പതിവുപോലെ തിരുവനന്തപുരം എക്സ്പ്രസ്സ് ഇന്നും വൈകി.ട്രെയിന്‍ ഇറങ്ങി ബാസ്സ് സ്റ്റാന്റില്‍ എത്തിയപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള ഏക ബസ് ശ്രീകൃഷ്ണ പോയിരുന്നു.അല്പം കാത്തു നിന്നപ്പോള്‍ ഒള്ളൂരെക്കുള്ള ബസ് കിട്ടി.ഇനി അവിടെ ഇറങ്ങി നടക്കണം.പക്ഷെ നടത്തം എനിക്ക് ഭയങ്കര ഇഷ്ടമാണ്.ഗ്രാമത്തിന്റെ കാറ്റും മണവും ഏറ്റ് ഒറ്റയക്ക്......പരീക്ഷ തിരക്കുകളും മറ്റും അവസാനിച്ച് കുറെ കാലത്തിനു ശേഷം നാട്ടില്‍ എത്തിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.പള്ളിക്കുന്നു കയറി ഇറങ്ങി പുത്തഞ്ചേരി എതാരായപോള്‍ അല്പം വേഗം കൂട്ടി.
" ഉണ്ണിക്കുട്ടാ വരുന്ന വഴിയാണോ?"
ചിലര്‍ കുശലം പറഞ്ഞു.പുഴയോരത്ത് എത്തിയപ്പോള്‍ അല്പം നിന്നു.പുത്തഞ്ചേരി പുഴ ശാന്തമായ് ഒഴുകുന്നു....തീരതിരിക്കുന്നവരുടെ ദുഖങ്ങളും പരിഭവങ്ങളും ഓളങ്ങളില്‍ തങ്ങി.വീട്ടിലേക്കുള്ള ഇടവഴി എത്തിയപ്പോഴേക്കും അവളുടെ മെസ്സേജ് വന്നു.
ഡാ വീട്ടില്‍ എത്തിയോ? why no message?
എത്താറായി,see u later,എന്ന് മാത്രം തിരിച്ചയച്ചു.എന്റെ മൊബൈല്‍ ഇപ്പോള്‍ കുറച്ചു മാത്രമേ സംസാരിക്കരുള്ളൂ......
മുറ്റത്തു കയറും മുന്‍പേ അമ്മയെ വിളിച്ചു,അടുക്കളയില്‍ നിന്നും ഉറക്കെ മറുപടി കിട്ടി.'മോനെ കയറി വാ...ബാഗ് മേശപ്പുറത്തു വച്ച് നേരെ അടുക്കളയിലേക്ക്...ഉണ്ണിയപ്പത്തിന്റെ മനം നേരത്തെ കിട്ടി...ഞാന്‍ വരുന്ന ദിവസങ്ങളില്‍ ഉണ്ണിയപ്പം പതിവാണ്.വര്‍ത്തമാനം പറയുന്നതിനിടയ്ക്ക് പാത്രം തുറന്നു അപ്പം എടുത്തു.
'എടാ ഒന്ന് കുളിച്ചിട്ടു വാ,കുറെ ദൂരം യാത്ര ചെയ്തു വരുന്നതല്ലേ?'
''അമ്മെ വിശന്നിട്ടു വയ്യ,ചായ കുടിച്ചിട്ട് കുളിക്കാം."
ചായ എടുത്ത് വച്ച ശേഷം അടുത്തിരുന്നു കോളേജ് വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ അമ്മ പറഞ്ഞു,
"ദിനെശേട്ടനും കുടുംബവും വന്നിട്ടുണ്ട്....സാവിത്രിയേച്ചി നിന്നെ ചോദിച്ചിരുന്നു...."
ആണോ?? എപ്പോ എത്തി??
"അപ്പൂട്ടന് നിന്നെ വിളിച്ചില്ലേഡാ ? ഞാന്‍ കരുതി അവന് നിന്നെ വിളിച്ചു കാണുംന്ന് "
ഫോണ്‍ ചെയ്യുന്ന കാര്യത്തില്‍ അവന് പണ്ടേ മടിയനാണ്.എന്തെങ്കിലും അത്യാവശ്യത്തിനു മാത്രം വിളിക്കും,പെട്ടെന്ന് നിര്‍ത്തും.പക്ഷെ അവന് കത്തുകല്‍ അയക്കും,നീല ഇന്‍ലെന്റില്‍ മനോഹരമായ കൈപടയില്‍ അവന് എഴുത്തും...."എന്റെ ഉണ്നുക്കുട്ടന് ......പിന്നെ ഒരുപാട് കാര്യങ്ങള്‍.........,വീട്ടിലെ വിശേഷങ്ങള്‍,വായിച്ച പുസ്തകങ്ങളെ കുറിച്ച്,കോളേജിനെ കുറിച്ച്,കഥാപാത്രങ്ങളെ കുറിച്ച്,ചിന്തകളെ,സ്വപ്നങ്ങളെ കുറിച്ച്....അവസാനം പറഞ്ഞതിലേറെ പറയാന്‍ ബാക്കി വെച്ച് അവന് എഴുതി ഒപ്പിക്കും"സസ്നേഹം നിന്റെ അപ്പൂട്ടന്"
അവന്റെ കാതുകള്‍ ഓരോന്നും കവിതകള്‍ പോലെ ആയിരുന്നു.വരണ്ട മനസ്സിലെക്കുപെയ്തിരങ്ങുന്നവ.അവളുടെ കണ്ണിലെ തിളക്കതിനുമാപ്പുറം എന്തോ ഒന്ന് അവന്റെ കത്തുകളില്‍ ഉണ്ടായിരുന്നു.സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ചിട്ടും,സൗഹൃദങ്ങള്‍ വിരല്‍തുംബിലെക്കും ,മൊബൈലിന്റെ ഇത്തിരി പോന്ന സ്ക്രീനിലേക്കും ചുരുങ്ങുമ്പോഴും,എന്തിനു രണ്ടു പേരും communication engineering
നു പഠിക്കുമ്പോഴും ഓരോ തവണയും കത്തിനായുള്ള കാത്തിരിപ്പ് ഒരു സുഖമായിരുന്നു.
കഴിഞ്ഞ ഫെബ്ര്രുവരിയില്‍ ഞാന്‍ അവനു എഴുതി.എന്റെ മയില്പ്പീലിയെ കുറിച്ച്.മണ്ണപ്പം ചുട്ടു കളിക്കുന്ന കാലം മുതല്‍ മനസ്സിന്റെ പുസ്തക താളില്‍ വെളിച്ചം കാണിക്കാതെ ഞാന്‍ സൂക്ഷിക്കുന്ന മയില്‍പ്പീലിയെക്കുറിച്ച്.....മറുപടി ഒരു സമ്മാന പൊതി ആയിരുന്നു.പൊതി തുറന്നപ്പോള്‍ ഒരു കൊച്ചു പുസ്തകം.ഖലീല്‍ ജിബ്രാന്റെ "Broken wings"....കിട്ടിയ ഉടനെ വായിച്ചു തുടങ്ങി.മരണത്തിലൂടെ വിശുധമാക്കപ്പെട്ട പ്രണയ കഥ അവസാനിച്ചപ്പോള്‍ ഇറ്റി വീഴാതെ തുളുമ്പി നിന്ന കണ്ണീര് തുള്ളികല്‍ക്കിടയിലൂടെ പുറം താളില്‍ അവന് എഴുതിയ കുറിപ്പ് വായിച്ചു.
"പ്രണയം ഒരു പുഴയാണ്
തഴുകി തലോടി ഹൃദയത്തിലൂടെ ഒഴുകുന്ന പുഴ
ചിലപ്പോള്‍ ഒരു മെലഡിയായി.....
ചിലപ്പോള്‍ കുത്തിയൊലിച്ച് താണ്ടാവമാടി.....
മറ്റു ചിലപ്പോള്‍ ഒഴുകുന്നില്ലെന്നേ തോന്നും.
പക്ഷെ നേര്‍ത്ത വയലിന് സംഗീതം പോലെ
മനസ്സില്‍ അത് ഓളങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കും ...
പ്രണയം മനോഹരമായ വികാരമാണ്....
മനസ്സില്‍ നന്മയുള്ളവര്‍ക്ക് ദൈവം നല്കുന്ന സമ്മാനം..
ഉണ്ണീ നിന്റെ പ്രണയം വിശുദ്ധമായിരിക്കട്ടെ ....
അവസാന ശ്വാസം വരെ അത് സൂക്ഷിക്കുക....
ഇനി നീ മയില്‍പീലി അവള്‍ക്കു നല്‍കുക.....
സൗന്ദര്യമുള്ള വസ്തുക്കള്‍ നാമെന്തിനാണ് ഇരുട്ടില്‍ സൂക്ഷിക്കുന്നത്.?
പിന്നീട് അവന് കത്തുകളൊന്നും അയച്ചിട്ടില്ല.എന്റെ കത്തുകള്‍ക്കൊന്നും മറുപടിയും കിട്ടിയില്ല .ഫോണ്‍ എല്ലാ സമയത്തും സ്വിച് ഓഫ് .നേരില്‍ കാണട്ടെ അവനു ഞാന്‍ വെച്ചിട്ടുണ്ട്.
"അമ്മേ ബാക്കി പിന്നെ കഴിക്കാം.ഞാന്‍ ഒന്ന് അവിടം വരെ പോയി വരാം."
അമ്മ എന്തെങ്കിലും പറയുന്നതിന് മുന്‍പ് പുറത്തു ചാടി.പുറത്തു നിന്നും അമ്മ വിളിച്ചു പറയുന്നത് കേട്ടു
"ഒന്ന് കുളിച്ചു വൃത്തിയായിട്ട് പോ മോനെ"
ഗേറ്റിനു മുന്പിലെത്തിയപ്പോള് ഞാന്‍ രണ്ടു തവണ സൈക്കിളിന്റെ ബെല്ലടിച്ചു.സാധാരണ എന്റെ സൈക്കിളിന്റെ ഒച്ച കേട്ടാല്‍ അവന് പുറത്തു വന്നു ഗേറ്റ് തുറക്കും.പക്ഷെ ഇന്ന് വന്നത് സാവിത്രി ഏച്ചിയാണ്.....കഴിഞ്ഞ തവണ കണ്ടതിനേക്കാള്‍ അവരാകെ ക്ഷീണിച്ചിരുന്നു.മുടി ചെറിയ തോതില്‍ നരച്ചു തുടങ്ങിയിരിക്കുന്നു,ചിരി മങ്ങിയിരിക്കുന്നു.
"മോന് വാ,ഞാന്‍ അമ്മയോട് അന്വേഷിച്ചിരുന്നു.നീയാകെ മെലിഞ്ഞു പോയല്ലോഡാ ......,വീട്ടീന്ന് വിട്ടുനില്‍ക്കുന്നത് കൊണ്ടായിരിക്കും....."
"ഉം......അമ്മേ അപ്പൂട്ടന്? "(അപ്പൂട്ടന്റെ അമ്മ എന്റെയും)
അവരുടെ മുഖത്തെ ഭാവ മാറ്റം എന്റെ കണ്ണിലുടക്കി.
"ആരാ ഇത്....?ഉണ്ണിയോ? കയറി വാ മോനേ.....
ദിനേശേട്ടന് വിളിച്ചു....
"എന്തൊക്കെയുണ്ട് മോനേ വിശേഷം ? നമ്മുടെ നാട് ആകെ മാറിപ്പോയല്ലോ ....."
"ഉം നല്ല വിശേഷം ദിനെശേട്ട....നമ്മുടെ പുഴേം,കൊട്ടക്കുന്നുമെല്ലാം ടൂറിസം കേന്ദ്രം ആകാന്‍ പോകുന്നു പോലും...."
"ആണോ? എന്നാല്‍ നമ്മുടെ നാടൊന്നു മെച്ചപ്പെടൂലോ......."
അപ്പൂട്ടന്റെ മുറിയിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ദിനേശേട്ടന് പറഞ്ഞു "മോനേ അവന് കിടക്കുവാണ്.....ഇത്തിരി സുഖമില്ല ...
"എന്ത് പറ്റി ദിനെശേട്ടാ .......യാത്രാക്ഷീണം ആയിരിക്കും...."
അടുത്ത് വന്നു ദിനേശേട്ടന് പതുക്കെ പറഞ്ഞു.
ഹോസ്റ്റല്‍ ജീവിതം അവനെ ആകെ നശിപ്പിച്ചു കളഞ്ഞു
മോനേ.അവനിപ്പോ ലഹരിക്ക് അടിക്റ്റ് ആണ്.പുകവലി,മദ്യപാനം,മയക്കുമരുന്ന്....പഴയ അപ്പൂട്ടനെ അല്ല ഇപ്പൊ.....ചികിത്സ നടക്കുന്നുണ്ട്....അവനെ ഒരു ഭ്രാന്തനെ പോലെ ആളുകള്‍ നോക്കുന്നത് കാണാന്‍ എനിക്ക് വയ്യ..അതാ ഞാന്‍ അവനെ എങ്ങോട്ട് കൊണ്ട് വന്നത്.........
എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല അപ്പൂട്ടന്...?ഒരിക്കല്‍ അവന് കോളേജിലെ ലഹരി റാക്കറ്റുകളെ കുറിച്ച് എനിക്ക് എഴുതിയിരുന്നു........
"ഉണ്ണീ നമ്മുടെ യുവ ജനത ഹോസ്റെലുകളില്‍ പുകഞ്ഞും,കരളുകത്തിയും മയക്കു മരുന്നിന്റെ മായിക ലോകത്തെ പ്രണയിച്ചും അനുദിനം എരിഞ്ഞടങ്ങുകയാണ്.സങ്കല്‍പ്പത്തിനും എത്രയോ അപ്പുറത്താണ് യാഥാര്‍ത്ഥ്യം .പെണ്‍കുട്ടികള്‍ പോലും പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് കഴിക്കുന്നു.ആര്‍ക്കും ഒന്നിനും ഒരു നിയന്ത്രണവും ഇല്ല.ആണ് പെണ് ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുന്നു....ലഹരിയുടെ പുഴുക്കള്‍ തിന്ന മനസുമായി ചുറ്റുപാടുകള്‍ നമ്മെ കൊഞ്ഞനം കുത്തുന്നു....വശീകരിക്കാന്‍ ശ്രമിക്കുന്നു.
"ഉണ്ണീ ജീവരക്തം പടര്‍ന്നൊഴുകുന്ന സിരാതന്തുവിലെക്ക് സിറിഞ്ചു കയറുന്ന വേദന കഴിഞ്ഞാല്‍ ലഭിക്കുന്ന മായിക ലോകം രസമായിരിക്കും അല്ലെ?
പ്രശ്നങ്ങളും വേദനകളും മറന്നു.....ഒന്നുമറിയാതെ....ശരീരത്തിന്റെ ഭാരം പോലും അറിയാതെ പാറി നടക്കാം...........വേണ്ട എനിക്ക് അങ്ങനെയൊരു ലോകം ....വേണ്ട മനസ് പതറാതെ സൂക്ഷിക്കുക...."
ഭാരം കൂടിയ ഹൃദയവും താങ്ങി കോണിപ്പടികള്‍ കയറി അവന്റെ റൂമിലെത്തി.വള്ളി ട്രൌസറിട്ട് നടക്കുന്ന കാലത്ത് ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ അവന് ഭംഗിയായി ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നു.ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍.വായന തുടങ്ങിയ കാലത്ത് മുതലുള്ള കോമിക് കാര്‍ടൂണ്‍ ബുക്സ് മുതല്‍ ഗഹനമായ പുസ്തകങ്ങള്‍ വരെ.ചിലത് മേശപ്പുറത് ചിതറിയിട്ടിരിക്കുന്നു.പുഴയോരതെക്ക് തുറന്നിട്ട ജനലിലിലൂടെ എവിടെയോ കണ്ണും നട്ട് ഇരിക്കുകയായിരുന്നു അവന്.ചൂണ്ടു വിരലില്‍ കിടന്നു സിഗരട്റ്റ് പുകഞ്ഞു കൊണ്ടിരിക്കുന്നു.
"അപ്പൂട്ടാ..." ഞാന്‍ വിളിച്ചു...മറുപടി മൌനം മാത്രമായിരുന്നു....ഒന്ന് നോക്കുകപോലും ചെയ്തില്ല....
"എന്താഡാ പറ്റിയേ...?എന്തെങ്കിലും പറയെഡാ......ഡാ ഒന്ന് മിണടെഡാ...."
വീണ്ടും മൌനം....അവന് വേറെ ഏതോ ലോകത്തായിരുന്നു...എന്റെ ശബ്ദം പോലും കേള്‍ക്കാനാവാത്ത ഏതോ ഒരു ലോകത്ത്.......
കുറെ നേരം ഞാന്‍ പിന്നെയും അവിടെ ഇരുന്നു.....കണ്ണ് തുടച്ചു പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ മേശപ്പുറത്ത് തുറന്നിട്ട "ലെറ്റ്സ് ഫോര്‍ ലൈഫ്" എന്ന പുസ്തകത്തില്‍ നിന്നും ഭ്രാന്തന് ചിത്രകാരന് വിന്‍സെന്റ് വാന്‍ഗോഗ് വന്യമായി ചിരിച്ചു.അയാളും ഇങ്ങനെ തന്നെയായിരുന്നു.ചൂടുപിടിക്കുന്ന ചിന്തകളെ കടും വര്‍ണങ്ങളായി ക്യാന്‍വാസില്‍ വരച്ചിട്ടവന്‍.സ്നേഹിച്ചവര്‍ വാക്കുകൊണ്ട് ഹൃദയത്തില്‍ വിഷം തളിച്ചപ്പോള്‍ സ്വയം തീര്‍ത്ത ഏകാന്തതയുടെ തടവില്‍ കഴിഞ്ഞവന്....വരയും ജീവിതവും അയാളെ പാതി ഭ്രാന്തനാക്കിയപ്പോള്‍ ക്യാന്‍വാസില്‍ സൂര്യകാന്തി പൂക്കളെ വരച്ചിട്ട് റിവോള്‍വറിന്റെ ഒരു വെടിയുന്ടയില്‍ ജീവിതം അവസാനിപ്പിച്ചവന്...............
ഇവിടെ അപ്പൂട്ടന്റെ മൌനം പോലും ജീവിതത്തില്‍ വലിയൊരു ഏകാന്തത സൃഷ്ട്ടിക്കുന്നുവല്ലോ........
"അമ്മേ ഞാന്‍ നാളെ വരാം..."ഞാന്‍ യാത്രാ പറഞ്ഞിറങ്ങി.വീട്ടിലെത്തിയാല്‍ കോളേജിലെ വിശേഷങ്ങള്‍ ചറ പറ പറയാറുള്ള ഞാന്‍ തീര്‍ത്തും മൗനിയായി.അനിയന് വിശേഷങ്ങള്‍ പറയാന്‍ വന്നപ്പോഴും .....അവസാനം കണ്ട സിനിമയുടെ വിശേഷങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ ഒന്നും മിണ്ടിയില്ല...ഒടുവില്‍ അവന് അടുക്കളയില്‍ ചെന്ന് അമ്മയോട് പരിഭവം പറയുന്നത് കേട്ടു.പക്ഷെ എന്റെ മനസ്സ് നിറയെ അപ്പൂട്ടനായിരുന്നു....
ഗ്രാമത്തിന്റെ ഇല്ലായ്മകളില്‍ നിന്നും പഠിച്ച വളര്‍ന്നു കേന്ദ്ര ഗവര്‍മെന്റ് ഉദ്യഗസ്തനായി തീര്‍ന്ന ആളായിരുന്നു അപ്പൂട്ടന്റെ അച്ഛന് ദിനേശേട്ടന്.കുറെ സമ്പാദിച്ച് പണക്കാരനായപ്പോള്‍ നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി പഴയ ഗ്രാമത്തില്‍ ജീവിക്കണം എന്ന് ഒരാഗ്രഹം.അതുകൊണ്ട് പുഴയോരത്ത് ഒരു വലിയ വീട് പണിതു.ആ വീടും ബെന്‍സ് കാറും എല്ലാം ഗ്രാമതിലുള്ളവരെ അദ്ഭുതപ്പെടുത്തി.വള്ളി ട്രൌസറിട്ട്,മുഖത്ത് മാങ്ങച്ചാര്‍ ഒലിപ്പിച്ചു,സിക്കിള്‍ ടയറും ഉരുട്ടി പോവുമ്പോള്‍ പണക്കാരന് പയ്യന് സൈക്കിളും വില കൂടിയ കളിക്കൊപ്പും ഒക്കെകൊണ്ട് കളിക്കുന്നത് ഗേറ്റിലൂടെ നോക്കി നില്ക്കും.....
ഒരിക്കല്‍ ആ പയ്യന് വിളിച്ചു...."എന്റെ കൂടെ കളിയ്ക്കാന്‍ പോരുന്നോ.......?"
ഒന്നും മിണ്ടാതെ ടയറും ഉരുട്ടി ഞാന്‍ ഓടിക്കളഞ്ഞു.
മറ്റൊരു ദിവസം അമ്മയും ഞാനും റേഷന്‍ കടയില്‍ പോയി വരുമ്പോള്‍ സാവിത്രിയേച്ചിയെ കണ്ടു.രണ്ടു പേരും കുറെ നേരം നാട്ടു വാര്‍ത്തമാനങ്ങള്‍ പറഞ്ഞു നിന്നു..പോവാനോരുങ്ങിയപ്പോള്‍ അവര്‍ സ്നേഹപൂര്‍വ്വം എന്നെ അടുത്തേക്ക് വിളിച്ചു.
"മോന് അകത്ത് വാ...ഇവിടുന്നു കളിച്ചൂടെ ....ഇവിടെ നിനക്ക് പറ്റിയ ഒരു കൂട്ടുകാരനുണ്ട്...."
മടിച്ചു മടിച്ചു നാണത്തോടെ നിന്ന ഞാന്‍ അമ്മയെ നോക്കി.അമ്മ തലയാട്ടിയപ്പോള്‍ ഞാന്‍ അവരുടെ കൈ പിടിച്ച അകത്തേക്ക് നടന്നു.
ആ പയ്യന് വില കൂടിയ ഒരു ചോക്ലേറ്റ് എനിക്ക് നീട്ടിയിട്ട് ഒന്ന് ചിരിച്ചു.ടീവിയില്‍ കണ്ടിട്ടുള്ളതല്ലാതെ അതൊന്നും ഇതുവരെ കഴിച്ചിട്ടില്ല .പിന്നെയും ഒന്നും മിണ്ടാതിരുന്ന എന്നോട് ആ പയ്യന് ചോദിച്ചു.
"എന്താ നിന്റെ പേര് ?"
'ഉണ്ണിക്കുട്ടന്.......'
"ശരിക്കും പേരെന്താ?"
'ശരത്ത് കെ .വി, നിന്റെ പേരെന്താ?'
"അദ്വൈദ് ദിനേശ് ''
'വേറെ പേരില്ല?'
"അപ്പൂട്ടാന്നാ അച്ഛന് വിളിക്കുന്നെ"
അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.
ടൗണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍,ടയ്യും,ഷൂസും,വലിയ ബാഗും ഒക്കെയിട്റ്റ് കാറില്‍ കയറി അവന് പോകുന്നത് ഒരു ഗമയാണ്...വൈകുന്നേരം അവന് തിരിച്ചെത്തുംമ്പോഴേക്കും സ്ലേറ്റു ബുക്കും ഒക്കെ വീട്ടില്‍ വെച്ച സിക്കിള്‍ ടയറും ഉരുട്ടി ഞാന്‍ ഗേറിന് മുന്നിലെത്തും.പിന്നെ അവന്റെ സൈക്കിളില്‍ കയറി ചുറ്റിയടിക്കും...സൂര്യന് പുഴയില്‍ കുങ്കുമ വര്‍ണം ചാളിക്കുമ്പോഴേക്കും അക്കരയ്ക്കുള്ള നടപ്പാതയുടെ നടുക്കെതും.എന്നിട്ട് പുഴയിലേക്ക് കാലും നീട്ടി കുറെ സമയം ഇരിക്കും.പുഴ സ്നേഹ പൂര്‍വ്വം തലോടി ഒഴുകുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയായിരുന്നു.അപ്പൂട്ടന് ആദ്യം ഭയങ്കര പേടിയായിരുന്നു. പതിയെ അത് മാറി.അവനെ ചൂണ്ടയിടാനും,പങ്ങയുംടാകാനും,വെള്ളത്തില്‍ കല്ലുതുള്ളിക്കാനും ഒക്കെ പഠിപ്പിച്ചതും ഞാനായിരുന്നു.
അവനു എന്നും പുതിയ പുതിയ കളര്‍പെന്‍സിലുകള്‍ വാങ്ങും.അപ്പോള്‍ പഴയത് എനിക്ക് തരും (ചിലപ്പോള്‍ പുതിയതും).ക്ലാസ്സില്‍ കൊണ്ടുപോയി അത് കാണിച്ചു കുറെ അഹങ്ഗരിച്ചിട്ടുണ്ട് ഞാന്‍.നാട്ടിന് പുറത്തുകാര്‍ കുട്ടികള്‍ക്ക് പലപ്പോഴും അതൊന്നും പറഞ്ഞിട്ടില്ലല്ലോ.
അപ്പൂട്ടന് ഒരുപാട് കഥാപുസ്തകങ്ങള്‍ ഉണ്ടായിരുന്നു.അത് വായിച്ചു അവന് ഒരുപാട് കഥകള്‍ പറഞ്ഞു തരും.ഞാന്‍ ശ്രദ്ധിച്ചു കേട്ടിരുക്കും....പക്ഷെ പലപ്പോഴും അവന് പറയുന്ന കഥകള്‍ ഇഗ്ലീഷിലായിരുന്നു എന്നതാണ് വലിയ ബുദ്ധിമുട്ട്.എന്റെ ലോകം വീട്,സ്കൂള്‍,അപ്പൂട്ടന് എന്നിങ്ങനെയായ് ചുരുങ്ങി.പഴയ കൂട്ടുകാരായിരുന്ന അനുവും മുത്തുവും ഒക്കെ എനിക്ക് അഹംങ്കാരമാനെന്നും മിണ്ടൂലാന്നും പറഞ്ഞു.
ഞങ്ങള്‍ ഏഴാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും ദിനേശേട്ടന് ഉദ്യോഗക്കയറ്റം കിട്ടി.അപ്പൂട്ടന് മദ്രാസിലേക്ക് താമസം മാറേണ്ടി വന്നു.ഒടുവില്‍ പോകുന്ന ദിവസം വേദനയോടെ ഞാന്‍ അവനെ യാത്രയാക്കി.സൈക്കിളിന്റെ താക്കോല്‍ എനിക്ക് തന്നു ചേര്‍ത്ത് പിടിച്ച് അവന് പറഞ്ഞു......
"എടാ നീയിതെടുത്തോ ....ഞാന്‍ കുറെ കഴിഞ്ഞു വരുമ്പോഴേക്കും എന്നെ മറക്കാതിരിക്കാനാ ...."
അവനെപ്പോഴും കൃഷ്ണനായിരുന്നു.ഞാന്‍ കുചേലനും.ഒരുപിടി അവിലുപോലും നല്കാനാവാത്ത കുചേലന്......അവന് പോയ ശേഷം വലിയൊരു ശൂന്യതയായിരുന്നു.ആരോടും ഒരു മിണ്ടാട്ടവും ഇല്ലാതെ അവന്റെ സൈക്കിളിനടുത് തനിച്ചിരിക്കും.ഒടുവില്‍ പനിച്ച് രണ്ടു ദിവസം ഓര്‍മയില്ലാതെ കിടന്നു.എല്ലാം ഒരു നിമിത്തമാണ് എന്ന് പറയാറുണ്ട്.ഇതും ഒരു നിമിത്തമായിരുന്നു.ഈ മടുപ്പിക്കുന്ന എകാന്തതയായിരിക്കാം എന്നെ അവളിലേക്ക് അടുപ്പിച്ചത്.
മൂന്നു വര്‍ഷം കടന്നു പോയി....ഇതിരിപ്പൊടി പയ്യനില്‍ നിന്നും ഒരുപാട് വലുതായി.പോടീ മീശ വന്നു തുടങ്ങി.പത്താം ക്ലാസ് ഒന്നാമനായി പാസായി.കോളേജ് കുമാരനാകാനുള്ള തയാറെടുപ്പ്.ഹൈസ്കൂള്‍ ജീവിതം കഴിഞ്ഞുള്ള വേനലവധിക്കാലം...വൈകുന്നേരം ബസ്സ്റ്റോപ്പില്‍ പെണ്പിള്ളേരെ ചൂളം വിളിച്ച് കുത്തിയിരിക്കുമ്പോള്‍ മുന്നില്‍ ഒരു ബെന്‍സ് കാര്‍ വന്നുനിന്നു.
ജീന്‍സും കൂളിംഗ്ലാസും ഇട്ട ഒരു പയ്യന് കാറില്‍ നിന്നും ഇറങ്ങി......"എടാ ഉണ്ണിക്കുട്ടാ....."
ആ വിളിയില്‍ നിന്നും എനിക്ക് ആളെ മനസ്സിലായി.അവനാകെ മാറിയിരിക്കുന്നു.പൂച്ച കണ്ണിനു സൗന്ദര്യം കൂടിയിരിക്കുന്നു.ജിമ്മില്‍ പോയി മസില് വെച്ചിട്ടുണ്ട്.മുടി ചുരുട്ടി നല്ല സ്റൈല്‍ ആക്കിയിട്ടുണ്ട്.അങ്ങനെ ഞങ്ങള്‍ വീണ്ടും പഴയ ഉണ്നുക്കുട്ടനും അപ്പൂട്ടനും ആയി.ചൂണ്ടയിടലും, ചുറ്റിയടിയും.......,പാലത്തിന്റെ നടുക്കിരിക്കുമ്പോള്‍ ഇപ്പോള്‍ അവന് വലിയ കാര്യങ്ങളാണ് പറയാറ്.വിശ്വസാഹിത്യം,സൗന്ദര്യം,പ്രണയം,തത്വചിന്ത,രാഷ്ട്രീയം....അങ്ങനെ പലതും.....ചിലതൊക്കെ മനസ്സിലായില്ലെങ്കിലും ഞാന്‍ എല്ലാം മൂളി കേള്‍ക്കും.വായന അവനൊരു ആവേശമായിരുന്നു.കൂടെ നടന്നു അത് കുറച്ച എനിക്കും കിട്ടി.ഒരു ദിവസം കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു വെച്ച അവന്റെ ഡയറി എനിക്ക് കാണിച്ച് തന്നു.നിറയെ കവിതകള്‍.എനിക്ക് സന്തോഷം തോന്നി.എന്റെ അപ്പൂട്ടന് ഒരു കവിയാണ്.
"ഉണ്ണീ.....നിന്നെക്കാനുമ്പോള്‍ മാത്രേ ഈ ചെക്കന് എങ്ങനെ ചറപറ സംസാരിക്കാറുള്ളൂ.അല്ലെങ്കില്‍ എവിടെയെങ്കിലും ഒറ്റയ്ക്കിരിക്കും.നീയൊന്നു അവനെ നേരെയാക്കണം." അവന്റെ അമ്മ ഇടയക്ക് പറയും.
അവനു സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിരുന്നു.പ്രായത്തിലും കവിഞ്ഞു അവന്റെ ചിന്തകള്‍ വളര്‍ന്നിരുന്നു.....
പഠിക്കാന്‍ മിടുക്കനായിരുന്ന അവനു +2 കഴിഞ്ഞപ്പോള്‍ all India entrance കിട്ടി..നാടന്‍ കേരള സിലബസുകാരന് ഇവിടുത്തെ എന്ട്രെന്സും.ഒന്നിച്ചു കളിച്ചു രസിച്ചു തുടങ്ങുമ്പോഴേക്കും വീണ്ടും വിട പറയല്‍.ഞാന്‍ കണ്ണൂരിലേക്ക് അവന് ചെന്നൈക്ക്.അവനോടോന്നിച്ചുള്ള നിമിഷങ്ങള്‍ക്ക് വയലിന് സംഗീതത്തിന്റെ ആര്ദ്രതയുണ്ടായിരുന്നു.
* * * * * * * * * * * * * *
ശനിയും ഞായറും പല വട്ടം വിളിച്ചിട്ടും അവനൊന്നും മിണ്ടിയില്ല.ഒന്ന് നോക്കുക പോലും ചെയ്തില്ല.സിഗരറ്റിന്റെ ഗന്ധം മാത്രമുള്ള മുറിയില്‍ ഞാനവനു കൂട്ടിരുന്നു.രണ്ടുപേര്‍ക്കും ഇടയില്‍ മൗനം മാത്രം.ഒടുവില്‍ മനസ്സില്ലാ മനസ്സോടെ തിങ്കളാഴ്ച്ച കോളെജിലേക്ക്......ക്ലാസില്‍ കയറാന്‍ തൊന്നിയില്ല ...വെറുതെ അവിടെ ഇവിടെ നടന്നു.ഉച്ചയ്ക്ക് അനിയന് വിളിച്ചു....
"ഏട്ടാ അപ്പൂട്ടന് നല്ല സുഖമില്ല ....ഏട്ടന് വേഗം വാ ... MIMS hospital ലാ ഉള്ളത്....."
മനസ്സില്‍ തീ പടര്ന്നപോലെ തോന്നി.വാന്‍ഗോഗിന്റെ ചിത്രം മിന്നിമറഞ്ഞു....എങ്ങനെയാണ് ഞാന്‍ കോഴിക്കോട്ടെത്തിയാതെന്നു എനിക്കറിയില്ല.....എങ്ങനെയൊക്കെയോ എത്തി എന്ന് മാത്രം അറിയാം....സ്റെഷനില് മുത്തു ബൈക്കുമായി വന്നിരുന്നു.അവനാണ് കാര്യം പറഞ്ഞത്.............
"ആത്മഹത്യാ ശ്രമം......ഞരമ്പ് മുറിക്കുകയായിരുന്നു പോലും....ദിനേശേട്ടന് കണ്ടതുകൊണ്ട് രക്ഷപ്പെട്ടു."
കൈക്ക് കേട്ടിട്ട് ബെഡ്ഡില്‍ കിടക്കുന്ന അപ്പൂട്ടനെ ICU ന്റെ ഡോറിലൂടെ ഒരു നോക്ക് കണ്ടു.ആ മുഖത്തെ കാന്തി മങ്ങിപ്പോയിരുന്നു.ആകെ വിളറി വെളുത് കിടക്കുന്നു..
ദൈവാനുഗ്രഹം.....രാത്രിയായപ്പോഴേക്കും അവനെ വാര്‍ഡിലേക്ക് മാറ്റി..മയക്കത്തിലായിരുന്ന അവന്റെ അടുത്തിരുന്നു പതുക്കെ ചുരുണ്ട മുടി കൈ കൊണ്ട് തലോടി....നിരമിഴിയോടെ അവന് എന്നെ നോക്കി......
"എല്ലാരേം ഞാന്‍ ഒരുപാട് വേദനിപ്പിച്ചു അല്ലെഡാ ?"
മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഇത്തിരിപ്പോന്ന ആ സമയം കൊണ്ട് അവന് ഒരുപാട് മാറിയിരുന്നു..................
"മരണത്തിനു ഞാന്‍ സ്നേഹ പൂര്‍വ്വം ഒരു പ്രണയ ലേഖനം കൊടുത്തു...അവളത് സ്വീകരിച്ചില്ല."
തത്വചിന്ത പറയുന്ന പോലെ വേദന കടിച്ചമര്‍ത്തി അവന് പറഞ്ഞു. " "അവളൊരു വെടക്ക് കേസാ ഡാ .....വിട്ടേക്ക്.....അവള് പോണേല് പോകട്ടെ.................."
പ്രേമം പൊട്ടി പാളീസാകുമ്പോള്‍ പയ്യന്‍സ് സ്ഥിരം പറയാറുള്ള ഡയലോഗ് ഞാന്‍ കാച്ചിയപ്പോള്‍ അവന് ചിരിച്ചു.
ആ ചിരി ഒരു പ്രതീക്ഷയായിരുന്നു.....ഒരു ദിവസം,യാത്രപോലും പറയാതെ കൊന്നമാരത്തെ തനിച്ചാക്കി മടങ്ങിപ്പോയ വസന്തം തിരിച്ചു വരും എന്നതിന്റെ പ്രതീക്ഷ.....
കൊന്ന മരം ഇനി വീണ്ടും പൂക്കും.......
** ** ** ** ** ** **

9 comments:
നാം ഉള്‍പ്പെടുന്ന യുവ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകുന്നു എന്നത് മനസ്സിനെ മുറിവേല്‍പ്പിക്കുന്ന യാഥാര്‍ത്യങ്ങളില്‍ ഒന്നാണ്........ആ കുരുക്കില്‍ നിന്നും മോചനം നേടാന്‍ നമ്മുടെ യുവ സമൂഹത്തിനാകട്ടെ........
u have done a great work shibi.......keep writing..
kollam pazhayakalam orthu
super da.........
shibi njan vayichu randu divasam orthu poyi...... enthada ee samooham inganae......vry attractive shibi
sanila photos superb.... boths chemstry gud............
aathmardha souhrthathinte nilaa shobha pakaranayallo.......nannai

nalla kadhaya shibiyetta.... orupadu feel aayi...
നല്ല കഥയാണ് കേട്ടോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ