസ്തനായി തീര്‍ന്ന ആളായിരുന്നു അപ്പൂട്ടന്റെ അച്ഛന്‍ ദിനേശേട്ടന്‍.കുറെ സമ്പാദിച്ച്‌ പണക്കാരനായപ്പോള്‍ നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി പഴയ  ഗ്രാമത്തില്‍ ജീവിക്കണം എന്ന് ഒരാഗ്രഹം.അതുകൊണ്ട് പുഴയോരത്ത്   ഒരു വലിയ  വീട് പണിതു.ആ വീടും ബെന്‍സ് കാറും എല്ലാം ഗ്രാമതിലുള്ളവരെ അദ്ഭുതപ്പെടുത്തി.വള്ളി ട്രൌസറിട്ട്,മുഖത്ത് മാങ്ങച്ചാര്‍ ഒലിപ്പിച്ചു,സിക്കിള്‍ ടയറും ഉരുട്ടി പോവുമ്പോള്‍ പണക്കാരന്‍ പയ്യന്‍ സൈക്കിളും വില കൂടിയ കളിക്കൊപ്പും ഒക്കെകൊണ്ട് കളിക്കുന്നത് ഗേറ്റിലൂടെ നോക്കി നില്‍ക്കും.....
    ഒരിക്കല്‍ ആ പയ്യന്‍ വിളിച്ചു...."എന്റെ കൂടെ കളിയ്ക്കാന്‍ പോരുന്നോ.......?"
ഒന്നും മിണ്ടാതെ ടയറും ഉരുട്ടി ഞാന്‍ ഓടിക്കളഞ്ഞു.
മറ്റൊരു ദിവസം അമ്മയും  ഞാനും റേഷന്‍ കടയില്‍ പോയി വരുമ്പോള്‍ സാവിത്രിയേച്ചിയെ കണ്ടു.രണ്ടു പേരും കുറെ നേരം നാട്ടു വാര്‍ത്തമാനങ്ങള്‍  പറഞ്ഞു നിന്നു..പോവാനോരുങ്ങിയപ്പോള്‍ അവര്‍ സ്നേഹപൂര്‍വ്വം എന്നെ അടുത്തേക്ക് വിളിച്ചു.
     "മോന്‍ അകത്ത്‌ വാ...ഇവിടുന്നു കളിച്ചൂടെ   ....ഇവിടെ നിനക്ക് പറ്റിയ ഒരു കൂട്ടുകാരനുണ്ട്...."
മടിച്ചു  മടിച്ചു  നാണത്തോടെ നിന്ന ഞാന്‍ അമ്മയെ നോക്കി.അമ്മ തലയാട്ടിയപ്പോള്‍ ഞാന്‍ അവരുടെ കൈ പിടിച്ച അകത്തേക്ക് നടന്നു.
ആ പയ്യന്‍ വില കൂടിയ ഒരു ചോക്ലേറ്റ് എനിക്ക് നീട്ടിയിട്ട്‌ ഒന്ന് ചിരിച്ചു.ടീവിയില്‍ കണ്ടിട്ടുള്ളതല്ലാതെ അതൊന്നും ഇതുവരെ കഴിച്ചിട്ടില്ല .പിന്നെയും ഒന്നും മിണ്ടാതിരുന്ന എന്നോട് ആ പയ്യന്‍ ചോദിച്ചു.
"എന്താ നിന്റെ പേര് ?"
'ഉണ്ണിക്കുട്ടന്‍.......'
"ശരിക്കും പേരെന്താ?"
'ശരത്ത്‌ കെ .വി, നിന്റെ പേരെന്താ?'
"അദ്വൈദ് ദിനേശ് ''
'വേറെ പേരില്ല?'
"അപ്പൂട്ടാന്നാ അച്ഛന്‍ വിളിക്കുന്നെ"
അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.
   ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍,ടയ്യും,ഷൂസും,വലിയ ബാഗും ഒക്കെയിട്റ്റ് കാറില്‍ കയറി അവന്‍ പോകുന്നത് ഒരു ഗമയാണ്‌...വൈകുന്നേരം അവന്‍ തിരിച്ചെത്തുംമ്പോഴേക്കും സ്ലേറ്റു ബുക്കും ഒക്കെ വീട്ടില്‍ വെച്ച സിക്കിള്‍ ടയറും ഉരുട്ടി ഞാന്‍ ഗേറിന് മുന്നിലെത്തും.പിന്നെ അവന്റെ സൈക്കിളില്‍ കയറി ചുറ്റിയടിക്കും...സൂര്യന്‍ പുഴയില്‍ കുങ്കുമ വര്‍ണം   ചാളിക്കുമ്പോഴേക്കും  അക്കരയ്ക്കുള്ള നടപ്പാതയുടെ നടുക്കെതും.എന്നിട്ട് പുഴയിലേക്ക് കാലും നീട്ടി കുറെ സമയം ഇരിക്കും.പുഴ സ്നേഹ പൂര്‍വ്വം തലോടി ഒഴുകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയായിരുന്നു.അപ്പൂട്ടന് ആദ്യം ഭയങ്കര പേടിയായിരുന്നു. പതിയെ അത് മാറി.അവനെ ചൂണ്ടയിടാനും,പങ്ങയുംടാകാനും,വെള്ളത്തില്‍ കല്ലുതുള്ളിക്കാനും ഒക്കെ പഠിപ്പിച്ചതും ഞാനായിരുന്നു.
                  അവനു എന്നും പുതിയ പുതിയ കളര്‍പെന്‍സിലുകള്‍ വാങ്ങും.അപ്പോള്‍ പഴയത് എനിക്ക് തരും (ചിലപ്പോള്‍ പുതിയതും).ക്ലാസ്സില്‍ കൊണ്ടുപോയി അത് കാണിച്ചു കുറെ അഹങ്ഗരിച്ചിട്ടുണ്ട്  ഞാന്‍.നാട്ടിന്‍ പുറത്തുകാര്‍   കുട്ടികള്‍ക്ക് പലപ്പോഴും അതൊന്നും പറഞ്ഞിട്ടില്ലല്ലോ.
                 അപ്പൂട്ടന് ഒരുപാട് കഥാപുസ്തകങ്ങള്‍ ഉണ്ടായിരുന്നു.അത് വായിച്ചു അവന്‍ ഒരുപാട് കഥകള്‍ പറഞ്ഞു തരും.ഞാന്‍ ശ്രദ്ധിച്ചു കേട്ടിരുക്കും....പക്ഷെ പലപ്പോഴും അവന്‍ പറയുന്ന കഥകള്‍ ഇഗ്ലീഷിലായിരുന്നു എന്നതാണ് വലിയ ബുദ്ധിമുട്ട്.എന്റെ ലോകം വീട്,സ്കൂള്‍,അപ്പൂട്ടന്‍ എന്നിങ്ങനെയായ് ചുരുങ്ങി.പഴയ കൂട്ടുകാരായിരുന്ന അനുവും  മുത്തുവും ഒക്കെ എനിക്ക് അഹംങ്കാരമാനെന്നും മിണ്ടൂലാന്നും പറഞ്ഞു.
                     ഞങ്ങള്‍ ഏഴാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും ദിനേശേട്ടന് ഉദ്യോഗക്കയറ്റം  കിട്ടി.അപ്പൂട്ടന് മദ്രാസിലേക്ക് താമസം മാറേണ്ടി  വന്നു.ഒടുവില്‍ പോകുന്ന ദിവസം വേദനയോടെ ഞാന്‍ അവനെ യാത്രയാക്കി.സൈക്കിളിന്റെ താക്കോല്‍ എനിക്ക് തന്നു ചേര്‍ത്ത് പിടിച്ച്  അവന്‍ പറഞ്ഞു......
  "എടാ നീയിതെടുത്തോ ....ഞാന്‍ കുറെ കഴിഞ്ഞു വരുമ്പോഴേക്കും എന്നെ മറക്കാതിരിക്കാനാ ...."
           അവനെപ്പോഴും കൃഷ്ണനായിരുന്നു.ഞാന്‍ കുചേലനും.ഒരുപിടി അവിലുപോലും നല്‍കാനാവാത്ത കുചേലന്‍......അവന്‍ പോയ ശേഷം വലിയൊരു ശൂന്യതയായിരുന്നു.ആരോടും ഒരു മിണ്ടാട്ടവും ഇല്ലാതെ അവന്റെ സൈക്കിളിനടുത് തനിച്ചിരിക്കും.ഒടുവില്‍ പനിച്ച്  രണ്ടു ദിവസം ഓര്‍മയില്ലാതെ  കിടന്നു.എല്ലാം ഒരു നിമിത്തമാണ് എന്ന് പറയാറുണ്ട്.ഇതും ഒരു നിമിത്തമായിരുന്നു.ഈ മടുപ്പിക്കുന്ന എകാന്തതയായിരിക്കാം എന്നെ അവളിലേക്ക് അടുപ്പിച്ചത്.
                 മൂന്നു വര്ഷം കടന്നു പോയി....ഇതിരിപ്പൊടി പയ്യനില്‍ നിന്നും ഒരുപാട് വലുതായി.പോടീ മീശ വന്നു തുടങ്ങി.പത്താം ക്ലാസ് ഒന്നാമനായി പാസായി.കോളേജ് കുമാരനാകാനുള്ള തയാറെടുപ്പ്.ഹൈസ്കൂള്‍ ജീവിതം കഴിഞ്ഞുള്ള വേനലവധിക്കാലം...വൈകുന്നേരം ബസ്സ്റ്റോപ്പില്‍ പെണ്‍പിള്ളേരെ  ചൂളം വിളിച്ച്  കുത്തിയിരിക്കുമ്പോള്‍ മുന്നില്‍ ഒരു ബെന്‍സ് കാര്‍ വന്നുനിന്നു.
         ജീന്‍സും കൂളിംഗ്ലാസും ഇട്ട ഒരു പയ്യന്‍ കാറില്‍ നിന്നും ഇറങ്ങി......"എടാ ഉണ്ണിക്കുട്ടാ....."
ആ വിളിയില്‍ നിന്നും എനിക്ക് ആളെ മനസ്സിലായി.അവനാകെ മാറിയിരിക്കുന്നു.പൂച്ച കണ്ണിനു സൗന്ദര്യം  കൂടിയിരിക്കുന്നു.ജിമ്മില്‍ പോയി മസില് വെച്ചിട്ടുണ്ട്.മുടി ചുരുട്ടി നല്ല സ്റൈല്‍ ആക്കിയിട്ടുണ്ട്.അങ്ങനെ ഞങ്ങള്‍ വീണ്ടും പഴയ ഉണ്നുക്കുട്ടനും അപ്പൂട്ടനും ആയി.ചൂണ്ടയിടലും, ചുറ്റിയടിയും.......,പാലത്തിന്റെ നടുക്കിരിക്കുമ്പോള്‍ ഇപ്പോള്‍ അവന്‍ വലിയ കാര്യങ്ങളാണ് പറയാറ്.വിശ്വസാഹിത്യം,സൗന്ദര്യം,പ്രണയം,തത്വചിന്ത,രാഷ്ട്രീയം....അങ്ങനെ പലതും.....ചിലതൊക്കെ മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം  മൂളി കേള്‍ക്കും.വായന അവനൊരു ആവേശമായിരുന്നു.കൂടെ നടന്നു അത് കുറച്ച എനിക്കും കിട്ടി.ഒരു ദിവസം കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു വെച്ച അവന്റെ ഡയറി എനിക്ക് കാണിച്ച്  തന്നു.നിറയെ കവിതകള്‍.എനിക്ക് സന്തോഷം തോന്നി.എന്റെ അപ്പൂട്ടന്‍ ഒരു കവിയാണ്‌.
"ഉണ്ണീ.....നിന്നെക്കാനുമ്പോള്‍  മാത്രേ ഈ ചെക്കന്‍ എങ്ങനെ ചറപറ സംസാരിക്കാറുള്ളൂ.അല്ലെങ്കില്‍  എവിടെയെങ്കിലും ഒറ്റയ്ക്കിരിക്കും.നീയൊന്നു അവനെ നേരെയാക്കണം." അവന്റെ അമ്മ ഇടയക്ക് പറയും.
      അവനു സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിരുന്നു.പ്രായത്തിലും കവിഞ്ഞു അവന്റെ ചിന്തകള്‍ വളര്‍ന്നിരുന്നു.....
     പഠിക്കാന്‍ മിടുക്കനായിരുന്ന അവനു  +2  കഴിഞ്ഞപ്പോള്‍  all India entrance  കിട്ടി..നാടന്‍ കേരള സിലബസുകാരന് ഇവിടുത്തെ എന്ട്രെന്സും.ഒന്നിച്ചു കളിച്ചു രസിച്ചു തുടങ്ങുമ്പോഴേക്കും വീണ്ടും വിട പറയല്‍.ഞാന്‍ കണ്ണൂരിലേക്ക് അവന്‍ ചെന്നൈക്ക്.അവനോടോന്നിച്ചുള്ള നിമിഷങ്ങള്‍ക്ക്  വയലിന്‍ സംഗീതത്തിന്റെ ആര്ദ്രതയുണ്ടായിരുന്നു.
                    *   *  *  *  *  *  *  *  *  *  *  *  *  *
ശനിയും ഞായറും പല വട്ടം വിളിച്ചിട്ടും അവനൊന്നും മിണ്ടിയില്ല.ഒന്ന് നോക്കുക പോലും ചെയ്തില്ല.സിഗരറ്റിന്റെ ഗന്ധം മാത്രമുള്ള മുറിയില്‍ ഞാനവനു കൂട്ടിരുന്നു.രണ്ടുപേര്‍ക്കും ഇടയില്‍ മൗനം മാത്രം.ഒടുവില്‍ മനസ്സില്ലാ  മനസ്സോടെ തിങ്കളാഴ്ച്ച  കോളെജിലേക്ക്......ക്ലാസില്‍ കയറാന്‍ തൊന്നിയില്ല ...വെറുതെ അവിടെ ഇവിടെ നടന്നു.ഉച്ചയ്ക്ക് അനിയന്‍ വിളിച്ചു....
"ഏട്ടാ അപ്പൂട്ടന് നല്ല സുഖമില്ല ....ഏട്ടന്‍ വേഗം വാ ... MIMS hospital ലാ ഉള്ളത്....."
മനസ്സില്‍ തീ പടര്ന്നപോലെ തോന്നി.വാന്‍ഗോഗിന്റെ ചിത്രം മിന്നിമറഞ്ഞു....എങ്ങനെയാണ് ഞാന്‍ കോഴിക്കോട്ടെത്തിയാതെന്നു എനിക്കറിയില്ല.....എങ്ങനെയൊക്കെയോ എത്തി എന്ന് മാത്രം അറിയാം....സ്റെഷനില്‍  മുത്തു ബൈക്കുമായി വന്നിരുന്നു.അവനാണ് കാര്യം പറഞ്ഞത്.............
"ആത്മഹത്യാ ശ്രമം......ഞരമ്പ്‌ മുറിക്കുകയായിരുന്നു പോലും....ദിനേശേട്ടന്‍ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു."
കൈക്ക് കേട്ടിട്ട് ബെഡ്ഡില്‍ കിടക്കുന്ന അപ്പൂട്ടനെ  ICU   ന്റെ ഡോറിലൂടെ  ഒരു നോക്ക് കണ്ടു.ആ മുഖത്തെ  കാന്തി മങ്ങിപ്പോയിരുന്നു.ആകെ വിളറി വെളുത് കിടക്കുന്നു..
    ദൈവാനുഗ്രഹം.....രാത്രിയായപ്പോഴേക്കും അവനെ വാര്‍ഡിലേക്ക് മാറ്റി..മയക്കത്തിലായിരുന്ന അവന്റെ അടുത്തിരുന്നു പതുക്കെ ചുരുണ്ട മുടി കൈ കൊണ്ട് തലോടി....നിരമിഴിയോടെ അവന്‍ എന്നെ നോക്കി......
"എല്ലാരേം ഞാന്‍ ഒരുപാട് വേദനിപ്പിച്ചു അല്ലെഡാ ?"
മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഇത്തിരിപ്പോന്ന ആ സമയം കൊണ്ട് അവന്‍ ഒരുപാട് മാറിയിരുന്നു..................
"മരണത്തിനു ഞാന്‍ സ്നേഹ പൂര്‍വ്വം ഒരു പ്രണയ ലേഖനം കൊടുത്തു...അവളത് സ്വീകരിച്ചില്ല."
തത്വചിന്ത പറയുന്ന പോലെ വേദന കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു. " "അവളൊരു    വെടക്ക് കേസാ  ഡാ .....വിട്ടേക്ക്.....അവള് പോണേല്‍ പോകട്ടെ.................."
പ്രേമം പൊട്ടി പാളീസാകുമ്പോള്‍  പയ്യന്‍സ് സ്ഥിരം പറയാറുള്ള ഡയലോഗ് ഞാന്‍ കാച്ചിയപ്പോള്‍ അവന്‍ ചിരിച്ചു.
    ആ ചിരി ഒരു പ്രതീക്ഷയായിരുന്നു.....ഒരു ദിവസം,യാത്രപോലും പറയാതെ കൊന്നമാരത്തെ തനിച്ചാക്കി മടങ്ങിപ്പോയ വസന്തം തിരിച്ചു വരും എന്നതിന്റെ പ്രതീക്ഷ.....
                 കൊന്ന മരം ഇനി വീണ്ടും പൂക്കും.......

                       ** **    **     **      **    ** **

ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011

ഓളങ്ങള്‍


-ഉബി-
 

തല പോട്ടിപ്പിലര്‍ക്കുന്ന വേദനകളിലാണ് ഞാന്‍ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച്  ഓടാറു...
എന്നെ ബന്ധസ്തനാക്കും വിധത്തില്‍ ഈ ലോകത്ത് ഒരു ചങ്ങലക്കെട്ടുകളും ഇല്ല...
                * * * * * * * * * * * * * * * * * * * *
"ഷിതിന്‍...നിന്റെ ഫോണ്‍ അടിക്കുന്നുണ്ടെടാ...വേഗം ആരാന്നു നോക്കി വാ"
ഒരു കമ്പൈന്‍ സ്റ്റെടിയുടെ നല്ല മൂഡില്‍ നിന്നും ഷിതിന്‍ മെല്ലെ സൗഹൃതത്തിന്റെ ലോകത്തേക്ക്
കാല്‍ വെച്ചു...
"യെന്റമ്മേ...." കണ്ണില്‍ നിന്നും പെയ്യുന്നത് കണ്ണ് നീരോ അതോ ചോരത്തുള്ളികളോ...
എന്തോ ശരീരത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട പോലെ തോന്നുന്നു...
ബാലന്‍സ് കിട്ടുന്നില്ല.
"ഷിതീ....അളിയാ...എന്താടാ പറ്റിയെ....?എന്തായാലും പറയെടാ..."
ഹോസ്ടളിലെ  ചങ്ങാതിമാര്‍ തനിക്കു ചുറ്റും നിന്നപ്പോഴാണ് താന്‍  നില്‍കുന്നത്‌
 ഭൂമിയിലാണെന്ന് അവനു മനസ്സിലായത്‌...
"ഡാ...അവന്‍ പോയെടാ മിശ്ഖാതെ...അവന്‍...നമ്മെ പറ്റിച്ച്..."
"എട...നീയൊന്നു ശരിക്ക് പറയെടാ..."

                * * * * * * * * * * * * * * * * * * * *

സൗഹൃതത്തിന്റെ മെസ്സേജുകള്‍ തുരു തുരാ വീഴുന്ന ഫ്രെണ്ട്സിന്റെ ഇ൯ബോക്സുകളില്‍ അന്നവന്‍ മാത്രമായിരുന്നു...
ശാന്തമായൊരുറക്കത്തില്‍ അവന്‍ അവിടെത്തന്നെ ലയിച്ചു.

ആരായിരുന്നു അവന്‍...?
ഷിതിന്റെ ഡയറിക്കുറിപ്പുകള്‍ ഞാന്‍ കൈക്കലാക്കി. അതെ , ഇന്ന് ഞാന്‍ വീണ്ടും ചങ്ങലക്കെട്ടുകള്‍
പൊട്ടിച്ചെറിയുന്നു.

               * * * * * * * * * * * * * * * * * * * *

കോളേജ് യൂണിയന്റെ വാര്‍ഷികം പോടീ പൊടിക്കണം.
"നിന്റെ മാസ്റ്റര്‍പീസ് ഇത്തവണ സ്ടേജിലിറക്കണം....ഞങ്ങളുന്റെടാ കൂടെ..."
സാഹിത്യത്തെ പൊള്ളുന്ന ആയുധങ്ങളാക്കി മാത്രം മാറ്റി മിനുക്കി കൈവശം വെച്ചിരിക്കുന്ന "നൈനാര്‍".
നൈനാറിന്റെ പുതിയ സൃഷ്ടി ഇത്തവണയെങ്കിലും സ്ടേജിലിറക്കണം.ഷിതിനും മിശ്ഖാത്തും ഉറച്ച തീരുമാനത്തിലാണ്...
കോളേജുകളില്‍ യുവത്വത്തിന്റെ പ്രസരിപ്പുകള്‍ മാത്രം പ്രകടിപ്പിക്കാന്‍ മിക്കവരും വെമ്പല്‍ കാട്ടുമ്പോള്‍
"തങ്ങളുടെ അന്നം" കോളേജിന്റെ അകത്തളങ്ങളില്‍ ഒളിഞ്ഞിരുക്കുന്നുവെന്നു മനസ്സിലാക്കിയ ഒരു കൂട്ടം ചങ്ങാതിമാരായിരുന്നു അവര്‍...

തെക്കന്‍ ജില്ലക്കാരനായ ഷിതിനും മിഷ് ഖാതും വടക്കുകാരനായ റഹീസും ഇവിടത്തുകാരനായ നൈനാരും.........
പഞ്ചസാരപ്പാട്ടയില്‍ കൈയിട്ടുവാരി അതുകൊണ്ട് മുഖം മിനുക്കി തരുണീമണികളുമായി കിന്നരിക്കാനും ഇവര്‍ എന്നും മുന്നില്‍ത്തന്നെ.
കരിഞ്ഞുണങ്ങിയ പ്രണയത്തിന്റെ മുറിപ്പാടുകള്‍ ഹൃദയത്തിന്റെ വ്യത്യസ്ത കോണുകളിലോളിപ്പിച്ച നൈനാരും ഷിതിനും മിഷ് ഖാതും.......
പ്രണയം മനസ്സിനെ എങ്ങനെ സ്വാധീനിക്കും എന്നറിയാന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ വെമ്പുന്ന മനസ്സുമായി റഹീസും
കോളേജിലെ പഞ്ചസാരക്കുട്ടപ്പന്‍ നൈനാറിന്റെ മനസ്സ് വായിച്ചറിയുന്ന സുഹൃത്തുക്കള്‍ അവനെ ചാര്‍ളി ചാപ്ലിനായി ചിത്രീകരിക്കുന്നു "മഴയത്തു മാത്രം കരയുന്ന ലോകത്തിലെ ഐതിഹാസിക പത്രമായ മഹാനായ ചാപ്ലിന്‍ "
അവഗണനകളും പരിഹാസങ്ങളും വിഷമങ്ങളും മനസ്സിനെ വരിഞ്ഞുമുറുക്കുമ്പോള്‍ മനസ്സിന്റെ താളം പിടിച്ചുനിര്‍ത്താന്‍ പല പെമ്പിള്ളാരുടെയും മുന്നില്‍ സ്വയം കൊമാളിയാകുന്ന നൈനാര്‍.മലപ്പുറത്തെ തരുണീമണിയില്‍ ആകൃഷ്ടനായി ഒളിപ്പീരുനടത്തുന്നവനെന്നു ലേഡീസ്  ഹോസ്റ്റലില്‍ ഒരു അഭ്യുഹം നടക്കുന്നുണ്ടെങ്കിലും അതിനെ വകവെക്കാതെ മനസ്സിനെ താളാത്മകമായി നിയന്ത്രിക്കുന്ന നൈനാര്‍ .
"റഹീസ് പറയുന്നപോലെ ഞമ്മക്ക്  LH ലേ സര്‍ട്ടിഫിക്കറ്റ് കുപ്പത്തൊട്ടിയിലെ  സര്‍ട്ടിഫിക്കറ്റിനു തുല്യാടാ ഷീതീ...."

               * * * * * * * * * * * * * * * * * * * *

അന്ന്  യുനിവേഴ് സിറ്റി എക്സാമും കഴിഞ്ഞു MH ല്‍ എല്ലാവരും ഒത്തുകൂടി .മിഷ് ഖാത്ത്  അവിടെ തന്റെ കഥകളുടെ ഭാണ്ടക്കെട്ടുകള്‍ അഴിച്ചു ."സ്നേഹിച്ച പെണ്ണ് ഭര്‍ത്താവിനൊത്ത് ഒരു കൊച്ചുവയറും ചുമന്നു നടന്നു പോകുമ്പോള്‍ ,ബാപ്പാന്റെ ബേക്കറിയില്‍ ലടുവും ജിലേബിയും നോക്കി പിള്ളേര്‍ വായില്‍ വെള്ളമൊലിപ്പിക്കുന്നപോലെ ഒലിപ്പിക്കാന്‍ വിധിക്കപ്പെട്ട മിഷ് ഖാത്ത്  ......
"ഡാ നൈനാരെഒരു കുപ്പി പൊട്ടിക്ക് ..... എനിക്കിന്ന് കുടിച്ചര്‍മാദിക്കണം "   മിശ്ഖത്തിന്റെ പ്രണയത്തിനു റീത്ത്  വെക്കാന്‍ ചങ്ങാതിമാര്‍ തമ്മില്‍ മത്സരം നടന്നു .
ഇനി ഷിതന്റെ ജീവിതത്തിലേക്കൊരെത്തിനോട്ടം ....
ഗ്രാമീണ സൗന്ദര്യത്തെ തഴുകി സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഷിതിനു തന്റെ വേദനകള്‍ മറ്റുള്ളവരില്‍ കുത്തിവെക്കാന്‍ അത്ര താത്പര്യമില്ലെന്ന്  തോന്നുന്നു .
നൈനാരിന്റെ കഥകള്‍ അതവന്റെ കൃതികളായി അനുവച്ചകരിലെക്കെതും .അത് വരെ വെയിറ്റ് ചെയ്തെ തീരു..........

               * * * * * * * * * * * * * * * * * * * *
കന്നൂരിന്റ്റ് ഹൃദയത്തില്‍ എന്നും ചോരപ്പാടുകള്‍ ഉണങ്കാതെ കിടപ്പുണ്ട് .അത് പൊട്ടന്റെ കാലം മുതലേ ഉള്ളത് തന്നെ .ആരായിരുന്നു പൊട്ടന്‍ ?? ചോദ്യം നൈനാരിനോടനെങ്കില്‍ അവന്‍ പറയും അത് ഞാന്‍ തന്നെ എന്ന് .."ഇന്നിന്റെ നൊമ്പരം നെഞ്ചിലെട്ടി  കോമാളിയായി ചമഞ്ഞു നടന്നു കണ്ണും കരളും നശിപ്പിക്കപ്പെട്ട പൊള്ളുന്ന തീയിലമര്‍ന്ന തീപ്പൊട്ടന്‍ "
        അതായിരുന്നു നൈനാരിന്റെ സ്വപ്നം ,തീപ്പൊട്ടന്‍ എന്നാ നാടകം ,അതൊന്നു വെടിയിലെത്തിക്കണം സംവിധാനവും തിരക്കഥയും നൈനാരിന്റെത് തന്നെ .അരങ്ങു കൊഴുപ്പിക്കാന്‍ ഷിതിനും  മിശ്ഖതും രഹീസും .എല്ലാവരുമുണ്ട്‌
എഞ്ചിനീയറിംഗ് കലെഗിന്റെ വേദികളില്‍ ഇതുപോലൊരു നാടകം ഇത് വരെ അവതരിപ്പിച്ചിട്ടില്ല
    ആരായിരുന്നു പൊട്ടന്‍ ??? മുഖം മൂടിയനിഞ്ഞു അഭിനയിച്ച നടന്‍ ആരായിരുന്നു ??
അതെ അത് നൈനാരയിരുന്നു ജീവിതം പോട്ടനില്‍ ആവാഹിച്ചു അവന്‍ ഉറഞ്ഞു തുള്ളി .ജീവിതത്തില്‍ മുഖപടം മാത്രമാണിഞ്ഞു ശീലിച്ച അവന്‍ വേദിയില്‍ പൊട്ടന്റെ മുഖപടവും അണിഞ്ഞു ,അലരിക്കൊണ്ടാവാന്‍ വേദിയില്‍ താന്ധവമാടി. തീപ്പോട്ട്നായി തീയില്‍ എരിഞ്ഞടി.
  അന്നവന്‍ നടനല്ലതായി,കഥാപാത്രം മാത്രമായി .തലാക്യ്ഹമകമായ ചുവടുകള്‍ അവനില്‍ നിന്ന് മാറ്റം ചെയ്യപ്പെട്ടു .അവനു തലം നഷ്ടമായി .
      നാടകം അവസാനിപ്പിച്ചപ്പോള്‍ കാണികളില്‍ കരഖോഷം മുഴങ്ങി .സദസ്സ് അത്ഭുത പരവശരായി .നൈനാരിനെ വരിപ്പുനരാന്‍ ഷിതിനും മിശ്ഖതും രഹീസും ഓടി .
      ഇല്ല ,നായനാര്‍ അവിടെയെങ്ങുമില്ല .മൊബൈല്‍ സ്വിച്ച് ഓഫ്‌ ആന്നു .

               * * * * * * * * * * * * * * * * * * * *
 
ഡയറി ക്കുറിപ്പ്‌ ഭദ്രമായി  ഞാനവിടെ വച്ചു."ഇന്നാ ലില്ലാഹ്"രഹീസ് തു മാത്രം മന്ദ്രിക്കുന്നു .എന്തോ ഒരാപ്പത്തു സംഭവിച്ചിരിക്കുന്നു .
"നൈനാരിന്റെ കൃതികളില്‍ പലപ്പോഴും കത്തി ചൂളാന്‍ സോക ഗാനം പാടാറുണ്ട് ,അതിന്നും ...........പള്ളിക്കാട്ടില്‍ ചിലച്ചു കൊണ്ടിരിക്കുന്നു .
           അതെ താളം നഷ്ടപ്പെട്ട നൈനാരിന്റെ ചേതനയറ്റ ശരീരം കാണാന്‍ ഞാനും ശിതിനോപ്പം ചേര്‍ന്നു.തീപ്പൊട്ടന്‍ തെയ്യവുമായി പുനര്‍ജനിച്ചപ്പോള്‍ KT     റോഡില്‍ ബൈക്കുമാറിഞ്ഞു  ചോരപ്പുഴയോഴുക്കി നായനാര്‍ ആ ഇരുണ്ട ആകാശത്തേക്ക് നീര്മിഴികളോടെ  നോക്കി. .......ആ കന്നീര്തുള്ളികളുടെ ബാക്കി പത്രം ഞാന്‍ ശിതിനെയും രഹീസിന്റെയും കണ്ണുകളില്‍ കാണുന്നുവെള്ളപുതച്ചു ശാന്തനായി  ഉറങ്ങുന്ന നായനാര്‍ താളം നിലച്ച ചുവടുകള്‍ പടിഞ്ഞാറേക്ക്‌ നീട്ടി അകലുമ്പോള്‍ എന്റെ രണ്ടു കണ്ണുകളും അടഞ്ഞു പോകുന്നു.വീണ്ടും ഞാന്‍ ചങ്ങല ക്കെട്ടില്‍ അകപ്പെട്ടത് പോലെ.

 

                                                                                                  

തിങ്കളാഴ്‌ച, ജൂലൈ 25, 2011

അകലെ ആകാശം......

-അവന്തിക -


ഭാഗം1


അകലെ ആകാശത്ത് സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. സൂര്യപ്രഭയാല്‍ കടല്തീരമാകെ സ്വര്‍ണവര്‍ണം പൂണ്ടിരിക്കുമ്പോഴും ശ്യാമിന്റെ മുഖം കാര്‍മേഘങ്ങളാല്‍ മൂടിയിരുന്നു. അതെ ഇന്ന് മായയുടെ വിവാഹമാണ്...മായ, താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍  സ്നേഹിച്ച പെണ്‍കുട്ടി. ജന്മം നല്‍കിയ മാതപിതകളെക്കാളും കൂടെപ്പിറന്ന സഹോദരനെക്കളും താന്‍ സ്നേഹിച്ച പെണ്‍ക്കുട്ടി, ഇന്ന് മറ്റാരുടെയോ ആയിരിക്കുന്നു. പോക്കെറ്റില്‍ കരുതിയ കല്യാണ കത്ത് ശ്യാം എടുത്ത് നിവര്‍ത്തി നോക്കി. "maaya wedds aakash"  ആ വരികള്‍ അവനു സഹിക്കാവുന്നതിലും ഏറെ ആയിരുന്നു. പലവട്ടം ഒരു തുണ്ട് പേപ്പറില്‍ അവന്‍ എഴുതിയിട്ടുള്ളതാണ് "shyam wedds maaya"  എന്ന്. പക്ഷെ ആ ആഗ്രഹം ആരും അറിഞ്ഞില്ല......മായ പോലും!!
college ലെ ആദ്യ ദിനം ഇന്നെലെയെന്നത് പോലെ ശ്യാം ഓര്‍ത്തു. മായയെ ആദ്യമായ് കണ്ടത് അന്നാണ്. ഒറ്റ നോട്ടത്തില്‍ത്തന്നെ വല്ലാത്ത ഒരു ആകര്‍ഷണീയത മായയോട് തോന്നിയിരുന്നു. പക്ഷെ അവളോട് ഒന്ന് മിണ്ടാന്‍ ഒരാഴ്ചയോളം സമയം  എടുത്തു. അപ്പോഴേക്ക് ക്ലാസ്സില്‍ എല്ലാര്ക്കും ശ്യാമിനെ നല്ല പരിചയമായിരുന്നു. കാരണം ആദ്യ ദിവസംതന്നെ തന്റെ സ്വഭാവം കൊണ്ട് എല്ലാവരെയും ആകര്‍ഷിച്ചിരുന്നു ശ്യാം.ഇത് നേരവും തിരക്കായിരുന്നു ശ്യാമിന്. ഓടി നടന്നു എല്ലാവരെയും എന്നും സഹായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പെണ്‍കുട്ടികളുടെ ഹീറോ ആയിരുന്നു ശ്യാം.ഫൈനല്‍ year ലെ    പെണ്‍കുട്ടികള്‍ പോലും ആരാധനയോടെയാണ് ശ്യാമിനെ നോക്കികൊണ്ടിരുന്നത്.ആ ആരാധന മയക്കും ശ്യാമിനോട് ഉണ്ടായിരുന്നു.പക്ഷെ അവള്‍ അത് പ്രകടിപ്പിച്ചില്ല.ഈ പ്രായത്തില്‍ ഉണ്ടാകുന്ന ഒരുതരം fascination മാത്രമാകാം അത് എന്ന് അവള്‍ക്കു തോന്നി.എന്നാല്‍ അവനെ കാണും തോറും മനസ് കടിഞ്ഞാണില്ലാത്ത കുതിരെപ്പോലെ   
 ഓരോന്നും സ്വപ്നം കാണുകയായിരുന്നു.ഇത് വെറും fascination അല്ലെന്നു മനസിലായപ്പോള്‍ മനസ്സിനെ പറഞ്ഞു മനസ്സില്ലക്കാനുള്ള ശ്രമമായി.
     അതിനിടെ അവര്‍ കോളേജിലെ ഒന്നാം വര്ഷം പൂര്‍ത്തിയാക്കി.അതിനിടെ ശ്യാം മായയെപ്പറ്റി പഠിക്കുകയായിരുന്നു.അവളുടെ അച്ഛന്‍ ഒരു ഗവര്‍മെന്റ് ഉദ്യോഗസ്തനാനെന്നും.അവള്‍ക്കു ഒരു അനുജത്തിയാണ് ഉള്ളതെന്നും ഒക്കെ പല വഴിയിലൂടെ ശ്യാം ചോദിച്ചറിഞ്ഞു.വല്ലാത്ത ഒരു ആകര്ഷനീയതയായിരുന്നു മായയുടെ കണ്ണുകള്‍ക്ക്‌.രണ്ടു നക്ഷത്രങ്ങളാണ് അവളുടെ കണ്ണുകളില്‍ തിളങ്ങുന്നതെന്ന് ശ്യാമിന് തോന്നി.എന്തായ്യാലും തന്റെ പ്രണയം അവളോടെ പറയാന്‍ നേരമായിട്ടില്ലെന്നു ശ്യാമിന് തോന്നി.കാരണം ഒരു സര്‍ക്കരുധ്യോഗസ്തന്റെ  മകള്‍ ഒരു കര്‍ഷകന്റെ മകനെ പ്രണയിക്കുക എന്നത് അത്ര പ്രായോഗികമല്ല.അതും മായയെ പോലുള്ള ഒരു പെണ്‍കുട്ടി.അതൊക്കെ സിനിമയില്‍ മാത്രമേ നടക്കു.ഇത് സിനിമയല്ല ജീവിതമല്ലേ.ജീവിതം സിനിമ കാണും പോലെ എളുപ്പമല്ല എന്ന് ശ്യാമിന് നല്ല ബോധ്യമുണ്ടായിരുന്നു.ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കുറച്ചു കൂടെ  practical ആണ്.ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ എന്ന വാക്ക് കേട്ടാല്‍ കണ്ണുമടച് തിരിച്ചും പ്രേമിക്കാന്‍ വരെ കിട്ടില്ല.പയ്യന് നല്ല വിദ്യഭാസമുണ്ടോ,നല്ല ജോലിയുണ്ടോ എന്നൊക്കെ നോക്കിയേ അവര്‍ എസ് മൂളുകയുള്ളൂ  ...... എല്ലാവര്ക്കും ഭാവി നോക്കിയല്ലേ പറ്റു.അതുകൊണ്ട് പഠിച്ചു    നല്ല ജോലിയൊക്കെ നേടിയിട്ടു മതി തന്റെ പ്രണയം അവളോട് പറയുന്നത് എന്ന് തന്നെ ശ്യാം തീരുമാനിച്ചു.
       പക്ഷെ അവള്‍ക്കു തന്നോട് എന്തെങ്ങിലും താല്പര്യം ഉണ്ടോ എന്നറിയാന്‍ ശ്യാമിന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു.ഇത്രയും നാളത്തെ പെരുമാറ്റത്തില്‍ ഒരു ഇഷ്ടക്കുറവ് അവള്‍ കാണിച്ചിട്ടില്ല അതുപോലെതന്നെ ഇഷ്ടവും.അതൊക്കെ അറിയാനുള്ള ഏക വഴി സുഹൃത്തുക്കളായിരുന്നു.കൂട്ടത്തില്‍ കൂടുതല്‍ അടുപ്പമുള്ള വിനീതിനോദ് കാര്യം അവതരിപ്പിച്ചു.അവന്‍ ആദ്യം ഒക്കെ  തമാശയായ് എടുത്തു എങ്കിലും ശ്യാമിനെ നന്നായി അറിയാവുന്ന അവനു കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ അധികം  നേരം വേണ്ടി വന്നില്ല.വിനീതും മായയും ഒരേ സ്കൂളില്‍ ആയിരുന്നു പഠിച്ചത്.അതുകൊണ്ട് മായയെ വിനീതിന് നന്നായി അറിയാമായിരുന്നു.
"അളിയാ നീ പേടിക്കെന്ടെടാ അവള്‍ നല്ല കുട്ടിയാ...എനിക്ക് ഉറപ്പാണ്    അവള്‍ക്ക് ആരോടും അങ്ങനെയൊരു  ഇഷ്ടം ഒന്നുമില്ല .
 അത് കേട്ടപ്പോള്‍ വലിയ സമാധാനമായ് ശ്യാമിന്...
അങ്ങനെ ഫെബ്രുവരി 14 : പ്രണയ ദിനം വന്നെത്തി .കോളേജ് മുഴുവന്‍ വലിയ ആഘോഷമായിരുന്നു ആ ദിവസം.പലരുടെയും പ്രണയം പൂവണിയുന്ന ദിവസം.മായയും കാത്തിരുന്നു ശ്യമില്‍ നിന്നും ആ വര്‍ത്തമാനം കേള്‍ക്കാന്‍.പക്ഷെ അവള്‍ ആഗ്രഹിച്ചത് പോലെ ശ്യാം ഒന്നും പറഞ്ഞില്ലെന്നു മാത്രമല്ല അന്ന് മായയോട് ശ്യാം ഒന്നും സംസാരിച്ചതെയില്ല.അവന്‍ മറ്റുള്ള  പെണ്‍കുട്ടികളുമായി സംസാരിചിരിക്കുകയായിരുന്നു ആ ദിവസം മുഴുവന്‍.മായയ്ക്ക് ശരിക്കും വിഷമം തോന്നി,ശ്യാം എന്റെ ആരും അല്ലാലോ പിന്നെന്തിനാ  ഇങ്ങനെ വിഷമിക്കുന്നത്...പാടില്ല എന്ന് അറിഞ്ഞിട്ടും ഞാന്‍ എന്ദിന ഓരോന്നും മോഹിക്കുന്നത്....ഒന്നിനും ഉത്തരം ഉണ്ടായിരുന്നില്ല.....ഒന്ന് മാത്രം അവള്‍ക്കു അറിയാം ഒരുപാട് ഇഷ്ടംമാണ് എനിക്ക് ശ്യാമിനെ....വേണ്ട പാടില്ല ഞാന്‍ ഇനിയും  ഇങ്ങനെ ചിന്തിച് കൂട്ടിയാല്‍ ഒന്നും നടക്കില്ല,ഞാന്‍ ആരെയും ഇഷ്ടപ്പെടാന്‍ പാടില്ല.അന്ന് രാത്രി താനേ അവള്‍ തീരുമാനിച്ചു,വെറുതെ ഓരോന്നും മോഹിച്ചിട്ടു അത് കിട്ടാതാകുമ്പോള്‍ കരഞ്ഞു തീര്‍ക്കെണ്ടാതല്ല രന്റെ ജീവിതം.നന്നായി പഠിക്കണം,പഠിച്ച ജോലിയാക്കി അച്ഛനേം അമ്മയേം നോക്കണം.അതൊന്നും അത്ര എളുപ്പമായിരുന്നില്ല മായയ്ക്ക്.കാരണം പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മനസ് നിറയെ ശ്യാമായിരുന്നു.ഒരിക്കലും ശ്യാമില്‍ നിന്നും സ്നേഹത്തോടെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല.പക്ഷെ എപ്പോഴോ തോന്നിപ്പോയി തനിക്ക് അവനോടെന്ന പോലെ അവനും തന്നോട സ്നേഹമാണെന്ന്......ഇനി അവനെ മറന്നേ തീരു....മായ തീരുമാനിച്ചു.
              ഈ സമയം ശ്യാമിന്റെ മനസ് നിറയെ മായയായിരുന്നു.ഇന്ന് അവള്‍ അറിയാതെ എത്ര നേരമാണ് താന്‍ അവളെ നോക്കിയിരുന്നത്.അവളുടെ ചിരിയും  ആ നക്ഷത്ര കണ്ണുകളും എത്ര നേരം നോക്കിയിരുന്നാലും മതിവരില്ല.ഇന്ന് ഫെബ്രുവരി 14 ആയതിനാല്‍ കോളേജില്‍ കാമുകി കാമുകന്മാരുടെ ഒരു പടയായിരുനു.പ്രേമിക്കാന്‍ ഒരു ദിനം.സ്നേഹിക്കുന്നവര്‍ക്ക് എന്നും സ്നേഹത്തിന്റെ ദിനമാണ്....അതിനായി ഒരു പ്രത്യേക ദിനം....ശരിക്കും വിഡ്ഢിത്തം  തന്നെ.അതെ ഇന്നാണ് ശരിയായ വിഡ്ഢിദിനം.
               അങ്ങനെ രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും കടന്നു പോയി.ഇനി ആകെ ഒരു മാസം.അതുകഴിഞ്ഞാല്‍ ഓരോര്തരും ഓരോ ഇടത്ത്‌.അതിനിടെ ക്യാമ്പസ് ഇന്റെര്‍വ്യുയില്ലൂടെ ശ്യാമിന് ജോളി കിട്ടുന്നു.താന്‍ ആഗ്രഹിച്ചത് പോലെ എല്ലാം നടത്തി തന്നതിന് ശ്യാം ദൈവത്തോട് നന്ദി പറയുന്നു.പക്ഷെ ഒരു ഭാഗത്തൂടെ സകല സൌഭാഗ്യങ്ങളും നല്‍കുമ്പോള്‍ മരുഭാഗത്തൂടെ ആ സൌഭാഗ്യങ്ങള്‍ അവന്‍ ആര്‍ക്കു വേണ്ടി കരുതി വെച്ചോ അവളെ  ദൈവം  അവനില്‍  നിന്നും അകറ്റി.ഇനി ഒരിക്കലും അടുക്കം വയ്യാത്ത വിധം.
                അവസാനത്തെ examinu  എല്ലാവരും കോളേജില്‍ എത്തി.ശ്യാമിന് ജോലി കിട്ടിയ കാര്യം മായ സുഹൃത്തുക്കളില്‍ നിന്നും അറിയുന്നു.അത് അവള്‍ക്കു സന്തോഷം നല്കിയെങ്ങിലും കൂടുതല്‍ സന്തോഷിക്കാന്‍ അവള്‍ക്കായില്ല.കാരണം അപ്പോഴേക്കും അവളുടെ കല്യാണം നിശ്ചയിച്ചിരുന്നു.വീട്ടില്‍ ആരോടും എതിര്‍പ്പ് പറഞ്ഞില്ല.
പക്ഷെ അവസാന നിമിഷം വരെ മായ വിശ്വാസം വിട്ടില്ല.തന്റെ വിവാഹം നിശ്ചയിച്ച കാര്യം ശ്യാമിനോട് പറയാന്‍ തന്നെ മായ തീരുമാനിച്ചു.ഇതാണ് അവസാന അവസരം.തന്നോട എന്തെങ്കിലും ഒരു ഇഷ്ടം ഉണ്ടെങ്കില്‍  അവന്‍ ഇന്ന് എന്നോട് പറയും....അങ്ങനെ  വിശ്വസിക്കാനായിരുന്നു അവള്‍ക്ക് ഇഷ്ടം.ഇത്രയും നാള്‍ മനസ്സില്‍ സൂക്ഷിച്ച ഇഷ്ടം മായയോട് തുറന്നു പറയാന്‍ കാത്തിരിക്കുകയായിരുന്നു ശ്യാമും.അങ്ങനെ അവര്‍ തമ്മില്‍ കണ്ടുമുട്ടി.
    "മായ ഞാന്‍ തന്നെ തിരക്കി നടക്കുകയായിരുന്നു"
           ഞാനും....ഞാനും ശ്യാമിനെ തിരക്കുകയായിരുന്നു....
   "താനെന്തിനാ എന്നെ തിരക്കിയെ?"
അത് പിന്നെ.......ആദ്യം ശ്യാം പറയു....
"ലേഡീസ്  ഫസ്റ്റ് എന്നല്ലേ അതുകൊണ്ട് ഇയാള്‍ പറ..."
   ശരി പറയാം.....ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞു....ഇനി തന്നോടെ പറയാനുള്ളൂ....എന്റെ engagement ആണ് വരുന്ന ഞായറാഴ്ച...താന്‍ വരണം....
ശ്യാം തകര്‍ന്നു പോയി....ചുറ്റും നിശബ്ദദ....
        ശ്യാം എന്താ മിണ്ടാതെ....വരില്ലേ?.......
               "ഉം വരാം"
അല്ല തനിക്കെന്ത പറയനുണ്ടയത്.....?
ശ്യാം    ആദ്യം ഒന്ന് പതറി ....പിന്നെ പറഞ്ഞു....."അത്....ഇത് തന്നെ ക്ലാസ്സില്‍ എല്ലാവരോടും പറഞ്ഞിട്ട് താന്‍ എന്താ ഈ കാര്യം എന്നോട് പറയാഞ്ഞത് എന്ന് ചോദിയ്ക്കാന്‍ വരികയായിരുന്നു".
     മായയും തകര്‍ന്നു പോയി.....പക്ഷെ ഒന്നും മിണ്ടിയില്ല......എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു....ഇനി വിധിച്ചത് എന്താണോ അതുമായി പൊരുത്തപ്പെടുക തന്നെ .......മായ തകര്‍ന്ന ഹൃദയവുമായി തിരിച്ച നടന്നു.തകര്‍ന്ന ഹൃദയുവുമായി ശ്യാം അവളെ യാത്രയാക്കി.
       പിന്നില്‍ നിന്നും ഒരു വിളി പ്രതീക്ഷിച് മായ നടന്നു.പക്ഷെ ശ്യാം തിരിഞ്ഞു നോക്കിയത് പോലുമില്ല.എങ്ങനെ നോക്കും....ഹൃദയം പൊട്ടി കരയുകയായിരുന്നു ശ്യാം....ആ നേരത്താണ് വിനീത് അവടെയെതിയത്.
 "എന്താടാ നിനക്ക് പറയാമായിരുന്നില്ലെ ഇഷ്ടമാണെന്ന് "
    പടില്ലെട.....എന്റെ ഇഷ്ടം അവളെ വേദനിപ്പിക്കാന്‍ വേണ്ടിയാവരുത്.ഞാന്‍ ഒരുപാട് വൈകിപ്പോയെട ....നമ്മള്‍ ആഗ്രഹിച്ചതൊക്കെ നമുക്ക് കിട്ടില്ലല്ലോ.....എല്ലാം മറക്കണം....
"പിന്നെന്തിനാ  നീ കരയുന്നത്?"
     ഇല്ലെട ഞാന്‍ ഇനി കരയില്ല.....വാ നമുക്ക് പോകാം...
        അന്ന് രണ്ടുപേരും ഉറങ്ങിയില്ല.ജീവിതത്തില്‍ പലപ്പോഴായ് കരഞ്ഞു തീര്‍ക്കേണ്ടത് ഒരു രാത്രി കൊണ്ട് കരഞ്ഞു തീര്‍ത്തു...മായയുടെ കല്യാണ നിശ്ചയത്തിനു  ശ്യാം പോയില്ല.കാരണം അത് കാണാനുള്ള മനക്കരുത്ത് അവനുണ്ടയിരുന്നില്ല.....മായയുടെ വീട്ടില്‍ എല്ലാവരും ഉത്സാഹത്തിലായിരുന്നു.കിട്ടാവുന്നതില്‍ ഏറ്റവും നല്ലേ ബന്ധം.28 ആം
   വയസ്സില്‍ തന്നെ നല്ല ഡോക്ടര്‍ എന്ന് പേര് കേട്ട ഡോക്ടര്‍ ആകാശ്..പാരമ്പര്യമായി നല്ല സമ്പത്തുള്ള കുടുംബക്കാര്‍.ഇതില്‍പ്പരം സന്തോഷം ഇനിയെത് വേണം....
        കല്യാനത്തിയതി തീരുമാനിച്ചു.പ്രഴ്ച മുന്‍പ്‌ തന്നെ ക്ഷനിക്കെണ്ടാവരെയൊക്കെ ക്ഷണിച്ചു.കൂട്ടത്തില്‍ ശ്യാമിനെയും.തീര്‍ച്ചയായും വരണം എന്ന അടിക്കുറിപ്പോടെ.....ക്ലാസ്സില്‍ എല്ലാവരെയും വിളിക്കണം എന്ന് മായയുടെ അച്ഛന് നിര്‍ബന്ധമായിരുന്നു....മായയുടെ കല്യാണക്കുറിമാനം കയ്യില്‍ കിട്ടിയപ്പോള്‍ പോവണം എന്ന് കരുതി തന്നെയാണ് വീട്ടില്‍ നിനും ഇറങ്ങിയത്.പക്ഷെ അതിനു കഴിഞ്ഞില്ല.മായയുടെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കാണാനുള്ള ചന്ഗുരപ്പു ശ്യാമിന് ഉണ്ടായിരുന്നില്ല.എന്നാലും മായ നീ എന്റെ സ്നേഹം മനസ്സിലാകിയില്ലല്ലോ...അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഒരിക്കല്‍ പോലും താന്‍ തന്റെ സ്നേഹന്‍ അവള്‍ക്കു മുന്നില്‍ പ്രകടിപീചിട്ടില്ല.അത് മനപ്പോര്‍വമായിരുന്നു....മറ്റുള്ളവര്‍ തന്റെ ഈ ഇഷ്ടം അറിയരുത് എന്നത് കൊണ്ട് മാത്രമായിരുന്നു അത്.പക്ഷെ സ്നേഹം പ്രകടിപ്പിക്കനുല്ലതാണ് എന്ന് മനസ്സിലാക്കാന്‍ ഒരുപാട് വൈകിപ്പോയി..അതുകൊണ്ട്തന്നെ ജീവിതത്തില്‍ ആഗ്രഹിച്ചത് നഷ്ടമായിരിക്കുന്നു.മായ എന്ന പെണ്‍കുട്ടി തനിക്ക് വിധിച്ചതല്ലെന്ന സത്യം അംഗീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ശ്യാം.നേരം ഏറെ വൈകിയിരിക്കുന്നു.കടലിനെയും കരയും ഇരുട്ട് വിഴുങ്ങിരിക്കുന്നു.ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ദിനത്തിന് അന്ത്യമായിരിക്കുന്നു...............
Protected by Copyscape DMCA Takedown Notice Infringement Search Tool