-വരുണ്‍-
കവിത വറ്റുന്നു....പേടിക്കുക...
ഫേസ്‌ബുക്കിലെ പുതിയ അപ്ഡേറ്റാണ് .
പേനയും കടലാസ്സും തമ്മിലുള്ള ദൂരം
കൂടുമ്പോള്‍ അങ്ങനെയൊക്കെ നടക്കാം.
ഇത് സ്റ്റാറ്റസ് ചെയ്ത മഹാന്റെ
പേനയിലെ മഷിയുടെ അളവറിഞ്ഞാല്‍ കൊള്ളാം......
ഒരു നിമിഷം......
ഞാനൊരു ന്യൂജനറേഷന്‍ കവിയാണ്.
എന്തിനെക്കുറിച്ചും ഞാന്‍ ഏഴുതും
എവിടെയും പ്രതികരിക്കും.
വാക്കുകള്‍ക്ക് പൊരുത്തം ഇല്ലാത്ത കാലത്ത്
ഞാന്‍ മഹാകവിയാകുന്നു.
ആരെയും എനിക്ക് ഭയമില്ല....
ഹസാരെമാരും ഒബാമമാരും ലോകം
അടക്കി വാഴാനോരുങ്ങുമ്പോള്‍
സുഗന്ധമില്ലാതാകും കാറ്റിനും....
പണക്കാരന്‍ മാത്രമാവും മനുഷ്യര്‍.
സാധാരണക്കാരന്‍ എന്ന വിഭാഗം
അപൂര്‍വ സ്പീഷീസായി പ്രഖ്യാപിക്കും.
എന്നാലും അവര്‍ അതിജീവിനതിന്റെ പാതയിലായിരിക്കും.....
സ്ത്രീ ശരീരത്തിന് പച്ചമാംസത്തിന്റെ വിലപോലും
കല്‍പ്പിക്കാത്ത പുതിയ സമൂഹത്തിന്
കവിത വറ്റിയില്ലെങ്കില്‍ അദ്ഭുതമില്ല....
സ്ത്രീ അമ്മയാണ്,അവരെ സംരക്ഷിക്കണം.
ആഹ്വാനങ്ങളാണ്,
എന്നിട്ടുമെന്തേ ആക്രമങ്ങള്‍ തുടരുന്നു .
ഓ! ചെന്നായ്ക്കള്‍ മനുഷ്യരല്ലാലോ.....
ഒരു സംശയം....
എന്റെ ഉള്ളിലെ കവിത വറ്റിയോ?
വെറും സംശയമാണിത്.....
ഊതിക്കാച്ചിയെടുക്കുന്ന വാക്കുകള്‍ക്ക് ഇനി
പൊരുത്തം ഉണ്ടാവില്ല.
അക്ഷരങ്ങളെപ്പോലും ചിലപ്പോള്‍ മറന്നുപോയേക്കാം.
എങ്കിലും പ്രൊഫൈല്‍ അപ്പ് ഡേറ്റ് ചെയ്യാനും
ലൈക് അടിക്കാനും,ചാറ്റ് ചെയ്യാനും,
പുതിയ പ്രണയിനിയെ ഇമ്പ്രെസ്സ് ചെയാനും
മറന്നു പോയെക്കില്ല.
അന്തിമഹാകാളം !! അന്തിമഹാകാളം!!
"കവിത വറ്റുന്ന കാലം ."
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ