-ഗുല്‍മോഹര്‍-
അങ്ങനെയൊന്ന് ഉണ്ടോ?
ഒരുപാട് കൂടിച്ചേരലുകളുടെ സങ്കീര്‍ണമായ
അങ്ങനെയൊന്ന് ഉണ്ടോ?
ഒരുപാട് കൂടിച്ചേരലുകളുടെ സങ്കീര്‍ണമായ
ഒരു തന്മാത്രയാണ് ഞാന്‍.
ദൈവതുല്യരായ മാതാപിതാക്കള്‍,
മാലാഘയെപ്പോലുള്ള കൂട്ടുകാര്‍,
ചുറ്റുപാടുകള്‍,
സമൂഹം...
എന്റെയുള്ളിലും ഒരുപാട് ഞാന്‍ ഉണ്ട്.....
ചിലപ്പോള്‍ എനിക്ക് അഹങ്കാരിയുടെ മുഖം,
ചിലപ്പോള്‍ ഒറ്റപ്പെടുന്നവന്റെ മുഖം.
കരയുന്നവന്റെ,ചിരിക്കുന്നവന്റെ. ....
അതെ,ഞാന്‍ അങ്ങനെയൊക്കെയാണ്
ഈ യാത്രയില്‍ ആത്യന്തികമായി
ഒരോര്‍ത്തരും ഒറ്റയ്ക്കാണ്.
ഒരേ സമയം വലിയൊരു ആള്‍ക്കൂട്ടത്തിന്റെ നേതാവും
തൊട്ടടുത്ത നിമിഷം
അതെ കൂട്ടത്തിലെ ഏറ്റവും തനിച്ചുള്ളവനും
ഞാനാണ്.
മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും മനസ്സിലാവാതെ
'ഞാന്‍' അങ്ങനെ നില്‍ക്കുന്നു.
തിരികെയൊരു യാത്രാ ഇല്ലെന്നറിയാം
ജീവിത വണ്ടിയുടെ ജനാലയിലൂടെ നോക്കുമ്പോള്‍
വഴിയോരകാഴ്ച്ചകളായി ഓര്‍മ്മകള്‍
പുറകിലേക്ക് പായുന്നു.
എനിക്കീ ലോകം ഒരുപാട് ഇഷ്ടമാണ്.
കരയിപ്പികുമ്പോഴും,ചിരിപ്പിക്കു മ്പോഴും..
ഞാനീ ജനലരികില്‍ ഒറ്റയ്ക്കിരുന്നു
യാത്ര തുടരട്ടെ...
കണ്ട കാഴ്ചകള്‍ മനോഹരം.
കാണാനിരിക്കുന്നത് അതി മനോഹരം.
പ്രതീക്ഷ......പ്രതീക്ഷ.....
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ