-ആഷിക്-
ഉറക്കം എന്‍റെ ഒരു ഇഷ്ടവിനോദമാണ്.എല്ലാം മറന്ന് ഒന്നും അറിയാതെ പുതച്ചു മൂടിയുള്ള ഉറക്കം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.പ്രത്യേകിച്ച് രാവിലകളിലെ ഉറക്കം.ചില അവധി ദിവസങ്ങളില്‍ ഇത് ഉച്ച വരെയും നീളും.lunch ഉം break fast ഉം ഒരുമിച്ച്.
രാവിലകളിലെ ഉറക്കം മടിയന്മാരുടെ ലക്ഷണമാണന്ന് വിമര്‍ശകര്‍ കുട്ടപ്പെടുത്താറുണ്ടങ്കിലും ഒരുപാട് നല്ല സ്വപ്നങ്ങള്‍ ഞാന്‍ കാണാറുള്ളത് രാവിലകളിലാണ്.
അങ്ങനെ കണ്ട ഒരു സ്വപ്നമാണ് എന്‍റെ ഈ ചെറുകഥ.രണ്ടു മിനിറ്റ് പോലും ദൈര്‍ഘ്യം തോന്നാത്ത ഈ സ്വപ്നത്തെ കുറിച്ച് പറയാന്‍ ഒരു flash back അത്യവിശ്യമാണ്.flash back എന്ന് കേള്‍ക്കുമ്പോള്‍ back & white ആണെന്ന് കരുതി നെറ്റി ചുളിക്കണ്ട,പ്രഞ്ചിയേട്ടന്‍ പറഞ്ഞത് പോലെ "നമ്മക്ക് നല്ല കളര്‍ kodak version 3 ല്‍ കാണാം......"
എന്‍റെ ഈ മടി എനിക്ക് ചെറുപ്പം മുതല്‍ ഉള്ളതാണ്.നയ്സറികളില്‍ ഒന്നും ഞാന്‍ പോയിട്ടില്ല.എപ്പോയും കളിച്ചു നടക്കാന്‍ തന്നെ എനിക്കിഷ്ടം.അഞ്ചു വയസ്സായപ്പോള്‍ വീട്ടുകാര്‍ എന്നെ നാട്ടിലെ ഒരു സര്‍ക്കാര്‍ മലയാളം മീഡിയം എല്‍ പി സ്കൂളില്‍ ചേര്‍ത്തു.പക്ഷെ ഞാന്‍ പോകാന്‍ തയ്യാറായില്ല.
ക്ലാസുകള്‍ ആരംഭിച്ചിട്ടും, ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വീട്ടുകാര്‍ എന്നെ ഒരുപാട് തല്ലിയും വായക്ക് പറഞ്ഞും സ്കൂളില്‍ ഇട്ട് ഓടി.പേടിച്ച് വിറച്ച് കഞ്ഞുകൊണ്ട് അന്ന് ക്ലാസ്സിലേക്ക് കയറിച്ചെന്ന എന്നെ ആദ്യമായ് വിളിച്ച് അടുത്തിരുതിയത് അവളായരുന്നു.എന്‍റെ കഥയിലെ നായിക.
പിന്നീടുള്ള ദിവസങ്ങളില്‍ സ്കൂളില്‍ അവള്‍ ഉണ്ട് എന്നുള്ള ആശ്വാസമാണ് എന്‍റെ ഭയത്തെ ഇല്ലാതാക്കിയത്.പതിയെ ഞാന്‍ അവളിലുടെ എന്‍റെ സൗഹൃദത്തിന്‍റെ ലോകം വലുതാക്കാന്‍ തുടങ്ങി.നാലാം ക്ലാസ്സ് കയിഞ്ഞ്പിരിയാന്‍ ഒരുങ്ങുമ്പോള്‍ കയ്യില്‍ ഓട്ടോഗ്രാഫോ ,മനസ്സില്‍ പഞ്ചിംഗ് ഡയലോഗ്കളോ ഇല്ലായിരുന്നു.ഉള്ളില്‍ നിറയെ രണ്ട് ,മാസത്തെ അവധി ദിവസങ്ങളില്‍ കളിക്കാനുള്ള വയലുകളും തിന്നാനുള്ള മാങ്ങകളുമായ് നാട്ടിലെ മാവുകളും.
ഒരു girls only സ്കൂളില്‍ പഠിക്കാന്‍ പോയ അവളെ പിന്നീട് ഞാന്‍ കാണാറുള്ളത് വിശ്വനാഥന്‍ മാസ്റ്ററുടെ ട്യുഷന്‍ ക്ലാസ്സിലായ്‌രുന്നു.അവിടെ സ്ഥിരം വൈകി വരുന്ന എനിക്ക് നിറയെ impositions കിട്ടാരുണ്ടായ്‌രുന്നു.കിട്ടുന്ന imposition എന്തായാലും അതിന്‍റെ പകുതി അവള്‍ എഴുതി തരും.ചിലപ്പോള്‍ മുയുവനും.പിന്നെ ഞാന്‍ എന്തിന് പേടിക്കണം.അടുത്ത ദിവസവും ഞാന്‍ late...
ഇതിനെല്ലാം പകരമായ് അവള്‍ പലപ്പോയും ചോദിക്കാറ് എന്‍റെ സൈക്കിളിലെ ഒരു യാത്ര മാത്രമാണ്.അവളുടെ വീട് വരെ.ഇടയ്ക്ക് അവള്‍ ചോദിക്കും "ഡാ...കുഞ്ഞി നിനക്ക് വലുതാവുമ്പോള്‍ ആരാവാനാണ് ആഗ്രഹം......??"
"നിനക്ക് ആരാവാനാ ആഗ്രഹം..."
ഉത്തരം കിട്ടാത്തപ്പോള്‍ ചോദ്യത്തിനുത്തരം ചോദ്യം തന്നെ.
"നിയ്ക്ക് ഒരു എന്‍ജിനിയറാകണം...."
"എന്‍ജിനിയറോ.....?? ബല്യ പണിയാണോ അത്..?"
"ആ....അതിന്കണക്ക് നല്ലോണം അറിയണന്ന്‍ പറഞ്ഞ്ക്ക്ണ് വിശ്വമാഷ്.നിന്‍റെ impositions എയുതിയാ ഞാന്‍ പടിക്കാറ്,അത് പോട്ടെ നിനക്ക് ആരാവണന്ന്‍ ഇതുവരെ പറഞ്ഞില്ലല്ലോ.......?"
എട്ടും പൊട്ടും തിരിയാത്ത ഒരു കൌമാരക്കാരന്‍റെ മുന്നില്‍ എന്ത് ജീവിതാഭിലാഷം........!!!വലുതാവുമ്പോള്‍ ആരവണമെന്നു ചോദിച്ചാല്‍ ആദ്യം ഓര്‍മ വരുന്നത് അവസാനം കണ്ട സിനിമയിലെ നായകനെ തന്നെ.......അത്കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു
"CID മൂസ"
നല്ല മാര്‍ക്കോടുകൂടയാണ് ഞങ്ങളെല്ലാവരും അന്ന്‍ പത്താം ക്ലാസ്സ് പാസ്സായത്.അവള്‍ക്ക് നഷ്ടപ്പെട്ട രണ്ട് A+ കളെ കുറിചോര്‍ത്ത് അവള്‍ അന്ന്‍ ദു:ഖിച്ചില്ല,മറിച്ച് അവ എല്ലാം നേടിയ എന്നെ കുറിച്ചോര്‍ത്തുള്ള സന്തോഷമായ്‌രുന്നു അവളുടെ കണ്ണില്‍.
പത്താം ക്ലാസ്സ് കയിഞ്ഞതില്‍ പിന്നെ ഞാന്‍ അവളെ കണ്ടതേയില്ല.അവള്‍ അവളുടെ വീട്ടില്‍ ഉണ്ടാകുമെന്ന് അറിയാം.പക്ഷെ പോയതും കണ്ടതും ഇല്ല.ഇത്രയും വര്‍ഷക്കാലം.ഇപ്പോള്‍ അവള്‍ എവിടെയെങ്കിലും എന്‍ജിനിയറിംഗന് പഠിക്കുകയായിരികും എന്ന് ഞാന്‍ കരുതി.കാലം കയിയും തോറും ഞാന്‍ എന്‍റെ തിരക്കുകളില്‍ അകപ്പെട്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അടുത്തകാലത്താണ് അവള്‍ വീണ്ടും എന്‍റെ ചിന്തകളില്‍ നിറയുന്നത്.ഒരു ദിവസം പെട്ടന്ന് വീട്ടില്‍ ഭക്ഷണം കയിക്കുന്നതിനിടയില്‍ എന്‍റെ ഉമ്മ അവളെ കുറിച്ച് പറയുകയായിരുന്നു.
"കുഞ്ഞ്യേയ്.....നീ അറിഞ്ഞോ....ഞമ്മളെ ബഷീര്‍ക്കാന്‍റെ മോള്‍ക്ക് കല്യാണം ഉറപ്പിച്ചു.....!!"
ആര്‍ത്തിയോടെ കടിച്ച പൂവന്‍പഴം ഇറക്കാന്‍ മറന്നുകൊണ്ട് ഞാന്‍ ആ വാര്‍ത്തയെ സ്വീകരിച്ചു.
"നിന്‍റെ കൂടെ പഠിച്ചതല്ലേ.......ഓള്....??"
"മനസ്സിലായ്...ഓള്‍ക്കിപ്പോ ന്‍റെ പ്രായല്ലെ കാണൂ......എത്ര ചെറുപ്പത്തില്‍ .........ഈ 19-ാo വയസ്സില്‍ എന്തിനാ ഓളെ മൂപ്പര് കേട്ടിക്കണത്......??"
ആ പറഞ്ഞത് ഉമ്മക്ക് അത്ര ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.രൂക്ഷമായ് തന്നെ ഉമ്മ പ്രതികരിച്ചു.
"19 ആയില്ലെ.....?? നിനക്കറിയോ എന്നെ 16-ാo വയസ്സില്‍ കെട്ടിച്ച്ക്ക്,എനിയ്ക്ക് 17 വയസ്സ് കയിഞ്ഞപ്പോള്‍ ന്‍റെ കയ്യില്‍ ഇയ്യ് ഉണ്ട്...."
"അത് പണ്ടത്തെ കാലമല്ലേ ഉമ്മാ.....ഇപ്പോ ഉണ്ടോ അങ്ങനൊക്കെ.മാത്രവുമല്ല അവള്‍ നല്ലോണം പഠിക്കും.ഒരുപാട് പഠിക്കണമെന്നും നല്ലൊരു ജോലി വാങ്ങണമെന്നും അവള്‍ക്ക് പണ്ടെ ആഗ്രഹം ഉണ്ടായിരുന്നു.ഇപ്പം ഓള്‍ക്ക് ഇതെന്തുപറ്റി....??"
"ഒരു ഗള്‍ഫ്‌കാരനാണ് പയ്യന്‍.അയാള്ടെ ലീവ് തീരുന്നതിനു മുന്‍പ് കല്യാണം വേണംന്ന്,അതിന് ശേഷം ഓളെ പഠിക്കാന്‍ പറഞ്ഞയക്കുമായ്‌രിക്കും......"
"കല്യാണം കയിഞ്ഞ് പിന്നെന്ത് പഠിത്തം...??കുറച്ച് കയിഞ്ഞാല്‍ അയാള്‍ അവളെ ഗള്‍ഫില്‍ കൊണ്ടുപോകും..പിന്നെ അവള്‍ക്ക് പെറാനെ നേരം കാണൂ...."
സ്വല്പം ദേഷ്യത്തോടെ ഞാന്‍ പതുക്കെ പിറുപിറുത്തു.
കുറച്ച് നേരത്തെ നിശബ്ദയ്ക്ക് ശേഷം ഉമ്മ തുടര്‍ന്നു.
"അടുത്ത ഞായറായ്ച്ചയാണ് കല്യാണം.നീ പോയാല്‍ മതി.നിയ്ക്ക് ഒട്ടും വയ്യ....."
ഇത്രയും പറഞ്ഞ് ഉമ്മ തന്‍റെ അടുക്കള ലോകത്തേക്ക് എയുനേറ്റു നടന്നു.
ഉമ്മക്ക് എപ്പോയും അസുഖമാണ്.ഒന്ന് കയിയുമ്പോള്‍ മറ്റൊന്ന്.ചിലപ്പോള്‍ എല്ലാം ഒരുമിച്ചു.ഒരുപാട് വേദന തിന്നുന്നുണ്ട് പാവം.ഇല്ലായ്മയുടെ ബാല്യവും,കൌമാരത്തില്‍ യൌവ്വനവും,യൌവ്വനത്തില്‍ വാര്‍ദ്ധക്യവും അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു പൊട്ടി പെണ്ണ്.ഈ ചെറു പ്രായത്തില്‍ ഉമ്മയെന്നും ഇത്താത്ത യെന്നുമുള്ള വിളികള്‍ക്കിടയില്‍ സ്വന്തം പേര് വരെ മറന്നു പോയെങ്കില്‍ ആശ്ചര്യപ്പെടാനില്ല.സത്യത്തില്‍ വാര്‍ദ്ധക്യവും വാര്‍ദ്ധക്യരോഖങ്ങളും ബാധിക്കുന്നത് ശരീരത്തെയല്ല മനസ്സിനെയാണ്....
അടുത്ത ആഴ്ച അവളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നാട്ടിലെത്തിയത്.പറ്റിയാല്‍ ഒന്ന് കാണണം.സംസാരിക്കണം.സെന്‍റി ഡയലോഗ്സ് ഒന്നും എല്ല.ഒരൊറ്റ ചോദ്യം
"ഇത്ര ദൃതി പിടിക്കാന്‍ മാത്രം എന്താ പറ്റിയേ......???"
അന്നെ ദിവസം ഉറക്കം ഉണര്‍ന്നത് 11 മണിയ്ക്ക്,പല്ലു തെയ്ക്കുന്നതിനിടയില്‍ കണ്ണാടി നോക്കി.താടി വല്ലാതങ്ങു നീണ്ടിരിക്കുന്നു.വടിച്ചുകളയാം.ഞാന്‍ ഒരുപാടങ്ങ് വലുതായ് എന്നൊന്നും അവള്‍ക്ക് തോന്നണ്ടാ.ചായ കുടിച്ച് ഇറങ്ങി ബാര്‍ബര്‍ ഷോപ്പിലേക്ക്.
വണ്ടി നിര്‍ത്തി ബാര്‍ബര്‍ ഷോപ്പിലേക്ക് കയറുംപോയേക്കും ബാര്‍ബറുടെ ചോദ്യം...
"ഇയ്യ് ഇതുവരെ പോയില്ലേ........??സമയം 12 ആവാറായ്..."
ബാര്‍ബര്‍ എന്‍റെയും അവളുടെയും എല്ലാം കൂടെ 1-ാo ക്ലാസ്സ് മുതല്‍ പഠിച്ചതാണ്.സ്കൂളില്‍ പോകാതെ സിനിമ കണ്ട് നടന്നപ്പോള്‍ അവന്‍റെ ഫാദര്‍ അയാള്‍ക്ക് അറിയാവുന്ന പണി അവനെ പടിപ്പിച്ചു.ഇപ്പോല്‍ ബാര്‍ബറുടെ മകന്‍ വേറൊരു ഒരൊന്നൊന്നര ബാര്‍ബര്‍.അവനുമായ് സംസാരിച്ചിരിക്കാന്‍ നല്ല ഹരമാണ്.ഒരു ആന കുത്താന്‍ വന്നാല്‍ അവന്‍ അവന്‍റെ നാവുകൊണ്ട് തല്ലിയിടും.നാട്ടിലെ എല്ലാ teams ഉം ഒത്തുകൂടുന്ന ഒരിടമാണ് അവന്‍റെ ബാര്‍ബര്‍ ഷോപ്പ്.ഒരുപാട് ചോരതിളപ്പുകള്‍ സംഭവിച്ച ചരിത്ര ഭൂമി.എല്ലാത്തിനും സാക്ഷിയായി ഷോപ്പിന്‍റെ മുക്കിലും മൂലയിലും വരെ ഒരാളുണ്ട്.സാക്ഷാല്‍ മമ്മൂക്കാ....അവന്‍റെ ഇഷ്ട ദൈവം...
ഷോപ്പിലെ തിരക്കും കത്തിയടിയും കയിഞ്ഞ് ഞങ്ങള്‍ കല്യാണ വീട്ടിലെത്തിയത് 1 മണിയ്ക്ക്.അന്ന് തന്നെ എനിക്ക് തിരിച്ചു പോവെണ്ടതുണ്ട്.3 മണിയ്ക്കാണ് train.2 മണിയ്ക്കെങ്കിലും വീട്ടില്‍ നിന്നും ഇറങ്ങണം.
കല്യാണ വീട്ടിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ അവളെ തിരഞ്ഞു കൊണ്ടിരുന്നു.ദൂരത്ത് ഒരിടത്ത് അവള്‍ ഒരുകൂട്ടം സ്ത്രീകളുമായ് സംസാരിക്കുന്നു.കല്യാണ വസ്ത്രം എല്ലാം ധരിച്ചപ്പോള്‍ അവള്‍ ആകെ മാറിയിരിക്കുന്നു.സുന്ദരി ആയിട്ടുണ്ട്.പക്ഷെ ഇപ്പോയും ഒരു കുട്ടി പെണ്ണ് തന്നെ...
പെട്ടന്ന് എന്നെ കണ്ടപ്പോള്‍ അവള്‍ ഒന്നു കൈ ഉയര്‍ത്തി എന്തോ പറയാന്‍ മുതിര്‍ന്നു.പിന്നെ ഒന്നു ചമ്മലോടെ ചിരിച്ചു.ഞാന്‍ അവളുടെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ എന്നെ തടഞ്ഞു നിര്‍ത്തി കൊണ്ട് പറഞ്ഞു
"പിയ്യാപ്ല നിക്കാഗെയ്യാന്‍ ഇപ്പം ബരും...എല്ലാരും പോയ് ബിരിയാണി കയിച്ചാളി......"
വല്ലതും മനസ്സിലായോ........?
വരന്‍ നിക്കാഹ് ചെയ്യാന്‍ ഇപ്പോല്‍ വരും,അതിനു മുന്‍പ് എല്ലാവരോടും ഭക്ഷണം കയിക്കാനാണ് കവി ഉദ്ദേശിച്ചത്.
ഞങ്ങള്‍ ഭക്ഷണം കയിക്കാനിരുന്നു.പക്ഷെ ഞങ്ങളുടെ table ല്‍മാത്രം അവര്‍ food വിളംബിയില്ല.കുറ്റം പറയാന്‍ വയ്യ.എല്ലാകൂട്ടുകാരും അന്ന് അവിടെ suplier ആയി നില്‍ക്കുന്നുണ്ട്.അതിനിടയില്‍ ഞങ്ങള്‍ മാന്യന്‍ മാരായി വന്നിരുന്നാല്‍ അവര്‍ക്ക് പിടിക്യോ....??
"എന്താ കുഞ്ഞ്യേയ്.....ഇയ്യൊക്കെ ഇപ്പം ബല്യ എന്‍ജിനിയറായി പോയോ......പണ്ടത്തെ പോലെ കല്യാണ പൊരേല് ഒത്താശക്കൊന്നും നിന്നെ ഇപ്പം കാണാറില്ലല്ലോ........"
"അള്ളോ.......ഷമീര്‍ക്കാ എനിയ്ക്ക് ഇന്ന്‍ തന്നെ തിരിച്ചുപോണം.3 മണിയ്ക്കാണ് train അത്കൊണ്ടാ ഞാന്‍ ഇരുന്നത്...."
"എന്താ അഫ്നാസെ......നിനയ്ക്ക് ഇന്നെങ്കിലും ആ ചിരയ്ക്കല്‍ ഒയിവാക്കി ഒന്നു നേരത്തെ വന്നുടെ...??"
ഷമീര്‍ക്ക അഫ്നാസിന്‍റെ നേര്‍ക്ക് നീങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ രക്ഷപ്പെട്ടു.ഒടുക്കം food കയിച്ചപ്പോയെക്കും നിക്കാഹ് തുടങ്ങി.സമയം രണ്ടോട് അടുക്കാറായ് കാത്തു നില്‍ക്കാനാണെങ്കില്‍ നേരം ഇല്ല.ഇന്നു തന്നെ തിരിച്ച് പോകണം.ഹോസ്റ്റലില്‍ എത്തിയിട്ടു അത്യാവശ്യമുണ്ട്.പക്ഷെ അവള്‍......
ഷമീര്‍ക്ക അഫ്നാസിന്‍റെ നേര്‍ക്ക് നീങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ രക്ഷപ്പെട്ടു.ഒടുക്കം food കയിച്ചപ്പോയെക്കും നിക്കാഹ് തുടങ്ങി.സമയം രണ്ടോട് അടുക്കാറായ് കാത്തു നില്‍ക്കാനാണെങ്കില്‍ നേരം ഇല്ല.ഇന്നു തന്നെ തിരിച്ച് പോകണം.ഹോസ്റ്റലില്‍ എത്തിയിട്ടു അത്യാവശ്യമുണ്ട്.പക്ഷെ അവള്‍......
ഛെ...ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ മടങ്ങി...നിരാശയോടെ...ഇനി
ഒരു പക്ഷെ അവളെ ഒന്ന് കാണാന്‍ പോലും പറ്റിയെന്നു വരില്ല എനിക്ക്.
ഛെ...ഛെ...ഛെ...
എല്ലാ പ്രതീക്ഷകളും തെറ്റിച്ചു അന്നേ ദിവസം കാലത്ത് എന്റെ സ്വപ്നത്തില്‍ അവള്‍ എത്തിയപ്പോള്‍ ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി...സ്വപ്നം തുടങ്ങുമ്പോള്‍ ഒരു
ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ വേഗത്തില്‍ ഒറ്റയ്ക്ക് നടക്കുകയാണ്. പെട്ടെന്ന് പുറകില്‍ നിന്നും ഒരു വിളി.
എല്ലാ പ്രതീക്ഷകളും തെറ്റിച്ചു അന്നേ ദിവസം കാലത്ത് എന്റെ സ്വപ്നത്തില്‍ അവള്‍ എത്തിയപ്പോള്‍ ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി...സ്വപ്നം തുടങ്ങുമ്പോള്‍ ഒരു
ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ വേഗത്തില്‍ ഒറ്റയ്ക്ക് നടക്കുകയാണ്. പെട്ടെന്ന് പുറകില്‍ നിന്നും ഒരു വിളി.
"ഡാ...ഒന്ന് നിന്നേ...."
ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിനു ഒട്ടൂമ് പരിജയം ഇല്ലാത്ത ആ പേര് ആരാണ് എന്നെ വിളിക്കുന്നത്....!! തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ . ഓടി അടുത്ത് വന്നു കിതപ്പ് മാറാതെ അവള്‍ പറഞ്ഞു തുടങ്ങി.
"എത്ര കാലായെടാ കണ്ടിട്ട്.....?? നീ ആകെ മാറി....എന്നെ ഒന്ന് കാണാന്‍ പോലും തോന്നിയില്ലല്ലോ നിനക്ക്...?? നീ ഇപ്പൊ എന്താ ചെയ്യുന്നത്...?? എവിടെയാ പഠിക്കുന്നത്...??"
"ഞാന്‍...ഞാന്‍...Btech...കണ്ണൂര് എന്ജിനിയെരിംഗ് കോളേജില്....."
"ഹാവൂ ..നിനക്കെങ്കിലും അത് പറ്റിയല്ലോ ..."
"നിനക്കെന്താ പറ്റിയത് . നീ എന്തിനാ പഠനം നിര്‍ത്തിയത് ? ഇപ്പം എന്തിനാ ഒരു കല്യാണം .....?? "ഞാന്‍ ചോദിച്ചു .
അവളുടെ മുഗത്തെ പുഞ്ചിരി പതുക്കെ ഇല്ലാതായി .
"ഡാ..അത് ...വീട്ടില്‍ നിന്ന്നു എല്ലാരും നിര്‍ബന്ധിച്ചപ്പോ......."
പെട്ടെന്ന് ആള്‍ക്കൂട്ടതിന്നിടയില്‍ നിന്നും ഒരു ശബ്ദം...
"ഡാ ആഷി ....എണീക്ക് ... മതി ഉറങ്ങിയത് . സമയം 8.30 ആയി . ക്ലാസില്‍ പോവണ്ടേ.....??"
അത് ഉനൈസ് ആണ്...എന്റെ റൂം മേറ്റ് . ഇത്രേം വലിയൊരു ടയലോഗ് അടിച്ചതും പോരാഞ്ഞിട്ട് ഒരു തലയണ എടുത്തു എന്നെ തല്ലി ഉണര്‍ത്തിയിട്ടാണ് അവന്‍ റൂം വിട്ടിറങ്ങിയത്.
ഞാന്‍ ഉണര്‍ന്നിരിക്കുന്നു....ഒരു നിമിഷം ... സ്വപ്നം നഷ്ടപ്പെട്ടിരിക്കുന്നു . തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍ എന്റെ സ്വപ്നത്തെതെ തേടിപ്പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അതെന്നെ വിട്ടു ഇരുട്ടിന്റെ അഗാതയിലേക്ക് മറയുന്നത് പോലെ എനിക്കു തോന്നി...
അല്‍പ സമയത്തിനു ശേഷം , കുളി കഴിഞ്ഞൊരു തോര്തുമുടുത് മൂളിപ്പാട്ടുമായി ഉനൈസ് റൂമിലേക്ക് കയറി വന്നു . എന്റെ
സ്വപ്നം നശിപ്പിച്ച ക്രൂരനെ ഞാന്‍ ദേഷ്യത്തോടെ തുറിച്ചു നോക്കി. വസ്ത്രം
മാരുനതിനിടയില്‍ എന്റെ നോട്ടത്തിന്റെ പന്തികേട് മനസ്സിലാക്കി അവന്‍
നിഷ്കളങ്കമായോന്നു പുഞ്ചിരിച്ചു.
"ആഹാ...അതും കൂടെ ആയപ്പോ നല്ല ബെസ്റ്റ് കണി...."
"ഡാ ആഷി...നിന്ന് ഞാന്‍ നിന്റെ ശൂ ഇടുന്നു....നീ മന്‍സൂറിന്റെ ശൂ ഇട്ടോ...എന്റെ ശൂ ആ നീരജ് എടുത്തു കൊണ്ട് പോയി...."
ഞാന്‍ പതുക്കെ അവന്റെ അടി വസ്ത്രതിലെക്കൊന്നു കണ്ണോടിച്ചു .thank god. അത് എന്റെ അല്ല...അവന്റെ 33.33 രൂപയുടെ ജോക്കി തന്നെ ....
"എനീക്ക് ആഷി...ഫസ്റ്റ് ഹവര്‍ രഞ്ജിത്ത് രാം ആണ് , communication . വെറുതെ ലേറ്റ് ആവണ്ടാ. അയാള്‍ അട്ടന്റെന്‍സ് തരില്ല...."
തികച്ചും മടുപ്പും അലസതയോടും കൂടി ഞാന്‍ എണീറ്റു. communication ഉം circuits ഉം പിന്നെ കുറെ പൊട്ടത്തരങ്ങളും നിറഞ്ഞ എന്റെ ലോകത്തേക്ക്.
കുളി കഴിഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്തു ഞാന്‍ എന്റെ കട്ടിലിലേക് ഒരു ധീര്‍ഗശ്വാസത്തോടെ നോക്കി... എനിക്ക് നഷ്ടപ്പെട്ട ആ സ്വപ്നതെക്കുറിച്ചും ഒന്ന് ഓര്‍ത്തു.
എങ്കിലും എന്തായിരിക്കും അവള്‍ എന്നോട് പറയാന്‍ തുടങ്ങിയത്.......??
1 comments:
ഒടുവില്‍ ഇത ഇവിടെയും എതിയല്ലേ...നെക്സ്റ്റ് കഥ എഴുതാന്‍ മറക്കണ്ട ....തീം ഞാന്‍ പറഞ്ഞത് തന്നെ..:D...നൈസ് ആഷി.......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ