"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന്‍ -
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2013

നീ ഇന്നും


-അവന്തിക-

ഈ മഴയിലും എന്റെ വിരലുകള്‍ക്കിടയില്‍ 
നിന്റെ വിരലുകളുടെ ചൂടുണ്ട്.
വേദനിക്കുന്ന നെറ്റിത്തടങ്ങളില്‍
നിന്റെ കൈകളുടെ സാന്ത്വനം.
പരാജയങ്ങളില്‍ നിന്റെ
കൈത്താങ്ങിന്റെ ബലം.
കാഴ്ചകള്‍ മറയുമ്പോള്‍ 
നിന്റെ കണ്ണിന്റെ വെളിച്ചം.
ഉറക്കമില്ലാത്ത രാത്രികളില്‍ 
നീ ഒരു താരാട്ട്.
ഒറ്റപ്പെടലുകളില്‍ നിന്റെ 
നിഴലുണ്ട് ഇന്നും കൂട്ടിന്  

തിങ്കളാഴ്‌ച, ജൂലൈ 22, 2013

മനസ് പറഞ്ഞത്

-ശ്രീഹരി-

പറയരുതായിരുന്നു  ഞാനെന്റെ
മനസിലുയർന്ന
വാക്കുകളത്രയും ...
വിരിഞ്ഞതൊക്കെയും  കൊഴിഞ്ഞു
പോകവേ ,
വീണ്ടും
പൂക്കുവാൻ കായ്ക്കുവാൻ പിന്നെയാ 
തണലിൽ മയങ്ങുവാൻ ,
ചാഞ്ഞൊന്നുറങ്ങുവാൻ ,
ഇരുളിൻ മഹാമൌനം മനസ്സിൽ
കുറിച്ചിട്ട മൂകഗാനം
ഏറ്റു പാടുവാൻ ,
നീ ഉണ്ടാകുമായിരുന്നു ഞാനത്
പറഞ്ഞിരുന്നിലെങ്കിൽ .....
നീ ഉണ്ടാകുമായിരുന്നു എന്നെ
നീ അറിഞ്ഞിരുന്നെങ്കിൽ ....
പറഞ്ഞിരുന്നു  നീ കടുത്ത
വാക്കുകൾ പലപ്പോഴായെൻ
മുഖത്ത് നോക്കി -
യന്നൊരിക്കലും ഞാൻ പിണങ്ങിയില്ല
നിൻ കളിവാക്കു
മാത്രമായി കരുതി വന്നു ഞാൻ...
ഇന്ന് നീയെൻ  വാക്കു കേൾക്കവെ ,
മുഖം തിരിച്ചു നടന്നകലവേ  ,
ഓർക്കാമായിരുന്നു നിനക്ക് നമ്മളെ,
നാമാക്കി മാറ്റിയ
  കാലത്തെ യെങ്കിലും ......
കാണാമായിരുന്നു നിനക്കെൻ
മിഴിയിൽ നിറഞ്ഞു വന്നൊരാ കണ്ണു -
നീരെങ്കിലും .....
മനസിലുള്ളത് മറച്ചു വയ്ക്കാതെ
പറഞ്ഞു പോയതോ ഞാൻ ചെയ്ത
പാതകം ?
മാപ്പ് ചോദിക്കുന്നു ,
പറഞ്ഞുപോയതിൽ .....
പശ്ചാത്തപിക്കുന്നു ,അറിയാതെ
പോയതിൽ .....
പറയരുതായിരുന്നു  ഞാനെന്റെ
മനസിലുയർന്ന
വാക്കുകളത്രയും ...
അറിയണമായിരുന്നു
ഞാൻ നിൻറെ മനസിലുണ്ടാകുന്ന
വേദനകളത്രയും ....

വെള്ളിയാഴ്‌ച, ജൂൺ 28, 2013


കഥ തുടരുന്നു
അവന്തിക 
കഥ തുടരുന്നു ...............
അവളില് നിന്നെന്നിലേക്കും
എന്നിലവസാനിക്കാതെ  ഇന്ന് ഇവളിലും ..........
നാളെ ?
അത് കാണാതിരിക്കാന്  കണ്ണടയ്ക്കാം 



വെട്ടും കുത്തും 
അവന്തിക 

ഈ  വിചാരണയ്ക്കൊടുവില്‍
ഇവിടെ തെളിയുന്ന സത്യം, അസത്യം .
ഈ വിചാരണയ്ക്കൊടുവില്‍
അടര്‍ന്നു വീഴുമോ നിന്റെ വ്യക്തിത്വം.
വെട്ടിയും കുത്തിയും നീ ചെയ്ത പാപങ്ങള്‍
അറിയുന്നു ജനമിന്നു നിത്യം.
കണ്‍ മുന്നില്‍ പിടയുന്ന  ജീവനെ 
മഷി തേച്ച കടലാസില്‍ ഒതുക്കുന്ന മാര്‍ത്യാ,
സാക്ഷിയായ് കാലവും കാത്തിരിക്കും നിന്റെ 
രോദനം ആ കാതില്‍ പതിക്കും.

തിങ്കളാഴ്‌ച, മേയ് 20, 2013

ഒര്‍മയിലെങ്കിലും

അവന്തിക  



ഒര്മയിലെങ്കിലും നല്ലച്ഛനെ
തിരഞ്ഞുള്ള യാത്രകള്
എരിഞ്ഞമരുന്ന സിഗരറ്റ് തുണ്ടിലും
നുരഞ്ഞു പൊങ്ങുന്ന
ചില്ല് പാത്രങ്ങളിലും മാത്രം
അവസാനിക്കുന്നു.

ഒര്‍മയിലെങ്കിലും മുറിവേല്‍ക്കാത്ത 
മാതൃത്വത്തെ  തേടിയുള്ള യാത്രകള് 
പുകയുന്ന അടുപ്പിലും  വലിയുന്ന ശ്വാസത്തിലും മാത്രം 
അവസാനിക്കുന്നു.

ഒര്‍മയിലെങ്കിലും  കളങ്കപ്പെടാത്ത 
ബാല്യത്തെ തേടിയുള്ള യാത്രകള് 
ക്ലാസ്സ്‌ മുറിയുടെ ഇരുണ്ട ഇടനാഴിയിലെവിടെയോ 
അവസാനിച്ചു.

തണലാകുന്ന സൌഹൃദം 
അന്യമായ കലാലയത്തിന്റെ 
പടവുകളിലും,
പിരിയാത്ത പ്രണയം 
നിന്നിലും അവസാനിക്കുന്നു.

വ്യാഴാഴ്‌ച, മാർച്ച് 07, 2013

സ്ത്രീത്വം

 



-സവാദ് -


ഒരു ജീവയുസ്സിന്റെ വിലനിലമാം പൂമേനി 
സമാശ്വാസത്തിന്റെ സര്‍വഭാവം സംഗമിക്കുന്ന പൂച്ചു ണ്ടുകള്‍ . 
കാമഭ്രാന്തന്മാര്‍ കടിച്ചുപറിക്കുന്ന 
നിഷ്ട്ടൂരക്കാഴ്ചകള്‍,
നിറമിഴിയില്‍ നോക്കിയിരുന്നു മതിയായ്. 
നിരന്തരം നിലവിളിക്കുന്ന  സ്ത്രീത്വം, 
നിനയ്ക്കുന്നു ഞാനിതില്‍ നിന്നും ഒരു മൊചനം. 
നാളെയല്ല, ഇന്നു തന്നെ.
ആദ്യം മാറ് മറയ്ക്കുവാന്‍ തന്നില്ല സ്വാതന്ത്ര്യം 
പിടിച്ചു വാങ്ങിയപ്പോള്‍ 
നാരിയെ ചേലകീറി  അപമാനിക്കുന്നോ ? മാനിഷാദ. 
മദ്യവും സര്‍വ ലഹരിയും പ്രഹരമെല്‌പ്പിക്കുന്നത് സ്ത്രീത്വതെ. 
കണ്ടു നില്‍ക്കാനാവില്ലയീ  മഹാപരാധം. 
ഓരോ മനസ്സിലും കുടിയിരിക്കുന്ന 'ഉണ്ണിയാര്‍ച്ചമാര്‍ '
ഉയര്‍ത്തെഴുന്നേല്‍ക്കണം, ഉറുമിയെടുക്കണം. 
അവസാനിപ്പിക്കണമീ കൊടിയപരാദങ്ങളെ . 
പരസ്യപ്പലകയിലെ മാതകത്തിടംബാകേണ്ടവളല്ല നീ.    
ചരിത്രത്താളുകളിലെ ആര്‍ച്ചമാരാണ് നിനക്ക് മാതൃക . 
മറയ്ക്കാത്ത മേനിയെ  മിഴിവോടെ പകര്‍ത്താന്‍ 
കാത്തിരിക്കുന്ന കഴുകന്‍ കണ്ണുകളെ 
ചൂഴ്ന്നെടുക്കണം സധൈര്യം. 
മാനം കവരുന്ന കരങ്ങളെ 
അറുത്തു  മാറ്റണം ;
അപമാനിക്കുന്ന നാവുകള്‍ 
പിഴുതെടുക്കണം ;
നീയും ജീവിക്കണം,ജീവിച്ചു കാണിക്കണം 
ആരാണ് സ്ത്രീ ....... എന്താണ് സ്ത്രീത്വം?

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

അമ്മ മനസ്സ്

-അവന്തിക-



കണ്ണേ മയങ്ങു നീ
പെണ്ണായ് ജനിച്ചതീ 
അമ്മയെ കൂരിരുളില്‍ 
തളച്ചൊരീ നീചഭൂവില്‍   .....

പേരറിയാത്തവര്‍ 
കാനനപാതയില്‍ അമ്മയെ 
ആര്‍ത്തിയോടെ കീറി മുറിച്ച ദിനം.....

മാഞ്ഞില്ല മുറിവിന്റെ ആഴങ്ങള്‍ 
അവര്‍ തീര്‍ത്ത,
കാമബീജത്തിന്‍റെ   സന്തതി നീ......

ഇരുളിന്റെയാഴത്തില്‍ 
മുറിവേറ്റ പെണ്ണിനെ 
പിന്നെയും പിന്നെയും 
അവര്‍ ആസ്വദിച്ചു.......

കരിതിരികളെരിയുന്ന 
മനസ്സിന്റെ ആഴത്തില്‍ 
നിന്റെ അച്ഛ ന്മാര്‍ക്കായ്    
ഞാന്‍ നിന്നെ കാത്തു വെച്ചു.......

കണ്ണീരില്‍  കെടുത്താതെ 
പ്രതികാരദാഹത്തിന്‍ 
ചുടലയില്‍ ഞാന്‍ നിന്നെ വാര്‍ത്തെടുത്തു.
പുത്രനെക്കാത്തോരീ  അമ്മതന്‍ ഉദരത്തില്‍ 
പുത്രിയായ് നീ ജനിച്ചു.....


നീ പെണ്ണ് ,നീ വെറും പെണ്ണ് 
നിന്നെയും കാക്കുന്നു 
ആയിരം കണ്ണും കൈകളും 
കാമവും .........

കണ്ണേ മയങ്ങു നീ 
അരുതാത്തതൊന്നും കാണാതിരിക്കാനായ് 
വിട ചൊല്ലു നീയിനി 
യാത്രയാകൂ .......

അമ്മ വരും നിന്റെ ലോകത്ത് 
വൈകാതെ,
കൊത്തിയെറിയട്ടെ ഈ  
ലോകത്തെ ഞാന്‍...... 

കവിത വറ്റുന്ന കാലം

-വരുണ്‍-



കവിത വറ്റുന്നു....പേടിക്കുക...
ഫേസ്‌ബുക്കിലെ പുതിയ അപ്ഡേറ്റാണ് .
പേനയും കടലാസ്സും തമ്മിലുള്ള ദൂരം 
കൂടുമ്പോള്‍ അങ്ങനെയൊക്കെ നടക്കാം.
ഇത് സ്റ്റാറ്റസ്  ചെയ്ത മഹാന്റെ 
പേനയിലെ മഷിയുടെ അളവറിഞ്ഞാല്‍ കൊള്ളാം......

ഒരു നിമിഷം......
ഞാനൊരു ന്യൂജനറേഷന്‍ കവിയാണ്‌.
എന്തിനെക്കുറിച്ചും ഞാന്‍ ഏഴുതും 
എവിടെയും പ്രതികരിക്കും.
വാക്കുകള്‍ക്ക്  പൊരുത്തം ഇല്ലാത്ത കാലത്ത് 
ഞാന്‍ മഹാകവിയാകുന്നു.
ആരെയും എനിക്ക് ഭയമില്ല....

ഹസാരെമാരും ഒബാമമാരും ലോകം 
അടക്കി വാഴാനോരുങ്ങുമ്പോള്‍ 
സുഗന്ധമില്ലാതാകും കാറ്റിനും....
പണക്കാരന്‍ മാത്രമാവും മനുഷ്യര്‍.
സാധാരണക്കാരന്‍ എന്ന വിഭാഗം 
 അപൂര്‍വ സ്പീഷീസായി പ്രഖ്യാപിക്കും.
എന്നാലും അവര്‍ അതിജീവിനതിന്റെ പാതയിലായിരിക്കും.....

സ്ത്രീ ശരീരത്തിന് പച്ചമാംസത്തിന്റെ വിലപോലും 
കല്‍പ്പിക്കാത്ത പുതിയ സമൂഹത്തിന് 
 കവിത വറ്റിയില്ലെങ്കില്‍ അദ്ഭുതമില്ല....
സ്ത്രീ അമ്മയാണ്,അവരെ സംരക്ഷിക്കണം.
ആഹ്വാനങ്ങളാണ്,
എന്നിട്ടുമെന്തേ ആക്രമങ്ങള്‍ തുടരുന്നു .
ഓ! ചെന്നായ്ക്കള്‍ മനുഷ്യരല്ലാലോ..... 

ഒരു സംശയം....
എന്റെ ഉള്ളിലെ കവിത വറ്റിയോ?
വെറും സംശയമാണിത്.....
ഊതിക്കാച്ചിയെടുക്കുന്ന വാക്കുകള്‍ക്ക് ഇനി 
പൊരുത്തം ഉണ്ടാവില്ല.
അക്ഷരങ്ങളെപ്പോലും ചിലപ്പോള്‍ മറന്നുപോയേക്കാം.
എങ്കിലും പ്രൊഫൈല്‍ അപ്പ് ഡേറ്റ് ചെയ്യാനും 
ലൈക്‌ അടിക്കാനും,ചാറ്റ് ചെയ്യാനും,
പുതിയ പ്രണയിനിയെ ഇമ്പ്രെസ്സ് ചെയാനും 
മറന്നു പോയെക്കില്ല.
അന്തിമഹാകാളം !! അന്തിമഹാകാളം!!
"കവിത വറ്റുന്ന കാലം ."
   

വ്യാഴാഴ്‌ച, നവംബർ 01, 2012

അഗ്നിയോര്‍മ്മകള്‍

-അവന്തിക -

ഉറക്കത്തെ തട്ടിമാറ്റി 
രാത്രിയുടെ മറവില്‍ 
വഴിതെറ്റി വന്നൊരു  അഗ്നി നാളം .
മരണ ഗന്ധം പടര്‍ന്നോഴുകിയ 
ആ രാത്രിയില്‍ 
സ്വപ്നവഴികളിലും അഗ്നി 
പടര്‍ന്നോഴുകി.
മരണ മുഖത്തുനിന്നും 
സ്വപ്നങ്ങളെ നെഞ്ചോടു ചേര്‍ത്ത് 
ഓടി മറഞ്ഞിടത്തോളം അഗ്നി 
തേടിയെത്തി.

ഉടുവസ്ത്രത്തില്‍ പറ്റിപ്പിടിച്ചോടുവില്‍ 
ശിരസോളം ചുറ്റിപ്പടര്‍ന്ന്
നിലതെറ്റി വീഴുകയായ് ആത്മാവുകള്‍.
ആകാശമോളം ഉയര്‍ന്ന്  പൊങ്ങുമ്പോഴും 
ആര്‍ത്തിയടങ്ങാതെ  ചാമ്പലില്‍ നിന്നും 
വീണ്ടും ഉയര്‍ന്നു പൊങ്ങിയ തീനാളങ്ങള്‍ക്ക് 
മുകളില്‍ ഉയരുന്ന വിലാപങ്ങളുടെ 
പുകച്ചുരുളുകളില്‍ തട്ടി 
കരഞ്ഞുപോയ് പെയാത്ത മേഘവും.
ഇന്നലെകളുടെ ശേഷിപ്പ് ചാമ്പലാകുമ്പോള്‍   
ഒന്നില്‍ തുടങ്ങി പത്തൊന്‍പതില്‍  
അവസാനിക്കുമോ യാത്ര പറച്ചിലുകള്‍.
നനീറ്റലിന്‍മേല്‍ നീറ്റലായ്
അര്‍ദ്ധബോധതിലും  മരണത്തിന്റെ 
വിളിക്ക് നേരെ മുഖം തിരിക്കുമ്പോഴും 
തിരിച്ചു വരവിലാത്ത യാത്രയിലാണ് 
പ്രിയപ്പെട്ടവര്‍ എന്നറിയാതെ 
ഉരുകുന്നു ഇന്നും ജന്മങ്ങള്‍.

ഉത്രാടത്തിന്റെ കണ്ണുകളില്‍ 
എരിയുന്ന തീയുമായ്‌ പാഞ്ഞടുത്ത 
മരണത്തെ മറവി ജയിച്ചാലും 
ഉള്ളോളം പൊള്ളിച്ച 
തീ ജ്വാലകള്‍ ബാക്കിവെക്കുന്നു 
ഉത്തരം മുട്ടിക്കുന്ന കരിഞ്ഞ ചോദ്യങ്ങള്‍.
കത്തിയമര്‍ന്നത ത്രയും കുഴികുത്തി മൂടുമ്പോള്‍ 
പാതി കരിഞ്ഞ ഈ 
ജന്മങ്ങല്‍ക്കായി കരുതി വെച്ചത് ഇനിയെന്ത് ദുരന്തം

ചൊവ്വാഴ്ച, സെപ്റ്റംബർ 18, 2012

ഓര്‍ത്തിരിക്കാന്‍

-അവന്തിക- 
 
ഓര്‍ത്തിരിക്കാന്‍ നമുക്കിടയില്‍ 
എന്തിരിക്കുന്നു?
പനിനീര്‍പ്പൂവിന്റെ ഗന്ധമോ 
ഓര്‍മകളുടെ മാധുര്യമോ ഇല്ല.
സ്വപ്നങ്ങളിലെ കൂടിക്കാഴ്ചയും
ചിന്തകളുടെ സൗന്തര്യമോ ഇല്ല.
നിറമുള്ള ലോകം ഞാന്‍ നിനക്ക് 
സംമാനിച്ചുട്ടില്ല.
വാക്കിനാല്‍ ഞാന്‍ നിന്നെ 
സാന്ത്വനിപ്പിച്ചിട്ടില്ല.
നിന്റെ ഹൃദയത്തില്‍ കുത്തിയിറക്കിയ 
ഒരു കഠാര മാത്രമായിരുന്നു ഞാന്‍.
ഹൃദയത്തില്‍ രക്തമോഴുക്കി നിന്ന നിന്നെ ഞാന്‍ 
ഒരിക്കലും തഴുകിയിട്ടില്ല.
പിന്നേയും ഓര്‍ക്കുന്നതെന്തിന്?
ജീര്‍ണിച്ച സ്വപ്നങ്ങളെ ചിതയൊരുക്കി എരിയിക്കുമ്പോള്‍
ചാമ്പലില്‍ വീണ് നീ സ്വയം എറിയുന്നതെന്തിനു?
വിധിയുടെ മുള്ളില്‍ കുരുങ്ങി
സ്വയം മുറിവേല്‍ക്കുന്നതെന്തിനു?
നിന്റെ ജീവിതത്തില്‍
വേദനയുടെ സുഗന്ധം  മാത്രം സമ്മാനിച്ച
 ഒരു ദുഃഖ വസന്തം മാത്രമാനിന്നു ഞാന്‍.
മറക്കാന്‍ നീ പഠിച്ചേ തീരു....
മറന്നേ തീരു....

ശനിയാഴ്‌ച, ജൂലൈ 21, 2012

ചിന്ത

-അവന്തിക-

നിന്നിലേക്ക്‌ മാത്രം ഒതുങ്ങിപ്പോയ ചിന്തകള്‍,
എനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നു.
ഇന്ന് ഞാനതിന്റെ ചിറകുകള്‍
 അരിഞ്ഞെടുത്തു.
ചിറകറ്റു വീണ എന്റെ ചിന്തകള്‍ക്കൊപ്പം
ഞാനും ജീവിതച്ചില്ലയില്‍ നിന്നറ്റുവീണു.

പാളങ്ങള്‍

-അവന്തിക-


നീണ്ടും നിവര്‍ന്നും വളഞ്ഞും 
അനന്തതയിലേക്ക് നീളുന്ന പാളങ്ങള്‍ക്ക് 
എത്രയേറെ കഥകള്‍ പറയുവാന്‍ കാണും.
വേവുന്ന വേനലിനെ തോല്‍പ്പിച്ചും
കുളിരുന്ന മഴയോട് കൂട്ടുകൂടിയും
കാലത്തിന്റെ ഓളങ്ങളിലൂടെ
പാളങ്ങളില്‍ ചിതറിയ മരണത്തിന്റെ കഥകള്‍..........
സ്വപ്‌നങ്ങള്‍ പേറി യാത്രയായ
മനുഷ്യന്റെ കഥകള്‍...
സ്വപ്ന സഞ്ചാരികള്‍ വലിച്ചെറിഞ്ഞ 
നാറുന്ന മാലിന്യത്തിന്റെ 
മനംപുരട്ടുന്ന കഥകള്‍......
ഔദാര്യത്തിന്റെ  കാതുകളില്‍  
ഉറക്കെപ്പാടിയും കൈനീട്ടിയും
പാടുപെടുന്ന  കളങ്കം 
കുത്തിനിറയ്ക്കപ്പെട്ട ബാല്യത്തിന്റെയു ,
ആര്‍ത്തിയാള്‍ മുഖം നഷ്ട്ടപ്പെട്ട 
കൊള്ളക്കാരന്റെയും കഥ.

പാളങ്ങളില്‍ കൊഴിഞ്ഞുപോയ മാനത്തിന്റെയും
അപമാനിതരായ സ്ത്രീത്വതിന്റെയും കഥ...
കഥകളോരോന്നായ് ചികഞ്ഞെടുക്കുമ്പോള്‍
കാമുകനായ് ചീറിയടുക്കുന്ന തീവണ്ടിയും
അതിന്റെ നൂറായിരം ചക്രങ്ങളും 
എല്പ്പിച്ചുകൊണ്ടിരിക്കുന്ന പോറലുകളില്‍   നിന്നും 
വാര്‍ന്നൊഴുകുന്ന സുഖമുള്ള നോവിന്റെ കഥ. 

ചൊവ്വാഴ്ച, മേയ് 22, 2012

പെണ്‍ഭ്രൂണം

-അവന്തിക -




ഉള്ളില്‍  വളര്‍ന്നു തുടങ്ങിയ പെന്ഭ്രൂണത്തെ
നിര്‍ബന്ധ പൂര്‍വ്വം തന്നില്‍ നിന്നടര്‍ത്തിയെടുത്ത്
ചില്ലുപാത്രത്തില്‍ അടച്ചിട്ട തന്റെ,
പുരുഷനെയും വിധിയും അമ്മ ആദ്യം പഴിച്ചുവെങ്കിലും,
ഒരിക്കലും കണ്ണ് തുറക്കാതെപോയ തന്റെ 
മകളെയോര്‍ത്ത് അമ്മ ആശ്വസിച്ചു.
കുഞ്ഞേ നീ ഭാഗ്യവതിയാണ്,സുരക്ഷിതയും.
അടക്കി ഭരിക്കപ്പെടാന്‍ നീ വിധിക്കപ്പെട്ടില്ലല്ലോ.
നിന്റെ മാനത്തിന് മേല്‍ നിഴല്‍ വീഴ്ത്താന്‍ ആരും വരികയില്ലല്ലോ.
വെറും പെണ്ണായ് ജനിക്കാന്‍ വിധിക്കപെടാഞ്ഞ നീ അനുഗ്രഹീത...

ചൊവ്വാഴ്ച, മേയ് 08, 2012

ഞാന്‍

-ഗുല്‍മോഹര്‍-
അങ്ങനെയൊന്ന്  ഉണ്ടോ?
ഒരുപാട് കൂടിച്ചേരലുകളുടെ സങ്കീര്‍ണമായ 


ഒരു തന്മാത്രയാണ് ഞാന്‍.
ദൈവതുല്യരായ മാതാപിതാക്കള്‍,
മാലാഘയെപ്പോലുള്ള കൂട്ടുകാര്‍,
ചുറ്റുപാടുകള്‍,
സമൂഹം...
എന്റെയുള്ളിലും ഒരുപാട് ഞാന്‍ ഉണ്ട്.....
ചിലപ്പോള്‍ എനിക്ക് അഹങ്കാരിയുടെ  മുഖം,
ചിലപ്പോള്‍ ഒറ്റപ്പെടുന്നവന്റെ മുഖം.
കരയുന്നവന്റെ,ചിരിക്കുന്നവന്റെ.....
അതെ,ഞാന്‍ അങ്ങനെയൊക്കെയാണ്
ഈ യാത്രയില്‍ ആത്യന്തികമായി 
ഒരോര്‍ത്തരും  ഒറ്റയ്ക്കാണ്.
ഒരേ സമയം വലിയൊരു ആള്‍ക്കൂട്ടത്തിന്റെ നേതാവും
 തൊട്ടടുത്ത നിമിഷം 
അതെ കൂട്ടത്തിലെ ഏറ്റവും തനിച്ചുള്ളവനും 
ഞാനാണ്.
മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും മനസ്സിലാവാതെ 
'ഞാന്‍' അങ്ങനെ നില്‍ക്കുന്നു.
തിരികെയൊരു യാത്രാ ഇല്ലെന്നറിയാം 
ജീവിത വണ്ടിയുടെ ജനാലയിലൂടെ നോക്കുമ്പോള്‍ 
വഴിയോരകാഴ്ച്ചകളായി ഓര്‍മ്മകള്‍
പുറകിലേക്ക്  പായുന്നു.
എനിക്കീ ലോകം ഒരുപാട് ഇഷ്ടമാണ്.
കരയിപ്പികുമ്പോഴും,ചിരിപ്പിക്കുമ്പോഴും..
ഞാനീ ജനലരികില്‍ ഒറ്റയ്ക്കിരുന്നു 
യാത്ര തുടരട്ടെ...
കണ്ട കാഴ്ചകള്‍ മനോഹരം.
കാണാനിരിക്കുന്നത് അതി മനോഹരം.
പ്രതീക്ഷ......പ്രതീക്ഷ.....

ബുധനാഴ്‌ച, ഏപ്രിൽ 25, 2012

പൊയ്മുഖങ്ങള്‍..........


-അവന്തിക -

എനിക്ക് ചുറ്റിലും  ഇന്ന് പൊയ്മുഖങ്ങള്‍ മാത്രമാണ്.
ഉള്ളിളിരിപ്പുകലെ ഭംഗിയായ്‌ മറയ്ക്കുന്ന,
വിലകൂടിയ പൊയ്മുഖങ്ങള്‍.
കണ്ണിനുള്ളിലെ കഥകള്‍ മൂടിവെക്കുന്ന,
വിഡ്ഢിയായ  പൊയ്മുഖം.
അത് സ്വയം ശപിച്ച്‌ അന്യര്‍ക്ക് അനുഗ്രഹം ചൊരിയുന്നു.
എവിടെയോ കളഞ്ഞുപോയ നിഷ്കളങ്കതയുടെ,
ബാല്യത്തെ തിരഞ്ഞ്‌ തളര്‍ന്നു പോയ,
ഭൂതകാലത്തിന്റെ പൊയ്മുഖം.
എന്നോ കളങ്കപ്പെട്ടുപോയ മനസ്സിനെ,
മറയ്ക്കാന്‍ ശരീരവും ധരിച്ചു സൗന്ദര്യത്തിന്റെ പൊയ്മുഖം.
മനസ്സ് കറുത്ത് കൊണ്ടിരുന്നപ്പോള്‍  മുഖം ചായത്തില്‍ കുളിച്ചുകൊണ്ടിരുന്നു.
കാലം സൃഷ്ട്ടിച്ച അകലം കൂടിയും കുറഞ്ഞുമിരുന്നപ്പോള്‍,
മനസ്സില്‍ പോറലുകള്‍ അവശേഷിപ്പിച് സൗഹൃദവും,
 അണിഞ്ഞിരുന്നു അപരിചിതത്വത്തിന്റെ മുഖം മൂടി.
മൗനത്തിന്റെ ഉള്ളിലെ അര്‍ഥം തിരഞ്ഞപ്പോള്‍,
അഴിഞ്ഞു വീണത് ആശവറ്റിയ പ്രണയം മറച്ചുപിടിച്ച,
നോവിന്റെ പൊയ്മുഖം.
കൂട്ടിക്കിഴിച്ച ജീവിതം കൈവിട്ടു പോകുമ്പോള്‍,
ഞാനും അണിയുകയായിരുന്നു ഒരു പൊയ്മുഖം,
ആരും തോല്കാതിരിക്കാന്‍,
ആരെയും തോല്പ്പിക്കതിരിക്കാന്‍..............

ചൊവ്വാഴ്ച, മാർച്ച് 13, 2012

ഞാന്‍ വലുതായപ്പോള്‍

-വരുണ്‍-
 

ആരോ പറഞ്ഞത് കേട്ടു,വലുതായതത്രേ സുഖം!! പരമ സുഖം.
പിന്നെ ആരോ പറഞ്ഞു, ചെരുതായതത്രേ കഷ്ടം.
അങ്ങനെ ഞാനും വളര്‍ന്നു.
ഇപ്പോള്‍ പക്ഷെ ഞാന്‍ മനസ്സിലാക്കുന്നു,
ഇനിയെന്റെ ഭൂതകാലം തിരികെ കിട്ടില്ലല്ലോ.
നന്മ കാണാനായ് സൃഷ്ട്ടിച്ചു,അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞു,
ഇനിയുമെത്ര നാളെനിക്കേന്റെ അന്തരംഗം കാണാതിരിക്കാനാകും,
കാണുന്നു ഞാനീ ജനതയുടെ ദാരിദ്ര്യവും അരക്ഷിതത്വവും,
സംശയിക്കുന്നു ഞാന്‍,
ഇനിയും പോരുതാനായ് തയ്യാറെടുത്തില്ലെങ്കില്‍  ഞാനീ വലയില്‍ കുടുങ്ങിപ്പോകും.
നിരാശാപ്പെടുന്നു ഞാനീ അരക്ഷിതത്വം കാണട്.
കേള്‍ക്കുന്നു ഞാനാ രോദനം ("ഇന്ന് ഒന്നാം തിയതിയല്ലേ?")
ദാ, ആ സുഹൃത്ത്‌ ഒരു പെഗ്ഗിനായി ഓടുകയാണ്.
ഇനിയും നിര്‍ത്തിയിട്ടില്ല ഈ ഓട്ടം.
കേള്‍ക്കുന്നു ഞാനെന്റെ സഹോദരിയുടെ നിലവിളികള്‍,
ഇന്നും ഒരു തൊഴിലാളിയെ ആരോ വെടിവെച്ചു കൊന്നത്രേ.
"ദൈവത്തിന്റെ ഓരോ കളികളെ...?"
ദൈവം ആ മുതലാളിയെ വീണ്ടും ഒരു കോടീശ്വരനാക്കി.
ഇന്ന് ആ ദൈവത്തിനു പാലഭിഷേകമാണ്.
ഇനിയും ചിന്തിച്ചു നിന്നാല്‍
ആ കാപാലികര്‍ എന്റെ ഗ്രാമത്തില്‍ വരാനും മടിക്കില്ല.
അതിനു മുന്‍പ്‌, എനിക്ക് അതിജീവിക്കണം,പട പൊരുതണം.
എന്നെങ്ങിലും നന്മയുടെ ഒരു കൊന്നയെങ്ങിലും കാണാന്‍ കഴിയുമോ?
 നോക്കാം.

നിഴലാട്ടം

-അവന്തിക -


ചുറ്റും നിഴലുകലായിരുന്നു.....
ഭൂതകാലത്തിന്റെ പോറലുകള്‍ ഏറ്റുവാങ്ങി,
മൃതിയടഞ്ഞ ഓര്‍മയുടെ നിഴലുകള്‍....
ഒന്നില്‍ നിന്നും  മറ്റൊന്നായ്,
അടിക്കടി ഇരട്ടിച്ചിരട്ടിച്ചു, 
ചുറ്റും ഇരുള്‍ നിറച്ച് എന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന,
കറുത്ത നിഴലുകള്‍,,,,,,,
ഇന്നെന്റെ കാഴചയില്‍ നിന്നും നിന്നെയകറ്റി,
എനിക്ക് ചുറ്റും വട്ടമിട്ടു നടന്നു,
നഷ്ടങ്ങളെയോര്‍ത്തു വിലപിച്ചുകൊണ്ടിരിക്കുന്ന,
വികൃത രൂപങ്ങള്‍.................

ദരിദ്ര വിലാപം

-അവന്തിക -

സ്വപ്ന ഗൃഹം പണിയാനുള്ള നെട്ടോട്ടത്തിലായിരുന്നു  അവന്‍.....
ഓട്ടത്തിനിടയില്‍ കാലിയാകുന്ന കീശയും,
തേഞ്ഞു തീരാറായ ചെരുപ്പും,
വീഴാറായ പുരയിടവും,
അവനെ നോക്കി കൊഞ്ഞനം കുത്തി.......
പാതിവഴിയില്‍ സ്തംഭിച്ച സ്വപ്നത്തിനു മുന്നില്‍,
കണക്കുകൂട്ടലുകള്‍ തെറ്റിയപ്പോള്‍,
അയലത്തെ അദ്ദേഹം തറവാടിന്റെ തറ ഇളക്കി മാറ്റുകയായിരുന്നു........
വീടിന്റെ മോടി കൂട്ടാനുള്ള തത്രപ്പാടിലായിരുന്നു,
ആ കാശുകാരന്‍........
ഇനിയും ഉയര്‍ന്നിയ്യില്ലാത്ത വീടിന്റെ തറ നോക്കി,
സ്വപനം കണ്ടിരുന്ന ദരിദ്രന് മുന്നില്‍,
അയല്‍ക്കാരന്റെ സുന്തര ഗൃഹം,
തലയുയര്‍ത്തി നിന്നു......
ഇന്ന് അവന്‍ സ്വപ്ന ഗൃഹത്തെ,
വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍,
കാശുകാരന്‍ വീടിന്റെ മതിലിനു,
സ്വര്‍ണ്ണം പൂശുന്ന തിരക്കിലായിരുന്നു........

ശനിയാഴ്‌ച, ഫെബ്രുവരി 18, 2012

ഭ്രാന്താലയം


-അവന്തിക -


ഏതോ നിമിഷം അറ്റുപോയ 
ബോധത്തിന്റെ അലകള്‍ തേടി അലയുകയായിരുന്നു,
അവള്‍ ആ ഇരുണ്ട മുറിയാകെ........
ഇരുളിനപ്പുറം  തടവറയിലടയ്ക്കപ്പെട്ട,
ചിന്തയും കാഴ്ചയും അവളെ നോക്കി പരിഹസിച്ചുകൊണ്ടിരുന്നപ്പോള്‍,
നാല് ചുവരുകള്‍ക്കുള്ളിലെ തണുപ്പ്,
അവളെ തഴുകിക്കൊണ്ടേയിരുന്നു......

 താളം തെറ്റിയ മനസ്സില്‍ ആളിപ്പടരുന്ന തീയെ,
 ഞരമ്പിലൂടെ പായുന്ന വൈദ്യുതി 
തളര്‍ത്തിക്കൊണ്ടെയിരുന്നപ്പോള്‍,
 കവിളില്‍ നനവായത്  
അപരിചിതമായ്പ്പോയ മാതൃത്വം............

അക്ജാതവാസത്തിനു ശേഷം,
 നാല് ചുവരുകളോടും വിടപറഞ്ഞകലുംബോള്‍,
ചുവരിനിപ്പുറത്തെ ചൂണ്ടുപലക, 
അവളെ വീണ്ടും പരിഹസിച്ചു,
"ഭ്രാന്താലയം"


 കാലമേറെ പഴകിയ മാപ്പുപറച്ചിലുകളും,
 ഏറ്റുപറച്ചിലുകളും അവസാനിച്ചിടത്ത് ,
  ഓര്‍മയും മങ്ങലായ്‌ അസ്തമിച്ചു...........
  ഞരമ്പുകള്‍ വൈദ്യുതിക്കായ് പിന്നെയും ദാഹിച്ചു...........

ശനിയാഴ്‌ച, ജനുവരി 28, 2012

Why...
-ILHAM-

When I was a kid
I used to keep questioning
And with a tender smile
they answered me all the while


When I grew up
I kept questioning
But now,those tender smiles were gone
With no promises of an answer

I was the same ever
but they changed
And I didnt know
that time would betray me
But all the same
I kept questioning
With revulsion and pain
They would ask 'Why'?

'Why'?...
I retreat in vain.

There's nothing to do
With my voice sinking
into a sea of silence
No words
No more questions
And 'Why's in return
And no more of myself....


A LIE
--ILHAM-

I looked into the mirror
to read myself
trying hard
but the face wouldnt speak out
ever the same
But,I could see those eyes
they said something sad
pleading for something,
something very tender
Wanting to help
my fingers lept
to wipe those tears
but the polished mirror wouldnt let.

I tried to smile
as radiant as it could ever be
to dry up those tears.
Yes ,true...
The smile was weird
and ugly too
But I was desperate to help
and now the tears were gone!


I felt my heart
beating as hard as ever
A protest or a warning??
Be it either,
Knowing that it would silence one day
I walked away from the mirror.


Protected by Copyscape DMCA Takedown Notice Infringement Search Tool