കഥ തുടരുന്നു
അവന്തിക
കഥ തുടരുന്നു ...............
അവളില് നിന്നെന്നിലേക്കും
എന്നിലവസാനിക്കാതെ ഇന്ന് ഇവളിലും ..........
നാളെ ?
അത് കാണാതിരിക്കാന് കണ്ണടയ്ക്കാം
വെട്ടും കുത്തും
അവന്തിക
ഈ വിചാരണയ്ക്കൊടുവില്‍
ഇവിടെ തെളിയുന്ന സത്യം, അസത്യം .
ഈ വിചാരണയ്ക്കൊടുവില്‍
അടര്‍ന്നു വീഴുമോ നിന്റെ വ്യക്തിത്വം.
വെട്ടിയും കുത്തിയും നീ ചെയ്ത പാപങ്ങള്‍
അറിയുന്നു ജനമിന്നു നിത്യം.
കണ്‍ മുന്നില്‍ പിടയുന്ന ജീവനെ
മഷി തേച്ച കടലാസില്‍ ഒതുക്കുന്ന മാര്‍ത്യാ,
സാക്ഷിയായ് കാലവും കാത്തിരിക്കും നിന്റെ
രോദനം ആ കാതില്‍ പതിക്കും.