"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

ഞാന്‍ ഒരു മഴ

-അവന്തിക-

എനിക്ക് മുകളില്‍ ഇരുണ്ട് കൂടുന്ന മേഘങ്ങള്‍ 
ഒന്ന് പെയ്തു തോര്ന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു...
തോരാതെ പെയ്യുന്ന ആ മഴ എന്നെ 
അകലേക്ക്‌ ഒഴുക്കി കൊണ്ടുപോയിരുന്നെങ്കില്‍...
ഒഴുകിയൊഴുകി പുഴയോടും പിന്നെ കടലിനോടും ചേര്‍ന്ന്...
തിരയായ്‌ ഉയര്‍ന്നു പൊങ്ങി...
നിന്റെ കാലിനെ തഴുകി തലോടി...
ആകാശത്തെ പ്രണയിച്ചു ജലബാഷ്പമായ്‌ മുകളിലേക്ക്...
നിന്റെ ശിരസ്സിനു മുകളില്‍ പഞ്ഞിക്കെട്ടു കണക്കെയുള്ള  മേഘമായ്
മതിവരുവോളം പാറി നടന്നു...
ഒരു നാള്‍ ഞാനും മഴയായ് 
നിന്നില്‍ പെയ്തിറങ്ങും...

5 comments:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

valare nannayittundu...... hridayam niranja onam aashamsakal..........

JITHU പറഞ്ഞു...

വളരെ നന്നായിരിക്കുന്നു..
പകല്‍ കിനാവിലെ എഴുത്തുകാരന്‍ ഷിബിന്‍ എന്റെ സുഹൃത്താണ്‌.. ബ്ലോഗ്‌ തുടങ്ങിയെന്നു കുറെ മുമ്പ് പറഞ്ഞിട്ടുന്ടെഗിലും സമയകുരവ് കാരണം ഇത് വരെ നോക്കിയിരുന്നില്ല..
എല്ലാ രചനകളും വായിച്ചു.. വളരെ നന്നായിരിക്കുന്നു..
പകല്‍ കിനാവിലെ എല്ലാ എഴുത്തുകാര്‍ക്കും ഭാവുകങ്ങള്‍..
തുടരുക..

അജ്ഞാതന്‍ പറഞ്ഞു...

viji kalaki....... siperb

vivek പറഞ്ഞു...

nalla kavitha viji..............

Vyshakh E പറഞ്ഞു...

ജീവിക്കുമ്പോള്‍ മഴയില്‍ നടക്കാന്‍ , അത് കഴിഞ്ഞാല്‍ മഴയായി തീരാനും ..
love the rain.....
and like this too.......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Protected by Copyscape DMCA Takedown Notice Infringement Search Tool