-സവാദ് -
ഒരു ജീവയുസ്സിന്റെ വിലനിലമാം പൂമേനി
സമാശ്വാസത്തിന്റെ സര്‍വഭാവം സംഗമിക്കുന്ന പൂച്ചു ണ്ടുകള്‍ .
കാമഭ്രാന്തന്മാര് കടിച്ചുപറിക്കുന്ന
നിഷ്ട്ടൂരക്കാഴ്ചകള്‍,
നിറമിഴിയില്‍ നോക്കിയിരുന്നു മതിയായ്.
നിരന്തരം നിലവിളിക്കുന്ന സ്ത്രീത്വം,
നിനയ്ക്കുന്നു ഞാനിതില്‍ നിന്നും ഒരു മൊചനം.
നാളെയല്ല, ഇന്നു തന്നെ.
ആദ്യം മാറ് മറയ്ക്കുവാന്‍ തന്നില്ല സ്വാതന്ത്ര്യം
പിടിച്ചു വാങ്ങിയപ്പോള്‍
നാരിയെ ചേലകീറി അപമാനിക്കുന്നോ ? മാനിഷാദ.
മദ്യവും സര്‍വ ലഹരിയും പ്രഹരമെല്പ്പിക്കുന്നത് സ്ത്രീത്വതെ.
കണ്ടു നില്‍ക്കാനാവില്ലയീ മഹാപരാധം.
ഓരോ മനസ്സിലും കുടിയിരിക്കുന്ന 'ഉണ്ണിയാര്‍ച്ചമാര്‍ '
ഉയര്‍ത്തെഴുന്നേല്‍ക്കണം, ഉറുമിയെടുക്കണം.
അവസാനിപ്പിക്കണമീ കൊടിയപരാദങ്ങളെ .
പരസ്യപ്പലകയിലെ മാതകത്തിടംബാകേണ്ടവളല്ല നീ.
ചരിത്രത്താളുകളിലെ ആര്‍ച്ചമാരാണ് നിനക്ക് മാതൃക .
മറയ്ക്കാത്ത മേനിയെ മിഴിവോടെ പകര്‍ത്താന്‍
കാത്തിരിക്കുന്ന കഴുകന് കണ്ണുകളെ
ചൂഴ്ന്നെടുക്കണം സധൈര്യം.
മാനം കവരുന്ന കരങ്ങളെ
അറുത്തു മാറ്റണം ;
അപമാനിക്കുന്ന നാവുകള്‍
പിഴുതെടുക്കണം ;
നീയും ജീവിക്കണം,ജീവിച്ചു കാണിക്കണം
ആരാണ് സ്ത്രീ ....... എന്താണ് സ്ത്രീത്വം?
5 comments:
ജീവിച്ചു കാണിക്കണം
നല്ല കവിത
ശുഭാശംസകൾ...
വാക്കുകളില്‍ രോഷം തുളുമ്പുന്നു .........
രണ്ടും കല്പിച്ചുളള പുറപ്പാടിലാണ് അല്ലേ...
nothing to say .... rather than tears of my eyes
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ