-ഗുല്‍മോഹര്‍-
ഒരാഴ്ചയായി തുടരുന്ന ഫോണ്‍ കോളുകള്‍, ആശംസ സന്ദേശങ്ങള്‍, സ്വീകരണ യോഗങ്ങള്‍, ചാനല്‍ അഭിമുഖങ്ങള്‍......ഒതുങ്ങിക്കൂ ടിയിരുന്ന
തന്റേതായ കൊച്ചു ലോകത്തില്‍ നിന്നും വലിയൊരു ലോകത്തേക്ക് തന്നെ പറിച്ചു
നട്ടതായി അരുണിന് തോന്നി.മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
ശ്രദ്ധിച്ചിരുന്നു.ആധുനിക കവിതാ പ്രസ്ഥാനത്തില്‍ തന്റേതായ പാത
വെട്ടിത്തുറന്ന യുവ കവി അരുണ്‍ എസ് നായര്‍ക്കു യുവശക്തി സാഹിത്യ
പുരസ്കാരം.അതേ മേലെ പറമ്പില്‍ വാസുദേവന്‍ നായരുടെയും വിലസിനിയമ്മയുടെയും
മൂത്തമകന്‍ അപ്പു ഇന്ന് നിരൂപകന്മാര്‍ പുകഴ്ത്തിപ്പാടുന്ന കവി അരുണ്‍ എസ്
നായരായിരിക്കുന്നു.
ഒരാഴ്ചയായി തുടരുന്ന ഫോണ്‍ കോളുകള്‍, ആശംസ സന്ദേശങ്ങള്‍, സ്വീകരണ യോഗങ്ങള്‍, ചാനല്‍ അഭിമുഖങ്ങള്‍......ഒതുങ്ങിക്കൂ
എഞ്ചിനീയറിംഗ് പഠിത്തം
കഴിഞ്ഞ്, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ
കരകയറ്റാനായി നാലഞ്ചു കൊല്ലം സായിപ്പിന്റെ കമ്പനിയില്‍ ലക്ഷങ്ങള്‍ ശമ്പളം
വാങ്ങാനായ് മാത്രം ഒരു യന്ത്രത്തെപ്പോലെ മനസ്സ് മരവിച്ചു ജോല്യ്ചെയ്ത
നാളുകള്‍ തീര്‍ത്ത വേദന ഇപ്പോഴും മാറിയിട്ടില്ല.ജോലി വലിച്ചെറിഞ്ഞ്
പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ കേട്ട
കുത്തുവാക്കുകള്‍ക്ക് ഇതോടെ അവസാനമാകുമല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍
മന്ദഹസിച്ചു.ലോകത്തിനു താനിന്നു എന്തെല്ലാമോ ആണ്.പക്ഷെ ഞാനിപ്പോഴും
ഒന്നുമല്ലാത്ത പഴയ അപ്പു തന്നെ.
പഠിച്ച എങ്ങിന്നീരിംഗ്
കോളേജിലെ യുനിയന്‍ ചെയര്‍മാന്‍ ശരത്ത് രാവിലെ വിളിച്ചിരുന്നു.കോളേജിലെ
സ്വീകരണ ചടങ്ങിനെപ്പറ്റി വീണ്ടും ഓര്‍മിപ്പിച്ചു.
'സാര്‍ മറക്കരുത്, 3.30 നാണ് പ്രോഗ്രാം, ഞങ്ങള്‍ കാറുമായി ഉച്ചയ്ക്ക് വീട്ടിലെത്താം,സാര്‍ ഒക്കെയാണല്ലോ?'
വരുന്നില്ലെന്ന് പറയണം എന്ന് തോന്നി,ഒടുവില്‍ അര്‍ദ്ധ മനസ്സോടെ സമ്മതം
മൂളി.ജീവിതകാലം മുഴുവന്‍ ഓര്‍മയ്ക്ക് താലോലിക്കാനുള്ള അനുഭവങ്ങള്‍
സമ്മാനിച്ച കലാലയത്തിന്റെ മുറ്റത്തേയ്ക്ക് പഴയ ഒച്ചയും ബഹളവുമില്ലാതെ
തനിച്ചൊരു യാത്ര.മനസ്സിന്റെ താളുകളില്‍ മയില്‍പ്പീലിപോലെ സൂക്ഷിച്ച
ഓര്‍മ്മകള്‍ ചിറകു മുളച്ച് ചിന്തകളായി മേലാസകലം പടരുന്നതായി അരുണിന്
തോന്നി.
കവിയുടെ ജുബ്ബയ്ക്ക് പകരം പഴയ ഒരു ഷര്‍ട്ടും മുണ്ടും
എടുത്തണിഞ്ഞു.കണ്ണടയെടുത്ത് പോക്കറ്റിലിട്ടു, സമയം 2 മണി,പറയാനുള്ള
കാര്യങ്ങള്‍ മനസ്സില്‍ കുറിച്ചിട്ട്കൊണ്ടിരിക്കുന്നതി നിടയ്ക്കു കോളിംഗ് ബെല്ലടിച്ചു.
'സാറിനൊരു സമ്മാനം പോസ്റ്റലായെത്തിയിട്ടുണ്ട്'
കവറിനു പുറത്തു പണ്ടെങ്ങോ കണ്ടു മറന്ന
കൈപ്പട,തിരക്കിനിടയില്‍ അയാള്‍ക്ക് ശരിക്ക് ശ്രദ്ധിക്കാനായില്ല.ഗേറിന്
മുന്നില്‍ കാര്‍ നിന്നു ഹോണടിക്കുന്നു.കവര്‍ മേശപ്പുറത്തു വെച്ച് അയാള്‍
പുറത്തിറങ്ങി.
പണ്ട് ഒരു മഴക്കാലത്ത്, അച്ഛന്റെ കൂടെ വീട്ടില്‍ ആകെയുള്ള അരിപ്പ വീണ
കുടയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നെഞ്ചോടു ചേര്‍ത്ത്,കലങ്ങിയ കണ്ണുമായി
നില്‍ക്കുന്ന അമ്മയോട് യാത്ര പറഞ്ഞ് കോളേജില്‍ ചേരാന്‍ പോയ നാള്‍ മനസ്സ്
ഇതിലേറെ കനത്തിരുന്നു.തലേ ദിവസം അമ്പലത്തിലെ സത്രത്തില്‍ മരം കോച്ചുന്ന
തണുപ്പില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ ഒരു ജോലി എന്ന ലക്‌ഷ്യം മാത്രമേ
മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ .ഓര്‍മ വെച്ച നാള്‍ മുതല്‍ തനിക്ക് വേണ്ടി
അധ്വാനിച്ച് അവശരായ മാതാപിതാക്കളുടെ സങ്കടവും കണ്ണീരും മാത്രമേ
കണ്ടിട്ടുള്ളു.ഒരു മോചനം ആവശ്യമാണ്.ഒരു ദിവസമെങ്കിലും അവര്‍ക്ക് മനം നിറയെ
സന്തോഷം നല്‍കണം.ആ ഒരൊറ്റ വാശിയില്‍ നിന്നാണ് അധികം
ഇഷ്ട്ട്മാല്ലാഞ്ഞിട്ടും എന്ജിനീരിങ്ങിനു ചേര്‍ന്നത്.
ക്യാമ്പസ്സില്‍ ആദ്യം കാല്‍ വെച്ച മുഹൂര്‍ത്തം ഇന്നും
ഓര്‍ക്കുന്നു.ബസ്സിറങ്ങി പതിയെ നടക്കുമ്പോള്‍ നിറയെ പച്ചയുടെ
അലങ്കാരത്തില്‍ ഒരു കോളേജ്.മനസ്സില്‍ കുറിച്ചിട്ടു,ഇതെന്റെ
സ്വര്‍ഗമാണ്.ദാരിദ്രനാനെങ്കിലും സമ്പന്നനായി ഇവിടെ ഞാന്‍
ജീവിക്കും.അഡ്മിഷന്‍ കഴിഞ്ഞ് എല്ലാവരും പ്രിന്‍സിപ്പലിന്റെ പ്രസംഗത്തിന്
ചെവി കൊടുത്തിരിക്കുമ്പോള്‍ എന്റെ മനസ്സ് സ്വപ്‌നങ്ങള്‍ വിതറിയ
പൂന്തോപ്പിലെ പൂമ്പാറ്റയായി കോളേജില്‍ പാറി നടക്കുകയായിരുന്നു.
ബാഗും സാധനങ്ങളും എടുത്ത് അച്ഛനും അമ്മയ്ക്കുമോപ്പം ഹോസ്റ്റലില്‍ ചേരാന്‍
പോയ ദിവസത്തിന് കണ്ണീരിന്റെ നനവുണ്ടായിരുന്നു.പാതിചാരിയിട്ട 30 താം
നമ്പര്‍ മുറിതുറന്ന് അകത്തു കടന്നപ്പോള്‍ ജനലിനടുത്ത് ബെഡിലിരുന്നു കണ്ണട
മൂക്കിന്റെ അറ്റത് വെച്ച് എന്തോ വായിച്ച് കൊണ്ടിരിക്കുന്ന ബുദ്ധിജീവി
ലുക്കുള്ള പയ്യന്‍ പുസ്തകത്തില്‍ നിന്നും കണ്ണെടുത്ത് ഒരു ചിരി
സമാനിച്ചു.മറ്റു രണ്ടുപേരും മൊബൈലില്‍ ഗെയിം കളിക്കുന്നത് നിര്‍ത്തി
ഞങ്ങളുടെ അടുത്ത് കൂടി.
'മക്കളുടെ പേരെന്താ? ' അമ്മ ചോദിച്ചു.
'ഞാന്‍ കാര്‍ത്തിക്, ത്രിശൂരീന്നാ ' ബുദ്ധിജീവി ആദ്യം പരിചയപ്പെടുത്തി.
'എന്റെ പേര് ആസിഫ് കോഴിക്കോട്ടുകാരനാ' കൂട്ടത്തില്‍ ആവശ്യത്തിലധികം തടിച്ച പയ്യന്‍ പറഞ്ഞു.
'ഞാന്‍ ഗൗതം ,ഇവന്റെ നാട്ടീന്നു തന്നെ' ആസിഫിന്റെ തോളില്‍ കൈവെച്ചു
അവന്‍ പറഞ്ഞു.നീണ്ട മുടി നടുക്ക് പകുത്തിട്ട സുന്ദരന്‍ ചെറുക്കന്‍.
റൂമിലെല്ലാം അടുക്കി വെച്ച് അമ്മയും അച്ഛനും പോവാനോരുങ്ങി, ആദ്യമായി
ഞാന്‍ വീടും ,അമ്മയെയും വിട്ടു നില്‍ക്കാന്‍ പോവുന്നു.അമ്മ എന്നെ
ചേര്‍ത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.
'ഞാന്‍ ഇവനെ നിങ്ങളെ ഏല്‍പ്പിച്ചു പോവ്വാ, നല്ല കൂട്ടുകാരായി, നല്ല കുട്ടികളായി ജീവിക്കണം.' അമ്മ കരച്ചിലടക്കി.
സാരിത്തുമ്പില്‍ കണ്ണീരു തുടച്ച് തിരിച്ചു നടക്കുമ്പോള്‍ അമ്മ പലവട്ടം
എന്നെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.കണ്ണിന്റെ മുന്‍പില്‍ നിന്നു
മറയുന്നതുവരെ ഞാനും.അമ്മ പോയതോടെ ,ആദ്യമായി നഴ്സറിയില്‍ പോവുന്ന
കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ കരഞ്ഞു പോയി.അതുവരെ അടക്കിപ്പിടിച്ച കണ്ണീര്‍
അണപൊട്ടി ഒഴുകി.
'എന്താടാ ഇത്? കരയല്ലേ' ആസിഫ് തോളത്ത് തട്ടി സമാധാനിപ്പിച്ചു.
'നീയൊക്കെ ഭാഗ്യവാനാണ്,കുഞ്ഞു നാളിലെ ബോര്‍ഡിങ്ങിലായിരുന്നു
ഞങ്ങളൊക്കെ.അച്ഛന്റെയു അമ്മയുടെയും സ്നേഹം ആണ്ടിലൊരിക്കല്‍ വരുന്ന
വേനലവധിയുടെ മധുരം മാത്രമാണ്.'
ഗൗതം അത് പറഞ്ഞത് ഉള്ളില്‍ തട്ടിയായിരുന്നു.
പതിയെ ഞങ്ങള്‍ ആനന്ദത്തിന്റെ
അവസ്ഥയിലോട്ടെതി.അമ്മ പറഞ്ഞതുപോലെ അവരെന്നെ പൊന്നുപോലെ
നോക്കി.സന്തോഷത്തിലും ദുഖത്തിലും താങ്ങായും തണലായും ഒരു
കൂടപ്പിറപ്പിനെപ്പോലെ നാല് കൊല്ലം അവരോടൊപ്പം ഞാന്‍ കഴിഞ്ഞു.
'എന്താ സാറേ, ഭയങ്കര ചിന്തയിലാണല്ലോ? നൊസ്റ്റാള്‍ജിയ ആയിരിക്കുമല്ലേ?' കാറോടിച്ചിരുന്ന ശരത്ത് ചോദിച്ചു.
ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്ന് ഒരു നെടുവീര്‍പ്പിന്റെ അവസാനം.
'ഉം, പഴയ കാര്യങ്ങളൊക്കെ ആലോചിച്ചു പോയി, ധര്‍മ്മശാല എത്തിയോ,ഞാനൊന്നും അറിഞ്ഞതേയില്ല'
'ശല്യം ചെയ്യേണ്ടെന്ന് കരുതി, അതാ മിണ്ടാതിരുന്നെ,' ശരത്ത് പറഞ്ഞവസാനിക്കുംബോഴേക്കും ഫോണ്‍ റിംഗ് ചെയ്തു.
'ഇതാ ഞങ്ങളെത്തി, അതേ ധര്‍മശാല. അവിടെ ഒക്കെ റെഡിയല്ലേ.'
കാര്‍ പതുക്കെ ക്യാമ്പസ്സിലേക്കു കയറി,
ക്യാമ്പസ്സ് ആകെ മാറിപ്പോയിരിക്കുന്നു.പുതിയ വര്‍ണങ്ങള്‍, പുതിയ
ശബ്ദങ്ങള്‍, പുതിയ രീതികള്‍, പുതിയ വേഷങ്ങള്‍, എല്ലാം പുതിയത്.പക്ഷെ തന്റെ
മനസ്സ് മാത്രം മാറ്റമില്ലാതെ കിടക്കുന്നു.പഴയ ഔഷധ തോട്ടത്തിനോടടുത്തു
കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്ത് പുതിയൊരു ശില്‍പ്പം
ഉണ്ടാക്കിയിരിക്കുന്നു.'സ്വപനം കാണുന്ന പെണ്‍കുട്ടി.'ഒരു കയ്യില്‍ തുറന്ന
പുസ്തകവുമായി, മരത്തില്‍ ചാരിയിരുന്നു വിദൂരതയില്‍ കണ്ണ് നട്ടിരിക്കുന്ന
സുന്ദരി, ജീവനുള്ള ശില്‍പം.അവളുടെ അതേ കണ്ണുകള്‍, സാദാ പുഞ്ചിരിയോളിപ്പിച്ച
ചുണ്ടുകള്‍.
ശില്‍പ്പിയും അവളെ സ്നേഹിച്ചിരുന്നോ? അതേ അവളോടടുക്കുന്നവരെല്ലാം അവളെ സ്നേഹിച്ചിരുന്നു.
ക്ലാസ്സ് തുടങ്ങി ആദ്യ ദിനം,ഞങ്ങള്‍ നാല്‍വര്‍
സംഘം നേരത്തെ ക്ലാസിലെത്തി, അവസാനത്തെ ബെഞ്ച് ബുക്ക് ചെയ്തു.ആസിഫിന്റെ
അഭിപ്രായത്തില്‍ ലാസ്റ്റ് ബെഞ്ച് സ്വര്‍ഗമാണ്.സകല അലമ്പിന്റെയും
കേന്ദ്രം.ക്ലാസ്സിന്റെ മൊത്തം നിയന്ത്രണം സ്വന്തം കയ്യിലാണെന്നു
തോന്നും.ഗൗതമിന്റെ അഭിപ്രായത്തിലും ലാസ്റ്റ് ബെഞ്ച് സ്വര്‍ഗം തന്നെ.സകല
പെണ്‍പിള്ളേരുടെയും മുകളില്‍ ഒരു കണ്ണുണ്ടാകും, ക്ലാസ് ബോറണെങ്കില്‍ ടൈം
പാസ്സിന് ബുദ്ധിമുട്ടില്ല.ഗൌതുവിനു സ്ത്രീ വിഷയത്തില്‍ നല്ല
പരിഞാനമുന്ടെന്നു അന്ന് മനസ്സിലായി.അവന്‍ വന്നത് മുതല്‍ പുതിയ ലൈനിനായുള്ള
സര്‍ച്ചിങ്ങിലായിരുന്നു.
കാര്‍ത്തികിന്റെ കാര്യം ഏറെ വ്യത്യസ്തം, എവിടെ
ഇരുന്നാലും നന്നായി പഠിച്ചാല്‍ മതി.ഇതിനിടയില്‍ ഞാനും വീട് വിട്ടതിന്റെ
സങ്കടം മാറാതെ മൗനിയായി ഇരുന്നു.
സൂര്യകാന്തിപൂ വിടര്‍ന്നതുപോലുള്ള പുഞ്ചിരി
സമ്മാനിച്ച് ഒരു പെണ്‍കുട്ടി ഞങ്ങളുടെ മുന്‍ബഞ്ചിലായി ഇരുന്നു.ഗൗതം
കത്തിവെച്ചു തുടങ്ങി.
'പേരെന്താ?'
'അനുപമ മോഹന്‍'
'എവിടുന്നാ?'
'കൊയിലാണ്ടി.'
കൊയിലാണ്ടി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് കൂടി നോക്കി.ഏയ് കണ്ടു
പരിചയം ഇല്ല.ഗൗതം തന്റെ സംസാരത്തിന് മധുരം കൂട്ടിക്കൊണ്ടിരുന്നു.അവളും
വായാടി തന്നെ.അവസാന പിരീടായിട്ടും കാര്യമായൊന്നും മിണ്ടാതിരുന്നെന്നോദ്
ക്ലാസ്സു കഴിഞു പോവാനൊരുങ്ങുമ്പോള്‍ അവള്‍ ചോദിച്ചു.
'എന്താ മാഷേ മിണ്ടൂലെ?'
ഉത്തരം ഒരു ചിരിയില്‍ ഒതുക്കി.
ഭാരമേറിയ ഒരു സിലബസ്സിനിടയിലെ ലോകം ആദ്യം എനിക്ക് തീര്‍ത്തും അരോചകമായി തോന്നി.സമവാക്യങ്ങള്‍, തിയറികള്‍,രാസസുത്രങ്ങള്‍,പുസ് തക താളുകളില്‍ തളയ്ക്കപ്പെട്ട അവസ്ഥ.
ഇലട്രോണിക്സ് പിരീഡ് മനം മടുത്തു എന്തല്ലാമോ ഒരു പേപ്പറില്‍ കുത്തിക്കുറിച്ചിടുന്നതിനിടയില്‍
പ്രൊഫസര്‍ കയ്യോടെ പൊക്കി,ക്ലാസ്സിനു പുറത്താകി.കടലാസ് ചുരുട്ടി
നിലത്തിട്ടു ബാഗുമായി ക്ലാസ്സ് വിട്ടു പോകുമ്പോള്‍ മനസ്സില്‍ ശൂന്യത തളം
കെട്ടി നിന്നു.
പിറ്റേ ദിവസം നേരത്തെ ക്ലാസ്സിലെത്തി.പക്ഷെ
ഇരിക്കാന്‍ തോന്നിയില്ല, ബാഗുമെടുത്ത് വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍
പുറകില്‍ നിന്നൊരു വിളി.
'എന്താ മാഷേ തുടക്കത്തിലേ കട്ടാക്കലാണോ? ഇയാളിന്നലെ
ചുരുട്ടിയിട്ട കവിത ഞാന്‍ വായിച്ചു, ആള് ഭയങ്കര നിരാശനാനല്ലോ
ഞാനെന്തെല്ലാമോ കുറിച്ച് വെച്ചിട്ടുണ്ട്.'
ചുരുട്ടിയ പാടുള്ള കടലാസും ഒരു കുറിപ്പും തന്ന് മനോഹരമായ പുഞ്ചിരി സമ്മാനിച്ച് അവള്‍ തിരിഞ്ഞു നടന്നു.
കുറിപ്പ് തുറന്നു നോക്കി,അവളെപ്പോലെ മനോഹരമായ
കൈപ്പട,എന്റെ കവിതകള്‍ക്ക് ഞാന്‍ പോലും കാണാത്ത അര്‍ത്ഥ തലങ്ങള്‍ അവള്‍
കണ്ടെത്തിയിരിക്കുന്നു.അതേ, ഇന്നോളം വെളിച്ചം കാണാതിരുന്ന തന്റെ
കവിതകള്‍ക്ക് ആദ്യമായൊരു ആസ്വാദക ഉണ്ടായിരിക്കുന്നു.എന്റെ കവിത വായിക്കുന്ന
ഞാനല്ലാത്ത ആദ്യ വ്യക്തി.കുറിപ്പിന്റെ അവസാന ഭാഗത്ത് അവള്‍ എഴുതി.
"വേദനകള്‍ കാര്‍മേഘം പോലെ മനസ്സില്‍ മൂടിക്കെട്ടുമ്പോള്‍
അവയെ പെയ്യാന്‍ അനുവദിക്കുക.
മഴയായ് ഇടിമുഴക്കമായ് നിന്റെ തൂലികയിലൂടെ
കവിതകള്‍ പെയ്തിറങ്ങട്ടെ.
കാലത്തിന്റെ സിംഹാസനം നിനക്കുവേണ്ടി ഒഴിഞ്ഞു കിടക്കുന്നു"
പുതിയൊരു സൗഹൃദത്തിന്റെ തുടക്കം.ഞങ്ങള്‍ നാലുപേരുടെയും
ലോകത്ത് പുതിയൊരു അഥിതി കൂടി.കലാലയത്തിന്റെ ചില്ലയില്‍ വിരിഞ്ഞ അഞ്ചിതള്‍
പുഷ്പമായിരുന്നു ഞങ്ങളുടെ സൗഹൃദം.
ചിരിച്ചും,
കളിച്ചും, വഴക്കടിച്ചും,പിണങ്ങിയും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍
അടുത്തു.കവിതകള്‍ക്ക് വേണ്ടി അവള്‍ കാത്തിരുന്നു.അവള്‍ക്കു വേണ്ടി മാത്രം
ഞാന്‍ എഴുതി.പതിയെ വിശാലമായ ലോകം ഞങ്ങള്‍ അഞ്ചു പേരിലേക്ക് ചുരുങ്ങി.
ഇന്റെര്‍ണല്‍ എക്സാം കഴിഞ്ഞ് വീണ്ടും ക്ലാസ് തുടങ്ങിയ
ദിവസം.ഉറക്കം തൂങ്ങുന്ന സിവില്‍ പിരീഡ് കട്ട് ചെയ്ത് ഞങ്ങള്‍ നാല് പേരും
സിനിമയ്ക്കുപോയി.കൂട്ടുകാരുടെ ചിലവില്‍ ഒരു സിനിമ.അല്ലേലും എല്ലാ
ആഘോഷങ്ങളും അവരുടെ ചിലവില്‍ തന്നെയായിരുന്നു.മറ്റാരേക്കാളും തന്നെ
അറിയുന്നത് കൊണ്ടാവണം ഒരിക്കലും എന്നെക്കൊണ്ട് പൈസ
ചിലവാക്കിച്ചിട്ടില്ല.ബസ്സിന്റെ പൈസ പോലും അവരെടുത്തു.ടിക്കറ്റ് എടുത്തു,
ഐസ്ക്രീം വാങ്ങി തന്നു, അവരുടെ പുതിയ ഡ്രസ്സുകള്‍ തന്നു, ഒരിക്കലും
വീട്ടിതീര്‍ക്കാനാവാത്ത കടപ്പാടുകള്‍.
ക്യാമ്പസ് പ്രണയം തീമായതിനാലാവണം, തിയെറ്റെര്‍
വിട്ടിട്ടും ഞങ്ങള്‍ എല്ലാവരും സിനിമ തീര്‍ത്ത മായിക
ലോകത്തായിരുന്നു.വൈകുന്നേരം പതിവുപോലെ പുഴയോരത്ത് പാറക്കൂട്ടങ്ങള്‍ക്ക്
മേല്‍ ഞങ്ങള്‍ പോയിരുന്നു.ആസിഫ് അല്പം മാറി നിന്നു ഒരു സിഗരറ്റ്
കത്തിച്ചു.ബോര്‍ഡിങ്ങിലെ കൂട്ടുകാര്‍ പഠിപ്പിച്ച ശീലമാണ്.എന്നിരുന്നാലും
ഒരിക്കലും അവന്‍ ഞങ്ങളെ സിഗരറ്റ് വലിക്കാന്‍
നിര്‍ബനധിച്ചിട്ടില്ല.കാര്‍ത്തി ക് അവന്റെ മനോഹരമായ ശബ്ദത്തില്‍
മൂളിപ്പാട്ടുപാടി പുഴയിലേക്ക് ചാഞ്ഞ മരക്കൊമ്പിലിരുന്നു.ഞാനും ഗൌതുവും
കല്ലുകള്‍ അലസമായി പുഴയിലേക്ക് എറിഞ്ഞു കൊണ്ടിരുന്നു.കുറച്ചു നേരത്തെ
നിശബ്ദതയ്ക്കൊടുവില്‍ ഒരു കള്ളച്ചിരിയോടെ ഗൌതം തുടങ്ങി.
'എടാ മാച്ചു, എനിക്കൊരു പെണ്ണിനോട് ഭയങ്കര പ്രേമം.ആകെ
വടിവൊത്ത ഒരടിച്ചുപോളി ഫിഗര്‍, ഹോ പറയുമ്പോ തന്നെ ഒരു കുളിര്.'
വലിച്ചു തീരാറായ സിഗരറ്റ് എറിഞ്ഞു കളഞ്ഞ് ആസിഫ് പറഞ്ഞു.
'അല്ലേലും നിനക്ക് ഇതു ഫിഗറിനെപ്പറ്റി പറയുമ്പോഴാ കുളിരില്ലാത്തെ?'
എല്ലാവരും ചിരിച്ചു
'അളിയാ എനിക്കും ഒരാളോട് വല്ലാത്ത ഇഷ്ടം, മതം
വേറെയാണെങ്കിലും എനിക്ക് ഓളെ വല്ലാണ്ട് പിടിച്ചു,ഓളെ നിഷ്ക്കളങ്കമായ
മുഖോം,ഉണ്ടകണ്ണും , ഖല്‍ബില്‍ ഒരുത്തി കൂട് കൂട്ടിയപോലെ.'
നെഞ്ചെത്ത് കൈ വെച്ച് സിനിമ സ്റ്റൈലില്‍ ആസിഫ് പറഞ്ഞു നിര്‍ത്തി.
കാര്‍ത്തികിന്
ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് മനോഹരമായ നീണ്ട മുടിയുണ്ടായിരുന്നു,
സൂര്യകാന്തിപ്പൂ പോലുള്ള ചിരിയുണ്ടായിരുന്നു.ആസിഫ് പറഞ്ഞത് പോലെ
ഉണ്ടകണ്ണും നിഷ്ക്കളങ്കമായ മുഖവും ഉണ്ടായിരുന്നു.പക്ഷെ ഞാനിഷ്ട്ടപ്പെട്ട
പെണ്ണിന് ഇതിനോക്കെയപ്പുറം നല്ലൊരു മനസ്സും മൃദുലമായ ഹൃദയവും
ഉണ്ടായിരുന്നു.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ഒടുവില്‍ നാലുപേരും ഇഷ്ട്ടപ്പെട്ടത്
ഒരാളെയാനെന്നും അത് അവളാനെന്നും മനസ്സിലായി.സ്നേഹത്തിന്റെ സുഗന്ധം
പരത്തുന്ന പെണ്‍കുട്ടി 'അനുപമ. '
വീണ്ടും മൗനം, പ്രണയത്തിന്റെ മൗനം , ചിന്തകള്‍ക്ക് ചൂട് പിടിക്കുന്ന മൗനം ......
'എടാ, ഒരു പെണ്ണിന്റെ പേരില്‍ നമ്മള്‍
പിരിയാനിടയാവരുത്.അതുകൊണ്ട് ഞാന്‍ വിട്ടു, നമുക്ക് അടുത്ത ഫിഗറിനെ
നോക്കാം......അല്ലെടാ അളിയാ?' ഗൌതം ആസിഫിന്റെ തോളില്‍ തട്ടി പറഞ്ഞു.
'മതത്തിന്റെ
നൂലാമാലകള്‍ക്കിടയില്‍ പ്രേമിക്കാന്‍ പോയാല്‍ ജീവിതം കുട്ടിച്ചോറാവും.എടാ
ഗൌതു ഞാനും വിട്ടു.' ആസിഫ് പറഞ്ഞു.
പുഴയിലെ ഓളങ്ങളില്‍ പ്രണയത്തിന്റെ സ്പന്ദനം കണ്ടെതുകയായിരുന്ന എന്നെയും കാര്‍ത്തികിനെയും നോക്കി രണ്ടാളും നിന്നു.
വീട്നും മൗനം, പ്രണയത്തിന്റെ മൗനം.
മൌനമുടച്ചു
കൊണ്ട് മരച്ചില്ലയില്‍ നിന്നും ഇറങ്ങി എന്റെ തോളത്ത് കൈവെച്ച് കൊണ്ട്
മറ്റുള്ളവരെ നോക്കി തന്റെ അനുഗ്രഹീത ശബ്ദത്തില്‍ കാര്‍ത്തി
'ഹരികൃഷ്ണന്‍സിലെ' വരികള്‍ പാടി.
''ആയിരമായിരം കിരണങ്ങളോടെ
ആശിര്‍വാദങ്ങളോടെ
സൂര്യവസന്തം ദൂരെ ഒഴിഞ്ഞു
തിങ്കള്‍ തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി.''
ഗൌതമിനും ആസിഫിനും സന്തോഷം അണപൊട്ടി, ഞങ്ങളെ
കെട്ടിപിടിച്ചു.കടപ്പാടിന്റെ രണ്ടു ത്തുള്ളി കണ്ണില്‍ നിന്നും
ഇറ്റിവീണു.സന്തോഷം കൊണ്ടാവണം ആസിഫ് ഒരു സിഗരറ്റ് കൂടി വലിച്ചു.പുക
വിട്ടുകൊണ്ട് അവന്‍ എന്നോട് പറഞ്ഞി 'ഡാ നിനക്ക് ഞങ്ങളുടെ ഒരു ചെറിയ
സമ്മാനം, ജീവിതത്തിലുടനീളം നീയിതു സൂക്ഷിക്കണം,പൊന്നുപോലെ.'
സ്വീകരണ ചടങ്ങിന്റെ
ആരവങ്ങല്‍ക്കിടയിലും മനസ്സ് കോളേജിന്റെ മറ്റേതോ കോണില്‍ പഴയ അരുണിനെ
തിരയുകയായിരുന്നു.കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ഗംഭീര സ്വീകരണം, വാദ്യ
ഘോഷങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.പഴയ ഇലക്ട്രോണിക്സ്
പ്രൊഫസര്‍ ഇന്ന് പ്രിന്‍സിപ്പലാണ്.
സന്തോഷത്തോടെ ചേര്‍ത്ത് പിടുച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'അരുണ്‍ ,നിന്റെ വഴിയായിരുന്നു ശരി.'
പ്രസഗിച്ചവരെല്ലാം അനുമോദനങ്ങള്‍ കൊണ്ട് മൂടി.കവിതയിലെ
മാസ്മരികതയെക്കുറിച്ചും, വ്യതസ്തമായ ആവിഷ്കാരത്തെക്കുറിച്ചും, കവിതയിലെ
ജീവിതത്തെക്കുറിച്ചും പുകഴ്ത്തിക്കൊണ്ടേ ഇരുന്നു.എല്ലാം കേട്ട്
നിര്‍വികാരനായ് എവിടെയും ഉറയ്ക്കാത്ത കണ്ണുകളുമായി അയാള്‍ വേദിയില്‍
ഇരുന്നു.ഒരുവില്‍ വിനയാന്വീതനായി മറുപടി പ്രസംഗത്തിനായി എണീറ്റു.
മൈക്കിനുമുന്നില്‍
നിന്നപ്പോള്‍ സദസ്സിനു ജീവനില്ലാതതുപോലെ അയാള്‍ക്ക് തോന്നി.വിപ്ലവം
തലയ്ക്കു കയറി ക്ലാസ്സുകളില്‍ ക്യാംബയിനിങ്ങിനായി കയറുമ്പോഴും,യൂനിയന്
ചെയര്‍മാനായ ശേഷം വേദികളില്‍ പ്രസഗിക്കുമ്പോഴും , തന്റെ കണ്ണുകളിലേക്കു
നോക്കി വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്ന അവളുടെ മൊഖം അയാളുടെ
മനസ്സില്‍ ഒരുതവണ മിന്നിമറഞ്ഞു.അന്ന് വാക്കുകള്‍ക്ക്
മൂര്‍ച്ചയുണ്ടായിരുന്നു.വിപ് ലവത്തിന്റെ വീര്യമുണ്ടായിരുന്നു.ഇന്ന്
വാക്കിന്റെ തുമ്പിലെ തീ കെട്ടുപോയ സാധാരനകാരനായി അയാള്‍
സംസാരിച്ചു.വിശപ്പിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ച
കുട്ടിക്കാലത്തെക്കുറിച്ചും, ജീവന്റെ ജീവനായ കൂട്ടുകാരെ കുറിച്ചും,ഒടുവില്‍
പറയാന്‍ മറന്ന പ്രണയത്തെ കുറിച്ചും.
''ഇരുട്ടിനു വൃക്ഷങ്ങളെയും പൂക്കളെയും
കണ്ണുകളില്‍ നിന്നു മായ്ക്കാനാവും
എന്നാലതിനു ആത്മാവില്‍ നിന്നു
സ്നേഹത്തെ മായ്കാനാവില്ല''
* ഖലീല്‍ ജിബ്രാന്‍
ഇടറിയെങ്കിലും പാടി അവസാനിച്ചപ്പോള്‍ ഇറ്റിവീണ കണ്ണീര്‍തുള്ളികള്‍ ആരും കാണാതിരിക്കാന്‍ അയാള്‍ മുഖം കുനിച്ചു.
പരിപാടികള്‍ അവസാനിച്ചു,
ആളുകളെല്ലാം തിരികെപ്പോയി, എന്നിട്ടും അരുണിന് പോവാന്‍ തോന്നിയില്ല.പഴയ
ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ അയാള്‍ ഒന്നുകൂടി പോയിരുന്നു.കാര്‍ത്തിക്
പണ്ട് എഴുതിവെച്ച "ഫ്രണ്ട് ഫോര്‍ എവര്‍" ഇന്നും മായാതെ കിടക്കുന്നു.
കാര്‍ത്തികിനെ കുറിച്ച്
ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി.അവന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു.പക്ഷെ
അവളെക്കാളും ഇഷ്ടമായിരുന്നു എന്നെ.പിന്നീട് അവന്‍ ആരെയും
പ്രേമിച്ചിട്ടില്ല.ആസിഫ് അന്നയും ഗൗതം സോഫിയയെയും സ്നേഹിച്ചപ്പോഴും
അവന്റെ ലോകം ഞങ്ങളില്‍ മാത്രമായിരുന്നു.
'ശരിക്കും ഞാന്‍ പ്രണയിച്ചിരുന്നോ?
എങ്കില്‍ പറയാമായിരുന്നില്ലേ? പറയണം എന്നുണ്ടായിരുന്നു, എന്തോ പറഞ്ഞില്ല,
അവസാനം വരെ'
ദാസ്തയെവ്സ്കിയുടെ കടുത്ത ആരാധികയായിരുന്ന അവള്‍ ചിലപ്പോഴൊക്കെ പറയും,
'എനിക്ക് അയാളോട് കടുത്ത പ്രണയം തോന്നുന്നു,ഓരോ വരിയിലും ഞാന്‍ അലിഞ്ഞില്ലാതായിപ്പോകുന്നു.'
ഞാന്‍ ഒരു ദാസ്തയെവ്സ്കി
ആയിരുന്നെങ്കില്‍ എന്നാശിച്ചു പോയിട്ടുണ്ട്.അവസാന വര്‍ഷത്തെ പിറന്നാളിന്
തിളങ്ങുന്ന ചുവന്ന പേപ്പറില്‍ പൊതിഞ്ഞ് 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന
പുസ്തകം സമ്മാനം തന്നപ്പോള്‍ ആദ്യത്തെ താളില്‍ അവള്‍ എഴുതി,
'ഹൃദയത്തില്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയ കൂട്ടുകാരന്'
പുസ്തകത്തില്‍ പലപ്പോഴും 'ഹൃദയത്തില്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയ എഴുത്തുകാരന്‍ എന്ന് ദാസ്തയെവ്സ്കിയെ നോവലിസ്റ്റ് വിശേഷിപ്പിക്കുകയുണ്ടായി.അവളുടെ മനസ്സില്‍ ഞാനൊരു ദാസ്തയെവ്സ്കി ആയപോലെ തോന്നി.
ഞങ്ങള്‍ പരസ്പരം സ്നേഹിച്ചിരുന്നു, പറയാതെ, അറിയാതെ, ചോക്ലേറ്റിന്റെ
മധുരമോ, റോസാപ്പൂവിന്റെ ഗന്ധമോ ഇല്ലാതെ, കണ്ണുകള്‍ സംസാരിക്കുന്ന ഒരപൂര്‍വ
രാഗം.
കോളേജ് ദിനങ്ങള്‍ അവസാനിക്കുന്നതിനു രണ്ടു മാസം മുന്‍പ് അവള്‍ക്കായ്
അവസാനമെഴുതിയ കവിതയില്‍ ഞാന്‍ കുറിച്ചിട്ടു.
"പറയാന്‍ മറന്ന പ്രണയം
സുഖമാര്‍ന്നൊരു നൊമ്പരമാണ്''
വായിച്ച ഉടനെ എന്റെ പേന വാങ്ങി അവള്‍ തിരുത്തി
''പറയാന്‍ മറന്ന പ്രണയം
ചങ്കില്‍ എരിയുന്ന അണയാത്ത കനലാണ്''
പേന കയ്യില്‍ തന്ന് അവള്‍ നടന്നകന്നു.പലവട്ടം തിരിഞ്ഞു നോക്കി കൊണ്ട്, എന്തോ പറയാന്‍ മറന്ന്, എന്തോ കേള്‍ക്കാന്‍ കൊതിച്ച്........
പിന്നീടൊരിക്കലും കണ്ടില്ല, പരീക്ഷ എഴുതാന്‍ വരുമെന്ന്
പ്രതീക്ഷിച്ചു, വന്നില്ല, ഒരു വാക്കുപോലും പറയാതെ എങ്ങോ മറഞ്ഞു.തിരിഞ്ഞു
നടക്കുമ്പോള്‍ വേദനയോടെ അവളുടെ മുഖം മാത്രം മനസ്സിന്റെ
ക്യാന്‍വാസ്സില്‍ മായാതെ കിടക്കുന്നു.അവള്‍ പറഞ്ഞതുപോലെ 'എരിയുന്ന
അണയാത്ത കനലായി.'
പലപ്പോഴും അന്വേഷിച്ചു ഒരു നോക്ക് കാണാന്‍, ഡിസ്കണക്ട് ചെയ്യപ്പെട്ട പഴയ
നമ്പരിലേക്ക് പലവട്ടം വിളിച്ചു.പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു അവള്‍
അച്ഛന്റെ കൂടെ അമേരിക്കയിലാനെന്നും ഇനി ഒരിക്കലും തിരിച്ചു
വരില്ലെന്നും.പക്ഷെ ഇന്നും കാത്തിരിക്കുന്നു.ദൈവം ശ്രുതിമീട്ടുന്ന അവളുടെ
ശബ്ദത്തില്‍ ഒരു വിളിക്കായി, മഴവില്ലിന്റെ വര്‍ണങ്ങള്‍ ചാലിച്ച ഒരു
എഴുത്തിനായി, വെറുതെയെന്നറിഞ്ഞിട്ടും ആശിച്ചു പോവുന്നു.
ഏകാന്തമായ ഇടനാഴിയിലൂടെ ഓര്‍മകളുടെ ഭാണ്ടവും പേറി അരുണ്‍
നടന്നു.ക്യാമ്പസ്സിന്റെ തൂണുകളും ചുവരുകളും വേദനയോടെ എന്തോ
പിരുപിരുക്കുന്നുണ്ടായിരുന്നു. മേഘങ്ങള്‍ ചത്തൊടുങ്ങിയ നീലാകാശം ശാന്തമായിരുന്നു.മനസ്സില്‍ അപ്പോഴും തിരയടിച്ചു കൊണ്ടിരുന്നു.
സന്ധ്യ കഴിഞ്ഞപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി.രാവിലെ പോസ്റ്റ്‌മാന്‍
കൊണ്ട് വന്ന കവര്‍ അതുപോലെ മേശപുറത്ത് തന്നേയു കാത്തു കിടക്കുന്നു.കവര്‍
പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ മനോഹരമായ ചുവന്ന ഒരു പൊതി കൂടി.ആകാംക്ഷയോടെ
സാവധാനം പൊതിയഴിച്ചു.ഒരു ഡയറിയും കുറെ കടലാസ് തുണ്ടുകളും, നോട്ടം ഡയറിയില്‍
ഉടക്കി നിന്നു.കടലാസ് തുണ്ടുകളും പൊതിയും മേശപ്പുറത്തു വെച്ച് അയാള്‍
പതിയെ കസാരയിലേക്ക് ചാരിയിരുന്നു.
'ഹൃദയത്തില്‍ ദൈവം കയ്യൊപ്പ് ചാര്‍ത്തിയ പ്രിയ കൂട്ടുകാരന്'
മനോഹരമായ ആദ്യ താള് വായ്ച്ചപ്പോഴേക്കും താനെതോ ലോകത്ത്
എത്തിയപോലെ അരുണിന് തോന്നി.തന്നെ കണ്ട അന്നുമുതല്‍ അനുരാഗത്തിന്റെ
വിത്തിട്ടു, ഇല വന്ന്. കായ് വന്ന്, പൂവന്നു, പടര്‍ന്നു പന്തലിച്ച പ്രണയ
കഥ അവള്‍ കുറിച്ച് വെച്ചത് ഓരോന്നായി അയാള്‍ വായിച്ചു.അമ്മ ചോറുണ്ണാന്‍
വിളിച്ചതും,പുറത്തു മഴ പെയ്തതും കാറ്റടിച്ചതും അയാള്‍ അറിഞ്ഞതേയില്ല .ഒരു
ദീര്‍ഘ നിശ്വാസത്തോടെ അയാള്‍ അവസാന താളിലേക്ക് കണ്ണോടിച്ചു.
"അന്ന് ഒരു മഴയുള്ള രാത്രിയായിരുന്നു.മഴയുടെ കുളിരിനൊപ്പം നിന്നോടുള്ള
പ്രണയം എന്നില്‍ എന്റെ ചിന്തകളില്‍ പടര്‍ന്നു കയറുകയായിരുന്നു, അതേ അപ്പു
നിന്നെയെനിക്ക് ഇഷ്ടമായിരുന്നെട, ഒരുപാട് ഒരുപാട്.............നിന്നോട്
പറയാനാകാതത്തിന്റെ ഭാരം എന്നെ നോവിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഞാന്‍
നിനക്കായ് എഴുതാന്‍ തീരുമാനിച്ചു,ശക്തമായൊരു ഇടിക്കൊടുവില്‍ കരണ്ട് പോയി,
പക്ഷെ എനിയ്ക്ക് എഴുതിയെ മതിയാകുമായിരുന്നു .മെഴുകുതിരി കത്തിച്ച് വെച്ച്
ഞാന്‍ എഴുതാന്‍ തുടങ്ങി.മനസ്സിലെ മൂടിക്കിടന്ന കാര്‍മേഖങ്ങള്‍ മഴയായ്
പെയ്തു,പേന മേഘമല്‍ഹാര്‍ രാഗത്തില്‍ ശ്രുതിമീട്ടി.
പക്ഷെ
അന്ന് വിധിക്ക് ചെകുത്താന്റെ മുഖമായിരുന്നു.എഴുത്തില്‍ ലയിച്ചിരുന്ന ഞാന്‍
പോലുമറിയാതെ മെഴുകുതിരി ശാലിന്‍ തുമ്പത്തേക്ക് പകര്‍ന്ന തീ പടര്‍ന്നു
പിടിച്ചു.മനസ്സിലും ശരീരത്തിലും തീ മാത്രം.......തീ മാത്രം............
ഓര്‍മ വരുമ്പോള്‍ ബാന്ഗ്ലുരിലെ ഏതോ ആശുപത്രിയില്‍ ഫാനിനു ചുവട്ടിലായിരുന്നു
ഞാന്‍.കത്തിയെരിഞ്ഞ ശരീരവും പാതി ചത്ത മനസ്സും. കണ്ണില്ലാത്ത ദൈവം
ചെകുത്താന്റെ വിളയാട്ടങ്ങള്‍ കാണുന്നില്ലായിരിക്കാം ,അല്ലെങ് കില്‍ ഒന്നെന്നെ വിളിക്കാമായിരുന്നല്ലോ.
ചികിത്സയ്ക്കായി അച്ഛന്‍ എന്നെ യു എസ്സിലേക്ക് കൊണ്ടുപോയി.മരുന്ന്
മണക്കുന്ന മുറിയും മുകളില്‍ കറങ്ങുന്ന ഫാനും മാത്രമുള്ള ലോകം.വിധി
പിന്നേയും വേട്ട തുടര്‍ന്നു.എന്റെ രക്താണുക്കള്‍ ഓരോന്നായ്
ചത്തുകൊണ്ടിരുന്നു .പേരിടാത്ത ഏതോ ഒരു രോഗം.
ഇത്രയും കാലം നീ തന്ന നല്ല നിമിഷങ്ങളും ഓര്‍മകളും നിന്റെ കവിതകളും
മനസ്സില്‍ താലോലിച്ച് നാല് ചുവരുകള്‍ക്കിടയില്‍ മരണത്തെ മാത്രം
പ്രതീക്ഷിച്ച് കിടക്കുകയായിരുന്നു.അവാര്‍ഡ് കിട്ടിയ കാര്യം പത്രത്തില്‍
കണ്ടപ്പോഴാണ് നീ നാട്ടിലുള്ള വിവരം അറിഞ്ഞത്.ഈ അവസ്ഥയില്‍ നീ എന്നെ
ഒരിക്കലും കാണരുതെന്ന് കരുതിയാണ് ഇതുവരെ നിന്നെ വിളിക്കാതിരുന്നത്.നിന്റെ
മനസ്സില്‍ എന്റെ ചിരിക്കുന്ന പഴയ മുഖം മാത്രം സൂക്ഷിക്കുക.
നിനക്ക് തരാന്‍ ഈ ഡയറിയും, നീ തന്ന കവിതകളും ,ഒടുവില്‍ തീ ബാക്കി വെച്ച്
ഞാന്‍ എഴുതിയ കുറിപ്പും മാത്രമേ ഉള്ളു.ഇത് നിന്റെ കയ്യില്‍ എത്തുന്നത്
വരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും എനിയ്ക്ക് ഉറപ്പില്ല.അരൂ ,മരണം ഒരു
മാലാഖയെപ്പോലെ വന്ന് എന്നെ വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനിയും
വിളിച്ചാല്‍ എനിക്ക് പോവാതിരിക്കാനാവില്ല.സിരകളിലൂടെ മരണത്തിന്റെ
സുഖമാര്‍ന്നൊരു ചൂട് കത്തിപ്പടരുന്നതായി ഞാനറിയുന്നു.
അരൂ,അവളെന്നെ വീണ്ടും വിളിക്കുന്നതുപോലെ, ഇലത്തുമ്പില്‍ നിന്നും ഇറ്റിവീണ
മഴത്തുള്ളിപോലെ ഞാന്‍ ഊഴം കാത്തു കിടക്കട്ടെ.ഒരു ജന്മം കൂടി ലഭിച്ചാല്‍
കുഞ്ഞു റോസാപ്പുവായി ഞാന്‍ നിന്റെ തോട്ടത്തില്‍ വിരിയും.കോഴിയും വരെ
നിന്നെ നോക്കിയിരിക്കും.ഡിസംബറിലെ പുലരികളില്‍ നിന്റെ പൂന്തോപ്പില്‍, പാതി
വിടര്‍ന്ന കവിളുകളില്‍ ഇന്നലെ പെയ്ത മഞ്ഞിന്‍ കണങ്ങള്‍ തീര്‍ത്ത
കണ്ണീരുമായി ഒരു ചുവന്ന റോസാപ്പൂ ഉണ്ടെങ്കില്‍ അത് ഞാനായിരിക്കും.അത്
കാണുമ്പോള്‍ നീ നമ്മുടെ കൂട്ടുകാരോട് പറയണം ആ പൂവ് പണ്ടെന്നെ ഏറെ
സ്നേഹിച്ചിരുന്നു എന്ന്.
വിട.................
അനുപമ...
ലോസ്ആന്ജലസ്സ്
യു എസ് എ
1 comments:
സൂപ്പർ.. ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ