"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ജൂലൈ 18, 2016

കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി

-ഷിബിന്‍ ബാലകൃഷ്ണന്‍

പെരും മഴ പെയ്യുമ്പോള് കുട്ടിക്കാലത്തിലേക്ക് ഒരു കടലാസ് തോണി തുഴയണം.പുതുമഴ മണ്ണിനെ പുണരുന്ന മണം ആസ്വതിക്കണം.ഉറവപൊട്ടിയ ഇടവഴികളില് വച്ച് നെറ്റിയാപോട്ടന് മീനുകളെ പിടിച്ച് ചില്ലുകുപ്പിയില് ഇടണം.അക്ക്വോറിയവും ഗോള്ഡ് ഫിഷും ഒക്കെ ഉള്ള കൂട്ടുകരനോടുള്ള അസൂയ മാറ്റണം. സങ്കടം വരുമ്പോള് അതിനെ തിരിച്ചു ഒഴുക്കിവിട്ട് ചിരിക്കണം. മഴ പെയ്യുമ്പോള് അച്ഛമ്മയുടെ മടിയില് ഇരുന്നു തീരാത്ത കഥകള് കേള്ക്കണം.കേട്ട കഥകളിലെ ആലിപ്പഴം വീഴുന്നതും കാത്തു കണ്ണിമ വെട്ടാതെ കാത്തിരിക്കണം.ആലിപ്പഴം ഒരിക്കലും കണ്ടില്ലെങ്കിലും പിന്നെയും മോഹിക്കണം.വറുതിക്കാലത്തെ വൈകുന്നേരങ്ങളില് പഞ്ചസാര ഇല്ലാത്ത കട്ടന്‍ ചായക്ക് തേങ്ങാപ്പൂളും കൂട്ടികഴിച്ച് മഴയുടെ തണുപ്പിനോട് കൂട്ടുകൂടണം.ചക്കക്കാലം കഴിയുമ്പോള് ചേമ്പിന് തണ്ടിന്റെയും മുരിങ്ങ ഇലയുടെയും ഒക്കെ കൂട്ടാനും കൂട്ടി റേഷനരിയുടെ ഒട്ടുന്ന ചോറുണ്ണണം.മഴപോലെ പെയ്യുന്ന അമ്മയുടെ സങ്കടങ്ങള്ക്ക് കാതുകൊടുക്കണം. ഓടുപോട്ടിച്ചു മഴ പെയ്യുമ്പോള് അതില് തോണി ഒഴുക്കണം.പുള്ളിക്കുടയും ചൂടി സ്കൂളില് പോണം.യാത്രയില് മുന്നിലേക്ക് ചാടി വീഴുന്ന പോക്കാച്ചി തവളകളെ കണ്ണുരുട്ടി പേടിപ്പിക്കണം.സ്കൂള് വിട്ടു വരുബോള് മഴ വെള്ളത്തിലും ചളി വെള്ളത്തിലും ആറാടി ചന്ദനകളര് യൂനിഫോമിന്റെ കളര് മാറ്റണം.മഴ നനഞ്ഞതിനു അമ്മയോട് വഴക്ക് കേള്ക്കണം.ആ വഴക്ക് കേട്ടു പതുങ്ങി വന്നിരുന്ന പനി പേടിച്ചു പമ്പകടക്കുന്നത് നോക്കി ചിരിക്കണം.കാറ്റ് വന്ന് മണ്ണെണ്ണ വിളക്ക് കെടുത്തുന്നത് വരെ പഠിക്കണം.പുസ്തകം മടക്കി വച്ച് മഴയുടെ താരാട്ട് കേട്ട് ഉറങ്ങണം.ഉണങ്ങാത്ത യൂണിഫോമും ഇട്ട് അടുത്ത ദിവസം വീണ്ടും സ്കൂളില് പോണം.മലയാളം ക്ലാസ്സില് ഇരുന്നു മഴപ്പാട്ട് പാടണം.

" ചറ പറ ചറ പറ പെയ്യുന്നു
ചാടുകുടു ചാടുകുടു കേള്‍ക്കുന്നു
മാനത്തപ്പന്‍ പത്തായത്തില്‍ തേങ്ങ പെറുക്കി ഇടുന്നല്ലോ...."


പേരും മഴ പെയ്യുന്നു..... മണ്ണിലും...മനസ്സിലും....

തിങ്കളാഴ്‌ച, ഫെബ്രുവരി 01, 2016

പഴയ പുസ്തകത്തിന്‍റെ മണം

-ഷിബി

പഴയ പുസ്തകത്തിന്‍റെ മണം ഇഷ്ടാണോ?
ഇതെന്തൊരു ചോദ്യം എന്നാകും. ജൂണ്‍ മാസത്തിലെ മഴ നനഞ്ഞ പുതിയ യുനിഫോമിന്റെ മണം..., പുള്ളിക്കുടയുടെ മണം...ഗള്‍ഫീന്ന് കൊണ്ടുവന്ന പെന്നുകൊണ്ട് എഴുതിയ നോട്ടുബുക്കിന്‍റെ മണം.. പുതിയ പുസ്തകത്തിന്‍റെ മണം....ഇതൊക്കയല്ലേ നമ്മുടെ നൊസ്റ്റാള്‍ജിയ. പക്ഷെ എന്റെ ഓര്‍മകള്‍ക്ക് ഇപ്പഴും പഴയ പുസ്തകത്തിന്‍റെ മണം ആണ്.അനു തന്ന പുസ്തകത്തിലെ കുട്ടികൂറ പൌഡര്റിന്റെ മണം( അവള്‍ അത് ഇടക്ക് എടുത്ത് പൂശാന്‍ വച്ചതാണോ അല്ല പുസ്തകത്തിന്‌ മണം വരുത്താന്‍ വച്ചതാനോന്നു അറിയില്ല.)... കുട്ടന്‍ തന്ന പുസ്തകങ്ങളിലെ കരിഞ്ഞ കാറ്റാടി ഇലയുടെ മണം..അന്ന് വെളിച്ചം കാണാതെ വച്ചു വിരിയിക്കാന്‍ മയില്‍ പീലി കിട്ടാത്തത് കൊണ്ട് കാറ്റാടി മരത്തിന്‍റെ ഇല അടവച്ച് വെറുതെയെങ്കിലും കാതിരിക്കരുണ്ടായിരുന്നു ഞങ്ങള്‍..പുസ്തകം തീനി പുഴുവിന്റെ മണം..മണ്ണെണ്ണ വിളക്കിന്റെ പുകയുടെ മണം..വായന ശാലയിലെ പുസ്തകെട്ടുകള്‍ക്കിടയില്‍ നിന്ന് തപ്പിയെടുക്കുന്ന പെജിളകിയ കഥാ പുസ്തകത്തിന്‍റെ മണം..ഓര്‍മകള്‍ക്കും പഴമയുടെ മണം..
ആ കാലത്ത് സ്കൂള്‍ പൂട്ടിയാല്‍ ആദ്യത്തെ പരിപാടി അടുത്ത കൊല്ലത്തേക്കുള്ള പുസ്തകം മുതിര്‍ന്ന ക്ലാസ്സുകാരുടെ അടുത്ത് ആദ്യമേ പറഞ്ഞു വെക്കല്‍ ആണ്.അല്ലെങ്കില്‍ പിന്നെ കിട്ടി എന്ന് വരില്ല.ഇന്നത്തെ പോലെ സ്കൂളില്‍ പോവുന്ന എല്ലാരും പാസ്സാകുന്ന കാലം അല്ലാത്തത് കൊണ്ട് റിസള്‍ട്ട് വന്നിട്ട് തരാം എന്നാകും മറുപടി. അതുകൊണ്ട് തന്നെ അവര് പാസ്സാകണേ എന്ന് നമ്മളും പ്രാര്‍ഥിക്കും.അങ്ങനെ നമ്മടെ പ്രാര്‍ത്ഥനയുടെ ഫലം കൊണ്ട് അവരങ്ങ്‌ പാസ്സാകും. വീണ്ടും ചെല്ലുമ്പോ അല്‍പ്പം വിഷമത്തോടെ അവര് പുസ്തകം എടുത്ത് തരും.ഒരുകൊല്ലം മുഴുവന്‍ പഠിച്ച പുസ്തകതോടുള്ള ആദ്മ ബന്ധം കൊണ്ടുള്ള വിഷമം അല്ലാ എന്ന് അടുത്ത ഡയലോഗ് കേട്ടാല്‍ മനസിലാകും.
“ പുസ്തകം വേറെ ആര്‍ക്കെങ്കിലും കൊടുത്തിരുന്നേല്‍ പകുതി കാശ് കിട്ടിയേനെ.നിന്‍റെ അടുത്ത് നിന്നും ഇപ്പൊ എങ്ങനാ കാശ് മേടിക്കുന്നെ.”
അത് കേട്ടില്ലെന്നു നടിച്ചു സന്തോഷത്തോടെ ഞാന്‍ പുസ്തകം വാങ്ങും.വീട്ടില്‍ എത്തിയാല്‍ ആദ്യത്തെ പണി അറ്റം മടങ്ങിയ പേജുകളൊക്കെ നിവര്‍ത്തി നേരെയാക്കള്‍ ആണ്.എന്നിട്ട് അതിനു മുകളില്‍ കനമുള്ള വല്ലതും എടുത്ത് വെക്കും.പിറ്റേ ദിവസത്തേക്ക് നിവര്‍ന്നോളും.ഉപ്പൂത്തി മരത്തിന്‍റെ തളിരു ഭാഗം പൊട്ടിച്ചാല്‍ ഉരി വരുന്ന കറ നല്ല പശയാണ്. അതെടുത്തു പറഞ്ഞുപോയ ചട്ടയും കീറിയ പേജുകളും ഒക്കെ ഒട്ടിച് പുസ്തകത്തെ കുട്ടപ്പനാക്കി എടുക്കുന്നതാണ് അടുത്ത ഘട്ടം.അത് കഴിഞ്ഞ് നല്ല ബ്രൌണ്‍ പേപ്പര്‍ വാങ്ങി വൃത്തിയായി പൊതിഞ്ഞു അതില്‍ നെയിം സ്ലിപ്പ് ഒക്കെ ഒട്ടിച്ചു പത്രാസ് ആക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും, വിലകൂടിയ ആഗ്രഹം ആയതുകൊണ്ട് അതങ്ങ് വേണ്ടെന്നു വെക്കും.അടുത്ത ഒപ്ഷന്‍ പത്രം ആണ്.സ്പോര്‍ട്സ് പേജില്‍ , സെഞ്ചുറി അടിച്ചു, ബാറ്റും ഹെല്‍മെറ്റും പൊക്കി അട്ടം നോക്കി നില്‍ക്കുന്ന സച്ചിന്റെ ചിത്രം ഉണ്ടാകും.അതിലും മാസ് ഒന്നും അല്ല ഈ ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്പും ഒന്നും.പോതിയിട്ടു കഴിഞ്ഞാല്‍ അച്ഛന്റെ തയ്യല്‍ ഷോപ്പിലേക്ക് ഒരൊറ്റ ഓട്ടം ആണ്.അവിടെ മുണ്ടും സാരിയും ഒക്കെ കൊണ്ട് വരുന്ന പ്ലൈന്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാകും അതെടുത്തു ഒരു പൊതി കൂടെ അങ്ങ് ഇടും.സംഗതി ക്ലാസ് ആയി.. ഈ പുസ്തകം പൊതിയല്‍ ഒരു കല തന്നെയാണുട്ടോ.
ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും ഇല്ലാത്ത അവസ്ഥ സങ്കല്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.ഒരെണ്ണം മേടിച്ചു തരാന്‍ പറഞ്ഞാല്‍ കാശില്ലെന്ന് പറയുന്നതിന് പകരം അച്ഛന്‍ നല്ല ഗൌരവത്തില്‍ പറയും.
“ ഇനി ഇപ്പൊ അതിന്റെ ഒരു കുറവും കൂടിയേ ഉള്ളു.ഒക്കെ അതും നോക്കി കോപ്പി അടിച്ചു വെക്കാനല്ലേ.”
പറഞ്ഞത് കാര്യം ആണെങ്കിലും അതില്ലാതെ വല്യ ബുദ്ധിമുട്ടാണ്.ഹോം വര്‍ക്കും അസൈന്‍മെന്റും പ്രോജെക്ടും ഒക്കെ എവിടുന്നെങ്കിലും പകര്‍ത്തി വെക്കണ്ടേ.അതുകൊണ്ട് ആരോടെങ്കിലും ചോദിച്ചു അതും പഴയത് അങ്ങ് ഒപ്പിക്കും.
എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയപ്പോള്‍ ടെക്സ്റ്റ്‌ ബുക്ക് എന്നാ സങ്കല്‍പ്പം പാടെ മാറി ഫോട്ടോസ്റ്റാറ്റു പുസ്തകങ്ങളുടെ കാലം ആയി.ആര്‍ക്കെയുടെ ഫോട്ടോസ്റ്റാറ്റുകടയില്‍ ചെന്നാല്‍ ഏതു വിഷയത്തിന്റെയും ടെക്സ്റ്റ്‌ കിട്ടും.അങ്ങേര്‍ക്കു ഞങ്ങളെക്കാളും പഠിപ്പിക്കുന്ന സാറുമാരെക്കാളും എഞ്ചിനീയറിംഗ് സിലബസ് നന്നായി അറിയാം.വില തുച്ഛം ഗുണം മിച്ചം.എന്നാലും അതും പുതിയതൊന്നും വാങ്ങില്ല കേട്ടോ.പരീക്ഷ അടുക്കുമ്പോ സീനിയേര്സിന്റെ റൂമില്‍ പോയി ഒന്ന് സോപ്പിടും. എന്നിട്ട് റാക്കിന്റെ മുകളിലെ പഴയ ബിയര്‍ ബോട്ടിലുകളുടെയും ആക്രി സാദനങ്ങളുടെയും ഇടയില്‍ നിന്നും പൊടിപിടിച്ച പഴയ പുസ്തകം തപ്പിയെടുക്കും.ഈ പരിപാടി സെമിസ്റ്ററിന്റെ തുടക്കത്തില്‍ ചെന്ന് ചോദിച്ചാല്‍ അവര്‍ കാശ് ചോദിക്കും.പരീക്ഷയുടെ തലേന്ന് ആണെങ്കില്‍ പഠിച്ചിട്ടു മറ്റന്നാള്‍ തരാം എന്ന് പറഞ്ഞാ മതീലോ.
അങ്ങനെ പഴയ പുസ്തകങ്ങളുടെ മണങ്ങളാല്‍ സമ്പന്നമായിരുന്നു. പഠന കാലം.ചില മണങ്ങള്‍ അങ്ങനെയാണ് ഓര്‍മകളില്‍ തങ്ങി നില്‍ക്കും മനസ് എത്ര അലക്കി ആറിയിട്ടാലും അത് പോവില്ല.
അങ്ങനവാടിയില്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നത് നന്നായി.അല്ലെങ്കില്‍ ആ ഓര്‍മകള്‍ക്കും അതെ മണം തന്നെ ആയേനെ.തെക്കേലെ മാമാട്ടി ചേച്ചിയും, പുലരിലെ അര്‍ജുനും, ഒരവിലെ ജിമ്നെച്ചിയും കോളേജിലെ സഫീരിക്കായും ശാലിനി ചേച്ചിയും വിജെഷേട്ടനും ഒക്കെ പുസ്തകങ്ങള്‍ വൃത്തിയായി വച്ചു കടം തന്നു തന്നു സഹായിച്ചിട്ടുണ്ട് അതൊന്നും മറന്നിട്ടില്ല.ഇന്നും കോഴിക്കോട് സ്റ്റേഡിയത്തിന്റെ അടുത്തൂടെ പോകുമ്പോ എന്നെ മാടി വിളിക്കുന്നതും പഴയ പുസ്തകങ്ങള്‍ തന്നെ.
ഓര്‍മകളുടെ മണം ഒരുമാതിരി മത്ത് പിടിപ്പിക്കുന്ന മണം തന്നെയാണ്.

തിങ്കളാഴ്‌ച, ജനുവരി 23, 2012

ഓര്‍മകള്‍ക്കെന്തു സുഗന്ധം...

ഷിബി..

    ഓര്‍മ്മകള്‍ ചിലപ്പോള്‍ അങ്ങനെയാണ്,മഞ്ചാടി കുരുക്കള്‍ വീണുകിടക്കുന്ന മനസ്സിന്റെ ഇടവഴികളിലൂടെ പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ അത് കടന്നു വരും.ചിലപ്പോള്‍ ചുണ്ടില്‍ ഒരു പുഞ്ചിരിപ്പൂ വിരിയിച്ചു കടന്നു പോകും.മറ്റു ചിലപ്പോള്‍ കവിളില്‍ ഒരിറ്റു കണ്ണീര്തുള്ളിയായ് പെയ്തൊഴിയും.......
                           പഴയപുസ്തകങ്ങള്‍ക്കിടയില്‍ എന്തിനെന്നില്ലാതെ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ആ ഡയറി വീണ്ടും എന്റെ കണ്ണില്‍പ്പെട്ടത്.എന്റെ  ഓട്ടോഗ്രാഫ്...............ഒരു വസന്തകാലത്തിന്റെ അവശേഷിപ്പ്......ഹൃദയത്തിന്റെ ഭാഷയില്‍ സ്നേഹത്തിന്റെ മഷികൊണ്ട് സ്വന്തം കൂട്ടുകാരന് വേണ്ടി എഴുതിവേച്ചുപോയ ജീവന്‍ തുടിക്കുന്ന വരികള്‍.......
              ഓട്ടോഗ്രാഫിനു ചരമക്കുറിപ്പ് എഴുതിത്തുടങ്ങിയ കാലത്താണ് ഞങ്ങള്‍ സ്കൂളിന്റെ
പടിയിറങ്ങുന്നത്.ഒരുപക്ഷെ ഓട്ടോഗ്രാഫ് എഴുതുന്ന അവസാനത്തെ തലമുറ ഞങ്ങളുടേതായിരിക്കാം.ശേഷം സ്കൂള്‍ വിട്ട അനിയനോ അനിയത്തിയോ ഓട്ടോഗ്രാഫ്  എഴുതിയതായി കണ്ടിട്ടില്ല.സാങ്കേതിക വിദ്യയുടെ ചിലന്തിവലയ്ക്കുള്ളില്‍ അനുദിനം കാണുന്ന നമുക്കെല്ലാം ഓട്ടോഗ്രാഫ് എന്നത് വെറുമൊരു മേഗാസീരിയലിന്റെ പെരുമാത്രമാവാം.....എന്നാല്‍ അത് ഒരു കാലഘട്ടത്തിന്റെ എന്തെല്ലാമോ ആയിരുന്നു.......കാലത്തിന്റെ മരണപ്പാച്ചിലില്‍ എവിടെയെങ്കിലും വെച്ച്  കണ്ടുമുട്ടാം എന്ന പ്രതീക്ഷയെ താലോലിച്ചു കലാലയതിന്റെ പടിയിറങ്ങുമ്പോള്‍ സ്വന്തം ഹൃദയം പറിച്ചെടുത്ത് പലരും ഓട്ടോഗ്രാഫ്  എഴുതിയിരുന്നു........ഹൃദയത്തുടിപ്പായി കൂടെ നടന്നിരുന്ന ചങ്ങാതിക്ക്.........ജീവനായ പ്രണയിനിക്ക്......മയില്‍പ്പീലിതുണ്ടുപോലെ വര്‍ഷങ്ങളായി വെളിച്ചം കാണാതെ സൂക്ഷിച്ചു വെച്ച പ്രണയം ചിലര്‍ ഓട്ടോഗ്രാഫിന്റെ താളുകളില്‍ കോറിയിടാറുണ്ടായിരുന്നു........അതുകൊണ്ട് പഴയ കോളേജ് കുമാരികളെല്ലാം കല്യാണത്തിന് മുന്‍പ് കത്തിച്ചു കളയാറുണ്ടത്രേ.............!
                                  പത്താം ക്ലാസ് അവസാനിക്കാറായപ്പോഴേക്കും മൂസാക്കാന്റെ കടയില്‍ വര്‍ണശബളമായ പലതരം  ഓട്ടോഗ്രാഫ് പുസ്തകങ്ങള്‍ എത്തി.ഓട്ടോഗ്രാഫ് വാങ്ങല്‍ തന്നെ വലിയൊരാഘോഷമാണ്.നിരത്തിയിട്ട ഒരുപാടെണ്ണത്തില്‍  നിന്നു ഭംഗിയുള്ളതും വ്യത്യസ്തവുമായ ഒന്ന് കണ്ടുപിടിക്കണം...........കാശുള്ളവന്റെ ഓട്ടോഗ്രാഫിനു ഭംഗി കൂടും.....
                  
              കൂട്ടുകാരെല്ലാം പുസ്തകങ്ങള്‍ വാങ്ങി.അത്യാവശ്യം കുഴപ്പമില്ലാത്ത ഒരെണ്ണം ഞാനും കാണട് പിടിച്ചു.വൈകുന്നേരം അച്ഛന്റെയടുത്ത് കാര്യം അവതരിപ്പിച്ചു.അച്ഛന്‍ ഷര്‍ട്ടിന്റെ കീശ കാണിച്ചുതന്നപ്പോഴേക്കും   ഓട്ടോഗ്രാഫ് പുസ്തകം വാങ്ങാനുള്ള പൂതി അവസാനിച്ചു. LIC ഏജെന്റ്റ്  ആയ ഇളയച്ചനെ സോപ്പിട്ട് നല്ലൊരു ഡയറി സംഘടിപ്പിച്ചു.അല്ലെങ്കിലും  ഓട്ടോഗ്രാഫ് ബുക്കിനെക്കാള്‍ ഈടുനില്‍ക്കുക ഡയറി തന്നെയാണ്.കൂടുതല്‍ പേജുകളും ഉണ്ടാകും  (കിട്ടാത്ത മുന്തിരി.......).ആദ്യ പേജില്‍ ഓട്ടോഗ്രാഫ്  എഴുതുന്നവര്‍ക്കുള്ള ആശംസ ഭംഗിയായ്‌ എഴുതി.പിന്നീടുള്ള കുറച്ചു താളുകള്‍ പ്രിയപ്പെട്ടവര്‍ക്കായി ബുക്ക്‌ ചെയ്ത് വെച്ചു.പല കൈകളില്‍ കയറിയിറങ്ങി ഒരുപാട് അക്ഷരക്കൂട്ടങ്ങളുമായി   തിരിച്ചെത്തുമ്പോഴേക്കും  എന്റെ ഡയറി നിറഞ്ഞിരുന്നു.....

                               വര്‍ഷങ്ങള്‍ക്കപ്പുറം ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിച്ചിടുമ്പോള്‍ ഓര്‍മ്മത്തിരകള്‍   മനസ്സിന്റെ തീരത്തെ തഴുകി മറയുന്നു."ഓര്‍ക്കാന്‍ നല്ല മനസ്സുള്ളപ്പോള്‍ എന്തിനാണീ ചിതലരിക്കുന്ന 
ഓട്ടോഗ്രാഫ് " എന്ന് ചോദിച്ച കൂട്ടുകാരാ സോറി......ചിതലരിക്കാതെ ഞാന്‍ സൂക്ഷിച്ച ഓട്ടോഗ്രാഫ് നോക്കി ഒരു നിമിഷമെങ്കിലും ഞാനെന്റെ വസന്ത കാലത്തില്‍  വീണ്ടും ജീവിക്കുകയാണ്.....
                            വ്രണിത കാലത്തിന്റെ ചൂടേറിയ ഓര്‍മ്മ സുഖമാര്‍ന്നൊരു  നൊമ്പരമാനെന്നു പറഞ്ഞ പ്രിയപ്പെട്ട അദ്ധ്യാപകന്‍,ചട്ടയില്‍ എഴുതുന്നതുകൊണ്ട് ചട്ടമ്പിയെന്നു വിളിക്കരുതെന്നു മുന്‍‌കൂര്‍ ജാമ്യമെടുത്ത് ചട്ട വൃത്തികേടാക്കിയ കുസൃതിക്കാരനായ ചങ്ങാതി..........മുന്നിലെ മഹാശൂന്യതയ്ക്കുമപ്പുറം    ഒരിത്തിരി വെട്ടമെങ്കിലും എറിയുന്നുന്ടെന്ന സത്യം തിരിച്ചറിയാന്‍ ഓര്‍മിപ്പിച്ച സ്നേഹനിധിയായ ടീച്ചര്‍............ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് മഞ്ചാടി ചോട്ടിക്കളിച്ച കഥയെഴുതിയ കൂട്ടുകാരി..........ഒടുവില്‍ പെരെഴുതാതെ എഴുതിവെച്ച പ്രണയലേഖനം.............ഓട്ടോഗ്രാഫിന്റെ ഓരോ താളുകള്‍ക്കും എത്രയെത്ര കഥകളാണ് പറയാനുള്ളത്.............
                           ഓട്ടോഗ്രാഫില്‍  അന്നത്തെ ഇരട്ടപ്പേര് കണ്ടപ്പോള്‍ അറിയാതെ ചിരിച്ചുപോയി....ഇപ്പൊ അതൊന്നും ആരും വിളിക്കാറില്ല.ഇത്തരം പേരുകളും,കളിയാക്കലുകളും,തമാശകളും,പിണക്കങ്ങളും ഒക്കെത്തന്നെയാണ് ഓരോ ചാങ്ങാത്തത്തെയും  ഊട്ടിയുറപ്പിക്കുന്നത് .അതുകൊണ്ടായിരിക്കാം പഴയ കൂട്ടുകാര്‍ ഇപ്പോഴും ആ ഇരട്ടപ്പെരുതന്നെ വിളിച്ച് കേള്‍ക്കാന്‍ നാം ആഗ്രഹിക്കുന്നത്.വിരഹത്തിന്റെ നിമിഷങ്ങളിലും തമാശയൊപ്പിക്കുന്ന കൂട്ടുകാര്‍ ചിരിക്കാന്‍ ഒരുപാടവസരങ്ങള്‍ ബാക്കി വെച്ചിരുന്നു.പഴയ എട്ടാം ക്ലാസ്സുകാരിയെക്കൊണ്ട് അവര്‍ നിര്‍ബന്ധിച്ച് എഴുതിവാങ്ങിയ ഓട്ടോഗ്രാഫ് ഒരുവരിയില്‍ അവസാനിച്ചു."എല്ലാവിധ വിജയാശംസകളും നേരുന്നു" ഒടുവില്‍ വടിവൊത്ത കൈപ്പടയില്‍ പേര്, 8 c , ഒപ്പ്........പ്രണയമെന്നു വിശേഷിപ്പിക്കാമോ എന്നുപോലും അറിയാത്ത കടിഞ്ഞൂല്‍ പ്രണയത്തിന്റെ അവസാന ശേഷിപ്പ്.
                          "എവിടെയെന്നറിയില്ലെന്നാലും  എന്നോര്മയില്‍
       അവളുണ്ടൊരേ കുടക്കീഴിലിന്നും......."
           +2 ലെ ഓട്ടോഗ്രാഫിനു കുറച്ചുകൂടി പക്വത വന്നിരുന്നു.സ്ഥിരം ഓട്ടോഗ്രാഫ്  ഡയലോഗുകള്‍ക്കും  സാഹിത്യങ്ങള്‍ക്കും പകരം സ്വന്തം എഴുത്തുകള്‍ വന്നുതുടങ്ങി.പ്രകടമായ മറ്റൊരു മാറ്റം ആരും അഡ്രസ്‌ എഴുതാതെയായി എന്നതായിരുന്നു.വല്ലപ്പോഴും കത്തയക്കണേ  എന്ന് പറഞ്ഞു അഡ്രസ്‌ എഴുതിയിടത്ത് ഫോണ്‍ നമ്പരും ഇമെയില്‍ അഡ്രസ്സും ഇടംപിടിച്ചു.വിരഹം നിറഞ്ഞ വരികള്‍ക്കുപകരം തെറിവിളികളും കളിയാക്കലും ഒക്കെയായിരുന്നു കൂടുതല്‍.ചാറ്റിങ്ങും,കോളിങ്ങും ,ഓര്‍ക്കുട്ടും എല്ലാം അന്നത്തെ പിരിയുംബോഴുണ്ടാകുന്ന വേദന കുറച്ചു എന്നുവേണം കരുതാന്‍.എങ്കിലും ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിന്റെ പടിയിറങ്ങണം എന്ന ദുഖം എല്ലാവരിലും  പ്രകടമായിരുന്നു.             
                          നിസ്സാരമായ ഒരു  തമാശയില്‍ തുടങ്ങി,തെറ്റിദ്ധാരണയുടെ പേരില്‍ പിണങ്ങേണ്ടി വന്ന ഒരു കൂട്ടുകാരന്‍ ഒരുമിച്ചുണ്ടായിരുന്ന നാളുകളിലെ ഓര്‍മ്മകള്‍ ഓട്ടോഗ്രാഫില്‍ കുറിച്ച് വെച്ചു.ഒടുവില്‍ ഇങ്ങനെ ഉപസംഹരിച്ചു." നിന്റെ പ്രിയ സുഹൃത്തായിരുന്ന,ഇപ്പോഴത്തെ വെറും സുഹൃത്തുമായ..........." എന്റെ ഓട്ടോഗ്രാഫിലെ എന്നെ ഏറെ സ്പര്‍ശിച്ച വരികള്‍ അതായിരുന്നു.ബുക്ക്‌ കയ്യില്‍ കിട്ടി വായിച്ച ഉടനെ ഞാന്‍ അവനെപ്പോയി കണ്ടു.അതുവരെ മനസ്സിലുണ്ടായിരുന്ന ഈഗോയ്ക്കും,വാശിക്കും,ദേഷ്യത്തിനും അടിയില്‍ നിന്നും വന്ന സോറി എന്ന രണ്ടക്ഷരം ഞങ്ങളെ വീണ്ടും ചങ്ങാതിമാരാക്കി.നിസ്സാരമായ പിണക്കത്തിന്റെ പേരില്‍ എത്ര മനോഹരമായ നിമിഷങ്ങളാണ് നശിപ്പിച്ചത് എന്നോര്‍ത്ത് ഞങ്ങള്‍ സങ്കടപ്പെട്ടിട്ടുണ്ട്‌.
                             കുഞ്ഞുനാളില്‍ നഷ്ട്ടപ്പെട്ട സഹോദരന്റെ സ്ഥാനത്ത്‌ കാണട് സ്നേഹിച്ച കൂട്ടുകാരി (സഹോദരി) ഓട്ടോഗ്രാഫിന്റെ താളുകളിലെഴുതി "എന്റെ ജോ യെ തിരിച്ചുകിട്ടിയതുപോലെ" എന്ന്. ഞാന്‍ ബുക്ക്ഡ് എന്നെഴുതിയ  ആദ്യ പേജുകള്‍ ഇന്നും ഒഴിഞ്ഞു കിടക്കുന്നു.ആര്‍ക്കുവേണ്ടിയാണോ ആ പേജുകള്‍ ഒഴിച്ചിട്ടത് അവരാരും എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയില്ല."ഒരു ഓട്ടോഗ്രാഫിന്റെ പിന്‍ബലമില്ലാതെ നിനക്ക് ഓര്‍ക്കാന്‍ പറ്റുമെങ്കില്‍ മതി...."എന്ന് പറഞ്ഞ ആ കൂട്ടുകാരും മങ്ങാത്ത ഓര്‍മയായി നെഞ്ചില്‍ ഇപ്പോഴും ഉണ്ട്. 
                             ഓട്ടോഗ്രാഫിന്റെ അവസാന താളുകളും മറച്ചിട്ടു ഒരു ദീര്‍ഘമായ നിശ്വാസം അവസാനിക്കുമ്പോഴേക്കും മനസ്സിന്റെ വെള്ളിത്തിരയില്‍ ഒരുപാട് ചിത്രങ്ങള്‍ മിന്നിമറഞ്ഞിരുന്നു........
                              "ആത്മബന്ധത്തിന് വില പറയുന്ന 
                                ദൈവത്തിന്റെ കോടതിയില്‍
                                രക്ത ബന്ധത്തേക്കാള്‍  വലുത്
                                സ്നേഹബന്ധമാണ് സഹോദരാ................" എന്നെഴുതിവെച്ച കൂട്ടുകാരാ നന്ദി............ഓര്‍മകളുടെ അനന്തമായ  പാലത്തിലൂടെ മനസ്സ് കൂകിപ്പായുമ്പോള്‍ നമുക്കിനിയും കണ്ടുമുട്ടാം...........


ശനിയാഴ്‌ച, ഡിസംബർ 31, 2011

സ്വന്തം MH

-ഷിബി-



നവാഗതന്റെ അപരിചിതത്വം തുളുമ്പുന്ന മുഖവുമായി മെന്‍സ് ഹോസ്റ്റലിന്റെ  ഇരുണ്ട ഇടനാഴിയിലൂടെ സുഹൈലിന്റെ പിറകെ ഞാന്‍ നടന്നു......പലരും പറഞ്ഞ കഥകളില്‍ നിന്നും മെനഞ്ഞെടുത്ത സങ്കല്‍പ്പത്തിലെ ഹോസ്റ്റലില്‍ നിന്നും, യഥാര്‍ത്ഥ ഹോസ്റ്റലിന്റെ മറ്റൊരു ലോകത്തേക്ക് കോണിപ്പടികള്‍ കയറി 208 നമ്പര്‍ മുറിയുടെ മുന്നിലെത്തി.ആരെങ്കിലും പൂട്ടി പോയാലും ഉള്ളില്‍ കടക്കാന്‍ സൗകര്യത്തില്‍ വലിയ ദ്വാരതോടു കൂടിയ വാതില്‍ എന്നെ സ്വാഗതം ചെയ്തു.ഒരുപാടുപേര്‍ പിരിയാന്‍ വയ്യാത്ത മനസ്സുമായി ഹൃദയം പറിച്ചെടുത്ത് അവശേഷിപ്പിച്ചുപോയ ചുവരുകള്‍ പലതും സംസാരിച്ചു.........നഷ്ടപ്രണയത്തിന്റെ കഥകള്‍ , കൂടപ്പിറപ്പിനോളം  വളര്‍ന്ന സൌഹൃദത്തിന്റെ തുടിപ്പുകള്‍ ,യുവത്വത്തിന്റെ ആവേശത്തോടൊപ്പം തിളച്ച തോന്നിവാസ സാഹിത്യങ്ങള്‍ .........ഹോസ്റ്റലിലെ ചുവരുകള്‍ക്കപ്പുറം വളരാതെപോയ എത്ര സാഹിത്യകാരന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവുക.

ഈ ചുവരില്‍ ഇനി ഒരിറ്റു സ്ഥലം ഞങ്ങള്‍ക്ക് കളിക്കാനില്ല എന്നതുകൊണ്ട്തന്നെ ചുവര് ഞങ്ങള്‍ പെയിന്റ് ചെയാന്‍ തീരുമാനിച്ചു.കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആവേശം കത്തിക്കാളി നില്‍ക്കുന്ന സമയമായിരുന്നു ആ ദിവസങ്ങള്‍...ഞങ്ങള്‍ എല്ലാവരുംതന്നെ അര്‍ജന്റീന ഫാന്‍സ്‌ ആയതുകൊണ്ട് ചുവരിനെ നീല,വെള്ള പെയിന്റുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്തു.പലര്‍ക്കും പെയിന്റിംഗ് ആദ്യാനുഭവമായിരുന്നു.ഒടുവില്‍ നാട്ടിലുള്ള പെയിന്റെര്‍ വിജയെട്ടനെ വിളിച്ച് ഉപദേശം സ്വീകരിക്കേണ്ടി വന്നു.

ഹോസ്റ്റലിലേക്ക് താമസം മാറി രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സുഹൈല്‍ ഒരുപാട് പറഞ്ഞു സുപരിചിതമാക്കിയ ആ സ്ഥലത്തേക്ക് എന്നെയു കൂട്ടിപ്പോയി.ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ ബാത്ത് റൂമില്‍ സ്ഥാപിച്ച ചെറിയ ഏണിയിലൂടെ  പറ്റിപ്പിടിച്ച് മുകളിലോട്ടു കയറി.ഒടുവില്‍ ഹോസ്റ്റലിന്റെ ചരിഞ്ഞ ടെറസ്സിന്റെ മുകളിലെത്തി.ഭയം അവിടുത്തെ കാഴ്ചകളെല്ലാം 
എന്നില്‍നിന്നും മായ്ച്ചു കളഞ്ഞു.ഭഗവാനെ...........ഈ പണിക്കു ഇറങ്ങെണ്ടിയിരുന്നില്ലെന്നു ഒരു നിമിഷം തോന്നിപ്പോയി.....ഒടുവില്‍ അവന്റെ കൈ പിടിച്ചു  പതുക്കെ മുകളിലേക്ക് കയറി ഇരുന്നു.പേടിച്ചു അതുവരെ അടച്ചു പിടിച്ചിരുന്ന കണ്ണുകള്‍ വിഷുവിനു കണികാണാന്‍ തുറക്കുന്നതുപോലെ പതുക്കെ തുറന്നു.അകലെ നക്ഷത്രക്കുഞ്ഞുങ്ങള്‍  ഭൂമിയില്‍ നീന്തിക്കളിക്കുന്നു.അകലെ കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും ഉള്ള വെളിച്ചങ്ങള്‍ ആകാശം മണ്ണിലേക്ക് പൊട്ടിവീണ പോലെ തോന്നിച്ചു....



പിന്നീടുള്ള ദിവസങ്ങളില്‍ ഈ ടെറസ്സില്‍ കയറ്റം ഒരു പതിവായി.ഇളം കാറ്റേറ്റ്  കുറെ നേരം മത്തുപിടിച്ച മട്ടില്‍ കിടക്കും.സ്ഥലം അത്യാവശ്യം പരിചയമായി,പേടി വിട്ടൊഴിഞ്ഞ ശേഷം സുഹൈല്‍ അടുത്ത സ്ഥലം കൂടി എന്നെ കാണിച്ചുതന്നു.വാട്ടര്‍ ടാങ്കിന്റെ മുകളിലെ ഇത്തിരിപ്പോന്ന സ്ഥലം.ചരിഞ്ഞ സ്ലാബില്‍ നിന്നും ചെറിയ കോണി,അതിനു മുന്നില്‍ പ്രത്യേക രീതിയില്‍ കൈ വെച്ച്  മാത്രം കയറാവുന്ന ടാങ്ക്.ഹോസ്റ്റലിന്റെ ഏറ്റവും ഉയരത്തില്‍ കയറി ഇരുട്ടത്ത്‌ ഇരിക്കുമ്പോള്‍ ശരിക്കും ആകാശത്തില്‍ ഇരിക്കുന്നതുപോലെ തോന്നും.ലോകം മുഴുവന്‍ നമ്മുടെ താഴെ....അങ്ങനെ ഈ അഭ്യാസങ്ങള്‍ ഒരു ശീലമായ് മാറി......






സന്ധ്യയ്ക്കും രാത്രിയും ഇത്രയധികം 
സൗന്ദര്യമുന്ടെന്നു അറിയുന്നത് ഹോസ്റ്റലില്‍ 
എത്തിയ ശേഷമാണ്.ടെറസ്സിനു മുകളിലെ വൈകുന്നെരങ്ങള്‍ക്ക് ഓരോ ദിവസവും ഓരോ മുഖമാണ്......ചിലപ്പോ ചുവന്നു തുടുത്ത് മുഖം വീപ്പിച്ചു പരിഭവത്തോടെ പോകുന്ന അവളുടെ മുഖം മറ്റു ചിലപ്പോള്‍ ചന്ദനക്കുറിയിട്ട് മൂളിപ്പാട്ടുപാടുന്ന കൂട്ടുകാരന്റെ  മുഖം ,വേദനപേറുന്ന  മനസ്സുമായിരിക്കുമ്പോള്‍ ഇളം കാറ്റായി വന്നു തലോടി നിറഞ്ഞ പുഞ്ഞിരിയുമായി ചക്രവാള സീമയില്‍ നില്‍ക്കുന്ന സന്ധ്യയ്ക്ക് അമ്മയുടെ മുഖം.........

നക്ഷത്രങ്ങള്‍ നിറഞ്ഞ  ആകാശം നോക്കി കിടക്കാന്‍ ഒരു പ്രത്യേക സുഖംതന്നെയാണ്.കാലവും സമയവും പായുന്നതറിയാതെ വിശാലമായ ആകാശത്ത് സങ്കല്‍പ്പങ്ങളുടെ കൊട്ടാരം പണിതു പതിയെ എണീറ്റ്‌ പോവുംബോഴേക്കും ചിലപ്പോള്‍ നാട്ടപ്പാതിരയാവും.ചില ദിവസങ്ങളില്‍ എല്ലാവരുംകൂടി ടെറസ്സില്‍ കയറും,പിന്നെ നിറയെ ബഹളമായിരിക്കും......കളിയാക്കല്‍ , തെറി വിളികള്‍, പെണ്‍കുട്ടികളെ  വിളിച്ച് പറ്റിക്കല്‍, ക്ലാസ്സില്‍ ഒപ്പിക്കേണ്ട തരികിടകളുടെ പ്ലാനിംഗ്.....മറ്റു ചിലപ്പോള്‍ ഭയങ്കര നിശബ്ദതയായിരിക്കും.........വെറുതെ മാനം നോക്കി കിടക്കുമ്പോള്‍ ജെറിയുടെ ഫോണ്‍ ഇടയ്ക്ക് പാടും
 " When the blue night is over my face
on the dark side of world in space
when I'm all alone with stars above
you are the one I love........"

ചില സന്ധ്യകള്‍ക്ക് സംഗീതം പകരാന്‍ ഫസ്റ്റ് ഇയറിലെ മിസോറാമുകാരന്‍ പയ്യനുണ്ടാവും.ടെറസ്സിന്റെ ഒരറ്റത്ത് ഗിറ്റാറും പിടിച്ചു അവനിരിക്കും.കുറെ നേരം ഗിറ്റാര്‍ വായിച്ച ശേഷം അവന്‍ പാടിത്തുടങ്ങും......ഇംഗ്ലീഷും , മിസോയും, ഹിന്ദിയുമെല്ലാം.....കുറെ നേരം അങ്ങനെ അവന്റെയടുത്തിരിക്കും, പിന്നീടൊരു പുഞ്ചിരിയും സമ്മാനിച്ച്  അവനും ഇറങ്ങി പോകും....

വിനുവിന് പ്രേമത്തിന്റെ അസുഖം വന്ന ശേഷം ടെറസ്സിന്റെ മുകളില്‍ കയറാന്‍ അവനു ഭയങ്കര
ആവേശമാണ്.ഉറങ്ങിക്കിടക്കുന്ന എന്നെ വന്ന്‌ തല്ലിയുണര്‍ത്തി അവന്‍ ടെറസ്സില്‍ കയറ്റിയിട്ടുണ്ട്.ഒരുപാട് പ്രണയ രോഗികളുടെ സ്ഥിരം സ്ഥലം കൂടിയാണിത്.ഓരോ അറ്റത്തും ഫോണും പിടിച്ച് നാട്ടപ്പാതിരയോളം പഞാരയടിക്കുന്ന പഞാരക്കുട്ടന്മാരെ വെറുതെയെങ്കിലും പുച്ചിക്കാന്‍ രസമാണ്.ഇവിടെയിരിക്കുമ്പോള്‍ മനസ്സിന്റെ മറകള്‍ താനേ പൊളിഞ്ഞു വീഴാറുണ്ട്...........വെറും ചാങ്ങാതിമാരായിരുന്നവര്‍ എന്റെ നല്ല ചാങ്ങാതിമാരായത് ഇവിടെ വെച്ചായിരുന്നു.....ഒരുപാട് തുറന്നു പറച്ചിലുകള്‍ നടന്നതും ഇവിടുന്നുതന്നെ...അവര്‍ ചിരികൊണ്ട് നീറുന്ന വേദനകളെ മായ്ക്കാം എന്ന് പഠിപ്പിച്ച   ഇടവും ഇതുതന്നെയായിരുന്നു....

സാങ്കേതികവിദ്യയുടെ ക്വിന്റെല്‍ ഭാരമുള്ള പുസ്തകങ്ങളില്‍ നിന്നും അക്ഷരങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുമ്പോഴും, പരീക്ഷയ്ക്ക് തോറ്റു തുന്നംബാടുമ്പോഴും , മനസ്സ് കടിഞ്ഞാണില്ലാതെ പാറി നടക്കുമ്പോഴും ,ഒരുപാട് സംസാരിക്കാനുന്ടെങ്ങിലും കേള്‍ക്കാന്‍ ആരുമില്ലാതിരിക്കുമ്പോഴും ,വെറുതെ സങ്കടം വരുമ്പോഴും ,ഒരുപാട് സന്തോഷം വരുമ്പോഴും ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലത്തെത്തും.അപ്പോഴേക്കും ഒരുറ്റ ചങ്ങാതിയുടെ കരസ്പര്‍ശം പോലെ ഒരു കാറ്റെന്നെ തഴുകി മറയും.....

ചില കാര്യങ്ങള്‍ പ്രിയപ്പെട്ടതാവാന്‍ വര്‍ഷങ്ങളും മാസങ്ങളും  വേണ്ടി വരും.എന്നാല്‍ ചുരുങ്ങിയ
ദിവസങ്ങള്‍ കൊണ്ടുതന്നെ ഈ സ്ഥലം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.പാതിപോലും പിന്നിട്ടിട്ടില്ലാത്ത ഈ യാത്രയില്‍ ഇനിയും ഒരുപാട് അനുഭവങ്ങള്‍ അവിടെ ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്.ഒരവധിക്കാലം തുടങ്ങുന്നതിനു തലേ ദിവസം ടെറസ്സില്‍ നിന്നിറങ്ങുമ്പോള്‍ വിനു പറഞ്ഞു "ഡ നാളെ മുതല്‍ നമ്മുടെ ടെറസ്സ് ഒറ്റയ്ക്കായിരിക്കുമല്ലോ......."



 
 





ബുധനാഴ്‌ച, ജൂലൈ 13, 2011

"എന്തുവാഡേ ഇത്...? ഒന്ന് നന്നായിക്കൂടെ...?"

-ഷിബി-


കോളേജില്‍ വന്നു കുറച്ചു കാലം കഴിഞ്ഞത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയാതാണ് ഈ ഡയലോഗ്...
നന്നാവാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ...? പിന്നെന്താ...?
അത് ചോദിക്കരുത്. കാരണം അതിന്റെ ഉത്തരത്തിനായുള്ള എന്റെ ഗവേഷണം ഇപ്പോഴും എവിടെയും എത്തീട്ടില്ല.
ക്ലാസ്സിലെ ഏതോ മഹാകവി
പാടിയത് പോലെ
"പഠിത്തം ദുഃഖമാണുണ്ണീ ഉഴപ്പല്ലോ സുഖപ്രദം...."
കോളേജ് ജീവിതത്തിന്റെ ആദ്യ വര്‍ഷം സംഭവ ബഹുലമായി അവസാനിച്ചു. ഒരുപാട് ചങ്ങാതിമാര്‍(മിക്കവാറും എല്ലാം കൂതറകള്‍ ), തമാശകള്‍ , ജ്ഞാനം(ചുമ്മാ), ഗോസ്സിപ്പ്......
ഓ ഗോസ്സിപിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ വന്നത്,ഫസ്റ്റ് ഇയറില് എനിക്ക് ഓസ്സിനു ഒരു ലൈനിലെ കിട്ടി.
കുറച്ചധികം ചാറ്റ്ചെയ്തതാണ് പ്രശ്നമായത് .....
പണികള്‍ വരുന്ന വഴിയെ....
വിശുദ്ധമായ സൗഹൃദങ്ങളെ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കുന്നത് തെറ്റെല്ലിയോ കുഞ്ഞാടുകളേ......?
പിന്നെ ഒരു സത്യം .. എനിക്ക് വലിയൊരു അവാര്‍ഡ്‌ കിട്ടി ..
'ജാഡ ബോയ്‌' ...
എനിക്ക് വേണ്ടി വോട്ടു ചെയ്ത LH കാര്‍ക്ക് ആദ്യമേ നന്ദി ... അവാര്‍ഡുകള്‍ വലിയ ഉത്തരവാദിത്വമാണ് ... അവാര്‍ഡിനെ ന്യായീകരിക്കുന്ന പ്രകടനങ്ങള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ പ്രിയ്യപ്പെട്ട വോട്ടര്‍മാര്‍ എന്ത് കരുതും... ?
നന്നായി പഠിച്ചത് കൊണ്ട് ആയിരിക്കും പരീക്ഷ വളരെ എളുപ്പം ആയിരുന്നു ..
എഴുപത്തി അഞ്ചും എന്പതും ഒക്കെ ഒപ്പിക്കാന്‍ പാടുപെടുന്ന പാവം ബുജികളുടെ ഇടയ്ക്ക് നമ്മുടെ വിലാപങ്ങള്‍ ആര് കേള്‍ക്കാന്‍?
അതുകൊണ്ട് എക്സാം ചര്‍ച്ച പെട്ടന്ന് നിര്‍ത്തി ...
2 ദിവസത്തെ അവധിക്ക് ശേഷം വീണ്ടും കോളേജ്ലേക്ക്...
2nd ഇയര്‍ ലെ ഫസ്റ്റ് ഡേ... ആദ്യ ദിവസം എന്തെങ്കിലും ഒപ്പികണമല്ലോ...
കുബുധിജീവികള്‍ തല പുകഞ്ഞു ആലോചിച്ചു ... ഒടുവില്‍ പുതുതായി ക്ലാസില്‍ വരുന്നവര്‍ക്ക് ഒരു സീകരണം കൊടുക്കാന്‍ തീരുമാനിച്ചു. . . പരിപാടിക്ക് കാദര്‍ ഭായി പേരും കമന്റും ഓകെ തയ്യാറാക്കി.
"പുതുമഴ - 2011 "
" പുഴകള്‍ക്ക് കടലിനോളം ഇരമ്പാന്‍ കഴിയില്ല എന്ന് അറിയാം 
എന്നാലും നിങ്ങള്‍ ഒഴുകിയെ മതിയാവു. EC -B യുടെ സ്നേഹ സാഗരത്തിനോപ്പം ..."
ബഹു കേമം ... പക്ഷെ പരിപാടി വളരെ കുളമായി... ചിലര്‍ക്ക് പരിപാടിയെ കുറിച്ച കേട്ടപോഴെ പുച്ഛം...
സവാദ് സ്വാഗത പ്രസംഗം തുടങ്ങും പോഴെ ചീരിയും കൂവലും ഒക്കെ വന്നു തുടങ്ങി... പാവം ഭായി ആകെ ചടച്ചു...
രംഗം ശാന്തമാകാന്‍ ഇടപെട്ടു ഉബിസ് പിണയും പണി പറ്റിച്ചു ... റപ്പിനയുള്ള തിരഞ്ഞെടുപ്പ് നടത്തി, അതും ഏകപക്ഷിയമായി...
ജനാധിപത്യ രാജ്യത്ത് ഇതൊക്കെ പാടുണ്ടോ? പുതുതായി വന്നവര്‍ക്കും ഇവിടെ വോയ്സ് ഇല്ലേ?
സത്യം പറഞ്ഞാല്‍ പുതിയര്‍ ,പഴയവര്‍ എന്നിങ്ങനെയുള്ള വിഭാഗീയതകലോന്നും ഞങ്കള്‍ ഉേദശിട്ടു പോലും ഉണ്ടായിരുന്നില്ല,എല്ലാവരെയും പരിചയപ്പെടുക ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗമാക്കുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ഇനിയിപ്പോ പറഞ്ഞിട്ടെനന്താ കൈവിട്ടു പോയില്ലേ? പരിപാടി വമ്പിച്ച പരാജയമായി .....ഞങ്ങള്‍ ചമ്മി ..
വൈകീട്ട് ഒത്തുകൂടി പരാജയകാരണം ചര്‍ച്ച ചെയ്തു. ഒടുവില്‍ കണ്ടെത്തി ,മോശം പ്ലന്നിംഗ് ....ഭായ് സങ്കടം മാറാതെ ഇരുന്നു...
"ഡാ നമുക്ക് അടുത്ത പരിപാടി ഗംഭീരമാക്കണം "
എന്ത് പരിപാടി??ആലോചിച്ചിട്ട് ഒന്നും കിട്ടീല ...
അങ്ങനെ ഐഡിയക്കു വേണ്ടി ബീട്സ് ഓഫ് ECB യില്‍ പരസ്യം വരെ കൊടുത്തു ....ആരുടെ മണ്ടേലും ഒന്നും കത്തിയില്ല
വൈകിയാണെങ്കിലും സുഹൈലിന്റെ ട്യൂബ് കത്തി......"ഡേയ് നമുക്കൊരു ബ്ലോഗ്‌ ഉണ്ടാക്കിയാലോ?
"സൂപ്പര്‍ ഐഡിയ മച്ചൂ ....ക്ലാസിലെ എല്ലാരേയും കൊണ്ടും നമുക്ക് എഴുതിക്കാം ....ക്ലിക്കായാല്‍ വെറൈറ്റി ആയിരിക്കും ..... 
പിന്നെ ദിവസങ്ങളോളം അതിനു പുറകെ ആയിരുന്നു . ഈ കാര്യം അധികം ആരോടും പറഞ്ഞില്ല . അഥവാ പറഞ്ഞു അഹകരിച്ച് പിന്നെ ക്ലിക്ക് ആയില്ലെങ്കില്‍ ചമ്മി പോകൂലെ ...?
തലയില്‍ പലതും കത്തിക്കൊണ്ടിരുന്നു. പക്ഷെ പറ്റിയ ഒരു പേര് മാത്രം കിട്ടിയില്ല .. .
ഒരു വെള്ളിയാഴ്ച ഉച്ച നേരം .MH ഇല്‍ നിന്നും നെയ് ചോറും ബീഫും കഴിച്ചു ഉറങ്ങാന്‍ റെഡിയായി ബാക്ക് ബെഞ്ചില്‍ ഫാനിനു താഴെ സവാദിന്റെയും സുഹൈലിന്റെയും കൂടെ നിവ൪ന്നിരുന്നു .പെട്ടെന്ന് ഒരു ഉള്‍വിളി .
'ക്ലസില്‍ ശ്രദ്ധിക്കെടാ' ,,,,,മൂന്നു പേരും ചെവി കൂര്‍പ്പിച്ചു ബോടിലേക്ക് കണ്ണും നട്ടിരുന്നു .....
പക്ഷെ മനസ്സ് എവിടെയൊക്കെയോ പോയി തിരിച്ചു വന്നു കഴിഞ്ഞപ്പോഴും മിസ്സ്‌ എന്തൊക്കെയോ ക്ലാസ്സ്‌ എടുത്തു കഴിഞ്ഞിരുന്നു ....
'ഇനിയിപ്പോ ശ്രദ്ധിച്ചിട്ടു കാര്യമില്ല,നമുക്ക് ബ്ലോഗിന് പേര് കണ്ടു പിടിക്കാം .....
'COMMUTATOR ' എന്ന് ഹെഡിങ്ങ് മാത്രം എഴുതി വച്ച നോട്ടു വെറുതെ ബഞ്ചില്‍ കിടന്നു ..പാവം..ഓരോരുത്തരും ഓരോ പേര് പറഞ്ഞു ,ഒരാള്‍ക്ക് ഇഷ്ടപ്പെടുമ്പോ മറ്റൊരാള്‍ക്ക്‌ ഇഷ്ടപ്പെടില്ല ..അവസാനം ആ തലക്കെട്ടിനെ നോട്ടിലേക്ക്‌ പ്രസവിച്ചിട്ടു;
" ക്ലാസ്സ്‌ മുറികള്‍ പറയാതിരുന്നത് "
"ഒന്ന്, രണ്ട്,മൂന്ന് ...6th ബെഞ്ചില്‍ ബ്രൌണ്‍ ആന്‍ഡ്‌ വൈറ്റ് ടീ ഷര്‍ട്ട്‌ സ്റ്റാന്റ് അപ്പ്‌" - ജുബൈബ മിസ്സ്‌ ഉറകെ പറഞ്ഞു . ഞാന്‍ ഒന്ന് വെറുതെ ടി ഷര്‍ട്ട്‌ നോക്കി...പടച്ചോനെ ഞാന്‍ തന്നെ... പതുക്കെ എണീചു നിന്നു...
''what is commutation "?
നമ്മുക്ക് എന്ത് commutation ..? എന്നെതനെ തുറിച്ചു നോക്കുന്ന കുറെ മുഖങ്ങള്‍ . ഞാന്‍ ദയനീയമായി സവാദിനെയും സുഹൈലിനെയും നോക്കി. ആദ്യമായി കേള്‍ക്കുന്ന പോലെ....
നിനക്ക് അങ്ങനെ തന്നെ വേണം എന്നെ മട്ടില്‍ അവന്മാര്‍ ആക്കി ചിരിച്ചു ... മുന്നോട് നോക്കിയപ്പോള്‍ സരീഷിന്റെ പുളിച്ച ചിരി ... അറിവിന്റെ പരമാവധി വച്ച് ഞാനൊരു സാധനം അങ്ങോട്ട്‌ അലകി ..
"അറിയില്ല മിസ്സ്‌ "
പിന്നെ അടുത്ത രണ്ടിനയും പൊക്കി...
ഹാവു ....സമാധാനമായി ബാക്ക് ബെഞ്ചില്‍ മൂന്നു എണ്ണം അങ്ങനെ നിവര്‍ന്നു നിന്നു..
ഫ്രണ്ട്സ് ആയാല്‍ അങ്ങനെ വേണം ...
അതുവരെ പറഞ്ഞതോനും മന്സിലായിലെങ്കിലും പിന്നീട് മിസ്സ്‌ ചീത്ത പറഞ്ഞത് എല്ലാം നന്നായി മനസിലായി...
എന്നാലും ബ്ലോഗിന്ന് ഒരു പേര് കിട്ടിയാലോ.... പിന്നെ രണ്ട് പീരീഡ്‌ അറ്റെണ്ടാന്‍സും, ഇരുന്നത് വെറുതെ ആയ്യില്ല.
തിങ്ങളഴ്ച നേരത്തെ എഴുന്നേറ്റു ഒരുവിധം ഇലെക്ട്രിക്കള്‍ റഫ് റെക്കോഡ് എഴുതി വെച്ചു പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പാണ്‌ .
ഞാന്‍ ഇതുവരെ ഫെയര്‍ റെക്കോര്‍ഡ്‌ എഴുതിട്ടില്ല .വല്ലപ്പോഴും ലാബില്‍ കയറുന്ന സായൂജ്നെ കമ്പനി കിട്ടുമോ എന്ന് അവന്റെ റൂമില്‍ പോയി നോക്കി
നോ രക്ഷ... അവന്‍ റെക്കോര്‍ഡ്‌ എല്ലേം എഴുതി നല്ല ഉറക്കത്തിലാണ് ...
വെറുതെ ചടങ്ങിനു ലാബില്‍ കയറി ...
മഹിത മിസ്‌ സ്നേഹപൂര്‍വ്വം പറഞ്ഞു 'റെക്കോര്‍ഡ്‌ വെക്കാതെ നീ ലാബില്‍ കയറണ്ട ..വിട്ടോ..'
പുറത്തിറങ്ങി മുന്നില്‍ വലിയ ഒരു ചോദ്യ ചിന്നം ...'CCF ല്‍ പോകണോ ? അതോ ഹോസ്റ്റലില്‍ പോയി ഉറങ്ങണോ ?
പുറത്തിറങ്ങിയപ്പോ 'തടിയന്ടവിട മന്‍സൂര്‍' മുന്നില്‍ ...കുറെ അവനോടു കത്തിയടിച്ചു...പിന്നെ CCF പോയി ബ്ലോഗിന് വേണ്ടി കുറെ പിക്ചേര്‍സ് ഡൌണ്‍ലോഡ് ചെയ്തു ...ഉച്ച ഭക്ഷണത്തിന്റെ ഇടവേള ...പിന്നയും ഡൌട്ട് ക്ലാസ്സില്‍ കയറണോ ?വേണ്ടയോ?
ഒടുവില്‍ തീരുമാനിച്ചു കയറണ്ട മഹാ കവി ഉബൈസിന്റെയും കാദര്‍ഭയിയുടെയും രചനകള്‍ ടൈപ്പ് ചെയ്യാം...
പറഞ്ഞപ്പോള്‍ സുഹൈലും ,തടിയനും ,സവാദും,വരുണും ,ഉബിയും ഒക്കെ റെഡി ....
പിന്നെ ഇരുന്നു ടൈപ്പ് ചെയ്തു അപ്‌ലോഡ്‌ ചെയ്തു എണീക്കുമ്പോള്‍ സമയം ആറു മണി.....
ഒരു ടീം വര്‍ക്കിന്റെയും ഒത്തൊരുമയുടെയും വിജയം ....
വെറുതെ അഹങ്ങരിച്ചതട്ടോ കാക്കയ്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞു എന്നാണല്ലോ ....
അവസാനം മിനുക്ക്‌ പണിയെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാലിയായ റെക്കോര്‍ഡ്‌ പുസ്തകം എന്നോട് പറഞ്ഞു
"ഇതൊക്കെ എന്തുവാഡേയ് ഒന്ന്
നന്നായിക്കുടെ .....???"

ചൊവ്വാഴ്ച, ജൂലൈ 12, 2011

റോഡിലെ രാജകുമാരി

-സായൂജ്-




ഫ്ലാഷ് ബാക്ക് ....
സ്ഥലം കൊടുങ്ങല്ലൂര്‍ - വടകര ദേശീയ പാത .. ആവശ്യത്തിനു മാത്രമുള്ള വളവുകള്‍ ഡ്രൈവറെ ഉറക്കേണ്ട എന്ന മട്ടില്‍ ഡ്രൈവിംഗ് സുഖകരമാക്കുന്നു . ചാറ്റല്‍ മഴ റിയര്‍ ഗ്ലാസ്സിനെ കണ്ണീരണിയിച്ചു . വൈപ്പ൪ ‍കൊണ്ട് തുടച്ചു കളഞ്ഞാലോ എന്നലോചിച്ചു . പിന്നീട് അത് വേണ്ടെന്നു വച്ചു. കാരണം അത് റിയര്‍ വ്യൂ കുറച്ചു കൂടി സുന്തരമാക്കുന്ന്ണ്ടായിരുന്നു . JVC യുടെ മ്യൂസിക്‌ സിസ്റ്റത്തില്‍ നിന്നും മനോഹരമായ ഒരു പ്രണയ ഗാനം ഒഴുകി.. ക്ഷേത്രത്തില്‍ തിരക്കായതിനാല്‍ നല്ല ക്യൂ ഉണ്ടായിരുന്നു. അതുകൊണ്ടാവാം എല്ലാവരും തന്നെ നല്ല ഉറക്കിലാണ് . ഞാന്‍ അവരെ ഒന്ന് നോക്കി ..
മാതാപിതാക്കളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുത്ത ഒരു മകന്‍റെ ചാരിധാര്‍ത്യത്തോടെ ഒരു ചിരി പാസാക്കി ഞാന്‍ ഡ്രൈവി൦ഗില്‍ ലയിച്ചു. സ്പീഡ് മീറ്ററില്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍ 90 . പിന്നെ അത് കുറച്ചു നേരെ 50 .ലേക്ക് . ഇന്ധനക്ഷമമായ ഡ്രൈവിംഗ്...റോഡില്‍ കുഴികളൊന്നും ഇല്ലാത്തതിനാല്‍ 998 cc ALTO K10 VXI ഒരു 2987 CC ബെന്‍സ്‌ ആക്കുന്ന ഒരു ഡ്രൈവിംഗ് അനുഭൂതി. JVC തരുന്ന സുന്ദരസ൦ഗീതത്തില്‍ മുഴുകവേ പിന്നിലെ ഫിയെസ്ടയുടെ പിന്നില്‍ നിന്നും
ഒരു കറുത്ത സുന്ദരി എന്നെ എത്തി നോക്കി കൊണ്ട് മറഞ്ഞു .

കണ്ണാടി നോക്കിയപ്പോള്‍ അവളെ ഒന്ന് കൂടി കണ്ടു . പിന്നെ ഒരു നിമിഷം കൊണ്ട് അവള്‍ എന്‍റെ പിന്നില്‍ . അവളുടെ നെറ്റിയില്‍ വെള്ളയും നീലയും നിറത്തിലുള്ള ഒരു പൊട്ടുണ്ടായിരുന്നു . അത് ഒരു രാജകീയ ഭാവം അവള്‍ക്ക് നല്‍കി. ഒരു അഹങ്കാരഭാവത്തോടെ എന്നെയും കടന്നു പോകുമ്പോള്‍ അവള്‍ക്ക് വശ്യമായ ഒരു ചിരി ഉണ്ടായിരുന്നു . ഞാന്‍ ആ പേര് വായിച്ചു . bmw 320 d .
മുന്നിലെ രണ്ടു ഗ്രിഡുകള്‍ ഒരു ചീറ്റയുടെ മുഖ ഭാവം ഉണ്ടാക്കുന്നു. head ലാ൦ബ്സിനകത്തെ വൃത്താകൃതിയില്‍ ഉള്ള ലാ൦ബ്സും bmw വിനെ തികച്ചും രാജകീയമാക്കുന്നു. ഒരു രാജകുമാരിയെ പോലെ അവള്‍ ദൂരെ മറഞ്ഞു.
bmw എന്നും നില നിര്‍ത്താന്‍ ശ്രമിക്കുന്നത് ഡ്രൈവേര്‍സ് കാര്‍ എന്ന പദവിയാണ് ആളുകളെ bmw തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത് . തുടര്‍ന്ന് അങ്ങോട്ടുള്ള യാത്രയില്‍ ചിന്ത ആ സുന്തരിയെ തേടികൊണ്ടിരുന്നു. യാത്ര കഴിഞ്ഞു വീട്ടില്‍ എത്തിയിട്ടും വീണ്ടുമൊരു യാത്ര .ഗൂഗിളിൻടെ വലിയ ലോകത്ത് അവളെയു൦ തേടി ഒറ്റയ്ക്ക് ... features of bmw വില്‍ ക്ലിക്ക് ചെയ്തു . best executive car of the year ആയി തിരഞ്ഞെടുക്കപെട്ട BMW യുടെ diesel module നാലു cylinder എഞ്ജി൯ ആണുള്ളത് . 167 shp power generate ചെയ്യാന്‍ പറ്റുന്ന engine നു 340nm torque produce ചെയ്യാന്‍ പറ്റും. ആറ്ഓടോമാടിക് ഗിയര്‍ ഓടു കൂടിയ engine നു 1995cc ആണ് stroke volume .ഇതിൻടെ safety measures നായി മുന്നില്‍ രണ്ടു airbag ഘടിപ്പിച്ചിട്ടൂണ്ട്.. അബ്സ് technology യും അത് കേരളത്തിലെ റോഡുകളില്‍ എത്ര മാത്രം പ്രാവ൪തികമാകും എന്ന് പറയാന്‍ കഴിയില്ല, കാരണം റോഡിലെ ചെറിയ വസ്തുക്കള്‍ പോലും ഒരു പക്ഷെ സെന്‍സ് ചെയ്യാന്‍ സാധ്യതയുണ്ട്.
 BMW engine ആണെങ്കില്‍ കൂടി ഈ വാഹനം 15.3kmpl milage മാത്രമേ തരുന്നുള്ളൂ . BMW പോലുള്ള ഒരു വാഹനത്തെ പരിഗണിക്കുമ്പോള്‍ ഒരു നല്ല മൈലഗ്ജ് തരുന്നുണ്ട്. സ്വപ്നങ്ങളില്‍ കയറിയിറങി പോകുന്ന PORSCHE പൻമാരെ , കീമാന്‍, 9171BOKSTTAR ,AUDI R8 അങ്ങനെ ഏതെടുത്താലും എന്റെ ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു, മോഡലുകളായി എത്തുന്ന BMW . എന്നും റോഡുകളിലെ ഒരേ സമയം രാജകീയമായും EXICUTIVE യും തെന്നി നീങ്ങുന്നു . റോഡിലെ ചക്രവര്‍ത്തിമാര്‍ ഇല്ലന്നല്ല ആ പറഞ്ഞതിനര്‍ത്ഥം ട്ടോ .....
റോള്‍സ് ROYS .......... അറിയാം അദ്ദേഹത്തെയും. ഗൂഗിള്‍ നിന്നും പര്യടനം അവസാനിപ്പിച്ച്‌ ആ സ്വപ്നലോകത്തില്‍ നിന്നും ഇറങ്ങവേ ഒന്ന് താഴേക് നോക്കി. എന്റെ ALTO K10 എന്നെ നോക്കി ചിരിച്ചു. എനിക്ക് ഒരു തരാം നിര്‍വികാരത മാത്രം തോന്നി... അറിയാതെ ഞാന്‍ BMW വിനെ പ്രണയിച്ചു തുടങ്ങിയിരുന്നു.
Protected by Copyscape DMCA Takedown Notice Infringement Search Tool