-അവന്തിക-
ഭാഗം 1
ട്രെയിൻ പല സ്റ്റേനുകളിലൂടെയും കടന്നു പോയി. മനസ്സ് ഓർക്കാൻ മടിക്കുന്ന പല
ഒർമകളിലൂടെയും. വണ്ടി ബാഗ്ളൂർ എത്തിയപ്പോഴേക്കും മനസ്സാകെ കലങ്ങി
മറിഞ്ഞിരുന്നു. ഫ്ളാറ്റിൽ എത്തിയപ്പോൾ രാഘവേട്ടൻ കാത്തിരിപ്പുണ്ടായിരുന്നു.
'
പിന്നെ, മോൾക്ക് പുതിയ അയൽക്കാർ വന്നു കേട്ടോ. കുറച്ച്
പയ്യന്മാരാണ്,മലയാളികൾ രണ്ട് പേരാണെന്ന് തോന്നുന്നു. ഇവിടെ അടുത്ത് ഏതോ
കമ്പനിയിലാണ് എല്ലാവരും. '
അതും പറഞ്ഞ് രാഘവേട്ടൻ തന്റെ ജോലികളിലേക്ക് മടങ്ങി. ആ ഫ്ളാറ്റിൽ എത്തിയത്
മുതൽ രാഘവേട്ടനാണ് അപർണയുടെ ഏറ്റവും വലിയ സഹായി. അവിടത്തെ താമസക്കാർക്ക്
രാഘവേട്ടൻ വെറും വാച്ച്മാൻ മാത്രമാണെങ്കിലും അപർണയ്ക്ക് ആ മനുഷ്യൻ
ആരൊക്കെയോ ആയിരുന്നു. യൗവ്വനതിന്റെ ചോരത്തിളപ്പിൽ അച്ഛനോട് വഴക്കിട്ട് നാട്
വിട്ടതാണ്. കുറെ അലഞ്ഞ് നടന്നു. ബോംബെയിലും കൽക്കത്തയിലും പല ജോലികൾ
ചെയ്തു. കുറച്ചോക്കെ സമ്പാദ്യമായപ്പോൾ നാട്ടിൽ തിരിച്ച് പോയി. അപ്പോഴാണ്
അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി എന്ന് അറിഞ്ഞത്. സമ്പാദ്യം മുഴുവൻ
സഹോദരങ്ങൾക്കും അമ്മയ്ക്കും കൊടുത്ത് പിന്നെയും ഒരു
ഒളിച്ചോട്ടം. അച്ഛനില്ലാത്ത മണ്ണിൽ തനിക്ക് നിലനില്പ്പില്ല എന്ന തത്വം
പറയുമ്പോൾ ഒരിക്കൽ ചോദിച്ചു പോയിട്ടുണ്ട് , എന്നിട്ടാണോ ആ അച്ഛനെയും
വേദനിപ്പിച്ച് നാട് വിട്ടത് എന്ന്. അപ്പോൾ ആ നരച്ച കണ്ണുകൾ നിറയും.......
'
വേദനിപ്പിക്കാനായിരുന്നില്ല, നന്നാവാൻ വേണ്ടിയാണ് നാട് വിട്ടത്. ഞാൻ അവിടെ
നിന്നാൽ നന്നാവില്ല എന്ന് അച്ജനും അറിയാമായിരുന്നു. പക്ഷെ ഞാൻ നന്നായി
തിരിച്ച് വരുന്നത് വരെ കാത്തുനില്ക്കാൻ അച്ഛനായില്ല. അച്ഛൻ എന്നെ
ശപിക്കില്ലെന്ന് എനിക്കറിയാം.... ഞാൻ പോയപ്പോൾ ഒരുപാട് വിഷമിച്ച്
കാണും. സ്നേഹിക്കുന്നവർക്കെ വേദനിക്കാനാവു...വേദനിപ്പിക്കാനും. എത്ര വേദനിച്ചാലും അവർ നമ്മളെ ശപിക്കില്ല കുട്ടി. '
' ശരിയാണ്, സ്നേഹിക്കുന്നവർക്ക് ശപിക്കാനാവില്ല...നമ്മുടെയൊക്കെ സ്നേഹത്തിന് വേദനിക്കാൻ മാത്രമേ അറിയൂ....'
''പലപ്പോഴും നമ്മൾ നഷ്ട്ടങ്ങളെയാണല്ലോ കൂടുതൽ സ്നേഹിക്കുന്നത് ...'
കൂടുതൽ പറയാൻ അപർണ അനുവദിച്ചില്ല
ഭാഗം 1
ഒരു മാസത്തെ അവധിക്കു ശേഷം വീണ്ടും ബാഗ്ളൂർ നഗരത്തിന്ന്റെ
തിരക്കിലേക്ക് മടങ്ങുകയായിരുന്നു അപർണ. അമ്മ എന്നത്തേയും പോലെ പോവാംനേരത്ത്
പിണങ്ങിയത് കൊണ്ട് ഉണ്ണി മാത്രമേ സ്റ്റേഷനിൽ വന്നുള്ളൂ. അമ്മ എങ്ങനെ
പിണങ്ങാതിരിക്കും, ഇത്തവണയും അമ്മ മകളെ കാത്തിരുന്നത് കുറേയേറെ
കല്യാണാലോച്ചനകളുമായിട്ടായിരുന്നു. മകളുടെ മനസ്സ് പെട്ടന്നൊന്നും
മാറില്ല എന്ന് ആ അമ്മയ്ക്കറിയാം. എന്നിട്ടും മകളുടെ ഓരോ വരവുകളിലും ആ അമ്മ
മകളുടെ മനസ്സ് മാറ്റാൻ വ്യർഥ ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. പരാജയതിനോടുവിൽ ഒരു പിണക്കവും.അത് മൂന്ന് വർഷമായി തുടരുന്നു. സ്റ്റേഷൻ എത്താറായപ്പോൾ ഉണ്ണി ചോദിച്ചു.
' ചേച്ചി ഇങ്ങനെതന്നെ തുടരാനാണോ നിശ്ചയിച്ചിരിക്കുന്നത് '
ഉത്തരം എന്ത് പറയണം എന്ന് നിശ്ചയമില്ലാതതിനാൽ വിളറിയ ഒരു ചിരി
മാത്രമായിരുന്നു അപർണയുടെ ഉത്തരം. അതിൽക്കൊടുതൽ ഒന്നും പിന്നെ അവൻ
ചോദിച്ചില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തി. കംമ്പാർട്ട്മെന്റിൽ വലിയ
തിരക്കൊന്നും ഇല്ലായിരുന്നു. ട്രെയിൻ പുറപ്പെടും വരെ ഉണ്ണി പ്ളാറ്റ് ഫോമിൽ
ജനലരികെ നിന്നു.
' നീ പൊയ്ക്കോ, ഇപ്പൊ തന്നെ വൈകി..... '
' സാരില്യ , വണ്ടി ഇപ്പോൾ എടുക്കും.....ചേച്ചി അവിടെ എത്തീട്ട് വിളിക്കണം...'
' ഉം........, അമ്മയെ ശ്രദ്ദിക്കണം....'
' ഉം.....'
വാക്കുകൾ മുറിഞ്ഞു...പിന്നെ അന്തരീക്ഷം നിറയെ ചൂളം വിളികൾ
നിറഞ്ഞു.... വണ്ടി പുറപ്പെട്ടു. അത് ഒരു പൊട്ടുപോലെ അകന്നുപോകും വരെ ഉണ്ണി
പ്ളാറ്റ്ഫോമിൽ നിന്നു. അവന്റെ ആ നില്പ്പ് അപർണ നിറഞ്ഞ കണ്ണുകളോടെ
കണ്ടു. മൂന്ന് വർഷമായി തുടരുന്ന മറ്റൊരു ശീലം. പ്രിയപ്പെട്ടവരിൽ നിന്നും
അകലുമ്പോൾ എന്തൊക്കെയോ നഷ്ട്ടപ്പെടുന്നത് പോലെ, ഒറ്റപ്പെടുന്നത്
പോലെ. അകലുംബോഴാണ് പലപ്പോഴും നമ്മൾ ബന്ധങ്ങളുടെ വില
മനസ്സിലാക്കുന്നത്. നഷ്ട്ടപ്പെടുമ്പോഴാണ് ജീവിതം ഒരുപാട് വിലപിടിച്ച
എന്തൊക്കെയോ ആയിരുന്നു എന്ന് നമ്മൾ മനസ്സിലാക്കുന്നത്. ഉണ്ണിയുടെ കണ്ണും
നിറഞ്ഞു കാണും, പക്ഷെ അന്നത്തെപ്പോലെ കരയില്ല.
അതെ അന്ന്, അപർണ ജോലി കിട്ടി
ഹൈദരാബാദിൽ ആദ്യമായി പുറപ്പെട്ട ദിവസം. അവൻ അന്ന് കരഞ്ഞ് കുളമാക്കി എന്ന്
തന്നെ പറയേണ്ടി വരും. അത് കണ്ട്, കരയാത്ത അമ്മ പോലും കരഞ്ഞ് പോയി. എത്രയോ
വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെ കണ്ണ് നിറഞ്ഞ് കണ്ടത്. അച്ഛൻ മരിച്ച്
കുറച്ചുനാൾ അമ്മ കരച്ചിൽ തന്നെയായിരുന്നു. ഉണ്ണി അന്ന് തീരെ
കുഞ്ഞായിരുന്നു. മുപ്പതാം വയസ്സില വിധവയായപ്പോൾ അമ്മയുടെ സമ്പാദ്യം രണ്ട്
മക്കൾ മാത്രമായിരുന്നു. അച്ഛന്റെ വീട്ടുകാർ ഒരിക്കൽപ്പൊലും അവരെപ്പറ്റി
അന്വേഷിച്ചതേയില്ല. ക്രിസ്ത്യാനിയായ മകൻ ആരോരുമില്ലാത്ത ഒരു
അന്യമതസ്ഥയെ വിവാഹം ചെയ്ത നാൾ മുതൽ മുറിഞ്ഞ് പോയതാണ് ആ ബന്ധം. മരിച്ചു എന്ന്
അറിഞ്ഞപ്പോൾ പോലും ആരും വന്നില്ല. അമ്മയ്ക്ക് ഒരു മുത്തശ്ശി മാത്രമേ
ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പോയി മൂന്നു വർഷത്തിന് ശേഷം മുത്തശ്ശിയും
പോയി. തോല്ക്കാൻ അമ്മയ്ക്ക് തീരെ ഇഷ്ട്ടമാല്ലായിരുന്നു, കരയാനും. ടീച്ചർ
ആയിരുന്ന അമ്മ ആാരുടെയും സഹായമില്ലാതെ മക്കളെ വളർത്തി, പഠിപ്പിച്ചു, ഒരു
വീട് വെച്ചു...... ഒന്ന് തിരിഞ്ഞ് നോക്കിയാൽ അമ്മയ്ക്ക് അഭിമാനിക്കാം, അമ്മ
ഒരിക്കലും ആരുടേയും മുന്നിൽ തൊട്ടിട്ടില്ല. ആ അമ്മയെയാണ് മകൾ മൂന്നു
വർഷമായി തോല്പ്പിച്ചുകൊണ്ടിരിക്കുന്നത് . മനസ്സുണ്ടായിട്ടല്ല, മനസ്സിൽ
നിന്നും പലതും മായ്ക്കാൻ പറ്റാത്തതിനാൽ മാത്രം.
' ഇന്ന് വണ്ടി ലേറ്റ് ആയോ മോളെ, ഞാൻ ഈ നില്പ്പ് നില്ക്കാൻ തുടങീട്ട് കുറച്ച് നേരമായി.'
' കുറച്ച് ലേറ്റ് ആയി രാഘവേട്ടാ....അല്ല ഞാൻ ഇന്ന് വരും എന്ന് ആരാ പറഞ്ഞത് ?"
"അത് മോൾ പോകുമ്പോൾ പറഞ്ഞതല്ലേ. പതിനഞ്ചാം തിയതി മടങ്ങി വരും എന്ന്. '
' ആഹാ ......അപ്പൊ നല്ല ഓർമ ശക്തിയാണല്ലോ രാഘവെട്ടന് .....'
' ഓ.... നമുക്കൊക്കെ ഓർക്കാൻ ഇതൊക്കെ തന്നെയല്ലേ ഉള്ളൂ മോളെ....'
പെട്ടിയും സാധനങ്ങളുമായി അവർ ഫ്ളോറിലേക്ക് നീങ്ങി.
"ഉം.....രാഘവേട്ടൻ എല്ലാരേം പരിചയപ്പെട്ടോ?"
' പരിചയപ്പെട്ട് വരുന്നു.....ഒരാൾ നമ്മുടെ സ്വന്തം നാട്ടുകാരനാ...പുള്ളി നാട്ടിൽ പോയിരിക്കുവാ....'
സംസാരത്തിനിടെ അവർ അപർണയുടെ ഫ്ളോറിൽ എത്തി.
' എങ്കിൽ ശരി മോളെ, ഞാൻ പോകുന്നു......ഇന്നിനി ഓഫീസിൽ പോകുന്നുണ്ടോ? '
' ഇല്ല.....ഇന്നിനിയില്ല....ഒന്നുറങ്ങണം.....നല്ല ക്ഷീണം. '
' ശരി.....മോൾ വിശ്രമിച്ചോ.. '
' ശരിയാണ്, സ്നേഹിക്കുന്നവർക്ക് ശപിക്കാനാവില്ല...നമ്മുടെയൊ
അച്ഛന്റെ മരണത്തിനു ശേഷം പിന്നീടൊരിക്കലും
രാഘവേട്ടൻ നാട്ടിൽ തിരിച്ചു പോയില്ല. എങ്കിലും അറിയാവുന്നവരോടൊക്കെ നാട്ടിലെ
വിശേഷങ്ങൾ ചോദിച്ചറിയും. താവക്കരയിലെ ചതുപ്പ് നിരത്തി വലിയ ബസ് ടർമിനൽ
വന്നതും, പഴയ മൈതാനങ്ങൾ പലതും ഷോപ്പിംഗ് മാളുകളായി പരിണമിച്ചതും ഒക്കെ
രാഘവേട്ടൻ അറിയുന്നുണ്ടായിരുന്നു. ഒരുനാൾ കക്കാട് പുഴയുടെ കഥയറിഞപ്പൊൾ
രാഘവേട്ടൻ വാചാലനായി.
' ആ പോഴയോക്കെ എങ്ങനെയാ മനുഷ്യന്മാര് വറ്റിച്ചെടുത്തത്...കക്കാട്
ദേശത്തിന്റെ മൊത്തം ഒമാനയായിരുന്നു ആ പോഴ. അച്ഛന്റെ കൂടെ തോണീല് മീൻ
പിടിക്കാൻ പോയത് ഇപ്പോഴും ഓർമയുണ്ട്....നീന്താൻ പഠിച്ചതും ആ
പൊഴേന്നാ. കാലം ചെല്ലുന്തോറും മനുഷ്യൻ ആർത്തി മൂത്ത് ഓരോന്ന് ചെയ്ത്
കൂട്ടുന്നു. കുന്ന് മാന്തിപ്പൊളിച്ച് സുഖവാസകെന്ദ്രവും പുഴ വറ്റിച്ച് ഡാമും
നിർമിക്കുമ്പോ ആരും നാളെയെപ്പറ്റി ചിന്തിക്കുന്നേയില്ല. എല്ലാർക്കും പണം മാത്രം മതി. ഭാരതപ്പുഴ വറ്റിച്ചോർക്ക് പിന്നെന്ത് കക്കാട് പുഴ. '
അപർണയുടെ ഓർമയിലും ഉണ്ടായിരുന്നു പ്രതാപങ്ങൾ നഷ്ട്ടപ്പെട്ട,
വാർധക്യത്തിലേക്ക് കടന്ന കക്കാട് പുഴ. ആരെയോ ഓർത്ത് വേദനിച്ച് വേദനിച്ച്
മെലിഞ്ഞുപോയ കാമുകിയെപ്പോലെ ഒരു പുഴയായിരുന്നു അന്ന് അത്. അടുത്ത കാലത്തായി
പുഴയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് കേട്ടപ്പോൾ രാഘവേട്ടന്
സന്തോഷമായി. ഈ പ്രായത്തിലും ആ മനുഷ്യൻ താൻ നഷ്ട്ടപ്പെടുത്തിയ തന്റെ നാടിനെ
മറ്റെന്തിനെക്കാളും സ്നേഹിക്കുന്നു...
*****************************
ഭാഗം 2
അടുത്ത ദിവസം രാവിലെ ഓഫീസിൽ പോവാൻ തിരക്കിട്ട് ഇറങ്ങുമ്പോഴാണ് അയൽവാസികളിൽ
രണ്ടു പേരെ പരിചയപ്പെട്ടത്. നിഖിലും ഹരിപ്രസാടും. നിഖിൽ മലയാലിയാന്,
കോഴിക്കോടുകാരൻ. ഹരിപ്രസാദ് ഗുജറാത്തിൽ നിന്നുമാണ്. പിന്നീടുള്ള
ദിവസങ്ങളിലായി അഞ്ചുപേരെ പരിചയപ്പെട്ടു. രാഘവേട്ടന്റെ പ്രിയപ്പെട്ട
കണ്ണുരുകാരൻ നാട്ടിൽ പോയതിനാൽ അയാൾ പരിചയത്തിൽ നിന്നും ഒഴിഞ്ഞു കിടന്നു.
ഒരു ഞായറാഴ്ച
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് കയറുമ്പോഴാണ് അടുത്ത
റൂമിൽ നിന്നും നിഖിൽ വന്ന് പറഞ്ഞത്.
' തന്റെ നാട്ടുകാരൻ ലാൻഡ് ചെയ്തിട്ടുണ്ട് കേട്ടോ.'
പിന്നീട് റൂമിലേക്ക് തിരിഞ്ഞ് നിഖിൽ അയാളോടായ് പറഞ്ഞു.
' ഡാ നിന്റെ നാടുകാരി ഇതാ വന്നു.'
നിഖിൽ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു. അതിനിടെ
അയാൾ വന്നു...സംസാരത്തിനിടെ ആാ ഭാഗത്തേക്ക് നോക്കിയ അപർണയ്ക്ക് ആ
കാഴ്ച ഒരു ഞെട്ടലുണ്ടാക്കി. മൂന്ന് വർഷമായി താൻ മനസ്സില് നിന്നും മായ്ച്ചു
കളയാൻ ശ്രമിച്ചുകൊണ്ടെയിരിക്കുന്ന മനുഷ്യൻ ഇതാ തന്റെ
മുന്നിൽ.... ഒരു നിമിഷത്തെ നിശബ്ദത ഭേതിച്ച് നിഖിൽ പറഞ്ഞു
' ഇത് ദീപക്....'
ആ പേര് മാത്രമേ അപർണ കേട്ടുള്ളൂ. പിന്നീട് നിഖിൽ പറഞ്ഞതൊന്നും അപർണ കേട്ടതേയില്ല....രണ്ടുപേരുടെയും
മുഖം വിളറി വെളുത്തത് അവർ മാത്രം കണ്ടു. ആ പരിചയപ്പെടലിനോടുവിൽ ഒരു വിധം
അപർണ തന്റെ റൂമില കയറി വാതിലടച്ചു. മൂന്ന് വർഷം മുൻപ് മുറിവേറ്റ മനസ്സില്
നിന്നും വീണ്ടും വേദന പടരാൻ തുടങ്ങി. ആ വേദനയിൽ എല്ലാം
ഉണ്ടായിരുന്നു. ഒരിക്കലും തോല്ക്കില്ലെന്നു കരുതി എഴുതിയ പരീക്ഷയിൽ
ഭയാനമാകും വിധം തോറ്റുപോയ ഒരു പെണ്‍കുട്ടിയുടെ കഥ.... ഒരിക്കലും
തോറ്റിട്ടിലാത്ത അമ്മ തോല്ക്കാൻ തുടങ്ങിയ നാളുകളുടെ കഥ.
**************************
ഭാഗം 3
പ്രണയിക്കുന്നതും പ്രണയതിനോടുവിൽ
വേർപിരിയുന്നതും സാധാരണമായിരുന്നെങ്കിലും തന്റെ പ്രണയം എന്നെന്നേക്കുമായി
നഷടമായത് വിശ്വസിക്കാൻ അപർണയ്ക്ക് പറ്റിയില്ല. ആരോരുമാരിയാതുള്ള മൊബൈൽ
സല്ലാപങ്ങൾ ആയിരുന്നില്ല അവരുടെ പ്രണയം. ആരെയും വേദനിപ്പിക്കില്ലെന്നും
ആരുടേയും എതിർപ്പ് ഉണ്ടാവില്ല എന്നും ഉറപ്പിച്ചായിരുന്നു അവർ പരസ്പരം
അടുത്തത്. പക്ഷെ കാര്യത്തോട് അടുത്തപ്പോൾ ദീപുവിന്റെ വീട്ടുകാർക്ക് അപർണയുടെ
അച്ഛന്റെ മതവും അമ്മയുടെ ജാതിയും ഒക്കെ പ്രശ്നമായി. ഒടുവിൽ അമ്മാവന്റെ മകൾ
ഉണ്ണിമായയെ ദീപുവിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ അവർ
തീരുമാനിച്ചു. എന്തിനെക്കാളും അപർണയെ വേദനിപ്പിച്ചത് ദീപുവിന്റെ
നിസ്സംഗതയായിരുന്നു.
' ഞാൻ ഒരുപാട് പറഞ്ഞ് നോക്കി അപ്പു......അവരെന്നെ മനസ്സിലാക്കുന്നില്ല.....അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല......നീ പറയ് ഞാൻ എന്ത് വേണം......ഞാൻ അത് പോലെ ചെയ്യാം.'
' ഞാൻ ഒരുപാട് പറഞ്ഞ് നോക്കി അപ്പു......അവരെന്നെ മനസ്സിലാക്കുന്നില്ല.....അവരെ വേദനിപ്പിക്കാൻ എനിക്കാവില്ല......നീ പറയ് ഞാൻ എന്ത് വേണം......ഞാൻ അത് പോലെ ചെയ്യാം.'
സ്നേഹം
പിടിച്ച് വാങ്ങേണ്ടതല്ല, അത് അറിഞ്ഞ് തരേണ്ടതാണ് എന്ന് വിശ്വസിച്ച അപർണ
അച്ഛന്റെയും അമ്മയുടെയും തീരുമാനം അനുസരിക്കാൻ പറഞ്ഞ് അവനോട് യാത്ര പറഞ്ഞു.
അതിന് ശേഷം അവർ
കണ്ടത് ദീപുവിന്റെയും ഉണ്ണിമായയുടെയും വിവാഹ നിശ്ചയത്തിനു
ശേഷമായിരുന്നു. അന്നത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ദീപു നേരെ ചെന്നത് അപർണയുടെ
വീട്ടിലേക്കായിരുന്നു. സർവ അപരാധങ്ങളും പൊറുക്കണം എന്നും മോഹിപ്പിച്ചതിനും
വഞ്ചിച്ചതിനും മാപ്പ് തരണം എന്നും പറഞ്ഞ് അവൻ അപർണയുടെ കാൽക്കൽ വീണുഅങ്ങനെ
ഒരു സംഭവം നടന്നതിനു ശേഷം മാത്രമാണ് അമ്മയും അനിയനും കാര്യങ്ങൾ ഒക്കെ
അറിയുന്നത്. വേദനകളെല്ലാം ഉള്ളിലൊതുക്കി അമ്മയുടെയും അനുജന്റെയും മുന്നിൽ
അത്രയും നാൾ ആടിയ വേഷം അതോടെ അപർണയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. എന്ത്
കൊണ്ട് ഇതൊന്നും അമ്മയോട് പറഞ്ഞില്ല എന്ന ചോദ്യത്തിന് അപർണയ്ക്ക് ഉത്തരം
ഉണ്ടായിരുന്നില്ല.
' എന്തിനാ അപ്പു നീ ഇതൊക്കെ ഞങ്ങളീന്നു മറച്ചത് ?'
' പറഞ്ഞിട്ടെന്തിനാ അമ്മെ........നിങ്ങളും കൂടി വേദനിക്കും.അതും കൂടി കാണാൻ വയ്യായിരുന്നു.....'
' അതിന് ഒറ്റയ്ക്ക് ഇത്രയും വേദന നീ സഹിക്കനമായിരുന്നോ മോളേ .....അമ്മയോടെങ്കിലും പറയാമായിരുന്നില്ലേ നിനക്ക് ?'
' പറഞ്ഞിട്ടെന്തിനാ അമ്മെ........നിങ്ങളും കൂടി വേദനിക്കും.അതും കൂടി കാണാൻ വയ്യായിരുന്നു.....'
' അതിന് ഒറ്റയ്ക്ക് ഇത്രയും വേദന നീ സഹിക്കനമായിരുന്നോ മോളേ .....അമ്മയോടെങ്കിലും പറയാമായിരുന്നില്ലേ നിനക്ക് ?'
മനസ്സും കണ്ണും കലങ്ങി. തളര്ന്നു പോയ മകളെ നെഞ്ചോട് ചേർത്ത് അമ്മ തുടർന്ന്. തുടർന്നു.
'
സ്നേഹിക്കുന്നത് തെറ്റല്ല , തെറ്റായിരുന്നെങ്കിൽ ആ തെറ്റ് ആദ്യം ചെയ്തത്
ഞാനും നിന്റെ അച്ഛനും ആണ്. അത് തെറ്റായിരുന്നുവെന്ന് ഇന്നേവരെ
തോന്നിയിട്ടില്ല. പക്ഷെ ഇപ്പൊ എന്റെ കുട്ടീടെ ജീവിതം തകർന്നത് ആ കാരണം
കൊണ്ടാണെന്നോർക്കുമ്പോൾ...........'
'
ഇല്ല അമ്മെ....., നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. ഇങ്ങനെയൊക്കെ
സംഭവിക്കണം എന്നുള്ളത് ദൈവനിശ്ചയമാണ് . അത് എന്റെ വിധി.............'
കൂടുതൽ എന്തെങ്കിലും പറയാനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു. കണ്ണീരിൽ കുതിർന്ന് വാക്കുകൾ മുറിഞ്ഞു പോയി.
' കരയരുത് എന്ന് അമ്മ പറയില്ല.കരയണം... മതിവരുവോളം കരയണം. പക്ഷെ അതോടെ തീരണം
ഈ വിഷമം. ഈ ഒരു കാര്യം ഓർത്ത് എന്റെ മോൾ ജീവിതം മുഴുവൻ
കരയാനിടയാവരുത്. കഴിഞ്ഞു പോയ കാര്യങ്ങൾക്ക് വേണ്ടി കരഞ്ഞിട്ട് എന്താണ്
കാര്യം. നീ കരഞ്ഞത് കൊണ്ട് ദീപു ഒരിക്കലും തിരിച്ചു വരില്ല. നിനക്ക്
വിധിച്ചിട്ടില്ല എന്നല്ല അവന് വിധിച്ചിട്ടില്ല എന്നെ അമ്മ പറയു.'
അങ്ങനെ ദിവസങ്ങൾ
കുറച്ചധികം കടന്നു പോയി. അമ്മയുടെ മുന്നിൽ കരയാതിരുന്നെങ്കിലും രാത്രികൾ
ഓരോന്നും കണ്ണീരിന്റെത് മാത്രമായി. മറക്കാൻ ശ്രമിക്കുംതോറും മനസ്സ് ഓരോന്നും
ഒർമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും അത് അങ്ങനെയാണ് മറക്കാൻ
ശ്രമിക്കുമ്പോഴാണ് ഓർമകളുടെ ആഴം നമുക്ക് മനസ്സിലാവുക. ഓർമ്മകൾ അത്രയും
നഷ്ട്ടങ്ങളുടെ ആഴം കൂട്ടിക്കോണ്ടേയിരിക്കും. ഓർമകൾക്കും മറവികൾക്കും
ഇടയിൽ യുദ്ധം നടക്കുന്നതിനിടയിൽ ജോലിയിൽ പ്രവേശിക്കേണ്ട അറിയിപ്പ്
കിട്ടി. ഓർമകളിൽ നിന്നും ഒളിച്ചോടാൻ അതൊരു ആശ്വാസമായി.
'എന്നാലും ഇത്രയും ദൂരെ നീ ഒറ്റയ്ക്ക് ,അത് വേണോ മോളെ?'
'വേണം അമ്മെ. പോവണം.......ഇവിടെനിന്ന് കുറച്ചു കാലം എനിക്ക് മാറി നില്ക്കണം...I want to change myself.'
'ഉം,ഇത്രയും ദൂരം പോയാല നീ മാറും എന്ന് ഉറപ്പുണ്ടോ നിനക്ക്.'
'അറിയില്ലമ്മേ ശ്രക്കുകയാണ് മാറാൻ....അപർണ, അപർണയെതന്നെ മറക്കാൻ ശ്രമിക്കുകയാണ് .....'
പക്ഷെ അപർണയ്ക്ക് അപർണയാവാനെ കഴിഞ്ഞുള്ളൂ മറ്റോരാളായിത്തീരാൻ അവൾക്ക് പറ്റിയില്ല.
*********************************
ഭാഗം 4
പതിയെ ഓരോന്നായി മറന്നു തുടങ്ങുകയായിരുന്നു. അതിനിടയിൽ ദൈവം എന്തിനാണ്
ഇത്രയും ക്രൂരത തന്നോട് കാട്ടിയത് എന്ന് അപർണയ്ക്ക് മനസ്സിലായില്ല. മനസ്സ്
വീണ്ടും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ കരയാൻ
തുടങ്ങി. പിന്നീടുള്ള നാളുകൾ യാന്ത്രികമായി കടന്നുപോയി. എന്ത്
ചെയ്യുന്നു എന്തൊക്കെ നടക്കുന്നു ഒന്നും അറിയാതെ ഒന്നും ശ്രദ്ദിക്കാത്ത
ദിവസങ്ങൽ . അതിനിടെ പലപ്പോഴും അവർ കണ്ടുമുട്ടിയെങ്കിലും സംസാരം
ഉണ്ടായില്ല. പക്ഷെ ഒരു ദിവസം അവർ കണ്ടു, സംസാരിച്ചു.........
സൂര്യൻ അസ്തമിക്കരായിരുന്നു......ഒന്നും
ആലോചിക്കാതെ ദൂരെ എരിഞ്ഞമരുന്ന സൂര്യനെയും അതിനെ തഴുകുന്ന തിരകളെയും
നോക്കി അപർണ സമയം കൊല്ലുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു വിളി.
'അപ്പു'
അകലെ എവിടെയോ എത്തിയ മനസ്സിനെ ആ വിളി തിരിച്ചു വിളിച്ചു........തിരിഞ്ഞ്
നോക്കിയപ്പോൾ അത് ദീപുവായിരുന്നു.എന്ത് പറയണം എന്നറിയാതെ അവൾ തിരകളിൽ തന്നെ
ദ്രിഷ്ടിയുറപ്പിച്ച് ഇരുന്നു.
'എന്നെ ഓർമയില്ല എന്നുണ്ടോ?'
മറുപടി ഒരു വിളറിയ ചിരി മാത്രമായിരുന്നു.
'താൻ എന്നെ മറക്കാതിരിക്കുന്നത് തന്നെ മഹാഭാഗ്യം.'
'ഓർക്കുന്നോ മറന്നു പോയോ എന്നറിയാൻ വന്നതാണോ?'
'അല്ല,വെറുത്ത് പോയോ എന്നെറിയാൻ വന്നതാണ്.'
ആ ചോദ്യം അവളെ ആവശ്യത്തിലേറെ വേദനിപ്പിചിരിക്കണം. വെറുത്തിരുന്നോ........?
വെറുക്കാനും മറക്കാനും ഇന്നേവരെ പറ്റിയിട്ടില്ല. വെറുക്കാൻ
പറ്റിയിരുന്നെങ്കിൽ മറക്കാൻ എളുപ്പമായിരുന്നു. പക്ഷെ സ്നേഹത്തിന് വെറുക്കാൻ
മാത്രം അറിയില്ലായിരുന്നു. മനസ്സുമായി തർക്കിക്കുന്നതിനിടയിൽ ദീപു തുടർന്നു.
'മിണ്ടില്ല എന്നുണ്ടോ?'
'ഞാൻ ആരെയും വേറുത്തിട്ടില്ല, ഓർത്താൽ അല്ലെ വേറുക്കേണ്ടു....ഞാൻ ആരെയും ഓർത്തിട്ടില്ല '
'ഞാൻ ഒരു വിഡ്ഢിയായിപ്പോയി അപ്പൂ '
'ഞാനും....,'
ഇതും
പറഞ്ഞ് അപർണ ദീപുവിന്റെ മുഖത്തേക്ക് നോക്കി. അവനാകെ ക്ഷീണിച്ചത് പോലെ
തോന്നി. കുറ്റബോധം കൊണ്ടോ എന്തോ അവൻ അപർണയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
'ഞാൻ
തന്നെപ്പറ്റി അന്വേഷിച്ചിരുന്നു പലയിടത്തും. ആർക്കും എവിടെയാണെന്ന്
അറിയില്ലായിരുന്നു. വീട്ടിൽ ചെന്ന് അന്വേഷിക്കാൻ മാത്രം മനക്കട്ടി എനക്ക്
ഇല്ലായിരുന്നു.'
'ആരുമായും ഇപ്പോൾ കോണ്‍ടാക്റ്റ് ഇല്ല. എല്ലാം വേണ്ടെന്നു വെക്കാൻ
തോന്നി. ബന്ധങ്ങൽക്കൊന്നും അത്ര ഉറപ്പില്ലെന്ന് മനസ്സിലായപ്പോൾ ഒന്നും
ഇല്ലാത്തതാണ് നല്ലതെന്ന് തോന്നി.'
'ശരിയാണ് ബന്ധങ്ങൾക്ക് മിക്കപ്പോഴും
ഉറപ്പില്ലാതാകുന്നു. ഉറപ്പുള്ള ബന്ധങ്ങളെ എന്നെപ്പോലുള്ള വിഡ്ഢികൾ
തച്ചുടയ്ക്കുകയും ചെയ്യുന്നു. ഒന്ന് ചോദിക്കട്ടെ എന്നെങ്കിലും എന്നെപ്പറ്റി
അന്വേഷിച്ചിരുന്നോ ? ആരോടെങ്കിലും ?'
'ഇല്ല, ഞാൻ ആരെപ്പറ്റിയും അന്വേഷിച്ചിട്ടില്ല.......അതിന്റെ
ആവശ്യം ഉണ്ടെന്ന് തോണിയില്ല... എന്റെതല്ലാത്ത ഒന്നിനെപറ്റി,
മറ്റൊരാളുടേതായ ദീപുവിനെപ്പറ്റി ഞാൻ എന്തിന് അന്വേഷിക്കണംഒന്നും അറിയാത്ത
ഒരു പെണ്‍കുട്ടിയുടെ ശാപം കൂടി ഏറ്റു വാങ്ങാൻ വയ്യെനിക്ക്. ഉണ്ണിമായ സുഖമായിരിക്കുന്നോ?.'
ആ ചോദ്യത്തിനുള്ള ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു. ചിരിച്ചു കൊണ്ട് ദീപു മുന്നോട്ട് നടന്നു. പിറകെ അപർണയും.
'ഇങ്ങനെ ചിരിക്കാൻ തമാശയൊന്നും ഞാൻ ചോദിച്ചില്ലല്ലോ '
ചിരി നിർത്തി അവൻ പറഞ്ഞു.
'അപർണ ചോദിച്ചതിൽ തമാശ ഒന്നും ഇല്ല. പക്ഷെ ഉത്തരത്തിലാണ് തമാശ.....'
അപർണയ്ക്ക് ഒന്നും മനസ്സിലായില്ല. അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി. നടത്തത്തിനിടയിൽ ദീപു തുടർന്നു.
' ഒന്നും മനസ്സിലായില്ല അല്ലെ...പറയാം. എന്റെയും ഉണ്ണിമായയുടെയും കല്യാണം
ഗംഭീരമായിത്തന്നെ നടന്നു. പത്മാവതിയുടെയും മാധവൻ നമ്പ്യാരുടെയും മകന്റെ
കല്യാണം നാട്ടിൽ ഉത്സവ പ്രതീതിയോടെതന്നെ നടന്നു. പക്ഷെ ഉണ്ണിക്ക് ഒരു അഫൈർ
ഉണ്ടായിരുന്നു. അത് അന്ന് രാത്രി തന്നെ അവൾ എന്നോട് പറഞ്ഞു. അവർ കോളേജിൽ
വെച്ച് പരിചയപ്പെട്ടതാണത്രേ. ദിനേഷ് വേറെ ജാതിയായത് കൊണ്ട് വീട്ടിൽ വലിയ
പ്രശ്നമായി. ഉണ്ണീടെ ഇഷ്ടം വക വെക്കാതെ അമ്മാവൻ കല്യാണം
തീരുമാനിച്ചു. പക്ഷെ തോറ്റു കൊടുക്കാൻ ഉണ്ണി തയ്യാറായിരുന്നില്ല. എല്ലാം
എന്നോട് തുറന്നു പറഞ്ഞുഒരേട്ടന്റെ സ്ഥാനത്തു നിന്ന് അവളെ ദിനേശിന്റെ കൂടെ
വിടണം എന്ന് പറഞ്ഞു. ആ രാത്രി തന്നെ ഞാൻ അവളെ ദിനേശിനെ
ഏൽപ്പിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ അപമാനിതനായെങ്കിലും
അതിലൂടെ ഞാൻ സ്നേഹത്തിന്റെ പാഠം എന്താണെന്ന് പഠിച്ചു. നിനക്ക് ഞാൻ തന്ന
വേദനയുടെ ആഴം ഞാൻ മനസ്സിലാക്കി....'
അപർണ അവന്റെ മുഖത്തേക്ക് നോക്കി.വേദനയോടെ അവൻ ചിരിക്കാൻ ശ്രമിച്ചു.അല്പനേരത്തെ മൗനത്തിന് ശേഷം അവൻ അപർനയൊട് ചോദിച്ചു.
' അപർണ നീയെന്താ വിവാഹം കഴിക്കാതിരുന്നത് ?'
കടലിലേക്ക് കണ്ണും നട്ട് അവൾ പറഞ്ഞു
'വേണമെന്ന്
തോന്നിയില്ല.... ഇനി ആരെയെങ്കിലും സ്നേഹിക്കാൻ പറ്റും എന്ന്
ഉറപ്പില്ലായിരുന്നു. ഒരു തവണ തോറ്റുപോയതല്ലേ .......ഒരു
പരീക്ഷണത്തിന് ധൈര്യമില്ലായിരുന്നു....'
കൂടുതൽ സംസാരിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ വാച്ച് നോക്കി അവൾ തുടർന്നു .
' സമയം ഒരുപാടായി......ഞാൻ നടക്കട്ടെ.......'
ശരി എന്ന് തലയാട്ടി അവൾ
നടന്നകലുന്നത് അവൻ നോക്കി നിന്നു. ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടന്ന
കനലിനു മുകളിൽ ഒരു മഴതുള്ളി വീണത് പോലെ അവന് തോന്നി. അന്നുവരെ
കണ്ടതിനേക്കാളും ഭംഗി കടലിനും അസ്തമയ സൂര്യനും ഉണ്ടെന്നും അവന്
തോന്നി. മനസ്സിന്റെ കോണിൽ നിന്നും പണ്ട് നിലച്ചുപോയ പാട്ട് ആരോ വീണ്ടും
പാടാൻ തുടങ്ങിയിരിക്കുന്നു.....
പിന്നീടുള്ള നാളുകളിൽ ആ
കടൽത്തീരം നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെ വീണ്ടെടുക്കലിനു കൂടി
വേദിയായിഅവർ പഴയ ദീപുവും അപ്പുവും ആയി. അപ്പോഴും അപർണയുടെ മനസ്സ് ഇനി ഒരു
നഷ്ടപ്പെടലിനെ ഭയക്കുന്നുണ്ടായിരുന്നു.
'ഇനിയും
നിന്നെ നഷ്ടപ്പെട്ടാൽ ഞാൻ ഒരു ഭ്രാന്തിയായിപ്പോകും ദീപു..... ഇനി
അങ്ങനെയൊരു നഷ്ടം താങ്ങാൻ എനിക്കായെന്ന് വരില്ല.'
'നഷ്ടപ്പെടില്ല....ഇനി എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് നിന്റെ കൂടെ മാത്രമായിരിക്കും..... എന്റെ തീരുമാനം ഇനി മാറില്ല. പഴയ വിഡ്ഢിയല്ല ഇന്ന് ഞാൻ.'
ആ വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു. സ്നേഹത്തിന്റെ തകർക്കാനാവാത്ത ഉറപ്പ്.
*******************************
ഭാഗം 5
അങ്ങനെ ക്രിസ്തുമസ് ദിവസം
വന്നെത്തി. ഫ്ലാറ്റിൽ ആഘോഷങ്ങൾക്കൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നു. ആഘോഷങ്ങൾ
രാത്രി ഏറെ വൈകിയിട്ടും അവസാനിച്ചില്ല. രാത്രി പത്തുമണി കഴിഞ്ഞതോടെ അപർണ
തന്റെ റൂമിലേക്ക് നടന്നു. എല്ലാവരും താഴെ ആഘോഷത്തിലായതിനാൽ ഫ്ലോർ ഒക്കെ
വിജനമായിരുന്നു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ ബലമായി അപർണയെ
കയറിപ്പിടിച്ചത് . അവൾ സർവ ശക്തിയും ഉപയോഗിച്ച് കുതറി മാറി
ഒച്ചവെച്ചു.........ആൾക്കാർ കൂടി, ഫ്ലാറ്റിലെ പുതിയ താമസക്കാരനായ കോളേജ്
വിദ്യാർഥി ശിവയെ അവർ കൈകാര്യം ചെയ്തു.
ആഘോഷങ്ങൾക്കിടെ മദ്യപിച്ച് ബോധം നഷ്ട്ടപ്പെട്ടായിരുന്നു അവൻ ഈ
പരാക്രമത്തിനു മുതിർന്നത്. പരാതി കൊടുത്താൽ പഠിത്തവും ഭാവിയും തുലയും എന്ന്
പറഞ്ഞു കാലുപിടിച്ചത് കൊണ്ട് അപർണ അവന് മാപ്പ് കൊടുത്തു. പിന്നെയും
ദിവസങ്ങൾ കടന്നു പോയി. അതിനിടെ ശിവ തെറ്റുകൾ തിരുത്തി അപർണയുമായി
അടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പൂർണമായല്ലെങ്കിലും അതിൽ അവൻ വിജയിക്കുകയും
ചെയ്തു. വിശ്വാസം നേടിയെടുത്താൽ ചതിക്കാൻ എളുപ്പമാണെന്ന് അവനറിയാമായിരുന്നു.
അന്നൊരു മഴ ദിവസമായിരുന്നു.ബാംഗളൂർ നഗരത്തെ കുളിരണിയിക്കാൻ
ഭൂമിയിലേക്കിറങ്ങി വന്ന മഴ പക്ഷെ അപർണയുടെ ജീവിതത്തിലെ രണ്ടാം ദുരിതമായി
പെയ്തിറങ്ങി..........പനിയായത് കൊണ്ട് അപർണ അന്ന് ജോലിക്ക് പോയില്ല. അപർണയെ
കാണാഞ്ഞ് ദീപു കാര്യം അന്വേഷിച്ചു.
അതും പറഞ്ഞ് ദീപു തിടുക്കത്തിൽ നടന്നകന്നു. അവൻ പോകുന്നത് അപർണ കൗതുകത്തോടെ
നോക്കി നിന്നു. പനി വന്നതിൽ അവൾക്ക് സന്തോഷം തോന്നി. അങ്ങനെ ഓരോന്നും
ഓർത്ത് ഒന്ന് മയങ്ങുമ്പോഴേക്കും കൊളിങ് ബെൽ ശബ്ദിച്ചു. വാതിൽ തുറന്നു
നോക്കിയപ്പോൾ മുന്നിൽ ശിവ. അവനാകെ പരിഭ്രമിച്ചിരുന്നു. ആ പരിഭ്രമത്തോടെ അവൻ
പറഞ്ഞു.
' ചേച്ചി ഐസ് ക്യുബ് ഉണ്ടോ ? എന്റെ റൂം മേറ്റിന്റെ കൈ മുറിഞ്ഞു.....ഒരുപാട് രക്തം പോയി......നില്ക്കുന്നില്ല.'
അത് അവൾക്ക് മറ്റൊരു ആഘാതമായിരുന്നു. ആരുമാല്ലാതിരുന്നിട്ടും
ആരോക്കെയെ ആയിരുന്നു രാഘവേട്ടൻ. സ്വന്തം അച്ഛനെപ്പോലെ അയാൾ അവളെ
സ്നേഹിച്ചു........മകൾക്ക് വന്നു ഭവിച്ച ദുർവിധിയിൽ മനംനൊന്താവണം ആ മനുഷ്യൻ
മരിച്ചത്. പ്രിയപ്പെട്ടവരുടെ മരണം മനസ്സിൽ ശൂന്യത നിറയ്ക്കുന്നു.
ഒക്കെ കേട്ടതിന് ശേഷം ദീപു അപർണയുടെ മുറിയിലേക്ക് പോയി. അപർണ
മയക്കത്തിലായിരുന്നു... നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കിയപ്പോഴേക്കും അവൾ
ഉണർന്നു.
*********************************
നിരാശ നിറഞ്ഞ മുഖവുമായി ദീപു തന്റെ രൂമിലെക്കും നിമ്മി അപർണയുടെ
അടുത്തേക്കും നടന്നു. അപർണയിൽ വീണ്ടും പനിയുടെ ലക്ഷണങ്ങൾ കണ്ട്
തുടങ്ങി. സാാന്ത്വനിപ്പിക്കും വിധം തലയിൽ തലോടിക്കൊണ്ട് നിമ്മി പറഞ്ഞു.
കാർമേഘങ്ങൾ ഒഴിഞ്ഞ് വീണ്ടും ആകാശം ശാന്തമായി. പുതിയ ജീവിതം
കെട്ടിപ്പൊക്കൂന്ന തിരക്കിനിടയിൽ ഒരു വർഷം കടന്നുപോയി. അമ്മയാകാനുള്ള
തയ്യാറെടുപ്പിലായിരുന്നു അപർണ അപ്പോൾ. ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടിലേക്ക്
തിരിച്ച ദീപു അടുത്ത വീട്ടിലെ ആൾക്കൂട്ടം കണ്ട് കൂട്ടത്തിൽ ഒരാളോട് കാര്യം
തിരക്കി. പരിഭ്രമത്തോടെ അയാൾ പറഞ്ഞു.
ഈ കഥ ഇവിടെ അവസാനിച്ചിരുന്നുവെങ്കിൽ .....
'നല്ല പനി..........ഇനി ഒരാഴ്ച്ചത്തേക്ക് നോക്കണ്ട.'
ദീപു അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി.
'നല്ല
ചൂടുണ്ട് , ഒരു കാര്യം ചെയ്യാം...എനിക്കിന്ന് ഓഫീസിൽ പോയെ തീരു. ഞാൻ
പൊയിട്ട് വേഗം വരാം. അപ്പോഴേക്കും നീ ഡോക്ടറെ കാണാൻ റെഡി ആയിരിക്ക് .'
ഉണ്ട് തരാം എന്നും പറഞ്ഞ് അപർണ അകത്തേക്ക് ധൃതിയിൽ നടന്നു. ഫ്രിഡ്ജ്
തുറന്ന് ഐസ് ക്യുബ് എടുത്ത് തിരിഞ്ഞപ്പോഴേക്കും ശിവ അവളുടെ അടുത്ത്
എത്തിക്കഴിഞ്ഞിരുന്നു. അടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവന്റെ
മുഖത്ത് നിന്നും അപർണ വായിച്ചെടുത്തു. സർവ്വ ശക്തിയും എടുത്ത്
നിലവിളിച്ചിട്ടും ആ നിലവിളി ആരുടേയും ചെവിയിൽ എത്തിയില്ല. നിലവിളിയും
കരച്ചിലും തേങ്ങലും എല്ലാം മഴയുടെ ശ്രീരാഗത്തിൽ അലിഞ്ഞ് പോയി.
ഓഫീസിൽ
നിന്നും തിരിച്ച് വരുമ്പോൾ ദീപു കണ്ടത് അപർണയുടെ റൂമിൽ നിന്നും ധൃതിയിൽ
ഇറങ്ങി പോകുന്ന ശിവയെയാണ്. അതിൽ പന്തികേട് തോന്നിയ ദീപു വേഗം അപർണയുടെ
റൂമിലേക്ക് നീങ്ങി.ചിതറിക്കിടക്കുന്ന മുറിയിൽ നിന്നും അപർണയെ
കണ്ടെടുക്കുമ്പോൾ എല്ലാ നിലയിലും ദീപു തകർന്നിരുന്നു. ബോധം അറ്റ് പോയ അപർണയെ
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ശിവയെ പോലീസ് കസ്റ്റഡിയിൽ എടുത്ത്
കഴിഞ്ഞിരുന്നു. ബോധം വീണപ്പോൾ അപർണ ആദ്യം പറഞ്ഞത് അമ്മയും അനിയനും ഇതൊന്നും
അറിയരുത് എന്നായിരുന്നു. ബോധം തെളിഞ്ഞും മറിഞ്ഞും പിന്നീടുള്ള നാളുകൾ
നീങ്ങി. ചിതറിപ്പോയ ആത്മാവിനെ ജീവിതത്തിന്റെ ചരടിലേക്ക് കോർത്തെടുക്കാനുള്ള
ശ്രമങ്ങൾ... സമനില തെറ്റിയ മനസ്സിന് വേണ്ടിയുള്ള
പ്രാർഥനകൾ....ജീവിതത്തിനും മരണത്തിനും ഇടയിൽ കുരുങ്ങിക്കിടക്കുമ്പോൾ അപർണയുടെ മനസ്സിൽ ആ നശിച്ച ദിവസത്തിന്റെ ഓർമ്മകൾ മാത്രം അവശേഷിച്ചു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ദിവസം, തന്നെ പതിവുപോലെ ഗേറ്റിൽ
കാത്തിരിക്കാറുള്ള രാഘവേട്ടനെ കണ്ടില്ല. പകരം ഗേറ്റിൽ ഒരു പുതിയ
മുഖം. രാഘവേട്ടൻ എവിടെപ്പോയെന്ന് അന്വേഷിച്ചപ്പോൾ ദീപു ഉത്തരം പറയാൻ
വിഷമിച്ചു.
' രാഘവേട്ടൻ പോയി..........ഹാർട്ട് അറ്റാക്ക് ആയിരുന്നു...........'
ആ വാർത്ത അവൾക്ക് വിശ്വസിക്കാനായില്ല. ദീപു തുടർന്നു.
' അപ്പു ആശുപത്രിയിൽ ആയതിന്റെ
രണ്ടാം നാൾ രാഘവേട്ടൻ ജയിലിൽ ചെന്ന് ശിവയെ കണ്ടു.അവിടെ വെച്ച് ബോധം കെട്ട്
വീണു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഒന്നും തന്നെ
അറിയിക്കേണ്ട എന്ന് ഡോക്ടർപറഞ്ഞത് കൊണ്ടാണ് പറയാതിരുന്നത്.'
തന്റെ
മുറിയില എത്തിയപ്പോൾ കുറെ കാലങ്ങളായി തന്റെ ഏകാന്തതയിൽ കൂട്ടായിരുന്ന മുറി
പോലും തനിക്ക് അന്യമായിപ്പോയതായും ആ ഫ്‌ളാററ് നിറയെ ഭയം നിഴലിച്ച്
നിലക്കുന്നതായും അവൾക്കു തോന്നി. ചെറിയ കാലൊച്ചകൾ പോലും അവളെ
ഭയപ്പെടുത്തുന്നത് ദീപുവിനും മനസ്സിലാകുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ആ
ഫ്ളാറ്റിൽ അപർണയ്ക്ക് താമസിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ദീപു
നിഖിലിന്റെ അനുജത്തിയെ അപർണയുടെ കൂടെ താമസിപ്പിക്കാൻ
തീരുമാനിച്ചു. നിഖിലിന്റെ അനുജത്തി നിമ്മി ബംഗ്ലൂർ മെഡിക്കൽ കോളേജിൽ
മെഡിക്കൽ വിദ്യാർഥിനിയായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അവളും
ഹോസ്റ്റലിൽ നിന്നും താമസം അപർണയുടെ വീട്ടിലേക്ക് മാറ്റി. ഈ തീരുമാനം അപർണയെ
എങ്ങനെ അറിയിക്കും എന്നോർത്ത് വിഷമിചുവെങ്കിലും അപർണയും ആ തീരുമാനത്തോട്
യോജിച്ചു.
' ഒറ്റയ്ക്ക് ജീവിക്കാൻ
ഇഷ്ടമായിരുന്നു എനിക്ക്, പക്ഷെ ഇപ്പോൾ ഒറ്റയ്ക്കിരിക്കാൻ
ഭയമാകുന്നു........എന്റെ നിഴലിന്നെപ്പോലും എനിക്കിന്ന്
ഭയമാണ്.......ഇപ്പോൾ എനിക്കൊരു കൂട്ട് വേണം.......മനസ്സ് ഒന്ന് ശാന്തമാകും
വരെ..........'
ഇരുളിനോടുള്ള
ഭയവും രാത്രിയിലെ സ്ഥിരം ദുസ്വപ്നങ്ങളും ഒഴിഞ്ഞ് മനസ്സ് മഴ ഒഴിഞ്ഞ ആകാശം
പോലെ തെളിയുന്നതിനിടെയാണ് ഡെൽഹിലെ പേരറിയാത്ത പെണ്‍കുട്ടി വാർത്തകളിൽ
നിറയുന്നത്. അതോടെ മനസ്സിൽ വീണ്ടും കാർമേഘങ്ങൾ നിറഞ്ഞു. അന്ന് രാത്രി
അപർണയ്ക്ക് ഉറങ്ങാനായില്ല. കണ്ണടച്ചാൽ മുന്നിൽ തന്നെ വേട്ടയാടാൻ വരുന്ന
ഭീകര രൂപങ്ങൾ...........ആരുടെയൊക്കെയോ അട്ടഹാസങ്ങൾ,.........നിലവിളി........മണിക്കൂറുകൾ
തള്ളിനീക്കിയോടുവിൽ രാവിലെയായപ്പോൾ പൊള്ളുന്ന പനി. പനിയുടെ കാരണം തേടി
നടക്കേണ്ടി വന്നില്ല നിമ്മിക്ക്. അത് അവൾ ദീപുവിനെ അറിയിച്ചു.
' ഷീ ഇസ് ടോട്ടലി ഡിസ്റ്റ്ർബട് ''
' എന്താ എന്ത് പറ്റി ? പെട്ടന്ന് ഇങ്ങനെയൊരു പനി........ഡിസ്റ്റ്ർബട് ആവാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായത്? '
' ദീപുവെട്ടൻ ഇതൊക്കെ എത്രമാത്രം
മനസ്സിലാക്കും എന്ന് എനിക്കറിയില്ല. പലർക്കും ഇതൊന്നും മനസ്സിലാക്കാനും
പറ്റിയിട്ടില്ല,എത്രയൊക്കെ ധൈര്യം കാണിച്ചാലും ജീവിതത്തിൽ ഇങ്ങനെയൊക്കെ
സംഭവിക്കുമ്പോൾ ഏത് പെണ്‍കുട്ടിയും തകർന്ന് പോകും.ഷീ ഇസ് എ
വിക്ടിം..........അത് അവൾ മറന്നാലും സമൂഹം അതൊക്കെ ഓർമിപ്പിച്ചു
കൊണ്ടേയിരിക്കും.ഇപ്പോൾ അതാണ് സംഭവിച്ചിരിക്കുന്നത്.നമ്മുടെ പത്രങ്ങളും
ചാനലുകളും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഡൽഹിയിലെ സംഭവം അപർണയെ
സംബന്ധിച്ചിടത്തോളം ഒരു ഓർമപ്പെടുത്തലാണ്........എന്തൊക്കെയാണോ മറക്കാൻ ശ്രമിക്കുന്നത് അതൊക്കെയും മുന്നിൽ മായാതെ നിൽക്കുകയാണിപ്പോൾ.'
' പക്ഷെ നമുക്ക് എന്ത് ചെയ്യാനാകും നിമ്മി......വാർത്തകളെ തടയാനാവില്ലല്ലോ.......ഇങ്ങനെയൊക്കെ നടക്കുന്നതും......'
' ചിലതൊക്കെ ചെയ്യാനാകും ദീപുവെട്ടാ............അപർണയെപ്പോലുള്ളവർക്ക് ഇപ്പോൾ വേണ്ടത് സഹതാപമോ പരിഗണനയോ ഒന്നും അല്ല....സ്നേഹവും കരുതലുമാണ്... ഒന്നും
നഷ്ടപ്പെട്ടിട്ടില്ല എന്ന തോന്നലാണ്.... ഈ പനി ഇനി വന്നില്ലെന്നു
വരാം..... ചിലപ്പോ ഇതേ സാഹചര്യം വന്നാൽ. വരാതിരിക്കാൻ
നമുക്ക് പ്രാർഥിക്കാനെ പറ്റു.
' പേടിക്കണ്ട ഞാനാണ്...പണി കുറവുണ്ട്.....നാലെതെക്ക് മിഴുവൻ പോകും....'
ക്ഷീണിച്ച ചിരിയായിരുന്നു അപർണയുടെ മറുപടി.
' പിന്നെ ഈ പണി മാറിയിട്ട് നമുക്കൊന്ന് നടക്കാനിറങ്ങണം, നമ്മുടെ കടലിപ്പോൾ നമ്മളെ മിസ്സ് ചെയ്യുകയാവും.'
വീണ്ടും അതെ ക്ഷീണിച്ച ചിരി.*********************************
ഭാഗം 6
പനി മാറി അടുത്ത ദിവസം ദീപു അപർണയെയും കൂട്ടി നടക്കാനിറങ്ങി.സംസാരത്തിന് തുടക്കമിട്ടത് ദീപുവായിരുന്നു.
' നമുക്ക് നാട്ടിൽ പോവണ്ടേ? '
തന്റെ മനസ്സുപോലെ ആഞ്ഞടിക്കുന്ന തിരകളിൽ കാണും നട്ട് അപർണ ഉത്തരം പറഞു.
' ഉം പോവണം......അമ്മയെ കാണണം.........ഉണ്നിനേം......'
ദീപു പതുക്കെ അപർണയുടെ കൈ പിടിച്ച് ചോദിച്ചു.
' നമ്മുടെ കാര്യം പറയേണ്ടേ അവരോട് ? '
കൈ തട്ടിമാറ്റി ഒരു ഞെട്ടലോടെ അപർണ ദീപുവിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ചോദിച്ചു.
' ഏത് കാര്യം ? '
' നമ്മുടെ കല്യാണക്കാര്യമെടാ......അത് ഇനിയും എന്തിനാ ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്....ഇത്തവണത്തെ നാട്ടിൽ പോക്ക് അതിനു വേണ്ടിയാണ്. '
അതിനുള്ള അപർണയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു.
' ഇല്ല ദീപു അത് ഇനി നടക്കുല്ല.......നടക്കാൻ പാടില്ല. എനിക്ക് ഇനിയൊരു മാരേജ് ...വേണ്ട...വേണ്ട....'
' എന്താ നീ ഈ പറയുന്നത്...........? എനിക്കൊന്നും മനസ്സിലാകുന്നില്ല.'
ദീപു തകർന്നു പോകുന്നത് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവനെ ആശ്വസിപ്പിക്കാനെന്ന പോലെ അവൾ പറഞ്ഞു.
' നിന്നെ
വേദനിപ്പിക്കുകയാണെന്ന് എനിക്കറിയാം, പക്ഷെ എനിക്കിനി പഴയ അപർണയാവാൻ
പറ്റില്ല ദീപു......അവൾ മരിച്ചു....അല്ല കൊന്നുകളഞ്ഞു. ഇനി ആരെയെങ്കിലും
സ്നേഹിക്കാൻ എനിക്കാവില്ല...അങ്ങനെ ഒരു ജീവിതം ഇപ്പൊ എന്നിൽ നിന്നും
ഒരുപാട് അകലെയാണ്.... അതിൽ ഒരിക്കലും ഞാൻ
എത്തിചെരില്ല....എനിക്കാവില്ല.'
' പറ്റണം അപ്പു.....എനിക്ക് വേണ്ടി....ഇനിയും നിന്നെ നഷ്ട്ടപ്പെടാൻ എനിക്കാവില്ലെടാ...ഐ നീഡ് യു '
' എന്നോടിങ്ങനെയൊന്നും പറയല്ലേ ദീപു.....മനസ്സ് കൊണ്ടും
ശരീരം കൊണ്ടും ഞാൻ ഇല്ലാണ്ടായിക്കഴിഞ്ഞു....എന്നെ സ്നേഹിക്കാൻ
കൊള്ളില്ല. നീ മനസ്സിലാക്കിയതിനും അപ്പുറത്താണ് എന്റെ പതനം.....അവിടെ
നിന്നും എനിക്കിനി ഉയരാനാവില്ല....ഞാൻ പോവുകയാണ്.....എനിക്കിനി
ഇതിനെപ്പറ്റി ആരോടും സസാരിക്കണ്ട......നിന്നെപ്പോലും എനിക്ക് ഭയമാണ്
ദീപു........'
' അപ്പു നിന്നെ എനിക്ക്
മനസ്സിലാവും.....നീ എത്ര മോശമായാലും എനിക്ക് വേണം നിന്നെ...... വീണുപോയാൽ ആ
വീഴ്ചയിൽ നിന്നും നിന്നെ ഉയർത്താൻ ഞാൻ ഉണ്ടാകും എന്നും.'
ദീപുവിന്റെ മുഖത്ത്
നോക്കാൻ അവൾക്കായില്ല. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അപർണ തിരിച്ചു
നടന്നു.കരഞ്ഞു തളർന്ന അപർണയിൽ നിന്നും ഒന്നിനും നിമ്മിക്ക് ഉത്തരം
കിട്ടിയില്ല. പിന്നാലെ വന്ന ദീപു ഉത്തരം കൊടുത്തു എല്ലാത്തിനും.
' സാരമില്ല ദീപുവേട്ടാ....ഒക്കെ ശരിയാകും.....ചെച്ചിയെക്കൊണ്ട് ഞാൻ സമ്മദിപ്പിക്കാം......ഇപ്പൊ ശരിക്കും റെസ്പ്പെക്റ്റ് തോന്നുന്നു ഏട്ടനോട് ...എത്രപേർക്ക് കഴിയും ഇങ്ങനൊക്കെ ചെയ്യാൻ.....അപ്പുവേച്ചി ഭാഗ്യവതിയാണ്. '
' ഏയ് എന്തിനാ കരയുന്നേ ? സന്തോഷിക്കുകയല്ലേ വേണ്ടേ.....'
' എനിക്കാവില്ല നിമ്മി....നീയെങ്കിലും അവനെ പറഞ്ഞൊന്ന് മനസ്സിലാക്കു.'
കരച്ചിലടക്കി അപർണ പറഞ്ഞു. അപർണയുടെ മുഖം കയ്യിൽ താങ്ങി നിമ്മി ചോദിച്ചു.
'
എന്ത്കൊണ്ട് പറ്റില്ല....? ഒരു ആക്സിഡന്റു പറ്റിയാ നമ്മൾ ഡ്രൈവിംഗ് തന്നെ
ഉപേക്ഷിക്കുമോ? ഇല്ലല്ലോ കുറച്ചു കൂടി ശ്രദ്ദിച്ചു ഡ്രൈവ്
ചെയ്യും.... അത്രെ ഇവിടേം പറ്റിയിട്ടുള്ളൂ.... ദേ ആ പാവത്തിനെ വെറുതെ വിഷമിപ്പിക്കരുത്.....ഇങ്ങനെ ഒരാളെ എല്ലാർക്കും കിട്ടില്ല.....ദീപുവേട്ടനെ ചേച്ചി മിസ്സ് ചെയ്യരുത്,"
നിമ്മിയുടെ വാക്കുകൾ ഫലിച്ചു.........കുറച്ചു നാളുകൾക്ക് ശേഷം രണ്ടുപേരും
നാട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഒരു കുഞ്ഞിനെയെന്നപോലെ ദീപു അപർണയെ
നോക്കി. ട്രെയിൻ കേരള ബോർഡർ
കടന്നു. കണ്ണിലും മനസ്സിലും പച്ചപ്പ് നിറഞ്ഞു.ചെറിയ ചാറ്റൽ മഴ കാഴയ്ക്ക് കുളിരേകി. പുറത്തെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ വിജനമായ ഒരിടത്ത് ട്രെയിൻ നീന്നു. യാത്രക്കാർ ഓരോന്നായി കാരണം തിരക്കാൻ പുറത്തിറങ്ങി കൂടെ ദീപുവും. അപർണ ജനലിലൂടെ പുറത്തേക്ക് നോക്കി. കുറെയേറെ ആളുകൾ ട്രാക്കിൽ കൂടി നില്ക്കുന്നു............അല്പനെരത്തിന് ശേഷം ദീപു മടങ്ങിയെത്തി. ഉദ്വേഗത്തോടെ അപർണ അവനോടായി ചോദിച്ചു.
കടന്നു. കണ്ണിലും മനസ്സിലും പച്ചപ്പ് നിറഞ്ഞു.ചെറിയ ചാറ്റൽ മഴ കാഴയ്ക്ക് കുളിരേകി. പുറത്തെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ വിജനമായ ഒരിടത്ത് ട്രെയിൻ നീന്നു. യാത്രക്കാർ ഓരോന്നായി കാരണം തിരക്കാൻ പുറത്തിറങ്ങി കൂടെ ദീപുവും. അപർണ ജനലിലൂടെ പുറത്തേക്ക് നോക്കി. കുറെയേറെ ആളുകൾ ട്രാക്കിൽ കൂടി നില്ക്കുന്നു............അല്പനെ
' എന്താ ദീപു എന്തിനാ വണ്ടി ഇവിടെ നിർത്തിയിട്ടത്......സിഗ്നൽ കിട്ടാഞ്ഞിട്ടാണോ? ''
ദീപു കുറച്ച് ആലോചിച്ച ശേഷം അതെയെന്ന് പറഞ്ഞു. ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് അപർണ തുടർന്നു
' കുറെ നേരം കാത്തിരിക്കേണ്ടി വരുമോ എന്തോ. അടുത്ത സ്റേഷൻ ഷൊർണ്ണൂർ അല്ലെ? '
ദീപുവിൽ നിന്നും ഉത്തരം ഒന്നും കിട്ടാഞ്ഞിട്ട് അവൾ അവനെ നോക്കി
' എന്താ നീ ഒന്നും മിണ്ടാത്തെ .......നീയെന്താ എന്തോപോലെ? '
ഏതോ
ലോകത്തായിരുന്ന ദീപു ഒന്നും ഇല്ലെന്ന് പറഞ്ഞൊപ്പിച്ചു. അല്പനെരത്തിന് ശേഷം
ട്രെയിൻ പുറപ്പെട്ടു. യാത്രക്കാർ ഓരോന്നായി സീറ്റിൽ വന്നിരുന്നു. അതിൽ ഒരു
മധ്യവയസ്കൻ ആരോടെന്നില്ലാതെ പറഞ്ഞു.
'
പത്തോ പതിനന്ജോ പ്രായമേ ഉള്ളൂ ആ കുട്ടിക്ക്, അതിനെയാണ് ആ പരമ ദുഷ്ട്ടൻ
പൊന്തകാട്ടിലിട്ട് പിച്ചിചീന്തിയത്........വെടി വെച്ച് കൊല്ലണം
ഇവനെയൊക്കെ..... അതെങ്ങനെയാ നീതിയും ന്യായവും നടപ്പിലാക്കേണ്ടവർ തന്നെ
ഇതിനൊക്കെ ഇറങ്ങി തിരിച്ചാൽ ഇതല്ല ഇതിനപ്പുറവും നമ്മൾ കാണേണ്ടി വരും.'
അപർണ ദീപുവിന്റെ കണ്ണിലേക്ക് നോക്കി......ആ കണ്ണുകൾ
നിറയുന്നുണ്ടായിരുന്നു. അവൻ അവളുടെ കൈകളിൽ അമർത്തിപ്പിടിച്ചു .........അവൾ
ജനലിലൂടെ പുറത്തേക്ക് നോക്കി..... ആ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസും
നാട്ടുകാരും ചേർന്ന് കൊണ്ടുപോകുന്നത് അവൾ നോക്കി നിന്നു. പിന്നാലെ ഹൃദയം
പൊട്ടിക്കാരുന്ന ഒരു സ്ത്രീയും.....അവരെ നമുക്ക് അമ്മയെന്നോ സഹോദരിയെന്നോ
വിളിക്കാം. ആ കരച്ചിൽ, ആ നിലവിളി അപർണയുടെ ചെവിയിൽ
മുഴങ്ങിക്കൊണ്ടേയിരുന്നു... അവൾ തന്റെ ചെവികൾ പൊത്തി,
കണ്ണുകൾ മുറുക്കെ അടച്ചു.... പക്ഷെ കണ്ണീരിനെ തടുക്കാൻ
അവൾക്കായില്ല.........ആ കണ്ണുനീർ തുടച്ച് ദീപു അവളെ തന്നിലേക്ക് ചേർത്ത്
പിടിച്ചു.അവളുടെ ശരീരത്തിലെ ഊഷ്മാവ് കൂടി വരുന്നത് അവൻ
അറിയുന്നുണ്ടായിരുന്നു.
കണ്ണൂർ എത്തും വരെ അവൾ സംസാരിച്ചില്ല. തനിക്ക് പരിചയമില്ലാത്ത ഏതോ
ലോകത്താണ് അവൾ എന്ന് ദീപുവിനു തോന്നി. സ്റ്റേഷനിൽ എത്തിയപ്പോൾ അപർണയെ
കാത്ത് ഉണ്ണി ഉണ്ടായിരുന്നു.പിരിയാൻ നേരം ദീപു പറഞ്ഞു.
' ഞാൻ വിളിക്കാം......മരുന്നൊക്കെ കഴിക്കണം....'
അവൾ വിഷാദ ഭാവത്തിൽ തലയിളക്കി.
വീട്ടിൽ എത്തിയപ്പോൾ മകളുടെ കോലം കെട്ടുപോയി
എന്ന് പറഞ്ഞ് അമ്മ വേവലാദിപ്പെടാൻ തുടങ്ങി. പനിയായിരുന്നു എന്നും പറഞ്ഞ്
അപർണ ഒഴിഞ്ഞു മാറി. രണ്ട് ദിവസത്തിനകം ദീപു വീട്ടുകാരെയും കൊണ്ട് അപർണയുടെ
വീട്ടിൽ എത്തി. എല്ലാം പറഞ്ഞ് ഉറപ്പിച്ചു. കഴിഞ്ഞു പോയ കാര്യങ്ങൾക്ക്
ക്ഷമാപണങ്ങളും.അതിനിടെഅപർണ വീണ്ടും അവനെ ഓർമിപ്പിച്ചു.
' നിനക്ക് ഇപ്പോഴും ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ അവസമുണ്ട്.....ഇല്ലെങ്കിൽ നീ തന്നെ ബുദ്ധിമുട്ടും.'
ചെറു ചിരിയോടെ അവൻ പറഞ്ഞു.
' ബുദ്ധിമുട്ടാൻ ഞാൻ തയ്യാറാണെങ്കിലൊ....'
വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം അപർണയുടെ
ആവശ്യപ്രകാരം അവർ രണ്ടുപേരും രാഘവേട്ടന്റെ വീട്ടില് ചെന്നു. ആ മനുഷ്യനെ
അടക്കം ചെയ്ത മണ്ണിൽ നിന്ന് ആ ആത്മാവിനു വേണ്ടി അവർ പ്രാർഥിച്ചു.
'
ആ വീട്ടിലെ ആറു വയസ്സുകാരി അമ്മു വൈകിട്ട് കളിക്കാൻ പോയതാണ്. നേരം
വൈകിയിട്ടും കുട്ടിയെ കാണാഞ്ഞ് എല്ലാവരും തിരച്ചിൽ
തുടങ്ങി. തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ആ കുട്ടിയെ കണ്ട്
കിട്ടുമ്പോൾ പാതി ജീവനും പോയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും
മരിച്ചു........അതിനെ ആരോ...'
അയാളുടെ
വാക്കുകൾ മുറിഞ്ഞ് പോയി. ആ പ്രദേശത്തെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും
ആകെ മരവിച്ച് അവിടെ ഓരോ കൊണിലുമായി നിൽപ്പുണ്ടായിരുന്നു. ദീപു അവിടെയൊക്കെ
അപർണയെ തിരഞ്ഞു. പക്ഷെ കണ്ടില്ല. പരിഭ്രമതോടെ അവൻ വീട്ടിലേക്കു നടന്നു. വാതിൽ
തുറന്നു കിടക്കുകയായിരുന്നു. മുറികളിലോന്നും വെളിച്ചമില്ല,ദീപു ഓരോ
മുറികളിലും കയറിയിറങ്ങി. ഒടുവിൽ ബെഡ്റൂമിൽ നിന്നും തേങ്ങൽ കേട്ടു. ലൈറ്റ്
ഇട്ട് നോക്കി. ചുമരിന്റെ ഒരു കോണിൽ കൂനിക്കൂടി അവൾ ആരെയൊക്കെയോ ഭയന്ന്
ഇരിപ്പുണ്ടായിരുന്നു. അടുത്ത് ചെന്ന് അവളുടെ മുഖം ഉയരത്തി നോക്കിയപ്പോൾ
കരഞ്ഞു കൊണ്ട് അവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു. തന്റെ ഉള്ളം കയ്യിൽ
ചുരുട്ടിപ്പിടിച്ച ഒഴിഞ്ഞ മരുന്ന് കുപ്പി കാട്ടി അവൾ അവനോടായി പറഞ്ഞു.

' ഞാൻ നമ്മുടെ മോളെ പറഞ്ഞയച്ചു...... ദൂരെ.....ദൂരെ.....ദൈവത്തിന്റെ അടുത്തേക്ക്. അവിടെ ആരും അവളെ ദ്രോഹിക്കില്ല.... ദാ അവൾ പോകുവാ....'
ജനാലയിലൂടെ ആകാശത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു.
' ഇവിടെ നിന്ന അവർ അവളെ കൊല്ലും.....അത് കൊണ്ട ഞാൻ അവളെ പറഞ്ഞയച്ചത്...........'
മനസ്സിന്റെ സമനില തെറ്റിയ അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.
' ഞാൻ പറഞ്ഞയച്ചു.......അല്ലെങ്കിൽ അവർ അവളെ കൊല്ലും'
പിടയുന്ന മനസ്സോടെ ദീപു അവളെ തന്നിലേക്ക് ചേർത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
' എന്നോട് ക്ഷമിക്കു ദീപു......എനിക്ക് വയ്യ കുഞ്ഞിനേയും അങ്ങനെ ഒരവസ്ഥയിൽ കാണാൻ......എന്നോട് ക്ഷമിക്കു.........'
അവളെ തന്നിലേക്ക് ചേർത്ത്
പിടിക്കുമ്പോൾ അയാളിലേക്കും പടരുകയായിരുന്നു അവളുടെ പനിച്ചൂട്
....പുറത്ത് അംബുലൻസിന്റെ നിർത്താതെയുള്ള നിലവിളിക്കൊടുവിൽ
മകളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഒരമ്മയുടെ
തേങ്ങൽ.....ഒന്നിലവസാനിക്കാതെ ഓരോ പെണ്ണിലും തുടർന്നുകൊണ്ടിരിക്കുന്ന രോദനം.....
*********************************
4 comments:
നീണ്ട കഥ!
enthu paryanam ennu ariyala
Inganeyum chilar
Inganeyum chilar
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ