-അവന്തിക-
കണ്ണേ മയങ്ങു നീ
പെണ്ണായ് ജനിച്ചതീ
അമ്മയെ കൂരിരുളില്‍
തളച്ചൊരീ നീചഭൂവില്‍ .....
പേരറിയാത്തവര്‍
കാനനപാതയില്‍ അമ്മയെ
ആര്‍ത്തിയോടെ കീറി മുറിച്ച ദിനം.....
മാഞ്ഞില്ല മുറിവിന്റെ ആഴങ്ങള്‍
അവര്‍ തീര്‍ത്ത,
കാമബീജത്തിന്‍റെ സന്തതി നീ......
ഇരുളിന്റെയാഴത്തില്‍
മുറിവേറ്റ പെണ്ണിനെ
പിന്നെയും പിന്നെയും
അവര്‍ ആസ്വദിച്ചു.......
കരിതിരികളെരിയുന്ന
മനസ്സിന്റെ ആഴത്തില്‍
നിന്റെ അച്ഛ ന്മാര്‍ക്കായ്
ഞാന്‍ നിന്നെ കാത്തു വെച്ചു.......
കണ്ണീരില്‍ കെടുത്താതെ
പ്രതികാരദാഹത്തിന്‍
ചുടലയില്‍ ഞാന്‍ നിന്നെ വാര്‍ത്തെടുത്തു.
പുത്രനെക്കാത്തോരീ അമ്മതന്‍ ഉദരത്തില്‍
പുത്രിയായ് നീ ജനിച്ചു.....
നീ പെണ്ണ് ,നീ വെറും പെണ്ണ്
നിന്നെയും കാക്കുന്നു
ആയിരം കണ്ണും കൈകളും
കാമവും .........
കണ്ണേ മയങ്ങു നീ
അരുതാത്തതൊന്നും കാണാതിരിക്കാനായ്
വിട ചൊല്ലു നീയിനി
യാത്രയാകൂ .......
അമ്മ വരും നിന്റെ ലോകത്ത്
വൈകാതെ,
കൊത്തിയെറിയട്ടെ ഈ
ലോകത്തെ ഞാന്‍......
6 comments:
കൊള്ളാം
ക്ലാസ് മുറിയില്‍ കേള്‍ക്കാത്തത്
നന്നായി
ശുഭാശംസകൾ...
അമ്മ മനസ്സ് .നന്മ മനസ്സ് .
നന്ദി................
തുടര്‍ന്നും ഞങ്ങളുടെ blog സന്ദര്ശിക്കുക .
നല്ല വരികൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ