അവന്തിക
ഒര്മയിലെങ്കിലും നല്ലച്ഛനെ
തിരഞ്ഞുള്ള യാത്രകള്
എരിഞ്ഞമരുന്ന സിഗരറ്റ് തുണ്ടിലും
നുരഞ്ഞു പൊങ്ങുന്ന
ചില്ല് പാത്രങ്ങളിലും മാത്രം
അവസാനിക്കുന്നു.
തിരഞ്ഞുള്ള യാത്രകള്
എരിഞ്ഞമരുന്ന സിഗരറ്റ് തുണ്ടിലും
നുരഞ്ഞു പൊങ്ങുന്ന
ചില്ല് പാത്രങ്ങളിലും മാത്രം
അവസാനിക്കുന്നു.
ഒര്‍മയിലെങ്കിലും മുറിവേല്‍ക്കാത്ത
മാതൃത്വത്തെ തേടിയുള്ള യാത്രകള്
പുകയുന്ന അടുപ്പിലും വലിയുന്ന ശ്വാസത്തിലും മാത്രം
അവസാനിക്കുന്നു.
ഒര്‍മയിലെങ്കിലും കളങ്കപ്പെടാത്ത
ബാല്യത്തെ തേടിയുള്ള യാത്രകള്
ക്ലാസ്സ് മുറിയുടെ ഇരുണ്ട ഇടനാഴിയിലെവിടെയോ
അവസാനിച്ചു.
തണലാകുന്ന സൌഹൃദം
അന്യമായ കലാലയത്തിന്റെ
പടവുകളിലും,
പിരിയാത്ത പ്രണയം
നിന്നിലും അവസാനിക്കുന്നു.
4 comments:
ഓര്‍മ്മയിലെങ്കിലും......!
ഓർമ്മകൾ അവസാനിക്കുന ഇടങ്ങൾ..
നല്ല കവിത.
ശുഭാശംസകൾ...
yathra thudaruka...pathivazhikku avasanippikkathe..
നന്ദി തുടര്‍ന്നും അഭിപ്രായങ്ങള്‍ അറിയിക്കൂമല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ