ഉറക്കത്തെ തട്ടിമാറ്റി
രാത്രിയുടെ മറവില്‍
വഴിതെറ്റി വന്നൊരു അഗ്നി നാളം .
മരണ ഗന്ധം പടര്‍ന്നോഴുകിയ
ആ രാത്രിയില്‍
സ്വപ്നവഴികളിലും അഗ്നി
പടര്‍ന്നോഴുകി.
മരണ മുഖത്തുനിന്നും
സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത്
ഓടി മറഞ്ഞിടത്തോളം അഗ്നി
തേടിയെത്തി.
ഉടുവസ്ത്രത്തില്‍ പറ്റിപ്പിടിച്ചോടുവില്‍
ശിരസോളം ചുറ്റിപ്പടര്‍ന്ന്
നിലതെറ്റി വീഴുകയായ് ആത്മാവുകള്‍.
ആകാശമോളം ഉയര്‍ന്ന് പൊങ്ങുമ്പോഴും
ആര്‍ത്തിയടങ്ങാതെ ചാമ്പലില്‍ നിന്നും
വീണ്ടും ഉയര്‍ന്നു പൊങ്ങിയ തീനാളങ്ങള്‍ക്ക്
മുകളില്‍ ഉയരുന്ന വിലാപങ്ങളുടെ
പുകച്ചുരുളുകളില്‍ തട്ടി
കരഞ്ഞുപോയ് പെയാത്ത മേഘവും.
ഇന്നലെകളുടെ ശേഷിപ്പ് ചാമ്പലാകുമ്പോള്‍
ഒന്നില്‍ തുടങ്ങി പത്തൊന്പതില്
അവസാനിക്കുമോ യാത്ര പറച്ചിലുകള്‍.
നനീറ്റലിന്‍മേല്‍ നീറ്റലായ്
അര്‍ദ്ധബോധതിലും മരണത്തിന്റെ
വിളിക്ക് നേരെ മുഖം തിരിക്കുമ്പോഴും
തിരിച്ചു വരവിലാത്ത യാത്രയിലാണ്
പ്രിയപ്പെട്ടവര്‍ എന്നറിയാതെ
ഉരുകുന്നു ഇന്നും ജന്മങ്ങള്.
ഉത്രാടത്തിന്റെ കണ്ണുകളില്‍
എരിയുന്ന തീയുമായ് പാഞ്ഞടുത്ത
മരണത്തെ മറവി ജയിച്ചാലും
ഉള്ളോളം പൊള്ളിച്ച
തീ ജ്വാലകള്‍ ബാക്കിവെക്കുന്നു
ഉത്തരം മുട്ടിക്കുന്ന കരിഞ്ഞ ചോദ്യങ്ങള്‍.
കത്തിയമര്‍ന്നത ത്രയും കുഴികുത്തി മൂടുമ്പോള്‍
പാതി കരിഞ്ഞ ഈ
ജന്മങ്ങല്‍ക്കായി കരുതി വെച്ചത് ഇനിയെന്ത് ദുരന്തം
2 comments:
മനസ്സിന്റ്റെ വിങ്ങല്‍ തിരിച്ചറിയുന്ന വരികള്‍ ..
ആശംസകള്‍
നന്ദി നന്ദിനി...............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ