-ഷിബിന്‍ ബാലകൃഷ്ണന്‍
പടം കഴിഞ്ഞിറങ്ങുമ്പോള്‍ കഥയും കഥാപാത്രങ്ങളും നമ്മുടെ കൂടെ ഇറങ്ങിപോരുകയും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് സിനിമ എന്ന കലാ രൂപം മനോഹരമായി അനുഭവപ്പെടുന്നത്.അങ്ങനെ നോക്കുമ്പോള്‍ ലീല ഈ വര്ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെ യാണ്.കുട്ടിയപ്പന്റെ(ബിജു മേനോന്‍ ) വികലമായ ഒരു ലൈംഗിക സ്വപ്നവും,അത് സാധിച്ച് എടുക്കാനുള്ള അയാളുടെ യാത്രയും ആണ് ഈ സിനിമയുടെ കാതല്‍.ഉണ്ണി ആറിന്റെ ലീല എന്ന കഥക്ക് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം വെട്ടയുടെയും വെട്ടയാടപ്പെടലിന്റെയും കഥയാണ്.സ്വന്തം പിതാവിനാല്‍ പീടിപ്പിക്കപെട്ടു മറ്റുള്ളവര്‍ക്ക് മുന്നില്‍ കാഴ്ച്ചവേക്കപെടുന്ന ലീല എന്ന പതിനേഴുകാരി അവളുടെ നിര്‍വികാരമായ മുഖം എളുപ്പത്തില്‍ മാഞ്ഞു പോകില്ല. അച്ഛാ എന്ന നിലവിളിക്കപ്പുറം ഒരക്ഷരം ലീല ഉരിയാടുന്നില്ല എങ്കിലും അവളുടെ മൌനം തന്നെ ഒരുപാടുച്ചതില്‍ നമ്മോടു പലതും പറയുന്നുണ്ട്.നര്‍മത്തിന്റെ അകമ്പടിയോടെ പതിഞ്ഞ സ്വരത്തില്‍ ആരംഭിക്കുന്ന പടം പതിയെ രസിപ്പിച് മുന്നേറി പ്രേക്ഷകരെ പിടിച്ചിരുത്തി അവസാനം ചങ്കിടിപ്പ് കൂട്ടി നല്ലൊരു ഷോക്ക് കൊടുത്ത് വിടുന്നുണ്ട്.
പടം കണ്ടു കഴിഞ്ഞാല്‍ കുട്ടിയപ്പനായി ബിജുമേനോന്‍ അല്ലാതെ മുമ്പ് കേട്ടത് പോലെ മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അഥവാ അവരരരെങ്കിലും ചെയ്തിരുന്നെങ്കില്‍ പടത്തിന്റെ മൂട് വേറൊരു രീതിയില്‍ ആയേനെ.ഇട്ടിയപ്പന്റെ കൂട്ടുകാരന്‍ പിള്ളച്ചനായി വിജയരാഖവനും പെണ്ണ് ബ്രോകര്‍ ദാസപ്പാപ്പിയായി ആയി ഇന്ദ്രന്‍സും ലീലയായി പാര്‍വതിയും തങ്ങളുടെ കഥാപാത്രങ്ങളോട് നൂറല്ല നൂടിപതു ശതമാനം നീതി പുലര്‍ത്തി... ലീലയുടെ അച്ഛന്‍ തങ്കപ്പന്‍ നായര്‍ അയി ജഗതീഷിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്.ജഗതീഷിന്റെ കരിയറിലെ മികച്ചൊരു വേഷം തന്നെയാണ് തങ്കപ്പന്‍ നായര്‍.മറ്റുകധാപത്രങ്ങള്‍ ഒരാനയും കുട്ടിയപ്പന്റെ കറുത്ത കണ്ണടയും ആണ്.തന്റെ നിസ്സഹായത കണ്ണിലൂടെ മറ്റുള്ളവര്‍ വയിചെടുക്കാതിരിക്കാന്‍ പലപ്പോഴും അയാളത് എടുത്ത് വെക്കുന്നുണ്ട്.
ഇക്കിളി രംഗങ്ങള്‍ ഉള്‍പെടുത്താന്‍ ഒരുപാട് അവസരങ്ങളും സാധ്യതകളും ഉണ്ടായിരുന്ന കഥ അതൊന്നും ഇല്ലാതെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതില്‍ സംവിധായകള്‍ വിജയിച്ചു എന്ന് പറയുമ്പോഴും കുടുംബത്തോടൊപ്പം പോയി കണ്ടിരിക്കാന്‍ പറ്റിയ ഒരു ചിത്രം അല്ല ലീല.
മുന്നറിയിപ്പിലെ സി കെ രാഖവന്‍, ചാര്‍ലി തുടങ്ങിയ അസാധാരണ സ്വഭാവവും അല്പം കിരുക്കും ഉള്ള ഉണ്ണി ആറിന്‍റെ നായകന്‍ മാരുടെ കൂട്ടത്തില്‍ തന്നെയാണ് കുട്ടിയപ്പന്റെയും സ്ഥാനം.സൂക്ഷിച്ചു നോക്കിയാല്‍ ആന്തരികമായി എല്ലാവരും ഒരാളാണെന്ന് തോന്നുകയും ചെയ്യും.രഞ്ജിത്ത് തന്റെ നായക സങ്കല്പത്തിന് ലീലയില്‍ എത്തി നില്കുമ്പോഴും മാറ്റം ഒന്നും വന്നിട്ടില്ല.മംഗലശ്ശേരി നീലകണ്ഠനെയും, ഇന്ദു ചൂഡനേയും, കാര്‍ത്തികേയനേയും തുടര്‍ന്ന് വന്ന മറ്റു പല മാടമ്പി നായകന്‍ മാരെയും പോലെ കള്ളുകുടിയും പെണ്ണ്‍പിടിയും വമ്പതരങ്ങളും ഒക്കെയായി നടക്കുന്ന നായകന്‍ അവസാനം അയാളിലെ നന്മ കണ്ടെത്തല്‍... മാനസാന്തരം... തുടങ്ങിയ രഞ്ജിത്തിന്റെ സ്ഥിരം പാറ്റണില്‍ നില്‍ക്കുന്ന ഒരു നായകന്‍ തന്നെയാണ് ലീലയിലെ കുട്ടിയപ്പനും.ശക്തരായ നായികമാരെ കാണിക്കുമ്പോഴും അവസാനം വരെ പുരുഷതിപത്യവും വേട്ടയാടലും അതിന്റെ വന്യതയും ഒക്കെ എല്ലാ രഞ്ജിത്ത് സിനിമകളിലെയും പോലെ ഈ സിനിമയിലും കാണാം.എങ്കിലും പറഞ്ഞു വെക്കുന്നുണ്ട് ഒന്ന് പോയാല്‍ തീരുന്നത്തെ ഉള്ളു ആണിന്റെ വീറും വാശിയും എന്ന്. രഞ്ജിത്തും ഉണ്ണിആറും സ്ഥിരം രീതികള്‍ പിന്തുടരുമ്പോഴും ആ രണ്ടു പാറ്റെനുകളുടെ കൂടിചേരലിന് ഒരു ഭംഗി ഉണ്ട്.
ലീല എന്ന കഥക്ക് ചലച്ചിത്ര ഭാഷ്യം നല്‍കുമ്പോള്‍ കഥയില്‍ നിന്നും അല്പം മാറി സഞ്ചരിക്കാനും കഥയുടെ ഒഴുക്കിന് സിനിമക്ക് അനുയോജ്യമായി അല്പം മാറ്റം വരുത്താനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്.എന്നിരുന്നാലും കഥവായിച്ചപ്പോ അത് മനസ്സില്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ക്കും ആഘാതങ്ങളെക്കാളും ഒട്ടും കുറവല്ല സിനിമ ഉണ്ടാക്കുന്ന ഫീല്‍.സിനിമ കഴിഞ്ഞ് ലീല ഒരു പുനര്‍വായന നടത്തുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപവും ശബ്ദവും കൈവരുന്നു.കഥ വായിച്ചിട്ടില്ലാത്തവര്‍ സിനിമ കണ്ടു കഴിഞ്ഞിട്ട് വായിക്കുന്നതാവും നല്ലത്.
ബിജിപാലിന്റെ സംഗീതവും പ്രശാന്ത് രാവീന്ത്രന്റെ ക്യാമറയും ലീലയുടെ മാറ്റ് കൂട്ടുന്നു.പാട്ടിനു കാര്യമായ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല.ആസ്വതിച്ചു കണ്ടിരിക്കാവുന്ന നല്ലൊരു പടം തന്നെയാണ് ലീല.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ