"നിങ്ങള്‍ക്കെന്റെ കരങ്ങളില്‍ ചങ്ങലയും കാലുകളില്‍ ആമവും വെക്കാം
നിങ്ങള്‍കെന്നെ ഇരുട്ടറയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന് -
നിങ്ങള്‍കെന്നെ ഇരുട്ടറയിലെക്ക് വലിച്ചെറിയാം ,എന്നാല്‍
നിങ്ങള്‍ക്കെന്റെ ചിന്തകളെ അടിമാപ്പെടുത്താനാവില്ല
കാരണം അത് സ്വതന്ത്രമാണ് "
-ഖലീല്‍ ജിബ്രാന് -
ശനിയാഴ്ച, ജൂലൈ 21, 2012
പാളങ്ങള്‍
at
10:05 PM
-അവന്തിക-
നീണ്ടും നിവര്‍ന്നും വളഞ്ഞും
അനന്തതയിലേക്ക് നീളുന്ന പാളങ്ങള്‍ക്ക്
എത്രയേറെ കഥകള്‍ പറയുവാന്‍ കാണും.
വേവുന്ന വേനലിനെ തോല്‍പ്പിച്ചും
കുളിരുന്ന മഴയോട് കൂട്ടുകൂടിയും
കാലത്തിന്റെ ഓളങ്ങളിലൂടെ
പാളങ്ങളില്‍ ചിതറിയ മരണത്തിന്റെ കഥകള്‍..........
സ്വപ്നങ്ങള്‍ പേറി യാത്രയായ
മനുഷ്യന്റെ കഥകള്‍...
സ്വപ്ന സഞ്ചാരികള്‍ വലിച്ചെറിഞ്ഞ
നാറുന്ന മാലിന്യത്തിന്റെ
മനംപുരട്ടുന്ന കഥകള്‍......
ഔദാര്യത്തിന്റെ കാതുകളില്‍
ഉറക്കെപ്പാടിയും കൈനീട്ടിയും
പാടുപെടുന്ന കളങ്കം
കുത്തിനിറയ്ക്കപ്പെട്ട ബാല്യത്തിന്റെയു ,
ആര്‍ത്തിയാള്‍ മുഖം നഷ്ട്ടപ്പെട്ട
കൊള്ളക്കാരന്റെയും കഥ.
പാളങ്ങളില്‍ കൊഴിഞ്ഞുപോയ മാനത്തിന്റെയും
അപമാനിതരായ സ്ത്രീത്വതിന്റെയും കഥ...
കഥകളോരോന്നായ് ചികഞ്ഞെടുക്കുമ്പോള്‍
കാമുകനായ് ചീറിയടുക്കുന്ന തീവണ്ടിയും
അതിന്റെ നൂറായിരം ചക്രങ്ങളും
എല്പ്പിച്ചുകൊണ്ടിരിക്കുന്ന പോറലുകളില്‍ നിന്നും
വാര്‍ന്നൊഴുകുന്ന സുഖമുള്ള നോവിന്റെ കഥ.
ചൊവ്വാഴ്ച, മേയ് 22, 2012
പെണ്‍ഭ്രൂണം
at
3:32 AM
-അവന്തിക -
ഉള്ളില്‍ വളര്‍ന്നു തുടങ്ങിയ പെന്ഭ്രൂണത്തെ
നിര്‍ബന്ധ പൂര്‍വ്വം തന്നില്‍ നിന്നടര്‍ത്തിയെടുത്ത്
ചില്ലുപാത്രത്തില്‍ അടച്ചിട്ട തന്റെ,
പുരുഷനെയും വിധിയും അമ്മ ആദ്യം പഴിച്ചുവെങ്കിലും,
ഒരിക്കലും കണ്ണ് തുറക്കാതെപോയ തന്റെ
മകളെയോര്‍ത്ത് അമ്മ ആശ്വസിച്ചു.
കുഞ്ഞേ നീ ഭാഗ്യവതിയാണ്,സുരക്ഷിതയും.
അടക്കി ഭരിക്കപ്പെടാന്‍ നീ വിധിക്കപ്പെട്ടില്ലല്ലോ.
നിന്റെ മാനത്തിന് മേല്‍ നിഴല്‍ വീഴ്ത്താന്‍ ആരും വരികയില്ലല്ലോ.
വെറും പെണ്ണായ് ജനിക്കാന്‍ വിധിക്കപെടാഞ്ഞ നീ അനുഗ്രഹീത...
ഉള്ളില്‍ വളര്‍ന്നു തുടങ്ങിയ പെന്ഭ്രൂണത്തെ
നിര്‍ബന്ധ പൂര്‍വ്വം തന്നില്‍ നിന്നടര്‍ത്തിയെടുത്ത്
ചില്ലുപാത്രത്തില്‍ അടച്ചിട്ട തന്റെ,
പുരുഷനെയും വിധിയും അമ്മ ആദ്യം പഴിച്ചുവെങ്കിലും,
ഒരിക്കലും കണ്ണ് തുറക്കാതെപോയ തന്റെ
മകളെയോര്‍ത്ത് അമ്മ ആശ്വസിച്ചു.
കുഞ്ഞേ നീ ഭാഗ്യവതിയാണ്,സുരക്ഷിതയും.
അടക്കി ഭരിക്കപ്പെടാന്‍ നീ വിധിക്കപ്പെട്ടില്ലല്ലോ.
നിന്റെ മാനത്തിന് മേല്‍ നിഴല്‍ വീഴ്ത്താന്‍ ആരും വരികയില്ലല്ലോ.
വെറും പെണ്ണായ് ജനിക്കാന്‍ വിധിക്കപെടാഞ്ഞ നീ അനുഗ്രഹീത...
വ്യാഴാഴ്ച, മേയ് 17, 2012
ചങ്ങായി ജീവിതം ഇങ്ങനെയൊക്കെയാണ്....
at
7:46 AM
-ഷിബി-
ബെര്‍ഗ്മാനും, സത്യജിത്ത് റായും,ഡിസീക്കയും,ഖട്ടക്കും
ഒക്കെ കാണിച്ചു തന്ന സങ്കല്പങ്ങള്. ചുറ്റുപാടിന്റെ പച്ചയായ
യാഥാര്‍ത്ഥ്യങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള്‍.ചിന്തകളില്‍ സിനിമ
കാട്ടുവള്ളി മരത്തെ എന്ന പോലെ ചുറ്റിപ്പിടിച്ച് വളര്‍ന്ന നിമിഷങ്ങള്‍.
തന്റെ
സങ്കല്‍പ്പത്തിനുമപ്പുറം വ്യഭിച്ചരിച്ചുപോയ ഒരു കലാ രൂപമായി സിനിമ
മാറിയിരിക്കുന്നു.താന്‍ പഠിച്ചതില്‍ നിന്നും വിഭിന്നമായ എന്തെല്ലാമോ
തിയേറ്റര്‍ അടക്കി ഭരിക്കുന്നു.ചൂടന്‍ രംഗങ്ങളും,പഞ്ച് ഡയലോഗുകളും ,ഐറ്റം
നമ്പരുകളും തിരുകി കയറ്റി പണം വാരുന്ന വ്യവസായം മാത്രമാകുന്ന സിനിമ.പെണ്
ശരീരത്തെ തുറിച്ചു നോക്കുന്ന ക്യാമറ,അവയവ പ്രദര്‍ശനം മാത്രമായി തരംതാഴ്ന്നു
പോകുന്ന സിനിമ.....ഇവിടെ ഞാന്‍ വ്യത്യസ്തനാവണം. കവിത പോലെ മനോഹരമായ സിനിമ,
കാഴ്ച പ്രതികരിക്കാനുള്ള ഉപാധിയാവണം, പ്രേക്ഷകര്‍ സിനിമ മനസ്സ് കൊണ്ടല്ല
ഹൃദയം കൊണ്ട് ആസ്വദിക്കണം.സ്വപ്നങ്ങള്‍ അനവധിയാണ്.
ഇനിയെന്ത്? മുന്നില്‍
ഒരു പാത നീണ്ട നിവര്‍ന്നു കിടക്കുന്നു.സ്വന്തമായി സിനിമ ചെയ്യണം.കുറെ
ചിന്തകളും,സ്വപ്നങ്ങളും,സ്വന്തം കഴിവിലുള്ള വിശ്വാസവും പിന്നെ കോളേജ് കാലം
മുതല്‍ നിഴലായി ഒപ്പം നടക്കുന്ന എന്റെ കിണ്ണനും (കിരണ്‍ ദാസ്)
കൂട്ടിനുണ്ട്.ആവേശം പകരാന്‍ ഇതൊക്കെ ധാരാളം.
കഥയ്ക്കായുള്ള
അന്വേഷണത്തിന്റെ നാളുകള്‍.ഊണിലും, ഉറക്കത്തിലും, രാവും പകലും ചിന്ത ഒരു
പട്ടം പോലെ എവിടെയൊക്കെയോ പാറി നടന്നു.
കിണ്ണന് പണ്ടുമുതലേ ക്യാമറയോടായിരുന്നു ആവേശം.കാഴ്ച അവനു അനന്തമായിരുന്നു.മറ്റുള്ളവരേക് കാള്‍
പൊക്കം കുറഞ്ഞ അവന് തടിയന് മന്‍സൂറിന്റെ ചുമലില്‍ കയറിയിരുന്നു
'പ്ലാവിലതോപ്പി' എന്ന ഞങ്ങളുടെ ക്യാമ്പസ് ഫിലിം ക്യാമറയില്‍ പകര്‍ത്തിയത്
ഇന്നും ഓര്‍മയിലുണ്ട്.എഞ്ചിനീയറിംഗ് കോളേജ് വിട്ട ശേഷം പൂനെ
ഫിലിം ഇന്സ്റ്റിറ്റ്യുട്ടില് അവന് ചായാഗ്രഹണവും ഞാന്‍ സംവിധാനവും
പഠിച്ചു. അടൂരിനേയും,ഷാജി എന്‍ കരുനിനെയും പോലുള്ള മഹാന്മാര്
പഠിച്ചിറങ്ങിയ ആ കലാലയം ഞങ്ങള്‍ക്ക് അനുഭവങ്ങളുടെ വലിയൊരു ലോകം സമ്മാനിച്ചു
.
വൈകുന്നേരം കിണ്ണനും ഞാനും അല്‍പ്പം നടക്കാനിറങ്ങി.കീശയില്‍
തപ്പിയപ്പോള്‍ രണ്ടു ചായക്കുമാത്രം പൈസയുണ്ട്.ചായ കുടിക്കുന്നതിനിടയില്‍
ടീവിയില്‍ വെറുതെ ശ്രദ്ധിച്ചു.
'ശ്രീദേവി വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം'.
കണ്ണ് വീണ്ടും ടീവിയില്‍ ഉടക്കി.
'ഡാ, ലോകത്തിന്റെ ഏതോ ഒരു കോണില്‍ ഇരുന്നു അവനിപ്പോ സന്തോഷിക്കുന്നുണ്ടാവും'
'ഉം, ഞാന്‍ പതിയെ മൂളി'
'എടാ കുഞ്ഞൂഞ്ഞേ നമുക്ക് അവന്റെ കഥ സിനിമയാക്കിയാലോ?'
പുതിയ
ആശയം കിട്ടിയതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടാന്‍ തോന്നി.ലോകം മുഴുവന്‍
ആരാധിക്കുന്ന സംഗീത മാന്ത്രികന് ഹരികിഷോറിന്റെ ആരോരുമറിയാത്ത ജീവിതം
സിനിമയാകുന്നു.ആ കഥ ശരിക്കും ഞങ്ങളുടെ കൂടി ജീവിതമാണല്ലോ.
'ഡാ അവനോട് സമ്മതം വാങ്ങണ്ടേ?
'എന്തിന്? ഈ കഥയുടെ മുഴുവന്‍ ക്രഡിറ്റും നമുക്കല്ലേഡാ'
പിന്നെ, സംഗീതം നമുക്ക് അവനെക്കൊണ്ട് ചെയ്യിക്കാം.
ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രിയില്‍ ഞാന്‍
എഴുതി തുടങ്ങി.കിണ്ണന് സിഗരറ്റ് പുകച്ച് അടുത്തിരുന്നു.പതിയെ പതിയെ
എഴുത്തിനു ഒഴുക്ക് വന്ന് തുടങ്ങി.'അനുരാഗിണി ഇതാ എന്‍' എന്ന പാട്ടിന്റെ
മനോഹരമായ ഓടക്കുഴല്‍ സ്വരത്തില്‍ കിണ്ണന്റെ ഫോണ്‍ റിംഗ്
ചെയ്തു,കേട്ടപ്പോഴെക്ക് ആളാരാണെന്ന് മനസ്സിലായി.അവന് ഒരു കള്ളച്ചിരിയോടെ
ഫോണും എടുത്തു പോയി.ഇനി ഒരു മണിക്കൂര്‍ നേരത്തേക്ക് അവനെ
നോക്കണ്ട.ഇന്‍സ്റ്റിറ്റ്യുട്ടി ല്‍ നിന്നും പരിചയപ്പെട്ട ഗുജറാത്തി പെണ്‍കുട്ടിയുമായി അവനറിയാവുന്ന ഭാഷയില്‍ സോള്ളിക്കൊണ്ടിരുന്നു.
എന്‍ജിനീയറിങ്ങിന് പഠിക്കുന്ന നാളുകള്‍......ചില്ലറ തരികിടകളും
തമാശകളും ഗുണ്ടായിസവും ഒക്കെയായി ക്ലാസ് ഭരിച്ചിരുന്ന മൂന്നു തലതിരിഞ്ഞ
പയ്യന്മാര്.കാര്‍ത്തിക് വേണുഗോപാല്‍ എന്ന ഞാനും, കിണ്ണനും പിന്നെ തമിം
അബ്ദുള്ള എന്ന 'എലുംബനും'.അവരാരും കാര്‍ത്തിക് എന്ന് എന്നെ
വിളിക്കാറില്ല.ചിലപ്പോ കുഞ്ഞുഞ്ഞ് എന്ന് തികച്ചു വിളിക്കും.അല്ലെങ്ങില്‍
'കുഞ്ഞു' വില്‍ ഒതുങ്ങും.പെണ്‍കുട്ടികളുടെ മുന്നില്‍ സ്റ്റൈല്‍ ആക്കിയും
വായ നോക്കിയും നടന്നിരുന്ന ഞങ്ങള്‍ക്ക് പെണ് സുഹൃത്തുക്കള്‍ തീരെ
ഇല്ലായിരുന്നു.പക്ഷെ പിന്നെ എപ്പോഴോ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മണ്ടൂസ്
(സുന്ദരിപ്പെ ണ്ണ്) കയറിക്കൂടി.പേര് 'സീതാലക്ഷ്മി'.എല്ലാവരും അവളെ സീത
എന്ന് വിളിച്ചു.എനിക്ക് ലക്ഷ്മി എന്ന് വിളിക്കാനായിരുന്നു ഇഷ്ടം. പാവം
പെണ്ണ്, മിക്കപ്പോഴും ഞങ്ങളുടെ അസൈന്മെന്റുകളും റെക്കോര്‍ഡുകളും
എഴുതലായിരിക്കും അവളുടെ ജോലി. തമീം ഞങ്ങളുടെ സ്വഭാവം പോലെ ഗ്യാങ്ങിനു ഒരു
പേരിട്ടു 'കാസാ-മുസാക്കോ-1947 '. ഇതിന്റെ അര്‍ഥം അവനു പോലും അറിയില്ല.
പക്ഷെ -1947 സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു.
തമീം ഞങ്ങള്‍ക്ക് ഒരു അദ്ഭുതമായിരുന്നു. ജീവിതം നിറയെ
വേദനകളുടെ ഭാരം പേറുന്നവന്. അവന്റെ കഥകള്‍ കേട്ട് ചിലപ്പോള്‍ ഞങ്ങള്‍
കരഞ്ഞുപോയിട്ടുണ്ട്.പക്ഷെ അവന് കരയില്ലായിരുന്നു.ചിരിക്കാന്‍ മാത്രം
അറിയുന്നവന്, എല്ലാ പ്രശ്നങ്ങളും മറന്നു അവന് കളിക്കും,തമാശ
പറയും,ഒരുപാട് സ്നേഹിക്കും.അവന് ഞങ്ങളോട് പറയും
'ചങ്ങായി, കണ്ണൂരിലെ തെയ്യത്തിന്റെ കഥപോലെ ഉമിത്തീയില്‍ എരിയുമ്പോഴും കുളിരാനെന്നു പറയണം'
ഞാനും
കിണ്ണനും സിനിമയും സാഹിത്യവും തലയ്ക്കു കയറി നടന്നപ്പോഴും അവന്
ആവേശത്തോടെ പഠിച്ചു.ക്ലാസ്സില്‍ ഒന്നാമനായി.ചിലപ്പോള്‍ ഞങ്ങളെ
പ്രോത്സാഹിപ്പിക്കാനായി അവന് പറയും
'എടാ സിനമ
ഭ്രാന്തന്മാരെ ,ഞാന്‍ പഠിച്ച് വലിയ എന്‍ജിനീയറായി കുറെ കാശ് സമ്പാദിച്ച്
നിങ്ങളുടെ ആദ്യത്തെ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യും'
പറഞ്ഞതുപോലെ അവന് വലിയ ആളായി. HTC യുടെ
തലപ്പത്തിരുന്നു കോടികള്‍ സമ്പാദിക്കുന്നു.സ്വന്തമായി BMW കാര്‍
,ഫ്ലാറ്റ്,എല്ലാം ഉണ്ട്.കഴിഞ്ഞ വര്‍ഷം മഞ്ചേരിക്കാരി ഒരു
മൊഞ്ചത്തിപ്പെണ്ണിനെ കല്യാണം കഴിക്കുകയും ചെയ്തു. അവനിന്ന് കൃഷ്ണനും
ഞങ്ങള്‍ വെറും കുചേലന്മാരും.ചോദിച്ചാല്‍ അവന്
സഹായിക്കാതിരിക്കില്ല.സഹായിക്കു ം.............
മനസ്സിന്റെ താഴ്വരയില് പ്രണയത്തിന്റെ ഒരു പൂവ്
മൊട്ടിട്ടിരുന്നു.പക്ഷെ പറയാതെ അറിയാതെ അത് അവസാനിച്ചു.മനപ്പൂര്‍വം
പറയാതിരുന്നതല്ല.കിണ്ണനും തമീമിനും ആ കഥ അറിയാം.പറയാനുറച്ച് മനസ്സിനെ
തയ്യാറാക്കിയപ്പോഴേക്കും ഞങ്ങളുടെ ജീവിതത്തിലേക്ക് അവന് കടന്നു
വന്നിരുന്നു.ഇപ്പോഴും മനസ്സിന്റെ ഓളങ്ങളില്‍ ആ പ്രണയത്തിന്റെ കടലാസ് തോണി
വെറുതെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഒരു വെള്ളിയാഴ്ച ഉച്ചനേരം,ക്ലാസ്സില്‍ എല്ലാവരും റെക്കോര്‍ഡ്
എഴുതി തീര്‍ക്കാനുള്ള തിരക്കിലാണ്.ലക്ഷ്മിക്ക് ഡയറി മില്‍ക്ക് വാങ്ങി
കൊടുക്കാം എന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ എനിക്ക് വരച്ചു തരാം എന്ന്
സമ്മതിച്ചു .സ്വന്തമായി പെന്‍സിലും റബ്ബറും ഒന്ന് ഇല്ലാത്തതുകൊണ്ട് അവസാന
ബെഞ്ചില്‍ വെറുതെ കിടന്നിരുന്ന ബാഗ് തപ്പി.ഒരു നിമിഷം ഞാന്‍ ഞെട്ടി.'മയക്കു
മരുന്ന്,സിറിഞ്ച്,കഞ്ചാവ് '.....
ക്ലാസ്സിനു പുറത്തു തൂണ് ചാരി നിന്നു കമ്മന്റ് അടിച്ചുകൊണ്ടിരുന്ന
തമീമിനെ പതുക്കെ വിളിച്ച് ഞാന്‍ സംഭവം പറഞ്ഞു.ഞങ്ങള്‍ പതിയെ ബാഗിന്റെ
പുറത്തെ കള്ളി തുറന്നു നോക്കി.പുസ്തകത്തിന് ഇടയില്‍ ഒരു
ഓടക്കുഴല്‍,കുറച്ചു കടലാസ് തുണ്ടുകള്‍.മനസ്സില്‍
എന്തൊക്കെയോ ചോദ്യങ്ങള്‍
നിറഞ്ഞു.കണ്ണുകള്‍ പതിയെ കടലാസ് തുണ്ടുകളില്‍ ഉടക്കി.കാച്ചിക്കുറുക്കിയ
ചെറിയ ചെറിയ വരികള്‍, വരികള്‍ക്കിടയില്‍ പിടയുന്ന
ജീവിതം.....ജീവിതത്തോടുള്ള പ്രധിഷേധം......ആരോടൊക്കെയോ ഉള്ള
പ്രതികാരം.......പ്രതികരിക്കാനാ വാത്തതിലുള്ള നിസ്സഹായത..............
എന്തൊക്കെയോ ചോദ്യങ്ങള്‍
നിറഞ്ഞു.കണ്ണുകള്‍ പതിയെ കടലാസ് തുണ്ടുകളില്‍ ഉടക്കി.കാച്ചിക്കുറുക്കിയ
ചെറിയ ചെറിയ വരികള്‍, വരികള്‍ക്കിടയില്‍ പിടയുന്ന
ജീവിതം.....ജീവിതത്തോടുള്ള പ്രധിഷേധം......ആരോടൊക്കെയോ ഉള്ള
പ്രതികാരം.......പ്രതികരിക്കാനാ
ബാഗ് പഴയത് പോലെ വെച്ചു.കിണ്ണനെയും ലകഷ്മിയെയും വിളിച്ച് കാര്യം പറഞ്ഞു.
'എന്നാലും ആവനെന്താ ഇത്രമാത്രം പ്രശ്നങ്ങള്‍? ഒട്ടു വഴങ്ങാത്ത പ്രകൃതക്കാരന്, ഞാന്‍ പലവട്ടം മുട്ടി നോക്കിയതാണ്,ആരോടും മിണ്ടാന്‍ പോലും അവനു ഇഷ്ടമല്ല.' ഡസ്ക്കില്‍ കേറി ഇരിക്കുകയായിരുന്ന തമീം പറഞ്ഞു .
അവന് അങ്ങനെയായിരുന്നു.'ഹരികിഷോര്‍' ഒരു പാവം പയ്യന്.പോപ്പും
റോക്കും പണക്കൊഴുപ്പിന്റെ മേനി പ്രദര്‍ശനവും അടക്കി വാഴുന്ന കോളേജ്
ജീവിതത്തിന്റെ ആനന്തങ്ങള്‍ക്ക് കണ്ണും ചെവിയും കൊടുക്കാതെ ഒരു
ഒച്ചിനെപ്പോലെ ഒതുങ്ങി കഴിയുന്നവന്.താടിയും മുടിയും നീട്ടി
ആകര്‍ഷകമല്ലാത്ത വസ്ത്രമണിഞ്ഞു ആരോടും മിണ്ടാട്ടമില്ലാതെ ഇരിക്കുന്ന അവനെ
ചിലര്‍ക്കൊക്കെ പേടിയായിരുന്നു.അവന്റെ നോട്ടത്തിന്റെ തീക്ഷ്ണതയും
,അലസഭാവത്തിനും അപ്പുറം എന്തോ ഒരു ആകഷകത എനിക്ക് അവനോട് തോന്നിയിരുന്നു.
ഞങ്ങള്‍ പതിയെ അവനോടു അടുക്കാന്‍ ശ്രമിച്ചു.ഞാനും തമീമും ഇരിപ്പ്
അവന്റെ ബെഞ്ചിലേക്ക് മാറ്റി.പക്ഷെ പലപ്പോഴും അവന്
ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.എന്‍ തോ....... ചില ദിവസങ്ങളില്‍ അവന്
എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു..........പിന്നീട് ഞങ്ങളുടെ യാത്രാ
അവനിലേക്കുള്ള അന്വേഷണമായിരുന്നു.
ഓഫീസില്‍ നിന്നും അവന്റെ അഡ്രസ് സംഘടിപ്പിച്ചു.ഒരു ദിവസം
ക്ലാസ്സ് കട്ടുചെയ്ത് ഞങ്ങള്‍ അവന്റെ വീട് തേടി പുറപ്പെട്ടു.ഒടുവില്‍
നഗരത്തിന്റെ ഒരു കോണില്‍ ആ വീട് കണ്ടു പിടിച്ചു.ചെറുതെങ്കിലും മനോഹരമായ
വീട്,കുറെ കാലമായി വൃത്തിയാക്കാതെ കിടക്കുന്നത്കൊണ്ട് മുറ്റത്തു ഇലകള്‍
നിറഞ്ഞിരിക്കുന്നു.പൂട്ടിക്കി ടക്കുന്ന വീടിന്റെ കോലായില്‍ മാറാല
പിടിച്ചു കിടക്കുന്ന ഫോട്ടോയില്‍ കണ്ണ് ചെന്നിരുന്നു.ഹരിയും ചേച്ചിയും
അമ്മയും അച്ഛനും കൂടിയുള്ള ഒരു പഴയ ഫോട്ടോ.വീടിനു മുന്നില്‍
ചുറ്റിക്കളിക്കുന്നത് കണ്ടാവണം അടുത്ത വീട്ടിലെ അല്പം പ്രായം ചെന്ന
മനുഷ്യന് മുന്നില്‍ വന്ന് ഞങ്ങളോട് കാര്യം അന്വേഷിച്ചു.കാര്യങ്ങള്‍
പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു.ഇരിക്കാന്‍ പറഞ്ഞ ശേഷം
തന്റെ ചാരുകസേരയില്‍ ചാരിയിരുന്നു ആ കഥ പറഞ്ഞു.വിധി ഹരിയെ വേട്ടയാടിയ കഥ.
റെയില്‍വേയി കാറ്ററിംഗ് ജോലിക്കാരനായിരുന്നു ഹരിയുടെ അച്ഛന്.ചെറിയ
വരുമാനം ആണെങ്കില്‍ കൂടിയും ഇല്ലായ്മയിലും ആ കുടുംബം സന്തോഷം
കണ്ടെത്തി.ഹരിക്ക് ഒരു ചേച്ചി,പേര് ശ്രീദേവി.ഡിഗ്രി പാസ്സായ ശേഷം അടുത്ത
കോളേജില്‍ പീ.ജി ക്ക് ചേര്‍ന്നു.ഹരിക്ക് അമ്മ ജീവനായിരുന്നു.അമ്മയുടെ മുഖം
കണ്ടുകൊണ്ടേ അവന് ഉണരൂ,അമ്മ മുത്തം കൊടുത്താലേ കിടക്കയില്‍ നിന്നും
എനീക്കു.....
പത്താം ക്ലാസ് പരീക്ഷ നന്നായി എഴുതി വേനലവധി ആഘോഷിച്ചു
നടക്കുകയായിരുന്നു ഹരി .ഒരു ദിവസം ഹരിയെയു ശ്രീദേവിയും ചേര്‍ത്ത് പിടിച്ചു
അച്ഛന് ചോദിച്ചു.
'എടീ , നമുക്ക് നമ്മുടെ മക്കളെയും കൊണ്ട് ഒരു യാത്രാ പോയാലോ?'
'ഇതെന്തു പുതുമ'? ചപ്പാത്തി പരത്തുന്നതിനിടയില്‍ അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.
'നമ്മളുടെ മക്കള്‍ക്ക് ഇത്തിരി സന്തോഷം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ നമ്മള് എന്ത് അച്ഛനും അമ്മയുമാ?'
പതിവിലും സന്തോഷത്തോടെ ഹരിയും ശ്രീദേവിയും
എണീറ്റു.പുതിയ ഡ്രസ്സ് ഇട്ടു ചേച്ചിയോട് വാതോരാതെ സംസാരിച്ച് അവര്‍
യാത്രാ തുടങ്ങി.കടല്‍ കണ്ടു,പാര്‍ക്കില്‍ പോയി,സിനിമ കണ്ടു,തിരികെ
വരുമ്പോള്‍ താന്‍ ചായ വില്ക്കാന് മാത്രം കയറാറുള്ള ട്രെനില്‍
സന്തോഷത്തോടെ മക്കളെയും ഭാര്യയേയും കൂട്ടി അയാള്‍ കയറി.തീവണ്ടി ഒരു
ഞെരുക്കത്തോടെ നീങ്ങി തുടങ്ങി.തന്റെ യൂണിഫോമായ നീല ഷര്‍ട്ടിനു പകരം കറുത്ത
കള്ളി ഷര്‍ട്ടാണെന്നു കണ്ടപ്പോള്‍ അയാള്‍ മന്തഹസിച്ചു.
അന്ന് കടലുണ്ടി പാലം വേദന കൊണ്ട് പതിവിലും അധികം കരഞ്ഞു.ഒറ്റ
നിമിഷത്തെ നിശ്വാസം അവസാനിക്കുമ്പോഴേക്കും പാലത്തിന്റെ കരച്ചിലിനേക്കാള്‍
ശബ്ദത്തില്‍ മുറവിളികള്‍ ഉയര്‍ന്നു.പാലം തകര്‍ന്നു.......കടലുണ്ടി പുഴയില്‍
ശവങ്ങള് പൊന്തി...... ബോധം വരുമ്പോള്‍ ഹരിയും ശ്രീദേവിയും ആശുപത്രി
കിടക്കയില്‍ കറങ്ങുന്ന ഫാനിനു ചുവട്ടില്‍ ആയിരുന്നു.സുഖമില്ലാതെ
കിടക്കുമ്പോള്‍ നെറ്റിയില്‍ കൈവെച്ചു കൂട്ടിരിക്കുന്ന അമ്മയെ അവന്
തിരഞ്ഞു.കാലിനടുത്തു തന്നെ നോക്കിയിരിക്കാറുള്ള അച്ഛനെ
ഓര്‍ത്തു.....ചേച്ചിയുടെ കണ്ണില്‍ നിന്നും ഇറ്റി വീണ കണ്ണീര് അവനോടു
എല്ലാം പറഞ്ഞു......
ശ്രീദേവി പഠിത്തം നിര്‍ത്തി,ദൂരെ ടൌണില്‍ ഒരു ടെക്സ്റ്റില്‍സില്‍
ജോലിക്ക് ചേര്‍ന്നു.പിന്നീട് ഹരിയുടെ അച്ഛനും അമ്മയും എല്ലാം
അവളായിരുന്നു.ചേച്ചി കഷ്ട്ടപ്പെടുന്നത് കാണുമ്പോള്‍ അവന് നീറുന്ന
മനസ്സുമായി ആവേശത്തോടെ പഠിച്ചു. +2 നു സ്കൂളില്‍ ഒന്നാമനായി
പാസ്സായി.എന്ട്രന്‍സ്സിനു നല്ല റാങ്ക് കിട്ടി.ദൂരെ നല്ല കോളേജുകളില്‍
അഡ്മിഷന് കിട്ടുമായിരുന്നിട്ടും ചേച്ചിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അവന്
അടുത്തുള്ള കോളേജില്‍ ചേരുവാന്‍ തീരുമാനിച്ചു.
കോളേജില്‍ ചേരാന്‍ പോകേണ്ട ദിവസം. രാവിലെ അച്ഛന്റെയും അമ്മയുടെയും
ഫോട്ടോയില്‍ തൊഴുത് ചേച്ചിയുടെ കാല് തോട്ടു വണങ്ങി പോവാന്‍ ഇറങ്ങുമ്പോള്‍
ഹരിയുടെ മനസ്സ് ഏറെ കനത്തിരുന്നു.അമ്മ പുറകില്‍ തന്നെ നോക്കി
നില്പ്പുണ്ടെന്ന് അവനു തോന്നി.വെറുതെ അവന് തിരിഞ്ഞു നോക്കി.
ശ്രീദേവി അന്ന് പതിവിലും ഏറെ സന്തോഷത്തിലായിരുന്നു.ചുണ്ടില്‍
പുഞ്ചിരി തത്തിക്കളിച്ചു.കോളേജില്‍ രേഖകളെല്ലാം ശരിയാക്കിയ ശേഷം ഹരിയെ
സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ചു.ജോലിസ്ഥലത്തെ കൂട്ടുകാരികള്‍ക്ക് മധുരം
കൊടുക്കാന്‍ പോവാന്‍ ട്രെനില്‍ കയറി.ഹരി പിന്നീട് ആ ചിരിക്കുന്ന മുഖം
കണ്ടിട്ടില്ല.പെണ്ണിനെ രുചിക്കാന്‍ മാത്രമുള്ള വസ്തുവായി കരുതുന്ന കണ്ണില്‍
ചോരയില്ലാത്ത ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ട്രാക്കിലിട്ടു
പിച്ചിച്ചീന്തുകയായിരുന്നു.
കണ്ണടയെടുത്ത് പതിയെ കണ്ണുതുടച്ച ശേഷം അയാള്‍ പറഞ്ഞു.
'ഹരി
ഇപ്പൊ ഓര്‍ഫനേജിലാ , അവന്റെ പഠിത്തം ഒക്കെ അവരാ നോക്കുന്നെ.പാവം
കുട്ടി........ചേച്ചിയുടെ ഇഷ്ട്ടത്തെയോര്ത്താ അവനിപ്പോ പഠികാന്‍
പോകുന്നെ.'
ഞങ്ങള്‍ മൂന്നുപേരും ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.
തിരികെ പോരുമ്പോള്‍ അദ്ദേഹം വിളിച്ച് പറഞ്ഞു.
'മക്കളെ അവന് അസ്സല് പാട്ടുകാരനാണ് കേട്ടോ ,നിങ്ങള്‍ അവനെ ശ്രദ്ദിക്കണം.'
വരുന്ന വഴി ഓര്‍ഫനേജില്‍ കയറി,ഫാതറിനെ കണ്ടു.ഹരിയുടെ മയക്കു
മരുന്ന് ഉപയോഗത്തെപ്പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നു.അവന്റെ
ഭാവിയെപ്പറ്റി ഒരുപാട് സംസാരിച്ചു.അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട്
വരാന്‍ എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്തു.അപ്പോഴേക്കും ഹരിയെ
മനസ്സ് കൊണ്ട് ഞങ്ങള്‍ ഒരുപാട് സ്നേഹിച്ചു തുടങ്ങിയിരുന്നു.
ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.അവന് ഞങ്ങളില്‍
ഒരാളായി മാറി.അവനില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങി.മയക്കു മരുന്ന്
ഉപേക്ഷിച്ചു.താടിയും മുടിയും വെട്ടി വൃത്തിയാക്കിയപ്പോള്‍ ക്ലാസ്സിലെ
ഏറ്റവും സുന്ദരന്‍ അവനാണെന്ന് തോന്നി.
ഒരു ദിവസം അവനെ കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ കിണ്ണന് പറഞ്ഞു.
'ഡാ അവനൊന്നു പ്രേമിച്ചാല്‍ ഉഷാറായിക്കോളും.....അവന്റെ എല്ലാ സങ്കടങ്ങളും പങ്കു വെക്കാന്‍ ഒരാള്‍ '
'അതിപ്പോ എങ്ങനാഡാ ?'
'എടാ
കുഞ്ഞു നമ്മള് സിനിമയിലൊക്കെ കാണുന്നപോലെ ഒരു അദൃശ്യ കാമുകി.അവന് ഒന്ന്
നോര്‍മല്‍ ആകുന്നതു വരെ മതി; നമുക്ക് മെസ്സേജ് അയച്ചു തുടങ്ങാം.'
ആദ്യം മെസ്സേജിംഗ് ജോലി തമീമിനായിരുന്നു.പിന്നെ കിണ്ണന് ....ഒടുവില്‍ ലക്ഷ്മിയും.കിണ്ണന്റെ ആശയം ശരിക്കും
ഏറ്റിരിക്കണം.ഒരു ദിവസം നെല്ലിമരത്തിന്റെ തണലില്‍ ഇരിക്കുമ്പോള്‍ അവനെഴുതിയ
പ്രണയ ഗാനം ഞങ്ങള്‍ക്കായി ഈണമിട്ടു പാടി.അവസാനം കരഞ്ഞു കൊണ്ട് അവന്
ഞങ്ങളെ നോക്കി.ഞാന്‍ അവനെ നെഞ്ചോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു.ഹരി
ഞങ്ങള്‍ക്ക് കൂടപ്പിറപ്പിനെ പോലെയായി.അവന് പിന്നെയും പാടി
ഒരുപാട്.........അവന്റെ പാട്ടിനായി കലാലയം കാതോര്‍ത്തു.......പിന്നെ ലോകം
മുഴുവന്‍ അവന്റെ ശബ്ദത്തിനായി കാത്തിരുന്നു.
ഇന്റര്‍സോണ്‍ കലോത്സവത്തിലെ ഹരിയുടെ വിജയം ഞങ്ങള്‍ ശരിക്കും
ആഘോഷിച്ചു.ചെലവ് മുഴുവന്‍ ലക്ഷ്മിയുടെ വകയായിരുന്നു.തമീം ഒന്ന് കളിയാക്കി
ചിരിച്ചു.ഞാന്‍ കണ്ടില്ലെന്നു നടിച്ചു.ആഘോഷങ്ങള്‍ അവസാനിക്കാറായപ്പോള്‍
ട്രോഫിയും കൊണ്ട് അടുത്തിരുന്ന ഹരി കണ്ണ് നിറച്ച് എന്നോട് ചോദിച്ചു.
'ഡാ ആ മെസ്സേജ് അയച്ചതൊക്കെ നിങ്ങളാണല്ലേ ....?'
ഒരു
സ്വപ്നം തകര്ന്നടിയുന്നത്തിന്റെ വേദന കൂടി അവന് അനുഭവിക്കുന്നത്
ഞങ്ങള്‍ കണ്ടു.ഞാനും കിന്നനും തമീമും താഴോട്ടു നോക്കി ഇരുന്നു.പെട്ടെന്ന്
ഒരു ശബ്ദം എന്റെ ഹൃദയം തുളച്ചു കടന്നു പോയി.
'ഹരി അവരല്ല,ഞാനാണ്.....
"ya really I Love You"
ലക്ഷ്മി പറഞ്ഞ്
അവസാനിപ്പിച്ച് അല്‍പ്പം നാണത്തോടെ ഞങ്ങളെ നോക്കി.തമീം ഒന്നും
പറഞ്ഞില്ല,കിണ്ണന് എന്നെ ഒന്ന് നോക്കി.ഒടുവില്‍ മൗനം ഭേദിച്ച് കൊണ്ട്
ഞാന്‍ അവര്‍ക്ക് ആശംസ നേര്‍ന്നു.എല്ലാം മറന്ന് അവര്‍ക്ക് വേണ്ടി
കളിച്ചു,ചിരിച്ചു.
ഭാരം കൂടിയ ഹൃദയവും താങ്ങി ഹോസ്റ്റലിലേക്ക് തിരികെ നടക്കുമ്പോള്‍ കിണ്ണന് ചോദിച്ചു
'എങ്ങനാഡാ നീ ചിരിക്കുന്നെ?'
'നമുക്ക് ഹരിയല്ലേഡാ വലുത്,അവന്റെ ജീവിതം മറ്റാരേക്കാളും അറിയുന്നവരല്ലേഡാ നമ്മള്, പാവം......'
കരയാതെ
പറഞ്ഞ് ഒപ്പിച്ചു.പിന്നീടുള്ള ജീവിതം ചരിത്രമാണ്.ഹരികിഷോര്‍ എന്ന സംഗീത
മാന്ത്രികന് ലോക മനസ്സ് കീഴടക്കിയ ജൈത്രയാത്ര.ഞങ്ങളുടെ റോള്‍ ഇവിടെ
അവസാനിക്കുന്നു.
തമീം പഴയ വാക്ക് പാലിച്ചു.ഞങ്ങളുടെ സിനിമ അവന് പ്രൊഡ്യുസ്
ചെയ്യാമെന്ന് ഏറ്റു.സ്ക്രിപ്റ്റ് എഴുത്ത് കഴിഞ്ഞു ഷൂട്ടിംഗ് പുരോഗമിച്ചു
കൊണ്ടിരിക്കുന്നു.ഇതിനിടെ പലതവണ ഹരിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു
കൊണ്ടിരുന്നു.അവന്റെ സംഗീതം ഇല്ലാതെ ഞങ്ങളുടെ കല അപൂര്‍ണമാണല്ലോ.
ഒരു തവണ വീട്ടില്‍ പോയപ്പോള്‍ അവന് പാരീസില്‍ എന്തോ പ്രോഗ്രാമിന്
പോയതാണെന്ന് അറിഞ്ഞു.ലകഷ്മിയെയും കാണാന്‍ പറ്റിയില്ല.വിളിക്കുമ്പോള്‍ പി.എ
ഒഴിവു കഴിവുകള്‍ പറഞ്ഞ് കൊണ്ടിരുന്നു.അവസാനം ഞങ്ങള്‍ ഹരിയുടെ പഴയ
കൂട്ടുകാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
'ഹരി സാറിനു ഇങ്ങനെ
ഒരുപാട് കൂട്ടുകാരുണ്ട്. നിങ്ങളെപ്പോലെ പഴയ ബന്ധത്തിന്റെ പേരും പറഞ്ഞു
സഹായവും പണവും ചോദിക്കാന്‍ വരുന്നവര്‍.അദ്ദേഹം തിരക്കേറിയ സംഗീതജ്ഞനാണ്,
ശല്യം ചെയ്യരുത്.'
ഒടുവില്‍,നെല്ലി മരത്തണലില്‍ വെച്ചു ഓടക്കുഴലില്‍ ഞങ്ങള്‍ക്കായി
പാടിയ പാട്ട് അതുപോലെ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കി.
A Film by
kunjunju & Friends
Camara: Kinnan
Produced by: Elumban
ഞങ്ങളുടെ വിളിപ്പേരുകള്‍ സിനിമ കഴിഞ്ഞ്
സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
'എപ്പോഴെങ്കിലും പടം കാണുമ്പോള്‍ അവന് നമ്മളെ തിരിച്ചറിയട്ടെ അല്ലെഡാ ' കിണ്ണന് എന്നെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.
ദൈവാനുഗ്രഹം,ഭാഗ്യം,ഒരുപാട് നല്ല മനസ്സുകളുടെ
പ്രാര്‍ത്ഥന പടം ഹിറ്റായി...........കാന്‍ ഫിലിംഫെസ്റ്റിവെല്ലിലേക്ക്
നേരിട്ട് തിരഞ്ഞ്ര്ടുക്കപ്പെട്ടു.ഫെസ്റ് റിവെല്ലില് സിനിമ
പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണാന്‍ പോകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.നിറയെ
പ്രശ്നങ്ങള്‍ക്കിടയില്‍പ്പെട്ട് യാത്രാ നടന്നില്ല.അതിനിടയില്‍ കിണ്ണന്
അവന്റെ പെണ്ണിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു.അതുകൊണ്ട്
ഉണ്ടായ പൊല്ലാപ്പുകള്‍ വേറെ.പക്ഷെ കാനില്‍ നിന്നും വന്ന വാര്‍ത്ത ഞങ്ങളെ
ഒരുപാട് സന്തോഷിപ്പിച്ചു.ഞങ്ങളുടെ പടത്തിന്റെ പ്രദര്‍ശനം ഉദ്ഘാടനം
ചെയ്യുന്നത് mr & mrs ഹരികിഷോര്‍.
ഉദ്ഘാടന ശേഷം ആരാധകരെ അഭിവാദ്യം ചെയ്ത് ഹരി വേദിയില്‍
സിനിമ കാണാന്‍ ഇരുന്നു.ക്യാമറ കണ്ണുകള്‍ മുഴുവന്‍ ആ ദമ്പദികള്‍ക്ക്
പുറകെയായിരുന്നു.സ്ക്രീനില്‍ സിനിമ പ്രത്യക്ഷപ്പെട്ടു തുടങ്ങി.പേര്
കാണിച്ചു.
''ചങ്ങായി" , ഹരി ഒന്ന് പുഞ്ചിരിച്ചു.
പഴയ കോളേജ്, നെല്ലി മരം,ഓടക്കുഴല്‍.............ഹരി ക്ക് വിശ്വസിക്കാനായില്ല.
അഭ്രപാളികളില്‍
ഞങ്ങള്‍ ജീവിക്കുന്നത് പറയാനാവാത്ത വികാരത്തോടെ അവന് കണ്ടിരുന്നു.പഴയ ആ
പാട്ട് കേട്ടപ്പോള്‍ ലക്ഷ്മി ഏതോ ചിന്തയില്‍ എന്നപോലെ ഹരിയുടെ ചുമലിലേക്ക്
തലചായ്ച്ചു.സിനിമ തുടങ്ങുമ്പോള്‍ ഉള്ള ഹരിയായിരുന്നില്ല ഇടവേളയില്‍
സീറ്റില്‍ നിന്നും എഴുന്നേറ്റ ഹരി.അയാള്‍ തന്റെ കൂട്ടുകാരെ എങ്ങും
അന്വേഷിച്ചു.ഫോണില്‍ ആരെയൊക്കെയോ വിളിച്ചു.സീറ്റില്‍ നിരാശനായി
ഇരുന്നു.ലക്ഷ്മി പതുക്കെ പറഞ്ഞു.
'നമ്മുടെ കുഞ്ഞു,തമീം,കിണ്ണന് .............'
'ഉം ,' ഹരി വേദനയോടെ മൂളി.
അവസാന
സീനുകളില്‍ എത്തിയപ്പോള്‍ ഹരിയുടെ കണ്ണ് നിശ്ചലമായി നിന്നു.മനസ്സ് അയാളോട്
എന്തോ മന്തിച്ചു.സ്ക്രീനില്‍ ഒരു എഴുത്ത് പ്രത്യക്ഷപ്പെട്ടു.
" വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഫെബ്രുവരി 14
നെല്ലിമരത്തണലില്‍
കുറെ കൂട്ടുകാര്‍ ഒത്തു ചേര്‍ന്നു.ആഘോഷങ്ങള്‍ക്കിടയില്‍ ഒടക്കുഴലിന്റെ
നേര്‍ത്ത സംഗീതം അവസാനിക്കുമ്പോള്‍ കറുത്ത സ്ക്രീനില്‍ അക്ഷരങ്ങള്‍
തെളിഞ്ഞു.
"മനസ്സില്‍ സ്നേഹത്തിന്റെ ഒരിറ്റുതുള്ളി
അവശേഷിക്കുന്നിടത്തോളം കാലം
ആര്‍ക്കും ആരെയും മറക്കാനാവില്ല."
ഹരി തന്റെ കൈ ലക്ഷ്മിയുടെ കയ്യോട് ചേര്‍ത്തു.എല്ലാവരും എണീറ്റ് പോയിട്ടും അവര്‍ പിന്നേയും ഇരുന്നു.
2011 ഫെബ്രുവരി 14 പ്രശസ്തിയുടെ,സമ്പത്തിന്റെ,അഹങ് കാരത്തിന്റെ
മൂടുപടങ്ങള്‍ ഉപേക്ഷിച്ചു വെറും സാധാരണക്കാരായി ഹരിയും ലക്ഷ്മിയും യാത്ര
ആരംഭിച്ചു, നഷ്ട്ടപ്പെട്ട സൗഹൃദയത്തിന്റെ പച്ചപ്പുകള്‍ തേടി.സെറ്റ് സാരി
ഉടുത്തപ്പോള്‍ ലക്ഷ്മി ശരിക്കും ഒരു നാടന്‍ പെണ്ണായി.ഹരി മുണ്ടും
ഷര്‍ട്ടും അണിഞ്ഞു.
ഹരി, കാര്‍ കോളേജ് ഗേറ്റിന്റെ പുറത്തു
നിര്‍ത്തിയിട്ടു.മനോഹരമായ പൂന്തോട്ടത്തിനിടയിലൂടെ ലക്ഷ്മിയുടെ കൈപിടിച്ച്
അയാള്‍ നടന്നു.രണ്ടുപേരും ഒന്നും സംസാരിച്ചില്ല.പക്ഷെ പറയാതെ തന്നെ പലതും
പറയുന്നുണ്ടായിരുന്നു.
തന്റെ കുഞ്ഞി ശരീരത്തില്‍ ജുബ്ബയണിഞ്ഞു പീ പീ വിളിക്കുന്ന ഷൂ
ഇട്ടു തുള്ളിച്ചാടി ഒരു കൊച്ചു കുട്ടി ഹരിയുടെ അടുത്ത് വന്ന് നിന്നു.വലതു
കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ഓടക്കുഴല്‍ പതുക്കെ ഹരിയുടെ കയ്യില്‍
കൊടുത്തു.അവനു തമീമിന്റെ അതെ മുഖം.ലക്ഷ്മി പതുക്കെ അവനെ എടുത്തു.ചിരിച്ചു
കൊണ്ട് അവന് കുഞ്ഞി കൈ കോളേജിന്റെ പടികളിലേക്ക് ചൂണ്ടി.പുഞ്ചിരിക്കുന്ന
ഒരുപാട് മുഖങ്ങള്‍ അവരെ സ്വീകരിച്ചു.തമീം, അവന്റെ തട്ടമിട്ട സുന്ദരി,
കിണ്ണന് അവന്റെ ഗുജറാത്തിപെണ്ണ്, കാര്‍ത്തിക്ക്. ഹരിയും ലക്ഷ്മിയും
ഒന്നുകൂടെ നോക്കി....., അവന് ഒറ്റയ്ക്കാണ്.കിണ്ണനും തമീമും
കാര്‍ത്തിക്കും ഹരിയെ ചേര്‍ത്ത് പിടിച്ചു.ഒരുപാട് കാലത്തെ ഇടവേള അവര്‍ക്ക്
തോന്നിയില്ല, ഇന്നലെ കണ്ടു പിരിഞ്ഞ സുഹൃത്തുക്കളെ പോലെ ഹൃദയം തുറന്നു,
സ്നേഹം അണപൊട്ടി.കുഞ്ഞു തമീമിനെ എലുംബാന്നു
വിളിച്ചപ്പോള്‍ പതിവുപോലെ അവന്
തന്തയ്ക്കു വിളിച്ചു.കാര്‍ത്തിക്ക് സന്തോഷം കൊണ്ട് പതിവിലും ഉച്ചത്തില്‍
സംസാരിച്ചു.സൂര്യന് കടലില്‍ ചാടി ആത്മഹത്യ ചെയ്തതും ചന്ദ്രിക അവരെ നോക്കി
പുഞ്ചിരിച്ചതും അവര്‍ അറിഞ്ഞില്ല.
ചങ്ങാത്തത്തിന്റെ ഉത്സവം കഴിഞ്ഞ് നീണ്ട ഇടനാഴിയിലൂടെ തിരികെ നടക്കുമ്പോള്‍ ലക്ഷ്മി കുഞ്ഞുവിന്റെ ചെവിയില്‍ പതുക്കെ മന്ത്രിച്ചു
'ഒരുവാക്ക് നിനക്ക് പറയാമായിരുന്നില്ലേഡാ.......... .........'
***************************** ****
ചൊവ്വാഴ്ച, മേയ് 08, 2012
ഞാന്‍
at
9:54 AM
-ഗുല്‍മോഹര്‍-
അങ്ങനെയൊന്ന് ഉണ്ടോ?
ഒരുപാട് കൂടിച്ചേരലുകളുടെ സങ്കീര്‍ണമായ
അങ്ങനെയൊന്ന് ഉണ്ടോ?
ഒരുപാട് കൂടിച്ചേരലുകളുടെ സങ്കീര്‍ണമായ
ഒരു തന്മാത്രയാണ് ഞാന്‍.
ദൈവതുല്യരായ മാതാപിതാക്കള്‍,
മാലാഘയെപ്പോലുള്ള കൂട്ടുകാര്‍,
ചുറ്റുപാടുകള്‍,
സമൂഹം...
എന്റെയുള്ളിലും ഒരുപാട് ഞാന്‍ ഉണ്ട്.....
ചിലപ്പോള്‍ എനിക്ക് അഹങ്കാരിയുടെ മുഖം,
ചിലപ്പോള്‍ ഒറ്റപ്പെടുന്നവന്റെ മുഖം.
കരയുന്നവന്റെ,ചിരിക്കുന്നവന്റെ. ....
അതെ,ഞാന്‍ അങ്ങനെയൊക്കെയാണ്
ഈ യാത്രയില്‍ ആത്യന്തികമായി
ഒരോര്‍ത്തരും ഒറ്റയ്ക്കാണ്.
ഒരേ സമയം വലിയൊരു ആള്‍ക്കൂട്ടത്തിന്റെ നേതാവും
തൊട്ടടുത്ത നിമിഷം
അതെ കൂട്ടത്തിലെ ഏറ്റവും തനിച്ചുള്ളവനും
ഞാനാണ്.
മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും മനസ്സിലാവാതെ
'ഞാന്‍' അങ്ങനെ നില്ക്കുന്നു.
തിരികെയൊരു യാത്രാ ഇല്ലെന്നറിയാം
ജീവിത വണ്ടിയുടെ ജനാലയിലൂടെ നോക്കുമ്പോള്‍
വഴിയോരകാഴ്ച്ചകളായി ഓര്‍മ്മകള്‍
പുറകിലേക്ക് പായുന്നു.
എനിക്കീ ലോകം ഒരുപാട് ഇഷ്ടമാണ്.
കരയിപ്പികുമ്പോഴും,ചിരിപ്പിക്കു മ്പോഴും..
ഞാനീ ജനലരികില്‍ ഒറ്റയ്ക്കിരുന്നു
യാത്ര തുടരട്ടെ...
കണ്ട കാഴ്ചകള്‍ മനോഹരം.
കാണാനിരിക്കുന്നത് അതി മനോഹരം.
പ്രതീക്ഷ......പ്രതീക്ഷ.....
ചൊവ്വാഴ്ച, മേയ് 01, 2012
സ്വപ്ന നായിക
at
9:49 AM
-ആഷിക്-
ഉറക്കം എന്റെ ഒരു ഇഷ്ടവിനോദമാണ്.എല്ലാം മറന്ന് ഒന്നും അറിയാതെ പുതച്ചു മൂടിയുള്ള ഉറക്കം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.പ്രത്യേകിച്ച് രാവിലകളിലെ ഉറക്കം.ചില അവധി ദിവസങ്ങളില്‍ ഇത് ഉച്ച വരെയും നീളും.lunch ഉം break fast ഉം ഒരുമിച്ച്.
രാവിലകളിലെ ഉറക്കം മടിയന്മാരുടെ ലക്ഷണമാണന്ന് വിമര്‍ശകര്‍ കുട്ടപ്പെടുത്താറുണ്ടങ്കിലും ഒരുപാട് നല്ല സ്വപ്നങ്ങള്‍ ഞാന്‍ കാണാറുള്ളത് രാവിലകളിലാണ്.
അങ്ങനെ കണ്ട ഒരു സ്വപ്നമാണ് എന്റെ ഈ ചെറുകഥ.രണ്ടു മിനിറ്റ് പോലും ദൈര്‍ഘ്യം തോന്നാത്ത ഈ സ്വപ്നത്തെ കുറിച്ച് പറയാന്‍ ഒരു flash back അത്യവിശ്യമാണ്.flash back എന്ന് കേള്‍ക്കുമ്പോള്‍ back & white ആണെന്ന് കരുതി നെറ്റി ചുളിക്കണ്ട,പ്രഞ്ചിയേട്ടന് പറഞ്ഞത് പോലെ "നമ്മക്ക് നല്ല കളര്‍ kodak version 3 ല്‍ കാണാം......"
എന്റെ ഈ മടി എനിക്ക് ചെറുപ്പം മുതല്‍ ഉള്ളതാണ്.നയ്സറികളില്‍ ഒന്നും ഞാന്‍ പോയിട്ടില്ല.എപ്പോയും കളിച്ചു നടക്കാന്‍ തന്നെ എനിക്കിഷ്ടം.അഞ്ചു വയസ്സായപ്പോള്‍ വീട്ടുകാര്‍ എന്നെ നാട്ടിലെ ഒരു സര്‍ക്കാര്‍ മലയാളം മീഡിയം എല്‍ പി സ്കൂളില്‍ ചേര്‍ത്തു.പക്ഷെ ഞാന്‍ പോകാന്‍ തയ്യാറായില്ല.
ക്ലാസുകള്‍ ആരംഭിച്ചിട്ടും, ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വീട്ടുകാര്‍ എന്നെ ഒരുപാട് തല്ലിയും വായക്ക് പറഞ്ഞും സ്കൂളില്‍ ഇട്ട് ഓടി.പേടിച്ച് വിറച്ച് കഞ്ഞുകൊണ്ട് അന്ന് ക്ലാസ്സിലേക്ക് കയറിച്ചെന്ന എന്നെ ആദ്യമായ് വിളിച്ച് അടുത്തിരുതിയത് അവളായരുന്നു.എന്റെ കഥയിലെ നായിക.
പിന്നീടുള്ള ദിവസങ്ങളില്‍ സ്കൂളില്‍ അവള് ഉണ്ട് എന്നുള്ള ആശ്വാസമാണ് എന്റെ ഭയത്തെ ഇല്ലാതാക്കിയത്.പതിയെ ഞാന്‍ അവളിലുടെ എന്റെ സൗഹൃദത്തിന്റെ ലോകം വലുതാക്കാന്‍ തുടങ്ങി.നാലാം ക്ലാസ്സ് കയിഞ്ഞ്പിരിയാന് ഒരുങ്ങുമ്പോള്‍ കയ്യില്‍ ഓട്ടോഗ്രാഫോ ,മനസ്സില്‍ പഞ്ചിംഗ് ഡയലോഗ്കളോ ഇല്ലായിരുന്നു.ഉള്ളില്‍ നിറയെ രണ്ട് ,മാസത്തെ അവധി ദിവസങ്ങളില്‍ കളിക്കാനുള്ള വയലുകളും തിന്നാനുള്ള മാങ്ങകളുമായ് നാട്ടിലെ മാവുകളും.
ഒരു girls only സ്കൂളില്‍ പഠിക്കാന്‍ പോയ അവളെ പിന്നീട് ഞാന്‍ കാണാറുള്ളത് വിശ്വനാഥന് മാസ്റ്ററുടെ ട്യുഷന് ക്ലാസ്സിലായ്രുന്നു.അവിടെ സ്ഥിരം വൈകി വരുന്ന എനിക്ക് നിറയെ impositions കിട്ടാരുണ്ടായ്രുന്നു.കിട്ടുന്ന imposition എന്തായാലും അതിന്റെ പകുതി അവള് എഴുതി തരും.ചിലപ്പോള്‍ മുയുവനും.പിന്നെ ഞാന്‍ എന്തിന് പേടിക്കണം.അടുത്ത ദിവസവും ഞാന്‍ late...
ഇതിനെല്ലാം പകരമായ് അവള് പലപ്പോയും ചോദിക്കാറ് എന്റെ സൈക്കിളിലെ ഒരു യാത്ര മാത്രമാണ്.അവളുടെ വീട് വരെ.ഇടയ്ക്ക് അവള് ചോദിക്കും "ഡാ...കുഞ്ഞി നിനക്ക് വലുതാവുമ്പോള്‍ ആരാവാനാണ് ആഗ്രഹം......??"
"നിനക്ക് ആരാവാനാ ആഗ്രഹം..."
ഉത്തരം കിട്ടാത്തപ്പോള്‍ ചോദ്യത്തിനുത്തരം ചോദ്യം തന്നെ.
"നിയ്ക്ക് ഒരു എന്‍ജിനിയറാകണം...."
"എന്‍ജിനിയറോ.....?? ബല്യ പണിയാണോ അത്..?"
"ആ....അതിന്കണക്ക് നല്ലോണം അറിയണന്ന് പറഞ്ഞ്ക്ക്ണ് വിശ്വമാഷ്.നിന്റെ impositions എയുതിയാ ഞാന്‍ പടിക്കാറ്,അത് പോട്ടെ നിനക്ക് ആരാവണന്ന് ഇതുവരെ പറഞ്ഞില്ലല്ലോ.......?"
എട്ടും പൊട്ടും തിരിയാത്ത ഒരു കൌമാരക്കാരന്റെ മുന്നില്‍ എന്ത് ജീവിതാഭിലാഷം........!!!വലുതാവുമ്പോള്‍ ആരവണമെന്നു ചോദിച്ചാല്‍ ആദ്യം ഓര്മ വരുന്നത് അവസാനം കണ്ട സിനിമയിലെ നായകനെ തന്നെ.......അത്കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു
"CID മൂസ"
നല്ല മാര്ക്കോടുകൂടയാണ് ഞങ്ങളെല്ലാവരും അന്ന് പത്താം ക്ലാസ്സ് പാസ്സായത്.അവള്‍ക്ക് നഷ്ടപ്പെട്ട രണ്ട് A+ കളെ കുറിചോര്‍ത്ത് അവള് അന്ന് ദു:ഖിച്ചില്ല,മറിച്ച് അവ എല്ലാം നേടിയ എന്നെ കുറിച്ചോര്‍ത്തുള്ള സന്തോഷമായ്രുന്നു അവളുടെ കണ്ണില്‍.
പത്താം ക്ലാസ്സ് കയിഞ്ഞതില് പിന്നെ ഞാന്‍ അവളെ കണ്ടതേയില്ല.അവള് അവളുടെ വീട്ടില്‍ ഉണ്ടാകുമെന്ന് അറിയാം.പക്ഷെ പോയതും കണ്ടതും ഇല്ല.ഇത്രയും വര്‍ഷക്കാലം.ഇപ്പോള്‍ അവള് എവിടെയെങ്കിലും എന്ജിനിയറിംഗന് പഠിക്കുകയായിരികും എന്ന് ഞാന്‍ കരുതി.കാലം കയിയും തോറും ഞാന്‍ എന്റെ തിരക്കുകളില്‍ അകപ്പെട്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അടുത്തകാലത്താണ് അവള് വീണ്ടും എന്റെ ചിന്തകളില്‍ നിറയുന്നത്.ഒരു ദിവസം പെട്ടന്ന് വീട്ടില്‍ ഭക്ഷണം കയിക്കുന്നതിനിടയില്‍ എന്റെ ഉമ്മ അവളെ കുറിച്ച് പറയുകയായിരുന്നു.
"കുഞ്ഞ്യേയ്.....നീ അറിഞ്ഞോ....ഞമ്മളെ ബഷീര്‍ക്കാന്റെ മോള്‍ക്ക് കല്യാണം ഉറപ്പിച്ചു.....!!"
ആര്‍ത്തിയോടെ കടിച്ച പൂവന്‍പഴം ഇറക്കാന്‍ മറന്നുകൊണ്ട് ഞാന്‍ ആ വാര്‍ത്തയെ സ്വീകരിച്ചു.
"നിന്റെ കൂടെ പഠിച്ചതല്ലേ.......ഓള്....??"
"മനസ്സിലായ്...ഓള്‍ക്കിപ്പോ ന്റെ പ്രായല്ലെ കാണൂ......എത്ര ചെറുപ്പത്തില്‍ .........ഈ 19-ാo വയസ്സില്‍ എന്തിനാ ഓളെ മൂപ്പര് കേട്ടിക്കണത്......??"
ആ പറഞ്ഞത് ഉമ്മക്ക് അത്ര ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു.രൂക്ഷമായ് തന്നെ ഉമ്മ പ്രതികരിച്ചു.
"19 ആയില്ലെ.....?? നിനക്കറിയോ എന്നെ 16-ാo വയസ്സില്‍ കെട്ടിച്ച്ക്ക്,എനിയ്ക്ക് 17 വയസ്സ് കയിഞ്ഞപ്പോള്‍ ന്റെ കയ്യില്‍ ഇയ്യ് ഉണ്ട്...."
"അത് പണ്ടത്തെ കാലമല്ലേ ഉമ്മാ.....ഇപ്പോ ഉണ്ടോ അങ്ങനൊക്കെ.മാത്രവുമല്ല അവള് നല്ലോണം പഠിക്കും.ഒരുപാട് പഠിക്കണമെന്നും നല്ലൊരു ജോലി വാങ്ങണമെന്നും അവള്‍ക്ക് പണ്ടെ ആഗ്രഹം ഉണ്ടായിരുന്നു.ഇപ്പം ഓള്ക്ക് ഇതെന്തുപറ്റി....??"
"ഒരു ഗള്‍ഫ്കാരനാണ് പയ്യന്.അയാള്ടെ ലീവ് തീരുന്നതിനു മുന്‍പ് കല്യാണം വേണംന്ന്,അതിന് ശേഷം ഓളെ പഠിക്കാന്‍ പറഞ്ഞയക്കുമായ്രിക്കും......"
"കല്യാണം കയിഞ്ഞ് പിന്നെന്ത് പഠിത്തം...??കുറച്ച് കയിഞ്ഞാല് അയാള്‍ അവളെ ഗള്‍ഫില്‍ കൊണ്ടുപോകും..പിന്നെ അവള്‍ക്ക് പെറാനെ നേരം കാണൂ...."
സ്വല്പം ദേഷ്യത്തോടെ ഞാന്‍ പതുക്കെ പിറുപിറുത്തു.
കുറച്ച് നേരത്തെ നിശബ്ദയ്ക്ക് ശേഷം ഉമ്മ തുടര്‍ന്നു.
"അടുത്ത ഞായറായ്ച്ചയാണ് കല്യാണം.നീ പോയാല്‍ മതി.നിയ്ക്ക് ഒട്ടും വയ്യ....."
ഇത്രയും പറഞ്ഞ് ഉമ്മ തന്റെ അടുക്കള ലോകത്തേക്ക് എയുനേറ്റു നടന്നു.
ഉമ്മക്ക് എപ്പോയും അസുഖമാണ്.ഒന്ന് കയിയുമ്പോള്‍ മറ്റൊന്ന്.ചിലപ്പോള്‍ എല്ലാം ഒരുമിച്ചു.ഒരുപാട് വേദന തിന്നുന്നുണ്ട് പാവം.ഇല്ലായ്മയുടെ ബാല്യവും,കൌമാരത്തില്‍ യൌവ്വനവും,യൌവ്വനത്തില്‍ വാര്‍ദ്ധക്യവും അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു പൊട്ടി പെണ്ണ്.ഈ ചെറു പ്രായത്തില്‍ ഉമ്മയെന്നും ഇത്താത്ത യെന്നുമുള്ള വിളികള്‍ക്കിടയില്‍ സ്വന്തം പേര് വരെ മറന്നു പോയെങ്കില്‍ ആശ്ചര്യപ്പെടാനില്ല.സത്യത്തില്‍ വാര്‍ദ്ധക്യവും വാര്ദ്ധക്യരോഖങ്ങളും ബാധിക്കുന്നത് ശരീരത്തെയല്ല മനസ്സിനെയാണ്....
അടുത്ത ആഴ്ച അവളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നാട്ടിലെത്തിയത്.പറ്റിയാല്‍ ഒന്ന് കാണണം.സംസാരിക്കണം.സെന്റി ഡയലോഗ്സ് ഒന്നും എല്ല.ഒരൊറ്റ ചോദ്യം
"ഇത്ര ദൃതി പിടിക്കാന്‍ മാത്രം എന്താ പറ്റിയേ......???"
അന്നെ ദിവസം ഉറക്കം ഉണര്‍ന്നത് 11 മണിയ്ക്ക്,പല്ലു തെയ്ക്കുന്നതിനിടയില്‍ കണ്ണാടി നോക്കി.താടി വല്ലാതങ്ങു നീണ്ടിരിക്കുന്നു.വടിച്ചുകളയാം.ഞാന്‍ ഒരുപാടങ്ങ് വലുതായ് എന്നൊന്നും അവള്‍ക്ക് തോന്നണ്ടാ.ചായ കുടിച്ച് ഇറങ്ങി ബാര്‍ബര്‍ ഷോപ്പിലേക്ക്.
വണ്ടി നിര്‍ത്തി ബാര്‍ബര്‍ ഷോപ്പിലേക്ക് കയറുംപോയേക്കും ബാര്‍ബറുടെ ചോദ്യം...
"ഇയ്യ് ഇതുവരെ പോയില്ലേ........??സമയം 12 ആവാറായ്..."
ബാര്‍ബര്‍ എന്റെയും അവളുടെയും എല്ലാം കൂടെ 1-ാo ക്ലാസ്സ് മുതല്‍ പഠിച്ചതാണ്.സ്കൂളില്‍ പോകാതെ സിനിമ കണ്ട് നടന്നപ്പോള്‍ അവന്റെ ഫാദര്‍ അയാള്‍ക്ക് അറിയാവുന്ന പണി അവനെ പടിപ്പിച്ചു.ഇപ്പോല്‍ ബാര്‍ബറുടെ മകന് വേറൊരു ഒരൊന്നൊന്നര ബാര്‍ബര്‍.അവനുമായ് സംസാരിച്ചിരിക്കാന്‍ നല്ല ഹരമാണ്.ഒരു ആന കുത്താന്‍ വന്നാല്‍ അവന് അവന്റെ നാവുകൊണ്ട് തല്ലിയിടും.നാട്ടിലെ എല്ലാ teams ഉം ഒത്തുകൂടുന്ന ഒരിടമാണ് അവന്റെ ബാര്‍ബര്‍ ഷോപ്പ്.ഒരുപാട് ചോരതിളപ്പുകള്‍ സംഭവിച്ച ചരിത്ര ഭൂമി.എല്ലാത്തിനും സാക്ഷിയായി ഷോപ്പിന്റെ മുക്കിലും മൂലയിലും വരെ ഒരാളുണ്ട്.സാക്ഷാല്‍ മമ്മൂക്കാ....അവന്റെ ഇഷ്ട ദൈവം...
ഷോപ്പിലെ തിരക്കും കത്തിയടിയും കയിഞ്ഞ് ഞങ്ങള്‍ കല്യാണ വീട്ടിലെത്തിയത് 1 മണിയ്ക്ക്.അന്ന് തന്നെ എനിക്ക് തിരിച്ചു പോവെണ്ടതുണ്ട്.3 മണിയ്ക്കാണ് train.2 മണിയ്ക്കെങ്കിലും വീട്ടില്‍ നിന്നും ഇറങ്ങണം.
കല്യാണ വീട്ടിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ അവളെ തിരഞ്ഞു കൊണ്ടിരുന്നു.ദൂരത്ത് ഒരിടത്ത് അവള് ഒരുകൂട്ടം സ്ത്രീകളുമായ് സംസാരിക്കുന്നു.കല്യാണ വസ്ത്രം എല്ലാം ധരിച്ചപ്പോള്‍ അവള് ആകെ മാറിയിരിക്കുന്നു.സുന്ദരി ആയിട്ടുണ്ട്.പക്ഷെ ഇപ്പോയും ഒരു കുട്ടി പെണ്ണ് തന്നെ...
പെട്ടന്ന് എന്നെ കണ്ടപ്പോള്‍ അവള് ഒന്നു കൈ ഉയര്‍ത്തി എന്തോ പറയാന്‍ മുതിര്‍ന്നു.പിന്നെ ഒന്നു ചമ്മലോടെ ചിരിച്ചു.ഞാന്‍ അവളുടെ അടുത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ എന്നെ തടഞ്ഞു നിര്‍ത്തി കൊണ്ട് പറഞ്ഞു
"പിയ്യാപ്ല നിക്കാഗെയ്യാന് ഇപ്പം ബരും...എല്ലാരും പോയ് ബിരിയാണി കയിച്ചാളി......"
വല്ലതും മനസ്സിലായോ........?
വരന് നിക്കാഹ് ചെയ്യാന്‍ ഇപ്പോല്‍ വരും,അതിനു മുന്‍പ് എല്ലാവരോടും ഭക്ഷണം കയിക്കാനാണ് കവി ഉദ്ദേശിച്ചത്.
ഞങ്ങള്‍ ഭക്ഷണം കയിക്കാനിരുന്നു.പക്ഷെ ഞങ്ങളുടെ table ല്‍മാത്രം അവര്‍ food വിളംബിയില്ല.കുറ്റം പറയാന്‍ വയ്യ.എല്ലാകൂട്ടുകാരും അന്ന് അവിടെ suplier ആയി നില്‍ക്കുന്നുണ്ട്.അതിനിടയില്‍ ഞങ്ങള്‍ മാന്യന് മാരായി വന്നിരുന്നാല്‍ അവര്‍ക്ക് പിടിക്യോ....??
"എന്താ കുഞ്ഞ്യേയ്.....ഇയ്യൊക്കെ ഇപ്പം ബല്യ എന്‍ജിനിയറായി പോയോ......പണ്ടത്തെ പോലെ കല്യാണ പൊരേല് ഒത്താശക്കൊന്നും നിന്നെ ഇപ്പം കാണാറില്ലല്ലോ........"
"അള്ളോ.......ഷമീര്‍ക്കാ എനിയ്ക്ക് ഇന്ന് തന്നെ തിരിച്ചുപോണം.3 മണിയ്ക്കാണ് train അത്കൊണ്ടാ ഞാന്‍ ഇരുന്നത്...."
"എന്താ അഫ്നാസെ......നിനയ്ക്ക് ഇന്നെങ്കിലും ആ ചിരയ്ക്കല്‍ ഒയിവാക്കി ഒന്നു നേരത്തെ വന്നുടെ...??"
ഷമീര്‍ക്ക അഫ്നാസിന്റെ നേര്‍ക്ക് നീങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ രക്ഷപ്പെട്ടു.ഒടുക്കം food കയിച്ചപ്പോയെക്കും നിക്കാഹ് തുടങ്ങി.സമയം രണ്ടോട് അടുക്കാറായ് കാത്തു നില്‍ക്കാനാണെങ്കില്‍ നേരം ഇല്ല.ഇന്നു തന്നെ തിരിച്ച് പോകണം.ഹോസ്റ്റലില്‍ എത്തിയിട്ടു അത്യാവശ്യമുണ്ട്.പക്ഷെ അവള്......
ഷമീര്‍ക്ക അഫ്നാസിന്റെ നേര്‍ക്ക് നീങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ രക്ഷപ്പെട്ടു.ഒടുക്കം food കയിച്ചപ്പോയെക്കും നിക്കാഹ് തുടങ്ങി.സമയം രണ്ടോട് അടുക്കാറായ് കാത്തു നില്‍ക്കാനാണെങ്കില്‍ നേരം ഇല്ല.ഇന്നു തന്നെ തിരിച്ച് പോകണം.ഹോസ്റ്റലില്‍ എത്തിയിട്ടു അത്യാവശ്യമുണ്ട്.പക്ഷെ അവള്......
ഛെ...ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ മടങ്ങി...നിരാശയോടെ...ഇനി
ഒരു പക്ഷെ അവളെ ഒന്ന് കാണാന്‍ പോലും പറ്റിയെന്നു വരില്ല എനിക്ക്.
ഛെ...ഛെ...ഛെ...
എല്ലാ പ്രതീക്ഷകളും തെറ്റിച്ചു അന്നേ ദിവസം കാലത്ത് എന്റെ സ്വപ്നത്തില്‍ അവള് എത്തിയപ്പോള്‍ ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി...സ്വപ്നം തുടങ്ങുമ്പോള്‍ ഒരു
ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ വേഗത്തില്‍ ഒറ്റയ്ക്ക് നടക്കുകയാണ്. പെട്ടെന്ന് പുറകില്‍ നിന്നും ഒരു വിളി.
എല്ലാ പ്രതീക്ഷകളും തെറ്റിച്ചു അന്നേ ദിവസം കാലത്ത് എന്റെ സ്വപ്നത്തില്‍ അവള് എത്തിയപ്പോള്‍ ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി...സ്വപ്നം തുടങ്ങുമ്പോള്‍ ഒരു
ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ വേഗത്തില്‍ ഒറ്റയ്ക്ക് നടക്കുകയാണ്. പെട്ടെന്ന് പുറകില്‍ നിന്നും ഒരു വിളി.
"ഡാ...ഒന്ന് നിന്നേ...."
ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിനു ഒട്ടൂമ് പരിജയം ഇല്ലാത്ത ആ പേര് ആരാണ് എന്നെ വിളിക്കുന്നത്....!! തിരിഞ്ഞു നോക്കിയപ്പോള്‍ അവള് . ഓടി അടുത്ത് വന്നു കിതപ്പ് മാറാതെ അവള് പറഞ്ഞു തുടങ്ങി.
"എത്ര കാലായെടാ കണ്ടിട്ട്.....?? നീ ആകെ മാറി....എന്നെ ഒന്ന് കാണാന്‍ പോലും തോന്നിയില്ലല്ലോ നിനക്ക്...?? നീ ഇപ്പൊ എന്താ ചെയ്യുന്നത്...?? എവിടെയാ പഠിക്കുന്നത്...??"
"ഞാന്‍...ഞാന്‍...Btech...കണ്ണൂര്‍ എന്ജിനിയെരിംഗ് കോളേജില്‍....."
"ഹാവൂ ..നിനക്കെങ്കിലും അത് പറ്റിയല്ലോ ..."
"നിനക്കെന്താ പറ്റിയത് . നീ എന്തിനാ പഠനം നിര്‍ത്തിയത് ? ഇപ്പം എന്തിനാ ഒരു കല്യാണം .....?? "ഞാന്‍ ചോദിച്ചു .
അവളുടെ മുഗത്തെ പുഞ്ചിരി പതുക്കെ ഇല്ലാതായി .
"ഡാ..അത് ...വീട്ടില്‍ നിന്ന്നു എല്ലാരും നിര്ബന്ധിച്ചപ്പോ......."
പെട്ടെന്ന് ആള്‍ക്കൂട്ടതിന്നിടയില്‍ നിന്നും ഒരു ശബ്ദം...
"ഡാ ആഷി ....എണീക്ക് ... മതി ഉറങ്ങിയത് . സമയം 8.30 ആയി . ക്ലാസില്‍ പോവണ്ടേ.....??"
അത് ഉനൈസ് ആണ്...എന്റെ റൂം മേറ്റ് . ഇത്രേം വലിയൊരു ടയലോഗ് അടിച്ചതും പോരാഞ്ഞിട്ട് ഒരു തലയണ എടുത്തു എന്നെ തല്ലി ഉണര്‍ത്തിയിട്ടാണ് അവന് റൂം വിട്ടിറങ്ങിയത്.
ഞാന്‍ ഉണര്‍ന്നിരിക്കുന്നു....ഒരു നിമിഷം ... സ്വപ്നം നഷ്ടപ്പെട്ടിരിക്കുന്നു . തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാന്‍ എന്റെ സ്വപ്നത്തെതെ തേടിപ്പിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അതെന്നെ വിട്ടു ഇരുട്ടിന്റെ അഗാതയിലേക്ക് മറയുന്നത് പോലെ എനിക്കു തോന്നി...
അല്പ സമയത്തിനു ശേഷം , കുളി കഴിഞ്ഞൊരു തോര്തുമുടുത് മൂളിപ്പാട്ടുമായി ഉനൈസ് റൂമിലേക്ക് കയറി വന്നു . എന്റെ
സ്വപ്നം നശിപ്പിച്ച ക്രൂരനെ ഞാന്‍ ദേഷ്യത്തോടെ തുറിച്ചു നോക്കി. വസ്ത്രം
മാരുനതിനിടയില് എന്റെ നോട്ടത്തിന്റെ പന്തികേട് മനസ്സിലാക്കി അവന്
നിഷ്കളങ്കമായോന്നു പുഞ്ചിരിച്ചു.
"ആഹാ...അതും കൂടെ ആയപ്പോ നല്ല ബെസ്റ്റ് കണി...."
"ഡാ ആഷി...നിന്ന് ഞാന്‍ നിന്റെ ശൂ ഇടുന്നു....നീ മന്‍സൂറിന്റെ ശൂ ഇട്ടോ...എന്റെ ശൂ ആ നീരജ് എടുത്തു കൊണ്ട് പോയി...."
ഞാന്‍ പതുക്കെ അവന്റെ അടി വസ്ത്രതിലെക്കൊന്നു കണ്ണോടിച്ചു .thank god. അത് എന്റെ അല്ല...അവന്റെ 33.33 രൂപയുടെ ജോക്കി തന്നെ ....
"എനീക്ക് ആഷി...ഫസ്റ്റ് ഹവര്‍ രഞ്ജിത്ത് രാം ആണ് , communication . വെറുതെ ലേറ്റ് ആവണ്ടാ. അയാള്‍ അട്ടന്റെന്സ് തരില്ല...."
തികച്ചും മടുപ്പും അലസതയോടും കൂടി ഞാന്‍ എണീറ്റു. communication ഉം circuits ഉം പിന്നെ കുറെ പൊട്ടത്തരങ്ങളും നിറഞ്ഞ എന്റെ ലോകത്തേക്ക്.
കുളി കഴിഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്തു ഞാന്‍ എന്റെ കട്ടിലിലേക് ഒരു ധീര്ഗശ്വാസത്തോടെ നോക്കി... എനിക്ക് നഷ്ടപ്പെട്ട ആ സ്വപ്നതെക്കുറിച്ചും ഒന്ന് ഓര്‍ത്തു.
എങ്കിലും എന്തായിരിക്കും അവള് എന്നോട് പറയാന്‍ തുടങ്ങിയത്.......??
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





