-അവന്തിക -
ഏതോ നിമിഷം അറ്റുപോയ
ബോധത്തിന്റെ അലകള്‍ തേടി അലയുകയായിരുന്നു,
അവള്‍ ആ ഇരുണ്ട മുറിയാകെ........
ഇരുളിനപ്പുറം തടവറയിലടയ്ക്കപ്പെട്ട,
ചിന്തയും കാഴ്ചയും അവളെ നോക്കി പരിഹസിച്ചുകൊണ്ടിരുന്നപ്പോള്‍,
നാല് ചുവരുകള്‍ക്കുള്ളിലെ തണുപ്പ്,
അവളെ തഴുകിക്കൊണ്ടേയിരുന്നു......
താളം തെറ്റിയ മനസ്സില്‍ ആളിപ്പടരുന്ന തീയെ,
ഞരമ്പിലൂടെ പായുന്ന വൈദ്യുതി
തളര്‍ത്തിക്കൊണ്ടെയിരുന്നപ്പോള്‍,
കവിളില്‍ നനവായത്
അപരിചിതമായ്പ്പോയ മാതൃത്വം............
അക്ജാതവാസത്തിനു ശേഷം,
നാല് ചുവരുകളോടും വിടപറഞ്ഞകലുംബോള്‍,
ചുവരിനിപ്പുറത്തെ ചൂണ്ടുപലക,
അവളെ വീണ്ടും പരിഹസിച്ചു,
"ഭ്രാന്താലയം"
കാലമേറെ പഴകിയ മാപ്പുപറച്ചിലുകളും,
ഏറ്റുപറച്ചിലുകളും അവസാനിച്ചിടത്ത് ,
ഓര്‍മയും മങ്ങലായ് അസ്തമിച്ചു...........
ഞരമ്പുകള്‍ വൈദ്യുതിക്കായ് പിന്നെയും ദാഹിച്ചു...........