നിന്റെ വിരലുകളുടെ ചൂടുണ്ട്.
വേദനിക്കുന്ന നെറ്റിത്തടങ്ങളില്‍
നിന്റെ കൈകളുടെ സാന്ത്വനം.
പരാജയങ്ങളില്‍ നിന്റെ
കൈത്താങ്ങിന്റെ ബലം.
കാഴ്ചകള്‍ മറയുമ്പോള്‍
നിന്റെ കണ്ണിന്റെ വെളിച്ചം.
ഉറക്കമില്ലാത്ത രാത്രികളില്‍
നീ ഒരു താരാട്ട്.
ഒറ്റപ്പെടലുകളില്‍ നിന്റെ
നിഴലുണ്ട് ഇന്നും കൂട്ടിന്